Skip to content

ഒടുവിൽ അവൾ അത് തുറന്നു പറഞ്ഞു!

❄️മൗനാനുരാഗം❄️ മലയാളം നോവൽ

❄️മൗനാനുരാഗം❄️ – ചെമ്പരത്തി🌸

Love, Suspense, Crime · 86 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – ❄️മൗനാനുരാഗം❄️ 1

നാലായിരത്തിലധികം പേരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ആ രഹസ്യം, ഇപ്പോൾ നിങ്ങൾക്കറിയാം. എന്തായിരിക്കും അവളുടെ തീരുമാനം?


“നഗരത്തെ നടുക്കി വീണ്ടും ഒരു കൊലപാതകം കൂടി…സംഭവ സ്ഥലത്തു നിന്നു റിപ്പോർട്ടുമായി നിരഞ്ജന എത്തി ചേരുന്നു…നമുക്കു നോക്കാം എന്തൊക്കെയാണു സ്ഥിതിഗതികളെന്ന്.”

“ഹലോ…ഞാനിപ്പൊൾ നിൽക്കുന്നത് 
ഡെഡ് ബോഡി ലഭിച്ചിരിക്കുന്ന സ്ഥലത്താണ്…ഡെഡ് ബോഡി ലഭിച്ചു ഇത്ര സമയമായിട്ടും ഇതു വരെ മരിച്ചതാരാണെന്നോ എവിടെയുള്ള ആളാണെന്നോ , കൊലപ്പെടുത്തിയതാരാണെന്നോ   പോലീസിനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നത് ഏറ്റവും വേദനാ ജനകമായ കാര്യം തന്നെയാണ് മഹേഷ്….”

“മ്ം….രാവിലെ തന്നെ കുഞ്ഞിന്റെ നെഞ്ചത്തേക്കുള്ള ആണിയാണല്ലോ ഇവറ്റകളെല്ലാം കൂടെ അടിക്കുന്നത്..
ബോഡി കിട്ടിയ പാടെ കണ്ടു പിടിക്കാൻ പോലീസുകാർക്ക് ജ്യോതിഷ്യം എങ്ങാൻ വശമുള്ള പോലെ അല്ലെ ഇവറ്റകളുടെ ഒക്കെ മട്ട്…ഹും….”

ഒരുക്കി വച്ച സാധനങ്ങൾ ഡൈനിങ്ങ്
ടേബിളിനു മുകളിലേക്കായി എടുത്തു വയ്ക്കുമ്പോൾ ഹാളിലെ ടീവിയിൽ നിന്നും ഉച്ചത്തിൽ കേൾക്കുന്ന ന്യൂസ് കണ്ടു രേവതി പിറുപിറുത്തു കൊണ്ടിരുന്നു….മുഴുവൻ പോലീസുകാരെ കുറിച്ചാണാ പറയുന്നതെങ്കിലും തന്റെ കുഞ്ഞിനെ മാത്രം പറയുന്ന പോൽ ഒരു ദേഷ്യമായിരുന്നു അവർക്കാ നേരം…

“രേവൂമ്മ…ഫുഡ് എടുത്തു വച്ചോട്ടോ….”

അകത്തു നിന്നുള്ള ഗാംഭീര്യത്തോടെയുള്ള ആ ശബ്ദം അടുത്തേക്കു വരുന്നതറിഞ്ഞതും നനഞ്ഞ കൈ തന്റെ സാരി തുമ്പിൽ തന്നെ തുടച്ചു കൊണ്ട്  ഒരു പുഞ്ചിരിയോടെ അവർ എല്ലാം പാത്രത്തിലേക്ക് വിളമ്പി വച്ചു കൊണ്ട്
ശബ്ദം കേട്ടിടത്തേക്ക് നോക്കി….

ഒത്ത ഉയരവും അതിനൊത്ത വണ്ണവും
ഇരു നിറവുമുള്ള ചെറുപ്പക്കാരൻ…
പോലീസ് യൂണീഫോമാണു വേഷം…
അതിൽ തന്നെ ഒരെടുപ്പുണ്ടവനെന്നു 
അവർ കുഞ്ഞൊരു സന്തോഷത്തോടെ ചിന്തിച്ചു…..

“മോനെ ഹർഷി വാർത്ത കേൾക്കുന്നില്ലെ…നിന്റെ നെഞ്ചത്തേക്കാണല്ലോ എല്ലായെണ്ണവും കൂടെ കയറുന്നത്…”

പതിവു പോലെ തന്റെ കവിളിലൊന്ന് കുത്തി അടുത്തു വന്നിരുന്നവനു വിളമ്പി വച്ച ഭക്ഷണം നീക്കി വയ്ക്കുന്നതിനൊപ്പം ഒരു ജോലിക്കാരി എന്നതിനുമപ്പുറം ഒരമ്മയുടെ  സ്നേഹത്തോടെ അവരോരൊന്നും പറയുമ്പോൾ ഒരു മടിയുമില്ലാതെ അവനും അവർക്കുള്ള മറുപടി നൽകിയിരുന്നു…

“മ്ം..മൈന്റ് ചെയ്യാതിരിക്കുകയല്ലാതെ വേറെ വഴിയില്ലെന്റെ രേവൂമ്മ…ഈ മീഡിയാക്കാരുടെ സംസാരം കേട്ടാൽ ഒരു ഡെഡ് ബോഡി കിട്ടുമ്പോളേക്കും കൊലപാതകിയെ കിട്ടുമെന്നാ…
ഇല്ലെങ്കിൽ കിട്ടിയിട്ടും പിടിച്ചില്ലെന്നും…

ഓരോ ലൂപ് ഹോളും അടച്ചിട്ടായിരിക്കും ഓരോരുത്തരും ഓരോ കൊലപാതകം
ചെയ്തിറ്റുണ്ടാവുക.. അതവർക്കും അറിയാം…എന്നാലും എന്നിട്ടവസാനം കുറ്റം ഞങ്ങൾ കണ്ടു പിടിക്കില്ലെന്നും ഞങ്ങൾ തണുപ്പൻ. മട്ടിലിരിക്കുകയാണെന്നും ഒക്കെയാണ്..
അവരെ പറഞ്ഞിട്ടും കാര്യമില്ല അവരുടെ ജോലി തന്നെ ഇതാണല്ലോ….”

പറയുന്നതിനൊപ്പം പാതി കഴിച്ചു കൊണ്ടെയുന്നെൽക്കുന്നവനെ കാണെ അത്ര നേരത്തെ പുഞ്ചിരിക്കുന്ന ഭാവം മാറ്റി വച്ചു കൊണ്ട് ഒരു  ശാസനയോടെ നോക്കിയതും ആരും മയങ്ങുന്നൊരു പുഞ്ചിരിയോടെ അവൻ അവരെ കണ്ണിറുക്കി കാട്ടിയിരുന്നു….

“ബാക്കി രേവൂമ്മ പൊതിഞ്ഞെടുത്തോ
രാമേട്ടനുകൊടുക്കാം…ഇനിയും അവിടെത്തിയില്ലെങ്കിൽ എനിക്കിതിൽ പങ്കുണ്ടെന്ന് വരെ മീഡിയക്കാർ പറഞ്ഞുണ്ടാക്കും…അതു കൊണ്ട്
ഞാനിറങ്ങുകയാട്ടോ…ആളോട് ചോദിച്ചെന്ന് പറഞ്ഞേക്ക്….”

കൈ കഴുകുന്നതിനൊപ്പം ഓരോന്നും പറഞ്ഞു കൊണ്ട് ടേബിളിലായ് എടുത്തു വച്ച തൊപ്പി തലയിൽ വച്ച്
ഫ്ലാറ്റിന്റെ ഡോർ തുറന്നു പോവുന്നവനെ
അവർ നോക്കി നിന്നു…

ഹർഷദ് ..
ഹർഷദ് ..IPS..
സർവ്വീസിൽ കയറിയിട്ട് കുറച്ചു കാലമായിട്ടേ ഉള്ളുവെങ്കിലും ആ കുറഞ്ഞ കാലയളവിൽ തന്നെ ആവിശ്യത്തിനുള്ള ശത്രുക്കളെ സമ്പാദിക്കാൻ അവനു കഴിഞ്ഞിട്ടുണ്ട്…
അതാണവന്റെ സ്വഭാവം…അല്ലെങ്കിൽ അവൻ വളർന്നു വന്ന സാഹചര്യം അതായിരുന്നു..

