താലി… ❤️ – Martha Mariam
Love, Suspense, Thriller · 74 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – താലി… ❤️
ദേവേടത്തെ ധൂർത്തപുത്രൻ്റെ ക്രൂരതകൾക്ക് അവൾ ഇരയാകുമോ? ഭയപ്പെടുത്തുന്ന ആ ബന്ധം ഒഴിവാക്കാൻ അവൾക്കാകുമോ?
“ഉമ ചിറ്റേ…
എഴുനേൽക്കുന്നില്ലേ…?
ഇന്നല്ലേ തൃകാവിൽ പോവാമെന്ന് പറഞ്ഞത്… “
മാളുവിന്റെ വിളി കേട്ട് ഉമ മെല്ലെ കണ്ണുകൾ ചിമ്മി തുറന്നു…
അവൾ കണ്ണ് തുറന്നത് തെക്കേ അമ്പലത്തിൽ നിന്നും സുപ്രഭാതം ഉയർന്നു…
(കൌസല്യാ സുപ്രജാ രാമ പൂർവാസംധ്യാ പ്രവര്തതേ..
ഉത്തിഷ്ഠ നരശാര്ദൂല കര്തവ്യം ദൈവമാഹ്നികമ്…
ഉത്തിഷ്ഠോത്തിഷ്ഠ ഗോവിംദ ഉത്തിഷ്ഠ ഗരുഡധ്വജ…
ഉത്തിഷ്ഠ കമലാകാംത ത്രൈലോക്യം മംഗളം കുരു…. )
“മഹാദേവാ കാത്തോളണേ… “
വലതു വശം ചേർന്ന് അവൾ എഴുന്നേറ്റു…
“അമ്മ വരുന്നുണ്ടോ മാളു… “
അഴിഞ്ഞു കിടന്ന നീളൻ മുടി ഉച്ചിയിൽ വാരി ചുറ്റിക്കൊണ്ട് ഉമ ചോദിച്ചു…
“ഇല്ലന്ന പറഞ്ഞെ…
ചിറ്റ ചോദിക്ക്…
ഞാൻ അപ്പോളേക്കും കുളിച്ചിട്ട് വരാം…”
അതും പറഞ്ഞുകൊണ്ട് മാളു റൂമിന് പുറത്തേക്ക് ഓടി…
ഉമ്മ ബെഡിൽ നിന്നും താഴേക്ക് ഇറങ്ങിയപ്പോൾ ഉപ്പൂറ്റിക്ക് ഒരു തരിപ്പ് പോലെ തോന്നി…
“കുറച്ച് ആയല്ലോ രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള ഈ ബുദ്ധിമുട്ട്…”
അവൾ കാൽ നിവർത്തുകയും മടക്കുകയും ചെയ്തു…
പിന്നെ ആ തരിപ്പ് വകവയ്ക്കാതെ പുതപ്പു മടക്കിവെച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു….
അടുക്കളയിൽ ലൈറ്റ് കാണുന്നുണ്ട്…
അക്ക അവിടെ ഉണ്ടാകുമെന്ന് അവൾക്ക് തോന്നി…
“അക്ക വരുന്നില്ലേ…? “
അടുപ്പിൽ കുനിഞ്ഞ് നിന്ന് ഊതുന്ന വരലക്ഷ്മിയോട് കട്ടിള പടിയിൽ ചാരി നിന്നുകൊണ്ട് ഉമ ചോദിച്ചു….
“ഇല്ല കുട്ട്യേ…
നീയും മാളും കൂടി പോയിട്ട് വായോ എനിക്ക് ഇവിടെ പിടിപ്പത് പ്പണിയുണ്ട്….
ഇന്നല്ലെ ദേവേടത്തു നിന്നും ആൾക്കാർ വരുന്നത്.. “
മുനിഞ്ഞ കത്തി കൊണ്ടിരുന്ന തീ വീണ്ടും കെട്ടപ്പോൾ അരിശത്തോടെ വേറെന്തോ പിറുപിറുത്തുകൊണ്ട് വരലക്ഷ്മി വീണ്ടും അടുപ്പിനു നേരെ തിരിഞ്ഞു…
ദേവേടത്തു നിന്നും ആളുകൾ വരുന്നുണ്ടെന്ന് കേട്ടതും ഉമയുടെ മുഖം മങ്ങി…
“അക്ക..
ഇത് വേണ്ടന്ന് വെയ്ക്കാൻ എന്തേലും വഴിയുണ്ടോ…? “
അവൾ വരലക്ഷ്മിയുടെ അടുത്തേക്ക് നീങ്ങിച്ചെന്നു…
“എന്ത് വഴി മോളെ…
ഉള്ളതെല്ലാം വിറ്റ് തുലച്ചില്ലേ നമ്മുടെ ആങ്ങളയും അച്ഛനും കൂടി…
പോരാത്തതിന് ലോകായ ലോകം മുഴുവൻ കടവും..
ദേവേടത്തെ കടം വീട്ടാൻ നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല…
പിന്നെ അവിടുത്തെ ചെക്കനെ മംഗലം കഴിച്ചാ നിനക്കെങ്കിലും സമാധാനത്തോടെ കഴിയാമല്ലോ…”
വരലക്ഷ്മി തങ്ങളുടെ വിധിയോർത്ത് നെടുവീർപ്പിട്ടു…
“എനിക്കവിടെ സമാധാനം ഉണ്ടാവുമെന്ന് അക്ക യ്ക്ക് തോന്നുന്നുണ്ടോ…
അയാളുടെ സ്വഭാവം എന്താന്ന് അക്ക ക്ക് അറിയാമോ…
ദുഷ്ട നാ…
പരമ ദുഷ്ടൻ…”
അടുപ്പിൽ മുനിഞ്ഞ കത്തുന്ന തീയിൽ നോക്കി നിൽക്കേ ഉമ യുടെ കണ്ണുകൾ നിറഞ്ഞു വന്നു…
” അതൊക്കെ കല്യാണം കഴിയുന്നതോടുകൂടി ശരിയാകും…
നീ വിഷമിക്കണ്ട…”
വരലക്ഷ്മി അനിയത്തിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…
അപ്പോഴേക്കും കുളി കഴിഞ്ഞു മാളു എത്തി…
തന്റെ കലങ്ങിയ കണ്ണുകൾ കുഞ്ഞു കാണാതിരിക്കാൻ ആയി ഉമ വേഗം തന്നെ അടുക്കള വാതിൽ വഴി പുറത്തേക്ക് ഇറങ്ങി….
അസ്ഥി വരെ മരവിച്ചു പോകുന്ന വെള്ളം നെറുകയിലൂടെ താഴേക്ക് ഒഴുകി ഇറങ്ങുമ്പോൾ അവളുടെ മനസ്സിലെ താപം തെല്ലു പോലും അണിഞ്ഞിരുന്നില്ല….
തന്റെ വിധിയോർത്ത് അവൾ സ്വയം ശപിച്ചുകൊണ്ടിരുന്നു…
കൂടിപ്പോയാൽ മൂന്നുമാസം അതിനുള്ളിൽ താൻ ദേവടത്തെ ധൂർത്തപുത്രന്റെ വേളിയാകും…
ദേവേടത്തെ കൃഷ്ണ പ്രതാപിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഉമയ്ക്ക് പെരുവിരലിൽ നിന്നും അമർഷം അരിച്ചു കയറി…
ചെറുപ്പം മുതലേ അറിയാം…
തല്ലുകൊള്ളിയും താന്തോന്നിയുമായ അയാളെ….
ആരെയും വകവയ്ക്കാത്ത ഒരു ആഭാസൻ…
സ്വന്തം കുടുംബത്തിൽ പോലും യാതൊരു ഗുണവുമില്ലാത്ത ഒരാൾ…
അയാളെയാണോ കല്യാണം കൊണ്ട് താൻ ശരിയാക്കേണ്ടത്…
ഒരു രാത്രിയ്ക്ക് അപ്പുറം തന്റെ ജീവൻ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്…
അത്രത്തോളം ക്രൂരനാണ് അയാൾ…
തണുത്ത വെള്ളത്തോടൊപ്പം ഉമയുടെ കണ്ണീരും താഴെക്കൊഴുകി ഇറങ്ങി…
” ചിറ്റേ ഇറങ്ങുന്നില്ലേ…
ദേ നേരം വൈകി.. “
വാതിൽ തട്ടിക്കൊണ്ട് മാളു വിളിച്ചപ്പോഴാണ് ഉമ ചിന്തകൾ വിട്ടുണർന്നത്…
അവൾ വേഗം തന്നെ തലതുവർത്തിക്കൊണ്ട് ബാത്റൂമിന് പുറത്തേക്ക് ഇറങ്ങി…
” എന്തോരം മുടിയാ ചിറ്റേ ചിറ്റയ്ക്ക്…
പനങ്കുല പോലെയുണ്ട്… “
കണ്ണാടിക്ക് മുൻപിൽ നിന്നും മുണ്ടും നേര്യതും ഉടുക്കുമ്പോൾ പിറകിൽ നിന്നുകൊണ്ട് മാളു പറഞ്ഞു…
“കണ്ണിടല്ലേ കുട്ട്യേ..”
ഉമ കണ്ണാടിയിലൂടെ അവളെ നോക്കി കണ്ണുരുട്ടി…
“ഞാൻ കണ്ണിട്ടാലൊന്നും ഇത് പോകത്തില്ല…
പക്ഷേ നമ്മുടെ തെക്കേലെ വത്സല ചേച്ചി കണ്ണിട്ടാ കണ്ണിട്ടത് തന്നെയാണ്…
നമ്മുടെ ഗായത്രി മൂക്കുത്തിയിട്ട് വന്നപ്പോൾ ഈ വത്സല ചേച്ചി പറഞ്ഞു നല്ല ഭംഗി ണ്ട്ന്ന്…
പിറ്റേദിവസം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആ മൂക്കുത്തി കാണാണ്ടായി…
അതാണ് അവരുടെ കണ്ണ്…”
ചിരിയടക്കിക്കൊണ്ട് മാളു പറഞ്ഞു…
“പാവം കുട്ടി… “
ഉമ പറഞ്ഞു…
“വർത്താനം പറഞ്ഞു നൽകാതെ വേഗം ഇറങ്ങാൻ നോക്ക് അല്ലെങ്കിൽ നടയടച്ചു പോകും…”
പത്തായത്തിൽ നിന്നും അരി എടുത്തു കൊണ്ട് അടുക്കളയിലേക്ക് പോകും വഴി വരലക്ഷ്മി റൂമിലേക്ക് എത്തിനോക്കി കൊണ്ട് പറഞ്ഞു….
“ആഹ്ഹ്…”
ഉമ വേഗം തന്നെ മുടി കുളിപ്പിന്നൽ ഇട്ടു…
കണ്മഷികൊണ്ട് കണ്ണുന്നെഴുതി കറുത്ത കുഞ്ഞിപെട്ട് നെറ്റിയിൽ തൊട്ട് തന്റെ ഒരുക്കം പൂർത്തിയാക്കി…
“ഇന്നാ പുഷ്പാഞ്ജലിക്കുള്ള പൈസ… “
ഒതുക്ക് ഇറങ്ങാൻ നേരം വരലക്ഷ്മി ഒരു അൻപതിന്റെ നോട്ട് അവൾക്ക് നേരെ നീട്ടി…
” അതിന്റെ ആവശ്യമൊന്നുമില്ല… പ്രാർത്ഥിച്ചാൽ മതി ഭഗവാൻ കേട്ടോളൂ…
അല്ലാതെ വഴിപാട് കഴിക്കണം എന്ന് നിർബന്ധമൊന്നുമില്ല…”
ആ പൈസ വാങ്ങാതെ മാളുവിന്റെ കയ്യും പിടിച്ച് അവൾ വേഗത്തിൽ പടിപ്പുര ലക്ഷ്യമാക്കി നടന്നു….
നടക്കുന്ന വഴി തുളസിത്തറയിൽ നിന്നും ഒരു തുളസി കതിർ നുള്ളി മുടിത്തുമ്പിൽ തിരുകാനും അവൾ മറന്നില്ല…
” ഇന്നലെ പെയ്ത മഴയിൽ മുറ്റമാകെ അലങ്കോലമായി കിടക്കുകയാണ്…
തിരിച്ചുവരുമ്പോൾ എല്ലായിടവും ഒന്ന് അടിച്ചു വാരണമെന്ന് നടക്കുന്നതിനിടയിൽ അവൾ മനസ്സിൽ ഓർത്തു….
ഇടവഴി കാണുന്ന പാടവരമ്പിലേക്ക് കയറുമ്പോൾ എതിരെ വത്സല ചേച്ചി വരുന്നത് കണ്ടു മാളു വായ അമർത്തിപ്പിടിച്ച് ചിരിച്ചു….
” ചിറ്റേ ദേ വരുന്നുണ്ട്. കണ്ണേറ്കാരി… “
അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…
“മിണ്ടാതിരിക്ക് മാളു…
അവരെങ്ങാനും കേട്ട അത് മതി… “
ഉമ ശബ്ദം താഴ്ത്തി പറഞ്ഞു…
അപ്പോളേക്കും വത്സല ചേച്ചി അവരുടെ അടുത്ത് എത്തിയിരുന്നു….
“എവിടേയ്ക്ക കുട്ട്യോളെ… “
അവർ വെളുക്കെ ചിരിച്ചുകൊണ്ട് ഉമയെ അടിമുടി നോക്കി….
“അമ്പലത്തിലേക്ക ചേച്ചി… “
നേര്യത്തിന്റെ തുമ്പ് കൊണ്ടു അവൾ മുടി മറച്ചു….
“കല്യാണം ആയന്നൊക്കെ അയൽ കൂട്ടത്തിൽ പറഞ്ഞു കേട്ടു…
ദേവേടത്തെ ഇളയ സന്താനം ആണല്ലേ…”
അവർ വിടാനുള്ള ഭാവമില്ലായിരുന്നു…
അതിനു ഉമ മറുപടി പറഞ്ഞില്ല…
“ഒന്നോർത്താൽ നിന്റെ ഭാഗ്യ…
അല്ലങ്കിൽ ഇങ്ങനെ ഒരു ബന്ധം സ്വപ്നം കാണാൻ പറ്റോ…
സ്വഭാവം കുറച്ചു മോശമാണ്…
അതൊക്കെ മംഗലം കഴിക്കണ പെണ്ണിന്റെ മിടുക്ക് പോലെയിരിക്കും… “
വത്സല തുടരുകയാണ്…
ഉമ യ്ക്കാണെങ്കിൽ ആ വിഷയം കേൾക്കാൻ പോലും താല്പര്യമില്ല…
എങ്കിലും അവളത് മുഖത്ത് പ്രകടിപ്പില്ലാതെ നിന്നു…
“ചിറ്റേ നമുക്ക് പോവാ..
നടയടയ്ക്കും…”
ഉമ്മയുടെ അവസ്ഥ മനസ്സിലാക്കിയത് പോലെ മാളു തിരക്ക് കൂട്ടി..
“ആഹ്ഹ്…
ചെല്ല്…
സംസാരിച്ചിരുന്ന സമയം പോണതറിയില്ല…”
വത്സല അവരെയും കടന്നു മുന്നോട്ടു നടന്നു…
“ചിറ്റേ…
ശെരിക്കും ചിറ്റേടെ കല്യാണം ആവറായോ..? “
ഉമയുടെ കയ്യിൽ പിടിച്ചുകൊണ്ട് മാളു വിഷമത്തോടെ ചോദിച്ചു…
അതിനു മറുപടി പറയാതെ അവൾ വരണ്ട പുഞ്ചിരിയോടെ മാളുവിനെ നോക്കി…
ദേവേടത്തെ കൃഷ്ണ പ്രതാപ് എന്ന് പറഞ്ഞ ആളെ ഞാൻ കണ്ടിട്ടുണ്ട്… കവലയിലിരുന്നു ബീഡി വലിക്കുന്നതും ആളുകളുമായി ഒച്ചപ്പാടും തെറിയും പറയുന്നതൊക്കെ…
അയാളെ ആണോ ചിറ്റ കല്യാണം കഴിക്കാൻ പോകുന്നത്…”
മാളുവിന്റെ കാപ്പിപ്പൊടി നിറമുള്ള കണ്ണുകളിൽ അത്ഭുതം…
“ഇല്ല മോളെ…
ചിറ്റ അയാളെ കല്യാണം കഴിയ്ക്കില്ല… “
ഉമയുടെ വാക്കുകൾ നേർത്തിരുന്നെങ്കിലും ശബ്ദം ഉറച്ചിരുന്നു…
അവർ അമ്പലത്തിന്റെ അടുത്തെത്താറായപ്പോഴാണ് കറുത്ത കളറിലെ ഒരു കാർ അവർകരികിൽ വന്ന് ബ്രേക്ക് ചെയ്തത്…
അത് കണ്ട മാളു പേടിയോടെ ഉമയ്ക്ക് പിറകിലേക്ക് നീങ്ങി…
തുടരും…
പുതിയ കഥയാണ്…
എല്ലാവരും ഒന്നറിഞ്ഞു സപ്പോർട്ട് ചെയ്യണേ… ❤️
📖 കഥ തുടരാം
“താലി… ❤️”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





