Skip to content

അവൾ ഉണർന്നത് ഇരുട്ടുമുറിയിൽ!

ജീവിക്കാൻ വിധിക്കപ്പെട്ടവർ ⛈️ മലയാളം നോവൽ

ജീവിക്കാൻ വിധിക്കപ്പെട്ടവർ ⛈️ – Djinn

Love, Suspense · 8 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – ജീവിക്കാൻ വിധിക്കപ്പെട്ടവർ ⛈️

കൂടെയുണ്ടായിരുന്ന ഭർത്താവ് എവിടെ? അവൾ എവിടെയെത്തി? ജീവിക്കാൻ വിധിക്കപ്പെട്ടവർ വായിക്കൂ.


ഒരു വാഹനത്തിന്റെ ഹോണടി കേട്ടാണ് അവൾ ഉറക്കം ഉണരുന്നത്. രാത്രി മുഴുവൻ മഴ നനഞ്ഞു കുതിർന്നിരുന്നതിനാൽ അവൾ വളരെ അവശയായിരുന്നു.

പെട്ടന്നാണ്  സ്വബോധത്തിലേക്ക് വന്നത്. ഇന്നലെ തനിക്ക് ഇഷ്ട്ടപ്പെട്ട ആളുമായി കല്യാണം കഴിക്കാൻ വീട്ടുകാർ സമ്മതിക്കാത്ത അവസ്ഥയിൽ .സ്വന്തം വീടും നാടും ഉപേക്ഷിച്ച് ഇറങ്ങിയപ്പോൾ ആകെ ഉണ്ടായിരുന്നത് തന്റെ ഭർത്താവ് ഒപ്പം ഉണ്ടല്ലോ എന്ന ധൈര്യമായിരുന്നു. പക്ഷേ ഇപ്പോൾ ഈ ഇരുട്ടു മുറിയിൽ താൻ എങ്ങനെ എത്തിയെന്നുള്ള ആകാംഷയും ഭർത്താവിനെ കാണാത്തതിലുള്ള ഭയവും അവളെ ഒരു കയറു പോലെ വലിഞ്ഞു മുറുക്കി. ഒന്നു ഒച്ച വെക്കാനോ എഴുനേൽക്കാനോ വയ്യാതെ അവൾ വീണ്ടും മയക്കത്തിലേക്ക് വീണു. 

വാതിൽ തുറക്കന്ന ശബ്ദത്താലാണ് പിന്നീട് ഉണരുന്നത്. കൈയിൽ ഒരു ഗ്ലാസുമായി ഒരു സ്ത്രീ മോൾ എഴുന്നേറ്റോ എന്നും ചോദിച്ച് അവളുടെ അടുത്ത് വന്നിരുന്നു. അവരോട് ചോദിക്കാൻ കുറേ ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അവളുടെ അവശത അതിനെ തടഞ്ഞു. അവർ അവളെ മടിയിൽ കിടത്തി  ഗ്ലാസിലുണ്ടായിരുന്ന ചുക്കു കാപ്പി കുടിപ്പിച്ചു. നെറ്റിയിൽ ഒരു നനഞ്ഞ തുണിയും വെച്ച് പുതപ്പിച്ച ശേഷം അവർ പുറത്തേക്ക് പോയി. 

           സൂര്യ പ്രകാശം മുഖത്തടിച്ചപ്പോൾ പതിയെ കണ്ണു തുറന്നു .കട്ടിലിൽ നിന്ന്  താഴേക്കിറങ്ങി. വാതിൽ തുറന്നു പുറത്തിറങ്ങിയ അവൾ   ഒരു പുരുഷ ശബ്ദം കേട്ടടുത്തോട്ട് തന്റെ ഭർത്താവിനെ കാണാനുള്ള ആഗ്രഹത്താൽ അവശതകളെ അവഗണിച്ചു സർവശക്തിയുമായി ഓടി പക്ഷേ കണ്ടത് തനിക്ക് ഇന്നലെ കാപ്പിയുമായി വന്ന സ്ത്രീയെയും അവരുടെ മകനെന്നു തോന്നിപ്പിക്കുന്ന യുവാവിനെയും ആണ് . ഉള്ളിൽ ഉള്ള ഭയത്തേയും വേദനയേയും അടക്കി വെച്ച് അവൾ ചോദിച്ചു ഞാൻ ഇപ്പോ എവിടെയാ എന്റെ ഭർത്താവ് എവിടെ . അവളുടെ മുടിയിൽ തലോടി അവർ ചോദിച്ചു. കുട്ടിയുടെ കൂടെ ഉണ്ടായിരുന്നത് ഭർത്താവ് ആയിരുന്നോ .

ഞാൻ ഒരു ടീച്ചറാണ് ഇത് എന്റെ മകൻ. പോലീസിലാണ്. ഇവനു കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു കോളു വന്നു. വാഹനാപകടത്തിൽ ഒരു യുവാവ് മരിച്ചു എന്ന് അതിനു സമീപത്തു നിന്നാണു മോളേ ഇവർ കണ്ടെത്തിയത്. ഒരു നിമിഷം അവൾ തലയിൽ കൈ വെച്ചു പോയി കണ്ണിൽ ഇരുട്ടു കേറും പോലെ അവൾക്കു തോന്നി. അവൾ വീഴാൻ തുടങ്ങിയതും അവർ അവളെ കൈകളിൽ താങ്ങി . വേഗം ആശ്പത്രിയിൽ എത്തിച്ചു. 

ബോധം വന്നുവെങ്കിലും അവളുടെ മാനസികനില ആകെ തെറ്റി പിന്നെ മാസങ്ങളോളം കൗൺസിലിങ്ങ് നടത്തി അവർ അവളെ സാധാരണ നിലയിൽ എത്തിച്ചു. അതിനിടയിൽ അവളുടെ വിവരങ്ങൾ ഡോക്ടർ ചോദിച്ചറിഞ്ഞ് ടീച്ചറെ അറിയിച്ചു. അവർ പതിയെ അവൾക്കിടക്കുന്ന മുറിയിലേക്ക് പോയി. അവളുടെ ആ നിഷ്കളങ്കമായ ചിരി ടീച്ചറുടെ മനസിനെ വല്ലാതെ ഉലച്ചു.
അവളെ തനിച്ചാക്കി പോരാൻ അവരുടെ മനസു സമ്മതിച്ചില്ല.19 വയസ് മാത്രം ഉള്ള ഒരു  കുട്ടി ഒരാളുടെ കൂടെ ഒളിച്ചോടി അന്നേ ദിവസം തന്നെ അവൻ മരണമടഞ്ഞു. അതു ഓർത്തു ജീവിക്കാന് ഉള്ളതല്ല അവളുടെ ജീവിതം . അവളെ അവർ മകളായി ദത്തെടുത്തു. കൗൺസിലിങ്ങും ടീച്ചറുടെ സ്നേഹവും അവളെ സാധാരണ ജീവിതത്തിലേക്ക് നയിച്ചു അങ്ങനെ അവൾ ടീച്ചറുടെ മീനുട്ടി ആയി .

                                                      തുടരും.


📖 കഥ തുടരാം

“ജീവിക്കാൻ വിധിക്കപ്പെട്ടവർ ⛈️”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ Djinn-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!