Skip to content

നീഹാരം – 9

niharam

നിഹാൽ ഫോൺ ഓഫ് ചെയ്തിട്ട് നേരെ സ്വീകരണ മുറിയിലേക്ക് ഓടി ചെന്നു ….പത്രം വായിച്ചുകൊണ്ടിരുന്ന വേണുഗോപാൽ നിഹാലിന്റെ വരവ് കണ്ട് അമ്പരന്നു ..

എന്താടാ മോനെ നിന്റെ മുഖം ആകെ വല്ലാതെ ഇരിക്കുന്നല്ലോ ?? എന്താ പറ്റിയത് ??

അച്ഛാ സംസാരിച്ചു നിൽക്കാൻ സമയമില്ല … അച്ഛൻ അത്യാവശ്യമായി എന്റെ കൂടെ ഒരിടം വരെ വരണം …നിഹാൽ നിന്ന് കിതച്ചു …

എന്താ മോനെ ?? നീ എന്താണേലും അച്ഛനോട് പറ ?? വേണുഗോപാലിന്റെ ബഹളം കേട്ട് നിർമല അവിടേക്ക് വന്നു .:

അച്ഛാ സംയമനം പാലിക്കേണ്ട സമയമാണ് ഇത് ?? ഏട്ടൻ ഓടിച്ചിരുന്ന കാർ ഒരു ടിപ്പറുമായി കൂട്ടിയിടിച്ചു ……എട്ടനും ഏടത്തിയും ഇപ്പോൾ മെഡിക്കൽ കോളേജിൽ ആണ് … സ്പോട്ടിൽ ചെന്ന പോലീസ് ഓഫീസർ ആണ് ഏട്ടന്റെ അഡ്രസ്‌ കണ്ടുപിടിച്ചു എന്നെ വിവരം അറിയിച്ചത് …

നിഹാൽ പറഞ്ഞത് കേട്ട് നിർമല നിലവിളിച്ചു … അയ്യോ !! എന്റെ കുഞ്ഞിന് എന്താ പറ്റിയത് ?? എനിക്ക് എന്റെ മോനെ ഇപ്പോ കാണണം !! എന്റെ ഭഗവതി എന്റെ കുഞ്ഞുങ്ങൾക്ക് ആപത്തൊന്നും വരുത്തല്ലേ !!! നിർമല നെഞ്ചത്ത് തല്ലി പതം പറഞ്ഞു കരഞ്ഞു …

അമ്മ ഇങ്ങനെ സങ്കടപെടല്ലേ !!! ഏട്ടനും ഏട്ടത്തിക്കും ഒന്നും സംഭവിക്കില്ല !! ഈശ്വരൻ അനർത്ഥം ഒന്നും വരുത്തില്ല !! ഭദ്ര നിർമ്മലയുടെ അടുക്കലേക്ക് ചെന്നു നിന്ന് പറഞ്ഞു …

ജ്വലിക്കുന്ന കണ്ണുകളോടെ നിർമല ഭദ്രയെ നോക്കി !! മിണ്ടിപ്പോകരുത് നശൂലമേ !!!കണ്ടില്ലേ നിന്റെ ഐശ്വര്യം !! നീ കാലെടുത്തു കുത്തിയത് എന്റെ മക്കളുടെ കാലൻ അവനായിരുന്നു എന്ന് ഞാൻ ഞാൻ അറിഞ്ഞിരുന്നില്ല …

എന്റെ കുലം മുടിക്കാനായി വന്നു കയറിയിട്ട് ഇപ്പോൾ എന്നെ ആശ്വസിപ്പിക്കാൻ വരുന്നോ ??? കാണരുത് !!! എന്റെ മുന്നിൽ സഹതപിക്കാനോ ആശ്വസിപ്പിക്കാനോ ഒന്നിനും ഒന്നിനും നീ എന്റെ അടുത്ത് വരരുത് !!! നിർമല നിന്ന് വിറച്ചു …

എന്തൊക്കെ അവിവേകമാണ് നിർമലെ നീ ഈ പറയുന്നത് ?? ഈ കുട്ടി കാരണം ആണോ നമ്മുടെ മോന് ഇങ്ങനെ ഒരു അപകടം ഉണ്ടായത് ?? അവൾ പറഞ്ഞോ അവരോട് രാവിലെ വണ്ടിയും എടുത്തുകൊണ്ട് പോകാൻ ?? നേരം വെളുത്തിട്ട് രണ്ടുപേർക്കും ഇവിടെനിന്നും പോയാൽ മതിയായിരുന്നല്ലോ?? ഇത് പുലർച്ചെ തന്നെ ഹൈവേ വഴിയുള്ള പോക്കല്ലേ !! എതിരെ വന്ന വണ്ടിയുടെ ലൈറ്റ് കാരണം അവന്റെ കയ്യിൽ നിന്നും വണ്ടി പാളി കാണും .. വേണു പറഞ്ഞു ..

എനിക്ക് ആരുടേയും ഒരു ന്യായീകരണവും കേൾക്കണ്ട ?? എനിക്ക് ഇപ്പൊ എന്റെ മോനെ കാണണം !! നിർമ്മല ശാഠ്യം പിടിച്ചു …

താൻ മാത്രമായി ഇവിടെ ഒറ്റക്ക് നിൽക്കേണ്ട … ഞങ്ങളുടെ കൂടെ പോന്നേക്ക് !! നിഹാൽ ഭദ്രയെ വിളിച്ചു !!

ഇവളെ കൂടെ കൊണ്ടുപോകാൻ പറ്റില്ല !! പോകുന്ന വഴി അവളുടെ വീട്ടിലേക്ക് വിട്ടാൽ മതി … നിർമല എതിർത്തു …

അത് അമ്മയല്ല തീരുമാനിക്കുന്നത് ?? അവളുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഇപ്പോൾ ഞാനുണ്ട് !!! ഞാൻ എവിടെപോകുന്നോ അവിടെ അവളും കാണും !!! നിഹാൽ പറഞ്ഞു …

മോളെ !! വാ വന്ന് കാറിൽ കയറു !!! വേണു ഭദ്രയെ വിളിച്ചു കാറിൽ കയറ്റി … നിര്മലയും ഒന്നും മിണ്ടാതെ കാറിൽ കയറി…

നിഹാൽ വീടുപൂട്ടി വന്ന് കാറിൽ കയറി … മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി കാർ പുറപ്പെട്ടു ….

Dr സ്റ്റീഫന്റെ മുറിയിൽ വേണുവും സുരേന്ദ്രനും നിഹാലും ഇരിപ്പുണ്ടായിരുന്നു …

Dr സ്റ്റീഫൻ മൂന്നുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി ..

രണ്ടുപേരും സീറ്റ് ബെൽറ്റ് ഇട്ടത് കൊണ്ട് കാര്യമായ കുഴപ്പങ്ങൾ ഒന്നും ഇല്ല

ഗീതുവിന്റെ നെറ്റിയിലെ മുറിവ് കാര്യമാക്കേണ്ട … പിന്നെ ഇടത്തെ കൈക്ക് ഒരു പൊട്ടലുണ്ട് അത്‌ പ്ലാസ്റ്റർ ഇട്ടാൽ ശെരിയാകും … ഗീതുവിന് രണ്ടു ദിവസം കഴിഞ്ഞാൽ വീട്ടിൽ പോകാം …

ബട്ട് … നിരഞ്ജൻ !!!

നിരഞ്ജന്റെ കാര്യത്തിൽ ഇപ്പോൾ എനിക്ക് ഒരു ഉറപ്പ് പറയാൻ പറ്റില്ല !! Dr സ്റ്റീഫൻ പേപ്പർ വെയിറ്റ് എടുത്തു കയ്യിൽ വെച്ച് ചുറ്റിച്ചു ..

പ്രത്യക്ഷത്തിൽ നിരഞ്ജന് മുറിവുകൾ ഒന്നുമില്ലെങ്കിലും … നിരഞ്ജൻ ഇപ്പോൾ ഒരു ന്യൂറോ ഷോക്കിൽ ആണ് … ആ ഷോക്കിന്റെ ഭാഗമായി അയാളുടെ കാലുകൾക്ക് ചലനശേഷി നഷ്‌ടമായ അവസ്ഥ ആണ് .. സംസാരം ഒന്നും വ്യക്തമല്ല … നടന്ന സംഭവം ഒന്നും അയാൾക്ക് ഓർത്തെടുക്കാൻ കഴിയാത്ത ഒരു അവസ്ഥ … ഇത് താൽക്കാലികം ആണ് .. അത്‌ എപ്പോൾ മാറുമെന്ന് ഇപ്പോൾ എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല … ചിലപ്പോൾ ആഴ്ചകൾ … ഇല്ലങ്കിൽ മാസങ്ങൾ ….ഡോക്ടറിന്റെ മുഖത്തെ നിസ്സംഗത കണ്ട് സുരേന്ദ്രൻ കസേരയിൽ നിന്ന് എഴുന്നേറ്റു …

ഡോക്ടർ !!! ഡോക്ടറിനെ ഞങ്ങൾക്ക് വിശ്വാസമാണ് !! എങ്കിലും ചോദിക്കുവാ ……വേറെയേതെങ്കിലും ആശുപത്രിയിൽ കൊണ്ടിപ്പോയാൽ എന്റെ. മോൻ പെട്ടെന്ന് സുഖപ്പെടുമോ ?? വേണുവിന്റെ ചോദിച്ചു

