Skip to content

നീഹാരം – 11 (അവസാനഭാഗം)

niharam

നിരഞ്ജനെ തുടർചികിത്സക്കായി വേദഗ്രാമിലേക്ക് …വേണുവിന്റെ കരുതലും സ്നേഹവും നിരഞ്ജൻ മനസ്സിലാക്കിയ ദിവസങ്ങൾ. ആയിരുന്നു അത് … ഒരു കുറവും വരാതെ വേണു നിരഞ്ജനെ ശുശ്രുഷിച്ചു ..

നിരഞ്ജൻ താൻ ചെയ്തുകൂട്ടിയതെല്ലാം ഓർത്തു മനസ്സിൽ ഒരായിരം വട്ടം വേണുവിനോട് മാപ്പ് ചോദിച്ചിരുന്നു … പശ്ചാത്താപം കൊണ്ട് പലപ്പോഴും നിരഞ്ജൻ വേണുവിന് മുഖം കൊടുക്കാതിരിക്കാൻ ശ്രമിച്ചു …

നിരഞ്ജനിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയിരുന്നു … കാലുകൾക്ക് ചലനശേഷി ചെറിയ രീതിയിൽ തിരികെ കിട്ടി ..അധികം വൈകാതെ നിരഞ്ജൻ എഴുനേറ്റ് നടക്കുമെന്ന് വൈദ്യൻ വേണുവിന് ഉറപ്പ് കൊടുത്തിരുന്നു …

ഓരോ നിമിഷവും ഓരോ യുഗങ്ങളായി തോന്നി നിരഞ്ജന് … വേണു വീഡിയോ കാൾ വഴി ഗീതുവിനെയും നിർമലയെയും നിരഞ്ജനെ കാണിച്ചു കൊടുക്കും …

രണ്ടാഴ്ചക്ക് ശേഷം നിഹാൽ തിരുവന്തപുരത്തു നിന്ന് വീട്ടിൽ എത്തി …

നിഹാൽ വേദഗ്രാമിലേക്ക് പുറപ്പെടുവാൻ തീരുമാനിച്ചു ..നിരഞ്ജനെ കാണണം എന്ന് നിർമലയും ഗീതുവും വാശി പിടിച്ചതിനാൽ എല്ലാവരും കൂടി നിരഞ്ജനെ കാണാൻ പുറപ്പെട്ടു …

അമ്മയെയും ഗീതുവിനെയും നേരിൽ കണ്ടപ്പോൾ നിരഞ്ജന്റെ മുഖം പ്രകാശിച്ചു …നിരഞ്ജൻ ഗീതുവിന്റെ കൈകളിൽ മുറുകെ പിടിച്ചു … എല്ലാവരും മുറിയിൽ ഉള്ളത് കൊണ്ട് തന്നെ ഗീതുവിനോട് ഒന്നും സംസാരിക്കാൻ കഴിയാത്തതിൽ നിരഞ്ജന് നിരാശ തോന്നി ….

ദേ നമ്മൾ എല്ലാരും കൂടി ഇവിടെ വട്ടം കൂടി നിൽക്കേണ്ട കാര്യം എന്താണ് ??എടാ മോനെ നിഹാൽ നീയിവിടം ഒന്ന് ചുറ്റികാണേണ്ടത് തന്നെയാണ് ……എന്തുമത്രം ഔഷധ ചെടികൾ ആണ് ഇവിടെ ഉള്ളതെന്ന് അറിയുമോ ?? അവിടെ പോയി ഇരുന്നാൽ തന്നെ മനസ്സ് തണുക്കും ….നീ ഭദ്രമോളെയും കൊണ്ട് ഒന്ന് നടന്നിട്ട് വാ …നിരഞ്ജന്റെ മനസ്സ് മനസ്സിലാക്കിയത് പോലെ തന്നെ വേണു പെരുമാറി …

നിഹാൽ ഭദ്രയെ കൂട്ടി മുറിക്ക് വെളിയിലേക്ക് നടന്നു …

നിർമല വേണുവിനെ ഒന്ന് നോക്കി …

വാടോ .. നമുക്കും ഒന്ന് നടന്നിട്ട് വരാം … വേണു നിർമലയെ വിളിച്ചു …

നിർമല നിരഞ്ജനെ ഒന്ന് നോക്കിയിട്ട് വേണുവിനൊപ്പം നടന്നു…

ഗീതു !!! നമ്മുടെ കുഞ്ഞിന് സുഖമാണോ ?? നിരഞ്ജൻ പതിഞ്ഞ ശബ്ദത്തിൽ ഗീതുവിനോട് ചോദിച്ചു …

