Skip to content

നിഴൽ – 20 (അവസാനഭാഗം)

nizhal-novel

ഗീതേ,,, നീയാ ന്യൂസ് ചാനലൊന്ന് വേഗം വച്ചേ,,

പുറത്ത് പോയിരുന്ന ദേവൻ,പൊടുന്നനെ ,വീട്ടിലേയ്ക്ക്

തിരിച്ച് വന്നിട്ട് ഗീതയോട് പറഞ്ഞു

എന്താ ദേവേട്ടാ,, എന്തേലും വാർത്തയുണ്ടോ?

ഗീത, ഉത്കണ്ഠയോടെ ചോദിച്ചു.

ഉവ്വെടീ… നമ്മുടെ അനിതയെ പോലീസ് അറസ്റ്റ് ചെയ്തു ,ശാരദാമേനോനെ കൊന്നതും, കഷ്ണങ്ങളാക്കി പുറംകടലിൽ തള്ളാൻ കൊണ്ട് പോയതും ,രാജനും അവളും കൂടിയാണെന്ന്, ചോദ്യം ചെയ്തപ്പോൾ, പോലീസിനോട് അവൾ സമ്മതിച്ചെന്ന്,,,

അത് കേട്ട് ഗീത പകച്ച് നിന്നു.

അവളെന്തിനായിരിക്കും ദേവേട്ടാ… അങ്ങനെയൊരു കളവ് പറഞ്ഞത് ? ഞാനല്ലേ എല്ലാം ചെയ്തത്? പിന്നെയെന്തിനാണ് അവളിങ്ങനെ,,,,,,?

ജിജ്ഞാസ മുറ്റിയ ചോദ്യങ്ങൾക്കൊപ്പം, ഗീത ടെലിവിഷനിലെ മലയാളം വാർത്താ ചാനൽ വച്ചു നോക്കി.

ഏറെ കോളിളക്കം സൃഷ്ടിച്ച താനെ ശാരദാ മേനോൻ്റെ അരുംകൊലയുടെ ചുരുളഴിയുന്നു,,,,

പ്രമുഖ ചാനലിൻ്റെ സ്ക്രീനിലേയ്ക്ക്  ഉറ്റ് ‌ നോക്കിക്കൊണ്ട്, ന്യൂസ് റീഡർ പറയുന്നത് കേൾക്കാനായി, ഗീതയും ദേവനും വ്യഗ്രതയോടെ നിന്നു .

ഹലോ അരുൺ,,, കേൾക്കാമോ ?

ഈ കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് കിട്ടിയോ ? പോലീസെന്താണ് പറയുന്നത്? ,എന്തിനാണ് അനിതയെന്ന യുവതി അവരെ കൊല ചെയ്തത് ? അവർ ഒറ്റക്കായിരുന്നോ, അതോ മറ്റാരെങ്കിലും അവരോടൊപ്പമുണ്ടായിരുന്നോ?

എന്താണ് വിശദാംശങ്ങൾ ?

അരുണെന്ന റിപ്പോർട്ടറോട് ന്യൂസ് റീഡർ ആവേശത്തോടെ ചോദിച്ചു.

തീർച്ചയായും ജംഷീ ,, ഞാനിപ്പോൾ പോലീസ് ക്ളബ്ബിന് മുന്നിലാണുള്ളത്, ഇത് വരെയുള്ള അപ്ഡേഷൻ ലഭ്യമാണ് ,,മലയാളികളായ അനിതാ നായരും ,ടാക്സിരാജൻ എന്നറിയപ്പെടുന്ന രാജനെന്ന വ്യക്തിയും ചേർന്ന് ,വിലപിടിപ്പുള്ള ആഭരണങ്ങളും ,പണവും കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ്, ശാരദാ മേനോൻ കൊല്ലപ്പെടുന്നത് ,തെളിവ് നശിപ്പിക്കാനായി, മൃതദേഹം നാല്പത് കഷ്ണങ്ങളാക്കി ,തുറമുഖത്ത് കൊണ്ട് പോയി, കടലിൽ തള്ളാനായി രാജൻ്റെ കാറിൽ കൊണ്ട് പോകുമ്പോഴാണ്, പോലീസിന് ഒരു രഹസ്യഇംഫർമേഷൻ കിട്ടുന്നത്, ജംഷീ ,,, തുടർന്ന് മുംബെ പോലീസ് രാജനെയും അദ്ദേഹത്തിൻ്റെ

