തൂവലായ്.. – hijabi queen
Love, Suspense · 84 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – തൂവലായ്..
ഒറ്റനോട്ടത്തിൽ ഹൃദയത്തിൽ കയറിക്കൂടിയ അവൾ…ഒടുവിൽ അവർ തനിച്ചായപ്പോൾ എന്താണുണ്ടായത്?
Part : 1
ഇന്നാണ് അവരുടെ വിവാഹനിശയം.. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ചെക്കന്റെ വീട്ടുകാർ ഇറങ്ങാൻ നേരം കണ്ണുകൾ കൊണ്ട് അവളോട് യാത്രപറഞ്ഞു അവൻ..
റൂമിൽ എത്തി വിരലിൽ കിടക്കുന്ന മോതിരത്തിലേക്ക് അവൾ നോക്കി.. ഫോട്ടോ എടുക്കുമ്പോൾ ഉള്ള ആളുടെ ഓരോ കുസൃതികൾ ആലോചിച്ചു.. ഇടുപ്പിൽ അവന്റെ കൈചൂട് ഇപ്പോഴും ഉണ്ടെന്ന് അവൾക്ക് തോന്നി..ആ ഓർമ്മയിലും നാണം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു.. മോതിരത്തിൽ ഒന്ന് മുത്തികൊണ്ട് അവളവനെ ഓർത്തു കിടന്നു..
ഒരു വർഷം മുന്നേ ആദ്യമായി അവൻ തന്റെ വീട്ടിൽ വന്നത് ഓർത്തു..കോളേജ് കഴിഞ്ഞു വന്നു പതിവ് പോലെ അടുക്കളയിൽ അമ്മ പൂഴ്ത്തിവെച്ച സാധനങ്ങൾ തപ്പവേയാണ് മുകളിലെ മുറിയിൽ വാടകക്ക് താമസത്തിന് ഒരാൾ വന്നിട്ടുണ്ട് എന്ന് അമ്മാ പറഞ്ഞത്.. അടുത്തുള്ള സ്കൂളിലേക്ക് പഠിപ്പിക്കാൻ വന്ന മാഷ് ആണ് കക്ഷി.. പറഞ്ഞപ്പോൾ കരുതിയത് ഒരു മധ്യ വയസ്കൻ ആയിരിക്കുമെന്നാണ്..അവളുടെ ഓർമ്മകൾ ആ ദിവസങ്ങളിലേക്ക് പോയി..
“അനു..നീ അത് മുഴവൻ എടുത്ത് സാപ്പിടാതെ..യാരാവത് വന്തിട്ടെ അവര്ക്കു മുന്നാടി വെക്കത അപ്പ അത് കൊണ്ട് വന്തിട്ടേൻ..എത്തനവാട്ടി സ്വന്നാലും കേക്കാമാട്ടാരോ..പോതും.. ഇനി പോയി കുളിച്ചിട്ട് വാങ്കേ.. ഞാൻ കോവിലിലേക്ക് പോരോം..ആ പിന്നെ ശ്രുതി വന്തിടുവേൻ..ആ പാൽ വാങ്കി ഫ്രിഡ്ജിൽ വെക്കണോ… മുകളിലെ ആൾക്കും രണ്ട് നാഴി പാൽ നാളെ കാലേലെ കൊണ്ട് വരാൻ സൊള്ളണോ.. കേക്കുത നീ ..”?
“ഹാ..നീങ്കെ പോയിക്കിറെൻ.. നാൻ സോൾറെൻ അമ്മാ..”
ഇവൾ അനു എന്ന അനാമിക… NSS കോളേജിൽ പിജി ചെയ്യുന്നു..വില്ലേജ് ഓഫീസർ ആയ രാമാനുജനും വീട്ടമ്മയായ പ്രേമക്കും ഒറ്റ മകളാണ് അനാമിക..പാലക്കാട് അഗ്രഹാരത്തിന് തൊട്ടടുത്താണ് ഇവരുടെ വീട്..
അങ്ങനെ അന്നത്തെ നീരാട്ട് കഴിഞ്ഞു ഒരു ടവ്വലിൽ നമ്മുടെ കഥനായികാ ബാത്റൂമിൽ നിന്ന് ഇറങ്ങി.. തലയിൽ വേറൊരു തോർത്തു കൊണ്ട് മുടിയാകെ ചുറ്റി വെച്ചിരിക്കുന്നു.. കുറച്ചു നേരം കണ്ണാടിയിൽ പോയി ഓരോ കസർത്ത് കാണിച്ചു കബോർഡ് തുറന്ന് മാറാൻ ഉള്ള ഡ്രസ്സ് എടുക്കവേ കാളിംഗ് ബെൽ അടിച്ചു.. പാൽ കൊണ്ട് ശ്രുതി വന്നത് ആയിരിക്കും എന്ന് കരുതി ഉടക്കാനുള്ള ഡ്രസ്സ് കാട്ടിലിലേക്ക് ഇട്ട് അവൾ മുൻവശത്തേക്ക് നടന്നു കതക് തുറന്നു..
ഒരു പുരുഷൻ പുറം തിരിഞ്ഞു നിൽക്കുന്നത് കാണെ അവളൊന്നു നോക്കി..വൈറ്റ് കളർ ഷർട്ടും ബ്ലാക്ക് പാന്റും ആണ് വേഷം..
കതക് തുറന്നത് അറിഞ്ഞവൻ തിരിഞ്ഞു നോക്കി.. ഞെട്ടി കണ്ണ് മിഴിച്ചു..പിങ്ക് കളർ ടവ്വൽ മാത്രം ഉടുത്തു നിൽക്കുന്ന വെളുത്ത സുന്ദരിയായ ഒരു പെൺകുട്ടി..വെട്ടിത്തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തി അവളുടെ മുഖത്തിന്റെ ശോഭ കൂട്ടുന്നപോലെ ..മുഖത്തു കഴുത്തിലും നഗ്നമായ തോളിലും പറ്റിപിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ.. അവയിൽ ഒരെണ്ണം കഴുത്തിലൂടെ ഒഴുകി ടവ്വലിനുള്ളിലേക്ക് അപ്രത്യക്ഷമായത് അവനൊരു കൗതുകത്തോടെ നോക്കി..
“ഹലോ..യാര്.. എന്ന വേണം.. “?
അവളുടെ ചോദ്യമാണ് അവനെ അവളുടെ മേലുള്ള നോട്ടത്തെ മാറ്റിയത്.. ഒരു ജാള്യതയോടെ കൈകൾ കൊണ്ട് മുടി മാടി കഴുത്തിലൂടെ കൊടുന്നു മുഖം തുടച്ചു..
വെട്ടി ഒതുക്കിയ താടിയും കട്ടിക്ക് വെച്ചിരിക്കുന്ന മീശയും കഴുത്തിൽ കിടക്കുന്ന സ്വർണമാല ആ വിരിഞ്ഞ നെഞ്ചിൽ ഷർട്ടിന്റെ രണ്ട് ബട്ടൻസ് തുറന്ന് കിടക്കുന്നതിലൂടെ കാണാം. ഒരു കയ്യിൽ വാച്ചും മറ്റേകയ്യിൽ വെള്ളിയുടെ ഒരു ബ്രെസ്ലൈറ്റും.. നമ്മടെ കൊച്ചും നന്നായി അവനെ വായിനോക്കി..
“അത്.. ഞാൻ മുകളിൽ പുതുതായി താമസത്തിന് വന്നയാളാണ്..പേര് വിഷ്ണു..മുകളിലെ റൂമിന്റെ ചാവി വേടിക്കാൻ വന്നതാണ്..”
“ഓഹ്… അമ്മ പറഞ്ഞിരുന്നു.. ഇപ്പൊ കൊടുന്നു തരാം..”
“അതേയ്.. ഇയാൾ ഡ്രസ്സ് മാറിയിട്ട് വന്നാൽ മതി.. അവൾ അകത്തേക്ക് പോവുന്നത് കാണെ അവൻ വിളിച്ചു പറഞ്ഞു..”
അപ്പോഴാണ് കൊച്ചിന് ഇത്രയും നേരം അവന്റെ മുന്നിൽ ഏത് കോലത്തിൽ ആണ് നിന്നത് എന്നുള്ള ബോധം ഉണ്ടായത്.. “Oh” എൻ കടവുളേ..”അവൾ ഓടി റൂമിൽ കയറി സ്വന്തം തലക്കടിച്ചു.. “ബുത്തികെട്ട മുണ്ടം…. നിനക്ക് കൊഞ്ചമാവത് വെക്കമിരുക്കാ..യ്യോ.. ഇനി നാൻ എപ്പടി….ശോ.. ഫസ്റ്റ് ഇമ്പ്രഷൻ തന്നെ പോയിക്കിട്ടി..അനു നീ പോകെ പോകെ മഹാമോശം..”അവൾ തലക്ക് ഇട്ട് അടിച്ചു കൊണ്ടിരുന്നു..
“ആനാലും ഞാൻ കരുതി വാടകക്ക് താമസിക്കാൻ വന്ന ആൾ ഒരു കിളവൻ ആയിരിക്കുമെന്ന്.. ഇതിപ്പോ എന്ന ലുക്ക് ആണെൻ കടവുളേ..
അവനും അവളെ കുറിച്ച് ആലോചിക്കുകയായിരുന്നു.. തന്റെ പതിയായി വരുന്നവൾ..മനസ്സിൽ കണ്ട രൂപത്തിന് ഏറെ സാദൃശ്യമുള്ളവൾ… താൻ തേടി നടന്നത് ഇതാ കയ്യെത്തും ദൂരത്ത്.. ഇവൾ തനിക്കുള്ള കനി തന്നെ.. എന്ന് അവൻ മനസ്സിലുറപ്പിച്ചു..
ഗെയിറ്റ് കടന്ന് ഒരു പെൺകുട്ടി പാലുമായി വന്നു.. കയ്യിലുള്ള കുപ്പി സോപനത്തിൽ വച്ചു കൊണ്ട് അവനെ നോക്കി ചിരിച്ചു.. “നിങ്ങളാണല്ലേ പുതിയ മാഷ്.. എന്റെ അനിയനും അവിടെ ആണ് പഠിക്കുന്നത്.. വഴിയിൽ വച്ചു പ്രേമചേച്ചിയെ കണ്ടിരുന്നു.. നാളെ മുതൽ പാൽ വേണം എന്ന് പറഞ്ഞു.. രാവിലെ തന്നെ എത്തിക്കാട്ടോ..
” ആഹ്.. ഞാൻ തന്നെ..അനിയൻ ഏത് ക്ലാസ്സിലാണ്..”? അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു..
” അവൻ പത്തിൽ.. മാഷിന്റെ ക്ലാസ്സിൽ തന്നെയാണ്.. ശ്രേയസ് എന്നാണ് പേര്..”
“ഇന്ന് ജോയിൻ ചെയ്തേ ഉള്ളു ഞാൻ.. അങ്ങനെ ഒരു പേര് പറഞ്ഞത് ഓർമയുള്ള പോലെ തോന്നുന്നു..”
“ശ്രുതി ചേച്ചി.. ഇദ്ദേഹത്തിന് പാല് വേണോന്ന് പറയാൻ പറഞ്ഞു അമ്മ..” അങ്ങോട്ട് വന്ന അനു പറഞ്ഞു..
“അമ്മയെ ഞാൻ കണ്ടു അനു..രാവിലെ എത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്… എന്ന ഞാൻ പോട്ടെ..”പാല് കൊടുത്ത് തീർന്നില്ല..
‘ ഹാ.. ശരി..”
അവൾ ചാവി അവന്റ മുഖത്തു നോക്കാതെ അവന് നേരെ നീട്ടി.. അത് കാണെ അവന് ചിരി വന്നു.. കുറച്ചൂടെ അവൾക്കടുത്തേക്ക് നീങ്ങി നിന്ന്..
“Lux ആണല്ലേ…”? അവൻ ചോദിച്ചു..
“എന്നാ..”? അവൾ മുഖം ഉയർത്തി ചോദിച്ചു..
“സോപ്പ്.. ഇനി മുതൽ ഞാനും അതാ.. എനിക്കിഷ്ട്ടായി.. അവളെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് കണ്ണിറുക്കി പറഞ്ഞു..”
അവളുടെ മുഖം ചെമ്പരത്തിപ്പൂ പോലെ ചുവന്നെങ്കിലും അത് മറച്ചു വെക്കാൻ ദാവണി ഷാൾ കൊണ്ട് മുഖം തുടച്ചു അവനെ കൂർപ്പിച്ചു നോക്കി..
“അതേ.. നേരത്തെ പോലെ ഇനി ആരുടെ മുന്നിലും പോയി നിൽക്കരുത്.. എന്താണാവോ ഇയാളെ അങ്ങനെ കണ്ട മാത്രയിൽ ഈ നെഞ്ചിൽ അങ്ങ് ഇടിച്ചു കേറി.. You looking so ബ്യൂട്ടിഫുൾ..” അവൻ ഒരു മന്ത്രണം പോലെ അവളുടെ ചെവിയിൽ പറഞ്ഞു കൊണ്ട് അവളെ നോക്കി ഒറ്റകണ്ണിറുക്കി കള്ളച്ചിരിയോടെ മുകളിലേക്ക് ഉള്ള സ്റ്റെപ്പുകൾ ഓടി കയറി..
പിന്നീട് ഓരോ നോട്ടത്തിലൂടെയും ചിരികളിലൂടെയും അവർ പരസ്പരം അടുത്തു കൊണ്ടിരുന്നു..
അങ്ങനെ ഒരു ദിവസം അച്ഛന്റെ ഒരു ഫ്രണ്ടിന്റെ മകളുടെ വിവാഹത്തിന് അമ്മയും അച്ഛനും കൂടെ പോവാൻ ഇറങ്ങി.. അപ്പോഴാണ് പുറത്ത് പോയ വിഷ്ണു അവന്റെ ബൈക്കിൽ വന്നിറങ്ങിയത്..
“ആഹാ.. ഇന്ന് എവിടെക്കാ രണ്ടാളും യാത്ര..”?
“ആഹ്.. വിഷ്ണു .. എന്റെ ഫ്രണ്ടിന്റെ മോൾക്ക് മാര്യേജ് .. അവിടെ വരെ ഒന്ന് പോവാ .. രാഘവൻ പറഞ്ഞു..
“ഓഹ്.. അപ്പോ അനുവോ..”? അവൻ അവളെ കാണാതെ വീട്ടിലേക്ക് നോക്കി ചോദിച്ചു..
അവൾക്ക് പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു..എക്സാം ആയില്ലേ..അവളെ ഒന്ന് പാത്തുക്കിറൻ..”പ്രേമ പറഞ്ഞു…
” ഓഹ് അതിനെന്താ.. ” ഞാൻ ശ്രെദ്ധിക്കാം..” കണ്ണും മനസ്സും അവിടെ തന്നെ ആയിരിക്കും ആന്റി.. ബാക്കി അവൻ മനസ്സിൽ പറഞ്ഞു..
“എന്ന നാൻകെ പോയിട്ട് വറേ ..” അതും പറഞ്ഞു അവർ പോയി..
മുകളിലേക്ക് കാൽ എടുത്തു വച്ച അവൻ ജനൽ അഴികളിൽ ഒരു കുപ്പി വള കൈ കണ്ടതും ഒരു കള്ള ചിരിയോടെ അവളുടെ വീടിന്റെ നേർക്ക് വന്നു.. ബെൽ അമർത്താൻ നിന്നതും വാതിൽ പതുകെ തുറന്ന് വരുന്നത് കണ്ട് അവൻ വേഗം അകത്തു കയറാൻ നിന്നതും മുന്നിൽ വന്നു ഇടുപ്പിൽ കൈ കുത്തി എങ്ങോട്ടാ എന്നുള്ള ഭാവത്തിൽ അവൾ പുരികം പൊക്കി ചോദിച്ചു..
“അല്ല.. അമ്മ പറഞ്ഞു മോളെ ശ്രദ്ധിക്കാൻ..” അവൻ ഒരു ഇളിയോടെ പറഞ്ഞു..
“അയ്യടാ..നാൻ ചിന്നപുള്ളെയല്ലേ..”
“അത് അന്ന് ഞാൻ ആദ്യം കണ്ടപ്പോ തന്നെ മനസ്സിലാക്കിയതാ ചിന്നപുള്ള അല്ലെന്ന്.. അവനൊരു കുസൃതിയോടെ അവളെ അടിമുടി നോക്കി പറഞ്ഞു..
“ച്ചീ..ഇങ്ങനെ പാക്കാതെ ഇങ്കെ നിന്ന് പോയിട്..”
“എന്ന എനിക്ക് ഒരു കിസ്സ് താ.. ഞാൻ പൊക്കോളാം..”
“നെനച്ചേ.. ഇന്ത മാതിരി ഏതാവത് സൊല്ല പോരെങ്കെന്നു..”
“ആഹാ.. അതറിഞ്ഞെങ്കിൽ പിന്നെ എന്നെ കൊണ്ട് ചോദിപ്പിക്കാതെ തന്നൂടെ..”? അവളെ ഇടുപ്പിൽ പിടിച്ചു അവനിലേക്ക് ചേർത്ത് നിർത്തി..
അവൾ ഒന്ന് പ്രതികരിക്കും മുന്നേ അവൻ അവളെയും കൊണ്ട് വീടിന് അകത്തേക്ക് കയറി കതക് അകത്തേക്ക് കുറ്റിയിട്ടു.. ശേഷം അവളെ ചുവരിനോട് ചേർത്ത് വെച്ചു അവളിലേക്ക് അമർന്നു..അവളുടെ മൃദുലത അവന്റെ നെഞ്ചിൽ പതിയവേ അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ ശക്തിയിൽ അമർന്നു..
“എന്ന പൻഡ്രിങ്കെ.. വിടങ്കിളെ “..അവൾ കുതറി..
അത്രയും അടുത്തേക്ക് തന്നിലേക്ക് ചേർന്ന് നിൽക്കുന്ന അവന്റെ ശരീരം വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം അതെല്ലാം അവളുടെ ഹൃദയമിടിപ്പു കൂട്ടി..ഇടുപ്പിൽ അവന്റെ കൈകളുടെ ചൂട് അറിയവേ ദേഹത്തിലൂടെ പെരുവിരലിൽ നിന്നും ഉച്ചയിലേക്ക് എന്തോ ഒന്ന് പറഞ്ഞു പോകുന്ന പോലെ അവൾക്ക് അനുഭവപ്പെട്ടു..
“വേണ.. ഇ.. ഇന്തമാതിരിയൊന്നും സെയ്യക്കൂടത്..തിരുട്ട്ത്തനം പണ്ണാമെ ഇങ്കെ നിന്ന് പോയിടുങ്കിലെ..”
“ഒരു ഉമ്മയല്ലേ ചോദിച്ചുള്ളൂ.. അതിങ്ങു തന്നൂടെ…അത് കിട്ടിയ ഞാൻ പൊക്കോളാം..”അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞവൻ..
“നാ തര മാട്ടെ..ഒത്തുക്കമാട്ടെ..”
“എന്നാ പിന്നെ ഞാൻ തരാം..”
“No.. മുത്തക്കൂടത്..’
അനുസരണയില്ലാതെ അടുത്ത നിമിഷം തന്നെ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു..
“മുത്തകൂടാതെന്ന് സ്വന്നെയല്ലേ.. “? അവൾ അവനെ കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു..
അവൻ വീണ്ടും അവളുടെ മറ്റേ കവിളിലും ചുംബിച്ചു..
തുടരും..
നിങ്ങളുടെ അഭിപ്രായം പറയണട്ടോ.. 😌
📖 കഥ തുടരാം
“തൂവലായ്..”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