മ്മ് .. അതെ നിരഞ്ജൻ ഞാനും നമ്മുടെ കുഞ്ഞും നിരഞ്ജന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് …

എനിക്ക് ഇപ്പോഴും നിരഞ്ജന്റെ ഒപ്പം നിൽക്കണമെന്നാണ് ആഗ്രഹം എന്നാൽ എനിക്ക് ഇവിടെ വന്ന് നിൽക്കാൻ പറ്റുന്ന സാഹചര്യം അല്ലല്ലോ ?? ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞു ..

ഏയ്‌ .. താൻ വിഷമിക്കാത്തടോ !! ഞാൻ അധികം വൈകാതെ തന്നെ തന്റെ അടുത്ത് വരും … നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കരുത് … നമ്മുടെ കുഞ്ഞിനെയാണ് അത്‌ ബാധിക്കുന്നത് … നിരഞ്ജൻ ഗീതുവിനെ ആശ്വസിപ്പിച്ചു ..

നിരഞ്ജൻ !! ഞാൻ ഒരു കാര്യം ചോദിക്കട്ടെ ??

നിരഞ്ജൻ ചോദ്യഭാവത്തിൽ ഗീതുവിനെ നോക്കി …

നിരഞ്ജന് അച്ഛനോട് ഇപ്പോഴും ദേഷ്യം ഉണ്ടോ ?

ഗീതു !!! ഓരോ നിമിഷവും മനസ്സുകൊണ്ട് ഞാൻ ആ വലിയമനുഷ്യന്റെ കാലിൽ വീണു മാപ്പിരക്കുന്നുണ്ട് …

പല കാര്യങ്ങളും ഞാൻ മനസ്സിലാക്കുവാനായി ദൈവം എനിക്ക് തന്ന ഒരു ചെറിയ ശിക്ഷയാണ് ഈ അപകടം എന്ന് എനിക്ക് ഇപ്പോൾ ബോധ്യമുണ്ട് ……നിരഞ്ജന്റെ കണ്ണുകൾ നിറഞ്ഞു വന്നു …

ഗീതു നിരഞ്ജന്റെ കണ്ണുകൾ തുടച്ചു .. എനിക്ക് ഒരുപാട്‌ സന്തോഷമായി നിരഞ്ജൻ !!! അവസാനം താൻ അച്ഛന്റെ മനസ്സിന്റെ നന്മ മനസ്സിലാക്കിയല്ലോ എനിക്ക് അതുമതി …

ഗീതു നിരഞ്ജന്റെ നിറുകയിൽ ചുംബിച്ചു …

വേണുവേട്ടാ !!!!!

മാപ്പ് !!! എല്ലാത്തിനും മാപ്പ് …

എന്റെ മനസ്സിൽ മുഴുവൻ ഇരുട്ടായിരുന്നു … വേണുവേട്ടനെ ഞാൻ സ്നേഹിക്കുന്തോറും നിരഞ്ജൻ എന്റെ മനസ്സിൽ ഞാനറിയാതെ വിഷം കുത്തിവെച്ചു …

വേണുവേട്ടന്‌. നിഹാലിനോടാണ് കൂടുതൽ സ്നേഹവും കരുതലുമെന്ന് പറഞ്ഞായിരുന്നു നിരഞ്ജൻ വഴക്കിട്ട് തുടങ്ങിയത് …ഞാൻ അതൊക്കെ വെറും തോന്നലാണെന്ന് പറഞ്ഞു തിരുത്താൻ ശ്രമിച്ചപ്പോളെല്ലാം നിരഞ്ജൻ ശക്തമായി എതിർത്തു …

അമ്മയുടെ മുന്നിൽ അച്ഛൻ ഗംഭീരമായി അഭിനയിക്കുകയാണെന്ന് പറഞ്ഞവൻ വാദിച്ചു ……ഒരു ദിവസം രാത്രി കൂട്ടുകാരോടൊപ്പം പോയിട്ട് താമസിച്ചു വന്നതിന് വേണുവേട്ടൻ അവനെ തല്ലിയത് അവന് ഇഷ്ടപ്പെടാതെ എന്നോട്. വന്ന് പരാതി പറഞ്ഞു …

ഞാൻ അവനെ തല്ലിയത് എന്തിനാന്നെന്ന് നീയറിയാൻ ശ്രമിച്ചില്ല നിർമലെ … അവൻ കൂട്ടുകാരോടൊപ്പം കറങ്ങാൻ പോയതിനോ വൈകി വന്നതിനോ അല്ല ഞാൻ അവനെ തല്ലിയത് .. അവൻ അലമാരയിൽ നിന്ന് കാശ് മോഷ്ടിച്ചുകൊണ്ട് പോയത് കൊണ്ടാണ് … അവന് പൈസ വേണമെങ്കിൽ നമ്മളോട് പറയാമല്ലോ … അത്‌ പറയാതെ കള്ളത്തരം കാണിച്ചത് കൊണ്ടാണ് ശിക്ഷിച്ചത്‌ … എന്റെ മോൻ ആയത്കൊണ്ട് തന്നെയാണ് ഞാൻ അവനെ തിരുത്താൻ ശ്രമിച്ചത് …

കാര്യങ്ങൾ തിരക്കാതെ നീ അവന് കവചമായി നിൽക്കും അപ്പോൾ പിന്നെ അവന് എന്ത് തോന്നിവാസം വേണേലും കാണിക്കാമല്ലോ !!

ഇത് നിന്റെ മാത്രം പ്രശ്നമല്ല നിർമലെ …മിക്ക മാതാപിതാക്കളും മക്കളെ അന്ധമായി വിശ്വസിക്കും ..അവർ ചെയ്യുന്ന തെറ്റുകൾ തിരുത്താതെ കണ്ടില്ലെന്ന് നടിക്കും … വളർന്നുകഴിഞ്ഞിട്ട് അവരെ ഉപേദേശിക്കണോ ശാസിച്ചു നേരെയാക്കാനോ കഴിയില്ല …

കഴിഞ്ഞതൊക്കെ കഴിഞ്ഞു … എല്ലാം എല്ലാവരും മറക്കട്ടെ … നിരഞ്ജന് നല്ല മാറ്റം ഉണ്ട് അതികം താമസിക്കാതെ അവൻ എഴുനേറ്റ് നടക്കും .. എല്ലാം നന്നായി വാരാൻ നമുക്ക്‌ പ്രാർത്ഥിക്കാം …

പിന്നെ നിന്നോട് എനിക്ക് പിണക്കമൊന്നുമില്ല ……പുത്രവാത്സല്യം കൊണ്ട് നിന്റെ കണ്ണിന് തിമിരം ബാധിച്ചിരുന്നു …എന്നാൽ ഇപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞല്ലോ അതുമതി … വേണു നിർമലയെ നോക്കി ചിരിച്ചു

ആദ്യത്തെ പോസ്റ്റിങ്ങ് തൃശ്ശൂർ ആണ് കിട്ടിയിരിക്കുന്നത് … വീട്ടിൽ നിന്ന് എന്നും പോയിവരാൻ പാടാണ് … അവിടെ താമസിക്കാൻ ക്വാട്ടേഴ്‌സ് കിട്ടും … നിഹാൽ പറഞ്ഞു …

ഭദ്രയുടെ മുഖം മങ്ങുന്നത് നിഹാൽ കണ്ടു ..

എടി ഭാര്യേ !! നീ എന്തിനാണ് നിരസ്സപെടുന്നത് ?? നിന്നെ തനിച്ചാക്കി ഞാൻ പോകുമെന്ന് കരുതുന്നുണ്ടോ ??? പോകുമ്പോൾ നീയും എന്റെ കൂടെ കാണും …

അത്‌ ശെരിയാകുമോ നിഹാൽ ?? ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കിയാൽ ?? ഭദ്ര സംശയത്തോടെ ചോദിച്ചു …

നമ്മുക്ക് നോക്കമെടോ !! ഈ തിരക്കുകൾക്കിടയിൽ ഒരു ജോലിയെന്ന നിന്റെ ലക്ഷ്യം മറന്നുപോകരുത് … നിഹാൽ സൂചിപ്പിച്ചു …

ഭദ്ര തലയാട്ടി …..

മാസങ്ങൾക്ക് ശേഷമുള്ള പുതുശ്ശേരി തറവാട് …

നിരഞ്ജന്റെ മകന്റെ നൂലുകെട്ട് ചടങ്ങാണ് ഇന്ന് … ബന്ധുക്കളെയും കൂട്ടുകാരെയും കൊണ്ട് വീട് നിറഞ്ഞു ..:

മോനെ നിരഞ്ജൻ !! ഗീതുവിനോടെ മോനെ എടുത്തുകൊണ്ട് വാരാൻ പറയു … നിർമല പറഞ്ഞു .:

നിരഞ്ജൻ ഗീതുവിനെ വിളിക്കുവനായി മുറിയിലേക്ക് പോയി …

നിരഞ്ജൻ സാഹായമൊന്നും കൂടാതെ നടക്കുന്നത് സുരേന്ദ്രൻ അതിശയത്തോടെ നോക്കുന്നത് കണ്ടു വേണു പിന്നിൽ ചെന്ന് സുരേന്ദ്രനെ തട്ടി …

എന്തോടോ താൻ തന്റെ മരുമകനെ ആദ്യമായി കാണുവാനോ ??

ഏയ്‌ ഒന്നുമില്ല ഞാൻ നിരഞ്ജൻ നടക്കുന്നത് വെറുതെ നോക്കിയെന്നെ ഒള്ളു ..

മ്മ് … നല്ലതാണ് … കണ്ണ് തുറന്ന് കണ്ടോളു … ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എന്റെ മോന് സുഖമായി … തന്റെ മനസ്സിലെ ദുഷിപ്പ് എല്ലാം തന്റെ മോളും മരുമകനും അറിഞ്ഞടോ ??? അതാണ് പ്രസവത്തിന് പോലും ഗീതുമോൾ അവിടേക്ക് വരാൻ കൂട്ടാക്കാതെ നിന്നത് …

താൻ നല്ലാതായിരുന്നെങ്കിൽ രാജാവിനെപ്പോലെ മുന്നിൽ നിന്ന് ഈ ചടങ് നടത്തമായിരുന്നല്ലോ ?? വേണു ചോദിച്ചതിനൊന്നും മറുപടി ഇല്ലാതെ സുരേന്ദ്രൻ നിന്ന് വിയർത്തു …

ഗീതു കുഞ്ഞിനേയും എടുത്തുകൊണ്ട് നൂലുകെട്ട് നടത്തുവാനായി കൊണ്ടുവന്നു …

ഇരിക്ക് മക്കളെ !! വേണു പറഞ്ഞു ..:

അച്ഛാ !!! ഞങ്ങളുടെ കുഞ്ഞിന് അച്ഛൻ നൂലുകെട്ടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം … അച്ഛന് ഇഷ്ടമുള്ള പേര് അവനെ വിളിക്കണം … നിരഞ്ജൻ പറഞ്ഞു …

നിരഞ്ജൻ പറഞ്ഞത് കേട്ട് വേണുവിന്റെ മനസ്സ് നിറഞ്ഞു … മോനേ ഈ. അച്ഛനോ ?? അത്‌ വേണ്ട മോൻ തന്നെ ഈ ചടങ്ങ് ചെയ്യണം …

അച്ഛാ മറ്റാരേക്കാളും എന്റെ അച്ഛൻ ചെയ്താലേ ഞങ്ങൾക്ക് സന്തോഷം ആവാത്തൊള്ളൂ അച്ഛൻ മറുത്തൊന്നും പറയല്ലേ !! ഗീതു പറഞ്ഞു ..

വേണു നിർമലയെ നോക്കി … നിർമല സമ്മതമറിയിച്ചു തലയാട്ടി …നിഹാലും ഭദ്രയും നിർമ്മലയുടെ ഒപ്പം ഉണ്ടായിരുന്നു …

വേണു നിലവിളക്കിന്റെ മുന്നിൽ ഇരുന്നു … പ്രാർത്ഥിച്ച ശേഷം കുഞ്ഞിന് നൂലുകെട്ടി … ഒരു നിമിഷം കണ്ണടച്ചിരുന്നു പേര് ആലോചിച്ചു … ശേഷം കുഞ്ഞിന്റെ ചെവിയിൽ മൂന്ന് വട്ടം പേര് വിളിച്ചു ….. “കാശിനാഥൻ”…

നിരഞ്ജനും ഗീതുവും അത്ഭുതത്തോടെ പരസ്പരം നോക്കി … തങ്ങൾ മനസ്സിൽ ആലോചിച്ച പേര് തന്നെ അച്ഛൻ മോനെ വിളിച്ചത് കേട്ട് അവർ സന്തോഷിച്ചു ..

നിഹാൽ പതിയെ ഭദ്രയുടെ അടുക്കലേക്ക് നീങ്ങി നിന്നു … ശേഷം കാതിൽ രഹസ്യമായി ചോദിച്ചു മൈ ഡിയർ ഭാര്യേ !! നമ്മുക്കും ഇങ്ങനെ ഒരു ചടങ്ങ് നടത്തേണ്ടേ ….

ഭദ്ര നിഹാലിന് നേരെ തിരിഞ്ഞു — അതേയ് !! എന്റെ പോലീസ് സാറ് ആദ്യം അന്വേഷിക്കുന്ന കേസ് ഒക്കെ വേഗം തീർത്തു ഒന്ന് സ്വസ്ഥമാക് … പിന്നെ ആഴ്ചയിൽ ഒന്ന് മിന്നായം പോലെ വന്ന് ഹാജർ വെച്ചിട്ട് പോയാലൊന്നും പിള്ളാരുണ്ടാവില്ല ..

ഭദ്ര കണ്ണുരുട്ടി കാണിച്ചു ….

പരിഭവിക്കാതെ ഭദ്രക്കുട്ടി ഈ കേസ് കൂടി കഴിഞ്ഞാൽ എനിക്ക് ഇവിടേക്ക് ട്രാൻസ്ഫെർ ആകും പിന്നെ ആഴ്ചയിൽ വെക്കുന്ന ഹാജർ ദിവസവും ആകും … നിഹാൽ അടുത്ത് നിന്ന് കൊഞ്ചി ….

ഹോ !! വന്ന് വന്ന് ഒരു നാണവും ഇല്ലല്ലോ എന്റെ ഓഫീസറെ ??

ഇല്ല !! തീരെയില്ല !!! നിന്റെ എടുത്തു ഞാൻ സാഷ്ടാംഗം വീണു കിടക്കാറല്ലേ പതിവ്‌ … നിഹാൽ കണ്ണിറുക്കി കാണിച്ചു …

ഭദ്ര ചിരിയടക്കാൻ പാടുപെട്ടു ….

വേണു കുഞ്ഞിനെ ഗീതുവിന്റെ കയ്യിൽ കൊടുത്തു …

അച്ഛാ നമുക്ക്‌ ഒരു കുടുംബ ഫോട്ടോ എടുത്താലോ … അച്ഛൻ സ്ലോമോഷനിൽ വന്ന് ഇരുന്ന് കാശിക്കുട്ടനെ മടിയിൽ ഇരുത്തുന്നു … എന്നിട്ട് “ചാമ്പിക്കോ” എന്ന് പറയുന്നു ….

എന്താടാ ചാമ്പക്കയോ ?? വേണു ചോദിച്ചു …

ചാമ്പക്ക അല്ല ചാമ്പിക്കോ … നിഹാൽ തിരുത്തി പറഞ്ഞു …

ശെരി ഇനി അതിന്റെ ഒരു കുറവ് വേണ്ട …:

എവിടെ നമ്മുടെ ഫോട്ടോ എടുക്കുന്ന നിശ്ചൽ !!!

അവനോട് പുതുശ്ശേരി തറവാട്ടിലെ എല്ലാവരും ഒറ്റ ഫ്രെയിമിൽ നിൽക്കുന്ന ഒരു ഫോട്ടോ എടുക്കാൻ പറ …

അപ്പൊ എങ്ങേനെയാ മക്കളെ ?? വേണു ചോദിച്ചു …

പുതുശ്ശേരി തറവാട്ടിലെ മൂന്നുതലമുറയും ഒരു കുടക്കീഴിൽ അണിനിരന്നു ….

എല്ലാരും ഒക്കെ അല്ലേ ….. ചാമ്പിക്കോ

ശുഭം …..

നീഹാരംഎല്ലാവർക്കും ഇഷ്ടമായെന്ന് വിശ്വസിക്കുന്നു ..: എല്ലാവരുടെയും ലൈക്കും കമെന്റും എനിക്ക് വിലയേറിയതാണ് … എല്ലാവര്ക്കും ഒരുപാട്‌ നന്ദി

അധികം വൈകാതെ പുതിയ കഥയുമായി ഞാൻ എത്തുന്നതാണ് ….

സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

4/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!