Skip to content

പ്രണയനിലാവ് – 5

malayalam novel

സാജൻ കാർ വേഗം ചവിട്ടിനിർത്തി എന്നിട്ടു ടീനയെ നോക്കി അവൾ സീറ്റിലേക്ക് ചാരി കണ്ണും അടച്ചു കിടക്കുന്നുണ്ടാരുന്നു .

ടീനാ…റ്റീനാ …

മ..മ്..ഞാൻ എന്തൊക്കെയോ ഓർത്തു ഇരുന്നു പോയി സാജൻ എന്തെങ്കിലും ചോദിച്ചോ ?

ഇല്ല..” അവൻ തന്റെ ഭർത്താവു ആണോ? അപ്പോൾ പിരിഞ്ഞു എന്ന് പറഞ്ഞിട്ട് “…..

“പിരിഞ്ഞു എന്നല്ലേ പറഞ്ഞുള്ളു ഡിവോഴ്സ് ആയി എന്ന് പറഞ്ഞില്ലല്ലോ !! അയാൾ ഇപ്പോഴും എന്റെ ഭർത്താവാണ് “…..

പിന്നെ എന്താ അയാൾ വേറെ കല്യാണം കഴിക്കാൻ നോക്കുന്നത് ?

ടീന ഒന്ന് ചിരിച്ചു , “പറയാൻ ആണെങ്കിൽ ഒരുപാടു ഉണ്ട് ഇപ്പൊ എന്നോട് ഒന്നും ചോദിക്കരുത് ഞാൻ പറയാം സമയം ആകട്ടെ ….”

Ok ഞാൻ തന്നെ വിഷമിപ്പിക്കുന്നില്ല …

വീട്ടിൽഎത്തിയതും ടീന ഫോൺ എടുത്തു സിബിനെ വിളിച്ചു .

സിബിച്ചാ….

“എന്താ മോളെ നിന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നുണ്ടല്ലോ എന്ത് പറ്റി?”
“സിബിച്ചാ …. ഞാൻ ഇന്ന് അവനെ കണ്ടു ,ക്രിസ്റ്റിയെ !!”

എപ്പോൾ ? എവിടെ വെച്ച് ??

ക്രിസ്റ്റിഎന്ന പേര് കേട്ടപ്പോൾ സിബിന്റെ ശബ്ദം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

സിബിച്ചാ എനിക്ക് എന്തോ വല്ലാത്ത ടെൻഷൻ പോലെ …
നീ അവിടെ ഉണ്ടെന്നു അറിഞ്ഞു വന്നതാണോ അവൻ ?

അറിയില്ല… പക്ഷേ , അവൻ വേറെ കെട്ടാൻ പോവ്വാ….

വേറെയൊ ….നിന്നെ ഡിവോഴ്സ് ചെയ്യാതെയോ ?

മ..മ്..അതേ..
സിബിച്ചന് അറിയാല്ലോ അവനു നോട്ടം സ്വത്തിൽ മാത്രമാണ് എന്ന് , ഇപ്പോൾ കെട്ടാൻ പോകുന്നതും സ്വത്തു മാത്രം നോക്കിയിട്ടാണ് .

ഞാൻ അവിടേക്കു വരാം എനിക്ക് അവനെ ഒന്ന് കാണണം അത് മാത്രമല്ല നീ ഇനി അവിടെ തനിച്ചു നിൽക്കേണ്ട അവൻ നിന്നെ കണ്ടുപിടിച്ചാലോ …

“സിബിച്ചൻ ഇങ്ങോട്ടു വന്നാൽ അവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനെയാ ?”

അത് ഞാൻ എന്തെലും ചെയ്തോളാം ..

എന്തായാലും ഒരു 3 ദിവസത്തിനുള്ളിൽ ഞാൻ വരും .
***********

അടുത്ത ദിവസം ടീന ഹോസ്പിറ്റലിൽ പോയില്ല. വീട്ടിൽ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ലാതായപ്പോൾ അവൾ പള്ളിയിലേക്ക് പോകാൻ ഇറങ്ങി . കനിയെ അന്വേഷിച്ചവളുടെ വീട്ടിൽ ചെന്നപ്പോൾ അവൾ സുഖം ഇല്ലാതെ കിടക്കുവായിരുന്നു അവസാനം തനിച്ചു പോകാൻ അവൾ തീരുമാനിച്ചു .

പള്ളിയിൽ ചെന്ന് പ്രാർത്ഥിച്ചു കഴിഞ്ഞു ഇറങ്ങിയപ്പോൾ സമയം 5 മണി ആയി നല്ല മഴകോളും ഉണ്ടായിരുന്നു ടീന വേഗം വീട്ടിലേക്കു നടക്കാൻ തുടങ്ങി .

5മണി ആയതേ ഉള്ളൂ എങ്കിലും പെട്ടെന്ന് ആകാശം കാർമേഘങ്ങൾ കൊണ്ടു മൂടി ആകെ ഇരുണ്ടു .

കനി പറഞ്ഞതൊക്കെ ഓർത്തപ്പോൾ അവൾക്ക് കുറച്ചു ഭയം തോന്നാതെ ഇരുന്നില്ല എങ്കിലും വേഗം നടന്നു . പെട്ടെന്ന് മഴ വീണു , അവൾ ചുരിദാറിന്റെ ഷാൾ കൊണ്ട് തല മൂടി വേഗം നടക്കാൻ തുടങ്ങി . പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു കാർ തന്നെ പിന്തുടർന്ന് വരുന്ന പോലെ തോന്നി അവൾ വേഗത്തിൽ ഓടാൻ തുടങ്ങി . ആ മഴയത്തും ഇരുട്ടതും അവൾ പല തവണ തപ്പി തടഞ്ഞു വീണു അപ്പോഴും ആ കാർ പതിയെ പിറകേ വരുന്നുണ്ടായിരുന്നു .

അവൾക്കു വല്ലാത്ത ഭയം തോന്നി , തിരിഞ്ഞു നോക്കി ഓടുമ്പോൾ പെട്ടെന്നു ഉണ്ടായ ഒരു ഇടിമിന്നലിന്റെ വെളിച്ചത്തിൽ അതിന്റെ ഉള്ളിൽ ഇരിക്കുന്ന ആളെ അവൾ വ്യക്തമായി കണ്ടു , എൽവിൻ .

എൽവിനെ കണ്ടു ഭയന്ന് ഓടിയപ്പോൾ എന്തിലോ വന്നു തട്ടി നിന്നതു മാത്രം അവൾക്കു ഓർമ്മ ഉണ്ടായുള്ളൂ , പെട്ടെന്ന് ടീനയുടെ ബോധം പോയി . ബോധം മറയുന്നതിനു മുൻപ് അവൾ തന്നെ താങ്ങി പിടിച്ച ആളുടെ മുഖം കണ്ടിരുന്നു , ആൽബിൻ . അപ്പോഴും അവൻ വിളിക്കുന്നത് അവൾക്കു കേൾക്കാരുന്നു , ” ആനീ… കണ്ണ് തുറക്ക് ആനീ….

******
എന്തോ വന്നെന്റെ ജീപ്പിൽ ഇടിച്ചത് മാത്രമേ തോന്നിയുള്ളു ഇറങ്ങി നോക്കിയപ്പോളാ മനസ്സിലായത് അത് ഒരു പെൺകുട്ടി ആണെന്ന് . താങ്ങി പിടിച്ചപ്പോഴേക്കും അവളുടെ ബോധവും പോയി ഇനി എന്താ ചെയ്യുന്നേ അവൻ അവളെ താങ്ങി പിടിച്ചു അവന്റെ ജീപ്പിൽ കിടത്തി എന്നിട്ടു വേഗം സാജന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു .

ഹലോ..ആൽബി…എന്താടാ …

“സാജാ നീ എവിടെയാ ….”

” ഞാൻ വീട്ടിൽ ഉണ്ട് എന്താടാ കാര്യം ?

അവിടെ വേറെ ആരേലും ഉണ്ടോ?

എന്റെ പെങ്ങൾ ഉണ്ട് അമ്മച്ചി തറവാട്ടിൽ പോയേക്കുവാ നാളെയെ വരുള്ളൂ

“ഒരു അത്യാവശ്യ കാര്യം ഉണ്ട് ഞാൻ അങ്ങോട്ട് വരുവാ ബാക്കി ഒക്കെ വന്നിട്ട് പറയാം…..”അവൻ ഫോൺ കട്ട് ചെയ്തു വേഗം സാജന്റെ വീട്ടിലേക്കു വണ്ടി എടുത്തു .

വീട്ടിലെത്തി ഹോൺ അടിച്ചപ്പോൾ സാജൻ ഇറങ്ങി വന്നു .

എന്താടാ ആൽബി അത്യാവശ്യം എന്ന് പറഞ്ഞത് , നീ ആകെ നനഞ്ഞിട്ടുണ്ടല്ലോ എന്താ പ്രശ്‍നം ?

“നീ..വാ …അവൻ ജീപ്പിന്റെ പിൻഭാഗത്തേക്കു സാജനെ കൂട്ടി കൊണ്ട് പോയി “….

റ്റീനയെ കണ്ടു സാജൻ ഞെട്ടി പോയി .
അവൻനെറ്റി ചുളിച്ചു ആൽബിനെ ഒന്ന് നോക്കി എന്നിട്ടു ചോദിച്ചു ,

എന്താടാ റ്റീനക്ക് പറ്റിയത് …

നീ എന്തെങ്കിലും …
ഞാൻ ഒന്നും ചെയ്തതല്ല നമ്മുടെ ചർച്ച് റോഡിൽ കൂടി വന്നപ്പോൾ ഇവൾ ഓടി വന്നെന്റെ ജീപ്പിൽ ഇടിക്കുവാരുന്നു പെട്ടെന്ന് ബോധം പോയി എന്താ പറ്റിയെന്നു നീ ഒന്ന് നോക്ക്

അവർ രണ്ടും കൂടി വേഗം അവളെ സാജന്റെ വീടിന്റെ ഉള്ളിൽ കിടത്തി , എന്നിട്ടു പരിശോധിച്ചു നോക്കിട്ടു പറഞ്ഞു
ഏ…യ്‌ കുഴപ്പം ഒന്നും ഇല്ല എന്തെങ്കിലും കണ്ടു പേടിച്ചിട്ടുണ്ടാവും അതാ ബോധം പോയത് .
സാജൻ റ്റീനയെ തട്ടി വിളിച്ചു , അവൾ പതിയെ കണ്ണുകൾ തുറന്നു ചുറ്റും നോക്കി .തന്റെ മുന്നിൽ സാജനെ കണ്ടപ്പോൾ ആണ് അവൾക്കു സമാധാനം ആയത് .

ടീന, നീ പേടിക്കേണ്ട ഇത് എന്റെ വീട് ആണ്
സിനീ , നീ ഈ ചേച്ചിക്ക് നിന്റെ ഒരു ഡ്രസ്സ് എടുത്ത് കൊടുക്ക് ആകെ നനഞ്ഞു തണുത്ത് വിറച്ചു ഇരിക്കുവാ…

സിനി വന്നു റ്റീനാടെ ഡ്രസ്സ് മാറ്റി കൊടുത്തു
ടീന സിനിയെ നോക്കി ഇരിക്കുവായിരുന്നു .
എന്താ ചേച്ചി നോക്കുന്നെ എന്നെ മനസ്സിലായില്ലെ ഞാൻ സാജന്റെ പെങ്ങളാ .

സാജനും ആൽബിനും അവളുടെ അടുത്തേക്ക് വന്നു , ആൽബിൻ അവളുടെ അടുത്ത് ഇരുന്നു എന്നിട്ടു ചോദിച്ചു , ആരാ നിന്റെ പുറകെ വന്നത്
എന്താ അവിടെ സംഭവിച്ചത് ?

എനിക്കറിയില്ല വന്നത് ആരാണെന്ന് ഞാൻ കണ്ടില്ല ….

ടീന നീ വെറുതെ നുണ പറയേണ്ട എനിക്കറിയണം അവിടെ എന്താ സംഭവിച്ചതെന്ന് ?

ഞാൻ പറഞ്ഞില്ലേ എനിക്കറിയത്തില്ല എന്താ സംഭവിച്ചതു എന്ന് ഏതോ ഒരു കാർ എന്നെ ഫോളോ ചെയ്യുന്നുണ്ടാരുന്നു അത് ആരാ എന്താ എന്നൊന്നും എനിക്ക് മനസ്സിലായില്ല ?

പിന്നെ നീ എന്തിനാ പേടിച്ചു ഓടിയത് ?

“അത്…പിന്നെ…

“എന്താ മിണ്ടാത്തെ ഒന്നും പറയാൻ ഇല്ലേ …”

“നീആരെയാ പേടിക്കുന്നത് …”

എനിക്ക്ആരെയും പേടിഒന്നും ഇല്ല …

ഓ…ഹ് ഇല്ല ഞാൻ കണ്ടതാണല്ലോ നിന്റെ ധൈര്യം… ഞാൻ പറയാം ആരാ നിന്റെ പുറകെ വന്നതെന്ന് , എൽവിൻ ആയിരുന്നില്ലേ….

ടീന തല ഉയർത്തി ആൽബിനെ ഒന്ന് നോക്കി എന്നിട്ടു വീണ്ടും മിണ്ടാതിരുന്നു .

ടീനാ നിന്നോടാ ചോദിക്കുന്നെ അത് എൽവിൻ ആയിരുന്നില്ലേ…..

മ…..മ്..

പിന്നെന്തിനാ അറിയില്ലെന്ന് പറഞ്ഞത് ..

ഇതൊരു ഇഷ്യൂ ആകേണ്ട അതാ ഞാൻ മിണ്ടാതിരുന്നത് .

എനിക്കറിയാം എന്താ വേണ്ടത് എന്ന് ..

” ആൽബിൻ വേണ്ട പ്രശ്നം ഉണ്ടാക്കേണ്ട …”

അത് പറയാൻ നീ ആരാടി..

ഞാൻ ആരും ആയിക്കോട്ടെ എന്റെ പേരിൽ പ്രശ്നം ഉണ്ടാക്കേണ്ട ….

” നിന്റെ പേരിൽ അല്ല അതിനു മുൻപേ ഉള്ള പ്രശ്നങ്ങൾ ആണ് , ഇത് ഞാൻ വെറുതെ വിടില്ല “

ടീന ആൽബിന്റെ കയ്യിൽ കയറി പിടിച്ചു , “പ്ളീസ് ആൽബി , ഞാൻ പറയുന്നത് ഒന്ന് കേൾക്കു …”
ആൽബി ഒന്ന് തിരിഞ്ഞു നോക്കി , ടീനയുടെ കണ്ണുകളിലേക്കു നോക്കിയതും അവൻ എന്തോ ഓർത്തത് പോലെ പെട്ടെന്ന് മുഖം വെട്ടിച്ചു ആ മുറിയിൽ നിന്നും പുറത്തിറങ്ങി .

ടീന നീ റസ്റ്റ് എടുക്കു സാജൻ ആൽബിന്റെ കൂടെ പോയി .
*********
ടീന പുറത്തേക്കു ചെന്നപ്പോൾ ഹാളിൽ സാജനും ആൽബിനും ഇരിക്കുന്നുണ്ടാരുന്നു
അവൾ അവരുടെ അടുത്തേക്ക്‌ ചെന്നു .

ഇപ്പോൾ എങ്ങനെ ഉണ്ട് ആൽബി അവളുടെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു .

“മ…മ്..കുറവുണ്ട് എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിടാമോ ….”

വേണ്ട ഇന്ന് നീ എങ്ങും പോകേണ്ട ഇവിടെ സിനി ഉണ്ടല്ലോ അവൾടെ കൂടെ പോയി കിടന്നോളു ഞങ്ങൾ രണ്ടാളും ഇവിടെ ഉണ്ടാവും , ആൽബി പറഞ്ഞു .

ടീന സാജന്റെ മുഖത്തേക്ക് ഒന്ന് നോക്കി .

ടീന… ആൽബി പറഞ്ഞത് എന്റെ കൂടെ തീരുമാനം ആണ് അത് കൊണ്ട് ഇന്ന് താൻ പോകുന്നില്ല കേട്ടോ . സിനി മോളെ ചേച്ചിക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്ക് …

സിനിടെ കൂടെ പോകാൻ തുടങ്ങിയപ്പോൾ ആൽബി റ്റീനയെ വിളിച്ചു ,
ടീന..താൻ ഒന്ന് നിന്നെ ….

ആരാ ക്രിസ്റ്റി ??

സാജൻ പറഞ്ഞു , ടീന അവനു എല്ലാം അറിയാം ഞാൻ പറഞ്ഞു പക്ഷെ നിങ്ങളുടെ ജീവിതത്തിൽ എന്താ സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം .

മ…മ് ….

********
എന്റെ വീട്ടിൽ ഞാനും അമ്മച്ചിയും മാത്രം ആണ് ഉള്ളത്. പപ്പാ നേരത്തെ തന്നെ പോയത് കൊണ്ട് വീട്ടിലെ കാര്യങ്ങളും പപ്പയുടെ സ്വത്തും ഒക്കെ നോക്കി നടത്തിയിരുന്നത് അമ്മച്ചിയുടെ ആങ്ങളമാരാ…

ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിസിന് പഠിക്കുന്ന സമയം .
കോളേജിൽ അത്യാവശ്യം അലമ്പ് ഒക്കെ ഉണ്ടാക്കുമായിരുന്നു . അവസാനം പ്രശ്നങ്ങൾ ഒക്കെതീർക്കാൻ വരുന്നത് എന്റെ അമ്മച്ചീടെ ചേച്ചിടെ മോൻ സിബിച്ചനാണ്‌ എന്റെ ലോക്കൽ ഗാർഡിയൻ .

അവിടെ ഹൌസർജൻസി ചെയ്തു കൊണ്ട് ഇരുന്ന ആളാണ് ഡോക്ടർ ദേവപ്രസാദ് . കാണാൻ സുന്ദരൻ നല്ല സ്വഭാവം ആർക്കും പെട്ടെന്ന് ഇഷ്ടം തോന്നുന്ന ഒരു കാരക്ടർ . ആൾക്ക് എന്നോട് ഒരു ഇഷ്ടം തോന്നി . അങ്ങോട്ട് പ്രത്യേകിച്ച് ഇഷ്ടം തോന്നിയില്ലെങ്കിലും , എനിക് ഇഷ്ടക്കേടും ഉണ്ടായിരുന്നില്ല ….

ആള് ആദ്യം ഇഷ്ടം പറയുന്നത് എന്റെ സിബിച്ചനോടാണ് .ഈ മരം കേറിയേ കെട്ടാൻ ആര് വരും എന്ന് പറഞ്ഞു എന്നും കളിയാക്കിയിരുന്നു സിബിച്ചന് ഇത് കേട്ടപ്പോൾ അത്ഭുതവും പിന്നെ ടെൻഷനും തോന്നി .

അമ്മച്ചിയുടെ തറവാട് ഒരു ഓർത്തഡോസ് നസ്രാണി കുടുംബം ആണ് അവർ ഒരിക്കലും അവിടുത്തെ പെണ്ണിനെ ഒരു ഹിന്ദു പയ്യനെ കൊണ്ട് കെട്ടിക്കില്ലന്നു സിബിച്ചന് നല്ല പോലെ അറിയാരുന്നു . അത് കൊണ്ട് തന്നെ സിബിച്ചൻ ദേവനെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു .

എന്നോട് ഇതിനെ കുറിച്ച് ഒന്നും രണ്ടാളും പറഞ്ഞില്ല സിബിച്ചനോട് പറഞ്ഞത് പോലും ഞാൻ അറിഞ്ഞിരുന്നില്ല , എന്നോട് പറയാൻ സിബിച്ചന് പേടി ആരുന്നു കാരണം ഞാൻ അയാളുടെ കൂടെ ചാടി പോയാലോ എന്ന് കരുതി .

അടുത്ത വീക്കെൻഡിൽ നാട്ടിലേക്കു ചെന്നതാരുന്നു ഞാൻ . രാവിലെ പള്ളിയിൽ പോയിട്ട്‌ കൂട്ടുകാരെ ഒക്കെ കണ്ടു കറങ്ങി ഞാൻ വീട് എത്തുമ്പോൾ എങ്ങനെ ആന്നേലും ഉച്ച ആവും . അങ്ങനെ ഞാൻ പതുക്കെ വീട്ടിൽ എത്തിയപ്പോൾ പുറത്തു നല്ല പരിചയം ഉള്ള ഒരു കാർ കിടക്കുന്ന കണ്ടു അകത്തേക്ക് പിൻവാതിലിൽ കൂടി കയറി അടുക്കളയിൽ നിന്ന് എത്തി നോക്കിയപ്പോൾ അവിടെ ഇരിക്കുന്ന ആളുകളെ ഒരു മിന്നായം പോലെ ഞാൻ കണ്ടു ദേവനും കുടുംബവും കൂടെ അമ്മച്ചിയും പേപ്പന്മാരും .
തുടരും …

Read complete പ്രണയനിലാവ് Malayalam online novel here

4.7/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!