പ്രണയനിലാവ് – 2

8196 Views

malayalam novel

അയാൾ അവിടെ നിന്നും പോയി കഴിഞ്ഞപ്പോൾ അവിടെ നിന്ന എല്ലാവരും ടീനയെ ഏതോ അന്യഗ്രഹ ജീവിയെ പോലെ തുറിച്ചു നോക്കുന്നതു അവൾ കണ്ടു . അത് കൂടി കണ്ടപ്പോൾ അവൾക്കു എന്തോ അബദ്ധം സംഭവിച്ച പോലെ തോന്നി . അവൾ കനിയുടെ മുഖത്ത് നോക്കിയപ്പോഴും അതെ ഭാവം തന്നെ ആയിരുന്നു അവൾക്കും .

എത്രേം വേഗം സാധനങ്ങൾ വാങ്ങിട്ടു അവിടെ നിന്നും അവർ ഇറങ്ങി . കനിയും മായയും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല ടീനക്ക് അവസാനം ദേഷ്യം വന്നു തുടങ്ങി അവൾ അവരുടെ മുന്നിൽ കയറി തടഞ്ഞു നിന്ന് എന്നിട്ടു ചോദിച്ചു ,

രണ്ടാൾക്കും എന്താ പറ്റിയത് , മുഖം കണ്ടാൽ കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ …

മായ പറഞ്ഞു , നീ എന്ത് വച്ചിട്ടാ അവരോട് വഴക്കിടാൻ പോ അറിഞ്ഞിട്ടാണോ ?

അയാൾ ആരായാലും എനിക്കെന്താ ..ഒരു പാവത്തിനെ തല്ലുന്നത് കണ്ടു അത് എനിക്കിഷ്ടപെട്ടില്ല അതാ ഞാൻ ഇടപെട്ടത് .

ടീന … നീ കരുതുന്ന പോലെ അല്ല ഇത് , നീ ഇന്ന് ഇവിടേയ്ക്ക് വന്നതല്ലേ ഉള്ളു , ഇത് നിന്റെ കോട്ടയം അല്ല നീ ഇവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ നിന്റെ സിബിച്ചായന് ഒന്നും ചെയ്യാൻ പറ്റില്ല .

മായ പറഞ്ഞതിനെ കനിയും പിന്താങ്ങി.

ശെടാ … ഇത്ര പേടിക്കാൻ അയാൾ ആരാ ….

എടി അത് ആൽബിൻ തരകൻ , ഇവിടുത്തെ വലിയ കോടീശ്വരൻ ആണ് ജോർജ് തരകൻ അയാൾക്ക്‌ 4 മക്കൾ സ്റ്റീഫൻ , എൽവിൻ , ആൽബിൻ , സിൽവിയ .

ഇവരുടെ വല്ല്യപ്പച്ചൻ കുഞ്ഞുഞ്ഞു തരകൻ ഇവിടെ കുടിയേറ്റ കർഷകൻ ആയിരുന്നു. എല്ലാവരെയും സ്‌നേഹിക്കാനും സഹായിക്കാനും ഉള്ള ഒരു മനസ്സ് ഉണ്ടായിരുന്നു അദ്ദേഹത്തിന് , അങ്ങനെ ആ മനുഷ്യൻ എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു .

അയാളുടെ മകൻ പക്ഷെ അയാളെ പോലെ ആയിരുന്നില്ല ആരെയും സഹായിക്കാൻ ആയിരുന്നില്ല വെട്ടി പിടിക്കാൻ ആയിരുന്നു താല്പര്യം . കൊള്ളപലിശക്കു പണം കൊടുത്തും ആളുകളെ പറ്റിച്ചും വെട്ടിച്ചും ഒക്കെ ഉണ്ടാക്കിയതാണ് തരകൻസ് ഗ്രൂപ്പ് .

ഇന്ന് അവർക്കു ഇല്ലാത്ത ബിസിനെസ്സുകൾ ഇല്ല എസ്റ്റേറ്റുകൾ , കൺസ്ട്രക്ഷൻ കമ്പനി , ജ്വല്ലറി , ഷോപ്പിംഗ് മാൾ അങ്ങനെ എല്ലാം , ഇവിടെ മാത്രമല്ല ഇന്ത്യയിൽ പലടത്തും അവരുടെ ബിസിനെസ്സ് ഉണ്ട്‌.

എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും അയാൾ ഒരു ദുഷ്ടനാണ് പണം ഉണ്ടാക്കാൻ വേണ്ടി അയാളുടെ വഴിക്കു തടസ്സം നിൽക്കുന്ന ആരെയും കൊല്ലാൻ പോലും മടിക്കില്ല .

അയാളുടെ മക്കളും അങ്ങനെ തന്നെയാ അതെ സ്വഭാവം . പക്ഷെ ആൽബി ഇങ്ങനെ ഒന്നും ആയിരുന്നില്ല .

ഇതെല്ലാം കേട്ട് അന്തം വിട്ടു നിൽക്കുവാരുന്നു ടീന.

ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം മായെ നീ അങ്ങ് മണ്ണാർക്കാട് അല്ലെ ഇവിടെ നീയും ആദ്യമായിട്ട് അല്ലെ .

മ്..മം അതെ പക്ഷെ ആൽബി എന്റെ സീനിയർ ആയിട്ട് സ്കൂളിൽ പഠിച്ചതാ . തരകന്റെ ബാക്കി ഉള്ള 3 മക്കളെക്കാളും ഭേദം ആയിരുന്നു ആൽബി പക്ഷെ പെട്ടെന്ന് അവനെ ഇങ്ങനെ കണ്ടപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല . അവനു എന്ത് പറ്റിയതാണ് അറിയില്ല ഇങ്ങനെ മാറിപ്പോയത് , അവന്റെ സ്ഥാനത്തു എൽവിനോ സ്റ്റീഫനോ ആയിരുന്നെങ്കിൽ നിന്നെ അവർ ശരിയാക്കിയേനെ .

ഓ…ഹ് ….പിന്നെ ഒന്ന് പോടി ഏതു കൊല കൊമ്പൻ ആണേലും തെറ്റ് കണ്ടാൽ ഞാൻ ഇടപെടും , ഒരു പട്ടാളക്കാരന്റെ ചോരയാ എന്റെ ഞരമ്പിൽ ഉള്ളതെ , ഇവനെ ഒന്നും ഞാൻ പേടിക്കില്ല .

ഇത്രേം ഒക്കെ പറഞ്ഞിട്ടും നീ പഠിച്ചില്ലെങ്കിൽ അവന്റെ കയ്യിന്നു കൊള്ളുമ്പോൾ പഠിച്ചോളും

ഓ…ഹ് പിന്നെ അതിനു അവൻ ഇങ്ങു വരട്ടെ ഞാൻ നിന്ന് കൊടുക്കുവല്ലേ ..

അവളുടെ ഭാവവും സംസാരവും ഒക്കെ കണ്ടപ്പോൾ മായക്കു നല്ല പേടി ഉണ്ടായിരുന്നു അവൾ മനസ്സിൽ ഓർത്തു ഇവൾ ഇനി ഇവിടെ എന്തൊക്കെ ഒപ്പിച്ചു വയ്ക്കുമോ ആവോ …

…………

അടുത്ത ദിവസം രാവിലെ തന്നെ മായ വീട്ടിലേക്കു തിരിച്ചു പോയി. ടീന ഹോസ്പിറ്റലിൽ പോകുന്നതിനു മുൻപ് കനി വന്നു അവളെ സഹായിക്കാൻ .

