Skip to content

ഒടുവിൽ അവൾ ഒറ്റപ്പെട്ടുപോവുകയാണോ?

ഓർമ്മതുരുത്ത് മലയാളം നോവൽ

ഓർമ്മതുരുത്ത് – Ramesh Krishnan

Love, Classics · 18 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – ഓർമ്മതുരുത്ത്

11 വർഷത്തിനിപ്പുറവും മായാത്ത ഓർമ്മകൾ അവളെ വേട്ടയാടുമ്പോൾ, സ്നേഹം ഒരു ഭാരമാകുമോ?


ഭാഗം ഒന്ന് 
ഓർമ്മതുരുത്ത്
രാവിലത്തെ പണികളെല്ലാം കഴിഞ്ഞ് ഹസ്ബെന്റ് ജോലിക്ക് പോയ ശേഷം മോനെ ഉറക്കി ബെഡ്റൂമിൽ വന്ന് വസ്ത്രങ്ങളെല്ലാം അലമാരയിലേക്ക് മടക്കി വെച്ച് ജനാല തുറന്നിട്ട് പുറത്തേക്ക് നോക്കിയിരുന്നു… ഉച്ചവെയിലിന് ചൂട് പിടിച്ച് തുടങ്ങിയിരിക്കുന്നു.. കോവിലിന് മുന്നിൽ പൂക്കച്ചവടം നടത്തിയിരുന്ന തമിഴത്തിമാർ പൊയ്കഴിഞ്ഞിരുന്നു.. കോവിലിലേക്ക് പോകുന്ന വഴിയരികിൽ പലനിറത്തിലുള്ള ജമന്തിപൂക്കൾ വാടികരിഞ്ഞ് കിടക്കുന്നു… ഓടക്കരികിൽ നിന്ന് എന്തോ കടിച്ച് വലിച്ച് ഒരു ചാവാലി പട്ടി റോഡിനുകുറുകെ ഓടുന്നത് കണ്ടു… അടച്ചിട്ട പൂക്കടക്ക് മുന്നിലെ മരപലകയിലിരുന്ന് കാക്കകൾ കൂട്ടമായി എന്തോ കണ്ട് കരയുന്നു.. ചിലത് ഇടക്ക് പാറിപോയി തിരികെയെത്തുന്നു… ഓരോ ജീവജാലത്തിനും പ്രധാന പ്രശ്നം വിശപ്പ് തന്നെയാണ്…
എത്രകാലമായി താനിവിടെ വന്നിട്ട് ശരിക്കും പറഞ്ഞാൽ പതിനൊന്ന് വർഷം.. പതിനൊന്ന് വർഷക്കാലയളവിൽ നാട്ടിൽ പോയത് വിരലിലെണ്ണാവുന്ന തവണ മാത്രം… വിവാഹം കഴിഞ്ഞ് പോന്നശേഷം ഹസ്ബെന്റിന് തിരുപ്പൂർ ഉള്ള ബനിയൻ കമ്പനിയുടെ  മാനേജരായി ജോലികിട്ടിയ ശേഷം വളരെ അപൂർവ്വമായേ നാടുകാണാറുള്ളൂ..
ജമന്തി മണമുള്ള കാറ്റും മഞ്ഞൾപൊടി നിറമുള്ള കാഴ്ചകളും കണ്ട് മടുത്തു തുടങ്ങിയിരിക്കുന്നു…പലതരം ആളുകൾ പലതരം സംസ്കാരങ്ങൾ.. അവരിലൊരാളായി മാറാനനുവദിക്കാത്തതെന്താണ്… കാലമിത്രയായിട്ടും തെറ്റുകൂടാതെ തമിഴ് സംസാരിക്കാനാവാത്തത് എന്തുകൊണ്ടാവും…
ഓഫീസ് സമയം കഴിഞ്ഞതിആൽ റോഡിൽ തിരക്ക് നന്നേ കുറവായിരുന്നു… ഇടക്ക് ലൂണവണ്ടിയിൽ  തമിഴൻമാർ കായ സഞ്ചിയുമായി അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കണ്ടു… വിയർത്തൊലിച്ച് വണ്ടിയിൽ പോകുന്ന അവരുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് വീണ് നനഞ്ഞ ഷർട്ടിന്റെ മുകളിലെ ബട്ടണുകൾ തുറന്നിട്ടിട്ടുണ്ട്… എത്ര കാലമായൊരു മഴ കണ്ടിട്ട്… നാട്ടിലാണെങ്കിൽ പുരപ്പുറം തൂത്ത് വൃത്തിയാക്കി താഴോട്ട് പതിക്കുന്ന മഴതുള്ളികൾ ചെത്തിതേക്കാത്ത പുറം ചുവരിൽ പടരുന്നത് തട്ടിനുമുകളിലെ ജനവാതിൽ തുറന്നിട്ടാൽ കാണാമായിരുന്നു… ഞാറ്റുവേലകൾ മാറി മാറി വരുമ്പോൾ മഴയുടെ സ്വഭാവവും രൂപവും മാറുന്നത് കണ്ടിരിക്കാനൊരു രസമായിരുന്നു… ഓരോ നിമിഷത്തിലും മാറുന്ന മഴ കൂടെ മനുഷ്യ മനസും മാറുന്നുണ്ടാവാം…
ചിന്തകൾക്ക് ജീവൻ വെച്ച് തുടങ്ങിയപ്പോൾ ചുമരിൽ ചാരി കട്ടിലിലേക്കിരുന്നു… പട്ടരുടെ ഹോട്ടലിൽ നിന്ന് സാമ്പാറിന്റെ മണം ഒഴുകിയെത്തുന്നുണ്ടായിരുന്നു… കാലങ്ങളായി ഒരേ സമയത്ത് ഒരേ മണം മാത്രമാണെന്ന് തോന്നി… ഒരു മാറ്റവുമില്ലാത്ത ചിലരുടെ ജീവിതം പോലെ… ഒരിക്കലും മാറ്റമില്ലാത്ത പട്ടരുടെ കടയിലെ സാമ്പാറിന്റെ മണം തന്നെയാണെനിക്കും…
രാവിലെയും വൈകുന്നേരവും ചേലചുറ്റി തലയിൽ മുല്ലപ്പൂവും ജമന്തിപൂവും ചൂടി കറുത്തു തടിച്ച തമിഴത്തികൾ കണ്ണിൽ കുത്തുന്ന നിറമുള്ള ചേലകൾ ചുറ്റി കോവിലിലേക്ക് പോകുന്നത് നോക്കിയിരിക്കുന്നതുമൊരു രസമാണ്… കൊടിക്കാലിനു താഴെയുള്ള സിമന്റ് തിണ്ണയിൽ ഇരിക്കുന്ന കാതലൻമാർ ദാവണിചുറ്റിയ തരുണീമണികളെ കാണുമ്പോൾ ചീർപ്പെടുത്ത് മുടി ചീകി ഷർട്ടിന്റെ കോളർ ശരിയാക്കി പുഞ്ചിരിക്കുന്നത് കാണുമ്പോൾ ചിരിവരും… കന്നിമാസത്തിൽ മാട്ടായി കുട്ടൻനായരുടെപറമ്പിൽ  പട്ടികളുടെ പിറകെ മണം പിടിച്ച് നടക്കുന്ന നായ്ക്കളെ ഓർമ്മവന്നു… ആണിനും പെണ്ണിനും ജീവിതകാലം മുഴുവൻ ഇങ്ങനെ കഴിയ്നാകുമോ… തുടക്കത്തിലുള്ള സ്നേഹം അവസാനം വരെ നിലനിർത്താൻ കഴിയാതെ പോവുന്നതെന്താണ്… പുതുമ നഷ്ടപെടുമ്പോൾ മടുപ്പായി തോന്നുന്നതെന്തുകൊണ്ടാവും…കുഞ്ഞുണ്ടായപ്പോൾ കുഞ്ഞിലേക്ക് മാത്രമായി ഞാൻ ചുരുങ്ങിയ പോലെ പുതിയ ജോലിതിരക്കിനിടയിൽ എന്നെയും കുഞ്ഞിനെയും ഏട്ടൻ മറക്കുന്ന പോലെ കയ്യിൽ കിട്ടുന്ന വരെ മാത്രമേ സ്നേഹത്തിന് ആയുസുള്ളൂ…കിട്ടികഴിഞ്ഞാൽ പിന്നെ ചിലസമയത്തേക്ക് മാത്രമായി സ്നേഹത്തിനെ മാറ്റി നിർത്തുന്നു… തിരക്കെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു… പരസ്പരം അറിയാത്തവരായി മാറുന്നു….
മോൻ കരയുന്ന ശബ്ദം കേട്ട് തൊട്ടാലിൽ നിന്നവനെയെടുത്ത് പാൽകൊടുത്ത് വീണ്ടും തോളിലിട്ടുറക്കി കിടത്തി ഉമ്മറത്തെ യും അടുക്കളയിലെയും വാതിലടച്ച്  വീണ്ടും ജനാലക്കരികിൽ പോയി നിന്നു… ചുമരിൽ ചാരി നിന്നപ്പോൾ ഏതോ പാരലൽ കോളേജിലേക്ക് പോകുന്ന നാലഞ്ച് പെൺകുട്ടികൾ റോഡിലൂടെ നടന്നു പോകുന്നത് കണ്ടു… അവരെ കണ്ടപ്പോൾ പഴയകാലത്തിലേക്ക് മനസറിയാതെയൊന്ന് പാറി വീണു.. 
പ്ലസ്ടു കഴിഞ്ഞ് വീട്ടിൽ വെറുതെ നിൽക്കുന്ന സമയത്താണ് അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ഒരു താൽപര്യവുമില്ലാത്ത ബിസിനസ് അഡ്മിനിസ്ട്രേഷന്‍ കോഴ്സിന് ചേർന്നത്… അച്ഛന് പലതരം ബിസിനസുകളുണ്ടായതിനാൽ അച്ഛന്റെ ശ്രദ്ധമുഴുവൻ ആ മേഖലയിലായിരുന്നു…ഏട്ടനുണ്ടായിട്ടും ഒരു കാര്യവുമുണ്ടായിരുന്നില്ല… പാർട്ടി പ്രവർത്തനവും അടിപിടിയുണ്ടാക്കലുമായി കുടുംബത്തിന് ചീത്തപ്പേര് സമ്പാദിച്ചുകൂട്ടുന്നതിലായിരുന്നു  ഏട്ടന്റെ ശ്രദ്ധ… ഇടക്കിടക്ക് അച്ഛന് പോലീസ്സ്റ്റേഷനിൽ ചെന്ന് ജാമ്യത്തിലിറക്കി കൊണ്ടുവരും വീട്ടിലെത്തിയാൽ അച്ഛൻ പറയും 
“ഇവനെ ഇനി പടിക്ക് പുറത്തിറക്കരുത്… മടുത്തു എത്രയാണെന്ന് വെച്ചിട്ടാണ് നാട്ടുകാരുടെ മുന്നിൽ നാണം കെടുക” 
അത് പറയുമ്പോഴേക്കും ഏട്ടനെന്നെ വന്ന് സോപ്പിട്ട് തുടങ്ങും 
“ഡി.. ഉണ്ടപാറൂ… അച്ഛൻ പറയണത് കാര്യമാക്കണ്ട നീയ് രാത്രി അടുക്കളവാതിലിന്റെ കുറ്റിയിടരുത് ട്ടോ… ഞാൻ വരുമ്പോഴേക്കും നീ കുറച്ച് ചോറെടുത്ത് അമ്മ കാണാതെ എന്റെ മുറിയിലേക്ക് വെക്കണം ഒരു കുപ്പി വെള്ളവും…” 
“എന്തിനാണേട്ടാ അച്ഛനെയുമമ്മയെയും കൊണ്ട് ഇങ്ങനെ പറയിക്കണത്.. ഞാനൊന്നും ചെയ്യില്ല.. “
അപ്പോൾ ഏട്ടൻ കൊഞ്ചികൊണ്ട് പറയും 
” ഏട്ടന്റെ കുഞ്ഞുട്ടിയല്ലേ… നിനക്ക് വരക്കാനുള്ള ഡ്രോയിംഗ് ബുക്കും കളർ പെൻസിലുമെല്ലാം അച്ഛനുമമ്മയും കാണാതെ ഞാൻ കൊണ്ടുവന്ന് തരാം… ഒരു താൽപര്യവുമില്ലാത്ത കോഴ്സിന് കൊണ്ടുപോയി നിന്നെ ചേർത്ത അച്ഛൻ എന്നെയും അതിന് നോക്കിയതാണ് പക്ഷേ ഞാൻ ചാടി.. നീയൊരു കാര്യം ചെയ്തോ ആദ്യവർഷം തന്നെ ഉഴപ്പിക്കോ… കുറേ പൈസ പോവുമ്പോൾ അച്ഛൻ നിന്നെ കെട്ടിച്ചു വിട്ടോളും… അല്ലെങ്കിൽ നിനക്കിഷ്ടമുള്ള കോഴ്സിന് ചേർത്തോളും… എങ്ങനുണ്ട് ഐഡിയ.. “
” കൊള്ളാം… പക്ഷേ ഞാൻ ഏട്ടനല്ലല്ലോ… അമ്മയെയും അച്ഛനെയും പററിക്കാൻ “
” എടീ നിനക്ക് ആർട്സിനോടാണ് താല്പര്യമെന്ന് എനിക്കറിയാലോ അതോണ്ടല്ലേ ഏട്ടൻ പറയണത് “
” എന്നാൽ ഏട്ടനൊരു കാര്യം ചെയ്യ് ഞാൻ ഈ വർഷം ഉഴപ്പിയാൽ അടുത്ത വർഷം ഏട്ടനെന്നെ ആർട്സിന് കൊണ്ടോയി ചേർക്കുമോ… “
” പിന്നെന്താ… അച്ചനറിയാതെ നമുക്ക് നോക്കാം.. “
” അതിന് ഏട്ടന്റെ കയ്യിലെവിടുന്നാണ് പണം.. അഥവാ പത്തുരൂപ കിട്ടിയാലത് പോലീസ്സ്റ്റേഷനിലും ഫ്രണ്ട്സിനും കൊടുത്തല്ലേ വീട്ടിലെത്തു..”
“ഡീ…പിന്നെന്തിനാണ് വിറക് പുരയ്ക്ക് പിന്നിൽ ചാക്കിൽ കെട്ടിവെച്ച കുരുമുളകും റബർഷീറ്റും “
” അപ്പോൾ ഏട്ടൻ മോഷണവും തുടങ്ങിയോ.. “
“അവനവന്റെ മുതലെടുത്ത് കൊടുക്കുന്നതെങ്ങനെ മോഷണമാവും “
” അച്ചനെങ്ങാനറിഞ്ഞാൽ വീടിന് പുറത്താവും ട്ടോ ഏട്ടാ.. “
” ഒന്നു പോടി… ആരുമറിയില്ല പുറത്ത് നിന്ന് നോക്കുമ്പോൾ ചാക്ക് നിറഞ്ഞിരിക്കുന്നതായേ തോന്നൂ.. ഞാൻ ചാക്കിന് പിറകിൽ ഒരു തുളയിട്ട് ചെറിയ കവറിലേക്ക് കുരുമളകെടുക്കും പിന്നെ ഒരു കടലാസ് കൊണ്ട് തുള അടക്കും…ആവശ്യം വരുമ്പോൾ വീണ്ടും കടലാസ് മാറ്റി കീശയിലേക്ക് നിറയ്ക്കും.. റബർഷീറ്റ് കെട്ടി ന്റെ നടുവിൽ നിന്ന് നാല് ഷീറ്റെടുക്കും ആരുമറിയില്ല… “
” ഭയങ്കരാ…ഞാനിത് എന്തായാലും പറയും… “
” നീ പറഞ്ഞാൽ പിന്നെ നിനക്കൊന്നും ഞാൻ വാങ്ങി തരില്ല..അതിൽ നിന്നൊരു ഷെയർ നിനക്കും തരുന്നുണ്ടെന്ന് ഞാനച്ചനോട് പറയും… “
അത് പറഞ്ഞപ്പോൾ ഞാനും കുടുങ്ങിയാലോ എന്ന് കരുതി പറഞ്ഞു 
” ശരി… ഏട്ടനെന്താണെന്ന് വെച്ചാലായിക്കോ… അടുക്കളവാതിലിന്റെ കാര്യവും ഫുഡിന്റെ കാര്യവും ഞാനേറ്റു.. “
അത് പറഞ്ഞ് പോരുമ്പോൾ അമ്മ ചോദിച്ചു 
” എന്താണ്… ആങ്ങളയും പെങ്ങളുമൊരു സ്വകാര്യം…”
ഏട്ടൻ പറഞ്ഞു 
” ജി. ഉച്ചകോടിയിൽ പ്രധാനമന്ത്രിയെ അയക്കണോ അതോ ഞങ്ങൾ പോണോന്ന് ആലോചിക്കുകയായിരുന്നു… “
” പോടാ അവിടന്ന്… 
അവനെകണ്ട് നീയെങ്ങാൻ പഠിച്ചാൽ നിന്റെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും…” 
“ഓ.. അമ്മക്ക് തല്ലിയൊടിക്കാൻ ഞാനെന്റെ മുട്ടുകാല് നീട്ടിവെച്ചു തരാം…” 
അന്നത്തെകാലത്ത് അമ്മയോട് പറഞ്ഞ കാര്യങ്ങൾ ഇപ്പോഴൊരമ്മയായപ്പോൾ ആലോചിക്കുമ്പോഴാണ് അന്ന് പറഞ്ഞതെല്ലാം മോശമായെന്ന് തോന്നുന്നത്…
തുടരും
രമേഷ്കൃഷ്ണൻ 

📖 കഥ തുടരാം

“ഓർമ്മതുരുത്ത്”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ Ramesh Krishnan-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!