പ്രണയനിലാവ് – 4

9188 Views

malayalam novel

” മോൾടെ ഭർത്താവു എവിടെയാ വിദേശത്താണോ ?”

അല്ല അമ്മച്ചി……ഞങ്ങൾ പിരിഞ്ഞതാ ….

അമ്മച്ചി സാജനെ ഒന്ന് രൂക്ഷമായി നോക്കി . എന്നിട്ടു ടീനയോടു യാത്ര പറഞ്ഞു സാജനെയും കൂട്ടി പുറത്തിറങ്ങി . എന്നിട്ട് ടീനക്ക് കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ സാജനോട് ചോദിച്ചു , “ഒന്ന് കെട്ടിയതിനെ മാത്രമേ നിനക്ക് കിട്ടിയൊള്ളോടാ ” സാജൻ ഒന്നും പറയാതെ തലയും കുനിച്ചു അമ്മച്ചീടെ കൂടെ പോയി .

ടീനക്ക് അത് കേട്ടപ്പോൾ നെഞ്ച് വിങ്ങി പൊട്ടുന്നുണ്ടാരുന്നു .

അടുത്ത ദിവസം ഹോസ്പിറ്റലിൽ ചെന്ന ഉടനെ ടീന സാജന്റെ ക്യാബിനിൽ എത്തി .

May i come in doctor …

Yes come in , please have your seat…

സോറി ഡോക്ടർ ,

എന്തിനാ സോറി പറയുന്നത് ഞാൻ അല്ലെ പറയേണ്ടത് , ” ടീനക്ക് പറയാൻ ഉള്ളത് കേൾക്കാതെ കുറച്ചു എടുത്തുചാട്ടം കാണിച്ചു അമ്മച്ചിയെ കൊണ്ട് വന്നു .

അമ്മച്ചി തന്നെ വിഷമിപ്പിച്ചു എന്നെനിക്കറിയാം പ്ളീസ് താൻ ഒന്നും മനസ്സിൽ വെക്കരുത് ….

ഏയ്‌.. അതൊന്നും സാരമില്ല ഞാൻ നേരത്തെ പറയേണ്ടതാരുന്നു ..
എന്റെ കല്യാണം വളരെ നേരത്തെ കഴിഞ്ഞതാ. പക്ഷെ അത് ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യം ആണ് . അത്രക്കും ഞാൻ അനുഭവിച്ചു . അന്ന് പെട്ടെന്ന് ഡോക്ടർ കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോ ഞാൻ പഴയതൊക്കെ ഓർത്തു പോയി അതാ ഞാൻ ഒന്നും പറയാതെ വീട്ടിലേക്കു പോയത് . തിരികെ വന്നപ്പോൾ എല്ലാം പറയണം എന്ന് കരുതിയാണ് വന്നത് അപ്പോൾ ഡോക്ടർ ലീവ് ആയിരുന്നു . പക്ഷെ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ ഡോക്ടർ അമ്മച്ചിയേയും വന്നപ്പോൾ പറയാതെ വേറെ നിവർത്തി ഇല്ലാതെ പോയി സോറി ….
സാരമില്ലെന്നേ നമുക്ക് നല്ല ഫ്രണ്ട്സ്‌ ആയിട്ട് ഇരുന്നു കൂടെ …

അതിനെന്താ ഡോക്ടർ

എന്നാൽ താൻ എന്നെ ഇനി മുതൽ ഡോക്ടർ എന്ന് വിളിക്കാതെ സാജൻ എന്ന് വിളിച്ചു കൂടെ അങ്ങനെ വിളിക്കുമ്പോൾ വല്ലാത്ത ഡിസ്റ്റൻസ് ഫീൽ ചെയ്യുന്നു .

ഓ…ഹ്… സോറി ഞാൻ ഇനി സാജൻ എന്ന് വിളിക്കാം .

അപ്പൊ സാജൻ നമുക്ക് പിന്നെ കാണാം ഞാൻ ഡ്യൂട്ടിക്ക് കയറട്ടെ .

ഓക്കെ കാണാം.
***********

കനി മോളെ …

എന്താചേച്ചി …

ഇവിടെ അടുത്ത് എവിടെയാ ചർച്ച് ഉള്ളത് എന്ന് നിനക്കറിയാമോ ?

പിന്നേ ഇവിടുന്നു ഒരു 2 കിലോമീറ്റര് ഉണ്ട് നടന്നു പോകേണ്ടി വരും അങ്ങനെ വണ്ടികൾ ഒന്നും കിട്ടില്ല , അല്ലേൽ പിന്നെ കവലയിൽ ചെന്നിട്ട് ഒരു ഓട്ടോ പിടിച്ചു പോകേണ്ടി വരും .

ഏയ്‌ അത് വേണ്ട നമുക്ക് നടന്നു പോകാം .

എങ്കിൽ വേഗം പോയിട്ട് വരം ചേച്ചി സന്ധ്യ ആയാൽ അത് വഴി പോകാൻ എനിക്ക് പേടിയാ .

അതെന്താ?

അവിടെ അങ്ങോട്ട് പോകുന്ന വഴി കുറെ ഭാഗം വിജനമാണ് എനിക്ക് പേടിയാ അത് വഴി പോകാൻ..

ആണോ സാരമില്ല നമുക്ക് പോയിട്ട് നേരത്തെ വരാം…

*******
അവർ പള്ളിയിൽ എത്തി പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആരോ പിറകിൽ നിന്നും തന്നെ നോക്കുന്ന പോലെ ടീനക്ക് തോന്നി .അവൾ തിരിഞ്ഞു നോക്കിയപ്പോ ആരെയും കണ്ടില്ല .

കനി മോളെ നീ ഒന്ന് തിരിഞ്ഞു നോക്കിക്കേ നമ്മുടെ പുറകിൽ ആരേലും ഉണ്ടോന്ന് ?

ഇല്ല ചേച്ചി ഞാൻ ആരെയും കണ്ടില്ല , മതി ചേച്ചി നമുക്ക് പോകാം ഇനി പിന്നെ ഒരു ദിവസം വരാം .

മ…മ് ..പോകാം .

അപ്പോഴും അവൾക്കു തോന്നി ആരോ തന്നെ നോക്കുന്ന പോലെ അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുനുണ്ടാരുന്നു .

അവർ പള്ളിനു ഇറങ്ങി നടന്നു . അപ്പോൾ അവരുടെ പുറകെ ഒരു കാർ പതിയെ വരുന്നുണ്ടായിരുന്നു .

കനി ആ കാറിൽ ഉള്ളവർ നമ്മളെ തന്നെ ശ്രദ്ധിക്കുന്ന പോലെ എനിക്ക് തോന്നുന്നു.

മ…മ് … എനിക്കും തോന്നി ചേച്ചി വേഗം പൊകാം.

അവർ നടന്നു കവല എത്തിയപ്പോൾ ആ കാർ അവരെ കടന്നു പോയി അപ്പോൾ അതിൽ ഇരുന്ന ഒരാൾ അവളെ നോക്കി ചിരിച്ചു എന്നിട്ടു കടന്നു പോയി .

അയാളെ കണ്ടപ്പോൾ കനി ടീനയുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന.

ആരാ അയാള് ??

“എൽവിൻ ” , ആൽബിന്റെ ചേട്ടൻ …

ഓഹ്‌ അയാളാണോ ?

അതെ ചേച്ചി….

അയാൾഎന്തിനാ എന്നെ നോക്കിയത് ?

അയാൾ ശരിയല്ല , ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നതാണ് . അതിന്റെ കേസ് ഇപ്പോഴും നടക്കുന്നുണ്ട് . പുറത്തു അറിയാത്ത എത്രയോ സംഭവങ്ങൾ വേറെയും ഉണ്ട് .

നിനക്കിതൊക്കെ എങ്ങനെ അറിയാം …

എന്റെ അച്ഛൻ അവരുടെ കമ്പനിയിലെ സൂപ്പർവൈസർ അല്ലെ അച്ഛൻ അമ്മയോട് പറയുന്നത് കേൾക്കാറുണ്ട് …

ചേച്ചി ഒന്ന് സൂക്ഷിച്ചോ …

മ…മ്…
*********

പിന്നീട് പലപ്പോഴും ഞാൻ എൽവിനെ പല സ്ഥലങ്ങളിലും കണ്ടു അയാൾ എന്തോ എന്നെ ഫോളോ ചെയ്യുന്ന പോലെ …

സാജൻ….

എന്താ ടീന താൻ ഇത് വരെ പോയില്ലേ ?

ഇല്ല സാജൻ തൻ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമോ .

എന്ത് പറ്റി…

ഒന്നല്ല കുറച്ചു അധികം വർക്ക് ഉണ്ടായിരുന്നു , ടൈം പോയത് അറിഞ്ഞില്ല ..

എങ്കിൽ വാ ഞാൻ വിടാം..

അവർ അവിടെ നിന്നും ഇറങ്ങിയപ്പോൾ റോഡ് സൈഡിൽ കാർ ഒതുക്കി ഇട്ടു എൽവിൻ ഇരിക്കുന്നുണ്ടായിരുന്നു .

അവന്റെകൂടെ ഇരിക്കുന്ന ആളെ കണ്ടു ടീന തരിച്ചു ഇരുന്നു പോയി ..

അവൾ പതിയെ പറഞ്ഞു ക്രിസ്‌റ്റി….

സാജന് അറിയുമോ എൽവിന്റെ കൂടെ നിൽക്കുന്ന ആളെ ..

മ്മ…മ്മ്..അറിയാം , അത് അവന്റെ പെങ്ങളെ കെട്ടാൻ പോകുന്ന ആളാ എൽവിന്റെ കൂട്ടുകാരനാ..

ടീനക്ക് അറിയാമോ അയാളെ ..

മ്മ് അറിയാം ..

എങ്ങനെ അറിയാം ??

അയാൾ എന്റെ ഭർത്താവാണ് …

തുടരും..

Read complete പ്രണയനിലാവ് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply