പ്രണയനിലാവ് – 9

8646 Views

malayalam novel

ടീന മോളേ…മറന്നോ എന്നെ …

ആ ശബ്ദം കേട്ടു ടീന ഞെട്ടി പോയി അവൾ ചാടി എഴുന്നേറ്റപ്പോൾ കണ്ടത് തൊട്ടു മുന്നിൽ നിൽക്കുന്ന ക്രിസ്‌റ്റിയെ ആണ് പുറകിൽ എൽവിനും .

നീ എന്താടി കരുതിയത് ഞാൻ നിന്നെ വിട്ടു കളഞ്ഞെന്നോ നിന്നെ അന്വേഷിച്ചു നടക്കുവായിരുന്നു ഞാൻ . നിന്റെ വീട്ടിലും കോളേജിലും ഒന്നും എനിക്ക് അടുക്കാൻ പറ്റില്ലല്ലോ അവിടെ മുഴുവൻ അവന്റെ ആ സിബിന്റെ കൂട്ടുകാർ ഉണ്ടല്ലോ .

അവൻ തിരിഞ്ഞു എൽവിനെ നോക്കി .

ഓഹ് നിനക്ക് ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം അറിയില്ലല്ലോ അല്ലെ . ഇവനും ഞാനും ബിസിനെസ്സ് പാർട്നെർസ് ആണ് . പിന്നെ ഇവന്റെ പെങ്ങളെ എനിക്ക് വിവാഹം ആലോചിച്ചു . ഇവനെ കാണാൻ വേണ്ടി വന്നതാ ഞാൻ അപ്പോഴാണ് യാദൃശ്ചികം ആയിട്ട് നിന്നെ കണ്ടത് .ഞങ്ങൾ നിന്റെ പിറകെ തന്നെ ഉണ്ടായിരുന്നു നിന്നെ ഒന്ന് തനിച്ചു കിട്ടാൻ വേണ്ടി , എന്ത് മാത്രം സംരക്ഷകരാടി നിനക്ക് ഉള്ളത് നീ ആള് കൊള്ളാല്ലോ ..

എന്നും പറഞ്ഞു അവൻ പല്ലു കടിച്ചു .

ടീന നിന്ന് വിറക്കാൻ തുടങ്ങി തുടങ്ങി . അവൾ ഫോണിലേക്കു നോക്കിയപ്പോൾ സിബിന്റെ കാൾ കണ്ണെക്ടഡ് ആരുന്നു സിബിൻ കേൾക്കുന്നുണ്ടെന്നു മനസ്സിലായപ്പോൾ അവൾക്കു കുറച്ചു ധൈര്യം ആയി .

ക്രിസ്റ്റി നിക്കെന്താ വേണ്ടത് , എന്നെ ഇത്രേം ദ്രോഹിച്ചിട്ടും നിനക്ക് മതി ആയില്ലേ ….

ഇല്ലെടി മതിയായില്ല … നീ എന്നും എന്റെ കാൽച്ചുവട്ടിൽ ഉണ്ടാവണം എനിക്ക് ഇങ്ങനെ തട്ടി കളിയ്ക്കാൻ .

അതിന് മാത്രം ഞാൻ എന്താ നിന്നോട് ചെയ്തത് …

അവൻ അവളുടെ അടുത്തേക്ക് വന്നു ഒരു കൈ ഭിത്തിയിൽ കുത്തി നിന്നു .

അതിന് എന്റെ ടീന മോള് എന്നോട് ഒന്നും ചെയ്തില്ലല്ലോ എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമായിരുന്നു , ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും നീ എന്നെ വിട്ടു പോയില്ലേ അപ്പോൾ നിന്നെ അങ്ങനെ അങ്ങ് വെറുതെ വിടാൻ പറ്റുമോ ??

അവൻ പോക്കറ്റിൽ നിന്നും ബ്ലേഡ് എടുത്തു എന്റെ അടുത്തേക്ക് വന്നു എനിക്കറിയാരുന്നു അവിടെ എന്ത് സംഭവിക്കും എന്ന് .

ഞാൻഒരു സഹായത്തിനായി ചുറ്റും നോക്കി .

എന്താടി നോക്കുന്നത് നിന്നെ സഹായിക്കാൻ ആരും ഇല്ല ഇവിടെ , ഇവിടെ എല്ലാവരും പോയി . പിന്നെ അടുത്ത ബ്ലോക്കിലേക്കു നീ ഇവിടെ നിന്ന് അലറി കരഞ്ഞാലും കേൾക്കാൻ പോകുന്നില്ലെന്നു നിനക്ക് അറിയാല്ലോ …

ദൈവമേ ഞാൻ എന്ത് ചെയ്യും ഒന്ന് അലറി വിളിച്ചാൽപോലും ആരും കേൾക്കില്ല .

എനിക്ക് എന്റെ ശരീരം തളരുന്ന പോലെ തോന്നി . ഡാ ക്രിസ്റ്റി ബ്ലേഡ് വെച്ച് വരയല്ലേടാ എന്ത് ഭംഗി ഉള്ള മുഖമാണ് നീ വെറുതെ വരഞ്ഞ് അതിന്റെ ഭംഗി കളയല്ലേ …

അവൻ എൽവിനെ തറപ്പിച്ചു ഒന്ന് നോക്കി
ഞാൻഎന്ത് ചെയ്യണം ചെയ്യേണ്ട എന്ന് നീ പറയേണ്ട എനിക്കറിയാം എന്നും പറഞ്ഞു അവൻ വീണ്ടും മുന്നോട്ടു ചെന്നു .

അവൾ കണ്ണടച്ച് നിന്നു പെട്ടെന്ന് ഒരു ശബ്ദം കേട്ട് അവൾ കണ്ണ് തുറന്നപ്പോൾ താഴെ കിടക്കുന്ന ക്രിസ്‌റ്റി യെ ആണ് കണ്ടത് .

എന്റെ മുന്നിൽ അവനു തടസ്സം ആയി നിൽക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി “ആൽബി …അവൻ എങ്ങനെ ഇപ്പോൾ ഇവിടെ വന്നത് “

എൽവിന്റെ കഴുത്തിൽ കുത്തി പിടിച്ചു എന്റെ സിബിച്ചനും ഉണ്ടായിരുന്നു കൂടെ . രണ്ടാളും കൂടി അവന്മാരെ രണ്ടുപേരെയും അടിച്ചു ശരിയാക്കി .

അപ്പോഴേക്കും ആൽബി വിളിച്ചത് അനുസരിച്ചു പോലീസ് എത്തി അവരെ രണ്ടാളേം പോലീസിൽ ഏല്പിച്ചു .

പിന്നെ കുറെ നാൾ കേസും കാര്യങ്ങളുമായി അതിന്റെ പുറകെ ആരുന്നു . എൽവിന്റെ പേരിൽ ഒരു പീഡനകേസ് നേരത്തെ തന്നെ ഉണ്ടായിരുന്നതിനാൽ തരകൻ മുതലാളി ആവുന്ന ശ്രമിച്ചിട്ടും അവനെ പുറത്തു ഇറക്കാൻ കഴിഞ്ഞില്ല .

ക്രിസ്റ്റിക്കു മനോരോഗം ആണെന്ന് ഉറപ്പായത് കൊണ്ട് കോടതി അവനെ മനോരോഗാശുപത്രിയിലേക്കു മാറ്റി , അത് കൊണ്ട് തന്നെ റ്റീനക്ക് വേഗം വിവാഹ മോചനവും കിട്ടി .

•••••••••••••

ഞങ്ങൾ ഇവിടെ നിന്നും പോകുവാണ് ഇന്ന് എന്റെ റൂറൽ ഡ്യൂട്ടി കഴിഞ്ഞു ഞാൻ ഡ്യൂട്ടി കൈമാറി . ഞങ്ങളെ യാത്ര അയക്കാൻ ആൽബിനും, സാജനും , സിനിയും , മായയും , കനി മോളും അങ്ങനെ എല്ലാവരും വന്നിട്ടുണ്ട് .

ടീന….സിബിൻ എവിടെയാണ് ?

അറിയില്ല ആൽബി ടൗണിലേക്ക് പോയതാവും ….

ആൽബിന് റ്റീനയെ നോക്കാൻ എന്തോ ബുദ്ധിമുട്ടു ഉള്ളത് പോലെ അവൻ പുറത്തേക്കു ഇറങ്ങി പോയി ….

അവൾക്കും ആ നാട് വിട്ടു അവരെ എല്ലാം വിട്ടു പോകുന്നതിൽ നല്ല വിഷമം ഉണ്ടായിരുന്നു .

മോളെ…

എന്താഅമ്മച്ചി ..

മോളെ സിബിൻ വന്നു , മോളെ വിളിക്കുന്നുണ്ട് ഒന്ന് പുറത്തേക്കു വാ ..

പുറത്തേക്കു ഇറങ്ങി ചെന്ന ടീന തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു തരിച്ചു നിന്ന് പോയി .

ദേവൻ…

അമ്മച്ചി പറഞ്ഞു , ഒരിക്കൽ ഞാനായിട്ട് ഇല്ലാതാക്കിയതാ എന്റെ മോളുടെ ജീവിതം . അമ്മച്ചി തന്നെ ഇത് മോൾക്ക് തിരിച്ചു തരുവാണ് . അമ്മച്ചി അവളുടെ കയ്യിൽ പിടിച്ചു ദേവന്റെ അടുത്തേക്ക് ചെന്നു.

അവൾ തിരിഞ്ഞു ആൽബിനെ നോക്കി അവൻ അവളെ നോക്കാതെ മാറി നിൽക്കുവാരുന്നു .

അവൾ അമ്മച്ചിടെ കയ്യ് തട്ടി മാറ്റി
എന്നിട്ടു ദേവന്റെ അരികിലേക്ക് ചെന്നു .

അവളുടെ ഈ പ്രവൃത്തി കണ്ടു എല്ലാവരും അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു ഒരാൾ ഒഴിച്ച് , ആൽബി .

അവൾ കയ്യും കെട്ടി അവന്റെ മുൻപിൽ നിന്ന് എന്നിട്ടു ചോദിച്ചു ..

ഇത് വരെ എവിടെ ആയിരുന്നു നിങ്ങൾ…

ടീന അത് ഞാൻ….പിന്നെ…

ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വരുമായിരുന്നല്ലോ നിങ്ങളെ അന്വേഷിച്ചു എന്റെ സിബിച്ചൻ വന്നതല്ലേ .

ഞാൻ മനപ്പൂർവ്വം ഒന്നും ചെയ്തിട്ടില്ല നിന്റെ അങ്കിൾ വന്നു എന്നെ ഭീക്ഷണിപ്പെടുത്തി അത് കൊണ്ടാ ഞാൻ മാറിക്കളഞ്ഞത് .

പിന്നന്തിനാ ഇപ്പോൾ വന്നത് …

അത് സിബിൻ വന്നു വിവരങ്ങൾ പറഞ്ഞു ..

സോറി ഡോക്ടർ ദേവപ്രസാദ്‌ , നിങ്ങൾക്ക് പരിചയം ഉള്ള ആ പഴയ ടീന അല്ല ഞാൻ . എനിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ല .
ദേവൻ സിബിനെ ഒന്ന് നോക്കി .

മോളെ ടീന നീ ഇത് എന്താ ഈ പറയുന്നേ .

സിബിച്ചാ പ്ളീസ് ഞാൻ തീരുമാനിച്ചു കഴിഞ്ഞു എന്നോട് ആത്മാർത്ഥ സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇയാൾ ആരുടേയും ഭീക്ഷണിക്കു വഴങ്ങില്ലായിരുന്നു . ഒരു തവണ എന്നെ വന്നു വിളിച്ചിരുന്നെങ്കിൽ ഞാൻ കൂടെ ചെല്ലുമായിരുന്നു ഇനി ഞാൻ അതിനു തയ്യാറല്ല .

ദേവൻ ഒന്നും മിണ്ടാതെ കാറിൽ കയറി പോയി .

ടീന നീ എന്താ ഈ കാണിച്ചത് ,

സിബിച്ച സോറി എന്നോട് ക്ഷമിക്കു ..

എന്നിട്ടു അവൾ പതിയെ ആൽബിന്റെ അടുത്ത് എത്തി , ഇത്രോലം ഞാൻ അറിയാതെ എന്നെ ഫോളോ ചെയ്താൽ ഞാൻ അറിയില്ല എന്ന് കരുതിയോ .

അവളുടെ മ നോക്കാൻ കഴിയാതെ ഒന്ന് പതറി .

ഞാൻ ചോദിച്ചത് ആൽബിച്ചനോടാണ് …

ഞാൻ പറയുന്നത് കേൾക്കുന്നില്ലേ …

അവൾ അവന്റെ ഇരു ചുമലിലും ശക്തമായി പിടിച്ചു ഉലച്ചു കൊണ്ട് ചോദിച്ചു .

എന്താ ആൽബിച്ചാ ഇത് വരെ ഇത് തുറന്നു പറയാതെ ഇരുന്നത് , ഒരിക്കലും ഞാൻ അറിയില്ല എന്ന് കരുതിയോ .
ഇനി എങ്കിലും എന്നോട് ഒന്ന് തുറന്നു പറഞ്ഞു കൂടെ എന്നെ ഇഷ്ടമാണെന്ന്….

അവൾ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു , അവൻ അവളെ ചേർത്ത് പിടിച്ചു .

സോറി ഡാ നിന്റെ മനസ്സിൽ ദേവപ്രസാദ്‌ ആണെന്ന ഞാൻ കരുതിയത് അതാ ഞാൻ ഒന്തു തുറന്നു പറയാഞ്ഞത് അതും പറഞ്ഞു അവൻ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു . അത് കണ്ടു നിന്ന എല്ലാവർക്കും സന്തോഷമായി .

ആൽബി , എന്റെ ടീന മോള് ഒരുപാടു അനുഭവിച്ചു ഇനി എങ്കിലും അവൾ സന്തോഷമായി ജീവിക്കുന്നതു ഞങ്ങൾക്ക് കാണണം നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ നിങ്ങളു്യാണം ഞങ്ങൾ എല്ലാവരും കൂടി നടത്തി തരാം , സിബിച്ചൻ പറഞ്ഞു .

*******************

ഇന്നു റ്റീനയുടേം ആൽബിയുടേം അഞ്ചാം വിവാഹ വാർഷികം ആണ് . ആൽബി അവന്റെ വീട്ടുകാരെ ഉപേക്ഷിച്ചു ടീനയുടെ കൂടെ കോട്ടയത്തേക്ക് പോന്നു . ഇപ്പൊ അവർ തനിച്ചല്ല ആൽബിയെ പോലെ ചട്ടമ്പികളായ രണ്ടു കുഞ്ഞുങ്ങൾ ഉണ്ട് , ഇരട്ടകുട്ടികൾ.

ഡീ ടീനേ ഒന്നിങ്ങോട്ടു വാ …

എന്നതാ ഇച്ഛായാ…..

ഡി ഇവന്മാർ രണ്ടും എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല ….

“കണക്കായി പോയി … എന്തായാലും അപ്പന്റെ അല്ലെ മക്കൾ “

“എടി … നീ ഇവരെ ഒന്ന് എടുത്തു കൊണ്ട് പോടി ഞാൻ ഇച്ചിരി നേരം കൂടി കിടക്കട്ടെ “

അങ്ങനെ ഇപ്പൊ കിടക്കേണ്ട …

എഴുന്നേറ്റിട്ട് വാ ആൽബിച്ചാ നമുക്ക് പള്ളീൽ പോകാം ….

“എന്റെ മോള് ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ”…

അവൻ റ്റീനയെ വലിച്ചു കട്ടിലിലേക്ക് ഇട്ടു അവർ നാലും കൂടി ഒരു പുതപ്പിനടിയിൽ കെട്ടിപിടിച്ചു കിടന്നു .അവൾ അപ്പോൾ മനസ്സ് കൊണ്ട് കർത്താവിനോടു നന്ദി പറഞ്ഞു ഇങ്ങനെ ഒരു ജീവിതം അവൾക്കു കൊടുത്തതിനു .

അവർ പ്രണയിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും ഒരു നിലാവ് പോലെ മനോഹരമായി ….

Read complete പ്രണയനിലാവ് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply