ശ്രീബാലയുടെ💕ഇച്ചായൻ – അർദ്ധനാരി🦋
Love, Fantasy, Others · 88 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – ശ്രീബാലയുടെ💕ഇച്ചായൻ1️⃣
ദൈവതുല്യനായ ആ ഇച്ചായൻ അവളുടെ ജീവനാകുമോ? കാത്തിരുന്ന ആ സത്യം അവൾ തിരിച്ചറിയുന്നു!
“ഇച്ചായാ….” ആ മധുരം ഊറുന്ന ശബ്ദത്തിന്റെ ഉടമയെ അറിഞ്ഞിട്ടും കേൾക്കാത്ത മാതിരി ജോജി തന്റെ പരീക്ഷണങ്ങൾ തുടർന്നു…
ജോജിയുടെ ലാബും കോളേജും ക്‌ളാസുകളും കുറേ ആയി മുടങ്ങിയിട്ടു… മൂത്ത അച്ചായൻ ജോണിയുടെ വിവാഹത്തിരക്കു ആയിരുന്നു…
“വോ ചേട്ടത്തിയമ്മ വന്ന ഗമ ആയിരിക്കും… അവർക്കു സുന്ദരി അനിയത്തി ഉണ്ടാവും…” പെണ്ണിന്റെ പരിഭവം ശബ്ദത്തിൽ മനസ്സിലായി..
“കറക്റ്റ്… സുന്ദരിക്കുട്ടി ആണ് … എങ്ങനെ അറിഞ്ഞു?” അവൻ മുഖം ഉയർത്തി…
“ആഹാ ഇതാര് ശ്രീബാലയോ?”
“അതേ… ശ്രീബാല തന്നെ…” ശബ്ദം ഇടറി എങ്കിലും മാനേജ് ചെയ്തു…
എപ്പോഴും ബാല എന്നു സ്നേഹപൂർവ്വം വിളിച്ചിരുന്നവൻ മുഴുവൻ പേര് വിളിച്ചത് പെണ്ണിനു ഇഷ്ടം ആയില്ല…
ദേഷ്യപ്പെട്ടു തിരികെ നടന്നവളുടെ കയ്യിൽ പിന്നിൽ നിന്നും അവന്റെ കൈ മുറുകിയതും അവൾ ബലം കൊടുത്തു…
പിൻകഴുത്തിനോട് അടുത്ത് അവന്റെ ശ്വാസച്ചൂടു അറിഞ്ഞതും ബലം നഷ്ടപ്പെട്ടു….. കണ്ണുകൾ ഇറുക്കി അടച്ചു ദീർഘ നിശ്വാസം എടുത്തു അവൾ തളരുന്ന ദേഹത്തെ പിടിച്ചു നിർത്തി…
“വിട്…” അവൾ കൈ കുതറിച്ചു…
“പിണങ്ങിയോ അപ്പോഴേയ്ക്കും… തമാശ അല്ലേ പൊന്നേ?”
“തമാശ ഇച്ചായനു ആയിരിക്കും.. എനിക്കു തമാശ അല്ല…” പൊടിഞ്ഞ കണ്ണുനീർ ശക്തിയിൽ തോണ്ടി എറിഞ്ഞു…
“ഞാൻ പോവാ… വന്നത് തെറ്റായി…”
“അയ്യോ അങ്ങനെ അങ്ങ് പിണങ്ങി പോയാൽ എങ്ങനെയാ? ആദ്യ ഹൗർ ക്ലാസ്സിൽ കൂടി കയറാതെ ഇവിടെ വന്നു ഇരുന്നത് പിന്നെ ആർക്കു വേണ്ടിയാ?
എത്ര ദിവസം ആയി ഈ കോളാമ്പി മുഖം കണ്ടിട്ട്…”
കോളാമ്പി മുഖം എന്നു കേൾക്കുന്നത് പെണ്ണിനു ഇഷ്ടം അല്ല….
“ഇച്ചായാ…” അവൾ ചിണുങ്ങി അവന്റെ നേരെ തിരിഞ്ഞു…
“കോളാമ്പി പൂവിന്റെ ഇടയിൽ കൂടി ഹൃദയത്തിൽ സ്ഥാനം പിടിച്ച ഈ മുഖം കോളാമ്പി മുഖം അല്ലേ?”
പെണ്ണു ചുണ്ടു നീട്ടി കരയും പോലെ…
അപ്പോഴേയ്ക്കും അവന്റെ വിരലുകൾ അവയെ ഞെരുടി വിട്ടിരുന്നു…
“നൊന്തു ഇച്ചാ…” സ്നേഹം മൂക്കുമ്പോൾ ഇച്ചാ ആകും അവൻ അവൾക്കു…
“ഇച്ചായെ കൊതിപ്പിക്കുന്നതിൽ കുഴപ്പം ഇല്ല…” അവൻ കണ്ണിറുക്കി…
പെണ്ണു നെഞ്ചിലേക്ക് ചേർന്നു അവനെ ഇറുക്കി പിടിച്ചു.. തിരികെ അവനും…
“ഇച്ച…” അവൾ മുഖം ഉയർത്തി…
“ഉം…”
“നൂറു രൂപ വേണം… എല്ലാവരും കൊടുത്തു… ഞാൻ മാത്രം ബാക്കി ഉള്ളൂ…” അവന്റെ കോട്ടിന്റെ ബട്ടൺ കറക്കി പെണ്ണു പറഞ്ഞു…
എന്തിനു ഏതിനു ചോദിക്കാതെ ആയിരത്തിന്റെ നോട്ട് ഒരെണ്ണം എടുത്തു ഉള്ളം കയ്യിൽ വച്ചു കൊടുത്തു..
“അയ്യോ വേണ്ട…” കൈ പൊള്ളിയതുപോലെ അതു പോക്കറ്റിൽ തിരികെ വച്ചു, പോക്കറ്റിൽ നിന്നും ചില്ലറ എല്ലാം കൂടി നൂറു എടുത്തു ബാക്കി തിരികെ പോക്കറ്റിൽ ഇട്ടു കൊടുത്തു…
“എന്തിനാ പെണ്ണേ, ബാക്കി കയ്യിൽ വച്ചാൽ പോരേ?”
“പോരാ… കയ്യിൽ പണം ഇരുന്നാൽ ആഗ്രഹങ്ങൾ തോന്നും… അതുപോലെ വീട്ടിൽ കണ്ടാൽ പ്രശ്നം വേറെയും…” അവൾ നാണം നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു…
“അതുകൊണ്ടല്ലേ നീ എപ്പോഴും ലാസ്റ്റ് ആകുന്നതു?”
“അതിൽ എനിക്കു നാണക്കേടില്ല.. ഓരോ കാര്യത്തിനും ഇങ്ങനെ വന്നു ഇച്ചായനോട് കൈ നീട്ടുന്നത് എനിക്കു വലിയ സന്തോഷം ആണ്.. അങ്ങനെ അല്ലേ എനിക്കു ഇത്ര അടുത്ത് കിട്ടൂ… ഇല്ലെങ്കിൽ അച്ചായൻ എപ്പോഴും തിരക്കല്ലേ?” വീണ്ടും നെഞ്ചിൽ മുഖം ചേർത്തു…
“എന്റെ പെണ്ണേ നിന്റെ ഓരോ ന്യായങ്ങൾ…”
“കല്യാണം എങ്ങനെ ഉണ്ടായിരുന്നു?” വീണ്ടും മുഖം ഉയർത്തി അവന്റെ മുഖത്തു നോക്കി…
“ഗംഭീരം ആയിരുന്നു… നീ എന്തേ വരാഞ്ഞത്?”
“ഞാൻ അത്ര ഒന്നും വളർന്നിട്ടില്ല..” പെണ്ണു കണ്ണ് അടച്ചു..
അതു അവളുടെ നിറഞ്ഞ മിഴികളെ മറയ്ക്കാൻ ആണെന്ന് അവനു അറിയാം…
“ഇച്ചായാ…”
“ഉം….”
“ഭാര്യാപദവി ഒന്നും ആഗ്രഹിക്കാൻ എനിക്കു അർഹത ഇല്ല എന്നു അറിയാം.. ഒരിക്കലും ആഗ്രഹിക്കുകയും ഇല്ല…”
“പിന്നെ?” അവന്റെ മുഖം ഇരുണ്ടു…
“ഇച്ചായന്റെ സ്നേഹം അൽപ്പം എനിക്കായി ഈ കോണിൽ മാറ്റി വച്ചാൽ മതി…” നെഞ്ചിൽ തൊട്ടു പറഞ്ഞു..
“എന്റെ വെപ്പാട്ടി ആയി ഇരിക്കാൻ ആണോ?” അവന്റെ വെളുത്ത മുഖം കറുത്തു…
“അങ്ങനെ ആയാലും പരാതി ഇല്ല… എനിക്കു അറിയാം എന്റെ പരിധി…” അവൾ വശ്യമായി ചിരിച്ചു അവന്റെ ദേഷ്യം കുറയ്ക്കാൻ…
“എന്നാൽ മോൾക്ക് ആള് തെറ്റി.. ഭാര്യ മാത്രമേ ജോജിക്ക് ഉണ്ടാവൂ.. വെപ്പാട്ടികൾ ഉണ്ടാവില്ല.. ഹൃദയവും ശരീരവും രണ്ടായി വീതിക്കാൻ ജോജി രണ്ടാമത് ഒന്നു കൂടി ജനിയ്ക്കണം… കേട്ടോടീ അച്ചീ…” അവന്റെ നാസിക തുമ്പു അവളുടെ നാസികത്തുമ്പിൽ ചേർന്നു…
“രണ്ടാം വർഷം ഡിഗ്രി ആണ് ശ്രീബാല… Bsc കെമിസ്ട്രി..
രണ്ടാം വർഷം മാസ്റ്റർ ആണ് ജോജി എന്ന പെണ്ണിന്റെ ഇച്ചായൻ.. പൂത്ത പണചാക്ക് ആണ് ഇച്ചായൻ പക്ഷേ, നിത്യവൃത്തിയ്ക്കു കൂടി വക ഇല്ല ശ്രീബാലയ്ക്ക്… അച്ഛൻ അരവിന്ദൻ ഒരു പലചരക്കു കടയിൽ സാധനങ്ങൾ തൂക്കി വിൽക്കുന്ന ജോലി ചെയ്യുന്നു… അമ്മ സിന്ധു ആടിനെയും കോഴിയെയും വളർത്തുന്നു… ശ്രീബാലയ്ക്ക് താഴെ രണ്ടു അനിയത്തിമാർ… ഒരു അനിയൻ… ഏറ്റവും ഇളയവൻ ആയ അനിയൻ ചെറിയ കുട്ടിയും… അപ്രതീക്ഷിതമായി വന്ന അംഗം ആണ്… എന്നാൽ എല്ലാവരുടെയും കുഞ്ഞാണ്… രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ മുണ്ട് മുറുക്കി ആണ് അരവിന്ദും സിന്ധുവും ജീവിക്കുന്നത്…
പഠിക്കാൻ മിടുക്കി ആയ ശ്രീബാലയ്ക്ക് പ്ലസ് ടുവിനു നല്ലമാർക്ക് ഉണ്ടായിരുന്ന കാരണം കോളേജ് അഡ്മിഷൻ വേഗം തന്നെ ശരിയായി.. എന്നാൽ തുടർന്നുള്ള കാര്യങ്ങൾ കഷ്ടത്തിലും. എങ്ങനെ ഒക്കെയോ കഷ്ടിച്ചു ആറു മാസം വരെ കോളേജിൽ പോയ ശ്രീബാലയ്ക്ക് തന്റെ പഠനം തുടരാൻ കഴിയാതെ നിർത്തേണ്ടി വന്നു… ഇളയ അനുജൻ ജന്മനാ ഷുഗർ പേഷ്യന്റ് ആയിരുന്നു… പെട്ടെന്ന് ദേഹം ആകെ നീരുവച്ചു വീങ്ങിയ അവന്റെ ചികിത്സയ്ക്കായി ഉള്ളതെല്ലാം വിറ്റു പെറുക്കി.. പഠനം നിർത്തേണ്ടി വന്നതും പോരാഞ്ഞു കിടപ്പാടം കൂടി നഷ്ടപെടുന്ന അവസ്ഥ…
പഠിത്തം നിർത്തേണ്ടി വന്ന അവസരത്തിൽ ശ്രീബാലയെ സ്പോൺസർ ചെയ്തു ജോജി… (ആ കഥ പിന്നീട് പറയാം) അങ്ങനെ പെണ്ണിന്റെ ദൈവം ആയി മാറി ജോജി.. ദൈവം പിന്നെ പ്രാണൻ ആകാൻ ഒരു വർഷം കൂടി എടുത്തു……..”
ജോജി-ശ്രീബാല പ്രണയം “ശ്രീബാലയുടെ ഇച്ചായൻ” 💕 എന്ന പേരിൽ ഇവിടെ തുടങ്ങി വയ്ക്കുക ആണ്👇👇👇👇👇
നല്ല സപ്പോർട്ട് വേണം.. എൺപതുകളിലെ കഥ ആണ്…
തുടക്കത്തിലേക്ക് പോകാം അല്ലേ?
🥭🥭🥭🥭🥭🥭🥭🥭🥭🥭🥭🥭🥭🥭
ഭാഗം 1️⃣
🥭🥭🥭🥭🥭🥭🥭🥭🥭🥭🥭🥭🥭🥭
“ചിലവ് ചെയ്യണം മോളെ… ഒരു ഹാപ്പി ന്യൂസ് ഉണ്ട്….” സന്തോഷത്തോടെ രാഖി ഓടിവന്നു ശ്രീയേ കെട്ടിപ്പിടിച്ചു..
“അതിനു കാര്യം അറിയണ്ടേ ആദ്യം…” നോട്സ് എഴുതുന്നത് തുടർന്നുകൊണ്ട് ശ്രീബാല പറഞ്ഞു…
“നിന്റെ സ്‌പോൺസറെ കണ്ടുപിടിച്ചു ഞാൻ…”
“നേരാണോടീ”… ഞെട്ടലോടെ ശ്രീബാല മുഖം ഉയർത്തി…
“അതേടീ..”
“നോ വേ.. നീ എന്ന് അല്ല ആര് തലകുത്തി നിന്നാലും കിട്ടില്ല… എന്റെ സ്പോൺസർ അത്ര വേന്ദ്രൻ ആണ്… ഒരു പഴുതും ഇടാറില്ല… കഴിഞ്ഞ ആറുമാസം ആയി അതറിയാൻ ഞാൻ തലകുത്തി മറിഞ്ഞു നോക്കി… നമ്മൾ ഇപ്പോൾ രണ്ടാം വർഷത്തിലേക്കും കടന്നു..
യാതൊരു ഹിൻഡും ഇല്ല.. അതായതു എല്ലാ പഴുതുകളും അടച്ചു ആണ് ട്രസ്റ്റ് വഴി ആ പണം ഫീസ് ആയി അടയുന്നത്…”
“എടീ പൊട്ടീ ലൈബ്രറിയിൽ ഞാൻ ബുക്ക് റെഫർ ചെയ്യുമ്പോൾ ആണ് നമ്മുടെ ചേട്ടന്മാർ അവിടെ രഹസ്യം ആയി യോഗം കൂടുന്നത്… നിന്റെ പേരും മറ്റു ചില പേരുകളും കേട്ടു, പക്ഷെ അവരെ ആരെയും എനിക്കറിയില്ല… സത്യം..”
പെണ്ണ് തന്റെ കൊക്കിൽ തൊട്ടു…
“എങ്കിൽ ആരാണെടീ?” ശ്രീബാലയുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു നിന്നു.. തന്റെ സ്‌പോൺസറെ കാണാൻ തുടക്കം മുതൽ ഒരുപാടു കൊതിച്ചു… ഓർക്കുമ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞു അയാളുടെ ആരോഗ്യത്തിനും നന്മയ്ക്കും ആയി പ്രാർത്ഥിക്കും…
“നമ്മുടെ ജോജിച്ചായൻ…”
“ബെസ്ററ്… അതാരാ?” ചമ്മലോടെ ആണ് ചോദിച്ചത്…
“എനിക്കും അറിയില്ല.. നമ്മൾ പുതിയ പിള്ളേർ അല്ലേ? എല്ലാവരെയും പഠിച്ചു വരുന്നതല്ലാ ഉള്ളൂ…” അവളും ചമ്മി..
“അപ്പോൾ ഇനി എന്ത് ചെയ്യും..?”
“ആരോടെങ്കിലും ചോദിക്കാം… അവരുടെ സംസാരത്തിൽ ആൾ കോളേജിലെ തന്നെ പുലി ആണ്… അപ്പോൾ നമ്മുടെ ടാസ്ക് ഇവിടെ തുടങ്ങുക ആണ്… ചലോ…” പെണ്ണ് അടുത്ത് ഇരുന്നു…
“നീ ചലോ എന്ന് പറഞ്ഞിട്ട് ഇരിക്കുക ആണോ?”
“എന്റെ പൊന്നെ ടാസ്ക് ചലോ എന്നാണ്, അല്ലാതെ നീയും ഞാനും ചലോ എന്നല്ല… ഇടിക്കുള സാറിന്റെ ക്ലാസ് ആണ്, ഞാൻ സ്കിപ് ആയാലും നീ സ്കിപ് ആയാൽ അയാൾ നിർത്തി പൊരിക്കും… വേണോ?” രാഖി ചിരിച്ചു…
“അയ്യോ വേണ്ട…”
“എങ്കിൽ മോൾ ഇരുന്നു പഠിച്ചാട്ടെ…”
“ഇരുന്നു… പഠിച്ചു…” ചിരിയോടെ നോട്സ് എഴുതൽ തുടരുമ്പോൾ മനസ്സ് നിറയെ ആ ആൾ ആരായിരിക്കും, കാണാൻ എങ്ങനെ ആയിരിക്കും എന്നൊക്കെ ഉള്ള ചിന്തകൾ ആയിരുന്നു ശ്രീബാലയുടെ മനസ്സിൽ..”
ഏറെ നാളായുള്ള മോഹം ആണ് ഒന്ന് കാണാൻ ദൈവസമാനൻ ആയ ആ വ്യക്തിയെ… തനിക്കു മുൻപിൽ പൂർണമായും അടഞ്ഞുപോയി എന്ന് എന്ന് കരുതിയ ആ വിദ്യാ- ആലയത്തിന്റെ വാതായനങ്ങൾ തനിക്കായി രണ്ടാമത് തുറന്നു തന്നവൻ ആണ്… തന്റെ ഹൃദയത്തിലെ ദൈവത്തിന്റെ രൂപത്തിന് ഇപ്പോൾ ഒരു മുഖം ഇല്ല.. ആ മുഖം തേടാൻ തുടങ്ങിയിട്ടു മാസങ്ങൾ ആയി, കൃത്യമായി പറഞ്ഞാൽ ഏഴു മാസങ്ങൾ, ഇരുപത്തി ഒന്നു ദിനങ്ങൾ……
“എന്താടീ ആലോചിക്കുന്നത്?” രാഖി അവളെ തട്ടി…
“ഇച്ചായനെ…” ശ്രീബാല കണ്ണിറുക്കി ചിരിച്ചു…
“ഇച്ചായനെയോ?” അവളുടെ കണ്ണുകൾ കുറുകി..
“അതെ ജോജിച്ചായനെ…”
“ഓ… പ്രണയം വല്ലതും തോന്നിത്തുടങ്ങിയോ?”
“എന്റെ ദൈവം അല്ലെടീ… മുഖം ഇല്ലാത്ത ദൈവത്തിനു മുഖം കൊടുത്തു ആ രൂപത്തിന് പൂർണത കൊടുക്കണ്ടേ? അതിനു ജീവൻ കൊടുക്കണ്ടേ..”
“കളി കാര്യം ആകുമോടീ..”
“ഹഹഹഹ… ഡീ പൊട്ടേ ശ്രീകൃഷ്ണൻ എല്ലാവരുടെയും മനസ്സിൽ ദൈവം ആണ്, ആ ദൈവത്തിനോട് നമുക്ക് പ്രണയം ആണോ?”
“അല്ല…”
“പിന്നെ?”
“ഭക്തി…”
“അത് നിനക്ക്… എനിക്ക് അദ്ദേഹം എന്റെ സ്വന്തം ആണ്…. ഭയമോ ബഹുമാനമോ ഒന്നും അല്ല, പിന്നെയോ?”
ശ്രീബാല രാഖിയോട് ചോദിച്ചു..
“നിനക്ക് ഭ്രാന്ത് പിടിച്ചോ?” അവൾക്കു സംശയം തോന്നി…
“ഭ്രാന്ത് പിടിച്ചില്ല, പിടിക്കും.. പിടിച്ചാൽ ഞാൻ ആദ്യം ഉപദ്രവിക്കുക നിന്നെ ആവും… I AM SO HAPPY ഡീ… എന്റെ ദൈവം ഈ പരിസരത്തു എവിടെയോ ഉണ്ട്…”
“മണ്ണിലോ, വിണ്ണിലോ, തൂണിലോ തുരുമ്പിലോ എന്നല്ല, ഇതിൽ എല്ലാം ഉണ്ട്… ഈ കസേരയിൽ ഉണ്ട്, മേശയിൽ ഉണ്ട്, പുസ്തകം, പേന പെൻസിൽ എന്ന് വേണ്ട എല്ലാ ഇടത്തും ഉണ്ട്…”
“ആ ഇടിക്കുളയിൽ ഒന്ന് കാണിച്ചു തരുമോ? രാഖി ചിരിയോടെ ചൂണ്ടി..
“അത് സാത്താന്റെ അംശം ആണെടീ, വൈകാതെ നീ കാണും, നോട്സ് ഒക്കെ ക്ലിയർ ആണോ?”
“അയ്യോ മുഴുവൻ ആക്കിയില്ല, മറന്നു പോയി.” രാഖി തലയ്ക്കു കൈ വച്ച് ഇരുന്നു….
“എങ്കിൽ സാത്താൻ ചരിതം ഇവിടെ ആരംഭിക്കുന്നു.. ശ്രീബാല നാടകീയം ആയി പറഞ്ഞു….
“ശ്രീബാല ഗെറ്റപ്പ്…”
കാത്തിരിക്കൂ 🍡🍡
അർദ്ധനാരി… ✍️
📖 കഥ തുടരാം
“ശ്രീബാലയുടെ💕ഇച്ചായൻ”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission









