പ്രണയനിലാവ് – 7

8353 Views

malayalam novel

ക്രിസ്റ്റിയുടെ പെരുമാറ്റത്തിൽ എന്തോ പൊരുത്തക്കേടുകൾ തോന്നി റ്റീനക്ക് .അവൾ മിണ്ടാതെ മുറിയിൽ വന്നു കിടന്നു . രാവിലെ എഴുനേറ്റു കുളിച്ചിട്ടു വന്നപ്പോൾ ക്രിസ്റ്റി ബെഡിൽ കിടക്കുന്നുണ്ടായിരുന്നു താൻ എഴുന്നേൽക്കുന്ന വരെ ക്രിസ്റ്റി ഇവിടെ ഉണ്ടായിരുന്നില്ലല്ലോ അവൾ ആലോചിച്ചു .
അവളെ കണ്ട ക്രിസ്റ്റി എഴുന്നേറ്റു ഇരുന്നു .

ടീന താൻ എഴുന്നേറ്റോ …ഞാൻ ഉറങ്ങിപ്പോയി താഴെ ചെന്ന് ഒരു കോഫി എടുത്തിട്ട് വാ …..

താഴെചെന്നപ്പോൾ കിച്ചണിൽ ആരും ഉണ്ടരുന്നില്ല ടീന കോഫി ഉണ്ടാക്കി ഹാളിലേക്ക് വന്നപ്പോൾ ക്രിസ്റ്റിടേ പപ്പയും മമ്മിയും അകത്തേക്ക് കയറി വരുന്നുണ്ടാരുന്നു .

ആ…ഹ് മോള് എഴുന്നേറ്റോ …

ഞങ്ങൾ ഒന്ന് പള്ളിയിൽ പോയതാരുന്നു , മോളെ അവൻ എഴുന്നേറ്റൊ…

ഉവ്വ് മമ്മി …

എങ്കിൽ മോള് വേഗം അവനു കോഫി കൊണ്ട് കൊടുക്ക് താമസിച്ചാൽ പിന്നെ അത് മതി അവനു ദേഷ്യം വരാൻ …

അവൾ വേഗം കോഫി ആയിട്ട് അവന്റെ അടുത്തേക്ക് ചെന്നു …

ടീന… കല്യാണത്തിന് മുന്നേ നമുക്ക് കാണാൻ പറ്റിയില്ല നിനക്ക് അറിയാല്ലോ ഞാൻ ബാംഗ്ലൂരിലാണ് ബിസിനെസ്സ് ചെയ്യുന്നത് . പിന്നെ അവിടെ ഒക്കെ നോക്കി നടത്താൻ ഞാൻ തനിച്ചേ ഉള്ളു , അത് കൊണ്ടാണ് എനിക്ക് തന്നെ കാണാൻ നേരത്തെ വരാൻ കഴിയാഞ്ഞത് . സോറി താൻ ഒന്നും വിചാരിക്കരുത് .

പിന്നെ എനിക്ക് എന്താ താല്പര്യം എന്ന് എന്റെ മമ്മിക്കു അറിയാം അത് കൊണ്ടാണല്ലോ നേരിട്ട് കണ്ടില്ലെങ്കിലും ഞാൻ ആഗ്രഹിച്ച പോലെ ഒരു പെണ്ണിനെ തന്നെ എനിക്ക് കിട്ടിയത് .

ടീന ഒന്നും പറയാതെ മിണ്ടാതെ നിൽക്കുകയാരുന്നു .

എന്താടോ… തനിക്കു ഒന്നും പറയാൻ ഇല്ലേ ?

അത്…പിന്നെ ….

എന്താടോ കാര്യം താൻ പറയ് മടിക്കാതെ …

എന്റെ കോഴ്സ് കഴിഞ്ഞിട്ടില്ല …

മ..മ്..അതിനു…

എനിക്ക് അത് കമ്പ്ലീറ്റ് ചെയ്യണം …

ഓഹ് അത്രേ ഉള്ളോ …

നമ്മൾ നാളെ രാവിലെ ബാംഗ്ലൂരിൽ പോകും അവിടെ ഒരു ചെറിയ പാർട്ടി ഉണ്ട് ഒരു ആഴ്ച്ച അവിടെ നിന്നിട്ടു ഞാൻ തന്നെ തന്റെ വീട്ടിൽ കൊണ്ട് വിടാം . വീക്കെന്റെ ആകുമ്പോൾ താൻ അങ്ങോട്ട് വന്നാൽ മതി അല്ലേൽ ഞാൻ ഇടയ്ക്കു വന്നോളാം തന്നെ കാണാൻ .

