Skip to content

ഒറ്റപ്പെട്ട ബംഗ്ലാവിനുള്ളിൽ ഒരു നഗ്നത… ആരുടെ കണ്ണുകളാണ് അവളെ പിന്തുടരുന്നത്?

💔ചെകുത്താന്റെ വധു💔 മലയാളം നോവൽ

💔ചെകുത്താന്റെ വധു💔 – Isabella

Love, Fantasy, Horror · 26 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – 💔ചെകുത്താന്റെ വധു💔

ഗ്രേസ്റ്റോൺ ബംഗ്ലാവിൻ്റെ നിഗൂഢതകൾ… തണുത്ത വിരലുകൾ അവളുടെ നഗ്നതയിൽ ഇഴയുമ്പോൾ! ആരാണവൻ?


ആകാശത്തെ മുട്ടിനിൽക്കുന്ന മോർവാനയിലെ കുന്നുകൾക്ക് മുകളിൽ ഒരു പഴയ കോട്ട തലയുയർത്തി നിന്നു.

അതിന് താഴെ അടിവാരത്ത് ഒരു കുതിരവണ്ടി വന്നുനിന്നു.

അതിൽ നിന്ന് ഇരുപത്തിരണ്ട് വയസിനോട് അടുത്ത് പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി പുറത്തിറങ്ങി.

അവളുടെ തൊട്ട് പിന്നാലെ നാൽപത്തി അഞ്ചു വയസിനോട് അടുത്ത് പ്രായമുള്ള ഒരു ആരോഗ്യദൃഡഗത്രനായ ഒരാൾകൂടി പുറത്തിറങ്ങി.

ചുറ്റും നിന്നിരുന്ന നാട്ടുകാരുടെ കണ്ണുകൾ ആ പെൺകുട്ടിയിൽ തറഞ്ഞുനിന്നു. വന്യമായ ആ  നോട്ടത്തിലെ അർത്ഥം മനസിലാവാതെ  നിഷ്കളങ്കയായ അവൾ എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവിടെ നിന്നും പോയി…

​അവർ നടന്നു നീങ്ങിയ പാതയിലേക്ക് നോക്കി പിന്നിൽ നിന്ന് അടക്കംപറച്ചിലുകൾ ഉയർന്നു. ചിലർ അവരെ നോക്കി നെഞ്ചത്ത് കുരിശ് വരക്കുന്നുണ്ടായിരുന്നു.

ഇത് മൂടൽ മഞ്ഞിൽ പുതച്ചു കിടക്കുന്ന മോർവാന എന്ന മലയോര ഗ്രാമം. നല്ലവരും ചീത്തയുമായ സാധരണക്കാരായ ആളുകൾ താമസിക്കുന്ന ഇടം…

അവിടേക്ക് എത്തിയതായിരുന്നു പ്രൊഫസർ വിക്ടർ ഡേവിഡും അയാളുടെ ശിഷ്യ ആയ ഇമ വിൽഫ്രെഡും.

അവർ വല്ലാതെ നടന്ന് ഷീണിച്ചിരുന്നു. അപ്പോഴേക്കും അവർക്ക് താമസിക്കാനുള്ള ആ വലിയ വീട് ദൃശ്യമായി. ഗ്രാമത്തിന്റെ അറ്റത്ത്, വിജനമായ ഒരിടത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു കൂറ്റൻ ബംഗ്ലാവ്.

ഗ്രാമത്തിലെ മറ്റ് വീടുകളെ അപേക്ഷിച്ച് വിചിത്രമായ ഒരു നിർമ്മിതിയായിരുന്നു അത്. കരിങ്കല്ലും തടിയും ചേർത്ത് നിർമ്മിച്ച ആ ബംഗ്ലാവിന്റെ മുൻപിൽ ‘ഗ്രേസ്റ്റോൺ ബംഗ്ലാവ്’ എന്ന് തുരുമ്പിച്ച ഒരു ബോർഡിൽ എഴുതിയിരുന്നു..

ചുറ്റും ഏതാനും വീടുകൾ ഉണ്ടെങ്കിലും അവയിലൊന്നും ആൾതാമസമില്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. ആ വീടുകൾക്ക് മുകളിൽ പായലും വള്ളിപ്പടർപ്പുകളും പടർന്നു പന്തലിച്ചു കിടന്നു.

“പ്രൊഫസർ… ഇവിടെ ആരും താമസമില്ലേ?” ഇമ തന്റെ ബാഗ് മുറുക്കി പിടിച്ചുകൊണ്ട് ചോദിച്ചു. ചുറ്റുമുള്ള വിജനമായ വീടുകൾ അവളെ ഭയപ്പെടുത്തി.

​”ഇവിടെ ആൾതാമസം കുറവായതുകൊണ്ടാണ് നമ്മൾ ഈ സ്ഥലം തിരഞ്ഞെടുത്തത് ഇമ..”

വിക്ടർ തന്റെ പോക്കറ്റിൽ നിന്ന് ഒരു വലിയ താക്കോൽക്കൂട്ടം എടുത്തു. വാതിൽ തുറന്നപ്പോൾ വലിയൊരു ശബ്ദത്തോടെ അത് അകത്തേക്ക് നീങ്ങി. 

അകത്ത് കനത്ത പൊടിയും ചിലന്തിവലകളും. എങ്കിലും അവിടത്തെ ഫർണിച്ചറുകൾ പണ്ട് ഏതോ ഒരു രാജകുടുംബം ഉപയോഗിച്ചിരുന്നത് പോലെ ആഢ്യത്വം നിറഞ്ഞതായിരുന്നു.

ചുവരിൽ വലിയൊരു ഫോട്ടോ തൂങ്ങിക്കിടന്നിരുന്നു. അത് ഗ്രാമത്തിന്റെ അധികാരിയായ ലോർഡ് മെഫിസ്‌റ്റോയുടെ ആണെന്ന് പ്രഫസർ അവളോട് പറഞ്ഞു…

​ചിത്രത്തിലെ അയാളുടെ കണ്ണുകൾ ഇമയെ തന്നെ തുറിച്ചു നോക്കുന്നത് പോലെ അവൾക്ക് തോന്നി.

​”നീ പോയി വസ്ത്രം മാറി വരൂ ഇമ. ഞാൻ ഇവിടെ എല്ലാം ഒന്ന് അടുക്കി വെക്കാം…” വിക്ടർ മുകളിലത്തെ നിലയിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു.

​ഇമ സാവധാനം മുകളിലേക്ക് കയറി. ഇടനാഴിയിലെ ടൈലുകൾ ഓരോ ചുവടിലും വല്ലാത്ത ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. ഏറ്റവും അറ്റത്തെ മുറി തുറന്ന് അവൾ അകത്ത് കയറി.

യാത്രയുടെ ക്ഷീണവും വിയർപ്പും മാറ്റാൻ അവൾ തന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിക്കാൻ തുടങ്ങി. വസ്ത്രങ്ങൾ തെന്നിമാറി തറയിൽ വീണപ്പോൾ പനിനീർ പൂക്കളുടെ സുഗന്ധമുള്ള ഒരു തണുത്ത കാറ്റ് അവളുടെ ശരീരത്തെ തലോടി.

പെട്ടെന്ന് തനിക്ക് ചുറ്റും എന്തോ മാറ്റം സംഭവിക്കുന്നപോലെ അവൾക്ക് തോന്നി. ആരുടെയോ കണ്ണുകൾ തന്നെ നിരീക്ഷിക്കുന്നു, തന്റെ നഗ്നത ആരോ ആസ്വദിക്കുന്നപോലെ തോന്നി അവൾക്ക്..

അവൾ ഞെട്ടി തിരിഞ്ഞു നോക്കിയെങ്കിലും അവിടെ ചെറിയ ചിലന്തിവലകൾ അല്ലാതെ മറ്റൊന്നുമില്ലായിരുന്നു.

പക്ഷേ പെട്ടെന്ന് അവളുടെ നഗ്നമായ ദേഹത്തുകൂടെ ആരുടെയോ തണുത്ത വിരലുകൾ ഇഴഞ്ഞു നീങ്ങുന്നതുപോലെ തോന്നി.

തുടരും…❣️


📖 കഥ തുടരാം

“💔ചെകുത്താന്റെ വധു💔”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ Isabella-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!