ഉമ്മ കണ്ടെത്തിയ നിധി 5

6613 Views

malayalam novel

” ഹെല്ലൊ ഫറീ ..ഇയ്യെന്താ കോൾ ചെയ്തത് “

” ഒന്നൂല്ല ഇക്കൂ .. ഒരു കാര്യം പറയാനാണ് .. നാളെ എത്ര മണിക്കാ ഇക്ക വരാ “

” നാളെ നിനക്ക് ക്ലാസ്സുള്ളതല്ലെ .. അപ്പൊ ക്ലാസ്സ് വിടുന്ന സമയം വരാം .. “

” അപ്പൊ ഉപ്പയോട് യാത്ര പറയാൻ നാളെ വരുന്നതെന്ന് പറഞ്ഞതോ “

” ആഹ് .. നിന്നെ കൊണ്ടുവിട്ടിട്ട് യാത്രയും പറഞ്ഞ് ഞാൻ തിരിച്ച് വരും .. അതിനെന്താ ഇത്ര ആലോചിക്കാൻ “

” അത്… എന്റെ മൂന്ന് നാല് ഫ്രണ്ട്സ് നിക്കാഹ് കഴിഞ്ഞിട്ട് ട്രീറ്റ് കിട്ടിയില്ലാന്നും പറഞ്ഞ് എന്നെ ഇന്നും‌ ചൊറയാക്കി .. നാളെ പറ്റുമെങ്കിൽ അവർക്ക് ട്രീറ്റ് കൊടുക്കാവോ .. “

” ആഹ .. അവർക്കും കൊടുക്കണല്ലെ .. എന്റെ ഫ്രണ്ട്സും കുറേ ദിവസങ്ങളായി പറയാൻ തുടങ്ങിയിട്ട് .. ഞാൻ നാളെ നാളെ എന്ന് പറഞ്ഞ് മുങ്ങിയതാണ് .. “

” ഓഹ് .. എന്നെ ഇവർ വിടുന്ന മട്ടില്ല ഇക്കാ .. ഞാനെന്താ ചെയ്യാ “

” എന്നാപിന്നെ ഒരു കാര്യം ചെയ്യാം .. നാളെ വൈകിട്ട് കൊടുക്കാമെന്ന് പറ അവരോട് .. എന്റെ ഫ്രണ്ട്സിനോടും വരാൻ പറയാം .. അതാകുമ്പോ ഒന്നിച്ച് കഴിയുമല്ലൊ .. “

” ആഹ് .. ആയ്ക്കോട്ടേ .. അതാ നല്ലത് .. ഞാനിപ്പൊ തന്നെ ഞങ്ങടെ ഗ്രൂപ്പിൽ പറഞ്ഞോളാം .. “

” ഗ്രൂപ്പിലോ .. ഗ്രൂപ്പിൽ ക്ലാസ്സിലെ എല്ലാവരും ഉണ്ടാവില്ലെ .. എനിക്കിട്ട് പണി തരാനാണോ ഹിഹി “

” ഓഹ് .. അത് ഞാൻ മറന്നു .. എന്നാ അവരോട് പേർസണൽ പറഞ്ഞോളാം .. നാല് അഞ്ച് പേരേ ഉണ്ടാവൂ .. “

” ആഹ് .. ഓകെ .. എന്റെ ഫ്രണ്ട്സ് നാല് പേരുണ്ടാവും .. അവർക്ക് പ്രോബ്ലം ഒന്നും ഉണ്ടാവില്ലല്ലൊ “

” ഹേയ് .. അവർക്കോ .. കണക്കായി .. എല്ലാം ഒന്നിനൊന്ന് പൊട്ടിത്തെറിച്ചതാണ് .. ഇക്കാടെ ഫ്രണ്ട്സ് ഉണ്ടെന്ന് അറിഞ്ഞാ പിന്നെ വരാത്തോളും വരും .. “

” ഹഹ .. എന്നാ പിന്നെ ഓകെ .. അവരോട് പറഞ്ഞേക്ക് .. എവിടെയാണെന്ന് നാളെ ക്ലാസ്സ് കഴിയുമ്പോഴേക്കും തീരുമാനിക്കാൻ പറ “

” അതൊക്കെ അവർ അന്നെ ഉറപ്പിച്ചുവെച്ചു .. എന്തോ പേര് പറഞ്ഞിരുന്നു .. എനിക്ക് ഓർമ്മ കിട്ടുന്നില്ല .. “

” ആഹ … അതൊക്കെ കഴിഞ്ഞല്ലെ ‌. നിന്റെ ഫ്രണ്ട്സ് കൊള്ളാലോ .. “

പിറ്റേന്ന് ട്രീറ്റുള്ള കാര്യം ന്റെ ഫ്രണ്ട്സിനെ അപ്പൊ തന്നെ വിളിച്ചുപറഞ്ഞു .. എല്ലാവർക്കും അത്ഭുതം ഞാൻ അങ്ങോട്ട് വിളിച്ചുപറഞ്ഞതുകൊണ്ട് .. ‌കൂടെ അവളുടെ ഫ്രണ്ട്സും ഉണ്ടെന്ന് അറിഞ്ഞപ്പൊ തൊട്ട് വാട്ട്സപ്പ് ഗ്രൂപ്പിൽ എനിക്ക് കിസ്സകളുടെ പൂരമായിരുന്നു ..

രാവിലെ പേഴ്സ് നോക്കുമ്പോ മൂവായിരം രൂപ ഇരിക്കുന്നത് കണ്ടു .. അത് മതിയാവും എന്ന് കരുതി വേറെ കാശൊന്നും എടുക്കാതെയാണ് ഞാൻ പോയത് ‌… ഒരു മുൻ കരുതൽ എന്നോണം എന്റെ കാർഡ് പേർസിൽ വെച്ചിരുന്നു.. ഫ്രണ്ട്സിനെ വിളിച്ചപ്പൊ അവർ കാറും എടുത്തിട്ട് വരാമെന്ന് പറഞ്ഞു .. എന്നോടും അതിൽ പോകാമെന്നാണ് പറഞ്ഞത്..
എനിക്ക് പിന്നെ ട്രീറ്റും കഴിഞ്ഞ് അവളേം കൂട്ടി എവിടെയെങ്കിലും പോകണമെന്നുള്ളത് കൊണ്ട് ഞാൻ ആദ്യം തന്നെ ബുള്ളെറ്റും എടുത്ത് വിട്ടിരുന്നു ..

കോളേജിന്റെ മുന്നിലെത്തുമ്പോഴേക്കും അവളും ഫ്രണ്ട്സും റെഡിയായി നിൽക്കുന്നത് കണ്ടു .. നമുക്ക് പോകാം അവർ ബസ്സിനു വരുമെന്ന് പറഞ്ഞ് എന്റെ പെണ്ണ് ബുള്ളെറ്റിന്റെ പിന്നിലായി ഇരുന്നു ..

” ഇന്നെന്താ ബുള്ളെറ്റൊക്കെ ആയി .. സാധാരണ മറ്റേ വണ്ടി ആണല്ലൊ എടുക്കാറ് .. “

പോകുന്ന വഴിക്കാണ് അവളത് ചോദിച്ചത് ..

” ഹോ . ഒന്നുല്ല പെണ്ണേ .. നിന്നേം കൂട്ടി ബുള്ളെറ്റിൽ പോകണമെന്ന് ഒരു പൂതി .. അങ്ങനെ ചങ്കിന്റെ ബുള്ളെറ്റും എടുത്ത് വന്നു ..”

പിന്നീട് അവൾ പറഞ്ഞ റെസ്റ്റോറന്റിന്റെ മുന്നിലെത്തി .. ഒരു ചൈനീസ് റെസ്റ്റോറന്റ് ആയിരുന്നു അത് .. കണ്ടപ്പൊ തന്നെ ഒരു ചെറിയ പണി എനിക്ക് കിട്ടുമെന്ന് ഉറപ്പായി.. കാർഡ് എടുത്തത് ഭാഗ്യം ..

അകത്തേക്ക് കയറുന്നതിനി മുമ്പ് അവരെത്തിയിട്ട് കയറിയാൽ മതിയെന്ന് ഞാൻ പറഞ്ഞു .. അധികം വൈകാതെ തന്നെ കിളികൾ എത്തിയിരുന്നു .. അതിൽ ഏതവളാണ് ഈ റെസ്റ്റോറന്റ് തിരഞ്ഞെടുത്തതെന്ന് ഞാനെന്റെ പെണ്ണിനോട് ആംഗ്യത്തിൽ ചോദിച്ചു .. അവൾ കണ്ണുകൊണ്ട് കാണിച്ചുതന്നു .. ഇവളെയൊക്കെ കെട്ടുന്നവന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഞാൻ മനസ്സിൽ കരുതുമ്പോഴേക്കും നമ്മളെ ചങ്ക്സും എത്തിയിരുന്നു .. അവർക്ക് നേരത്തേ ലൈവ് ലൊക്കേഷൻ അയച്ചുകൊടുത്തത് കൊണ്ട് വലിയ വിഷമം‌ ഇല്ലാതെയാണ് എത്തിയത് ..

അവരും കിളികളെ പരിജയപ്പെട്ട് കഴിയുമ്പോഴേക്കും വൈറ്റർ‌ മെനുവും കൊണ്ട് വന്നു .. അവിടെ‌ ജോലി‌ ചെയ്യുന്നതിൽ ഒരൊറ്റ മലയാളി ഇല്ല എന്ന് അപ്പൊഴാണ് ഞാൻ ശ്രദ്ധിച്ചത് .. ഇംഗ്ലീഷ് പിന്നെ ഞങ്ങടെ ശത്രുക്കളുടെ ഭാഷ ആയത്കൊണ്ട് എനിക്ക്‌ പണ്ടേ ഇഷ്ടമല്ലായിരുന്നു .. മെനു നേരെ ഓൾടെ ഫ്രണ്ട്സിനി നേരെ നീട്ടിയിട്ട് ഞാൻ നമ്മളെ കൂട്ടുകാരോട് സംസാരിക്കാൻ ഇരുന്നു ..

ആ മെനു നോക്കി അവളുമാർ എന്തൊക്കെയൊ ഓർഡെർ ചെയ്യുന്നുണ്ട് .. കേൾക്കുന്ന ചൈനക്കാരനി ഒന്നും മനസ്സിലാവുന്നില്ലെങ്കിലും എല്ലാത്തിനും തലയാട്ടി നിന്നു .. അവസാനം കൈ കൊണ്ട് ചൂണ്ടിക്കാണിച്ചപ്പോഴാണ് അവൻ അവിടുന്ന് പോയത് ..

ഇതൊക്കെ കാണുന്ന ഞങ്ങൾ ചിരിയോ‌ചിരി ആയിരുന്നു ..

അവസാനം ഓർഡെർ ചെയ്ത എല്ലാം ടേബിളിൽ കൊണ്ടുവെച്ചപ്പൊ അതിൽ കഴിക്കാൻ പറ്റിയത് എന്താ ഉള്ളതെന്ന് ഞാൻ നോക്കുകയായിരുന്നു .. രണ്ടും കല്പിച്ച് എങ്ങനെയൊക്കെയോ തിന്ന് തീർത്തു .. ഹൈവേ റോഡ്സൈഡിലെ തട്ട്കടയിൽ നിന്ന് അപ്പവും‌ ബീഫും കഴിക്കുന്ന എന്റെ ഫ്രണ്ട്സിനി ഈ ചൈനീസ് ഫുഡൊന്നും ഇഷ്ടായില്ലാന്ന് എനിക്ക് മനസ്സിലായിരുന്നു ..

എല്ലാവരും കഴിച്ച് കഴിഞ്ഞ് കൈയ്യും കഴുകി ബില്ല്‌ പേയ് ചെയ്യാൻ പോയപ്പൊ തന്നെ എനിക്ക് അറിയാമായിരുന്നു കയ്യിലുള്ള കാശ് തികയില്ലാന്ന് .. ആദ്യം തന്നെ‌ കാർഡ് എടുത്ത് അങ്ങ് നീട്ടിക്കൊടുത്തു .. അതിൽ അവനിക്ക് വേണ്ടത്ര കുത്തിയെടുത്തിട്ട് കാർഡ് എനിക്ക് തന്നെ തിരിച്ചുതന്നു ..

സമയം കുറേ വൈകിയതിനാൽ ബസ്സ് കിട്ടില്ലാന്നും പറഞ്ഞ് അവളുമാരൊക്കെ പെട്ടെന്ന് പോകാൻ ഇറങ്ങി .. ബസ്സ് സ്റ്റോപ് കുറച്ച് ദൂരമായത് കൊണ്ട് എന്റെ ചങ്കിനോട് അവരെ അവിടം വരെ എത്തിക്കാൻ പറഞ്ഞു .. അത് കേൾക്കേണ്ട താമസം അവൻ അവന്റെ കാറും എടുത്ത് റെഡിയായി ഇരുന്നു .. എന്നോട് ഓരോ താങ്ക്സും പറഞ്ഞ് അവർ പിരിഞ്ഞുപോയി ..

” ഫറീ ..എനി എവിടേക്കാ ..‌ സമയം ഇനിയും കുറേ ബാക്കിയുണ്ടല്ലൊ “

” എനിക്കറിയില്ല ..എവിടേക്കെങ്കിലും പോകണം‌..ഇന്ന് ചിലപ്പൊ ലാസ്റ്റ് ആയിരിക്കും “

” അതെന്താ .. ഞാൻ മറ്റന്നാളല്ലെ പോകുന്നത് .. നാളെയും കൂടി ഇല്ലെ “

” ഇല്ല ഇക്കാ .. ഇങ്ങൾ അറിയില്ലെ .. ഇങ്ങൾ മറ്റന്നാൾ പോകുന്നത് കൊണ്ട് എന്റെ വീട്ട്കാർ നാളെ വൈകിട്ട് ഇക്കാടെ വീട്ടിലേക്ക് വരുന്നുണ്ട്”

” ഓഹ് .. ഉമ്മ പറയുന്നുണ്ടായിരുന്നു .. നാളെ വൈകിട്ടാണല്ലെ വരുന്നത് .. അപ്പൊ ഇന്ന് അവസാനത്തെ കാണലായിരിക്കും അല്ലെ “

” എന്താടാ രണ്ടും കൂടി പരിപാടി .. എവിടെ പോവാനാ പ്ലാൻ “

” ഒന്നുല്ലടാ .. എവിടെ പോകാന്ന് ചോദിക്കുകയായിരുന്നു “

” ഞങ്ങൾ ബീച്ചിലേക്ക് പോകുന്നുണ്ട് .. ഇങ്ങളും അങ്ങോട്ടേക്ക് വാ .. “

” ഓകെ .. അവരെ കൊണ്ടുവിടാൻ പോയവൻ എവിടെ ..”

“.. അവനിപ്പൊ എത്തും .. “

അവൻ എത്തിയതിനി ശേഷം അവർ കാറിലും ഞങ്ങൾ ബൈക്കിലുമായി ബീച്ചിലേക്ക് വിട്ടു .. അവിടുന്ന് ഞങ്ങളെ രണ്ടാൾടേം കുറച്ച് ഫോട്ടോസ് എടുത്തു തന്നിട്ട് അവർ അകലേക്ക് പോയി ..

ബീച്ചിന്റെ ഒരു‌ സൈഡിലായി ഞാനും അവളും ചേർന്നിരുന്നു .. ഇന്നെന്തോ അവൾക്ക് കൂടുതൽ‌ സംസാരിക്കാൻ ഒന്നും ഇല്ലാത്ത പോലെ .. എന്റെ തോളോട് ചാരി ഇരുന്ന് കടലും നോക്കി സമയം കളഞ്ഞു .. സമയം ഇരുട്ടായപ്പോ ഫ്രണ്ട്സിനോട് യാത്രയും പറഞ്ഞ് ഞങ്ങൾ അവിടുന്ന് തിരിച്ചു ..

