Skip to content

ഇരുപത് വർഷത്തെ പ്രണയം, പകയായി മാറുമ്പോൾ…

💚 ഇന്ദ്രജ്വാല💚 മലയാളം നോവൽ

💚 ഇന്ദ്രജ്വാല💚 – 🌺യക്ഷി🌺

Love, Suspense, Fantasy · 62 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – 💚 ഇന്ദ്രജ്വാല💚

നീലക്കണ്ണുകളും വെള്ളാരം കണ്ണുകളും കണ്ടുമുട്ടിയപ്പോൾ ജ്വലിച്ചത് പ്രണയമായിരുന്നോ പകയായിരുന്നോ?


*Promo part…….💚*

ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനെ കാർമേഘം മറച്ചിരിക്കുന്നു… പൗർണമി ദിനത്തിലും ചുറ്റും അസഹ്യമായ ഇരുട്ട് പടർന്നു പിടിച്ചിരിക്കുന്നു…

ആ ഇരുട്ടിലും അവൾ കാവിലേക്കുള്ള വഴിയിൽ പടർന്നു നിൽക്കുന്ന  ചെടികളെ വകഞ്ഞു മാറ്റി നടന്നു ആരോ നിയന്ത്രിക്കുന്നത്  പോലെ….

നടന്നു നീങ്ങി  അവസാനം അവൾ എത്തി ചേർന്നത് ഒരു പഴയ സർപ്പാക്കാവിന് മുൻപിലായിരുന്നു…

മഞ്ഞളിൽ കുളിച്ചു നിൽക്കുന്ന നാഗവിഗ്രഹങ്ങൾ…. അഞ്ചുതലയുള്ള ഒരു നാഗത്തിന്റെ ഉടലിൽ ചുറ്റിപ്പിടിച്ചു  രണ്ട് വശത്തുമായി പത്തിയുയർത്തി നിൽക്കുന്ന നാഗ വിഗ്രഹത്തിൽ അവളുടെ കണ്ണുകൾ പതിച്ചു… അവയിലേക്ക് ഒന്ന് കൂടി ദൃഷ്ടി ഉറപ്പിച്ച ശേഷം അവളുടെ വെള്ളാരം കണ്ണുകൾ അവിടമാകെ അലഞ്ഞു നടന്നു… അവസാനം പ്രതീക്ഷിച്ചത് എന്തോ കണ്ടെത്തിയത് പോലെ അവ തിളങ്ങി…

അവിടെ അർഥനഗ്നനായ ഒരു ചെറുപ്പക്കാരൻ… ആരോഗ്യദൃഢമാർന്ന ശരീരം… ശരീരത്തിന് കുറുകെ കിടക്കുന്ന പുനൂൽ…. കണ്ണുകൾ അടച്ചു പിടിച്ചു എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടുന്ന അവനെ അവൾ കണ്ണിമക്കാതെ നോക്കി നിന്നു…
അവനു മുൻപിൽ താലങ്ങളിൽ ഉള്ള  നാഗപുഷ്പം മുൻപിലുള്ള വിഗ്രഹത്തിലേക്ക് സമർപ്പിക്കുന്ന അവനെ തന്നെ നോക്കി കൊണ്ട് അവൾ ആ കവിന്റെ പടികൾ ചവിട്ടി കയറി…. എവിടെന്നോ ആഞ്ഞു വീശിയ കാറ്റിൽ അവനു മുൻപിൽ ഇരിക്കുന്ന വിളക്കിലെ തിരി ഒന്നാടി ഉലഞ്ഞു… എങ്കിലും വീണ്ടും അതിനേക്കാൾ ശോഭയിൽ അത് പ്രകാശിച്ചു…. മന്ത്രങ്ങൾ ഉരുവിടുന്ന അവന്റെ ചുണ്ടിൽ എന്തോ മനസ്സിലായത് പോലെ ഒരു ചിരി തിളങ്ങി…

നാഗ വിഗ്രഹത്തിന് മുൻപിൽ ഇരുന്ന ഭസ്മതട്ടിൽ നിന്നു ഒരു നുള്ള് സിന്ദൂരം എടുത്തവൾ അവളുടെ നെറ്റി ചുവപ്പിച്ചു… പിന്നീട് ഇട്ടിരുന്ന ചുരിദാർ ഷാൾ വലിച്ചെറിഞ്ഞു അവൾ ആടി…. ഓരോ ചുവടു വെക്കുമ്പോഴും ഉറവിടം അറിയാത്ത ഒരു ദമരു നാദം അവിടെമാകെ അലയടിച്ചു… ആ ശബ്ദത്തിനനുസരിച്ചു അവളുടെ കാലുകൾ ചലിച്ചു… ആദ്യം സ്ഥായി ഭാവത്തിൽ ആടിയ അവളുടെ കാലുകൾക്ക് ഓരോ നിമിഷം കൂടുന്തോറും വേഗത കൂടി വന്നു… കാൽ പാദങ്ങൾ മുറിഞ്ഞു  അവയിൽ നിന്നു ചോര പൊടിഞ്ഞു…എന്നിട്ടും തളരാതെ ആവേശത്തോടെ അവളുടെ കാലുകളും അതിനനുസരിച്ചു കൈകളും ശരീരവും ആടി…

അവസാനം  ദമരു ശബ്ദം നിലക്കുന്നതിനോടൊപം അവൾ തളർന്നു ആ നാഗ വിഗ്രഹത്തിന് കീഴിൽ വീണു…

അവന്റെ ചുണ്ടിലെ മന്ത്രങ്ങളുടെ വേഗതയേറി….

കാർമേഘം മറച്ച നിലാവ് അതിൽ നിന്നു പുറത്തേക്ക് വന്നു… ആ നിലാവിന്റെ ഓരോ തുള്ളി പ്രകാശം അവളുടെ മേലെ പതിക്കുമ്പോഴും അവളുടെ ശരീരത്തിന് മാറ്റങ്ങൾ സംഭവിച്ചു… വെണ്ണക്കൽ ശില്പം പോലെ തോന്നിക്കുന്ന അവളുടെ ശരീരത്തിൽ നിന്നു വെള്ളി നിറം ഉത്ഭവിച്ചു കൊണ്ടിരുന്നു… രണ്ട് കാലുകൾ ഒന്നായി മാറി അവക്ക് വെള്ളി നിറം… അവളുടെ ശരീരത്തിന് മുകളിൽ നാഗങ്ങളുടേതെന്ന പോലെ വെള്ളി നിറത്തിലുള്ള ശല്കങ്ങൾ പ്രത്യക്ഷപെട്ടു….

തന്റെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാരണം ഉടലെടുത്ത വേദന കൊണ്ടവൾ പുളഞ്ഞു… വേദന താങ്ങാനാവാതെ അവസാനം അവൾ തളർന്നു തുടങ്ങുമ്പോൾ അവളുടെ ശരീരം പൂർണമായി ഒരു വെള്ളി നാഗത്തിന്റെതായി മാറിയിരുന്നു…

അല്പസമയത്തിന് ശേഷം തളർച്ചയാൽ അടഞ്ഞു പോയ കണ്ണുകൾ അവൾ വലിച്ചു തുറന്നു… തളർന്നു കിടന്ന സമയത്തു അവളുടെ ഉള്ളിൽ സ്വപ്നം എന്നപോൽ താൻ ജീവിച്ച തന്റെ  കഴിഞ്ഞ ജന്മം തെളിഞ്ഞു വന്നു… അതിന്റെ പ്രതിഫലനമെന്നപ്പോൾ അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു…

ആ കണ്ണുകൾ വലിച്ചു തുറന്നു അവൾ അവിടെമാകെ ആരെയോ തേടി….

*ഇന്ദ്രാ…..*

വിഗ്രഹത്തിന് മുൻപിൽ ഇരുന്നു പൂജ ചെയ്യുന്ന ചെറുപ്പക്കാരനെ നോക്കി അവൾ തളർന്ന സ്വരത്തിൽ വിളിച്ചു…

ഒരു നിമിഷം മന്ത്രങ്ങൾ ഉരുവിട്ടിരുന്ന അവന്റെ ചുണ്ടുകളും പുഷ്പാർച്ചന നടത്തിയിരുന്ന അവന്റെ കൈകളും  നിശ്ചലമായി…

“ഇന്ദ്രാ…”

ക്ഷീണിച്ച സ്വരത്തിൽ അവൾ വീണ്ടും വിളിച്ചു…

പിന്നീട് ഒരു നിമിഷം  പോലും കാക്കാതെ അവൻ എഴുന്നേറ്റ് വന്നു അവളെ നിലത്തു  നിന്നെഴുന്നേൽപ്പിച്ചു വരിപ്പുണർന്നിരുന്നു…

ഇരുപതാണ്ടുകൾ അനുഭവിച്ച വിരഹ ദുഃഖത്തിൽ അവൻ അവളെ മുറുകെ പുണർന്നു… ഇനി ഒന്നിനും ഒരു വിധിക്കും വിട്ടു നൽകില്ല എന്ന് പറയാതെ പറയുന്ന പോലെ…

അവളുടെ കൈകളും അവനെ വലയം ചെയ്തു… വർധിച്ച സന്തോഷത്തിൽ അവർ പരസ്പരം വാരി പുണർന്നു… നിമിഷങ്ങൾ കഴിയും തോറും കൈകളുടെ മുറുക്കം കൂടി… കണ്ണിൽ. നിന്നും ആനന്ദത്തിന്റെ മിഴിനീർ മുത്തുകൾ അടർന്നു വീണു….

*ജ്വാല…..*

അവളിൽ നിന്നു അകന്നു മാറിയവൻ അവളെ വിളിച്ചു…

“ഇന്ദ്രാ….”

അത്യധികം പ്രണയത്തോടെ അവളും…

അവളുടെ കവിളിൽ കൈ വെച്ചു ആ വെള്ളാരം കണ്ണിലേക്കു നോക്കി അവൻ നിന്നു…

പതിയെ അവർ തമ്മിലുള്ള അകലം കുറഞ്ഞു വന്നു….അവന്റെ അധരങ്ങൾ അവളുടെ ഇളം ചുണ്ടുകളെ പൊതിഞ്ഞു…. ഇരുപതു വർഷം അവൻ ഹൃദയത്തിന്റെ കോണിൽ  പൂട്ടി വെച്ച സ്നേഹം മുഴുവൻ ആ ഒരു ചുംബനത്തിലൂടെ അവൾക്ക് പകർന്നു നൽകി…
ഇരുപതു വർഷം തനിക്ക് അന്യമായ ആ പ്രണയത്തിൽ മുങ്ങി താണ് വിവശയായി അവളും…

അവരുടെ പുനർ  സംഗമത്തിന് ശിവ  ദേവന്റെ ആശിർവാദം എന്ന പോലെ ഇവുടെനിന്നോ ആഞ്ഞു വീശിയ കാറ്റിൽ കാവിലെ മണികൾ കൂട്ടത്തോടെ മുഴങ്ങി…. ദമരു ശബ്ദം ഒന്ന് കൂടി ശക്തിയായി മുഴങ്ങി കേട്ടു…

ആദിശേഷന്റെ പ്രിയ ഭക്തൻ *ഇന്ദ്രശേഷന്റെ* പ്രണയം തിരികെ വന്നിരിക്കുന്നു… 
ഇരുപത് വർഷം മുൻപ് ആരുടെയോ സ്വാർത്ഥതക്ക് മുന്നിൽ ബലിയാടായ തങ്ങളുടെ ജീവിതം പുനർ സൃഷ്ടിക്കാൻ…

അവളുടെ പ്രണയം പൂർവാധികം ശക്തിയോടെ തന്റെ പാതിക്ക് കൈമാറാൻ… അവളും  വീണ്ടും  ജന്മം കൊണ്ടിരിക്കുന്നു… തങ്ങളുടെ ജീവിതം നശിപ്പിച്ചവളുടെ വയറ്റിൽ… അവരുടെ കൂടെ ഒരു മനുഷ്യസ്ത്രീയായി… അവൾ *ജ്വാലമുഖി….*

അവർ അകന്നു നിന്നു… പരസ്പരം നോക്കി ശേഷം നാഗവിഗ്രഹത്തിലേക്കും… ആ സമയം അവരുടെ കണ്ണുകളിലും മനസ്സിലും തെളിഞ്ഞു നിന്നത് പ്രണയം ആയിരുന്നില്ല… പക ആയിരുന്നു… തങ്ങളുടെ സന്തോഷം നശിപ്പിച്ചവരോടുള്ള പക…. അത് അവളുടെ വെള്ളാരം കണ്ണിലും അവന്റെ നീലകണ്ണുകളിലും കനൽ പോലെ തിളങ്ങി….

________________________________💚

ഇതേ സമയം….*നഗർമഠം* തറവാട്….

ആ തറവാട്ടിലെ പൂജമുറിയുടെ വാതിലുകൾ കൊട്ടി അടഞ്ഞു… ശിവ ഭഗവാന്റെ വിഗ്രഹത്തിന് മുന്പിലെ വിളക്കുകൾ കാറ്റിൽ അണഞ്ഞു…..

അതിനു മുൻപിൽ ഇരുന്നു പ്രശനം വെക്കുന്ന ആടിത്യവും പ്രൗടിയുമുള്ള ഭട്ടതിരിപ്പാടിന്റെ കൈകൾ വിറച്ചു….

“””””അപശകുനം…..””””””

അദ്ദേഹം വിറയർന്ന ചുണ്ടുകളാൽ മൊഴിഞ്ഞു…

“”””എന്ത് പറ്റി തിരുമേനി….””””

അദ്ദേഹത്തിന് മുൻപിൽ അഹങ്കാരത്തോടെ ഇരിക്കുന്ന എഴുപത് എഴുപതഞ്ചിനടുത് പ്രായം വരുന്ന സ്ത്രീ ചോദിച്ചു…

“””എന്ത് പറ്റാൻ… താൻ താൻ നിരന്തരം ചെയ്യുന്ന  കർമങ്ങൾ താൻ താൻ അനുഭവിച്ചേയെടുകയെന്നെ വരു….

ഇരുപത് വർഷം മുൻപ് ചെയ്ത പാപം ഈ തറവാടിന് മുകളിൽ തലക്ക് മുകളിലെ വാൾ എന്നപോൽ നിൽക്കുന്നുണ്ട്….

അവർ നശിപ്പിക്കും ഈ തറവാട് മുചൂടും മുടിക്കും…. രക്ഷപ്പെടാൻ ആവില്ല…. അവരുടെ പകയുടെ തീചൂളയിൽ പെട്ട് വെന്തുരുകാൻ  തയാറായിക്കോളൂ….”””””

അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു നിർത്തി….

ആ സ്ത്രീയുടെ കണ്ണുകളിൽ ഭയം ജനിച്ചു….

“”””പരിഹാരം….””””

അവർ ചോദിച്ചു…

“””””പ്രയോജനം ഉണ്ടോ എന്നറിയില്ല… കാരണം അവരുടെ പുനർ സംഗമം പോലും പ്രതികാരത്തിനു വേണ്ടിയാണു.. എന്നാലും ശ്രമിക്കാം…”””””

അദ്ദേഹം പറഞ്ഞു നിർത്തി….

______________________💚

എന്നാൽ ഇതേ  സമയം അവർ ഇന്ദ്രജ്വാല പ്രതികാരത്തിനായി തയാറെടുക്കുകയായിരുന്നു…

Ooooi……

Jzt promo ആണ് ട്ടോ….  അഭിപ്രായം പറയുക…


📖 കഥ തുടരാം

“💚 ഇന്ദ്രജ്വാല💚”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ 🌺യക്ഷി🌺-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!