ശിവാഞ്ജലി 💖 – Djinn
Comedy, Love, Suspense · 15 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – ശിവാഞ്ജലി 💖
അവൾ പെട്ടു! ട്രെയിനിൽ കൂടെ അഞ്ച് മണിക്കൂർ. ഇനി എന്ത് ചെയ്യും?
രാവിലെ 8 മണി ആയപ്പോൾ വന്നു നിൽക്കാൻ തുടങ്ങിയതാ . അഞ്ചുമിനിറ്റ് കഴിഞ്ഞിട്ടും എറണാകുള ത്തേക്ക് ഒരു ബസ് പോലും കണ്ടില്ല.
ഇനി എങ്ങാനും ബസ് സമരം വല്ലതുമാണോ .ഏയ് അങ്ങനെ ആണേൽ വാർത്തയിൽ കണ്ടേനെ . 11 മണിക്കാണ് ഇന്റർവ്യൂ . സമയത്തിനു എത്തുമോ ആവോ . ഇങ്ങനെ ഓരോന്നു ആലോചിച്ചു നിന്നപ്പോഴാണ് ദേ വരുന്നു ബസ്. ദൈവമേ നീ എന്റെ വിളി ഇത്ര പെട്ടന്ന് കേട്ടോ .
ബസ് വന്നു നിർത്തിയപ്പോഴാണ് എന്റെ സർവ്വ കിളിയും പറന്നു പോയത്. ഇതിൽ എനിക്ക് കാലു കുത്താൻ പോലും സ്ഥലമില്ലല്ലോ. എങ്ങനെ എങ്കിലും പോകാം എന്നു വെച്ചാലും അവിടെ എത്തുമ്പോൾ എന്റെ ഷർട്ട് ഒരു പരിവം ആകുo. അങ്ങനെ ഒരു കോലത്തിൽ ഞാൻ കമ്പിനിയിലേക്ക് കേറി ചെന്നാൽ കണ്ടപാടെ അവർ എന്നെ പറഞ്ഞു വിടും.
ഇനി എന്തു ചെയ്യാനാണ്. അടുത്ത ബസ് നോക്കി നിക്കുന്ന സമയം കൊണ്ട് ലിഫ്ട് അടിച്ചു പോകാം . സമയം പൊയി കൊണ്ടിരിക്കന്നത് അല്ലാതെ ഒരുത്തനും വണ്ടി നിർത്തുന്നില്ലല്ലോ. ഞാൻ ഇന്ന് ഇന്റർവ്യൂനു പോയത് തന്നെ.
രാവിലെ തൊട്ട് നല്ല കഴുത്ത് വേദന ഉള്ളതു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കഴുത്ത് തിരിച്ചു വേദന മാറ്റാൻ നോക്കിയപ്പോ ദേ നമ്മുടെ ശിഷ്യന്റെ ബൈക്ക് . ബൈക്ക് അവന്റെ ആണെല്ലോ ഇനി അതിൽ ഇരിക്കുന്നത് അവനാണോ . ഏതോ ഒരുത്തി ആയിട്ട് നല്ല സംസാരത്തിൽ ആണല്ലോ. ഏതായാലും വിളിച്ചു നോക്കാം. ഡാ കോഴി. ആ തിരിഞ്ഞല്ലോ. ദത് ലവൻ തന്നെ നമ്മുടെ ചങ്ക് അനൂപ്. നേരേ അവന്റെ അടുത്തോട്ട് നടന്നു.
ഡാ കോഴിക്കൂട്ട നിന്നെ കാണാൻ ഇല്ലല്ലോ.
ഗുരുവേ നീയാ. നിന്നെയും കാണാൻ ഇല്ലല്ലോ.
(അനൂപ് )
ഡാ നിന്റെ കൂടെ നിന്നത് പരിചയകാർ ആരും അല്ലല്ലോ അല്ലേ.
എയ് അല്ല അതിനെ രണ്ടു ദിവസം ആയി കാണാൻ തുടങ്ങിയിട്ട് .ഇന്നു ചെന്ന് മുട്ടിയപ്പോഴാണ് നീ നശിപ്പിച്ചത്.
ആ പഴയ സ്വഭാവം ഒന്നും മാറ്റിയില്ല അല്ലേടാ .
അങ്ങനെ ഒന്നും ഇല്ല .അല്ലേലും നീ അല്ലേ എന്റെ കോഴിതരത്തിലെ ഗുരു അങ്ങനെ അങ്ങു മോശമായി പോകുമോ. അല്ല ഈ രാവിലെ തന്നെ നീ എങ്ങോട്ടാ ജോലിക്കു പോണില്ലേ ഇന്ന് .
(അനുപ് )
ഞാൻ ഒരു ഇന്റർവ്യൂന് പോകുവാ എറണാകുളത്തേക്ക് .
ഞാൻ അങ്ങോട്ടാ നീ കേറിക്കോ .
മ്മ് നിന്നെ കണ്ടതു നന്നായി അല്ലേൽ പെട്ടേനെ ബസ് ഒന്നും കാണുന്നില്ല. വരുന്നതലിൽ കാലു കുത്താൻ ഇടമില്ല. നീ വണ്ടി എടുക്ക് പോകാം . അല്ല നീ ഇപ്പോൾ എന്തു ചെയ്യുവാ .
ഞാൻ ഒരു കാറിന്റെ ഷോറുമിൽ കയറി പറ്റി .അവിടെ ആകുമ്പോൾ അത്യാവശ്യം വായിനോട്ടം ഒക്കെ നടക്കും.
(അനുപ് )
മ്മ് നടക്കട്ടേ. അല്ല നിന്റെ അച്ഛൻ അമ്മ ഒക്കെ സുഖമായി ഇരിക്കുന്നോ .
അച്ഛന് ഇപ്പോ പണിക്കൊന്നും പോകുന്നില്ലടാ . ഞാൻ പോകണ്ടാ എന്നു പറഞ്ഞിരുത്തി. അവളുടെ മരണം കഴിഞ്ഞ് ഇപ്പാഴാണ്. എല്ലാരും ഓക്കെ ആയേ.
(അനുപ് )
മ്മ് ആദ്യം അവൾ മരിച്ചു എന്നു കേട്ടപ്പോൾ എനിക്കും വിശ്വസിക്കാനായില്ല. എങ്ങനെ ഓടി നടന്ന കൊച്ചാ പെട്ടന്ന് അങ്ങു പോയില്ല .
ഡാ നീ പുറകിൽ തന്നെ ഉണ്ടോ . കുറേ നേരം ആയല്ലോ അനക്കം ഒന്നുമില്ല. ദേ അടുത്ത ജംഗ്ഷനാണ് നിനക്ക് ഇറങ്ങാൻ ഉള്ളത്.
(അനുപ് )
ആ എത്തിയോ .
അപ്പോ ഇന്റർവ്യൂ പൊളിച്ചടുക്കി വാ .
ശരി നീ വിട്ടോ. ഞാൻ വിളിക്കാം. ദൈവമ എന്താകുമോ എന്തോ .
നല്ലൊരു കമ്പിനി എനിക്ക് ഇഷ്ടായി. ഇനി അവർക്ക് എന്നെ ഇഷ്ടമായാൽ മതി ആയിരുന്നു.
കേറി ചെന്നപ്പോ തന്നെ ഒരു ചുന്ദരി കൊച്ച് . ഇനി അതിനോട് തന്നെ ചോദിക്കാം ഇന്റർവ്യൂ എവിടെ വെച്ചാണെന്ന് .
ഹായ് ഇന്റർവ്യൂന് വന്നതാണോ . ആണെങ്കിൽ അവിടെ കാത്തിരുന്നോളു. വിളിക്കാം.
അങ്ങനെ എന്റെ ഊഴത്തിനായി കാത്തിരുന്നു. എന്റെ പേര് വിളിച്ചതും അകത്തു കയറി. ഇറങ്ങിയപ്പോ ഒരു കോടിശ്വരൻ പരിപാടി കണ്ട് ഇറങ്ങിയ സുഖം. പിന്നെ നേരെ അടുത്ത ബസ് പിടിക്കാൻ പുറത്തേക്ക് ഇറങ്ങി. അപ്പോഴാണ് അനൂപിന്റെ കോൾ .
ഹലോ എങ്ങനെ ഉണ്ടായിരുന്നു.
(അനുപ് )
കുഴപ്പം ഇല്ലായിരുന്നു. അവർ വിളിക്കാന്നു പറഞ്ഞിട്ടുണ്ട്. ഡാ ഞാൻ പിന്നെ വിളിക്കാം. 12 മണിക്കാ ട്രയിൻ . ഇനി അത് കിട്ടുമോ ഇല്ലയോന്നു അറിയില്ല.
നീ അജിത്തിന്റെ വീട്ടിലേക്ക് ആണോ നേരേ പോകുന്നേ.
(അനുപ് )
മ്മ്. ഞാൻ പിന്നെ വിളിക്കാം.
പിന്നെ എങ്ങനെയൊക്കെയോ ഒടി ബസിൽ കയറി. ഓടിപിടിച് ചെന്ന് ടിക്കറ്റ് എടുത്തു. അപ്പോഴാ അറിയുന്നേ ട്രയിൻ അര മണിക്കൂർ വൈകിയാണ് വരുന്നത്. പിന്നെ പ്രതി ലിപിയിൽ ചെറിയ ഒരു കഥയും വായിച്ചു ഇരുന്നു.
അരമണിക്കൂർ ആയി കൃത്യസമയത്ത് തന്നെ ട്രയിൻ വരുന്നുണ്ടല്ലോ. ഇതെന്താ ട്രയിൻ ഇങ്ങനെ പതുക്കെ വരുന്നത്. അല്ലെങ്കിലേ വൈകിയാണ് വരുന്നത്. അതിന്റെ ഇടയിലാ ആമ നിരങ്ങുന്ന പോലെ വരുന്നത്.
അത് കണ്ടു നിക്കാൻ പറ്റുന്നില്ലെങ്കിൽ താൻ പോയി തള്ളി കൊടുക്കടോ .
ഏഹ് ഇത് ഏതാ ഒരു അപശബ്ദം . തിരിഞ്ഞു നോക്കിയപ്പോ ഒരുത്തി ഒരു ലോഡ് പുചവും വാരിവിതറി നിൽക്കുന്നു.
അവളെ തിരിച്ചു പുചിക്കുന്നതിനു മുമ്പ് ട്രയിൻ എത്തി. അതുകൊണ്ട് ഞാൻ രക്ഷപ്പെട്ട് ഇല്ലേൽ അവളെന്നെ പുച്ഛിച്ച് കൊന്നേനേ.
നേരെ ഒരു ആളില്ലാത്ത ബോഗിയിലക്ക് നടന്നു. മഴ പെയ്ത കൊണ്ട് സീറ്റിലെല്ലാം വെള്ളം . വെള്ളമില്ലാത്ത ഒരു സീറ്റില് ചെന്നിരുന്നപ്പോ ദാ വരുന്നു നേരത്തെ കണ്ട കുരിപ്പ്. ആരോ ആയി ഫോണിൽ സംസാരിച്ചാണ് വരവ്.
ഹലോ ചേട്ടാ ഞാൻ ഇറങ്ങി കേട്ടോ . തിരുവനന്തപുരത്ത് എത്താറാകുമ്പോൾ വിളിക്കാം.
ദൈവമേ ഞാൻ പെട്ട് . ഫോണിലും ചാർജ് ഇല്ല . കൈയിൽ ഒരു ബുക്ക് കൂടിയില്ല. ഇനി ഉള്ള അഞ്ച് മണിക്കൂർ ഇതിനോട് മിണ്ടാന്നു വെച്ചാൽ ഞാൻ ഈ ട്രയിനിനു തലവക്കുന്നതിനു തുല്യമാകും. ഇനി എന്താകുമോ എന്തോ എന്റെ കാര്യം.
തുടരും.
📖 കഥ തുടരാം
“ശിവാഞ്ജലി 💖”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





