Skip to content

വെണ്ണിലാക്കൊമ്പിലെ രാപ്പാടി എവിടെ?

സായം സന്ധ്യയിൽ മലയാളം നോവൽ

സായം സന്ധ്യയിൽ – Ansi Achu

Inspirational, Love · 130 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – സായം സന്ധ്യയിൽ … 1

വികാസിന്റെ മുറിയിൽ ആരുമില്ലാതെ അവൻ ഞെട്ടി ഉണർന്നത് എന്തുകൊണ്ട്?


അമ്മു രാവിലെ എഴുനേറ്റു വരുന്ന വഴിയെ തന്നെ നേരെ നോട്ടം പോയത് കണ്ണാടിയിലേക്കാണ്.

ഈ.. കണ്ടാലും മതി മോന്ത,പോയി പല്ല് തേക്കടീ.

തലയിൽ ഒന്ന് ചൊട്ടി കൊണ്ട് ഏട്ടൻ അപ്പു പറഞ്ഞതും അവൾ അവനെ നോക്കി കോക്രി കാട്ടി കൊണ്ട് അടുക്കള പുറത്തേക്ക് നടന്നു.
അവിടെ നിന്ന് നോക്കിയാൽ ആദ്യം കാണുന്ന കാഴ്ച ചാണകം മെഴുകിയ മുറ്റവും ചെറുതെങ്കിലും വൃത്തിയായി കൊണ്ട് നടക്കുന്ന ചെറിയ പൂന്തോട്ടവും അതിന് നടുക്കെന്ന പോൽ നില കൊള്ളുന്ന ഓടിട്ട പഴയ ഒരു തറവാട് വീടുമാണ്.വികാസ് നിലയം അതാണ്‌ പുറത്ത് ഗെയ്റ്റിൽ തടി പലകയിൽ കൊത്തി വച്ചിരിക്കുന്ന വീട്ടു പേര്.

അമ്മു വികാസ് നിലയത്തിനു നേർക്ക് സൂക്ഷിച്ച് ഒന്ന് നോക്കി.നേരം പുലർന്നിട്ടും ഉമ്മറത്തെ ലൈറ്റ് അണച്ചിട്ടില്ല,അപ്പൊ അതിനർത്ഥം വികാസ് നിലയത്തിലെ ലക്ഷ്മി കുട്ടി അമ്മ ഉണർന്നിട്ടില്ല എന്നല്ലേ..

ഏയ്,അങ്ങനെ വരാൻ വഴി ഇല്ലല്ലോ.പുള്ളിക്കാരി രാവിലെ എഴുനേറ്റ് മുറ്റം തൂക്കുമ്പോഴുള്ള ഈർക്കിലി ചൂലിന്റെ കലമ്പൽ കേട്ടാണല്ലൊ എന്നും താൻ  ഉണർന്നു വരാറ്.ഇന്ന് ആ താള സ്വരം തന്റെ കാതുകളെ പുളകം കൊള്ളിച്ചില്ലല്ലോ.

ഒരീണത്തിൽ നിന്ന് പറഞ്ഞു കൊണ്ടിരുന്ന അമ്മുവിന്റെ ചുമലിൽ അമ്മയുടെ കൈ പത്തി സീൽ വച്ചു കഴിഞ്ഞു.

എന്താ അമ്മാ..

അമ്മു ഒറ്റ കാറൽ ആയിരുന്നു.

ഒന്നേൽ മോൻ അല്ലേൽ അമ്മ രണ്ടിൽ ഏതെങ്കിലും ഒന്ന് എപ്പൊ നോക്കിയാലും എന്റെ മേലേക്ക് പാഞ്ഞ് കേറിക്കോളും.ഞാൻ എന്താ കയ്യാല പുറത്തിരിക്കുന്ന തേങ്ങയൊ.

പരാതി പറഞ്ഞു വന്നതാണെങ്കിലും സ്വരം ഒന്ന് ഇടറി കണ്ണും നിറഞ്ഞു പൊടിഞ്ഞു.

നീ എന്താ ഇവിടെ ഒറ്റക്ക് നിന്ന് പിറു പിറുക്കുന്നത്..

വിജി മകളെ തറപ്പിച്ചൊന്ന് നോക്കി.

ഓ.. ന്റെ അമ്മേ അവിടെ വരദ ചേച്ചീടെ വീട്ടിൽ ഒച്ചയും അനക്കോം ഒന്നും കേൾക്കുന്നില്ല.ഒന്നുമില്ലേലും അമ്പു ഉണർന്നു രണ്ട് പാട്ട് കച്ചേരി നടത്തേണ്ട സമയമായി.കല്ല്യാണി മോൾടെ ഒച്ചയും കേൾക്കാനില്ല.അത് എന്താ എന്ന് ഒന്നിവിടുന്ന് പാളി നോക്കി പോയി.അങ്ങനെ ഒരു തെറ്റേ അടിയൻ ചെയ്തുള്ളൂ..

അമ്മു തല അല്പം കുനിച്ചു പിടിച്ചു കൊണ്ട് അമ്മക്ക് മുന്നിൽ തൊഴു കൈയോടെ നിന്നതും വിജി അറിയാതെ ചിരിച്ചു പോയി.

ഈ പെണ്ണിന്റെ ഒരു കാര്യം..
പറയും പോലെ ലക്ഷ്മി ഏടത്തീടെ വീട്ടിൽ ഒച്ചയും അനക്കോം ഒന്നും ഇല്ലല്ലോ.എവിടെലും പോകുവാണേൽ ഒന്ന് പറഞ്ഞിട്ടല്ലേ പോകൂ.

പറഞ്ഞിട്ട് മുന്നോട്ട് നടന്ന വിജി കണ്ടു തിടുക്കത്തിൽ മുറ്റമടിക്കാനുള്ള ചൂലുമായി വരുന്ന ലക്ഷ്മിയെ.സാധാരണ ലക്ഷ്മി ഏടത്തിയുടെ മുറ്റമടിയുടെ ഒച്ച കേട്ടു കൊണ്ടാണ് വിജിയും ഉണരാറ്.മുറ്റമടിച്ച് കഴിഞ്ഞുള്ള ചാണകം തെളിക്കലും അത് കഴിഞ്ഞ് കുളിയും കഴിഞ്ഞെ ലക്ഷ്മി അടുപ്പിൽ തീ കൂട്ടുക പോലും ചെയ്യൂ.അത് അവർക്ക് പണ്ട് മുതൽക്കേ ഉള്ള ശീലമാണ്. കാലം എത്ര മാറിയാലും അവരുടെ ശീലങ്ങൾക്ക് മാത്രം ഇന്നും ഒരു മാറ്റവും വന്നിട്ടില്ല.അകാലത്തിൽ ഉള്ള ഭർത്താവിന്റെ വിയോഗത്തിൽ മനസ് തളരാതെ തന്റെ രണ്ട് മക്കളേയും ആരെ കൊണ്ടും പറയിപ്പിക്കാതെ പോറ്റി വളർത്തിയ അവരോട് ആളുകൾക്കെന്നും സ്നേഹവും ബഹുമാനവുമെ ഉള്ളൂ.

ലക്ഷ്മിയുടെ മക്കളിൽ മൂത്ത ആൾ വികാസ് അവന് നാല് വയസ് ഇളപ്പത്തിൽ ജനിച്ചതാണ് അനിയത്തി വരദ.അവൾ ഇന്ന് വിവാഹിതയാണ്.രണ്ട് വയസുള്ള കല്ല്യാണിയുടേയും ആറ് മാസം മാത്രം പ്രായമുള്ള അമ്പാടിയുടേയും അമ്മയും കൂടി ആണ് വരദ.

എന്താ ലക്ഷ്മി ഏടത്തി ഇന്ന് ഉണരാൻ വൈകി പോയൊ.

വിജി അര മതിലിൽ കൈ കുത്തി നിന്ന് കൊണ്ട് ചോദിക്കുമ്പോൾ ലക്ഷ്മി തല ഉയർത്തി നോക്കി.

ഒന്നും പറയണ്ട വിജി ഇന്നലെ കിടന്നപ്പൊ കുറച്ച് വൈകി.അതോണ്ട് നേരം വെളുത്തതൊന്നും ഞാൻ അറിഞ്ഞതേ ഇല്ല.

എനിക്ക് തോന്നി ലക്ഷ്മി ഏടത്തി ഉറങ്ങി പോയി കാണുമെന്ന്.വരദയും പിള്ളേരും ഉറക്കമാകും ല്ലേ.

ആ കാര്യം ഒന്നും പറയണ്ട വിജി.അവളും കുട്ടികളും ഇന്നലെ രാത്രി പോയി.

ഹാ.. അതെന്തു പോക്കാ അവൾ പോയത്. വരദ വന്നിട്ടിപ്പൊ ആകെ നാല് ദിവസം അല്ലെ ആയുള്ളൂ.

അതൊക്കെ നീ പറഞ്ഞത് ശരി തന്നെയാ വിജി.മക്കളെ കണ്ട് എനിക്കും പൂതി തീർന്നില്ല.എന്നും കരുതി നമുക്ക് പിടിച്ചു വയ്ക്കാൻ പറ്റില്ലല്ലോ.ഇന്നലെ രാത്രി സൂരജ് വന്നിരുന്നു അവരെ കൊണ്ട് പോകാൻ.അവന് അവളും കുട്ടികളും ഇല്ലാതെ തനിച്ച് നിക്കാന് പറഞ്ഞാൽ വല്ല്യ മനപ്രയാസമാ.ഇത് തന്നെ എങ്ങനെയാണാവൊ നാല് ദിവസം അവളെ ഇവിടെ നിർത്തിയെ എന്ന് ഞാൻ ഇന്നലെ കൂടി വരദയോട് അതിശയം പറഞ്ഞെ ഉള്ളൂ.
അപ്പോഴേക്കും അവൻ ഇങ്ങ് എത്തിയില്ലേ. രാത്രി പിന്നെ കുട്ടികളേം കൊണ്ട് തനിച്ച് പോകണ്ട എന്നും പറഞ്ഞ് വികാസും അവർക്കൊപ്പം പോയി.പിന്നെ അവൻ മടങ്ങി വരുവോളം ഞാൻ ഉറങ്ങാതെ അവന്റെ വരവും കാത്തിരുന്നു.അതാ ഉറങ്ങാൻ താമസിച്ചു പോയത്.

അപ്പൊ വിച്ചുവേട്ടൻ അനിയത്തി പോയ സങ്കടത്തിൽ തളർന്നുറങ്ങാകും ല്ലേ.

തനിക്ക് മുന്നിലേക്ക് ചാടി വീണു കൊണ്ട് ലക്ഷ്മിയോടായി അമ്മു പറഞ്ഞതും വിജി അവളെ നോക്കി പറഞ്ഞു.

അവന് പിന്നെ വിഷമം കാണാതിരിക്കുമൊ.വിച്ചുവും വരദയും അങ്ങനെ അല്ലേ കഴിഞ്ഞോണ്ടിരുന്നത്.കൂട പിറപ്പുകൾ ആയാൽ അങ്ങനെ വേണം.അവിടേം ഉണ്ടല്ലോ രണ്ടെണ്ണം മുന്നിൽ കണ്ടാൽ അപ്പൊ കടി പിടിയാ.

വിജി പരാതി പറച്ചിൽ തുടങ്ങിയതും അമ്മേടെ കണ്ണ് വെട്ടിച്ചു കൊണ്ട് അമ്മു ലക്ഷ്മിയുടെ വീടിനുള്ളിലേക്ക് കയറി.വികാസിന്റെ മുറിയുടെ വാതിൽ ചാരിയിട്ടെ ഉള്ളൂ,അവൻ കമിഴ്ന്നു കിടന്ന് നല്ല ഉറക്കമാണ്.ആ കിടപ്പ് കണ്ടതും ചുണ്ടിൽ ഊറി കൂടിയ ചിരിയുമായി അമ്മു വാതിലിൽ ഒന്ന് ആഞ്ഞു തട്ടി.എന്നിട്ട് വാതിലിന് പിന്നിലേക്ക് മറഞ്ഞു നിന്നു.വികാസ് ഞെട്ടി കണ്ണ് തുറക്കുമ്പോൾ ആരുമില്ല.ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവൻ തലയണയിലേക്ക് മുഖം അമർത്തിയതും അമ്മു പതിയെ വാതിലിൽ താളം കൊട്ടി കൊണ്ട് പാടി..

വെണ്ണിലാ കൊമ്പിലെ രാപാടി..
എന്നുമീ ഏട്ടന്റെ ചിങ്കാരി..

വികാസ് തല തിരിച്ചു നോക്കിയതും മുന്നിൽ ഇളിച്ചു കാട്ടി കൊണ്ട് നിൽപ്പുണ്ട് അമ്മു.

അനിയത്തി കുട്ടി പോയ ധർമ്മ സങ്കടത്തിൽ കിടന്നുറങ്ങുകയാണൊ മാഷെ.

അമ്മുവിന്റെ പാട്ട് പോരാഞ്ഞിട്ട് അവളുടെ ഇളിച്ചു കാട്ടിയുള്ള നിൽപ്പും ഒപ്പം ആ ചോദ്യവും കൂടി ആയതോടെ വികാസിന് പ്രാന്ത് പിടിച്ചു.വരദ പോയതിന്റെ സങ്കടം നല്ലോണം ഉണ്ട്.അതിന്റെ കൂടെ ആണ് അവളുടെ ഒടുക്കത്തെ ഒരു പാട്ട്.അവന് കയ്യിൽ തടഞ്ഞത് മേശ പുറത്തിരുന്ന റിമോട്ട് ആണ്.അത് വച്ച് ഒറ്റ ഏറായിരുന്നു.റിമോട്ട് അമ്മുവിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വാതിൽ പാളി കടന്നു പുറത്തേക്ക് തെറിച്ചതും അമ്മു ഒന്ന് കൂടി ഉച്ചത്തിൽ പാടി.

വെണ്ണിലാ കൊമ്പിലെ രാപാടി..
എന്നുമീ ഏട്ടന്റെ ചിങ്കാരി..

പാടി കൊണ്ട് അവൾ ജീവനും കൊണ്ട് ഓടുമ്പോൾ വികാസിന്റെ കണ്ണുകൾ മേശ പുറത്ത് ഫ്രെയിം ചെയ്തു വച്ച ഫോട്ടോയിലേക്ക് നീണ്ടു.താനും വരദയും കൂടി ചുമലിൽ കയ്യിട്ട് ചേർന്ന് നിൽക്കുന്ന ഫോട്ടോ.അമ്മു പാടിയത് പോലെ എന്നും അവൾ ഈ ഏട്ടന്റെ ചിങ്കാരി തന്നെയാണ്.

ആ ഫോട്ടോയിലേക്ക് അങ്ങനെ നോക്കി കിടന്ന് വികാസ് ഒരിക്കൽ കൂടി മിഴികളെ അടച്ചു.

                          (തുടരും )


📖 കഥ തുടരാം

“സായം സന്ധ്യയിൽ”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ Ansi Achu-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!