ടാക്സി കാറും  കസ്റ്റഡിയിലെടുക്കുകയായിരുന്നു ,അതേതുടർന്നുള്ള ചോദ്യം ചെയ്യലിൽ, രാജൻ കുറ്റം സമ്മതിച്ചിരുന്നില്ല ,

എങ്കിലും,, കൂടുതൽ അന്വേഷണത്തിനായി, പോലീസ്  രാജനെ കോടതിയിൽ ഹാജരാക്കുകയും കസ്റ്റഡി അപേക്ഷ നല്കുകയും ചെയ്തതിൻ്റെ ഫലമായി രാജനെ റിമാൻഡ് ചെയ്യുകയായിരുന്നു ,ജംഷീ..

ഓകെ അരുൺ,,,, പിന്നീട് എന്താണ് സംഭവിച്ചത് ?കൊല നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ,പ്രമുഖ വ്യവസായിയുടെ ഭാര്യയും ,പബ്ളിക് ഫിഗറുമായിരുന്ന ശാരദാ മേനോൻ്റെ കൊലപാതകത്തിനുത്തരവാദിയായയഥാർത്ഥ പ്രതിയെ കണ്ടെത്താനാകാതെ, പോലീസ് ഇരുട്ടിൽ തപ്പുകയായിരുന്നല്ലോ ?അത് വലിയ തോതിൽ പോലീസിന് വിമർശനങ്ങളുണ്ടാക്കുകയും ചെയ്തു ,അതിനെ തുടർന്നാണ്, ഒരു സ്പെഷ്യൽ ടീം രൂപീകരിച്ച് ,മുംബെ പോലീസ് കേസന്വേഷണം തുടർന്നത്,, പിന്നെ എങ്ങനെയാണ് ഈ മലയാളി യുവതിയിലേക്ക് പോലീസ് എത്തിച്ചേർന്നത് ?വിശദാംശങ്ങൾ,,,

ന്യൂസ് റീഡർ, കേസിൻ്റെ കൂടുതൽ വാർത്തകൾക്കായി റിപ്പോർട്ടറോട് ചോദ്യം ആവർത്തിച്ചു.

തീർച്ചയായും ജംഷീ … നിയമസഭയിൽ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപെട്ടു കൊണ്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷം ബഹളം വയ്ക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു എന്നാൽ , പെട്ടെന്ന് പ്രതിയിലേയ്ക്ക് എത്തപ്പെടാനും കേസിന് ഒരു വഴിത്തിരിവുണ്ടാക്കാനും കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണിപ്പോൾ ആഭ്യന്തര വകുപ്പും മുംബെ പോലീസുമുള്ളത്, രാജൻ്റെ മൊഴിയിൽ നിന്ന് ലഭിച്ച, ഗീതയെന്ന  മറ്റൊരു മലയാളി യുവതിയ്ക്കായി പോലീസ് തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയായിരുന്നു

എന്നാൽ ,, ശാരദാമേനോനോടൊപ്പമുണ്ടായിരുന്ന അമുദയെന്ന തമിഴ് പെൻകുട്ടിയുടെ പെട്ടെന്നുള്ള

തിരോധാനത്തിൽ സംശയം തോന്നിയ പോലീസ്, അന്വേഷണം വഴിതിരിച്ച് വിട്ടു, അതിനെ തുടർന്നാണ്, അനിതാ നായരെന്ന മലയാളി യുവതിയിലേക്ക് പോലീസ് എത്തിച്ചേർന്നത്‌ അരുൺ ,,,

ശരി ജംഷീ,,, നിങ്ങളിലേയ്ക്ക് ഉടൻ തിരിച്ച് വരാം, ഇപ്പോൾ പോലീസ് ആസ്ഥാനത്ത്, ഡി ജി പി മാധ്യമങ്ങളെ കാണുന്നുണ്ട്, ആ ദൃശ്യങ്ങളിലേയ്ക്ക്,,,

ടെലിവിഷനിൽ, ന്യൂസ് സെൻ്ററിൻ്റെ സ്ഥാനത്ത്, മുംബെ പോലീസിൻ്റെ ആസ്ഥാന മന്ദിരത്തിൻ്റെ കവാടവും മറ്റും നിറഞ്ഞപ്പോൾ ഗീത ,ഒന്നും മനസ്സിലാകാതെ ദേവൻ്റെ മുഖത്തേയ്ക്ക് ചോദ്യഭാവത്തിൽ നോക്കി.

സർ;എന്താണ് ഇതിനെ കുറിച്ച് പറയാനുള്ളത് ? പോലീസ് ഇത് വരെ മറ്റൊരു മലയാളി യുവതിയുടെ പുറകെ ആയിരുന്നല്ലോ ? ഇപ്പോൾ യഥാർത്ഥ പ്രതിയെ കിട്ടിയ സ്ഥിതിക്ക്, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആ യുവതിയുടെ മേൽ ഇനി അന്വേഷണം തുടരുമോ ? എന്താണ് പോലീസിൻ്റെ അടുത്ത നീക്കം?

തൻ്റെ ഓഫീസിന് മുന്നിൽ നിരവധി ക്യാമറകൾക്ക് മുന്നിൽ പുഞ്ചിരിയോടെ നിന്ന ഡി ജി പി യോട്, പ്രമുഖ ചാനൽ റിപ്പോർട്ടർ, ചോദ്യം ആരംഭിച്ചു,

No, Never ,, ആ കേസ് ഡയറി പോലീസ് മടക്കുകയാണ് ,കാരണം ഇത് വരെ ഞങ്ങൾ ഒരു  തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു, ഈ കേസിൽ യാതൊരു ഇൻവോൾമെൻ്റുമില്ലാത്ത ആ സ്ത്രീയെ അന്വേഷിച്ച് പോലീസ് വെറുതെ കുറെ സമയം കളഞ്ഞു, ഇപ്പോൾ യഥാർത്ഥ പ്രതിയെ കിട്ടുകയും, അവർ കുറ്റം സമ്മതിക്കുകയും ചെയ്ത സ്ഥിതിക്ക്, ഇനി ഒരു കാര്യവുമില്ലാതെ എന്തിനാണ് നിരപരാധി ആയൊരു സ്ത്രീയുടെ പിന്നാലെ നടന്ന് സമയം കളയുന്നതെന്ന് ഞങ്ങൾ ചിന്തിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ആ കേസ് ഞങ്ങൾ ക്ളോസ് ചെയ്തത്,

അല്ലസർ, അങ്ങനെയൊരു സ്ത്രീയുടെ സാന്നിദ്ധ്യം കേസിൻ്റെ തുടക്കത്തിലുണ്ടായിരുന്നല്ലോ?

ഇത്വരെ അവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല, അപ്പോൾ പിന്നെ, അവരെവിടെയാണെന്ന് കണ്ടത്താനുള്ള ബാദ്ധ്യത,

പോലീസിനില്ലേ?

മറ്റൊരു ചാനലിൻ്റെ റിപ്പോർട്ടറാണ് അത് ചോദിച്ചത്.

ഒരിക്കലുമില്ല ,ഈ കേസിൻ്റെ ഭാഗമായിട്ട് മാത്രമാണ്, പോലീസ് അവരെ ഫോളോ ചെയ്തിരുന്നത്, അല്ലാതെ, ഇങ്ങനെ  ഒരു

മാൻമിസ്സിങ്ങ് കേസ്, മുംബെയിലെ ഒരു സ്റ്റേഷനിലും റിപ്പോർട്ട്ചെയ്യപ്പെട്ടിട്ടില്ല,

അപ്പോൾ പിന്നെ എന്തിനാണ്, പോലീസിൻ്റെ വിലപ്പെട്ട സമയം വെറുതെ പാഴാക്കുന്നത് ,ആ സ്ത്രീ എവിടെയാണെന്നുള്ളത്, പോലീസിനെ സംബന്ധിച്ചിടത്തോളം ഇപ്പാൾ അപ്രസക്തമായൊരു വിഷയമാണ് ,അപ്പോൾ ശരി,, ഇത്രയൊക്കെ പറയാനുള്ളു ,നിങ്ങളുടെ സഹകരണത്തിന് നന്ദി ,

ഇനി പിന്നെ കാണാം ,,

വേഗത്തിൽ മീറ്റിങ്ങ് അവസാനിപ്പിച്ച് ഡി ജി പി തൻ്റെ ഓഫീസിലേയ്ക്ക് തിരിച്ച് കറിയപ്പോൾ, മാധ്യമ പ്രവർത്തകർ പിരിഞ്ഞ് പോയി.

എന്തിനാണ് ദേവേട്ടാ ,,

അനിത കുറ്റം സമ്മതിച്ചത് ? തെറ്റ് ചെയ്തത് ഞാനല്ലേ?

ഗീത ,വേദനയോടെ ചോദിച്ചു.

അതിന് നീയെന്തിനാ വറീഡാവുന്നത് ? നീയും മനപ്പൂർവ്വം ഒന്നും ചെയ്തില്ലല്ലോ? അത് കൊണ്ട് നിൻ്റെ നിരപരാധിത്വം അറിയാവുന്ന ദൈവം, നിന്നെ രക്ഷപെടുത്തിയതാണെന്ന് വിചാരിച്ചാൽ മാത്രം മതി ,,

ദേവൻ അവളെ ആശ്വസിപ്പിച്ചു.

പക്ഷേ, അവളും നിരപരാധി തന്നെയല്ലേ? പുതിയൊരു ജീവിതം തുടങ്ങാൻ വേണ്ടി,എന്തൊരു സന്തോഷത്തിലാണ്, അവര് നാട്ടിലേയ്ക്ക് പോയത് ?ആ കുട്ടികൾക്ക്, എന്തെല്ലാം പ്രതീക്ഷകളുണ്ടായിരുന്നിരിക്കണം?

ഗീതയ്ക്ക് സങ്കടം തോന്നി.

എൻ്റെ ഗീതേ,,, നമ്മുടെ മക്കളോടൊപ്പം ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കണമെന്ന് നിനക്കും ആഗ്രഹമില്ലേ? ഇപ്പോൾ നീ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ട,ഇനി ഒന്നും പേടിക്കാനില്ലല്ലോ? ,നിനക്കിനി ധൈര്യമായി നാട്ടിലേയ്ക്ക് പോകാം, അതു കൊണ്ട്, വേഗം  റെഡിയാവാൻ നോക്ക് ,,

ദേവൻ സന്തോഷം നിറഞ്ഞ ചിരിയോടെ, പറഞ്ഞു.

ഞാനൊറ്റയ്ക്കോ? അപ്പോൾ ദേവേട്ടനോ?

എനിക്കെങ്ങനെ വരാൻ കഴിയും? ഗീതേ ,,, നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ ഞാൻ ആത്മഹത്യ ചെയ്തതല്ലേ?

ഓഹ് നേരാണല്ലോ ?എങ്കിൽ നമുക്കൊരു കാര്യം ചെയ്യാം ദേവേട്ടാ ,, ഞാൻ മക്കളുടെ ഫോണിലേയ്ക്ക് വിളിക്കാം,, എന്നിട്ട് ഇത് വരെ നടന്ന കാര്യങ്ങൾ അവരോട് വിശദമായി പറയാം,, ആത്മഹത്യ ചെയ്തതും ദഹിപ്പിച്ചതുമൊക്കെ അവരുടെ അച്ഛൻ്റെ, ഇരട്ട സഹോദരനെ ആയിരുന്നെന്നും, അയാളാണ് ആത്മഹത്യ ചെയ്തതെന്നും

ദേവേട്ടനിപ്പോൾ, എൻ്റെ കൂടെ ഉണ്ടെന്നും, ഞങ്ങൾ അങ്ങോട്ട് തിരിച്ച് വരികയാണെന്നും പറയാം എന്താ?

ങ്ഹാ ,, അത് നല്ല ഐഡിയയാണ് ,, എങ്കിൽ നീ വേഗം മക്കളെ വിളിക്കു,,,

ദേവൻ ആവേശത്തോടെ പറഞ്ഞു.

###################

ഹലോ സർ ,,, CPO അശോകനാണ് ,നമ്മൾ വിചാരിച്ചടുത്ത് കാര്യങ്ങളെത്തിയിട്ടുണ്ട് ,ഗീതയും ദേവനും അവരുടെ വീട്ടിലെത്തിയിട്ടുണ്ട് ,സാറ് തന്ന ഫോട്ടോയിലെ രൂപം തന്നെയാണ് ദേവനുമുള്ളത് ,പക്ഷേ ഗീതയെ മനസ്സിലാവുകയേ ഇല്ല ,പിന്നെ, ഗീത പ്ളാസ്റ്റിക് സർജ്ജറി ചെയ്ത കാര്യം അവർ മക്കളെ വിളിച്ച

ഫോൺ കോൾ ടാപ്പ് ചെയ്തപ്പോൾ നമ്മൾ മനസ്സിലാക്കിയല്ലോ ?അതിൽ നിന്നാണ് ദേവനോടൊപ്പം ഗീതയാണ് ഉള്ളതെന്ന് ഞങ്ങൾക്ക് മനസ്സിലായത് സർ ,,

കേരള പോലീസിൻ്റെ സ്പെഷ്യൽ ബ്രാഞ്ചിലുള്ള ഉദ്യോഗസ്ഥൻ തൻ്റെ സീനിയർ ഓഫീസർക്ക്, ഗീതയുടെ വീട്ടിൽ നടക്കുന്ന കാര്യം  അപ്പപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു

ഞെട്ടിപ്പിക്കുന്നതും അതിശയോക്തി ഉണ്ടാക്കുന്നതുമായ വാർത്തകളാണ് പിന്നീട് ചാനലുകൾ ബ്രേക്കിങ്ങ് ന്യൂസായി പുറത്ത് വിട്ട് കൊണ്ടിരുന്നത്.

ഹലോ, അരുൺ കേൾക്കുന്നുണ്ടോ?

ന്യൂസ് സെൻ്ററിലിരുന്ന്, ജംഷീർ

റിപ്പോർട്ടറോട് ചോദിച്ചു

ഉണ്ട് ജംഷീ ,,, പറയൂ,,,

ങ്ഹാ ,, അരുൺ എന്തൊക്കെയാണ് നമ്മൾ കേൾക്കുന്നത്? വിശ്വസിക്കാനേ പറ്റുന്നില്ല,മലയാളികളെ മാത്രമല്ല ഇൻഡ്യക്കാരെ ആകെ അത്ഭുതപ്പെടുത്തുന്ന ഒരു അന്വേഷണ രീതിയായിരുന്നു, മുംബെ പോലീസ് കാഴ്ചവച്ചത് അല്ലേ?

അതെ ജംഷീ ,,,പ്രേക്ഷകർ മാത്രമല്ല നമ്മൾ മാധ്യമ പ്രവർത്തകരെ പോലും ഇത്തരമൊരു നീക്കം ഞെട്ടിച്ചിരിക്കുകയാണ് ,ഇരയിട്ട് മീൻ പിടിക്കുന്നത് പോലെ, അനിത നായരെന്ന യുവതിയെ പ്രതിയാക്കി അവതരിപ്പിച്ച് പഴയ കേസ് മടക്കിയെന്ന വ്യാജേന പോലീസ് നടത്തിയ അതിവിദഗ്ദമായ നാടകത്തിൻ്റെ ഫലമായാണ്

ഗീതയും ദേവനും നാട്ടിലെത്തുന്നത് ,അങ്ങനെയാണ് മുംബൈ പോലീസിൻ്റെ ആവശ്യപ്രകാരം ,കേരള പോലീസ് അവരെ കസ്റ്റഡിയിലെടുത്തത്, പക്ഷേ, ഒരു വെടിക്ക് രണ്ട് പക്ഷി എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ട്

മറ്റൊരു കേസ്സിന് കൂടി തുമ്പുണ്ടായിരിക്കുകയാണ് ജംഷീ…

എന്താണ് അരുൺ,, വിശദമായി പറയൂ ,,പ്രേക്ഷകർ വളരെയധികം എക്സൈറ്റഡാണ്,,

അതായത് ,ഗീതയുടെ ഭർത്താവ് ദേവൻ കുറച്ച് നാളുകൾക്ക് മുൻപ് ഏകദേശം ഒന്നര വർഷത്തിന് മുൻപ് മരണപ്പെട്ടിരുന്നു ,പോലീസും വീട്ടുകാരും അത് ആത്മഹത്യയാണെന്ന് വിശ്വസിക്കുകയും, ഡെഡ് ബോഡി ദഹിപ്പിക്കുകയും ചെയ്തിരുന്നു

എന്നാൽ ആ സമയത്ത് തന്നെ മുംബെ മലയാളിയായ മദനനെ കാണാനില്ലെന്നും പറഞ്ഞ് ഒരു ഹേബിയസ് കോർപ്പസ് ഹർജി കോടതിയിൽ എത്തുകയും അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ,അതിൻ്റെ അന്വേഷണം കേരളത്തിലേയ്ക്ക് വ്യാപിക്കുകയും, ചെയ്തിരുന്നു, അന്വേഷണം എത്തി നിന്നത്, മരിച്ച് പോയ ദേവനിലേക്കായിരുന്നു ,

ഒടുവിൽ ദേവൻ ജീവനോടെ നാട്ടിലെത്തിയപ്പോഴാണ് ,മദനൻ കേസ്സിൻ്റെയും ചുരുളഴിയുന്നത് ,

അതെങ്ങനെയാണ് ?അരുൺ വിശദമായി പറയൂ,,

ങ്ഹാ ജംഷീ … മദനൻ്റെ ഭാര്യയുടെ പരാതി പ്രകാരം ദേവനെ പോലീസ് ക്വസ്റ്റ്യൻ ചെയ്തപ്പോഴാണ് സംഭവങ്ങളുടെ യഥാർത്ഥ വശം പുറത്ത് വന്നത് ,അതായത് കഴിഞ്ഞ വർഷം ഏപ്രിൽ 22 ന് മുംബെയിലെ സ്വന്തം വീട്ടിൽ നിന്നും തൻ്റെ കുടുംബസ്വത്തിൻ്റെ വീതം ചോദിക്കാൻ ദേവൻ്റെ അടുത്തേയ്ക്കെന്നും പറഞ്ഞ്, ഭാര്യയോട് യാത്ര പറഞ്ഞ്  പോയ മദനനെ പിന്നീട് കാണാതാവുകയായിരുന്നു, ഇതാണ് പോലീസിനെ ദേവൻ്റെ വീട്ടിലെത്തിച്ചത് ,ദേവൻ പോലീസിനോട് പറഞ്ഞത് ,2021 ഏപ്രിൽ 25 ആം തീയതി രാത്രി ഒരു മണിക്ക് മദനൻ തൻ്റെ വീട്ടിലെത്തിയപ്പോൾ താൻ കടം കൊണ്ട് പൊറുതിമുട്ടി ആത്മഹത്യ ചെയ്യാനായി വീടിൻ്റെ ഉത്തരത്തിൽ കയറിട്ട് നില്ക്കുകയായിരുന്നു എന്നാണ് ,ആ സമയത്താണ് പുറത്ത് വളർത്ത് നായയുടെ നിർത്താതെയുള്ള കുര കേട്ടതും ദേവൻ മുറ്റത്തേയ്ക്ക് ഇറങ്ങി ചെല്ലുന്നതും ,അപ്പോഴാണ് മദനൻ ദേവനോട് തൻ്റെ വീതം ചോദിച്ചതും വഴക്കുണ്ടാവുന്നതും എന്നാൽ താൻ ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നതിന് മുൻപ് തന്നെ അത് മറ്റുള്ളവർ അറിയാതിരിക്കാനായി എന്നുംഅത്താഴത്തിന് കഴിക്കാറുള്ള കഞ്ഞിയിൽ ദേവൻ ഉറക്കഗുളിക പൊടിച്ച് ചേർത്തിരുന്നു, അത് കൊണ്ട് തന്നെ

ഗാഡനിദ്രയിലായിരുന്ന വീട്ടുകാർ പുറത്തെ ബഹളങ്ങളൊന്നും അറിഞ്ഞിരുന്നില്ല ,മദനനുമായുള്ള കലഹം മൂർച്ചിച്ചപ്പോൾ ദേവൻ അയാളുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും അല്പം കഴിഞ്ഞപ്പോൾ മദനൻ മരണപ്പെടുകയും ചെയ്യുകയായിരുന്നു, പിന്നീട് ഭയന്ന് പോയ ദേവൻ ,തനിക്ക് രക്ഷപെടാൻ വേണ്ടിയാണ്, മദനൻ്റെ ഡെഡ് ബോഡിയെടുത്ത് കൊണ്ട് പോയി തനിക്ക് തൂങ്ങിച്ചാവാനായി സജ്ജീകരിച്ച കയറിൽ  കെട്ടിത്തൂക്കിയത്,

ഓഹ് അരുൺ,,, ഇതൊക്കെ കേട്ടിട്ട് വിശ്വസിക്കാനേ കഴിയുന്നില്ല, എന്തായാലും മുംബെ പോലീസിൻ്റെ ബുദ്ധിപരമായ നീക്കത്തിൽ രണ്ട് കേസ്സുകൾക്കാണ് വഴിത്തിരിവുണ്ടായിരിക്കുന്നത് അല്ലേ?

അതെ ജംഷീ ,,, പക്ഷേ ഏറെ സങ്കടകരമെന്ന് പറയട്ടെ, മകളെയും മരുമകനെയും കൊലപാതക കുറ്റത്തിന് പോലീസ് വിലങ്ങ് വച്ച് കൊണ്ട് പോകുന്നത് കണ്ട്, ദു:ഖം താങ്ങാനാവാതെ ഗീതയുടെ അമ്മ, ആത്മഹത്യ ചെയ്തു ,അത് കൊണ്ട്, ഗീതയുടെയും ദേവൻ്റെയും പ്രായപൂർത്തിയായ രണ്ട് പെൺമക്കൾ, ഇപ്പോൾ സമൂഹത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി നില്ക്കുകയാണ്,,

ഓഹ് ഗോഡ് ,,,

ന്യൂസ് റീഡർ തലയ്ക്ക് കൈ വച്ചത് കണ്ട് പ്രേക്ഷകരൊന്നടങ്കം നെഞ്ചിൽ വലിയൊരു ഭാരം തിങ്ങിയത് പോലെ ടെലിവിഷൻ സ്ക്രീനിലേക്ക് കണ്ണ് നട്ടിരുന്നു.

NB :- അതെ ,, ഈ കഥ

ഇവിടെ അവസാനിക്കുമ്പോൾ വായനക്കാരുടെ ഉള്ളിലും ആ പെൺകുട്ടികൾ ഒരു വിങ്ങലായേക്കാം ,

കഥ അവസാനിക്കുന്നു,

രചന

സജി തൈപ്പറമ്പ്

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

2.9/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിഴൽ – 20 (അവസാനഭാഗം)”

Leave a Reply

Don`t copy text!