ജീവിതത്തിൽ നല്ലത് സംഭവിക്കണം, നല്ലത് നേടണം എന്ന് ആഗ്രഹമുള്ളവർക്ക് മോട്ടിവേഷൻ ബുക്സ് എപ്പോഴും വളരെ പ്രയോജനം നൽകുന്നതാണ്. നമ്മുടെ മനസ്സിനെ ഉണർവ് നൽകി നമ്മെ ഉത്തേജിപ്പിക്കുവാൻ ശക്തിയുള്ള, ഒരു അഞ്ചു മോട്ടിവേഷൻ ബുക്സ് ആണ് ഞാൻ ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. എന്നാൽ ഈ ബുക്സിൽ പറഞ്ഞിരിക്കുന്ന എല്ലാകാര്യങ്ങളും നിങ്ങളെ സ്പര്ശിക്കണം എന്നില്ല. പക്ഷെ അതിൽ ഒരു വരിയെങ്കിലും നിങ്ങളെ സ്പർശിച്ചെങ്കിൽ അത് നിങ്ങൾ പോലും വിചാരിക്കാത്ത അത്ര ഉയർച്ചയായിരിക്കും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്. നിങ്ങളുടെ കുറവുകൾ നിങ്ങൾക്ക് തന്നെ മനസിലാക്കി നിങ്ങൾ ആരാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തരുവാൻ ഇതിന് സാധിക്കും. മോട്ടിവേഷൻ ബുക്സ് ഒത്തിരി ഉണ്ടെങ്കിലും, പല ഉയർന്ന വ്യക്തികളുടെയും ജീവിതവിജയത്തിന് കാരണമായ ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നിയ കുറച്ച് ബുക്സ് ആണ് ഞാൻ ഇവിടെ പറയുന്നത്.
Top 5 Motivational Books That Will Change Your Life
1. You can win
1998 പ്രസദ്ധീകരിച്ച ശിവ ഖേരയുടെ ആദ്യത്തെ പുസ്‌തകമാണിത്. ആർക്കും ജീവിതത്തിൽ വിജയം നേടാൻ ഉതുങ്ങുന്ന തരത്തിലുള്ള ഒരു സെല്ഫ് മോട്ടിവേഷണൽ ബൂക്കാണിത്. ഒരുപാട് കഥകൾ അടങ്ങിയ ഈ ഒരു ബുക്ക് ഒരു തുടക്കവായനക്കാരനെ തികച്ചും മടുക്കാതെ മുഴുവനായി തന്നെ വായിച്ച് തീർക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ ബുക്ക് നിർമ്മിച്ചിരിക്കുന്നത്. കാരണം ഇത് ഒറ്റയിരിപ്പിന് വായിച്ച് തീർക്കാതെ കുറച്ച് കുറച്ചായി ദിവസം വായിച്ച് തീർക്കാവുന്നതാണ്. 11 ചാപ്റ്റർ അടങ്ങിയ ഈ ബുക്ക് ഓരോ ഓരോ ചാപ്റ്ററിലൂടെ വലിയ വലിയ കാര്യങ്ങളാണ് കഥകളിലൂടെ പഠിപ്പിച്ച് തന്നിരിക്കുന്നത്. ഇതിൽ ആദ്യത്തെ ചാപ്റ്ററിൽ നല്ലൊരു attitude എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞിരിക്കുന്നു. തുടർന്നുള്ള ചാപ്റ്ററുകളിൽ വിജയത്തെ പറ്റിയും മോട്ടിവേഷനെ പറ്റിയും അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് മനസ്സിലാക്കി തരുന്നു.
2. Wings of fire
1931ല്‍ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ‘ആസാദ്’ എന്ന കുട്ടി എ. പി.ജെ. അബ്ദുള്‍കലാമായി മാറിയ ഒരു കഥയാണിത്. ഇന്ത്യന്‍ മിസൈന്‍ സാങ്കേതിക വിദ്യയുടെ പിതാവ് എന്നറിയപ്പെടുന്ന കലാമിന്റെ ജീവിതകഥ. സ്ഥിരോത്സാഹത്തിന്റെയും കറയറ്റ ദൈവവിശ്വാസത്തിന്റെയും അമ്പ രപ്പിക്കുന്ന ലാളിത്യത്തിന്റേതുമായ കഥ.
ഏത് കാലത്തും യുവാക്കൾക്ക് പ്രചോദനം നൽകുന്ന ഒരു ബൂക്കാണിത്. അരുണ്‍ തിവാരി എന്ന കൂട്ടുകാരന് പറഞ്ഞുകൊടുത്ത ആ കഥയ്ക്ക് തിവാരി അക്ഷര രൂപം കൊടുത്തപ്പോള്‍ പിറന്നതാണ് ‘അഗ്‌നിച്ചിറകുകള്‍’ എന്ന പുസ്തകം . സുതാര്യതയാണ് ‘അഗ്‌നിച്ചിറകുകളുടെ’ മുഖലക്ഷണം.
ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും പൊരുതല്‍ വീര്യത്തില്‍ കിടപിടിക്കുന്ന ഇന്ത്യയുടെ പൂഥിയും അഗ്‌നിയും നാഗിനും തൃശ്ശൂലിനും, ഇവയൊക്കെ തന്നെയാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങൾ. പലപ്പോഴും സ്രഷ്ടാവിനോട് പിണങ്ങുകയും ഒടുവില്‍ ഒരു രാജ്യത്തിന്റെയും അഭിമാനമായി വളരുകയും ചെയ്യുന്ന ജീവനുള്ള കഥാപാത്രങ്ങള്‍.
ഇവയെ രൂപംകൊടുക്കുമ്പോള്‍ താനനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുള്‍കലാം വിവരിക്കുമ്പോള്‍ ആ ബദ്ധപ്പാടുകള്‍ വായനക്കാരുടേതുകൂടിയാകുന്നു.
സ്‌നേഹിക്കുന്നതും സ്‌നേഹിക്കപ്പെടുന്നതും കലാമിന് കടുത്ത വേദനയാണ്. ഈ വേദനയില്‍നിന്ന് ഒളിച്ചോടി ഒറ്റയ്ക്കു കഴിയുന്ന ഒരാളായായിട്ടാണ് നമുക്ക് കലാമിനെ ഇതിൽ കാണാൻ സാധിക്കുക. .’സ്‌നേഹത്തിന്റെ വേദനയനുഭവിക്കുന്നതിനേക്കാള്‍ എനിക്കെളുപ്പം റോക്കറ്റുകള്‍ ഉണ്ടാക്കുന്നതാണ്’ ഇത് കലാമിന്റെ ദര്‍ശനങ്ങളില്‍ ഒന്നുമാത്രം.
ഓരോ വിജയം വിവരിക്കാനും ഓരോ പരാജയം പ്രതിഫലിപ്പിക്കാനും കലാം മതഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ ഉപയോഗിക്കുന്നു.
മിസൈല്‍ ടെക്‌നോളജിയും എയ്‌റോ ഡൈനാമിക്‌സും ജീവിത ചര്യയാക്കിയ കലാമിന് ശാസ്ത്രം ദൈവത്തോടടുക്കാനുള്ള വഴി മാത്രം. സാധാരണ ശാസ്ത്രത്തോട് അടുക്കുംന്തോറും ദൈവത്തിൽ നിന്ന് അകലുന്ന ഒരു പ്രവണതക്ക് വിപരീത കാഴ്ചപ്പാടാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.
എന്തിനും ഏതിനും നേരിട്ട് ജീവിതവിജയം നേടാൻ ഉതുങ്ങുന്ന തരത്തിൽ യുവാക്കൾക്ക് നല്ലൊരു വഴികാട്ടിയായി ഈ ബുക്കിനെ പറയാം. ഒരുപാട് സ്വപ്നങ്ങൾ കാണാനും അത് പ്രാവർത്തികമാക്കാനും ഈ ഒരു ബുക്ക് വളരെ ഉപകാരപ്രദമാണ്. വെറും ഒരു വള്ളക്കാരിന്റെ മകനായ അദ്ദേഹം ഇന്ത്യൻ മിസൈന്‍ സാങ്കേതിക വിദ്യയുടെ പിതാവ് എന്ന പദവിയിൽ എത്തി തന്നെയാണ് സ്വപ്നങ്ങൾ കാണാൻ നമുക്ക് പ്രചോദനം നൽകുന്നത്. സ്വപ്നങ്ങളിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും എന്തും നേടിയെടുക്കാൻ സാധിക്കുമെന്ന വലിയൊരു പാഠമാണ് ഇതിലൂടെ നമ്മളെ പഠിപ്പിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്തുണ്ടായകടുത്ത ദാരിദ്ര്യം മറികടക്കാന്‍ ന്യൂസ്‌പേപ്പര്‍ വിതരണക്കാരനായ അദ്ദേഹം ഏത് ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്ന് നമ്മെ പഠിപ്പിക്കുക കൂടി ചെയുന്നു.
അതിനാൽ, കലാമിന്റെ ലാളിത്യത്തിന്റേയും വിനയത്തിന്റെയും കഥ കൂടിയാണ് അഗ്നിച്ചിറകുകൾ എന്ന ഈ ബുക്ക്. എളിമയേയും വിനയത്തേയും അക്ഷരങ്ങളിലാക്കാനും അവയെ വായനക്കാരന് അനുഭവവേദ്യമാക്കാനും കലാമിന് ഇതിലൂടെ സാധിച്ചു.
3. The secret
Rhonda Byrne എഴുതിയ ഈ ഒരു ബുക്ക് എനിക്ക് വായിച്ചപ്പോൾ തോന്നിയത് ജീവിതത്തിൽ നല്ലത് നേടാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം വേണ്ടി എഴുതിയ ബുക്ക് ആണിത്. ഇത് വായിച്ച് കഴിയുമ്പോൾ തന്നെ എവിടെന്നോ നല്ലൊരു പോസിറ്റീവ് സ്പിരിറ്റ് കിട്ടും. എന്തിനും മറികടക്കാനുള്ളൊരു സ്പിരിറ്റ്. അത് എങ്ങനെയാ പറയാ എന്നറിയില്ല വായിച്ചാൽ തന്നെയാ മനസിലാകുകയുള്ളു ഒരു കാര്യം പറയാം ഇത് വായിക്കുന്നത് ഒരിക്കലും ഒരു നഷ്ടം ആകില്ല. എന്തുകൊണ്ട് ഇത്ര നാൾ ഇത് വായിച്ചില്ല എന്ന് മാത്രം തോന്നുകയുള്ളൂ.
മലയാളത്തിലും ഇംഗ്ലീഷിലും ഈ ബുക്ക് അവൈലബിൾ ആണ്. വേറൊരു കാര്യം ഈ ബുക്കിന്റെ പേര് പോലെ തന്നെ ലോകത്തോട് പറയുന്ന ഒരു വലിയ രഹസ്യം ആണിത്. വിജയത്തിലേക്കുള്ള വഴി പറയുന്ന ഒരു രഹസ്യം എന്ന് തന്നെ പറയാം. ഗലീലിയോ തുടങ്ങി ജീവിതത്തിൽ വിജയം നേടിയവരുടെ നേട്ടത്തിന് പിന്നിൽ നമ്മളറിയാത്ത രഹസ്യങ്ങളിലേക്കാണ് ഓരോ ഓരോ ചാപ്റ്ററുകൾ ആയി നമ്മളെ കൂട്ടികൊണ്ട് പോകുന്നത്. ഓരോ ഓരോ ചാപ്റ്ററുകളുടെ പേര് കണ്ടാൽ തന്നെ അത് മനസിലാകും. ജീവിതത്തിലേക്കുള്ള രഹസ്യം, ധനത്തിലേക്കുള്ള രഹസ്യം, ബന്ധങ്ങളിലേക്കുള്ള രഹസ്യം, ആരോഗ്യത്തിലേക്കുള്ള രഹസ്യം, ലോകത്തിനുള്ള രഹസ്യം, നിങ്ങൾക്കുള്ള രഹസ്യം, ജീവചരിത്രം, രഹസ്യം വെളിപ്പെടുത്തുക, രഹസ്യം ലളിതമാക്കപ്പെടുന്നു, രഹസ്യം ഉപയോഗിക്കുന്നതെങ്ങനെ തുടങ്ങി പേരുകളിൽ ചാപ്റ്റർ വൈസ് ആയിട്ടാണ് ഓരോ ഓരോ രഹസ്യങ്ങൾ ഇതിലൂടെ വെളിപ്പെടുത്തുന്നത്.
മൊത്തത്തിൽ ഈ ഒരു ബുക്കിനെ പറ്റി പറയുകയാണെങ്കിൽ നന്നാവാൻ മനസ്സറിഞ്ഞ് ആഗ്രഹിക്കുന്നവർക്ക് ഒരു വലിയ പ്രചോദനം തരുന്ന ഒരു ബുക്ക് ആണിത് എന്ന് ആദ്യം തന്നെ പറയാം.
4 The alchemist
* കഥാകൃത്തിനെ കുറിച്ച്,
മോട്ടിവേഷൻ ബുക്സിന്റെ എഴുത്തുകാരിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന, ബ്രസിലിയകാരനായ, വിശ്വവിഖ്യാതനായ പൌലോ കൊയിലോയുടെ ഏറ്റവും പ്രസിദ്ധമായ ഒരു കൃതിയാണ് ഇത്. അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ, ഒരു എഞ്ചിനീയർ ആകണം എന്ന വീട്ടുകാരുടെ നിര്ബദ്ധത്തെ തുടർന്ന് എഴുത്തുക്കാരനാകണം എന്ന ഒരേ ഒരു ലക്ഷ്യത്തോടെ വീടും നാടും വിട്ടറങ്ങിയ ഒരു എഴുത്തുക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരു വിധം എല്ലാ ബുക്കുകളും വായനക്കാർ ഒത്തിരി ഇഷ്ട്പ്പെടുന്ന ബുക്കുകൾ ആണ്. എല്ലാ കൃതിയിലൂടെയും ഒരുപാട് മെസ്സേജസ് തരുവാൻ അദ്ദേഹത്തിന് സാധിച്ചു.
* ഈ ഒരു ബുക്കിനെ കുറിച്ച്,
1988 പ്രസദ്ധീകരിച്ച ഈ ബുക്കിനെ ഒരു മോട്ടിവേഷൻ കൃതി മാത്രം ആയിട്ട് പറയുവാൻ സാധിക്കില്ല, ആർക്കും രസകരമായി വായിച്ചിരിക്കാവുന്ന ഒരു നോവൽ കൂടി ആണിത്. ഒപ്പം നമ്മുക്ക് നമ്മുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനും ഉതുങ്ങന്നതാണ്. 70 ഓളം ഭാഷകളിലായി വിവർത്തനം ചെയ്ത ഈ ബുക്ക്, ഇത് വരെ 65 മില്യൺ കോപ്പികൾ വിറ്റ് കഴിഞ്ഞു.
* കഥയെ കുറിച്ച്,
സൗത്ത് സ്പെയിനിൽ ജീവിക്കുന്ന ഒരു ആട്ടിടയനാണ് ഇതിലെ കേന്ദ്രകഥാപാത്രം. ഒരിക്കൽ കണ്ട ഒരു സ്വപനം അനുസരിച്ച്, നിധി കണ്ട് പിടിക്കാൻ വീടും നാടും വിട്ട് നടക്കുന്ന ഒരു കഥാപാത്രമാണ് ഇതിലെ ഈ ആട്ടിടയൻ. ആളുടെ ആ അന്വേഷണത്തിലൂടെ ആൾ പഠിച്ച കാര്യങ്ങളാണ് പൌലോ കൊയിലോ നമ്മളുമായി പങ്കുവെക്കുന്നത്.
* ബുക്കിന്റെ പേരിന് പുറകിൽ,
ദി ആൽക്കമിസ്റ് എന്ന വാക്കിന്റെ അർത്ഥം, മെറ്റലിനെ സ്വർണമാക്കുന്ന മാന്ത്രിക ശാസ്ത്രജ്ഞൻ എന്നാണ്. ഈ പേര് പോലെ തന്നെ നമ്മുടെ സാധാരണ ജീവിതത്തെ സ്വർണമാക്കി മാറ്റാവുന്ന ഒരു അത്ഭുതകൃതി കൂടി ആണിത്.
* എനിക്ക് ഈ നോവൽ ഇഷ്ടപ്പെടാനുള്ള കാരണം
ഒത്തിരി മെസ്സേജസ് ഈ ഒരു നോവൽ തരുന്നുണ്ടെങ്കിലും അത് ഒരിക്കലും നമ്മളെ ബോറടിപ്പിക്കുന്ന തരത്തിൽ അല്ല, അതിലെ കഥാപാത്രങ്ങളിലൂടെയാണ് ഓരോ ഓരോ മെസ്സേജസ് നമ്മളായി പങ്കുവെക്കുന്നത്. നമ്മുടെ ചെറുപ്പത്തിൽ മുത്തശ്ശിമാർ ഓരോ ഓരോ കഥകളിലൂടെ ഒത്തിരി കാര്യങ്ങൾ പഠിപ്പിക്കുന്ന പോലെ നമുക്ക് ഈ നോവലിനെ കാണാൻ കഴിയും . അതുകൊണ്ട് പകുതിക്ക് വെച്ച് നിർത്താതെ മുഴുവൻ വായിച്ചിരിക്കുവാൻ ആർക്കായാലും സാധിക്കും. ഒരു തുടക്ക വായനക്കാരനായെങ്കിൽ കൂടി വായിച്ച് മനസിലാക്കാൻ പറ്റുന്ന ഒരു നോവലാണിത്. എന്റെ ഒരു സുഹൃത്തിനോട് ഞാൻ വായിക്കാൻ പറയുമ്പോൾ, അവൾ പറയുന്ന ഒരു കാര്യം ഇതായിരുന്നു. വായിച്ചിട്ട് എന്ത് കിട്ടാനാ.. ചുമ്മാ ഒരു കഥ വായിച്ച് നേരം കളയാനൊന്നും എന്നെ കൊണ്ട് വയ്യ എന്ന്. എന്നാൽ ഇങ്ങനെ ചിന്താഗതി ഉള്ളവർക്ക് നിർദ്ദേശിക്കാവുന്ന ഒരു ബുക്ക് ആണിത്. കാരണം ഇത് വെറും ഒരു കഥ മാത്രം അല്ല, കഥയിലൂടെ ഒത്തിരി കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുക കൂടിയാണ് ഇതിൽ ചെയ്തിരിക്കുന്നത്.
യാത്ര ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ യാത്രാവിവരണം പോലെ തോന്നിക്കാവുന്ന ഒരു നോവൽ കൂടിയാണിത്. നമ്മുടെ നാടല്ലാത്ത ഒരു പുതിയൊരു നാടും ആചാരങ്ങളും പരിചയപ്പെടുത്താൻ കൂടി ഇതിന്റെ കഥാകൃത്തിനു സാധിച്ചു.
* നോവലിന്റെ പ്രശ്നങ്ങൾ
ഈ ഒരു നോവൽ ദൈവത്തിനും വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് ആഴത്തിൽ പറഞ്ഞിരിക്കുന്നതിനാൽ, എല്ലാ കാര്യങ്ങളും എല്ലാർക്കും ആക്‌സെപ്റ് ചെയാൻ സാധിച്ചു എന്ന് വരില്ല. അതുകൊണ്ട്, അതുപോലെ വിശ്വാസവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ കൂടുതൽ ശ്രദ്ധിക്കാതെ, അതിലൂടെ തരുന്ന മെസ്സേജസ് ശ്രദ്ധിച്ചാൽ ആർക്കും ഇഷ്ടപ്പെടുന്ന ഒരു ബുക്ക് ആണിത്.
* ഇനി ബുക്ക് ഒരു അഞ്ചു തരത്തിൽ ഉള്ള ആളുകൾക്ക് വായിക്കാൻ പറ്റിയതാണ്.
1. യാത്ര ഇഷ്ടപ്പെടുന്നവർ
2. കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ
3. കഥയിലൂടെ മെസ്സേജസ് കിട്ടണം എന്ന് ആഗ്രഹമുള്ളവർ
4. ചെറിയ ബുക്സ് വായിക്കാൻ ഇഷ്ടമുള്ളവർ (only 167 പേജുകൾ )
5. ജീവിതത്തിൽ ഒരിക്കലും നടക്കാത്ത, ഇമേജിങ് ചെയാൻ മാത്രം സാധിക്കുന്ന കാര്യങ്ങൾ കഥയിൽ ഉൾപ്പെടുത്തുന്നത് പ്രശ്നമില്ലാത്തവർ ( ഇതിൽ ആട്ടിടയൻ ഒരു ആത്മാവിനോട് സംസാരിക്കുന്ന ഭാഗം ഉണ്ട് )
5. Slaughterhouse five
1969 ൽ Kurt Vonnegut എഴുതിയ ഈ ബുക്ക് ഏതു സാഹചര്യങ്ങളിലും ജീവിതവിജയം നേടാൻ നമ്മെ പരിശീലിപ്പിക്കുന്ന ഒരു ബുക്ക് ആണിത്. വളരെ വളരെബുദ്ധിമുട്ടുള്ള വിഷയത്തിലൂടെ വലിയ മെസ്സേജ് ആണ് ഇതിലൂടെ നമുക്ക് തരുന്നത്. 15 വയസ്സിന് മുകളിലുള്ള കോളേജ് കുട്ടികൾക്ക് പറ്റിയ ഒരു ബുക്ക് ആണിത്. ആദ്യം തൊട്ട് അവസാനം വരെ ആസ്വദിച്ച് വായിക്കാൻ സാധിക്കുന്ന ഈ ബുക്ക് എല്ലാവരും വായിച്ചിരിക്കേണ്ട ബുക്കുകളിൽ ഒന്നാണ്.
ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത് എനിക്ക് നിങ്ങൾ വായിച്ചിരിക്കണം എന്ന് തോന്നിയ മോട്ടിവേഷൻ ബുക്കുകൾ ആണ്. നിങ്ങളുടെ അഭിപ്രായം മറ്റ് ഏതേലും ബുക്സ് ആയിരിക്കാം. ഈ 5 ബുക്സ് അല്ലാതെ എന്തായാലും വായിച്ചിരിക്കണം എന്ന് നിങ്ങൾക്ക് തോന്നിയ മോട്ടിവേഷൻ ബുക്സ് ഏതാണെങ്കിൽ അത് താഴെ കമന്റ്സിൽ പറയുമെന്ന് വിചാരിക്കുന്നു.
അപ്പോൾ എല്ലാവർക്കും വായനാശംസകൾ!
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission