Skip to content

പ്രണയനിലാവ് – 8

malayalam novel

സിനി ടീനയെ കൂട്ടി കൊണ്ട് പോയി ഭക്ഷണം കൊടുത്തു .അവളുടെ റൂമിൽ തന്നെ കിടക്കാൻ സൗകര്യം ഒരുക്കി കൊടുത്തു .

ചേച്ചി…ഇതെന്താ ആലോചിക്കുന്നേ ….

“കഴിഞ്ഞത് കഴിഞ്ഞു ഇനി അതിനെ കുറിച്ച് ഒന്നും ഓർക്കാൻ നിൽക്കേണ്ട ഞങ്ങൾ ഒക്കെ കൂടെ ഉണ്ട് കേട്ടോ ….”
ചേച്ചി കിടക്കാൻ നോക്ക് വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കാതെ .

പിന്നെ ആൽബി ചേട്ടനെ ആ സമയത്തു ദൈവമാ അവിടെ എത്തിച്ചത് . ആ എൽവിന്റെ കയ്യിൽ എങ്ങാനും കിട്ടിയിരുന്നെങ്കിൽ പിന്നെ എന്താ സംഭവിക്കുക എന്ന് പറയാൻ പറ്റില്ല .

ടീന സിനിയെ തന്നെ നോക്കി ഇരിക്കാരുന്നു .

” മോളെ ആൽബിനെ കുറിച്ച് ആർക്കും അത്ര നല്ല അഭിപ്രായം അല്ലല്ലോ അതെന്താ ?”

അത് ചേച്ചീ തരകൻ മുതലാളീടെ മക്കൾ എല്ലാവരും ഒരുപോലെ ആണ് അയാളുടെ അതെ സ്വാഭാവം പക്ഷെ ആൽബിൻ ചേട്ടൻ ഇവരുടെ അമ്മച്ചിയെ പോലെയാരുന്നു ഒരു പാവം .

ചേട്ടൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു ചേച്ചിയുമായി ഇഷ്ടത്തിൽ ആയിരുന്നു , ആനി . ചേച്ചിടെ അച്ഛൻ ഒരു കൃഷിക്കാരൻ ആരുന്നു . ഒരു ദിവസം ഈ വിവരം അവരുടെ വീട്ടിൽ അറിഞ്ഞു ഒരു പാവപെട്ട വീട്ടിലെ പെണ്ണിനെ സ്വീകരിക്കാൻ ആൽബി ചേട്ടന്റെ പപ്പയും സഹോദരങ്ങളും തയ്യാർ ആയിരുന്നില്ല .

ആൽബിചേട്ടന്റെ ചേട്ടൻ സ്റ്റീഫൻ കല്യാണം കഴിച്ചത് ഒരു വിദേശ വ്യവസായിയുടെ മകളെ ആണ് . അത് പോലെ എൽവിനും ആൽബി ചേട്ടനും ഒരു ex-minister ടെ ഇരട്ടകൾ ആയ മക്കളെ ആലോചിച്ചു വെച്ചേക്കുവാരുന്നു . ആൽബി ചേട്ടൻ അതിൽ നിന്നും പിന്മാറിയാൽ ആ കല്യാണം മുടങ്ങും .

ചേട്ടന്റെ പപ്പാ എന്ത് പറഞ്ഞിട്ടും ചേട്ടൻ അത് കേൾക്കാൻ തയാറായില്ല . അവസാനം അവരുടെ പപ്പയുടെ അറിവോടെ എൽവിൻ ചെന്ന് ആനിചേച്ചിടെ അപ്പച്ചനെ ഭീക്ഷണിപ്പെടുത്തി ആൽബിച്ചനെ ഇനി കാണാൻ പാടില്ല എന്ന് ..

പക്ഷെ ആനി ചേച്ചി അതൊന്നും കാര്യമാക്കിയില്ല , ആൽബി ചേട്ടന് ഈ ലോകത്തു ഏറ്റവും ഇഷ്ടം അമ്മച്ചിയോട് ആയിരുന്നു അമ്മച്ചിക്ക് ഈ വിവാഹത്തിന് എതിർപ്പു ഇല്ലായിരുന്നു . അങ്ങനെ അമ്മച്ചിടെ തവും വാങ്ങിച്ചു ഒന്നിച്ചു ജീവിക്കാൻ പുറപ്പെട്ടതാ രണ്ടാളും പക്ഷെ പോകുന്ന വഴിയിൽ വെച്ച് ഒരു അപകടം ഉണ്ടായി .

ഒരു ടിപ്പർ അവരുടെ കാറിൽ വന്നു ഇടിച്ചു ആ സ്ഥലത്തു വെച്ച് തന്നെ ആനി ചേച്ചി മരിച്ചു . ആൽബിച്ചനെ ബോധം ഇല്ലാത്ത അവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി .
പിന്നീട് ബോധം വന്നപ്പോളാണ് ആനി ചേച്ചി മരിച്ച വിവരം ആൽബി ചേട്ടൻ അറിയുന്നത് . അതിനു ശേഷം ഇങ്ങനെയാണ് ആരോടും അങ്ങനെ സംസാരം ഒന്നും ഇല്ല ഇടയ്ക്ക് ഇവിടെ വന്നു സാജൻ ചേട്ടനുമായി സംസാരിക്കും . ആ അപകടം കഴിഞ്ഞു അധികം കഴിയാതെ അവരുടെ അമ്മച്ചിയും പോയി പിന്നെ ആൽബി ചേട്ടന് ആ കുടുംബത്തിൽ ആരുമായി അടുപ്പം ഇല്ലാതായി . ആൽബി ചേട്ടന് നല്ല ഉറപ്പാണ് അന്ന് ആ അപകടത്തിന് കാരണം എൽന്ന് , കാരണം ഇവരെ ഒന്നിപ്പിക്കില്ലെന്നു അയാൾക്കാരുന്നു വാശി കൂടുതൽ ..

ചേച്ചിഒരുപാടു രാത്രി ആയി ചേച്ചി കിടന്നോ ….

അവൾക്കു കിടന്നിട്ടു ഉറക്കം വന്നില്ല ഓരോന്ന് ഓർത്തു കിടന്നു എപ്പോഴോ ഉറങ്ങി പോയി .

°°°°°°°°°°°°°°°
രാവിലെ ആൽബി അവളെ അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി അപ്പോൾ കനിയുടെ വീട്ടിൽ നിന്ന് അമ്മച്ചിയും സിബിനും ഇറങ്ങി വന്നു . പുലർച്ചെ എത്തിയതാണ് അവർ , ടീനയെ കാണാതെ എല്ലാവരും ടെൻഷൻ അടിച്ച് ഇരിക്കാരുന്നു .

ടീന അവർക്കു ആൽബിനെ പരിചയപ്പെടുത്തി കൊടുത്തു .

ആൽബി സിബിനെ വിളിച്ചു മാറ്റി നിർത്തിട്ടു ഇന്നലെ നടന്ന കാര്യങ്ങൾ പറഞ്ഞു .
ഒന്നുങ്കിൽ റ്റീനയെ നാട്ടിൽ കൊണ്ട് പോവുക അല്ലെങ്കിൽ നിങ്ങൾ ഇവിടെ നിൽക്കുക ഇങ്ങനത്തെ ഒരു സാഹചര്യത്തിൽ അവളെ തനിച്ചു വിട്ടിട്ടു പോകേണ്ട .

സിബിൻ ആൽബിനെ ഒന്ന് നോക്കി ആ നോട്ടത്തിൽ ഒരു ഭയം ഉണ്ടായിരുന്നു .

നിങ്ങളെ പേടിപ്പിക്കാൻ പറഞ്ഞതല്ല , പറഞ്ഞു കേട്ടിടത്തോളം ക്രിസ്റ്റി ഒരു സാഡിസ്റ് ആണ് അവന്റെ കയ്യി്ൽ നിന്നും വഴുതി പോയതാണ് ടീന . ഇവിടെ അവനു കൂട്ട് എന്റെ ചേട്ടൻ ആണ് അവർ രണ്ടാളും അവളെ അപകടപ്പെടുത്തുമോ എന്നു എനിക്ക് ഭയം ഉണ്ട് .

ആൽബി ഞങ്ങൾ ഇവിടെ ഉണ്ടാവും ഇനി അവളെ വിട്ടിട്ടു പോകില്ല .

ഓക്കേ സിബിൻ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കരുത് . ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട് .
അവർ ഷേക് ഹാൻഡ് നൽകി പിരിഞു .

°°°°°°°°°
പിന്നീട് ഉള്ള ദിവസങ്ങളിൽ എല്ലാം സിബിൻ അവളെ കൊണ്ട് വിട്ടു . പ്രതീക്ഷിച്ച പോലെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല . പതിയെ അവളുടെ ഭയം മാറി വന്നു .

അവൾ കാണാതെ ഒരു നിഴല് പോലെ ആൽബി അവളുടെ പിന്നാലെ ഉണ്ടായിരുന്നു .
ടീന അത് അറിയുന്നുണ്ടായിരുന്നു എങ്കിലും അവൾ കണ്ടതായി ഭാവിച്ചില്ല .

“ഡാ ആൽബി ….”

“എന്താടാ ഒരു പരുങ്ങൽ …”

“എന്ത് പരുങ്ങൽ നിനക്ക് വെറുതെ തോന്നിയതാ…..”

“ഓഹ് പിന്നെ …പൂച്ച പാല് കുടിക്കുന്നത് ആരും അറിയില്ലല്ലോ അല്ലെ …”

“എന്ത് , നീ ഇത് എന്തൊക്കെയാ പറയുന്നത് …”

“ഒന്നുല്ല , നീ ഇപ്പൊ എന്തിനാ ഇങ്ങോട്ടു വന്നത് …”

“അത്…ഒരു ചെറിയ പനി..”

“ആണോ എങ്കിൽ വാ ഞാൻ നോക്കട്ടെ …”

“വേണ്ട ഞാൻ ടോക്കൺ എടുത്തിട്ടുണ്ട് ..”

“അതെന്തിനാ എന്നെ കാണാൻ നിനക്ക് ടോക്കൺ വേണോടാ…”

“അത്…പിന്നെ…നിന്നെ കാണാൻ അല്ല …”

“ഓ….ഹ് ഇപ്പൊ പനിയുടെ കാരണം മനസ്സിലായി …”

“ഇത് വെറും പനി അല്ല പ്രണയപ്പനി …”

“ഒന്ന് പോടാ ഞാൻ പ്രണയിക്കാൻ വന്നത് ഒന്നും അല്ല … അവളെ കാണുമ്പോൾ എനിക്ക് എന്റെ ആനിയെ ഓർമ്മ വരുന്നു എന്തൊരു സാമ്യം ആണ് രണ്ടാളും ….”

“മമ്…ശരിയാടാ എനിക്കും തോന്നിട്ടുണ്ട് നല്ല ഛായ ഉണ്ട് രണ്ടാൾക്കും .”

“ആദ്യം അവൾ എന്റെ മുന്നിൽ വന്നപ്പോൾ ഞാൻ ഞെട്ടി പോയി , പിന്നെ അവൾ അറിയാതെ ഞാൻ അവളെ പിൻതുടർന്നു ഒന്ന് കാണണം അത്രയേ ആഗ്രഹിച്ചുള്ളു .”

“അവൾക്കു താല്പര്യം ഉണ്ടെങ്കിൽ ഞാൻ അവളെ കെട്ടും അല്ലാതെ ഇനി പ്രണയിച്ചു നടക്കാൻ ഒന്നും ഞാൻ ഇല്ല , പക്ഷെ അവൾ ഒരു വിവാഹത്തിന് തയ്യാർ ആവില്ലല്ലോ ..”

നീ വിഷമിക്കാതെ ഒക്കെ ശരി ആവും അവൾക്കു മനസ്സ് ശരിയാവാൻ കുറച്ചു സമയം കൊടുക്കേണ്ടേ നമ്മൾ ….”

മ…മ്..അതേ ഞാൻ കാത്തിരിക്കാൻ തയ്യാറാ…

********

ഒരു ദിവസം ഹോസ്പിറ്റലിൽ വെച്ച് .

ടീന….

എന്താ സാജൻ …

ഞാൻ കുറച്ചു നേരത്തെ പോകുവാ …

എന്താ കാര്യം …

ഒരു പെണ്ണുകാണൽ ഉണ്ട് ഇന്ന് നേരത്തെ ചെല്ലാൻ പറഞ്ഞു അമ്മച്ചി വിളിച്ചു .

ആണോ നന്നായി പോയിട്ട് വാ …

ഡോക്ടർ …ഒരു പേഷ്യന്റ കൂടെ ഉണ്ട്

എന്താ സിസ്‌റ്റർ ഇപ്പൊ ടൈം എന്തായി അവരോടു പറ എമർജൻസി അല്ലെങ്കിൽ നാളെ വരാൻ പറയു ….

ഞാൻ പറഞ്ഞു ഡോക്ടർ എമർജൻസി
ആണ് കണ്ടേ പറ്റുള്ളൂ എന്ന് പറഞ്ഞു വാശി പിടിക്കുന്നു .

ഓക്കേ ഇത് ലാസ്റ് ആണ് ഇനി ഞാൻ നോക്കില്ല പറഞ്ഞേക്കും എല്ലാവരോടും ..

അവർ പോയപ്പോൾ അവൾ ടൈം നോക്കി 7 മണി ഇനി എപ്പോഴാ ഞാൻ പോകുന്നെ സാജനും പോയി സിബിച്ചനെ വിളിക്കാം അവൾ ഫോൺ ഡയല് ചെയ്തു .

അപ്പോഴേക്കും പെഷ്യന്റ‌ കേറി വന്നു

ടീന മോളേ…മറന്നോ എന്നെ …

ആ ശബ്ദം കേട്ടു ടീന ഞെട്ടി പോയി .അവൾ ചാടി എഴുനേറ്റപ്പോൾ കണ്ടത് തൊട്ടു മുന്നിൽ നിൽക്കുന്ന ക്രിസ്‌റ്റിയെ ആണ് പുറകിൽ എൽവിനും .

തുടരും….

Read complete പ്രണയനിലാവ് Malayalam online novel here

4.1/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!