പ്രണയനിലാവ് – 3

8594 Views

malayalam novel

ടീന താൻ എന്താ പറഞ്ഞത് …

നല്ല പോലെ ആലോചിച്ചു പറഞ്ഞാൽ മതി ഞാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം .

സോറി ഡോക്ടർ എനിക്ക് ആലോചിക്കാൻ ഒന്നും എനിക്ക് ഇപ്പൊ ഒരു വിവാഹത്തിന് താല്പര്യമില്ല …

എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നടന്നു പുറകിൽ നിന്നും സാജൻ വിളിക്കുന്നുണ്ടായിരുന്നു ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ അവൾ നടന്നു നീങ്ങി .

വീട്ടിൽ എത്തിയിട്ടും അവൾക്കു ഒരു സമാധാനം ഉണ്ടായില്ല . എന്തോ അവൾക്കു അമ്മച്ചിയെ കാണണം എന്ന് തോന്നി . അപ്പോൾ അവളുടെ ഫോൺ ബെൽ അടിച്ചു .

ഹലോ…

ടീന കൊച്ചെ എവിടെയാ 2 ദിവസം ആയിട്ട് വിളിച്ചില്ലല്ലോ നിന്റെ ശബ്ദം കേൾക്കാഞ്ഞപ്പോൾ അമ്മച്ചിക്ക് ഏതാണ്ടൊ പോലാ ……

അന്നകുട്ടിയേ ഞാൻ ഒരു മെഡിക്കൽ ക്യാമ്പിൽ ആയിരുന്നു അവിടെ എങ്ങും ഫോണിന് റേഞ്ചും ഒന്നും ഇല്ലന്നെ അതല്ലേ ഞാൻ വിളിക്കാഞ്ഞത് .

നീ വല്ലതും കഴിച്ചാരുന്നോടി …

മ്മ് കഴിച്ചു അമ്മച്ചീ….

പിന്നെ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കാമോ…..

എന്നതാന്നെ എന്റെ അന്നക്കുട്ടി പറയ് …

“നീ ഒന്ന് ഇങ്ങോട്ടു വാടി കൊച്ചെ നിന്നെ കാണാൻ അമ്മച്ചിക്ക് കൊതി ആകുവാ…

മ്മ് ഞാൻ വരാം അമ്മച്ചി എനിക്കും അമ്മച്ചിയെ കാണണം നാളെ തന്നെ വരാം…

നാളെയോ നീ അമ്മച്ചിയെ പറ്റിക്കുവല്ലല്ലോ അല്ലെ ??

അല്ല അമ്മച്ചി ഇന്ന് വൈകിട്ട് മുതൽ അമ്മച്ചിയെ കാണണം എന്ന് തോന്നുവാരുന്നു അമ്മച്ചിക്ക് കാണണം എന്ന് കൂടി കേട്ടപ്പോൾ ഇനി എനിക്ക് ഇവിടെ ഇരുപ്പു ഉറക്കത്തില്ലെന്നേ ഞാൻ വരും നാളെ തന്നെ …..

ടീന ഫോൺ വെച്ചിട്ട് മുറിയില് പോയി അവളുടെ സാധനങ്ങൾ ഒക്കെ ഒരു ബാഗിൽ ആക്കി അത് കണ്ടോണ്ടാണ് കനി കയറി വന്നത് .

ചേച്ചി എവിടെ പോവ്വാ ..

ഞാൻ നാളെ എന്റെ വീട് വരെ ും

അയ്യോ അതെന്താ പെട്ടെന്ന്

പെട്ടെന്നോ ഞാൻ ഇവിടെ വന്നിട്ട് ഒന്നര മാസം ആയി എനിക്ക് അമ്മച്ചിയെ കാണാൻ തോന്നുന്നു .

അപ്പോൾ ഇനി വരില്ലെ…

ഒന്ന്പോടി കൊച്ചെ ഞാൻ വരാതെ പിന്നെ ഇത് ഒരാഴ്ച കഴിഞ്ഞാൽ ഞാൻ ഇങ്ങു വരും ,
രാവിലെ പോകും കേട്ടോ …
മ്മ്….മ്

************
അമ്മച്ചിയെ ടീന കുഞ്ഞു വന്നിട്ട് എന്താ മുറിയിൽ തന്നെ ഇരിക്കുന്നത് .അങ്ങനെ ഒന്നും അല്ലല്ലോ അതിനു

എടി സ്റ്റെല്ലേ നീ ഒന്നും കൊച്ചിനോട് ചോദിയ്ക്കാൻ നിക്കേണ്ട ഞാൻ ചോദിച്ചോളാം കാര്യം .

ശരി അമ്മച്ചി

അമ്മച്ചി ചെന്ന് ടീനയെ വിളിച്ചു .

എന്നതാ എന്റെ കൊച്ചിന് പറ്റിയത് ….

ഒന്നുമില്ല അമ്മച്ചി ഞാൻ ഇത്രേം ദൂരം യാത്ര ചെയ്തു വന്ന ക്ഷീണം കൊണ്ട് ഒന്ന് കിടന്നന്നെ ഉള്ളു .

മതി കിടന്നതു നീ എണീച്ചു കുളിച്ചിട്ടു വന്നേ എന്നതേലും കഴിക്കേണ്ടായോ …

ഞാൻ വരാം അമ്മച്ചി ചെല്ല്..

ടീന ഫ്രഷ് ആയിട്ടു ചെല്ലുമ്പോൾ താഴെ അവളെ കാത്തു ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു അവളുടെ സിബിച്ചൻ .

അന്നമ്മച്ചിക്കു 3 സഹോദരങ്ങൾ ഉണ്ട് ആന്റണി,അഗസ്റ്റിൻ,മേരിക്കുട്ടി . മേരിക്കുട്ടി അന്നമ്മച്ചിയുടെ ചേച്ചി ആണ് അവരുടെ മോൻ ആണ് സിബിൻ .ടീനക്ക് ഏറ്റവും കൂടുതൽ അടുപ്പവും സിബിനോട് ആണ് .

ടീന സിബിനെ കണ്ടപ്പോൾ ഓടി അടുത്തെത്തി …

ടീന നീ വരും എന്ന് അറിഞ്ഞു ഞാൻ ഓടി വന്നപ്പോൾ നീ മുറിയിൽ കയറി അടച്ചു ഇരിക്കുവാ ..

എന്തൊരു കോലമാടി ഇത് നിനക്കിതെന്താ പറ്റിയത് ?

ഒന്നുമില്ല സിബിച്ച ഞാൻ യാത്ര ചെയ്തത് കൊണ്ട് ഉള്ള ക്ഷീണമാ

സിബിൻ ടീനയുടെ അടുത്ത് ചെന്ന് എന്നു അവളെ പിടിച്ചു അവിടെ ഇരുത്തി എന്നിട്ടു ചോദിച്ചു എന്താ എന്റെ മോൾക്ക് പറ്റിയത് സിബിച്ചനോട് പറ ഇങ്ങനെ വാടിത്തളർന്ന പോലെ ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കാൻ വയ്യ മോളെ …

അത്… പിന്നെ …. എന്റെ കൂടെ ജോലി ചെയ്യുന്ന സാജൻ ഡോക്ടറിന് എന്നെ കെട്ടണം എന്ന് …

അതിനാണോ നീ ഇത്രക്കും വിഷമിക്കുന്നെ ….

അതിനൊന്നും ഇല്ലേ സിബിച്ചായാ..

ഇല്ലെന്നല്ല മോളെ എന്നായാലും നിനക്ക് ഒരു ജീവിതം വേണ്ടേ എത്ര നാൾ ആയിട്ട്നീ ഇങ്ങനെ തനിച്ചു ജീവിക്കും .

വേണ്ട സിബിച്ചാ ഇനി എനിക്ക് ഒരു ജീവിതം വേണ്ട കല്യാണം എന്ന് കേൾക്കുമ്പോൾ പേടിയാ …

സാരമില്ല അത് വിട്ടു കള എങ്ങനെ ഉണ്ട് അവിടുത്തെ ലൈഫ് ….

..ഓഹ് എന്ത്‌ പറയാനാ ശരിക്കും സൈലന്റ് ലൈഫ് ആണ്, പിന്നെ എനിക്ക് ഒരു കൂട്ട് കിട്ടീട്ടുണ്ട് ഒരു ചെറിയ കുട്ടി കനി അവൾ നല്ല സഹായമാ രാത്രീല് എന്റെ കൂടെ വന്നു നിൽക്കും .

…മ…മ് മോള് ഹാപ്പി ആണല്ലോ അല്ലെ എനിക്ക് അത് മതി .

********
ശോ ഇപ്പൊ തന്നെ ഒരുപാടു വൈകി എന്റെ കർത്താവെ ബസ് കിട്ടമോ ആവോ .
ടീന ഫോൺ എടുത്തു മായയെ വിളിച്ചു.

ഹലോ മായെ നീ വീട് ഉണ്ടോ …

ഇല്ലടി ഞങ്ങൾ എല്ലാവരും തൃശൂർ അമ്മേടെ തറവാട്ടിൽ ആണ് , എന്താടി കാര്യം ?

ഡി ഞാൻ ഇവിടെ പാലക്കാട് ടൗണിൽ ഉണ്ട് ട്രെയിൻ ലേറ്റ് ആയത് കാരണം ബസ് മിസ്സായി . നീ വീട്ടിൽ ഉണ്ടെങ്കിൽ അങ്ങോട്ട് വരാനായിരുന്നു.

അയ്യോടി ഇനി ഇപ്പൊ എന്ത് ചെയ്യും .

സാരമില്ലെടാ ഞാൻ ടാക്സി എന്തെങ്കിലും കിട്ടുമോന്നു നോക്കട്ടെ ….

ശോ ഇനി എന്ത് ചെയ്യും ഇപ്പൊ തന്നെ 6 മണി ആയി ഇനി ഞാൻ വീട്ടിൽ ചെല്ലുമ്പോഴേക്കും 8 മാണി എങ്കിലും ആവും എന്താ ചെയ്യുന്നേ എന്ന് ആലോചിച്ചു നിൽക്കുകാരുന്നു അവൾ അപ്പോൾ ടീനയുടെ അടുത്തെക്ക് ഒരു ആൾ വന്നു .

ടീന ഡോക്ടർ അല്ലെ …

അതെ ആരാ മനസ്സിലായില്ല

എന്റെപേര് ഡാാൻ ആൽബിച്ചെന്റെ കസിൻ ആണ് . ആൽബിച്ചൻ പറഞ്ഞിട്ടാ ഞാൻ വന്നത് ചേച്ചി ഇവിടെ നിൽക്കുന്നത് കണ്ടിട്ട് ഇച്ചായൻ എന്നെ പറഞ്ഞു വിട്ടതാ ഈ സമയത്തു ഇനി ബസ് കിട്ടില്ല ഇനി വരാനുള്ള 6.30 ടെ ബസ് കുറച്ചു അപ്പുറത്തു ബ്രേക്ക് ഡൌൺ ആയി കിടക്കുന്നുണ്ട് . ചേച്ചി വരുന്നുണ്ടെങ്കിൽ വായോ ഞങ്ങൾ വീട്ടിൽ വിടാം .

എന്റെ കർത്താവെ ഇവൻ പറയുന്നത് ശരി ആകുമോ അതോ അന്നത്തെ ദേഷ്യം തീർക്കാനാവുമോ എന്തോ..
എന്താ ചേച്ചി ആലോചിച്ചു നിൽക്കുന്നെ ചേച്ചി വാ ഇവിടെ ഇങ്ങനെ തനിച്ചു നിന്നിട്ട് കാര്യം ഇല്ല ചേച്ചി വാ ….

അവസാനം വേറെ വഴി ഇല്ലാതെ അവന്റെ കൂടെ പോകാൻ അവൾ തീരുമാനിച്ചു .
ടീന ചെന്ന് ആൽബിന്റെ ജീപ്പിന്റെ പിന്നിൽ കയറി ആൽബിൻ അവളെ ഒന്ന് നോക്കുക കൂടി ചെയ്തില്ല .റ്റീനക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു അവന്റെ കൂടെ പോകാൻ . പക്ഷെ പ്രതീക്ഷിച്ച പോലെ പ്രശ്നം ഒന്നും ഉണ്ടായില്ല . ആൽബിൻ റ്റീനാടെ ക്വാർട്ടേഴ്സിന്റെ മുന്നിൽ വണ്ടി കൊണ്ട് നിർത്തി .

അവൾ ഇറങ്ങിട്ടു ഒരു താങ്ക്സ് പറയാൻ വണ്ടിടെ അടുത്തേക്കു ചെന്നപ്പോഴേക്കും അത് കേൾക്കാൻ നിൽക്കാതകെ ൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു പോയി ..

ഇതെന്തൊരു മനുഷ്യനാ ഒരുമാതിരി കാട്ടുപോത്തിന്റെ സ്വഭാവംആണല്ലോ ഒന്ന് സംസാരിക്കാൻ കൂടി നിൽക്കാതെ പോയില്ലേ …

***********
അടുത്ത ദിവസം ഹോസ്പിറ്റിൽ പോയപ്പോൾ അവിടെ സാജൻ ഡോക്ടർ ഉണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ ടീനക് നല്ല സമാധാനം ഉണ്ടായിരുന്നു അയാളെ കാണേണ്ടല്ലോ .

പക്ഷെ അന്ന് വൈകിട്ടു അവളുടെ വീട്ടിൽ ഒരു അഥിതി ഉണ്ടായിരുന്നു വേറാരുമല്ല സാജൻ ഡോക്ടറും അയാളുടെ അമ്മച്ചിയും .

ടീന നാട്ടിന് എന്നാ വന്നത്‌…

ഞാൻഇന്നലെ എത്തി …

താൻ വരുമ്പോൾ അമ്മച്ചിക്ക് തന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു അതാ ഞങ്ങൾ ഇങ്ങോട്ടു ഇറങ്ങിയത് ..

അതിനെന്താ കയറി ഇരിക്ക് ഞാൻ ചായ എടുക്കാം .

അയ്യോ മോളെ ചായ ഒന്നും വേണ്ട അമ്മച്ചിക്ക് മോളെ ഒന്ന് കാണണം എന്ന് തോന്നി അതിനു വന്നതാ …മോളെ ..

സാജൻ എല്ലാം എന്നോട് പറയാറുണ്ട്…

കുറെ നാൾ ആയിട്ടു ഞാൻ അവന് കല്യാണം ആലോചിക്കുവാ പക്ഷെ അവനു താല്പര്യം ഇല്ലന്ന് പറഞ്ഞു ഒഴിഞ്ഞു മാറി നടക്കുവായിരുന്നു , പക്ഷേ ഇപ്പോൾ മോളെ കണ്ടപ്പോൾ അവനു ഒരുപാട് ഇഷ്ടമായി അതാ എനിക്ക് മോളെ ഒന്ന് കാണണം എന്ന് തോന്നിയത് .

മോൾടെ വീട് എവിടെയാ ഞങ്ങൾ വീട്ടിൽ വന്നു സംസാരിക്കട്ടെ ….

ടീന സാജനെ ഒന്ന് രൂക്ഷമായി നോക്കി.

അമ്മച്ചി എന്നോട് ക്ഷമിക്കണം , എനിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്ന് ഞാൻ നേരത്തെ തന്നെ ഡോക്ടറോട് പറഞ്ഞിരുന്നു…

അതെന്താ മോളെ എന്റെ മോനെ നിനക്ക് ഇഷ്ടം ആയില്ലേ …

അത്കൊണ്ടല്ല അമ്മച്ചി ..

പിന്നെന്താ മോളെ അമ്മച്ചിയോടു തുറന്നു പറ പരിഹരിക്കാൻ ആവുന്ന പ്രശ്നം ആണെങ്കിൽ നമുക്ക് നോക്കാം ..

അത്…പിന്നെ….

പറയ് മോളെ …

അമ്മച്ചി എന്റെ കല്യാണം കഴിഞ്ഞതാ…

തുടരും..

Read complete പ്രണയനിലാവ് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply