Skip to content

നീഹാരം – 1

niharam

അമ്മ എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചിട്ടേ ഒള്ളു …. ഈ നിമിഷം വരെ !!! എന്നാൽ ഇത് .. ഇതിന് എനിക്ക് കഴിയില്ല അമ്മേ ??

എന്റെ മനസ്സിൽ ഒരു കുട്ടിയുണ്ട് … അവളെയല്ലാതെ മറ്റാരെയും ഞാൻ വിവാഹം കഴിക്കില്ല !! അവൾക്ക് ഞാൻ വാക്ക് കൊടുത്തതാണ് …നിഹാലിന്റെ ശബ്ദം ആ സ്വീകരണമുറിയിൽ പ്രതിധ്വനിച്ചിച്ചു ….

അപ്പോൾ എന്റെ വാക്കിന് വിലയില്ലേ ?? നിർമല തിരിച്ചു ചോദിച്ചു …

അമ്മ എന്നോട് ചോദിച്ചിട്ടാണോ അമ്മാവന് വാക്ക് കൊടുത്തത് ?? അല്ലല്ലോ !!! പണ്ടേ അമ്മ എങ്ങനെയാണ് ഒക്കെ സ്വന്തം ഇഷ്ടത്തിന് ചെയ്യും എന്നിട്ട് ബാക്കി ഉള്ളവർ അതിന് അനുസരിച്ചോണം … അമ്മ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അവിടെ തീർന്നു ..പിന്നെ അമ്മ ശത്രുക്കളോട് പെരുമാറുന്നതിനെക്കാളും കഷ്ടമായിരിക്കും ബാക്കി ഉള്ളവരുടെ കാര്യം!! നിഹാൽ വിട്ടുകൊടുത്തില്ല …

ഈ വീടിനും ഇവിടെ കഴിയുന്നവർക്കും ഒരു നിലയും വിലയും ഉണ്ട് ….എവിടേലും കിടക്കുന്നവളുമാർക്ക് കയറി വരാനുള്ളതല്ല പുതുശ്ശേരി തറവാട് !! നിർമല വീറോടെ പറഞ്ഞു …

ദേ അമ്മ വലിയ തറവാട്ടു മഹിമയും പറഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വാരാൻ നോക്കേണ്ട !!! ഒരുകാലത്തു അമ്മ ഈ പറഞ്ഞ പ്രതാപവും തറവാട്ടു മഹിമയും ഒക്കെ ഉണ്ടായിരുന്നു … ഇപ്പോൾ നാട്ടുകാർ ഓരോന്ന് അടക്കം പറഞ്ഞു ചിരിക്കുന്നത് ഒന്നും അമ്മ കേൾകുനില്ലല്ലോ !! നിഹാലിന്റെ സംസാരത്തിൽ പരിഹാസം കലർന്നു ..

എടാ നീ ആരോടാണ് ഈ ഒച്ച വച്ചു സംസാരിക്കുന്നത് എന്ന് അറിയാമോ ?? നിരഞ്ജൻ ആക്രോശിച്ചു ….

ആഹഹാ !! അമ്മയുടെ മനസപുത്രൻ ഇവിടെയുണ്ടായിരുന്നോ ?? എന്തെ അമ്മക്ക് വേണ്ടി വാദിക്കാൻ വരാത്തത് എന്ന് ഞാൻ ഓർത്തേ ഒള്ളു …

അമ്മയുടെ ഇഷ്ടപ്രകാരം പ്രേമിച്ച പെണ്ണിനെ നൈസായി തേച്ചിട്ട് ഒരു പണച്ചാക്കിനെ കെട്ടിയിട്ട് എന്തായി??നല്ല അനുസരണം ഉള്ള നായെ പോലെ വാലുമാട്ടി നടപ്പല്ലേ പണി !! നല്ലയൊരു ജോലിയുള്ളത് രാജിവെപ്പിച്ചിച്ചിട്ട് അവരുടെ അബ്കാരി ബിസിനസ് നോക്കി നടത്തിയിട്ട് എന്താ കിട്ടിയത് ??രണ്ടുവട്ടം പോലീസ് അറസ്റ്റ് ഉണ്ടായില്ലേ ?? എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത് …

എന്തായാലും പതിവു ക്ലബ്ബിലെ പരിപാടിയും അലമ്പും കഴിഞ്ഞു ഗീതു ഏട്ടത്തി കയറി വാരാൻ നേരമായി … ചുണയുണ്ടെങ്കിൽ ഈ ഉശിര് അവിടെ കാണിക്ക് ..

അമ്മയുടെ ഈ ഭരണം കാരണം ആല്ലേ നമ്മുടെ അച്ഛൻ. ഈ വീട്ടിൽ. നിന്നും ഇറങ്ങിപ്പോയത് … അച്ഛൻ നിങ്ങൾക്കൊക്കെ ഒരു പരിഹാസ കഥാപാത്രം ആയിരിക്കും … എന്നാൽ എനിക്കുറപ്പുണ്ട് അച്ഛൻ മനഃസമാധാനത്തോടെ ആയിരിക്കും ആ കൊച്ചു വീട്ടിൽ കഴിയുന്നത് ….നിഹലിന്റെ ശബ്ദം ആര്‍ദ്രമയി ..

നിഹാൽ !! നിന്നോട് ഞാൻ അവസാനമായി പറയുന്നു !!! ഞാൻ പറഞ്ഞതനുസ്സരിച്ചു നീ അമൃതയെ വിവാഹം കഴിക്കണം … ഉദയേട്ടന് വാക്ക് കൊടുത്തതാണ് …നിർമല പറഞ്ഞു …

ഇല്ല അമ്മേ !!! അത്‌ നടക്കില്ല … ആങ്ങളയോടുള്ള സ്നേഹം കൊണ്ട് ഒന്നുമല്ലലോ … ഇട്ടുമൂടാനുള്ള അമ്മാവന്റെ സ്വത്ത് കണ്ടിട്ടല്ലേ … ഇപ്പോൾ ഈ കല്യാണ ആലോചന അമ്മ മുറുകെ പിടിച്ചത് … എനിക്ക് സമ്മതമില്ല … അമ്മക്ക് അത്ര നിർബന്ധം ആണെങ്കിൽ അമ്മയുടെ ഈ നിൽക്കുന്ന മൂത്ത മകനെ ഒന്ന് കൂടെ കെട്ടിക്ക് …. പറഞ്ഞുവരുമ്പോൾ ഏട്ടനും മുറച്ചെറുക്കൻ ആയി വരുമല്ലോ ??

അമ്മക്ക് അമ്മാവനോട് പറയാൻ കഴിയില്ലെങ്കിൽ ഞാൻ പറഞ്ഞോളാം എനിക്ക് സമ്മതം അല്ലെന്ന് !! രണ്ടു പേരെയും മാറി മാറി നിഹാൽ നോക്കി …

നിഹാൽ പിന്നെ അവിടെ നിന്നില്ല ….ബൈക്കും എടുത്തുകൊണ്ട് അവിടെനിന്നും പോയി …

ഹോ !! ഈ തലത്തിരിഞ്ഞവൻ എന്റെ വയറ്റിൽ തന്നെ ഉണ്ടായല്ലോ ??

എടാ മോനെ ….. നിഹാൽ ഏത് പെണ്ണിന്റെ കാര്യമാണ് ഈ പറഞ്ഞത് ?? നിനക്ക് അറിയാമോ ??

മ്മ് ..അറിയാം അമ്മേ !! നമ്മുടെ വെളിച്ചപ്പാട് വേലായുധൻ ഇല്ലേ ….അങ്ങേരുടെ ഇളയ മകൾ ആണ് ! ഒരു വായാടി !!! പേര് ഭദ്ര … പേര് പോലെ തന്നെയാണ് … ഒരു ഭദ്രകാളി …ഒന്നുപറഞ്ഞാൽ തിരിച്ചു ഒൻപത് പറയും ……അരെയും പേടിയില്ല ഒരിക്കൽ ഞാനുമായി ആൽത്തറയിൽ വച്ചൊന്ന് കോർത്തതാണ് !!നിരഞ്ജൻ പറഞ്ഞു …

ഓഹ് !!! അവളോ ….മ്മ് ,, ഇപ്പോളല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് ?? നിന്റെ അച്ഛന്റെ ഉറ്റ ചങ്ങാതിയും അയൽക്കാരനുമാണ് ഈ വേലായുധൻ …അപ്പോൾ അച്ഛനെ കാണാൻ എന്ന പേരിൽ അവിടെ പൊയ്ക്കൊണ്ടിരുന്നത് ഇങ്ങനെ ഒരു ചുറ്റിക്കളി ഉള്ളത് കൊണ്ടാണ് അല്ലേ !!! നീയിത് അറിഞ്ഞിട്ട് എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല ?? നിർമല നിരഞ്ജന് നേരെ തിരിഞ്ഞു …

ഹോ ,, എന്റെ അമ്മേ ,,, അവൻ ഇത് ഒരു നേരംപോക്കാണെന്ന് കരുതിയാണ് ഞാൻ ഒന്നും പറയാതെ ഇരുന്നത് …. ഇപ്പോഴല്ലേ കളി കാര്യമാണെന്ന് അറിഞ്ഞത് …

മ്മ് ,, നാളെത്തന്നെ അയാളുടെ വീട്ടിൽപോയി കാര്യങ്ങൾ സംസാരിക്കണം … എങ്ങനെയും ഈ ബന്ധം നുള്ളി കളയണം …..നിർമ്മലയുടെ കണ്ണുകൾ കുറുകി …

എടാ …. പാലില്ല ,,, അച്ഛൻ കട്ടൻ ചായ കുടിക്കാൻ എടുക്കട്ടേ ?? വേണുഗോപാൽ നിഹാലിനോട് ചോദിച്ചു …

ഒന്നും വേണ്ട അച്ഛാ !! അച്ഛന്റെ അടുക്കൽ കുറച്ചുനേരം ഇരിക്കാൻ വന്നതാണ് … നിഹാൽ അച്ഛന്റെ അരികിലേക്ക് ചേർന്നിരുന്നു …

എന്താടാ മോനെ !! നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത് ?? നിനക്ക് അച്ഛനോട് എന്തേലും പറയുവാനുണ്ടോ ?? നീ അമ്മയുമായി വഴക്കിട്ടോ ??വേണുഗോപാൽ ചോദിച്ചു ..

മ്മ് … ഒരു സമാധാനം ഇല്ല അച്ഛാ !! ആ വീട് ഇപ്പൊ ഒരു നരകം ആണ് … അമ്മയുടെ പുതിയ ആവശ്യം എന്താണെന്നു അച്ഛന് അറിയേണ്ടേ !! അമൃതയെ വിവാഹം കഴിക്കണം എന്ന് ??

ങേ,, ഏത് ??ഉദയന്റെ മോള് അമൃതയോ ??

മ്മ് ,, അതേ അച്ഛാ ??

നിർമലക്ക് എന്ന് തൊട്ടാണ് ഉദയനോട് സ്നേഹം തോന്നി തുടങ്ങിയത് ?? വേണു അതിശയത്തോടെ ചോദിച്ചു …

സ്നേഹം !! മണ്ണാങ്കട്ട …

അമ്മാവൻ കുറെ കാലമായി വസ്തു തർക്കത്തതിന്റെ പിന്നാലെ ആയിരുന്നില്ലേ … ആ കേസ് ജയിച്ചു … നല്ല ഒരു തുക കിട്ടിയിട്ടുണ്ട് …. പോരാത്തതിന് തർക്കത്തിൽ കിടന്ന സ്വത്തും ഇപ്പോൾ അമ്മാവന്റെ പേരിലായി … അതൊക്കെ അമൃതക്ക് സ്വന്തമല്ലേ ?? അതിലാണ് ഇപ്പോൾ അമ്മയുടെ കണ്ണ് …അതിന് അമ്മക്ക് വേണ്ടത് ഞാൻ ഇപ്പോൾ അമൃതയെ കല്യാണം കഴിക്കണം !!

ആ പേരും പറഞ്ഞു വീട്ടിൽ ഒരു കശപിശ ഉണ്ടായി … എനിക്ക് പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല …. നിഹാൽ പറഞ്ഞു …

അച്ഛാ !! ഭദ്രയുടെ അച്ഛനോട് കാര്യങ്ങൾ അവതരിപ്പിക്കാൻ പറഞ്ഞിട്ട് എന്തായി … എന്റെ മൂക്കിൽ പല്ല് വന്നിട്ട് കെട്ടാനല്ല … നിഹാൽ പരിഭവത്തോടെ പറഞ്ഞു …

എടാ !! ഞാൻ അത് അവനോട് പറഞ്ഞു കൊള്ളാം … അവൻ എന്ത് മറുപടി പറയുമെന്ന് എനിക്ക് അറിയില്ല കാര്യം നിർമ്മലയുടെ സ്വഭാവം വേലായുധന് നന്നായി അറിയാം പോരാത്തതിന് അവന്റെ ഇപ്പോഴത്തെ കഷ്ടപ്പാട് ഒക്കെ നിനക്കും അറിയാവുന്നതല്ലേ ???

അതിനെന്താ അച്ഛാ !! എനിക്ക് രണ്ട് മാസത്തിനകം നിയമനം എവിടെയാണെന്ന് അറിയും … പിന്നെ ഭദ്രയും ബാങ്ക് ടെസ്റ്റ് എഴുതി നില്കുകയല്ലേ ?? ഞങ്ങൾക്ക് ജീവിക്കുവാനുള്ള വഴി ഞങ്ങൾ നോക്കില്ലേ അച്ഛാ ?? നിഹാൽ പറഞ്ഞു …

മ്മ് എന്തായാലും ഞാൻ ഇന്ന് തന്നെ വേലായുധനോട് സൂചിപ്പിക്കാം !! വേണു സമ്മതിച്ചു …

ശെരി അച്ഛാ !! ഞാൻ ഇറങ്ങുവാ …. വായനശാല വരെ ഒന്ന് പോകണം …

അച്ഛന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് നിഹാൽ ബൈക്കിൽ കയറി …

ബൈക്കുമായി വഴിയിലേക്ക് ഇറങ്ങിയ നിഹാൽ എതിരെ വരുന്ന ആളെ കണ്ടു …. നിഹാലിന്റെ കണ്ണുകൾ തിളങ്ങി …

ഭദ്ര !!!

നിഹാൽ ബൈക്കിന്റെ വേഗത കുറച്ചു ….

ഭദ്രയുടെ അടുക്കൽ എത്തിയപ്പോൾ ബൈക് നിറുത്തി ..

ഭദ്ര നീഹാലിനെ കണ്ണുരുട്ടി നോക്കി …

എന്താടി ഉണ്ടക്കണ്ണി കണ്ണുരുട്ടുന്നെ ??

നിന്റെ കണ്ണുരുട്ടലൊക്കെ നിറുത്തിക്കൊ !!! രണ്ടുമാസം കഴിയുമ്പോൾ ഞാൻ SI ആണെടീ മോളേ !!

ഓ !! അത് രണ്ട് മാസം കഴിയുമ്പോൾ അല്ലേ !! അതിന് ഞാൻ ഇപ്പോഴേ സല്യൂട്ട് അടിക്കേണ്ടല്ലോ ??

ഭദ്രയും വിട്ടുകൊടുത്തില്ല !!!

ഹോ .. നിന്റെ നാക്ക് !! വെറുതെയല്ല എല്ലാവരും നിന്നേ ഭദ്രകാളി എന്ന് വിളിക്കുന്നത് … നിഹാൽ കളിയാക്കി …

വിളിച്ചോട്ടെ മാഷേ !!! ഞാൻ അതിപ്പോൾ ഒരു അലങ്കാരമായി കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്നു … ആരും നമ്മുടെ മെക്കിട്ട് കേറാൻ വരില്ലലോ !! ഭദ്ര ചിരിച്ചുകൊണ്ട് പറഞ്ഞു …

എന്ന് എന്തുപറ്റി ?? നേരത്തെ ആണെല്ലോ ഈ വഴി ?? ഭദ്ര തിരക്കി …

ഏയ്‌ ,, ഒന്നുമില്ല … അമ്മയുമായി ഒന്ന് ഉടക്കി …വിഷയം കല്യാണക്കാര്യം ആണ് !! അമ്മാവന്റെ മോള് അമൃതയെ കൊണ്ട് കെട്ടിച്ചേ. അമ്മ അടങ്ങു !! നിഹാൽ പറഞ്ഞു …

ശ്ശെടാ … അങ് കെട്ടാൻ വയ്യയോ … അമൃത നല്ല കുട്ടിയല്ലേ !! എനിക്ക് അറിയാം അമൃതയെ !!

ഭദ്ര ശാന്തമായി പറഞ്ഞു …

നീ പറഞ്ഞത് ശരിയാ … അവളെ കെട്ടമായിരുന്നു … പക്ഷെ നീ എന്റെ അസ്ഥിക്ക് പിടിച്ചു പോയില്ലേ ?? ഇനി മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല …നിഹാൽ പറഞ്ഞു ..

ഇതിലും അസ്ഥിക്ക് പിടിച്ച ഒരു പ്രേമം ഈ നാട്ടിൽ മൊത്തം പാട്ടായിരുന്നു … മാഷിന്റെ ഏട്ടൻ നിരഞ്ജനും സ്വപ്ന ചേച്ചിയും തമ്മിൽ … ഈ നാട്ടിൽ മൊത്തം പാട്ടായിരുന്ന പ്രേമം … എന്നിട്ടെന്തായി … അതിലും അടിപൊളി ഒരു ആലോചന വന്നപ്പോൾ ബുദ്ധിപരമായി മാഷിന്റെ ഏട്ടൻ സ്വപ്ന ചേച്ചിയെ തേച്ചിട്ട് പോയില്ലേ !! ഭദ്രയുടെ സംസാരത്തിൽ പരിഹാസം നിറഞ്ഞിരുന്നു ..

ഉവ്വ്‌ … സത്യമാണ് !! പക്ഷെ ഉപ്പു തിന്ന എന്റെ ഏട്ടൻ ഇപ്പോൾ വെള്ളം നന്നായി കുടിക്കുന്നുണ്ട് … പൊന്നാണെന്ന് പറഞ്ഞു കെട്ടിയത് കാക്കപൊന്നാണെന്ന് ഇപ്പോൾ ആൾക്ക് മനസ്സിലായിട്ടുണ്ട് …

ഒന്ന് ഞാൻ പറയാം ഭദ്രേ !!! ആരൊക്കെ എതിർത്താലും ഈ നിഹാൽ കെട്ടുണെങ്കിൽ ഈ ഭദ്രകാളിയെ ആയിരിക്കും …

പുതുശ്ശേരി ഭഗവതിയാണേ സത്യം !!!!

ഭദ്ര നിഹാലിനെ നോക്കി ചിരിച്ചു ..

അച്ഛന് കാര്യങ്ങൾ എല്ലാം അറിയാം …ഞാൻ നിന്റെ അച്ഛനോട് കാര്യങ്ങൾ പറയാൻ പറഞ്ഞിട്ടുണ്ട് … ഇന്ന് തന്നെ നമ്മുടെ കാര്യം സംസാരിക്കാം എന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട് അച്ഛൻ …

മ്മ് … നോക്കട്ടെ … അച്ഛൻ എന്താണ് പറയാൻ പോകുന്നത് എന്ന് …

ഭദ്രേ !!!

ഞാൻ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയാമല്ലോ !! ആരൊക്കെ എതിർത്താലും ഞാൻ ഈ ബന്ധത്തിൽ നിന്ന് പിന്മാറില്ല !! ഭദ്രയുടെ കൈകൾ പിടിച്ചു കൊണ്ട് ആര്‍ദ്രമയി നിഹാൽ പറഞ്ഞു …

ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു …

എടീ ഭദ്രേ !!

അലർച്ചയോടുള്ള ആ പിൻവിളി കേട്ട് നിഹാലും ഭദ്രയും ഞെട്ടലോടെ നോക്കി …

അയ്യോ … അച്ഛൻ !!

ഭദ്ര പേടിയോടെ വേലായുധനെ നോക്കി …

വേലായുധൻ അവരുടെ അടുത്തേക്ക് നടന്നു ചെന്നു …

വേണുവിന്റെ മോനെപ്പറ്റി ഞാൻ ഇങ്ങനെയല്ല കരുതിയിരുന്നത് !!

ഭദ്രയുടെ അച്ഛൻ എനിക്ക് പറയാനുള്ളത് കേൾക്കണം …

വേണ്ട … എനിക്ക് ഒന്നും കേൾക്കണ്ട !!!

വേലായുധൻ തറപ്പിച്ചു പറഞ്ഞു …

ഭദ്ര വീട്ടിലേക്ക് നടക്ക് !! വേലായുധൻ പറഞ്ഞു …

ഭദ്ര നിഹാലിനെ നോക്കി …

മ്മ് .. എന്താ ഇവിടെ നിന്ന് പരുങ്ങുന്നത് ?? നിന്നോട് വീട്ടിലേക്ക് പോകാൻ അല്ലേ പറഞ്ഞത് !! വേലായുധന്റെ ശബ്ദം ഉയർന്നു …

ഭദ്ര പിന്നെ അവിടെ നിന്നില്ല …

നിഹാലിനും അവിടെ നിന്ന് പോയാൽ മതിയെന്ന് ആയി …

നീ അവിടെ നിൽക്ക് !!

നിനക്ക് എന്താ എന്റെ മോളുമായിട്ട് ചുറ്റിക്കളി ?? പ്രേമം ആണോ ?? വേലായുധൻ തിരക്കി …

നിഹാൽ വേലായുധന്റെ മുഖത്തേക്ക് നോക്കി …

എനിക്ക് ഭദ്രയെ ഇഷ്ടമാണ് … ഭദ്രക്ക് തിരിച്ചും അങ്ങനെ ആണ് …

എന്റെ മോളുടെ കാര്യം അവിടെ നിൽക്കട്ടെ !!!നിന്റെ അമ്മ നിർമല ഇതിന് സമ്മതിക്കുമോ ??? അതോ നിന്റെ അമ്മ സമ്മതിച്ചില്ലെങ്കിൽ നിന്റെ ചേട്ടൻ കാണിച്ച മര്യാദകേട് നീ എന്റെ മോളോട് കാണിക്കുമോ ???

ഇല്ല ….എനിക്ക് ഭദ്രയോടുള്ള ഇഷ്ട്ടം തമാശ അല്ല … എന്തിന്റെ പേരിൽ ആയാലും ഞാൻ അവളെ ഉപേക്ഷിക്കില്ല … ഞാൻ അച്ഛനോട് കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് … അച്ഛൻ ഭദ്രയുടെ അച്ഛനെക്കണ്ട്. സംസാരിക്കാൻ ഇരിക്കുവാ …

എടാ കൊച്ചനേ … നിന്റെ അച്ഛൻ. എന്റെ കൂട്ടുകാരൻ ആണ് … പക്ഷെ അവന്റെ വാക്ക് പോലും നിന്റെ അമ്മ ഗൗനിക്കാറില്ലലോ??അതുകൊണ്ട് നീ അച്ഛന്റെ. കാര്യം വിട് …

നിനക്ക് എന്റെ മോളേ ഞാൻ തരാം … എനിക്ക് സമ്മതം ആണ് … പക്ഷെ നീ എനിക്ക് വാക്ക് തരണം … എന്റെ മോള് പുതുശ്ശേരി തറവാട്ടിൽ തന്നെ ജീവിക്കണം … അല്ലാതെ അമ്മയെ പേടിച്ചു മാറി താമസിക്കാൻ ഒന്നും പറ്റില്ല …

പിന്നെ എന്റെ കുഞ്ഞിന് അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ !!! അറിയാലോ …ഭഗവതിയുടെ ഉടവാളും തിടമ്പും എടുക്കുന്ന കൈകൾ ആണിത് … ഈ കൈയുടെ ചൂട്‌ നിന്റെ അമ്മയും നീയും അറിയും …

വേലായുധൻ നിഹാലിനോട് പറഞ്ഞു ….

നിഹാൽ തലയാട്ടി ….

മ്മ് ,, എന്നാൽ പൊയ്ക്കോ ….

നിഹാൽ ബൈക്ക്‌ സ്റ്റാർട്ട് ആക്കി ഓടിച്ചു പോയി …

നിഹാലിന്റെ പോക്ക് കണ്ട് വേലായുധന്റെ ചുണ്ടിൽ ഒരു ചിരി മിന്നി ….

(തുടരും …)

SHEROON4S

വീണ്ടും ഒരു കുട്ടി തുടർകഥയുമായി എത്തിയിരിക്കുകയാണ് …എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!