റ്റീനാടെ മുഖം തെളിഞ്ഞു അവൾ ഒന്ന് ചിരിച്ചു .

ഹോ…ഒന്ന് ചിരിച്ചു കണ്ടല്ലോ അത് മതി .
പിന്നെ ഒരു കാര്യം നമ്മൾ ഇന്നലെ രണ്ടു മുറിയിൽ ആരുന്നു കിടന്നതു എന്ന കാര്യം താൻ ആരോടും പറയാൻ നിൽക്കേണ്ട …

ഇല്ല…

എങ്കിൽ ടീന താഴേക്ക് ചെല്ല് …

ടീന താഴേക്ക് ചെന്നു മമ്മി അപ്പോഴേക്കും ബ്രേക്ഫാസ്റ്റ് തയ്യാറാക്കി അവളും കൂടെ സഹായിച്ചു . സമയം 8 ആയപ്പോൾ മമ്മി പറഞ്ഞു മോളെ ഇതൊക്കെ മേശയിൽ കൊണ്ടു വെച്ചിട്ടു അവനെ വിളിക്ക് സമയം തെറ്റിയാൽ പിന്നെ അത് മതി .

ടീന വേഗം പോയി വിളിച്ചു.അവൻ വന്നു ഇരുന്നു അവൾ പപ്പയെ വിളിച്ചു അപ്പോൾ പപ്പാ പറഞ്ഞു നിങ്ങൾ കഴിക്കു മോളെ ഞങ്ങൾ പിന്നെ കഴിക്കാം .

ഞങ്ങൾ ഭക്ഷണം കഴിച്ചു എഴുനേൽക്കുന്നത് വരെ മമ്മിയോ പപ്പയോ അവിടേക്കു വന്നില്ല
അവർ ആരും ക്രിസ്റ്റിയോട് ശരിക്കും സംസാരിക്കുന്നതും കൂടി ഇല്ല . വൈകിട്ട് ഞാനും ക്സ്‌റ്റിയും കൂടി ബാംഗ്ലൂരിലേക്ക് പോയി .
……….

ഒരുവല്യ കോമ്പൗണ്ടിൽ ഉള്ളിൽ ഒരു വീട് . ആ വീട്ടിൽ ആകെ ക്രിസ്റ്റിയും ഞാനും മാത്രം . എനിക്കു അവിടെ വന്നു കയറിയപ്പോൾ മുതൽ ശ്വാസംമുട്ടാൻ തുടങ്ങി . ചുറ്റുവട്ടത്ത് ഉള്ള ആരുമായി ഒരു പരിചയവും ഇല്ല .

എന്നെ ഇവിടെ ആക്കിയതിനു ശേഷം പുറത്തേക്കു പോയതാണ് ക്രിസ്റ്റി . വൈകുന്നേരം ആയിട്ടും തിരിച്ചു എത്തിയില്ല .
ഞാൻ അവിടെ ഒരു ദിവസം മുഴുവൻ തനിച്ചായിരുന്നു എനിക്ക് കഴിക്കാൻ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല .

അവനെ കാത്തിരുന്നു ഞാൻ ഒന്ന് മയങ്ങി പോയി അപ്പോൾ എന്തോ ശബ്ദം കേട്ടാണ് ഉണർന്നത് നോക്കിയപ്പോൾ അവിടെ ക്രിസ്റ്റി ഉണ്ടായിരുന്നു . അവൻ ഞാൻ അവിടെ ഉണ്ട് എന്ന് പോലും മൈൻഡ് ചെയ്തേ വന്നു കിടന്നു ഉറങ്ങി .എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു ഞാൻ ഇത്രയും അവനു വേണ്ടി കാത്തിരുന്നു എന്നിട്ടു എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ കിടന്നുറങ്ങി ഞാൻ എന്തെങ്കിലും കഴിച്ചോ എന്ന് പോലും അന്വേഷിക്കാതെ വന്നു കിടന്നു .

അന്ന് ഞാൻ പൈപ്പിൽ നിന്നും കുറച്ചു വെള്ളം കുടിച്ചിട്ട് കിടന്നു ഉറങ്ങി .

അടുത്ത ദിവസവും അവൻ രാവിലെ തന്നെ പോയി . ഞാൻ അവിടെ ഉണ്ട് എന്നുള്ള ഒരു ബോധവും ഇല്ലാത്ത പോലെ ആരുന്നു അവന്റെ പെരുമാറ്റം . ഞാൻ പതിയെ പുറത്തേക്കു ഇറങ്ങി ഒരു ഓട്ടോ പിടിച്ച് അടുത്തുള്ള ഒരു സൂപർമാർക്കറ്റിൽ പോയി ആവശ്യത്തിന് ഉള്ള സാധനങ്ങൾ വാങ്ങി വന്നു . ഭക്ഷണം ഉണ്ടാക്കി അവനെ കാത്തിരുന്നു . 10 മണി ആയപ്പോൾ ക്രിസ്റ്റി വന്നു .

നീ കിടന്നില്ലേ . ….

ഇല്ല ക്രിസ്റ്റി വന്നിട്ട് കിടക്കാന്ന് വെച്ച് ഇരുന്നതാ…

മ…മ്…

കുളിച്ചിട്ടുവാ ഞാൻ കഴിക്കാൻ എടുത്തു വെക്കാം ….

എനിക്ക് വേണ്ട ഞാൻ കഴിച്ചു …

അവൻ മുറിയിലേക്ക് കയറി പോയി . കുറച്ചു കഴിഞ്ഞു വേഗത്തിൽ താഴേക്ക് ഇറങ്ങി വന്നു .

റ്റീനാ……

എന്താ ക്രിസ്റ്റി ..

നീ ഇന്ന് പുറത്തു പോയോ ..

മ…മ് പോയി ..

എന്തിന് ?

സാധനങ്ങൾ വാങ്ങാൻ വേണ്ടി , ഞാൻ ഇവിടെ ഉള്ളതു ക്രിസ്റ്റി മറന്നു എന്ന് തോന്നുന്നു ഇന്നലെ ഞാൻ ഒന്നും കഴിച്ചില്ല സാധനങ്ങളും വാങ്ങി തന്നില്ല . അതാ ഞാൻ പുറത്തു പോയി വാങ്ങിച്ചു .

നിനക്ക് എന്തെങ്കിലും വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ നീ എന്തിനാ പോയത് …

അവന്റെകണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു .അവൾക്കു അവന്റെ ആ ഭാവം കണ്ടപ്പോൾ പേടി തോന്നി .

ക്രിസ്റ്റി രാവിലെ തന്നെ പോകില്ലേ അപ്പോൾ പിന്നെ എങ്ങനെയാന്നേ പറയുന്നത് എന്റെ കയ്യിൽ വിളിക്കാൻ ക്രിിടേ നമ്പർ ഇല്ല അതാ ഞാൻ ചോദിക്കാതെ തും പറഞ്ഞിട്ട് ഞാൻ കിച്ചനിലേക്ക് പോയി . പാത്രം കഴുകി കൊണ്ട് നിന്നപ്പോൾ ക്രിസ്റ്റി എന്റെ പുറകെ വന്നു അവളുടെ തോളിൽ കൈ വെച്ചു . അവൾ മുഖം തിരിച്ചു നോക്കി . അവൻ അവളെ നോക്കി ചിരിച്ചു .

” ടീന മോൾക്ക് വിഷമം ആയോ ….
സോറി ഞാൻ തിരക്കിനിടയിൽ നിന്നെ ഓർത്തില്ല ഇനീ ഞാൻ നിന്നെ മറക്കില്ല കേട്ടോ” എന്നും പറഞ്ഞു അവന്റെ കൈ കൊണ്ട് അവളുടെ മുഖത്ത് തലോടി .

പെട്ടെന്ന് എനിക്ക് എന്റെ മുഖം ആകെ നീറുന്ന പോലെ തോന്നി ഞാൻ നോക്കയപ്പോൾ എന്റെ ഡ്രെസ്സിലേക്കുര ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു എന്റെ മുഖത്ത്നിന്നും .

അപ്പോഴേക് അവന്റെ മുഖത്തെ ഭാവം മാറി .

ടീ….ആരുടെ കൂടെ ആടി നീ ഇന്ന് പുറത്തു പോയത് . ഇനി മേലാൽ ഇവിടെ്നും പുറത്തു ഇറങ്ങിയാൽ നിന്നെ ഞാൻ ഇവിടെ തന്നെ കൊന്നു കുഴിച്ചു മൂടും .

അവന്റെ വിരലുകൾക്ക് ഇടയിൽ ബ്ലേഡ് തിരുകി വെച്ചിട്ടുണരുന്നു . അവൻ വീണ്ടും അത് കൊണ്ട് എന്റെ ്ത് ഒക്കെ വരഞ്ഞു .

ഞാൻ അിടിച്ചു തള്ളിയിട്ടു കൊണ്ട് ഓടി ഒരു മുറിയിൽ കയറൽ അടച്ചു. അവൻ ആ വാതിലിൽ കുറെ തവണ അടിച്ചെങ്കിലും ഞാൻ ആ വാതിൽ തുറന്നില്ല .
ഭയന്ന് പോയ ഞങ്ങനെളുപ്പിച്ചു , രാവിലെ ഞാൻ പതിയെ വാതിൽ തുറന്നു നോക്കിയപ്പോൾ അവൻ പോയിരുന്നു . താഴെ ഹാളിൽ അവളുടെ മൊബൈൽ ഫോൺ പൊട്ടി ചിതറി കിടക്കുന്നുണ്ടായിരുന്നു . ഞാൻ ലാൻഡ്ഫോൺ നോക്കിയപ്പോൾ അതും ഡിസ്കണക്റ്റഡ് ആയിരുന്നു . വാതിൽ അവൻ പുറത്തുന്നു പൂട്ടിയിരുന്നു .

പെട്ടെന്ന് ഒന്നും എനിക്ക് അവിടെ നിന്നും രക്ഷപെടാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി .

അന്നു അവൻ വന്നപ്പോൾ ഞാൻ മുറിയിൽ നിന്നും പുറത്തു ഇറങ്ങിയില്ല . അവൻ വന്നു എന്റെ മുറിയുടെ വാതിലിൽ തട്ടി എന്നോട് മാപ്പു പറഞ്ഞു ഇനി ഇത്തവർത്തിക്കില്ല വാതിൽ തുറക്കണം എന്ന് പറഞ്ഞു കരഞ്ഞു . അതിന് ഒരു ആത്മാർത്ഥത ഉള്ളപോലെ എനിക്ക് തോന്നി ഞാൻ വാതിൽ തുറന്നു . അവൻ അന്ന് എന്നോട് വല്യ സ്നേഹം ആയിരുന്നു . ഞങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു .

ഞാൻ കിടക്കാൻ മുറിയിൽ വന്നപ്പോൾ വാതിലിനു ലോക്ക് ഉണ്ടായിരുന്നില്ല അയാൾ എല്ലാ വാതിലിന്റെയും ലോക്ക് അഴിച്ചു വെച്ചു . അയാൾ എന്റെ മുന്നിൽ വന്നു കരഞ്ഞതും മാപ്പു പറഞ അയാളുടെ അഭിനയം ആയിരുന്നു . അയാളുടെ ടോർച്ചറിൽ നിന്നും ഞാൻ രക്ഷപെടാതെ ഇരിക്കാൻ വേണ്ടി .

അന്ന്രാത്ുഴുവൻ ഞാൻ അയാളുടെ ഭ്രാന്തിനു ഇരയായി എന്റെ ശരീരത്തിൽ മുറിവ് ഉണ്ടാക്കിയും പൊള്ളിച്ചും അയാന്തോഷിച്ചു .

പിന്നെഎന്നും ഇത് തന്നെ ആർത്തിച്ചു ഒരു ദിവസം മുഴുവൻ അവനെ പേടിച്ചു എനിക്ക് ബാത്‌റൂമിൽ ഇരിക്കേണ്ടി വന്നു .

അവിടെ വന്ന് ഒരു മാസആയിട്ടും എന്നെ അന്വേഷിച്ചു ആരും വന്നില്ല എന്റെ വീട്ടുകാരോ അവന്റെ വീട്ടുകാരോ ആരും ?

എന്റെ സിബിച്ചൻ എങ്കിലും വരും എന്ന് ഞാൻ കരുതി പക്ഷെ അത് ഉണ്ടായില്ല .

പക്ഷെ എന്റെ വീട്ടുകാർ എന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു അമ്മച്ചിയോടു അച്ചാച്ചന്മാർ പറഞ്ഞത് അവൾ പിണക്കത്തിലാണ് , ഇഷ്ട്ടം ഇല്ലാതെ കല്യാണം നടത്തിയത് കൊണ്ട് അതാ വിളിക്കാത്തത് എന്ന് . പക്ഷെ സിബിച്ചന് അതിൽ സംശയം ഉണ്ടായിരുന്നു കാരണം എന്ത് വന്നാലും ഞാൻ വിളിക്കാതെ ഇരിക്കില്ല എന്ന് സിബിച്ചന് അറിയാം .

അങ്ങനെ എന്നെ അന്വേഷിച്ചു സിബിച്ചൻ അവന്റെ പപ്പയുടേം മമ്മിയുടേം അടുത്ത് എത്തി. അവർ ആദ്യം ഒന്നും വിട്ടു പറഞ്ഞില്ല അവസാനം സിബിച്ചൻ അവരെ ഭീക്ഷണിപ്പെടുത്തിയപ്പോൾ അവർ ഞങ്ങൾ താമസിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു .

അവനു മനോരോഗം ആണെന്നും ഞങ്ങളുടെ അച്ചാച്ചന്മാർ മനഃപൂർവം എല്ലാം അറിഞ്ഞു കൊണ്ട് വിവാഹം നടത്തിയതാണെന്നും . അവർ അതിനു ഒന്നേ ആവശ്യപ്പെട്ടുള്ളു എന്റെ പേരിൽ ഉള്ള സ്വത്തിന്റെ നേർപകുതി അവർക്കു കൊടുക്കണം എന്നും . മകന്റെ വിവാഹം നടന്നു കാണണം എന്നുള്ള ആഗ്രഹം കൊണ്ടാണ് ഇതിനു സമ്മതിച്ചതെന്നും എല്ലാം അവർ സിബിച്ചനോട് തുറന്നു പറഞ്ഞു . അവർക്കു മകനെ പേടിയാണ് അതു കൊണ്ടാണ് അവർ മകനെ അന്വേഷിച്ചു വരാത്തത് .
ഒരു ദിവസം രാത്രി അവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു ഷാൾ എടുത്തു അവന്റെ കയ്യും കാലും കട്ടിലിനോട് ചേർത്ത് കെട്ടി അവന്റെ പോക്കറ്റിൽ നിന്നും താക്കോൽ എടുത്തു ഞാൻ ഓടി രക്ഷപെട്ടു ഒരു വീട്ടിൽ കയറി അവരോടു ഞാൻ വിവരങ്ങൾ ഒക്കെ പറഞ്ഞു സിബിച്ചന്റെ നമ്പർ കൊടുത്തു .

അവർ സിബിച്ചനെ വിളിച്ചു അപ്പോൾ സിബിച്ചൻ എന്നെ അന്വേഷിച്ചു ബാംഗ്ലൂരിൽ എത്തിയിട്ടുണ്ടാരുന്നു . അങ്ങനെ സിബിച്ചൻ എന്നെ കൂട്ടി നാട്ടിൽ വന്നു .

അവിടെ നടന്ന കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ അമ്മച്ചി കുറ്റബോധം കാരണം എന്നോട് മാപ്പു പറഞ്ഞു എന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു . ഞങ്ങളെ ചതിച്ചതു അച്ചാച്ചന്മാർ ആണെന്ന് അറിഞ്ഞപ്പോൾ അമ്മച്ചി അവരുമായി ഉള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു .എന്നെ വീണ്ടും കോളേജിൽ കൊണ്ടാക്കി .

അതിന് ശേഷം ഇത് വരെ അവൻ എന്നെ അന്വേഷിച്ചു വന്നിട്ടില്ല . ഇത്രേം പ്രശ്നങ്ങൾ ഉണ്ടായതു കൊണ്ടാണ് ഞാൻ സാജൻ വിവാഹം ആലോചിച്ചപ്പോൾ ഇല്ലന്ന് പറഞ്ഞത് . ..

ക്രിസ്റ്റിടെ കൈയിൽ നിന്നും ആൽബീടെ പെങ്ങളെ രക്ഷിക്കാൻ നോക്ക് അവൻ അത്രക്കും ക്രൂരനാ , അവൻ എന്നെ കണ്ടാൽ വെറുതെ വിടില്ല എനിക്കറിയാം . അവനെ തിരക്കി നടക്കുവാണ് എന്റെ സിബിച്ചൻ , അവനെ കയ്യിൽ കിട്ടിയാൽ കൊല്ലാൻ ഉള്ള ദേഷ്യമുണ്ട് . ..

സാരമില്ല ടീന പോയി റസ്റ്റ് എടുത്തോ , സാജൻ പറഞ്ഞു ….

സാജനും ആൽബിയും മുഖത്തോടു മുഖം നോക്കി .

തുടരും….

Read complete പ്രണയനിലാവ് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply