Skip to content

നീഹാരം – 7

niharam

നിരഞ്ജൻ ഈർഷ്യയോടെ മുറിയിലേക്ക് വരുന്നത് ഗീതു ശ്രദ്ധിച്ചു ..

എന്താ നിരഞ്ജൻ ?? എന്ത് പറ്റി ?? ഗീതു തിരക്കി ..

ഇതിൽ കൂടുതൽ എന്ത് പറ്റാൻ ?? നടക്കാൻ പാടില്ലെന്ന് കരുതിയ നിഹാലിന്റെ കല്യാണം നടന്നു !! അതൊന്നും പോരാതെ ദേ അച്ഛനും കയറി വന്നിരിക്കുന്നു !! ഇതിൽ കൂടുതൽ എന്ത് വരാനാണ് … അമർഷത്തോടെ നിരഞ്ജൻ പറഞ്ഞു …

എന്താ നിരഞ്ജൻ ഇത് ?? എനിക്ക് നിരഞ്ജനെ മനസ്സിലാകുന്നില്ല ……ഇവിടെ കയറി വന്നത് അന്യനൊന്നും അല്ലല്ലോ ?? നിരഞ്ജന്റെ അച്ഛൻ അല്ലേ ??അച്ഛനോട് എന്താ നിരഞ്ജന് ഇത്രയും പക ??? ഗീതു ചോദിച്ചു …

അച്ഛൻ ആണ് പോലും !!! നിന്നോട് ആര് പറഞ്ഞു അയാൾ എന്റെ അച്ഛൻ ആണെന്ന് ?? അയാൾ … അയാൾ എന്റെ അച്ഛനല്ല … എന്റെയച്ഛൻ ഒരപകടത്തിൽ മരിച്ചുപോയതാണ് …ഇയാൾ എന്റെ അച്ഛൻ അല്ല ……നിരഞന് പറഞ്ഞു …

ആയിക്കോട്ടെ നിരഞ്ജൻ !! അദ്ദേഹം നിരഞ്ജന്റെ രണ്ടാനച്ഛൻ ആയിരിക്കാം .. ഈ നിമിഷം വരെ നിരഞ്ജനെ ഒരു അന്യനായി അദ്ദേഹം കണ്ടിട്ടുണ്ടോ ?? നിഹാലിന് കൊടുക്കുന്ന അതേ പരിഗണന നിരഞ്ജനും കിട്ടുന്നില്ലേ ?? പിന്നെയെന്താണ് നിരഞ്ജന്റെ പ്രശ്നം …

പരിഗണന ?? എന്ത് പരിഗണന ഗീതു ?? എല്ലാവരുടെയും മുന്നിൽ കാട്ടികൂട്ടുന്ന വെറും പ്രഹസനമല്ലേ അല്ലേ ഈ കപട സ്നേഹം!!

നിരഞ്ജൻ ഗീതുവിന്‌ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു ..

ഏയ്‌ ..അങ്ങനെ എനിക്ക് തോന്നുന്നില്ല നിരഞ്ജൻ !! എല്ലാം നിരഞ്ജന്റെ വെറും തോന്നലാണ് …അല്ല ഇനി അച്ഛന് തന്നോട് സ്നേഹമില്ലങ്കിൽ പോലും താൻ എന്തിന് വിഷമിക്കുന്നു …നമ്മുക്ക് സ്വന്തമായി ഒരു ജീവിതം ഈശ്വരൻ തന്നിട്ടില്ലേ നിരഞ്ജൻ !! എല്ലാ വിദ്വെഷങ്ങളും മറന്നു നമുക്ക്‌ പരസ്പരം സ്നേഹത്തോടെ ജീവിക്കാം …ഇവിടുത്തെ സ്വത്തും പണവും ഒന്നും നമ്മുക്ക് തന്നില്ലെങ്കിൽ നമുക്ക്‌ എന്ത് സംഭവിക്കാനാണ് …പത്തു തലമുറക്ക് ജീവിക്കുവാനുള്ള സമ്പത്. എനിക്ക് ഉണ്ടല്ലോ ??പിന്നെയെന്തിനാണ് നിരഞ്ജൻ ഇങ്ങനെ നിരാശ്ശപ്പെടുന്നത് ??ഗീതു നിരഞ്ജനോട് ചോദിച്ചു ..

നീ അബ്കാരി സുരേന്ദ്രന്റെ മകൾ തന്നെയാണോ ഗീതു??

അതെന്താ നിരഞ്ജൻ അങ്ങനെ ചോദിച്ചത് ??

അല്ല !!!നിന്റെ അച്ഛന്റെ സ്വഭാവം വെച്ച് എല്ലാം വെട്ടിപ്പിടിക്കാൻ ഉള്ള ത്വര നിന്നിലും കാണേണ്ടതല്ലേ ഗീതു ??

എന്റെ നിരഞ്ജൻ ??താനും എന്റെ അച്ഛനുമൊക്കെ കണക്കാണ് !!! നിങ്ങൾ ജീവിക്കുന്നത് ഏതോ മൂഢ സ്വർഗത്തിൽ ആണ് ……ജീവിതം ഒന്നേ ഒള്ളു ……അത് നല്ല രീതിയിൽ ജീവിക്കണം ……സത്യം തന്നെ …എന്നാൽ പണത്തിന് പിന്നാലെ ഓടി ഓടി നിങ്ങളൊക്കെ ജീവിതത്തിന്റെ നല്ല ഒരു ഭാഗവും പാഴാക്കുന്നു …എന്നെങ്കിലും സ്വസ്ഥമായി ജീവിക്കണം എന്ന് ആഗ്രഹിക്കുമ്പോഴേക്കും ഈ ലോകത്തുള്ള ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളും പിടിപെട്ട് ശിഷ്ടകാലം ആശുപത്രി തോറും കയറി ഇറങ്ങുന്നു …എന്താ കഥ !!! ഉപദേശിച്ചാലൊന്നും ഈ കൂട്ടർ നന്നാവില്ല നിരഞ്ജൻ ….ഗീതു കളിയാക്കി പറഞ്ഞു …

ഞാനിപ്പോൾ എന്ത് വേണമെന്നാണ് നീ പറഞ്ഞു വരുന്നത് ??നിരഞ്ജൻ ഗീതുവിനോട് ചോദിച്ചു ..

അച്ഛന്റെ വിഷയത്തിൽ അമ്മ എന്ത് തീരുമാനം വേണമെങ്കിലും എടുക്കട്ടേ !! നിരഞ്ജൻ അതിലൊന്നും അഭിപ്രായം പറയാൻ പോകേണ്ട …

നിരഞ്ജനെ എനിക്ക് ഇങ്ങനെ ഒന്ന് അടുത്തുകിട്ടുന്നത് വല്ലപ്പോഴുമാണ് …ഗീതു നിരഞ്ജന്റെ അരികിലേക്ക് ചേർന്നിരുന്നു …

നമ്മുക്ക് ഒരു യാത്ര പോയാലോ നിരഞ്ജൻ ??? ഇപ്പോഴത്തെ മൂഡ് മാറാൻ നമ്മുക്ക് ഇവിടെനിന്നും ഒന്ന്. മാറി നിൽകാം…ഗീതുവിന്റെ സ്വരം ആര്‍ദ്രമയി ……ഗീതു നിരഞ്ജന്റെ തോളിലേക്ക് ചാഞ്ഞു …

നിരഞ്ജൻ ഗീതുവിനെ ചേർത്തുപിടിച്ചു …

നിന്റെ ഇഷ്ട്ടം അങ്ങനെയെങ്കിൽ നമുക്ക്‌ പോയേക്കാം !! നിരഞ്ജൻ പറഞ്ഞു ..:

അങ്ങനെ എന്റെ മാത്രം ഇഷ്ട്ടം നോക്കേണ്ട … നിരഞ്ജന് മനസ്സുണ്ടെങ്കിൽ മതി …

ഓഹ് .. ശെരി സമ്മതിച്ചു ..:നിരഞ്ജൻ തൊഴുതുകൊണ്ട് പറഞ്ഞു …

അത്താഴം കഴിക്കുവാനായി എല്ലാവരും ഊണുമേശക്ക് ചുറ്റും ഇരുന്നു ..:

ഭദ്ര നിർമലക്ക് വിളമ്പി കൊടുക്കുവാൻ ചെന്നപ്പോൾ നിർമല കൈകൊണ്ട് വേണ്ട എന്ന് ആംഗ്യം കാണിച്ചു …

വേണു ഭദ്രയേയും നിര്മലയെയും മാറി മാറി നോക്കി ..:

ഇന്ന് ഇവിടെ ആരും അത്താഴ പട്ടിണി കിടക്കാൻ പാടില്ല … ഇതൊരു മംഗളകർമ്മം നടന്ന വീടാണ് .. ഭദ്രമോളെ നിർമലക്ക് വിളമ്പി കൊടുക്ക് !!

ഭദ്ര തലയാട്ടി ..: വേണു പറഞ്ഞത് അനുസരിച്ചു ..

മ്മ് .. നിന്റെ ഏട്ടനാണ് നിരഞ്ജൻ !! എന്റെയും നിർമലയുടെയും സ്ഥാനം കഴിഞ്ഞാൽ പിന്നെ നിരഞ്ജനാണ് ഇവിടെ അവകാശം … ഭദ്ര നിരഞ്ജന് നേരെ തിരിഞ്ഞു …

നിരഞ്ജൻ മുടക്ക് പറയാൻ ഒരുങ്ങിയതും ഗീതു ഭദ്രയെ തടഞ്ഞു …

മതി ഭദ്രേ ….നിരഞ്ജന് ഞാൻ വിളമ്പി കൊടുത്തോളാം … താൻ പോയി നിഹാലിന്റെ അടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ നോക്ക് ..:

ഗീതുവിന്റെ സംസാരത്തിലെ മാറ്റം നിർമലയും നിരഞ്ജനും ശ്രദ്ധിച്ചു ….

ഇന്നലെവരെ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്ന ഗീതുവിന് പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം എങ്ങനെയുണ്ടായി എന്ന ചോദ്യം നിർമ്മലയുടെ മനസ്സിൽ പൊന്തി വന്നു ..

അച്ഛാ !! എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാനുണ്ട് !! ഗീതു ആമുഖമായി പറഞ്ഞു …

നാളെ ഞങ്ങൾ രണ്ടാളും ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പിന് പോകുവാ …വളരെക്കാലമായി ഞങ്ങൾ പ്ലാൻ ചെയ്ത ഒരു യാത്ര ഉണ്ട് … പല കാരണങ്ങൾ കൊണ്ടും മുടങ്ങിപോയതാണ് …

ഇനി എന്തായാലും വൈകിപ്പിക്കേണ്ട എന്ന് കരുതി .. ഇനി ഇവിടെ അമ്മ ഒറ്റക്കല്ലലോ ?? നിങ്ങളൊക്കെ ഉണ്ടല്ലോ ??

മ്മ് !! നിങ്ങൾ രണ്ടാളും കൂടി തീരുമാനിച്ചതല്ലേ ?? നടക്കട്ടെ !!! വേണു പറഞ്ഞു ..:

നിർമല നിരഞ്ജനെ നോക്കി … നിരഞ്ജന്റെ ശ്രദ്ധ മുഴുവൻ ഭക്ഷണത്തിൽ ആയിരുന്നു ..:

ജോലിക്കാരി നളിനിയോട് സംസാരിച്ചു നിൽക്കുകയായിരുന്നു ഭദ്ര ……ഗീതുവിനെ കണ്ടതും നളിനി സംസാരം നിറുത്തി പത്രം കഴുകുവാനായി തിരിഞ്ഞു …

നീ ഇവിടെ നിന്ന് ചുറ്റിത്തിരിയാതെ മുറിയിലേക്ക് പോകു ഭദ്രേ !! നിഹാൽ അവിടെ നിന്നെ കാത്തു മുഷിഞ്ഞു കാണും … ഗീതു കളിയാക്കി ..

എന്റെ ഏട്ടത്തി !!എന്നാലും ഞാൻ വന്നു കയറാൻ

ഇരുന്നപോലെ ആണെല്ലോ നിങ്ങൾ ട്രിപ്പിന് പോകുന്നത് !! ഭദ്ര ചോദിച്ചു …

എടി മണ്ടി … ഈ ട്രിപ്പ് ഞാൻ ഞങ്ങൾക്ക് വേണ്ടി ഇപ്പോൾ പ്ലാൻ ചെയ്തത് മനപ്പൂർവം ആണ് !! ഗീതു ശബ്ദം താഴ്ത്തി പറഞ്ഞു …

ഭദ്ര മനസ്സിലാകാത്ത പോലെ ഗീതുവിനെ നോക്കി ..

നിരഞ്ജൻ ഇവിടെയുണ്ടെങ്കിൽ വീണ്ടും എന്തെങ്കിലും വിഷം അമ്മയുടെ മനസ്സിൽ കുത്തിയിറക്കി അച്ഛനെ ഇവിടെനിന്ന് പറഞ്ഞുവിടാൻ നോക്കും … അത് പാടില്ല … അച്ഛൻ എന്നും നമ്മളോടൊപ്പം ഈ വീട്ടിൽ വേണം ..

അച്ഛന്റെയും അമ്മയുടെയും ഇടയിലുള്ള പ്രശനം അവരായി തന്നെ പറഞ്ഞുതീർക്കട്ടെ !!! നിരഞ്ജൻ ഉണ്ടങ്കിൽ അതിന് അവർക്ക് ഒരു തടസ്സം ആയിരിക്കും … അതാണ് എടുപിടീന്ന് ഇങ്ങനെ ഒന്ന് പ്ലാൻ ചെയ്തത് ..:

അതുമാത്രമല്ല … നിനക്ക് അമ്മയെ തനിച്ചു കിട്ടുന്ന സന്ദർഭം ആണ് … എങ്ങനെയും അമ്മയോട് രമ്യതയിൽ ആകാൻ നോക്ക് …

രണ്ടാഴ്ച്ച എന്റെ മോൾക്ക് സമയം ഉണ്ട് … ആ സമയം കൊണ്ട് എന്റെ ഭദ്രമോൾ ഇവിടെ ആറാടിക്കോ !!

പിന്നെ ഇത് എന്റെ മാത്രം ബുദ്ധിയല്ല .. ഈ കളിയുടെ സൂത്രധാരൻ സാക്ഷാൽ വേണുഗോപാൽ

ആണ് മോളേ …

അയ്യടാ !! ഈ അച്ഛൻ ആള് കൊള്ളാല്ലോ ?? എത്ര സമർത്ഥമായിട്ടാണ് അഭിനയിച്ചത് ?? ഭദ്ര അമ്പരപ്പോടെ പറഞ്ഞു …

അച്ഛന്റെ അടവുകൾ വരും ദിവസങ്ങളിൽ കാണാൻ ഉള്ള അടിപൊളി പൂരം തന്നെയാണെന്നുള്ളതിൽ യാതൊരു സംശയവും ഇല്ല ….

ഗീതുവിന്റെ അടക്കിയുള്ള ചിരിയിൽ ഭദ്രയും കൂടി ചേർന്നു ……

(തുടരും …)

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!