വൈഗാമി 🌸🦋 – വൈഗ 🌸
Crime, Love, Thriller · 38 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – വൈഗാമി 🌸🦋
സ്വന്തം മൃതദേഹം കണ്ട വൈഗ ഞെട്ടി… അവളറിഞ്ഞില്ല, ഈ മരണം ഒരു തുടക്കം മാത്രമാണെന്ന്!
(ഭാഗം -01)
ഒരു മാർച്ച് മാസം 12 ന്…….
സന്ധ്യാസമയം, അതായത് പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ചേക്കറാൻ അസ്തമയ സൂര്യൻ വെമ്പൽ കൊള്ളുന്ന സമയം……
പെട്ടെന്ന് തെളിഞ്ഞ മാനത്ത് ക്ഷണിക്കപ്പെടാതെ എത്തി ചേർന്ന അതിഥിയെ പോലെ ഒരു കൂട്ടം കാർമേഘങ്ങൾ……
അവ പൊടുന്നനെ മഴയായി ഭൂമിയിലേക്ക് പതിച്ചു….. വരണ്ട മണ്ണിനെ ആ നീർമുത്തുകൾ തുരുതുരെ ചുംബിച്ചുകൊണ്ടിരുന്നു….
ഭൂമിയൊട്ടാകെ തകർത്തു പെയ്യുന്ന കനത്ത മഴയുടെ ഇരമ്പൽ അവളുടെ കാതിലേക്കും എത്തിച്ചേർന്നു.
മഴയെ പ്രണയിച്ചവൾ…. അവളെ തിരിച്ചു മഴയും പ്രണയിച്ചു…. മഴ മെല്ലെ അവളെ വിളിക്കുന്നതുപോലെ എനിക്ക് തോന്നി ‘ വൈഗ…….!!!’
അതെ….. അവളാണ് വൈഗ…!!!
അതാണവളുടെ പേര്…..!!!!
അവളാണ് മഴയുടെ കാമുകി …!!!
അവരുടെ പ്രണയം അനശ്വരമായിരുന്നു …..!!!!
എന്നും മഴ എനിക്കൊരു ഉന്മാദ ലഹരി ആയിരുന്നു. ആ മഴ നനയാൻ ഞാൻ കൊതിച്ചിരുന്നു…. ആഗ്രഹങ്ങൾ മനസിന്റെ കടിഞ്ഞാൺ പൊട്ടിച്ചു വെളിവായതും ഞാൻ കിടന്ന കിടപ്പിൽ നിന്ന് എണീക്കാൻ നോക്കി പക്ഷെ സാധിക്കുന്നില്ല…..!!!!
ഞാൻ പിന്നെയും ശ്രമിച്ചു…. ഇല്ല…. എന്നെകൊണ്ട് സാധിക്കുന്നില്ല…. ഒടുക്കം സർവശക്തിയും എടുത്തു ഞാൻ എണീറ്റു….’ കാന്തത്തിൽ നിന്നും അടർന്നു മാറുന്നതുപോലെ ‘.
പക്ഷെ തൊട്ടുമുന്നിലെ കാഴ്ച എന്നെ ഒന്നോട്ടാകെ അടിയുലക്കുന്നതായിരുന്നു.
“വെള്ളപുതപ്പിച്ചു കിടത്തിയ തന്റെ ശരീരം..!!!!”
അരികിൽ തനിക്ക് പാകമായൊരു പെട്ടിയും…..
എന്തിനാണ് താൻ കണ്ണടച്ച് കിടക്കുന്നത്?…കാരണം താൻ ഉറങ്ങുകയാണ്….ദീർഘമായ ഒരു നിദ്ര….. ഒരിക്കലും ഉണരാത്ത ഉറക്കം….!!!!
സ്വന്തം മൃതുദേഹത്തിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു…..
മറ്റുള്ളവരിലെ സാന്ത്വനം മാത്രം കണ്ടുവന്നിരുന്ന ആ വെള്ളാരംക്കണ്ണുകൾ ഇന്ന് നിശ്ചലം…!!!എന്താണ് ആ മുഖത്ത് തെളിയുന്ന ഭാവം ഒരു തരം നിസംഗത….!!!!
ചുറ്റും കുടുംബക്കാരുടെയും, ഉറ്റവരുടെയും കരച്ചിലിന്റെയും എങ്ങലടികളുടെയും ശബ്ദം ആ മുറി ഒട്ടാകെ ഒഴുകി നടന്നു…. പുറത്തെ മഴയുടെ ശബ്‍ദം ആ സങ്കടത്തിൽ ലയിച്ചത് പോലെ എനിക്ക് തോന്നി….
🌸🍂🌸🍂🌸🍂🌸🍂🌸🍂🌸🍂🌸
കാർമേഘത്താൽ മൂടപ്പെട്ട സന്ധ്യ….
ആ കോരി ചൊരിയുന്ന മഴയിൽ, പള്ളിമുറ്റത്ത് ആകെ വെള്ളം തളം കെട്ടിക്കൊണ്ടിരുന്നു….. ഒരു ഇരുട്ട് മൂടിയ അന്തരീക്ഷം, കൂട്ടിനൊരു കാറ്റ്….
പുതുതായി എടുത്ത കുഴിക്ക് സമീപം നിൽക്കുന്ന പള്ളിവികാരി…..
ശുശ്രുഷകൻ : മരിച്ചവരെ ഉയിർപ്പിക്കുന്ന നിന്റെ തിരുനാമത്തിന് സ്തുതി പ്രാർത്ഥിക്കാം….
വികാരി : കരുണയുള്ള കർത്താവെ കരയുന്നവർ നിന്നെ വിളിക്കുകയും സങ്കടപെടുന്നവർ നിന്നെ ആശ്രയിക്കുകയും ചെയുന്നു… നിന്റെ വാഗ്ദാനങ്ങളുടെ പ്രതീക്ഷയിൽ നിന്റെ ദാസിയെ ആശ്വസിപ്പിക്കണമേ…. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധതമാവുമായ സർവേശ്വരാ….
സമൂഹം : ആമേൻ….!!!!
🎶എന്റെ കർത്താവെ നിന്നെ ഞാൻ പ്രകീർത്തിക്കും….
മഹിമയോടന്തിമ വിധിനാളിൽ
കർത്താവെ നീയണയുമ്പോൾ
കരുണയോടെന്നെ നിറുത്തണമേ
നല്ലവരൊത്തും വലം ഭാഗേ….🎶
പ്രാർത്ഥനയോടുള്ള നിമിഷങ്ങൾ… ധ്യാനത്മകമായ അദേഹത്തിന്റെ കണ്ണുകൾ…. ധൂപത്തിൽ നിന്നും ഉയരുന്ന പുക,മഴയുടെ താണ്ഡവം അതിന്റെ സഞ്ചാരത്തെ ബാധിച്ചതേയില്ല….
വികാരിയുടെ പുറകിൽ നിൽക്കുന്ന കറുത്ത വർണ്ണ ദാരികളായ ചില പരിചിത മുഖങ്ങൾ…. കൂട്ടിനു കറുത്ത കുടകളും…..
മരണത്തിന്റെ നിറമാണോ കറുപ്പ്?
അറിയില്ല…!!!
മഴകൊണ്ട് കുതിർന്ന മണ്ണിൽ നിന്നും ഒരു കുമ്പിൾ മണ്ണെടുത്ത കൈകളെ എനിക്ക് പരിചയം തോന്നി…
ആ മുഖം ഞാൻ സൂക്ഷിച്ചു നോക്കി….. ആ ആത്മാവിന്റെ കണ്ണുകൾ വിടർന്നു….
“ആമി…..”
അതെ ഇത് ആമിയാണ്….
വൈഗയുടെ മാത്രം ആമി…..
“വൈഗാമി 🌸🦋”
അപ്പോൾ നിങ്ങള് കരുതും ആരാണ് വൈഗ എന്ന് അല്ലേ…..?
അത് ഞാൻ തന്നെയാണ്….
ആ കുമ്പിൾ അവൾ, കുഴിയിലേക്ക് വിറങ്ങലിച്ച മനസോടെ ഇട്ടു….. ഒരുതരം നിർവികാരത അവളെ പൊതിയുന്നതുപോലെ തോന്നി ആമിക്ക്….
അവൾ മെല്ലെ തലയുയർത്തി ആ കല്ലറയിലെ എഴുത്തിലൂടെ മിഴികൾ പായിച്ചു….അവളുടെ കണ്ണുകൾ നീർമുത്തുകളാൽ നിറഞ്ഞു…
” വൈഗ ഫെലിക്സ് ചെത്തിമറ്റം”
ജനനം : 22 മെയ് 1996
മരണം : 12 മാർച്ച് 2023
തുടരും…….
വൈഗ 🌸
വായിച്ചിട്ട് അഭിപ്രായം പറയണം….
എനിക്ക് ക്രിസ്തീയ വിശ്വവാസത്തിന്റെ ഒപ്പീസ് അത്ര വശമില്ല കേട്ടറിവിൽ എഴുതിയതാണ് തെറ്റുകളുണ്ടെകിൽ ക്ഷമിക്കണം പറഞ്ഞു തന്നാൽ തിരുത്തി ഇടാംകെട്ടോ 🤗…..
📖 കഥ തുടരാം
“വൈഗാമി 🌸🦋”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





