Skip to content

കല്ല്യാണം മുടങ്ങിയെന്ന് അറിഞ്ഞപ്പോൾ മനുവേട്ടൻ്റെ പ്രതികരണം എന്തായിരുന്നു?

അഗ്നിസാക്ഷി മലയാളം നോവൽ

അഗ്നിസാക്ഷി – HIMA S

Love, Drama · 12 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – അഗ്നിസാക്ഷി

രണ്ടു ദിവസം കൂടി കഴിഞ്ഞാൽ കല്യാണമാണ്. പക്ഷേ അതിൻ്റെ സന്തോഷമൊന്നും അവളിൽ ഇല്ലായിരുന്നു. അവൾക്ക് എന്താണ് സംഭവിച്ചത്?


രണ്ടു ദിവസം കൂടി കഴിഞ്ഞാൽ കല്യാണമാണ്. പക്ഷേ അതിൻ്റെ  സന്തോഷമൊന്നും അവളിൽ ഇല്ലായിരുന്നു. സാദാ പുഞ്ചിരി നിറഞ്ഞ മുഖം ഇന്ന് നിരാശയാൽ മൂടപ്പെട്ടിരിക്കുന്നു.

“നീ എന്താ പെണ്ണേ ഇങ്ങനെ ഇരിക്കുന്നത്? കല്യാണം ആയിട്ട് ഒരു ഉഷാർ ഇല്ലല്ലോ” 
ഉറ്റ കൂട്ടുകാരി രമ്യയാണ്. അവൾ അറിയാത്ത ഒരു രഹസ്യം പോലും തൻറെ ജീവിതത്തിൽ ഇല്ല. പക്ഷേ ഇപ്പോ അനുഭവിക്കുന്ന പിരിമുറുക്കം, അത് അവളോട് പറയാനുള്ള ശക്തിയില്ല. പറഞ്ഞാലും അവൾ എങ്ങനെ എടുക്കും എന്ന് അറിയില്ല.”

തന്റെ ചോദ്യത്തിന് പ്രതികരണം ഒന്നും ഇല്ലാതിരിക്കുന്നവളെ കണ്ടപ്പോൾ തന്നെ രമ്യക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നിയിരുന്നു. 

“എന്താടി, നീ മനുവേട്ടനുമായി പിണങ്ങിയോ? അതാണോ ഇങ്ങനെ മൂടി കെട്ടിയിരിക്കുന്നത്?”
മറുപടി ഒന്നും പറയാതെ അവളെ ചുറ്റിപ്പിടിച്ച് കരയാൻ തുടങ്ങി.

“എന്താ നന്ദു, നീ എന്തിനാ ഇങ്ങനെ കരയുന്നത്?” രമ്യയും ആകെ പരിഭ്രമിച്ചു പോയിരുന്നു.

“മനുവേട്ടന്റെ അച്ഛൻ വിളിച്ചിരുന്നു, അവർക്ക് 101 പവൻ സ്വർണവും, ബെൻസ് കാറും വേണമത്രേ, അല്ലെങ്കിൽ ഈ കല്യാണം നടക്കില്ലെന്ന് പറഞ്ഞു”

“നീയും മനുവേട്ടനും തമ്മിൽ ഇഷ്ടത്തിലല്ലേ. എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ അവർ കല്യാണം ഉറപ്പിച്ചത്, അന്ന് സ്ത്രീധനത്തിന്റെ കാര്യമൊന്നും പറഞ്ഞില്ലല്ലോ, നിന്നെ മാത്രം അല്ലേ പറഞ്ഞത്. പിന്നെ പെട്ടെന്ന് ഇത് എന്ത് പറ്റി ?” കേട്ടത് ഒന്നും വിശ്വസിക്കാനാവാതെ രമ്യ അവളോട് തിരക്കി. 
“അച്ഛൻറെ ബിസിനസ് തകർന്നത് അവർ അറിഞ്ഞു. ഞാൻ ഭാവിയിൽ മനുവേട്ടന് ഒരു ബാധ്യതയാകുമെന്ന 
അവർ പറയുന്നത് . എന്നെ നോക്കാനുള്ള ക്യാഷ് ആണത്രേ അവർ ചോദിക്കുന്നത്” നന്ദുവിന് പുച്ഛം തോന്നി. 

“നീ മനുവേട്ടനെ വിളിച്ചില്ലേ? ഏട്ടൻ എന്താ പറയുന്നത്?”

“വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. സാധാരണ ഞാൻ വിളിച്ചില്ലെങ്കിലും ഇങ്ങോട്ട് വിളിച്ചു കാര്യങ്ങളൊക്കെ തിരക്കുന്നതാ. ഇപ്പോ ഏട്ടനും ഞാൻ ഭാരമായി തോന്നിക്കാണും….” നന്ദു വിതുമ്പി പോയി. 

രമ്യ സങ്കടത്തോടെ നോക്കി നിന്നു. 

നന്ദിത . ബിസിനസ് മാൻ ആയ രാമചന്ദ്രന്റെയും ഭാര്യ സീതയുടെയും ഏകമകൾ. സമ്പന്നതയുടെ നടുവിലേക്ക് അവൾ ജനിച്ചു വീണതും ജീവിച്ചതും. പക്ഷേ പണക്കാരി എന്ന ധാർഷ്ട്യമോ, അഹങ്കാരമോ അവൾ കാണിച്ചിരുന്നില്ല.പാവം ഒരു പെൺകുട്ടി. കൂട്ടുകാർക്കിടയിൽ എന്നും അവൾ ഒരു അത്ഭുതമായിരുന്നു. അവളുടെ വീട് ഒരു സ്വർഗ്ഗമാണെന്നായിരുന്നു എന്നൊക്കെ പറയാറുണ്ടായിരുന്നത്. ശരിക്കും അങ്ങനെ തന്നെയായിരുന്നു, ആറുമാസം മുന്നേ വരെ…..

തുടരും…..


📖 കഥ തുടരാം

“അഗ്നിസാക്ഷി”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ HIMA S-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!