Skip to content

കടലിനെ സാക്ഷി നിർത്തി ഒരു യാത്ര!

🚣 നീണ്ടകര🏊 മലയാളം നോവൽ

🚣 നീണ്ടകര🏊 – lissy pengalutty

Classics, Love, Suspense · 90 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – 🚣 നീണ്ടകര🏊 –

ആന്റണിയുടെ യാത്ര എൽസയുടെ ജീവിതം മാറ്റിമറിക്കുമോ? അറിയാൻ 'അക്ഷരത്താളുകൾ' വായിക്കൂ!


🚣 നീണ്ടകര🏊 –
                              ഭാഗം 1

​കടലിൻ്റെ ഇരമ്പൽ ചെവിക്കുള്ളിൽ തുളച്ചുകയറാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കടലോരത്തെ മിക്ക കൂരകളിലും മുഴുപ്പട്ടിണിയാണ്……

 കാറ്റടിച്ചു മഴ തകർത്ത് പെയ്യുകയാണ്; തീരങ്ങളെ സ്നേഹിക്കാനെന്നപോലെ, തിരമാലകൾ ഭ്രാന്തമായി.
​കടൽഭിത്തികൾപോലും തകർത്ത്, എല്ലാം നശിപ്പിക്കാൻ പോകുന്നതുപോലെ തിരമാലകൾ സംഹാര താണ്ഡവമാടുന്നു…….

 “ഇനിയും എത്രനാൾ ക്ഷമിച്ച്, പെണ്ണുങ്ങളെപ്പോലെ വീടിനകത്ത് ഒതുങ്ങിയിരിക്കാനാണ്?……..

 കോഴയായിരിക്കുന്ന ഇതുപോലെയുള്ള നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല.”
​മുന്നോ നാലോ ദിവസം വേലിയേറ്റ സമയം ഇങ്ങനെ സാധാരണമാണ്……

 പക്ഷേ, ഇത് രണ്ട് മാസത്തിലധികമായി തുടരുകയാണ്. ഇതെല്ലാം ഓർത്തിരുന്നപ്പോൾ സമയം കടന്നുപോയത് ആന്റണി അറിഞ്ഞതേയില്ല…….

​
​”ആന്റോച്ചായാ… എന്തിനാ ഈ മഴയത്ത് ഇങ്ങനെ വന്നിരിക്കുന്നത്? ഇവിടെ വന്നിരുന്ന് മഴകൊണ്ട് കടലും നോക്കി സങ്കടപ്പെട്ടിരുന്നാൽ എല്ലാം ശരിയാകുമോ?” എന്ന് ചോദിച്ചുകൊണ്ട് ഭാര്യ എൽസ അടുത്ത് വന്നിരുന്നു……

​”ഞാൻ പിന്നെ എന്താ എൽസമ്മേ ചെയ്യേണ്ടത്? എത്രനാളായി ഇങ്ങനെ? നീ ചെമ്മീൻകോട്ടയിൽ ചെമ്മീൻ നുള്ളാൻ പോകുന്നത് കൊണ്ടാണല്ലോ കഞ്ഞികുടി മുടങ്ങാതെ പോകുന്നത്. നിന്നെ പണിക്ക് വിട്ട് ഈ വീട്ടിലിരിക്കുന്നത്… അതിലും ഭേദം…”
​ആന്റണി പറഞ്ഞു പൂർത്തിയാക്കുന്നതിന് മുമ്പ് എൽസയുടെ കൈകൾ അയാളുടെ വായ അടച്ചു………

​”ആന്റോച്ചായാ, ഇത് നമ്മുടെ വീട്ടിലെ മാത്രം പ്രശ്നമല്ലല്ലോ. ഈ കടപ്പുറം മുഴുവൻ ഇപ്പോൾ ഇങ്ങനെ തന്നെയല്ലേ? ട്രോളിംഗ് നിരോധനം കഴിഞ്ഞപ്പോൾത്തന്നെ കാലാവസ്ഥ ഇങ്ങനെയായതുകൊണ്ടല്ലേ എല്ലാവർക്കും ഈ അവസ്ഥ? ഒരു രണ്ടാഴ്ച കൊണ്ട് എല്ലാം ശരിയാകും. ആന്റോച്ചൻ വാ, നമുക്ക് കഞ്ഞി കുടിക്കാം.”……..

​”അവരെല്ലാവരും കുടിച്ചോ?”
​”ആ… അമ്മച്ചിയും ടിനയും നമ്മുടെ മക്കളും കഴിച്ചു. ആന്റോച്ചൻ ഇപ്പോൾ വരുമെന്ന് വിചാരിച്ച് ഞാൻ ഇത്രനേരവും നോക്കിയിരിക്കുകയായിരുന്നു. ഇച്ചായനെ കാണാഞ്ഞിട്ടാ ഞാൻ ഇറങ്ങി വന്നത്. ഇപ്പോൾ അമ്മച്ചി നമ്മളെ തിരക്കി വരും. ഇച്ചായൻ വാ…”…..

​
​രണ്ടുപേരും കൂരയിലെത്തിയപ്പോൾ അവരെ കാത്ത് അമ്മച്ചി കത്രീന പുറത്തുണ്ടായിരുന്നു………

​”എവിടെയായിരുന്നു മക്കളെ ഈ മഴ നനഞ്ഞ്? വല്ലതും വരുത്തിവെക്കേണ്ട.”,…

​”എന്തൊരു തമാശയാ അമ്മച്ചി പറയുന്നേ? മഴ കൊണ്ടാൽ തളരുന്നതാണോ അമ്മച്ചീടെ മോന്റെ ഈ ആരോഗ്യം?” എന്നും പറഞ്ഞ് അമ്മച്ചിയുടെ കവിളിൽ പിച്ചി, ആന്റണി അകത്തേക്ക് നടന്നു…….

​അകത്ത്, നിലത്ത് പായയിൽ തൻ്റെ പെങ്ങൾ ടിനയും മക്കളായ മേരിയും ക്രിസ്റ്റിയും ഉറങ്ങുന്നത് നോക്കി അവൻ കുറച്ചുനേരം ഇരുന്നു. അപ്പോഴാണ് അടുക്കളയിൽ നിന്ന് എൽസമ്മയുടെ വിളി വന്നത്. അവൻ എഴുന്നേറ്റ് കൈ കഴുകി ഊണ് കഴിക്കാൻ ഇരുന്നു. പരസ്പരം വിളമ്പി, അവരുടെതായ ലോകത്തിരുന്ന് അവർ ഭക്ഷണം കഴിച്ചു……..

​കിടന്നപ്പോൾ ആന്റണിയുടെ നെഞ്ചിൽ തലവെച്ച് എൽസ, അയാളുടെ കഴുത്തിലെ കുരിശുമാലയിൽ കൈ കോർത്തു പിടിച്ച് തലയുയർത്തി…….

​”ആന്റോച്ചാ, എനിക്കൊരു കാര്യം പറയാനുണ്ട്.”
​”അതിന് എന്തിനാ കൊച്ചേ ഒരു മുഖവുര?”……

​”അതല്ല ആന്റോച്ചാ… ഈ സമയം എങ്ങനെ ഞാൻ ഇത് അമ്മച്ചിയോടും എല്ലാവരോടും പറയും?”……

​”എന്താ കൊച്ചേ? ടെൻഷനാക്കാതെ ഒന്ന് പറയുന്നുണ്ടോ?”
​”മേരിയ്ക്കും ക്രിസ്റ്റിക്കും പിറകെ ഒരാൾ കൂടി വരാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു.” അതും പറഞ്ഞ് അവൾ ആന്റണിയുടെ നെഞ്ചിൽ മുഖം താഴ്ത്തി…….

​ആന്റണി എൽസയുടെ മുഖം ഉയർത്തി. “അതിന് എന്തിനാ കൊച്ചേ നീ ഇത്ര പേടിക്കുന്നേ? ഇത് എൻ്റെ മോനാണ്! അവൻ ഒരിക്കലും പേടിക്കില്ല, എന്നെപ്പോലെ ധൈര്യവാൻ ആണ്. നീ നോക്കിക്കോ!” എന്നും പറഞ്ഞ് അവളുടെ നെറ്റിയിൽ ചുംബിച്ചു…….

​”പിന്നെ, ഈ അവസ്ഥ ഞാൻ ഒന്ന് കടലിൽ പോയാൽ തീരാവുന്നതേയുള്ളൂ. എല്ലാം ഇനി വേഗം ശരിയാകും. കടൽ ഇന്ന് കുറച്ച് ശാന്തമാണ്. നാളെയോ മറ്റന്നാളോ കടലിൽ പോകാൻ പറ്റും എന്ന് തോറയിൽ പറയുന്നത് കേട്ടു.”…….

​
​രാവിലെ കടലിലേക്ക് നോക്കി ഇരിക്കുമ്പോൾ ആയിരുന്നു, ‘ചേട്ടായിയെ’ എന്ന് വിളിച്ച് പെങ്ങൾ ടിന അടുത്ത് വന്നിരുന്നത്…….

​”ടിനാ… നിനക്കിന്ന് സ്കൂളിൽ പോകേണ്ടേ? പ്ലസ് ടു അല്ലേ നിനക്ക്? സ്പെഷ്യൽ ക്ലാസൊന്നും ഇല്ലേ?”……

​”ഉണ്ട് ചേട്ടായിയെ, പക്ഷേ പിന്നെ, ചേട്ടായിയെ… സ്കൂളിൽ നിന്ന് എല്ലാവരും ടൂർ പോകുന്നുണ്ട്. എനിക്കും പോകണം. വെറും ടൂർ അല്ല, പഠന ക്യാമ്പാണ്. എനിക്ക് പോകണം ചേട്ടായിയെ.”……..

​”എത്ര പൈസയാ വേണ്ടത്?”
​”ചേട്ടായി, 1300 രൂപയാണ്. പിന്നെ കൈയിൽ എന്തെങ്കിലും വേണ്ടേ? ഒരു 1500 രൂപയെങ്കിലും വേണം.”…….

​”നീ ഇപ്പോൾ സ്കൂളിൽ പോകൂ. നാളെ നമുക്കത് കൊടുക്കാം.”
​”ശരിക്കും നാളെ കൊടുക്കുമല്ലോ ചേട്ടായി?”……..

​”ആടീ, ചേട്ടായിക്ക് ജീവനുണ്ടെങ്കിൽ നാളെ നമ്മളത് കൊടുത്തിരിക്കും. പോരെ?”……

​”നല്ല ചേട്ടായി!” പറഞ്ഞ് ആന്റണിയുടെ കവിളിൽ ഒരു മുത്തം കൊടുത്ത് ടിന ഓടിപ്പോയി………

​വൈകുന്നേരം ചെമ്മീൻകോട്ടയിൽ നിന്ന് തിരിച്ചുവന്ന എൽസമ്മ കാണുന്നത് കടലിൽ പോകാൻ തയ്യാറായി നിൽക്കുന്ന ആന്റണിയെയാണ്…….

​”ആന്റോച്ചാ, എന്ത് നിനച്ചാണ് ഈ ഇറങ്ങിത്തിരിക്കുന്നത്? കടൽ അടങ്ങിയിട്ടില്ലെന്ന് എസ്തപ്പാൻ ചേട്ടൻ പറയുന്നുണ്ടായിരുന്നു. അതുകൊണ്ട് ആരും വള്ളം ഇറക്കരുതെന്നും.”……

​”ഇല്ലെടീ, ഞാൻ ആഴത്തിൽ പോകുന്നില്ല. നമ്മുടെ വള്ളം ഇറക്കി ഒന്നുപോയി വരാം. ടിനയ്ക്ക് കുറച്ചു പൈസ വേണം. ഒരു വള്ളവും ഇറക്കാത്ത സ്ഥിതിക്ക് അധികം അകത്തേക്ക് പോകാതെ തന്നെ കടലമ്മ കനിയുമെടീ, നീ നോക്കിക്കോ.”…….

​”ആന്റോച്ചാ, എന്നാലും…”
​”ഒരു പ്രശ്നവുമില്ല കൊച്ചേ. നീയില്ലേ കരയിലിരുന്ന് പ്രാർത്ഥിക്കാൻ?” എന്നും പറഞ്ഞ് അയാൾ അവൾക്കൊരു ഉമ്മയും കൊടുത്ത്, അമ്മച്ചിയോടും യാത്ര പറഞ്ഞ് പങ്കായം കൈയിലെടുത്ത് കടപ്പുറത്തേക്ക് നടന്നു……..

​കൂടെത്തന്നെ എൽസയും. വള്ളം തള്ളി കടലിൽ ഇറക്കാൻ എൽസയും സഹായിച്ചു..,…

​”പിന്നെ എൽസാ, എൻ്റെ മോനെ സൂക്ഷിക്കണം. എന്തും ധൈര്യത്തോടെ നേരിടണം. നിൻ്റെ മനസ്സ് എന്താണോ ഇപ്പോൾ, അതുപോലെയായിരിക്കും എൻ്റെ മോൻ വളർന്നുവരിക.”…….

​”ആന്റോച്ചാ, എന്താ ഇങ്ങനെ എല്ലാം പറയുന്നേ?”
​”കൊച്ചേ, ഞാൻ എപ്പോഴും കടലിൽ പോകുമ്പോഴും ഇങ്ങനെ എല്ലാം പറയാറില്ലേ? ആദ്യമായി പറയുന്നതൊന്നുമല്ലല്ലോ.”
​”മ്മ്.”…..

​”ഒന്ന് ചിരിക്കെടീ.”,.. എൽസ ചുണ്ടിലൊരു പുഞ്ചിരി വരുത്തി………

​”മ്മ്… അങ്ങനെ…” അപ്പോൾ “വെറുതെ ഇവിടെ നിൽക്കാതെ വേഗം വീട്ടിൽ പോയേ…”
​എൽസ ചിരിച്ചുകൊണ്ട് തലയാട്ടി, അയാൾ കണ്ണിൽ നിന്ന് മറയുന്നത് വരെ കൈവീശി കാണിച്ചു.
​ഇനി ഈ ചിരി തൻ്റെ മുഖത്ത് ഉണ്ടാകില്ല എന്ന് അറിയാതെ, അവൾ തൻ്റെ അരയനെ കാത്തിരുന്നു…….

​തുടരും…
✍️💙Lizy💙pengalutty 💙

നിങ്ങളിൽ പലരും ഇവിടെ പോസ്റ്റാൻ പറഞ്ഞത് കൊണ്ടാണ് പോസ്റ്റിയത് ഇഷ്ടം ആകുന്നിലെങ്കിൽ ഞാൻ എന്റെ പേജിൽ മാത്രം പോസ്റ്റികോളം 😔😔


📖 കഥ തുടരാം

“🚣 നീണ്ടകര🏊”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ lissy pengalutty-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!