Skip to content

ഒടുവിൽ ആ വാഗ്ദാനം മാത്രം

കാത്തിരിപ്പ് 🥀 മലയാളം നോവൽ

കാത്തിരിപ്പ് 🥀 – 🌸 𝐌𝐄𝐃𝐇𝐀 🌸

Drama, Love, Tragedy · 5 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – കാത്തിരിപ്പ് 🥀 01

ഗ്രാമത്തിലെ പുഴക്കരയിൽ തുടങ്ങിയ പ്രണയം, ഒരു കൊടുങ്കാറ്റായി മാറിയപ്പോൾ, അവൾ കാത്തിരുന്നത് വെറുമൊരു വാഗ്ദാനമായിരുന്നോ?


Part 1 

മഴ ഇഷ്ടമായിരുന്നു ദേവികക്ക്.
മഴ പെയ്യുമ്പോൾ ലോകം മുഴുവൻ ശാന്തമാകുന്നതുപോലെ അവൾക്ക് തോന്നും.
പക്ഷേ അവൾക്ക് മഴയെ അത്ര ഇഷ്ടമാക്കിയത് മറ്റൊരാളായിരുന്നു.
അർജുൻ.
ഗ്രാമത്തിലെ ചെറിയ ചായക്കടയിൽ ജോലി ചെയ്യുന്ന അനാഥൻ.
സ്നേഹത്താലും കരുണായാലും സമ്പന്നൻ.
ദേവിക വലിയ തറവാട്ടിലെ പെൺകുട്ടി.
വീട്ടിൽ പണത്തിനും അഭിമാനത്തിനും കുറവൊന്നുമില്ല.
പക്ഷേ അവൾക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ സാധിച്ചത് അർജുനോടായിരുന്നു.
ദേവിക അവനിൽ കണ്ടത് ദാരിദ്ര്യമല്ല…
സത്യമായ സ്നേഹമായിരുന്നു.

വൈകുന്നേരങ്ങളിൽ അവർ ഗ്രാമത്തിന്റെ പുഴക്കരയിൽ കണ്ടുമുട്ടും.മതിവരുവോളം സംസാരിക്കും. അവളുടെ ജീവിതത്തിൽ അവളേറെ ഇഷ്ട്ടത്തോടെ സന്തോഷത്തോടെയും ചിലവഴിച്ച നിമിഷങ്ങളായിരുന്നവ. അവളുടെ വീട് അവൾക്കൊരു സ്വർണക്കൂടായിരുന്നു. ഒന്ന് പൊട്ടിച്ചിരിക്കാനോ തന്റെ വ്യക്തിത്വം പ്രകടമാക്കാനോ കഴിയാത്ത ഒരു തടവറ. ജീവിതമെന്താണെന്നു കാണിച്ചതും അത് ആസ്വദിക്കാൻ പ്രേരിപ്പച്ചതും ഈ യുള്ളവന്റെ സാന്നിധ്യം ഒന്നു മാത്രമാണ്. സ്നേഹത്തിന്റെ നനവൂറുന്ന ആ നോട്ടങ്ങളൊക്കെയും ആ പെണ്ണിന്റെ മനം നിറക്കുന്നതായിരുന്നു.ചഞ്ചലപ്പെടുത്തുന്ന സംസാരങ്ങളില്ലാതെ  ചുംബനങ്ങളില്ലാതെ എന്തിനു ഒരു ചെറു വിരൽ സ്പർശം പോലും നൽകാതെ പവിത്രമായ ആ പ്രണയബാണത്തെ അവളുടെ നെഞ്ചകത്തിലേക്ക് തറച്ചു വയ്ക്കുകയായിരുന്നവൻ. പഴകും തോറും വീര്യം കൂടുന്ന ഒന്നിനെ!
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
“ഒരു ദിവസം ഞാൻ നിന്നെ ഇവിടെ നിന്ന് കൊണ്ടുപോകും…”
അവൻ ചിരിക്കുമ്പോൾ പറയുമായിരുന്നു.അവന്റെ ആ വാഗ്ദാനം   അവളുടെ നാളെയുടെ പ്രതീക്ഷകളായിരുന്നു.
പക്ഷേ പ്രണയങ്ങൾക്ക് ഈ ലോകം പലപ്പോഴും കരുണ കാണിക്കാറില്ല .
ഒരു ദിവസം അവരുടെ ബന്ധം ദേവികയുടെ വീട്ടുകാർ അറിഞ്ഞു.
ദേവികയെ വീട്ടിൽ അടച്ചു.
അവളുടെ കരച്ചിൽ ആ വലിയ വീട്ടിൽ മുഴങ്ങി.
“അവനെ ഇനി കാണരുത്!”
അവളുടെ അച്ഛൻ അലറി.നെഞ്ചുനീറുന്ന വേദനയിലും അവൾ തലവിലങ്ങനെയാട്ടി.
“ഞാൻ അർജുനെ സ്നേഹിക്കുന്നു…”
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
അവളുടെ കവിളിൽ അടിയേറ്റു.ദേവികയെ അവർ മുറിയിൽ പൂട്ടി.
അവളുടെ കൈകളിൽ അടിയുടെ പാടുകൾ വീണു.അടഞ്ഞവാതിലിൽ പുറമമർത്തി ഉരസി ഇറങ്ങികൊണ്ടാ നിലത്ത് പടിഞ്ഞിരുന്നവൾ. അപ്പോഴും അവൾ പുലമ്പി കൊണ്ടിരുന്നു.
“അർജുൻ…”

അതേസമയം ഗ്രാമത്തിന്റെ നടുവിൽ, മഴ പെയ്യുന്ന വഴിയിൽ,
അവനെ ചിലർ ക്രൂരമായി മർദ്ദിച്ചു.
“നമ്മുടെ വീട്ടിലെ പെണ്ണിനെ നോക്കാൻ നിനക്കെന്തവകാശം ?”
അവന്റെ രക്തം മഴവെള്ളത്തിൽ കലർന്നു.അപ്പോഴും അവന്റെ ചിന്തയത്രയും ആ പെണ്ണിനെ കുറിച്ചായിരുന്നു. അവൾ അനുഭവിക്കുന്ന നോവിനെക്കുറിച്ചായിരുന്നു.
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

തുടരും…..

©️ Medha 


📖 കഥ തുടരാം

“കാത്തിരിപ്പ് 🥀”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ 🌸 𝐌𝐄𝐃𝐇𝐀 🌸-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!