നിങ്ങൾക്ക് എവിടെവേണെങ്കിലും കൊണ്ടുപോകാം ഞാൻ എതിർക്കില്ല … അതൊക്കെ നിങ്ങളുടെ ഇഷ്ടമാണ് …ഇത്. മെഡിക്കൽ കോളേജ് ആണ് …ഇവിടെ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ട്രീറ്റ്മെന്റ് നിരഞ്ജന് ഞങ്ങൾ കൊടുക്കും ….Dr സ്റ്റീഫൻ ഉറപ്പ് കൊടുത്തു …

ഗീതു കിടക്കുന്ന മുറിയിലേക്ക് വേണുവും നിഹാലും കൂടി വന്നു …സുരേന്ദ്രനും ഭാര്യ ഗായത്രിയും നിര്മലയും ഭദ്രയും അവിടെ ഉണ്ടായിരുന്നു …

ഡോക്ടർ പറഞ്ഞതെല്ലാം സുരേന്ദ്രൻ മുൻപേ തന്നെ അവിടെയുള്ളവരോട് പറഞ്ഞിരുന്നു ..

നിർമ്മലയുടെ കണ്ണുകൾ അനുസരണയില്ലാത്ത നിറഞ്ഞുകൊണ്ടിരുന്നു …

ഞാൻ ഒരു കാര്യം പറഞ്ഞാൽ ആരും എതിര് പറയരുത് !! സുരേന്ദ്രൻ ആമുഖമായി എല്ലാവരോടും പറഞ്ഞു …

രണ്ടു ദിവസം കഴിഞ്ഞാൽ ഗീതുവിന് വീട്ടിൽ പോകാമെന്നാണെല്ലോ ഡോക്ടർ പറഞ്ഞത് ??..??..ഗീതുവിനെ ഞങ്ങൾ ഞങ്ങളുടെ കൂടെ തൽകാലം കൊണ്ടുപോകുവാ … അവൾ പരിപൂർണമായി സുഖമായിട്ട് വീട്ടിലേക്ക് തിരികെ അയക്കാം ……ഇപ്പോൾ നിരഞ്ജന്റെ കൂടെ ഗീതുവിനെ കൂടി പരിചരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാവും !! അതുകൊണ്ട് ഗീതു ഞങളുടെ ഒപ്പം വരട്ടെ !!! എന്താ നിർമല ചേച്ചീ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ ?? സുരേന്ദ്രൻ ചോദിച്ചു ..

നിർമല മറുപടി ഒന്നും പറഞ്ഞില്ല …

അച്ഛൻ പറഞ്ഞതിലും ചിന്തിച്ചതിലും ഒരു തെറ്റുമില്ല ….എന്നാൽ ഞാൻ ഇപ്പോൾ എങ്ങോട്ടും വരുന്നില്ല ..എന്റെ നിരഞ്ജൻ ഈ അവസ്ഥയിൽ കിടക്കുമ്പോൾ ഞാൻ മാത്രം എന്റെ ശരീര സുഖം വീണ്ടെടുക്കാൻ പോകുന്നത് ശെരിയല്ല ……എന്റെ കാര്യം നോക്കാൻ തൽകാലം ആരുടേയും ആവശ്യമില്ല …എന്തുവന്നാലും ഇനി എന്തൊക്കെ സംഭവിച്ചാലും നിരഞ്ജനെ വിട്ട് ഞാൻ എങ്ങോട്ടും പോകില്ല ……..ഗീതു പൊട്ടിക്കരഞ്ഞു …

ഏട്ടത്തി !!! എന്തായിത് ?? ഏട്ടത്തി നല്ല ധൈര്യമുള്ള ആളല്ലേ ?? ഇങ്ങനെ തളർന്നാലോ ?? എന്റെ ഏട്ടത്തിയെ പൊന്നുപോലെ നോക്കാൻ ഞാനില്ലേ ?? ഏട്ടത്തിയെ ഞാൻ എങ്ങും വിടില്ല … പിന്നെ ഏട്ടന്റെ കാര്യം ……അത് ആക്സിഡന്റ് ഉണ്ടായതിലുള്ള ഷോക്ക് ആണെന്ന് എല്ലാവർക്കും അറിയാം …ഏട്ടത്തിക്ക് കുഴപ്പമൊന്നുമില്ലന്ന് അറിയുമ്പോൾ ഏട്ടൻ പഴയതുപോലെയാകുമെന്ന് എന്റെ മനസ്സ് പറയുന്നു … ഭദ്ര പറഞ്ഞു …

എല്ലാം എന്റെ കുഴപ്പമാണ് !!! എന്റെ മാത്രം കുഴപ്പമാണ് !! ഞാൻ കാരണമാണ് എന്റെ നിരഞ്ജന്. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് … ഗീതു സ്വയം ഇരുന്ന് പഴിക്കുന്നത് കേട്ട് എല്ലാവരും പരസ്പരം നോക്കി …

എന്താ ഏട്ടത്തി ഈ പറഞ്ഞു വരുന്നത് ?? ഏട്ടത്തി എന്ത് ചെയ്തിട്ടാണ് ഇങ്ങനെ ഒരു അപകടം ഉണ്ടായത് ??? ഭദ്ര ചോദിച്ചു ….

ചോദിച്ചത് ഭദ്രയാണെങ്കിലും എല്ലാവരും. ഗീതുവിന്റെ ഉത്തരത്തിനായി കാതോർത്തു ….

രണ്ട് ദിവസമായി എനിക്ക് ചില ശാരീരീക അസ്വസ്ഥതകൾ ഒക്കെയുണ്ടായിരുന്നു …ഇന്നലെ രാവിലെ വീണ്ടും സുഖമില്ലാതെയായി ……എന്റെ മനസ്സിൽ തോന്നിയ ഒരു സംശയം ക്ലിയർ ആക്കുവാൻ വേണ്ടി ഞാൻ ഇന്ന് പുലർച്ചെ യാത്ര പോകുന്നതിന് മുൻപ് ടെസ്റ്റ് ചെയ്ത് നോക്കി ….ടെസ്ട് കിറ്റിൽ രണ്ട് വര തെളിഞ്ഞതോടെ ഞാൻ ഒരു അമ്മയാകാൻ പോകുവാണെന്ന് എനിക്ക് ബോധ്യമായി …നിരഞ്ജനോട് വീട്ടിൽ വെച്ച് ഈ കാര്യം പറഞ്ഞാൽ ട്രിപ്പ് അവിടെ ക്യാൻസൽ ചെയ്യുമെന്ന് എനിക്ക് ഉറപ്പായിരുന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല …

യാത്ര തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോൾ എനിക്ക് മനംപുരട്ടി വന്നു …നിരഞ്ജൻ എന്നെ കളിയാക്കികൊണ്ട് നിനക്ക് ഗർഭമാണോ എന്ന് ചോദിച്ചു ……ഞാൻ “അതെ ” എന്ന് മറുപടി പറഞ്ഞു …നിരഞ്ജൻ ഞാൻ പറഞ്ഞത് വിശ്വസിക്കാൻ കൂട്ടാക്കാതെ എന്നെ കളിയാക്കി ചിരിച്ചു …

എനിക്ക് ദേഷ്യവും സങ്കടവും വന്നു …ഞാൻ എന്റെ ഫോണിൽ ടെസ്റ്റ് കിറ്റിന്റെ ഫോട്ടോ എടുത്തത് നിരഞ്ജനെ കാണിച്ചിട്ട് കയ്യിൽ ആഞ്ഞു നുള്ളി …നിരഞ്ജൻ ഫോണിലേക്ക് ശ്രദ്ധിച്ച സമയത്താണ് എതിരെ ഒരു ലോറി ഹെഡ് ലൈറ്റ് ഫ്ലാഷ് ചെയ്തുകൊണ്ട് വന്നത് ……ഒരു നിമിഷം നിരഞ്ജൻ കാർ വെട്ടിച്ചു …പിന്നെ എനിക്കൊന്നും ഓർമ്മയില്ല ….ഗീതു ഭദ്രയുടെ തോളിലേക്ക് ചാഞ്ഞു കിടന്നു കരഞ്ഞു …

ഏട്ടത്തി !!! കരയാതെ !!! ചേച്ചീ പറഞ്ഞല്ലോ ചേച്ചീ ഒരു അമ്മ ആകാൻ പോവാണെന്ന് ?? ഈ സമയത്തു വിഷമിച്ചു കൂടാ …

ഭദ്രേ …. ഞങ്ങളുടെ കുഞ്ഞു ……….ഞങ്ങളുടെ കുഞ്ഞിന് എന്തെങ്കിലും പറ്റിക്കാണുമോ ??

എനിക്ക് ആകെ വല്ലാത്ത ഒരു ഭയം !!!

ഗീതുവിന്റെ മുഖത്തു നിഴലിച്ച ആശങ്ക എല്ലാവരുടെയും മുഖത്തു പ്രതിഫലിച്ചു …

ഞങ്ങളുടെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ …പിന്നെ ഞാൻ ജീവനോടെ കാണില്ല ഭദ്രേ …

(തുടരും …)

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

2.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!