ടീന അന്ന് മുതൽ തന്നെ ഹോസ്പ്പിറ്റലിൽ പോയി തുടങ്ങി , അവിടെ അവളുടെ ഡിപ്പാർട്മെന്റിൽ അധികം സ്റ്റാഫ് ഉണ്ടായിരുന്നില്ല . അവളെ കൂടാതെ വേറെ ഒരു ഡോക്ടറും പിന്നെ 4 സിസ്റ്റേഴ്സും . അവിടെ അങ്ങനെ അധികം രോഗികൾ ഒന്നും വരാറില്ല അത് കൊണ്ട് തന്നെ അത്രയ്ക്ക് ജോലി ഒന്നും ഉണ്ടായിരുന്നില്ല .

ടീന അവിടെ ഉള്ളവരുമായി നല്ല വേഗം അടുപ്പമായി .

ഉച്ചയായപ്പോൾ കനി ടീനക്ക് ഉള്ള ചോറ് കൊണ്ട് കൊടുത്തു . ടീന തനിച്ചായതു കൊണ്ട് കനി ഇപ്പോഴും അവളുടെ കൂടെ തന്നെ ആയിരുന്നു .

ഒരു ദിവസം അവൾ ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെ ഒരാളെ തല പൊട്ടി ചോര ഒഴുകുന്ന അവസ്ഥയിൽ അവിടെ എത്തിച്ചിട്ടുണ്ടായിരുന്നു , അയാളെ കണ്ടപ്പോൾ അവൾക്കു എവിടെയോ കണ്ട പരിചയം പോലെ തോന്നി അപ്പോൾ അവിടെ ആരോ പറയുന്ന കേട്ടു ആൽബി ആണ് അത് ചെയ്തത് എന്ന് . അപ്പോഴാണ് അവൾക്കു മനസ്സിലായത് അന്ന് ഞാൻ രക്ഷിച്ച പയ്യൻ ആണ് അതെന്നു . അവനെ അന്ന് രക്ഷിച്ചത് വെറുതെ ആയല്ലോ എന്ന് അവൾ ഓർത്തു പോയി.

അവളെ കൂടാതെ അവിടെ ഉണ്ടായിരുന്നത് സാജൻ ഡോക്ടർ ആണ് , സാജൻ ആ നാട്ടുകാരനാണ് .

സാജൻ ഡോക്ടറുമായി സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ആൽബിൻ അവിടേക്കു കയറി വന്നത് . ടീന പെട്ടെന്ന് ആൽബിനെ മുന്നിൽ കണ്ടപ്പൊൾ ഞെട്ടി പോയി , പക്ഷെ അവൻ അവളെ കണ്ട ഭാവം നടിച്ചില്ല .അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടാരുന്നു അയാൾ പോയി കഴിഞ്ഞപ്പോൾ അവൾ സാജന്റെ അടുത്തേക്കു ചെന്നു.

എന്തിനാ ഡോക്ടർ അയാൾ വന്നത് …

ടീനക്ക് ആൽബിയെ അറിയുമോ ?

എനിക്ക് നേരിട്ട് അറിയില്ല പക്ഷെ ഇവിടെ വന്നപ്പോൾ മുതൽ ഒരുപാടു കേൾക്കുന്നുണ്ട് പലതും നേരിട്ട് കണ്ടു അതാ ചോദിച്ചത് …

മ…മ് കഴിഞ്ഞ ദിവസം തലപൊട്ടി ഒരാളെ വിടെ കൊണ്ടുവന്നില്ലേ രാഹുൽ അവന്റെ കാര്യം അന്വേഷിക്കാൻ വന്നതാ അപ്പൊ എന്നെ കാണാൻ കേറി എന്നേ ഉള്ളു .

ഓ..ഹ് തല പൊട്ടിച്ചിട്ടു മരിച്ചോ എന്ന് അറിയാനാണോ അയാൾ വന്നത് …

സാജൻ ഡോക്ടർ അത് കേട്ട് ഒന്ന് ചിരിച്ചു എന്നിട്ടു പറഞ്ഞു റ്റീനക്ക് എന്തോ തെറ്റിദ്ധാരണ ഉണ്ടെന്നു തോന്നുന്നു…

തെറ്റിദ്ധാരണ ഒന്നും അല്ല സാജൻ ഞാൻ നേരിട്ട് കണ്ടതാ അവനെ പിടിച്ചു അടിക്കുന്നത് .. ..

ടീന ആൽബി അവനെ അടിച്ചിട്ട് ഉണ്ടെങ്കിൽ അതിനു കാരണവും ഉണ്ട് …

എന്ത് കാരണം ?

” ഞാൻ പറയാം പക്ഷെ വേറെ ആരോടും പറയാൻ നിൽക്കണ്ട ….

ഇല്ല ഡോക്ടർ ഞാൻ പറയില്ല …

ഇവിടുള്ള ഒരു പെൺകുട്ടിയെ അവൻ പ്രേമിച്ചു പറ്റിച്ചു ഇപ്പൊ അവൾ ഗർഭിണിയാ . എന്നിട്ടു അവനു അവളെ കെട്ടാൻ വയ്യ . ആദ്യം ആൽബി അവനു ഒരു വാണിംഗ് കൊടുത്തു എന്നിട്ടും അവൻ അനുസരിച്ചില്ല അതിനാ അവനെ അടിച്ചതു . എന്നാലും അവനെ ചികിത്സിക്കുന്നതും അവന്റെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതും ആൽബി തന്നെ ആണ് .

ടീന ഇതൊക്കെ കേട്ട് വായും പൊളിച്ചു നിൽക്കുകയാണ് ….

താൻ ചെയ്തത് അബദ്ധം ആയോ എന്ന് അവൾക്കു തോന്നി . മായ പറഞ്ഞപോലെ ആൽബി ഇനി എന്നെ ഉപദ്രവിക്കാൻ വരുമോ എന്തോ …

—————–
കുറെ ദിവസങ്ങൾ ആയിട്ടും ആൽബിന്റെ ഭാഗത്തു നിന്നും അവൾക്കു യാതോരു ബുദ്ധിമുട്ടും ഉണ്ടായില്ല പക്ഷെ മറ്റൊരാൾ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു സാജൻ .

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ആദിവാസി കോളനിയിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിന് അവർക്ക് പോകേണ്ടി വന്നത് ..

അവിടെ വെച്ചിട്ടാണ് ടീന അത് ശ്രദ്ധിക്കുന്നത് സാജൻ ഡോക്ടറുടെ കണ്ണുകൾ അവളുടെ നേർക്ക് ആണ് . ടീന ഇത് ഒരുപാടു തവണ കണ്ടതാണ് എന്നിട്ടും അവൾ ആ ഭാഗത്തേക്ക് ശ്രദ്ധിക്കാതെ ഇരുന്നു .

ക്യാമ്പ് 2 ദിവസം ഉണ്ടായിരുന്നു ക്യാമ്പ് കഴിഞ്ഞു തിരിച്ചു പോകാനായി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് സാജൻ വന്നു റ്റീനയെ വിളിച്ചത് …

ടീന….എനിക്ക് ഒരു കാര്യം പറയാനുണ്ട് …

പറഞ്ഞോളൂ…എന്താകാര്യം ?

അത്…പിന്നെ ….ടീന എനിക്ക് തന്നെ ഇഷ്ടമാണ്. വിവാഹം കഴിക്കണം എന്ന് ഉണ്ട് ഞാൻ ഒരു പ്രൊപ്പോസൽ ആയിട്ട് വീട്ടിലേക്കു വരട്ടെ .

പെട്ടെന്ന് സാജൻ ഇങ്ങനെ പറയും എന്ന് ടീന തീരെ പ്രതീക്ഷിച്ചില്ല . അവൾ മറുപടി ഒന്നും പറയാതെ നിന്നു.

ടീന നീ സാവകാശം പറഞ്ഞാൽ മതി .
എന്ന് പറഞ്ഞു സാജൻ തിരിഞ്ഞു നടന്നു .

ഡോക്ടർ ..

സാജൻ തിരിഞ്ഞു നോക്കി..

ഈ വിവാഹം നടക്കില്ല …

തുടരും….

Read complete പ്രണയനിലാവ് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply