Skip to content

ഒടുവിൽ അവൾ യാത്ര പറഞ്ഞപ്പോൾ…

*കുട്ടിസ്റ്റോറീസ്...❤‍🔥* മലയാളം നോവൽ

*കുട്ടിസ്റ്റോറീസ്…❤‍🔥* – ✍🏻🥀Achoos🥀★Aiza Adam🦋❤‍🔥

Love, Suspense, Thriller · 27 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – Part 1 *Queen of Ashmal Dhanish❤️*

ജീവനു തുല്യം സ്നേഹിച്ചവളെ വെറുത്തു, ഒടുവിൽ അവൾ ഒരു പിടി ഓർമ്മകളായി മാറിയപ്പോൾ അവൻ തിരിച്ചറിഞ്ഞതൊന്നും സത്യമായിരുന്നില്ല!


*❤️Queen of Ashmal Dhanish❤️*

Part 1

©:Copy Protected

✍🏻💕Achoos💕

“ഡീ…”

“എന്താ എളാമ…”

“ഡീ അസത്തെ… ആ ഡ്രെസ് മുഴുവൻ കൊണ്ട് പോയി അലക്ക്…”

“എളാമ… എനിക്ക് തല കറങ്ങുന്നുണ്ട്…”

“നിനക്കൊരു കുഴപ്പവും ഇല്ല… പോയി അലക്കടി…”

ഞാൻ വേഗം അവിടെ കൂട്ടി ഇട്ടിരുന്ന ഡ്രെസ് ഒക്കെ എടുത്ത് അലക്കാൻ വേണ്ടി പോയി. കുറച്ചൊക്കെ അലക്കി കഴിഞ്ഞതും എനിക്ക് തല ചുറ്റുന്ന പോലെ തോന്നി. മ്മൾ അവിടെ തിണ്ടിൽ ഇരുന്നതും.

“ഡീ അസത്തെ… നിന്നോട് ഞാൻ എന്താടി പറഞ്ഞത്…”

“എളാമ എനിക്ക് വയ്യാഞ്ഞിട്ട അല്ലെ…”

“നിനക്കൊരു വയ്യായീ ഇല്ല… പോയി അലക്കേടി… അല്ലെങ്കി ഈ ചൂടുവെള്ളം നിന്റെ മുഖത്ത് ഒഴിക്കും…”

“പ്ലീസ്‌എളാമ…”

“നീറ്റു പോടി…”

ഞാൻ അവിടെ നിന്നും നീറ്റു പോന്നു. ഡ്രെസ് അലക്കി കൊണ്ടിരിക്കുമ്പോ ആണ് പെട്ടൊന്ന് മ്മൾ ബാലൻസ് തെറ്റി വീണു.

മ്മൾ കണ്ണു തുറന്നതും ആദ്യം കണ്ടത് ഒരു വെള്ള കോട്ട ഇട്ട ഒരു ഉമ്മയെ ആയിരുന്നു.

“ഡോക്ടർ…”

“ആ എന്താ…”

“പെഷ്യന്റ് ഇൻ ബോധം വന്നു…”

ഒരു മാലാഖ അങ്ങനെ പറഞ്ഞതും എന്റെ എളാമ യുടെ പ്രായം ഉള്ള ആ ഉമ്മ എന്റെ അടുത്തേക്ക് വന്നു. ആൾ ഡോക്ടർ ആണ്.

“മോളെ ആർ യൂ ഓക്കെ…”

“ആഹ് ഉമ്മ…”

മ്മളെ വായേൽ ആദ്യം അതാ വന്നത്. അപ്പൊ തന്നെ മ്മൾ നാക്ക് കടിച്ചു പിടിച്ചു ആ ഉമ്മയെ നോക്കി അവര് എന്നെ തന്നെ നോക്കി നിക്കുവായിരുന്നു.

“മോള് ഉമ്മ എന്ന് തന്നെ വിളിച്ചോ…”

അത് കെട്ടപ്പോഴാ മ്മക്ക് ഇത്തിരി സമാധാനം ആയത്.

“മോളെ…”

“എന്താ ഉമ്മ…”

“മോളെന്താ ഫുഡ് ഒന്നും കഴിക്കാത്തത്…”

അത് ആ ഉമ്മ ചോദിച്ചതും ആ റൂമിന്റെ ഡോർ തുറന്നതും ഒപ്പം ആണ്. നോക്കിയപ്പോ ഒരു മൊഞ്ചൻ അവൻ എന്നെ നോക്കി ചിരിച്ചു.

ആൾ ഇവിടെ ഡോക്ടർ ആണ് തോന്നുന്നു കഴുത്തിൽ സ്റ്റേതസ്ക്കോപ്പ് ഉണ്ട്. അവന്റെ കണ്ണിലേക്ക് നോക്കിയതും ഓ ന്റെ സാറേ ഒരു 💕പൂച്ചക്കണ്ണുള്ള മൊഞ്ചൻ💕. എന്ത് മൊഞ്ച. മ്മൾ അവിടെ ഡോക്ടറെ മൊഞ്ച നോക്കിയ നല്ല രസം ഉണ്ടാകും.

“ഉമ്മാ…” ആ മൊഞ്ചൻ അപ്പൊ ഈ ഡോക്ടർ ഉമ്മയുടെ മോൻ ആണ് അല്ലെ.

“എന്താടാ…”

“ആ ഇവൾ എപ്പോഴാ നീറ്റത്…”

“അല്ല എന്നെ എപ്പോഴാ ഇങ്ങോട്ട് കൊണ്ടന്നേ…”

“കുറച്ചൂസം ആയി…” പൂച്ചക്കണ്ണൻ.

“വേണ്ടാട്ടോ… സത്യം പറ ഉമ്മ എന്നെ ആരാ ഇങ്ങോട്ട് കൊണ്ടന്നേ…”

“നിന്റെ വീട്ടുകാർ ആണ് മോളെ…”

“എന്നിട്ട് അവര്…”

“പുറത്തുണ്ട്…” ഉമ്മ

“കാണണോ…” മൊഞ്ചൻ

“വേണ്ട…”

“പിന്നെ…” ഉമ്മ

അതിന് വേദന കലർന്ന ഒരു പുഞ്ചിരി കൊടുത്തു ഉമ്മാക്ക്. അപ്പോഴും പൂച്ചക്കണ്ണൻ എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കാ.

“അത് അവിടെ നിക്കട്ടെ നീ എന്താ ഫുഡ് കഴിക്കാത്തത്…” ഉമ്മ

“ഒന്നുമില്ല…”

“അതല്ല എന്തോ ഉണ്ട്…”

“ഒന്നുമില്ല…”

“മോളെ കള്ളം പറയാൻ അറിയാത്തവർ കള്ളം പറയരുത്…”

“ഞാൻ പറയാ ഉമ്മ… അവരോട് ചോദിക്കരുത്…”

“ഇല്ല ചോദിക്കൂല…” ഉമ്മ

“സത്യം…”

“ആ മോള് പറ…”

അങ്ങനെ ഞാൻ എന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും ആ ഉമ്മയോട് പറഞ്ഞു. ഇതൊക്കെ കേട്ട് കഴിഞ്ഞതും പൂച്ചക്കണ്ണൻ എന്നെ കണ്ണിമ വെട്ടാതെ നോക്കുന്നുണ്ട്.

“ദാനി…”

“ഏ…”

“എന്താ നീ കുറെ നേരം ആയല്ലോ എന്റെ കുഞ്ഞിനെ നോക്കാൻ തുടങ്ങിയിട്ട്…”

“അപ്പൊ ഞാൻ ആരാ…”

“നീ എന്റെ മോന്… ഇവൾ എന്റെ മോള് എങ്ങനെ…” ആ ഉമ്മ അത് പറഞ്ഞതും എന്റെ കണ്ണ് ഞാൻ പോലും അറിയാതെ നിറഞ്ഞു.

“കാക്കൂ ഇങ്ങളെ പേരെന്താ…”

“അഷ്‌മൽ ദാനിഷ്…”

“എന്താ വിളിക്കാ…”

“ദാനി വിളിച്ചോ…”

“Mm…”

“നിന്നെ എന്താ വിളിക്കാ…”

“നിക്ക് അങ്ങനെ ഒരു വിളിപ്പേര് ഇല്ല…”

“ഞാൻ അനു എന്ന് വിളിക്കാ…”

“വിളിച്ചോ…”

“ഉമ്മച്ചി ഉമ്മാക്ക് ദാനി കാക്കു ഒറ്റ മോന് ഒള്ളൂ…”

“ഇവന് തന്നെ ധാരാളം ആണ് മോളെ…”

ഞാൻ ചിരി തൊടങ്ങീലെ ഒരാൾ എന്നെ കണ്ണുരുട്ടി നോക്കുന്നുണ്ട് എവിടെ മ്മൾ അതൊന്നും മൈന്റ് ചെയ്യില്ല.

അപ്പൊ ആണ് പെട്ടൊന്ന് ആ റൂമിന്റെ ഡോർ തുറന്ന് എളാമ കയറി വന്നതും എനിക്ക് പേടി ആയി. അങ്ങനെ മ്മളെ അവിടുന്ന ഡിസ്ചാർജ് ആക്കി. വരുമ്പോ ഉമ്മ ഉമ്മച്ചി യുടെ നമ്പർ തന്നൂട്ടോ ഇടക്കിടെ വിളിക്കാൻ.

അങ്ങനെ മ്മൾ വീട്ടിൽ എത്തി കിടക്കാൻ നിന്നതും.

“ഡീ അസത്തെ…”

“എന്താ എളാമ…”

“മരിയാത്തക്ക് ഈ ഡ്രെസ് മുഴുവൻ അലക്കടി…”

“എനിക്ക് വയ്യ…”

“എന്താടി നീ പറഞ്ഞേ…”

“ഞ… ഞാൻ എടുത്തോള…”

“അങ്ങനെ വഴിക്ക് വാ…” സഫ

“അതെന്നെ…” സന

അങ്ങനെ മ്മൾ മൂന്നാമത്തെ വട്ടം പിന്നെയും ഡ്രെസ് അലക്കാൻ പോയി.

എല്ല മക്കളെ ങ്ങളോട് കൊറേ നേരം ആയല്ലോ ഞാൻ കഥ പറയാൻ തുടങ്ങിയിട്ട്. മ്മളെ പരിചയപ്പെടുത്തി തരാൻ മറന്നു പോയി. ങ്ങൾ എങ്കിലും ഒന്ന് ചോദിക്കണ്ടേ. എവിടെ.

എന്റെ പേര് ആനിഷ അഹമ്മദ്. അഹമ്മദിന്റെയും ആരിഫയുടെയും ഏക മകൾ ആണ് ഞാൻ.

മ്മളെ ഉമ്മച്ചിയും ഉപ്പച്ചിയും മ്മളെ ചെറുപ്പത്തിൽ ഒരു ആക്സിഡന്റ് കാരണം മ്മളെ വിട്ടുപോയി. മ്മൾ ഇപ്പൊ പ്ലസ് ടൂ കഴിഞ്ഞു റിസൾട്ട് കാത്തു നിക്കാ.

മാർക്ക് ഉണ്ടെങ്കിൽ ആപ്പ പഠിക്കാൻ വിടും എങ്ങനെ എങ്കിലും. ആപ്പാക്ക് എന്നെ ഇഷ്ട്ടാറ്റോ. എളാമ കാണാതെ എനിക്ക് എന്തേലും വാങ്ങി തരും. പിന്നെ ഞാൻ വളർന്നത് എന്റെ ഉപ്പയുടെ അനിയന്റെ വീട്ടിൽ ആണ്.

അവരുടെ ഭാര്യ ആണ് എളാമ സജ്ന. അവർക്ക് നാല് മക്കൾ ആണ് മൂത്തത് രണ്ടും ആണ്കുട്ടികള് ആഫീഫ് എന്ന അഫി കാക്കൂ. അബീബ്‌എന്ന അബി കാക്കൂ.

പിന്നെ അവരുടെ താഴെ രണ്ട് പെണ്കുട്ടികള് അതാണ് നേരത്തെ വന്ന സനയും സഫയും. കാക്കുമാർക്ക് രണ്ടാൾക്കും എന്നെ ഇഷ്ട്ടാണ്. എന്തെങ്കിലും ഒക്കെ എളാമ കാണാതെ കൊണ്ടാ തരും. മറ്റോർക്ക് മൂന്നാകും എന്നെ ഇഷ്ട്ടല്ല. അവരുടെ കണ്ണിൽ സത്യത്തിൽ പറഞ്ഞ ഞാൻ ഇവിടത്തെ വേലക്കാരി ആണ്.

എന്റെ ഉമ്മയും ഉപ്പയും സ്നേഹിച്ചു കല്യാണം കഴിച്ചത് ആണ്. ഉമ്മയുടെ ഫാമിലി വലിയ തറവാട്ട് കാർ ആണ്. അപ്പൊ അവർക്ക് അതിന് താല്പര്യം ഇല്ല.

അങ്ങനെ ഉമ്മയും ഉപ്പയും പറഞ്ഞു പറഞ്ഞു അവര് കല്യാണം നടത്തി കൊടുത്തു. ഉമ്മ ഇനിആ വീടിന്റെ പടി കയറരുത് എന്ന എഗ്രിമെന്റ് ഇൽ. അങ്ങനെ ഉമ്മച്ചീ ഉപ്പച്ചീ മരിച്ചതിന് ശേഷം എന്റെ ജീവിതം ഇങ്ങനെ ആണ്. സ്നേഹം എന്താ എന്ന് എനിക്കറിയില്ല.

അങ്ങനെ തല ചുറ്റൽ വന്നിട്ട് മ്മളെ ഹോസ്പിറ്റലിൽ കൊണ്ടോയത്. അവിടെ നിന്നും മ്മൾ പരിചയപ്പെട്ട ആ ഡോക്ടറുമായി എനിക്കെന്തോ അടുപ്പം ഉള്ള പോലെ തോന്നി. അത് എന്റെ വെറും തോന്നൽ ആകാം.

മ്മൾ വേഗം ഡ്രെസ് ഒക്കെ അലക്കി ഫ്രഷ് ആയി അകത്തോട്ട് പോയപ്പോഴേക്കും രാത്രിക്കുള്ള ഫുഡ് ഉണ്ടാക്കാൻ നേരം ആയി. വേഗം അത് റെഡി ആക്കി.

എല്ലാരേം പോയി വിളിച്ചു വിളമ്പി കൊടുത്തു. മ്മൾ അടുക്കളയിൽ നിന്ന് തന്നെ ഫുഡ് ഒക്കെ കഴിച്ചു. വേഗം പാത്രം ഒക്കെ കഴുകി വെച്ചു കിടക്കാൻ പോയി.

മ്മൾ കിടന്നതും ഓർമ വന്നത് പൂച്ചക്കണ്ണനെ ആണ്. അവന്റെ ആ പൂച്ചക്കണ്ണുകൾ മ്മക്ക് മറക്കാൻ പറ്റുന്നില്ല. മ്മക്ക് ഓനോട് ചെറിയ ഒരു ഇഷ്ട്ടം.

ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലാത്ത ഒന്നാണ് ഞാൻ ആഗ്രഹിക്കുന്നത് അത് എനിക്കറിയാ. എന്ന ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പാക പെടുത്തി. മ്മൾ എപ്പോഴോ നിദ്രാ ദേവി തഴുകി.

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
★ദാനി★

ഹായ് ഫ്രണ്ട്‌സ്. ഇനി ഇടക്കിടെ മ്മലും വരാട്ടോ ങ്ങളോട് കമ്പനി അടിക്കാൻ.

ഇന്ന് രാവിലെ വേഗം നീറ്റ് റെഡി ആയി ഹോസ്പിറ്റലിൽ ഉമ്മയേം കൊണ്ടുപോയി. കുറച്ചു കഴിഞ്ഞപ്പോ ആണ് ഒരു പെണ്കുട്ടിയെ കൊണ്ട് വന്നത് മ്മൾ ചെന്നപ്പോ മനസ്സിലായി ആൾ ഫുഡ് കഴിക്കാഞ്ഞിട്ട ബിപി ലോ ആയത് ആണ് എന്ന്. അപ്പൊ ആണ് ഉമ്മ വന്നത്. കുറച്ചു നേരം ഉമ്മ അവളെ തന്നെ നോക്കി നിന്നു.

“ഉമ്മ കൊറേ നേരെ ആയല്ലോ അവളെ നോക്കാൻ തുടങ്ങിയിട്ട് എന്തു പറ്റി…”

“ഇവളെ മുഖം നോക്ക. ആരിഫ ആന്റിയുടെ അതേ കട്ട് ഇല്ലേ… “

“അതിന് ആരിഫ ആന്റി മരിച്ചിട്ട് എത്ര വർഷം ആയി…”

“അവർക്ക് ഒരു മോള് ഉണ്ടെടാ…”

“അതിന് എന്താ…”

“അവലാണോ ഇത് ഒരു ഡൗട്ട്…”

“ഓഹ്…”

മ്മൾ അത് വല്ലാണ്ട് കാര്യം ആക്കാതെ അവിടെ നിന്നും പോന്നു ഉമ്മ അവക്ക് കാവൽ ഇരിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോ ഞാന് അങ്ങോട്ട് ചെന്നതും ആ പെണ്ണിന്റെ മുഖത്തേക്ക് നോക്കിയ ഞാൻ ശെരിക്കും ഞെട്ടി.

എന്റെ സ്വപ്നത്തിൽ എന്നും വരാറുള്ള 💕സുറുമ ഇട്ട നീലക്കണ്ണുകൾ💕. ഞാൻ അവളെ തന്നെ നോക്കി നിന്നു. പിന്നെ അവൾ പറഞ്ഞ ഓരോ കാര്യങ്ങൾ കേട്ടപ്പോഴും എനിക്ക് മനസ്സിലായി നേരത്തെ ഉമ്മ പറഞ്ഞ ആൾ തന്നെ ആണ് ഇവളെന്ന്.

പാവം ഒരുപാട് ഈ ചെറുപ്രായത്തിൽ തന്നെ അനുഭവിച്ച. എനിക്കെന്തോ അവളോട് ഒരു ക്രാഷ്😉😉😉

അല്ല ഞാൻ ഇങ്ങനെ പറഞ്ഞു പോകുന്നുണ്ട് അല്ലോ മ്മക്ക് പരിചയപ്പെടാൻടെ. മ്മളാണ് മാളിയേക്കൽ കുഞ്ഞഹമ്മദ് ഹാജിയുടെയും ഫാത്തിമ യുടെയും മൂത്ത മകൻ ADGP ആരിഫിന്റെയും Dr ആയിഷയുടെയും പൊന്നോമന പുത്രൻ അഷ്‌മൽ ദാനിഷ് . എല്ലാരുടേം ദാനി.

ഉപ്പ ഒരു പോലീസ് ഓഫീസർ ആണ് എന്ന് കരുതി ഒരിക്കലും എന്നോട് പോലീസ് ആകണം എന്ന് പറഞ്ഞിട്ടില്ല അതുപോലെ ഉമ്മയും പക്ഷെ മ്മക്ക് പണ്ടേ ഇഷ്ട്ടം ഡോക്ടറോട് ആണ്.

മ്മളെ ഉപ്പാപ്പാക്ക് മക്കൾ ഒരു ആണും പെണ്ണും ആയിരുന്നു. എന്റെ ഉപ്പാന്റെ അനിയത്തി ആരിഫ ആന്റി അവർക്ക് ഇഷ്ട്ടപ്പെട്ട ഏതോ പാവപ്പെട്ട ഒരാളുടെ കൂടെ കല്യാണം കഴിച്ചു പോയതിന് ശേഷം ഉപ്പാപ്പ അവരെ ഇങ്ങോട്ട് കയറ്റിയില്ല.

പിന്നീട് അവര് ഒരു ആക്സിഡന്റ് കാരണം ഈ ലോകത്തോട് വിട പറഞ്ഞു എന്ന് ഉമ്മ പറഞ്ഞേനിക്കറിയ. ഒരു മോള് ഉള്ള കാര്യം ഇപ്പോഴാ അറിയുന്നത്.

അപ്പൊ അനു എന്റെ മുറപ്പെണ്ണ് ആകും. ആ അടിപൊളി അല്ലെ. സ്വന്തം മുറപ്പെണ്ണിനെ ഇതുവരെ കാണാത്ത മഹാൻ ആണ് ഞാൻ. ഇല്ല ഇങ്ങളോട് സംസാരിച്ചിരുന്ന എന്റെ പെഷ്യൻസ് കഷ്ടപ്പെടും. അപ്പൊ ഞാൻ അവരെ പൊയി പരിശോധന നടത്തട്ടെ. ഇത് ഞങ്ങളെ തന്നെ ഹോസ്പിറ്റൽ ആണ് ട്ടോ.

അങ്ങനെ അവരെ ഒക്കെ പരിശോധന കഴിഞ്ഞ് വെറുതെ ഇരുന്ന് ഫോണിൽ തോണ്ടുമ്പോ ആണ് മേരാ മാതാജിയുടെ എൻട്രി.

“ദാനി…”

“എന്താ…”

“വീട്ടിൽ പോണ്ടേ…”

“ഇപ്പൊ തന്നെ…”

“ടൈം എത്ര ആയി…”

ടൈം നോക്കിയ മ്മൾ ഞെട്ടി സമയം എട്ട് കഴിഞ്ഞു. ഇന്ന് നല്ലോണം നേരം വൈകി. മ്മൾ വേഗം വീട്ടിലോട്ട് വിട്ടു.

വീട്ടിൽ വന്നപ്പോ വെല്ലിമ്മാനോടും വെല്ലിപ്പാനോടും ഉമ്മ അനൂനെ കണ്ട കാര്യം ഒക്കെ പറഞ്ഞപ്പോ ഉപ്പയും ഉപ്പാപ്പയും പറയുന്നത് കേട്ട നിക്ക് സ്വർഗ്ഗം കിട്ടിയ ഫീൽ ആയിരുന്നു.

“ഉപ്പ സത്യം പറ…”

★തുടരും★


📖 കഥ തുടരാം

“*കുട്ടിസ്റ്റോറീസ്…❤‍🔥*”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ ✍🏻🥀Achoos🥀★Aiza Adam🦋❤‍🔥-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!