Skip to content

ഒറ്റപ്പെടലിന്റെ വേദനയിൽ പാർവതി!

രുദ്രപാർവ്വതീയം ❣️ മലയാളം നോവൽ

രുദ്രപാർവ്വതീയം ❣️ – Aksharajwala

Love, Drama, GOLDEN PEN 26 · 63 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – രുദ്രപാർവ്വതീയം ❣️ part 1

ആഢ്യത്വം നിറഞ്ഞുനിൽക്കുന്ന മാളിയേക്കൽ തറവാട്ടിലെ ഹോം നേഴ്സ് ആയി എത്തിയ പാർവതിയുടെ ജീവിതം മാറിമറിയുമോ?


തുണി നിറച്ച ബാഗ് മുറുക്കെപ്പിടിച്ച് അവൾ ആ പഴയ ഓട്ടോയിൽ നിന്നും താഴെ ഇറങ്ങി. 👜🛺

​”എത്രയാ ചേട്ടാ?”
പേഴ്സ് തുറന്ന് പൈസ എണ്ണുന്നതിനിടയിൽ അവൾ ചോദിച്ചു. 🪙👛

​”നൂറു രൂപ മോളെ..”
പൈസ കൊടുത്ത് ബാക്കി വാങ്ങി ബാഗിന്റെ സൈഡ് പോക്കറ്റിലേക്ക് വെച്ച് അവൾ മുന്നിലേക്ക് നോക്കി. 💵👀

​അവിടെ, ആകാശത്തോളം ഉയർന്നു നിൽക്കുന്ന കൂറ്റൻ മതിൽക്കെട്ടുകൾ. 🧱☁️

​കറുപ്പും സ്വർണ്ണനിറവും കലർന്ന ആ വലിയ ഗേറ്റിന് ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു. ✨🏰

​ഗേറ്റിന്റെ വലതുവശത്ത് ഒരു കരിങ്കൽ ഫലകത്തിൽ കൊത്തിവെച്ചിരിക്കുന്നു. 🪨📜


​                      ‘മാളിയേക്കൽ തറവാട്’ 🏯✨

​ഗേറ്റിനടുത്തെത്തിയപ്പോൾ അവൾ ഒന്ന് മടിച്ചുനിന്നു. ഉള്ളിൽ ചെറിയൊരു പരിഭ്രമം. 😟💓

​അപ്പോഴാണ് ഗേറ്റിന്റെ ചെറിയ വാതിൽ തുറന്ന് ഒരു പ്രായമായ മനുഷ്യൻ പുറത്തേക്ക് വന്നത്. 🚪👴

​വെളുത്ത മുണ്ടും ഷർട്ടും ധരിച്ച, നെറ്റിയിൽ ചന്ദനക്കുറി തൊട്ട തറവാട്ടിലെ കരസ്ഥാൻ! 🧔‍♂️🪔

​”ആരാ.. എവിടുന്നാ വരുന്നത്?” അദ്ദേഹം ഗൗരവത്തിൽ ചോദിച്ചു. 🧐💬

“ഞാൻ.. ഞാൻ പാർവതി. ഇവിടെ ഹോം നേഴ്സിന്റെ ഒഴിവുണ്ടെന്ന് അറിഞ്ഞ് വന്നതാ..”
അവൾ പതർച്ചയോടെ പറഞ്ഞു. 😟

​ഹോം നേഴ്സ് എന്ന് കേട്ടതും അദ്ദേഹത്തിന്റെ മുഖത്തെ ഗൗരവം ഒന്ന് കുറഞ്ഞു. 🙂

​”ആ.. മോളായിരുന്നോ? രാവിലെ പറഞ്ഞിരുന്നു പുതിയ ഹോം നേഴ്സ് വരുമെന്ന്. അകത്തേക്ക് വാ മോളെ..”

ഗേറ്റിന്റെ ചെറിയ വാതിൽ അദ്ദേഹം പൂർണ്ണമായും തുറന്നു കൊടുത്തു. 🤝🚪

​”ആ ബാഗ് ഇങ്ങു തന്നേ, ഞാൻ പിടിക്കാം..”
അദ്ദേഹം സ്നേഹത്തോടെ കൈനീട്ടി. 👋👜

​” വേണ്ട… ഞാൻ എടുത്തോളാം.”
അവൾ വിനയത്തോടെ നിരസിച്ചു. 😊🚫

​ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ പാർവതി ഒരു നിമിഷം നിന്നുപോയി. 😮✨

​കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന മുറ്റം! വശങ്ങളിൽ സുഗന്ധം പരത്തുന്ന മുല്ലപ്പൂക്കൾ വിടർന്നു നിൽക്കുന്നു. 🏡🌼

​തറവാടിന്റെ ഉമ്മറത്തേക്ക് നീളുന്ന ആ വഴിയിലൂടെ നടക്കുമ്പോൾ, എവിടെനിന്നോ ഒഴുകി വരുന്ന ചന്ദനത്തിരിയുടെ മണം അവളെ വരവേറ്റു. 🌸💨🕯️

​കാർ പോർച്ചിൽ തിളങ്ങി നിൽക്കുന്ന വിലകൂടിയ വണ്ടികൾ. ആ വലിയ വീടിന്റെ ഓരോ തൂണിലും ആഢ്യത്വം നിറഞ്ഞു നിന്നിരുന്നു. 🏎️🏯💎

​”ദേവകിയമ്മ കുറച്ചു ദിവസമായി പുതിയ ഒരാൾ വരുന്നത് കാത്തിരിക്കുകയായിരുന്നു… മോളു അകത്തേക്ക് ചെന്നോളൂ.” നടപ്പിനിടയിൽ കരസ്ഥാൻ മെല്ലെ പറഞ്ഞു. 👵⏳

​പാർവതി മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ, അവളുടെ കണ്ണുകൾ ആ വലിയ തറവാടിന്റെ ഓരോ കോണിലും അത്ഭുതത്തോടെ പരതുകയായിരുന്നു. 👀🏤

​അവൾ ആ വലിയ പൂമുഖത്തിന്റെ പടികൾ കയറി. തേക്കുതടിയിൽ തീർത്ത ഭീമാകാരമായ വാതിലിന് മുകളിൽ ഗണപതി ഭഗവാന്റെ ഒരു ശില്പം കൊത്തിവെച്ചിട്ടുണ്ട്. 🪵

​”സാവിത്രി കുഞ്ഞേ… ദേ പുതിയ ഹോം നേഴ്സ് വന്നിട്ടുണ്ട്!” 📢👵

​കരസ്ഥാന്റെ വിളി കേട്ടതും അകത്തുനിന്ന് സാവിത്രി ഉമ്മറത്തേക്ക് വന്നു. 👣🏡

​നരച്ചു തുടങ്ങിയ മുടി ഒതുക്കിവെച്ച്, ലളിതമായ വേഷമണിഞ്ഞ ഒരു സ്ത്രീ ഇറങ്ങിവന്നു. 👩‍✨

​”ആ വന്നോ… രാവിലെ തൊട്ട് മോളെ നോക്കി ഇരിക്കുവായിരുന്നു.”
സാവിത്രി പാർവതിയെ ഒന്ന് നോക്കി. “അകത്തേക്ക് വരൂ മോളെ…” 🏠👋

​”മോൾടെ പേര് എന്താ?”
സാവിത്രിയുടെ ചോദ്യം കേട്ട് അവൾ പതുക്കെ തലയുയർത്തി. ❓😊

​നല്ല വെളുത്ത നിറം, വടിവൊത്ത ശരീരം. മുട്ടോളം എത്തുന്ന കറുത്ത മുടി പിന്നിൽ ഭംഗിയായി മെടഞ്ഞു ഇട്ടിരിക്കുന്നു.. 💇‍♀️✨

​ആ ദാവണി വേഷത്തിൽ അവൾ അതീവ സുന്ദരിയെ പോലെ സാവിത്രിക്ക് തോന്നി. 👗💖

​കരിമഷി കൊണ്ട് വാലിട്ടെഴുതിയ ഉണ്ടക്കണ്ണുകൾ സാവിത്രിയെ നോക്കി പതുക്കെ ചിമ്മിയപ്പോൾ, ആ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. 👀🖤😊

​മൂക്കിലെ ആ ചെറിയ മൂക്കുത്തി വെളിച്ചത്തിൽ ഒന്ന് തിളങ്ങി. കഴുത്തിലെ നേർത്ത സ്വർണ്ണമാല അവളുടെ ആ അഴകിന് ഒരു പൂർണ്ണത നൽകുന്നുണ്ടായിരുന്നു. ✨💎

​”പാർവതി…” അവൾ പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി. 🌸💬

​”അമ്മക്ക് സുഖമില്ലാതായിട്ട് കുറച്ചു ദിവസമായി. പ്രായത്തിന്റെ അവശതകളാണ്.

അധികം ആരോടും സംസാരിക്കില്ല. എപ്പോളും മുറിയിലാണ് അമ്മയുള്ളത്.” സാവിത്രി അവളെ വിളിച്ചു അമ്മയുടെ അടുത്തേക് പോയി. 👵🛌🏥

​സാവിത്രിയുടെ പിന്നാലെ പാർവതി ആ വലിയ വീടിന്റെ ഉള്ളിലേക്ക് നടന്നു. 👣🚶‍♀️

​ഓരോ ചുവടുവെക്കുമ്പോഴും ആ തറവാടിന്റെ പ്രൗഢി അവളെ അമ്പരപ്പിച്ചു കൊണ്ടിരുന്നു. 😮🏛️

​വിശാലമായ ഹാൾ. അവിടെ തേക്ക് തടിയിൽ തീർത്ത വലിയ ഊണുമേശയും ചാരുകസേരകളും. 🪵🪑🍽️

​വശങ്ങളിൽ വിലകൂടിയ പുരാതന വസ്തുക്കൾ അലങ്കരിച്ചു വെച്ചിരിക്കുന്നു. 🏺💎

​ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും മണം ആ ഹാളിൽ നിറഞ്ഞു നിന്നിരുന്നു. 🕯️💨🌸

​ചുവരുകളിൽ തൂക്കിയിട്ടിരിക്കുന്ന വലിയ എണ്ണച്ചായ ചിത്രങ്ങൾ. 🖼️🎨

“ഇതാണ് അമ്മയുടെ റൂം..” ഹാളിന്റെ വലതുവശത്തുള്ള വലിയൊരു വാതിൽ തുറന്ന് സാവിത്രി പറഞ്ഞു. 🚪🗝️

​നല്ല വെളിച്ചം കയറുന്ന, കാറ്റുള്ള വലിയൊരു മുറി. അവിടെ കട്ടിലിൽ നിശബ്ദയായി കിടക്കുകയാണ് ദേവകിയമ്മ. 🛏️💨✨

​“അമ്മേ… ഇത് പാർവതി. അമ്മയെ നോക്കാൻ വന്നതാ.” സാവിത്രി ദേവകിയമ്മയുടെ അരികിൽ ചെന്ന് മെല്ലെ പറഞ്ഞു. 👩‍⚕️💬

​ദേവകിയമ്മ പതുക്കെ കണ്ണുകൾ തുറന്നു പാർവതിയെ നോക്കി. 👀👵

​”മോൾക്ക്‌ മുറി ഒരുക്കിയത് ഇതിന്റെ തൊട്ടടുത്താണ്. അമ്മ എപ്പോൾ വിളിച്ചാലും കേൾക്കാൻ പാകത്തിന്.

ഡ്രസ്സൊക്കെ മാറി വേഗം വന്നോളൂ..” സാവിത്രി അവളെ അടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി. 👣🚪👗

​സാവിത്രിയമ്മ കാണിച്ചു കൊടുത്ത മുറിയിലേക്ക് പാർവതി കയറി. പഴയ രീതിയിലുള്ള ഒരു തടി കട്ടിലും ചെറിയൊരു അലമാരയും അവിടെ ഉണ്ടായിരുന്നു. 🛏️🧺🗄️

​ജനൽ തുറന്നപ്പോൾ പുറത്ത് പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരു മാവ്. 🪟🌳

അവൾ ബാഗ് കട്ടിലിൽ വെച്ച് ബാത്ത്റൂമിലേക്ക് കയറി.👜

​തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ അവളുടെ മനസ്സിനും അല്പം കുളിർമ തോന്നി. 🚿💧

കണ്ണാടിയിൽ നോക്കി നെറ്റിയിലെ പൊട്ട് ഒന്ന് ശരിയാക്കി അവൾ പതുക്കെ മുറിക്ക് പുറത്തേക്ക് ഇറങ്ങി. 🪞✨

​നേരെ ദേവകിയമ്മയുടെ മുറിയിലേക്കാണ് അവൾ നടന്നത്. 👣🚶‍♀️

​അവിടെ വാതിലിനടുത്ത് തന്നെ അവളെയും കാത്ത് സാവിത്രി നിൽപ്പുണ്ടായിരുന്നു. പാർവതിയെ കണ്ടതും സാവിത്രി ശബ്ദം താഴ്ത്തി പറഞ്ഞു. 🚪⏳

​”അമ്മ ഉറങ്ങി മോളെ… ഇനി കുറച്ച് കഴിഞ്ഞു നോക്കിയാൽ മതി.” 😴🤫

​പാർവതി അതിന് മറുപടിയായി ഒന്ന് തലയാട്ടി. ✅😊

​”പാർവതി ഒന്നും കഴിച്ചില്ലല്ലോ, വായോ… എന്തെങ്കിലും കഴിച്ചു.

കുറച്ചു നേരം വിശ്രമിച്ചോളൂ, അത് കഴിഞ്ഞു ഇവിടെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചൊക്കെ പറഞ്ഞു തരാൻ.”

സാവിത്രി സ്നേഹത്തോടെ അവളെ അടുത്തേക്ക് വിളിച്ചു. 🍲🥣☕

​അവർ രണ്ടുപേരും കൂടി അടുക്കളയിലേക്ക് നടന്നു. 👣🍛

​അടുക്കളയുടെ പടിവാതിൽക്കൽ എത്തിയ പാർവതി ഒരു നിമിഷം അത്ഭുതത്തോടെ നിന്നുപോയി. 😲🚪

​അതൊരു സാധാരണ അടുക്കളയായിരുന്നില്ല. വലിയൊരു ഹാളിന്റെ അത്രയും വലിപ്പമുള്ള ഒരു അടുക്കള. 🍳🥘🔥🥣

ഒരു വശത്ത് പുകയില്ലാത്ത വലിയ അടുപ്പുകൾ അടുക്കി വെച്ചിരിക്കുന്നു. 🔥🥘

മറുഭാഗത്ത് തേക്കുതടിയിൽ തീർത്ത വലിയ അലമാരകളിൽ തിളങ്ങുന്ന പിച്ചള പാത്രങ്ങളും ചെമ്പുരുളികളും നിരത്തി വെച്ചിട്ടുണ്ട്. 🪵🏺

​അവിടെ വറക്കുന്ന മസാലകളുടെയും നെയ്യ് ചേർത്ത വിഭവങ്ങളുടെയും ഒരു പ്രത്യേക മണം തങ്ങിനിൽക്കുന്നുണ്ടായിരുന്നു. 🍳🧈🍛💨

​ആധുനിക സൗകര്യങ്ങൾ ഉണ്ടെങ്കിലും ആ വലിയ അടുക്കളയുടെ ഓരോ കോണിലും ആ പഴയ തറവാടിന്റെ പ്രൗഢിയും ചിട്ടവട്ടങ്ങളും പാർവതിക്ക് അനുഭവപ്പെട്ടു. ✨🏤🥣

​”ഇരിക്കൂ മോളെ…” സാവിത്രി ഒരു ചെറിയ മരക്കസേര പാർവതിക്ക് നേരെ നീക്കി കൊണ്ട് പറഞ്ഞു. 🪑😊

​”ജാനകി… മോൾക്ക്‌ കുറച്ചു ചോറ് എടുത്തുവെക്ക്. ഞാൻ ദേ ഒന്ന് കുളിച്ചിട്ട് വരാം.”
സാവിത്രി അത് പറഞ്ഞ് അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു. 🍚🚿👣

ജാനകി പിച്ചള പാത്രത്തിൽ നിന്നും ചൂടുള്ള ചോറ് പാർവതിയുടെ ഇലയിലേക്ക് വിളമ്പി. 🥣🍲🍃🍚

​”മോളുടെ വീട് എവിടെയാ?”
ജാനകി സ്നേഹത്തോടെ ചോദിച്ചു. ❓🏡

​”ഞാൻ പാലക്കാട് നിന്നാ വരുന്നത് ജാനകി ചേച്ചി…”
പാർവതി പതുക്കെ പറഞ്ഞു. 🏞️💬

​”വീട്ടിൽ ആരൊക്കെയുണ്ട്? അച്ഛനും അമ്മയും ഒക്കെ?” 👨‍👩‍👧‍👧❓

​ആ ചോദ്യം കേട്ടതും പാർവതിയുടെ മുഖത്തെ ചിരി ഒന്ന് മങ്ങി. അവൾ കൈയ്യിലിരുന്ന ചോറ് പതുക്കെ ഉരുളയാക്കി. 😔🥣

​”ഇപ്പൊ ആരുമില്ല ചേച്ചി… എനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ ഒരു ആക്സിഡന്റിൽ അച്ഛനും അമ്മയും അനിയത്തിയും പോയി.

പിന്നെ വളർന്നതും പഠിച്ചതും ഒക്കെ ഒരു അനാഥാലയത്തിലായിരുന്നു.” 🕯️🛤️🏫💔

​ജാനകി ഒന്നു സ്തംഭിച്ചു പോയി. “അയ്യോ.. സാരമില്ല മോളെ. വിധി ഓരോരുത്തർക്കും ഓരോന്ന് കരുതി വെച്ചിട്ടുണ്ടാകും.

ഈ തറവാട്ടിലെത്തിയാൽ പിന്നെ ആരും ഒറ്റയ്ക്കാവില്ല. ഇവിടെ ഒരുപാട് പേരുണ്ട്.” 🤝🥺✨

​പാർവതി പതുക്കെ കണ്ണുകൾ തുടച്ചു. വിഷയം മാറ്റാനായി അവൾ ചുറ്റും നോക്കി.

“അതെയോ? ഇത്രയും വലിയ വീടാണെങ്കിലും ഞാൻ ഇതുവരെ വേറെ ആരെയും കണ്ടില്ലല്ലോ ചേച്ചി..

സാവിത്രിയമ്മയും ദേവകിയമ്മയും മാത്രമേ ഉള്ളോ ഇവിടെ?” 👀🏤❓

​ജാനകി ഒന്ന് ചിരിച്ചു. “ഏയ്.. ഇത് വലിയൊരു കുടുംബമല്ലേ മോളെ! ഇപ്പൊ ഉച്ചസമയമായത് കൊണ്ട് എല്ലാവരും അവരവരുടെ റൂമിലാ.

ഇനി ചായ കുടിക്കാൻ നേരമാകുമ്പോൾ എല്ലാവരെയും കാണാം.

സാവിത്രികുഞ്ഞിനെ പോലെ അല്ല മോളെ ഈ തറവാട്ടിലെ ബാക്കി ഉള്ളവർ. മോൾക്ക് ഓരോരുത്തരെയും പറ്റി ഒരു ധാരണ വേണം.” 😊☕🛌

​പാർവതി ചോറ് കഴിക്കുന്നത് നിർത്തി ജാനകിയെ നോക്കി. 🧐🥣

​”ഇവിടുത്തെ മൂത്ത മകൻ ഉണ്ടല്ലോ ശിവശങ്കർ സാർ! അദ്ദേഹമാണ് ഈ തറവാടിന്റെയും ബിസിനസ്സിന്റെയും ഒക്കെ നട്ടെല്ല്. 💼🏢

​ഭയങ്കര ഗാംഭീര്യമുള്ള മനുഷ്യനാണ്. അധികം സംസാരമൊന്നുമില്ല, പക്ഷേ അദ്ദേഹം ഒന്ന് നോക്കിയാൽ തന്നെ എല്ലാവരും വിയർത്തുപോകും. 👔💼🔥

​ബിസിനസ്സ് കാര്യങ്ങളിലൊക്കെ ഭയങ്കര കണിശക്കാരനാ. എപ്പോഴും കമ്പനി കാര്യങ്ങളുമായിട്ട് തിരക്കിലായിരിക്കും. 📈🖥️⚖️

​ശിവശങ്കർ സാർ പോലെ തന്നെയാ രുദ്ര ദേവ് സാർ! ആളുടെ പേരുപോലെ തന്നെയാ സ്വഭാവവും.

ഭയങ്കര ചൂടനാ… ചെറിയൊരു തെറ്റ് കണ്ടാൽ പോലും സഹിക്കില്ല. ⚡😠🔥

​ആൾക്ക് ഒരു അനിയനുണ്ട്, ആദിത്യൻ. അവൻ ചേട്ടന്റെ നേരെ ഓപ്പോസിറ്റാ, പാവം പയ്യൻ! പിടിച്ചുകൊണ്ടു ഇരിക്കാണ് ഈ കൊല്ലം കൂടി ഒള്ളുന്ന പറഞ്ഞു കേട്ടത്.” 👦📚🎓

​പാർവതി തലയാട്ടി. ജാനകി പതുക്കെ ചുറ്റും നോക്കിയിട്ട് തുടർന്നു. ✅🗣️

​”പിന്നെ രണ്ടാമത്തെ ആൾ ശ്രീധരൻ സാറും ഭാര്യ ഭാനുമതി മേടം.

അവർ രണ്ടുപേരും അല്പം കടുപ്പക്കാരാ. കൈയ്യിൽ പൈസ ഉണ്ടെന്ന അഹങ്കാരം ഇച്ചിരി കൂടുതലാ. 💰🤨🧤

​നമ്മളെപ്പോലുള്ള പാവപ്പെട്ടവരോട് വലിയ പുച്ഛമാ. അവരുടെ മക്കൾ അഭിജിത്തും ശ്രാവണിയും അതേപോലെ തന്നെ…

അഹങ്കാരം കയ്യും കാലും വെച്ച് നടക്കുകയാണെന്ന് പറഞ്ഞാൽ മതിയല്ലോ!” 🙄💅🚫

​പാർവതിക്ക് അത് കേട്ടപ്പോൾ ഉള്ളിൽ ചെറിയൊരു പേടി തോന്നി. 😨💓

​”പിന്നെ ഹരിപ്രസാദ് ഡോക്ടർ. ആളും ഭാര്യ ഇന്ദുലേഖയും നല്ലവരാ.👨‍⚕️🩺

പക്ഷേ ഇന്ദുമ്മയുടെ ഒരു കുഴപ്പം എന്താണെന്ന് വെച്ചാൽ, ആര് എന്ത് പറഞ്ഞാലും അത് അപ്പടി വിശ്വസിക്കും. സ്വന്തമായി ഒരു തീരുമാനമില്ല.

അവരുടെ മക്കൾ കിരണും മാളവികയും പാവം കുട്ടികളാ. മാളവിക മോൾ ഡോക്ടറാവാൻ പഠിക്കുവാ…” 👩‍⚕️📖

​പാർവതി പതുക്കെ ചോദിച്ചു, “വേറെ ആരും ഇല്ലേ ചേച്ചി?” ❓🌸

​”പിന്നെ മൂന്ന് ചേട്ടന്മാർക്കും കൂടി ഒരേ ഒരു പെങ്ങള്     ശ്രീലക്ഷ്മി ഭർത്താവ് പ്രഭാകരൻ സാറും.

അദ്ദേഹം പോലീസ് ഓഫീസറാണെങ്കിലും നല്ല സ്വഭാവമാ.👮‍♂️🚓

അവരുടെ മക്കൾ നന്ദനയും ശ്രേയയും ആണ് ഈ തറവാട്ടിലെ എല്ലാവരുടെയും ഓമനകൾ.” 👧👧💖

​ജാനകി അല്പം കൂടി അടുത്ത് വന്ന് പറഞ്ഞു. 🤫👣

​”ഇപ്പൊ ഇവരൊക്കെ ഉച്ചയുറക്കത്തിലാണ്. ചായ കുടിക്കാൻ നേരമാകുമ്പോൾ ഓരോരുത്തരായി എഴുന്നേറ്റ് വരും. മോൾക്ക് അപ്പോൾ കാണാം. ” 😴☕🌞👋

 ജാനകി ചേച്ചിയെ നോക്കി അവൾ ചിരിച്ചു. ☺️ “ഇത്രയും വലിയൊരു തറവാട്, ഒരുപാട് മനുഷ്യർ… ആര് എങ്ങനെയുള്ളവരായാലും എനിക്ക് എന്റെ വഴി കൃത്യമായറിയാം.” അവൾ സ്വയം മന്ത്രിച്ചു. 💪✨

തുടരും….. ❣️

അക്ഷരജ്വാല ✍️🔥


📖 കഥ തുടരാം

“രുദ്രപാർവ്വതീയം ❣️”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ Aksharajwala-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!