അച്ഛൻ ദേവൻ ഒരു S I ആയിരുന്നു..
ആരുടെയോ പകയുടെ നീർ കുമിളയിൽ അച്ഛനെയും അമ്മയെയും നഷ്ട്ടപ്പെടുമ്പോൾ ആ അമ്മയുടെ ഹർഷൂട്ടനു വയസ്സ്  പതിമുന്നെ ഉണ്ടായിരുന്നുള്ളു…പിന്നീടവനെ ഈ നിലയിലേക്കെത്തിച്ചത് അച്ഛനമ്മമാരെ ഇല്ലാതാക്കിയവരെ ഉന്മൂലനം ചെയ്യണം എന്ന വാശിയാണ്…അതു കൊണ്ടു തന്നെയാണ് പോലീസ് ജോലി കൊണ്ടാണ് അച്ഛന്റെയും അമ്മയുടെയും ജീവൻ നഷ്ട്ടപ്പെടാൻ കാരണമായതെന്ന് അറിയാമായിരുന്നിട്ടു കൂടി അവനാ മേഖല തന്നെ തിരഞ്ഞെടുത്തതും… 

ആദ്യമായി യൂനിഫോമിട്ടപ്പോൾ അവൻ ചെയ്തതും ആരാലാണോ തന്റെ അച്ഛനും അമ്മയും ജീവൻ വെടിഞ്ഞത്…
ആരാലാണോ താൻ അനാഥനാക്കപ്പെട്ടത് അവരെ വേരോടെ ഉന്മൂലനം ചെയ്താണ്….

ഉന്നതരുടെ കണ്ണിലുണ്ണിയായവരെ ഉന്മൂലനം ചെയ്തതോടെ അവരുടെ കണ്ണിലും അവൻ കണ്ണിൽ കരടായെങ്കിലും അവന്റെ ജോലിയോടുള്ള ആത്മാർത്ഥതയും കുറഞ്ഞ കാലയളവിൽ അവൻ തെളിയിച്ച കേസുകളുടെയും ബലത്തിൽ ആ മേഖലയിൽ തന്നെ അവനൊരുപാട് സപ്പോർട്ടേസ് ഉണ്ടായിരുന്നതിനാൽ അവരൊന്നും അവനോടായി ഒന്നിനും നിന്നിരുന്നില്ല….അതു കൊണ്ട് തന്നെ എന്തും നേരും നെറിയോടെയും ചെയ്യാൻ അവനു മറ്റാരേക്കാളും ധൈര്യമുണ്ടായിരുന്നു…

      ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

തന്റെ ഔദ്യോഗിക വാഹനത്തിൽ സൈറൺ മുഴക്കി കൊണ്ട് സംഭവ സ്ഥലത്ത് ചെന്നിറങ്ങുമ്പോൾ തന്നെ ഹർഷനു ചുറ്റും പത്ര പ്രവർത്തകർ  വളഞ്ഞിരുന്നു…

“സർ…സംഭവം അറിഞ്ഞ് ഇത്ര നേരം  കഴിഞ്ഞിട്ടും ഒന്നും കണ്ടു പിടിക്കാൻ കഴിയാത്തതെന്തു കൊണ്ടാണ്….”

“നിങ്ങളിതിനെ വേണ്ട പോലെ കൈ കാര്യം ചെയ്യുന്നില്ലേ….”

മുഖത്തിനോട് ചേർത്ത് ഒന്ന് ശ്വാസം പോലും വിടാൻ സമ്മതിക്കാതെ മൈക്ക് കുത്തി പിടിച്ചു കൊണ്ട് ചോദ്യങ്ങൾ ശരങ്ങളായി അവനെതിരെ വന്നു കൊണ്ടിരുന്നെങ്കിലും ശാന്തനായി തന്നെ അവനതിനു മറുപടിയും നൽകാൻ ശ്രമിച്ചിരുന്നു …

“ഞങ്ങൾ അന്വേഷിക്കുന്നുണ്ട് …”

“തുടർച്ചയായ മൂന്നു കൊലപാതകം… അവസാനമായി ഇതാ നാളുകൾക്ക്
ശേഷം ഒന്നു കൂടി…ഇനിയും ഒന്നും കണ്ടു
പിടിക്കാൻ കഴിഞ്ഞില്ല എന്നത് ഒരു റെഡ്
മാർക്ക് തന്നെയല്ലെ …..”

തനിക്കു മുന്നിൽ മൈക്ക് പിടിച്ചു നിൽക്കുന്നവളുടെ ചുണ്ടിലെ പുഞ്ചിരി
അവൻ കാണുന്നുണ്ടായിരുന്നു…എന്നാൽ ആ പുഞ്ചിരി കാണെ മറ്റുള്ളവരോട് തോന്നുന്നൊരു ദേഷ്യം അവനിൽ ഉടലെടുത്തതുമില്ല…തന്നിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു എന്നതിലുപരി ഒരു ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവളെ അവൾക്ക് മനസ്സിലാവുന്ന രീതിയിൽ ഒന്നു കണ്ണുരുട്ടി  നോക്കി കൊണ്ടവൻ എല്ലാവരോടുമായി പറഞ്ഞു ..

“നോക്കു… ദയവു ചെയ്തു നിങ്ങളിങ്ങനെ പൊതു ജനങ്ങൾക്കിടയിൽ കൂടി പരിഭ്രാന്തി പരത്താതിരിക്കൂ….ഒപ്പം ഞങ്ങളെ ഡ്യൂട്ടി ചെയ്യാൻ അനുവധിക്കു…
ചോദ്യങ്ങൾക്കുള്ള ഉത്തരം ഉയർന്ന ഉദ്യോഗസ്ഥർ നൽകുന്നതാണ്… thats it… “

അതും പറഞ്ഞു കൊണ്ട് അവരെ മറികടന്നു പോകുമ്പോൾ നേരത്തെ തന്നെ നിർത്തി പൊരിച്ചവളെ
പിന്നെ കണ്ടോളാം എന്ന രീതിയിൽ അവനൊന്ന് നോക്കിയിരുന്നു …
ഞാനിതെത്ര കണ്ടതാണെന്ന മട്ടിൽ അവളും ….

ബോഡി കിട്ടിയിടത്തു എത്തിയപ്പോളേക്കും അവൻ തീർത്തും ഒരു പക്കാ പോലീസുദ്യോഗസ്ഥൻ ആയിരുന്നു.. കൃത്യ നിർവ്വഹണത്തിലേക്ക് കടക്കുമ്പോൾ എല്ലാ തവണത്തെയും പോലെ അവനാദ്യം മനസ്സിൽ സ്മരിച്ചത് അവന്റെ അച്ഛനെയും അമ്മയെയും തന്നെ ആയിരുന്നു…അവരേക്കാൾ വലിയ ദൈവങ്ങളില്ലാലോ …

അവനെ കണ്ടതും അത്ര നേരം എൻക്വയറിയിൽ ഇരുന്ന ഒരു വനിതാ പോലീസ് അവനരികിലേക്ക് വന്നു..
അവരുടെ നെഞ്ചിലെ നെയിം പ്ലേറ്റിലെ അക്ഷരങ്ങൾ വെട്ടി തിളങ്ങി കൊണ്ടവരുടെ പേരിനെ എടുത്തു കാണിച്ചിരുന്നു …

നന്ദിത IPS …

ഹർഷന്റെ സഹപാഠിയും സഹപ്രവർത്തകയും  ഒപ്പം ബെസ്റ്റ് ഫ്രണ്ടുമാണവൾ…പക്ഷെ ഡ്യൂട്ടിയിൽ 
എപ്പോളും സഹപ്രവർത്തകർ മാത്രമാണ് ഇരുവരും… അതിനും മുകളിൽ ഒരു സംസാരമോ പെരുമാറ്റമോ അവർക്കിടയിൽ ഉണ്ടാവാറില്ല …

“ഹാ.. നന്ദിത എന്തെങ്കിലും ക്ലൂ കിട്ടിയോ… “

“ബാഡ് ലക്ക്…ഇതു വരെ പോസിറ്റീവ്
ആയ ഒന്നും തന്നെ കിട്ടിയിട്ടില്ല..വൈയ്റ്റ്
ചെയ്യാം… ബോഡി പോസ്റ്റുമോർട്ടത്തിനെടുത്തിറ്റുണ്ട്…
ആളെ തിരിച്ചറിഞ്ഞാൽ ഒരു പക്ഷെ നമ്മൾക്കവർക്കടുത്തെത്താം ….”

ഫോറൻസിക് ഉദ്യോഗസ്ഥർ അരിച്ചു പെറുക്കുന്ന ഇടത്തിലേക്ക് നോക്കി കൊണ്ട് നന്ദിത അതു പറയുമ്പോൾ അവന്റെ ശ്രദ്ധയും അവിടെ തന്നെ ആയിരുന്നു..എന്നിരുന്നാലും അവളിൽ നിന്നുമുള്ള ഓരോ പോയിന്റ്സും  അവൻ
മനസ്സിരുത്തി തന്നെ കേൾക്കുന്നുണ്ടായിരുന്നു …

“മ്ം….ആദ്യത്തെ കേസുകളിൽ നിന്നെന്തെങ്കിലും സാമ്യമുണ്ടോ ….”

എന്തെങ്കിലും ഒരു കച്ചി തുരുമ്പ് കിട്ടണമെന്ന വാശി പോലെ അവൻ വീണ്ടും ചോദിക്കുമ്പോൾ അവളുടെ ഉത്തരം നിരാശ ഉളവാക്കുന്നത് തന്നെ ആയിരുന്നു …

“അങ്ങനെ ഒന്നിതു വരെ നമ്മൾക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല…ആദ്യത്തെ 
സംഭവത്തിൽ തന്നെ അവരുടെ ഫാമിലിയിലുള്ളവരുടെ ലിസ്റ്റ് എല്ലാം എടുത്തതാണല്ലോ…അതു കൊണ്ടിതുവരെ അവരുടെ ഫാമിലിയിൽ നിന്നുമൊരു മിസ്സിങ്ങ് കേസ് രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല… “

“മ്ം…കോൺടാക്റ്റ് ചെയ്തിരുന്നോ …”

“യെസ് …….പിന്നെ ഈ ഡെഡ് ബോഡി
ഐഡന്റി ഫൈ ചെയ്യാൻ പറ്റാത്ത രീതിയിൽ ആയിരുന്നല്ലോ…
കത്തിക്കരിഞ്ഞ്..ഒരു സൂചന പോലുമില്ലാതെ……
അതൊന്നു മാത്രമേ ഡിഫ്രന്റ് ആയിട്ടുള്ളു..പിന്നെ സമയ വ്യത്യാസവും..
മറ്റു മൂന്നു കൊലപാതകവും ഒരു Time
Line വച്ചായിരുന്നല്ലോ… Its too long from that … “

അവളിൽ നിന്നും വരുന്ന ഓരോ വാക്കുകളും മറ്റു കേസുകളുമായി കൂട്ടി ചേർക്കാൻ ശ്രമിച്ചെങ്കിലും അവനും നിരാശനായിരുന്നു…

” മ്ം….. “

ഒന്നു മുളി ക്കൊണ്ടവൻ ഡെഡ് ബോഡി കിട്ടിയ സ്പോട്ടിലേക്ക് നടക്കുമ്പോൾ മുൻപിൽ ഇതു വരെ ഉള്ളതെല്ലാം തെളിഞ്ഞു വന്നിരുന്നു….

കൃത്യം ഒരു മാസങ്ങൾക്ക് മുൻപാണിതിന്റെയെല്ലാം തുടക്കം ….
കൃത്യം ഒരാഴ്ച വിട്ടു കൊണ്ട് ഒരു കുടുംബത്തിലെ മൂന്നാളുകളുടെ മരണം…
അച്ഛൻ ,അമ്മ ,മകൻ…അവർക്കുള്ള മകൾ മാസങ്ങൾക്കു മുൻപേ സൂയിസൈഡ് ചെയ്തിരുന്നു…
ഇപ്പോളിതാ ഒരു ബന്ധവുമില്ലാത്തൊരു മരണം കൂടി..

ഇൻസിഡൻസു വച്ചു നോക്കുമ്പോളും സഹപ്രവർത്തകർ പറയുന്നതു വച്ചു നോക്കുമ്പോളും ഇത് ചിലപ്പോൾ അതിൽ നിന്നും വ്യത്യസ്തമാണെന്ന് കരുതാൻ ശ്രമിച്ചെങ്കിലും അതുൾക്കൊള്ളാൻ സമ്മതിക്കാതെ അവന്റെ മനം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു  ആദ്യത്തേതിന്റെ ബാക്കി തന്നെ ആണിതെന്ന്….തുടർച്ചയല്ലെങ്കിലും…

“സർ…പ്രൊസസിങ്ങ്….. “

ഏതോ ചിന്തയിൽ ആയിരുന്നവൻ 
ഒരു കോൺസ്റ്റബിളിന്റെ ശബ്ദത്തിലാണ്
സ്വബോദത്തിലേക്ക് വന്നത്… അയാൾ നീട്ടി പിടിച്ച ഫയലിൽ ഒപ്പിട്ടു കൊണ്ട് നിയമനടപടി ക്രമങ്ങൾക്ക്
തുടക്കമിടുമ്പോൾ യതാർത്ഥ പ്രതിയിലേക്ക് എത്തി ചേരണേ എന്ന പ്രാർത്ഥന ആയിരുന്നു അവനുള്ളിൽ….

നിമിഷങ്ങൾ മിനിറ്റുകളായും മിനിറ്റുകൾ മണിക്കൂറുകളുമായി നീങ്ങുമ്പോൾ ഉന്നതർക്കൊപ്പമുള്ള മീറ്റിങ്ങും അവരുടെ ഫയറിങ്ങും എല്ലാം കൂടെ അവനെ വശം കെടുത്തിയിരുന്നു…മോർ ഓവർ..എന്തു കൊണ്ടോ സാധാരണ ഒരു കേസിൽ ഇടപെടുന്നതിലും ഉപരി അവനെ എന്തോ ഒരു നെഗറ്റീവ് എനർജി പൊതിയുന്ന പോലെ തോന്നുണ്ടായിരുന്നു അവനു… അതു കൊണ്ട് തന്നെ എല്ലാ കേസിലും എന്ന പോൽ അവന്റെ ആ  ചുറു ചുറുക്ക് അവനെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..മനസ്സിനൊപ്പം ശരീരവും തളരുന്ന അവസ്ഥ.

“ഹർഷാ ……”

കമ്മീഷണർ ഓഫീസിനരികിലായുള്ള കാന്റീനിൽ നിന്നും ഒരിറക്ക് വെള്ളം കുടിക്കുമ്പോൾ തനിക്കരികിലേക്ക് ടെൻഷനോടെ വരുന്നവളെ കാണെ അവൻ ഒരു സംശയത്തോടെ തന്നെ അവളെ നോക്കിയിരുന്നു..തിരക്കിട്ടു
വന്നവളുടെ മുഖഭാവത്തിൽ നിന്നു തന്നെ അവനു മനസ്സിലായി അത്ര നല്ലതല്ലാ കേൾക്കാനുള്ളതെന്ന് …

“ഹർഷാ പോസ്റ്റുമാർട്ടം റിപ്പോർട്ടു വന്നു.. ഒപ്പം ആരാണെന്നും ഐഡന്റി ഫൈ ചെയ്യുകയും ചെയ്തു ….”

ഒട്ടൊരു ടെൻഷനോടെ പറയുന്നവളെ കാണെ അവന്റെ മുഖഭാവവും മാറിയിരുന്നു…ഏറി വരുന്ന നെഞ്ചിടിപ്പും ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും എന്തു കൊണ്ടോ അവനറിയാതെ തന്നെ അവനിൽ ഉടലെടുത്തു…ആരോ തനിക്കു വേണ്ടപ്പെട്ടവരാണെന്നു മനസ്സു പറയുന്നതു പോൽ…

“Who …… “

ചോദിക്കുമ്പോൾ എന്തു കൊണ്ടോ അവന്റെ ശബ്ദമൊന്ന് വിറച്ചിരുന്നു …

“Its..
Its….our Adith………. “

തന്റെ അവസ്ഥ മനസ്സിലാക്കും പോൽ പതിയെ പറയുന്നവളുടെ വാക്കുകൾ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടതും  വിശ്വസിക്കാനാകാതെ അവനൊരു നിമിഷം നിശ്ചലനായി….
ഒപ്പം ശരീരത്തിലൊന്നാകെ ഒരു  വിറയൽ അനുഭവപ്പെട്ടു കൊണ്ടിരുന്നു.

“ആദി…. “

വിറയാർന്ന ചുണ്ടുകളാൽ ആ വാക്കുകൾ ഉച്ഛരിക്കുമ്പോൾ ആ നിമിഷം അവന്റെ മുൻപിൽ തെളിഞ്ഞു വന്നത് കണ്ണിറുക്കി നിശ്ക്കളങ്കമായി ചിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖമായിരുന്നു ….

തുടരും……


📖 കഥ തുടരാം

“❄️മൗനാനുരാഗം❄️”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ ചെമ്പരത്തി🌸-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!