” ഇക്കാ .. എനിയെപ്പൊളാ ഇങ്ങനെ ഒരു യാത്ര .. എനിക്ക്‌ വല്ലാതെ‌ മിസ്സ് ചെയ്യും .. ഇക്കാടെ കൂടെ ഇങ്ങനെ ചേർന്നിരുന്ന് പോകുന്നതിനേക്കാൾ സന്തോഷം എനിക്ക് മറ്റൊന്നിനും കിട്ടില്ല .. “

” തിരിച്ച് പോകാറാകുമ്പോഴാണ് അല്ലെ ഞങ്ങൾ കൂടുതൽ അടുക്കുന്നത് .. എനിയിപ്പൊ നാളെ അവർ വീട്ടിലേക്ക്‌ വരുന്നത് കൊണ്ട് എനിക്ക്‌ പൊന്നൂസ്നെ കാണാൻ പറ്റില്ല .. പിന്നെ മറ്റന്നാൾ വൈകിട്ട് ഞാൻ ഇറങ്ങും .. അപ്പൊ നേരത്തെ പറഞ്ഞ പോലെ ഇന്ന് അവസാനത്തെ കൂടിക്കാഴ്ച ആണ് .. “

അത് കേട്ടപ്പൊ അവളുടെ പിടിത്തം ഒന്നുകൂടി മുറുകിയത് പോലെ .. വീടെത്താറായാപ്പൊ വേറെ കുറുക്ക് വഴി കാണിച്ചുതന്ന് എന്റെ കൂടെ കൂടുതൽ സമയം അവൾ‌ ചിലവാക്കിയിരുന്നു .. എനിയും ഇതുപോലെയുള്ള വഴികൾ ഉണ്ടെങ്കിൽ കാണിച്ചു തരാൻ ഞാനും പറഞ്ഞു .. കറങ്ങിത്തിരിഞ്ഞ് അവസാനം അവളുടെ വീടെത്തി ..

” ഇക്കാ .. ഇവിടെ നിക്കീ ..‌”

” ന്താ പെണ്ണേ .. എന്നും ഇവിടെ അല്ലെ നിർത്തുന്നത് .. ഇന്ന് പിന്നെ അവരോടൊക്കെ യാത്ര പറയണ്ടേ .. അതുകൊണ്ടാ അകത്തേക്ക് പോകുന്നത് .. “

” ആഹ് .. എനി ഉപ്പ കോൾ ചെയ്യുമ്പോ പോയാൽ പോരേ .. അത്രയും സമയം എനിക്ക് ഇക്കാടെ കൂടെ ഇരിക്കാലോ .. “

” അത് വേണോ ഫറീ .. ഇവിടെ റോഡ് സൈഡിൽ രാത്രി ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ ആൾക്കാർ പറയില്ലെ .. “

” ന്തൊരു‌ പേടിത്തൊണ്ടനാ ഇങ്ങൾ .. ഇങ്ങളെ കെട്ടിയോളല്ലെ ഞാൻ .. അല്ലാതെ ഒളിച്ചോടാൻ വന്ന കാമുകി ഒന്നുമല്ലല്ലൊ .. ഒരു അഞ്ച് മിനുറ്റെങ്കിലും നിക്ക് പ്ലീസ് .. “

” അയ്യെ .. അങ്ങനെ അല്ല .. ഓകെ ..അഞ്ച് മിനുറ്റ് നിൽക്കാം .. അതിനു മുമ്പ് ഉപ്പ‌ വിളിച്ചാൽ പോകാം .ഓകെ “

ആ അഞ്ച് മിനുറ്റ് എന്നോട് ചേർന്നിരുന്ന് അവൾ എന്തൊക്കെയോ പറഞ്ഞു .. അവസാനം പോകാൻ സമയം ആയപ്പൊ അവൾ ബൈക്കിൽ നിന്ന് ഇറങ്ങി അപ്രതീക്ഷിതമായി എന്റെ കവിളിൽ ഒരു മുത്തം നൽകിയിട്ട് ഉള്ളിലേക്ക് ഓടിക്കളഞ്ഞു ..

ഇത് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ എനിയും ഞാൻ പുറത്ത് നിൽക്കുമായിരുന്നു .. അവൾടെ പിന്നാലെ ബൈക്കുമായി ഞാനും അകത്തേക്ക് പോയി ..

പെണ്ണ് കാണാൻ പോയപ്പൊ ഉണ്ടായത് പോലെ അവിടെ മുറ്റത്ത് ഉപ്പയും അമ്മോനും അവൾടെ ഇക്കാക്കയും ന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു .. അവരുടെ കൂടെ അകത്തേക്ക് പോയി ചായയും പലഹാരവും കഴിച്ച് യാത്രയും പറഞ്ഞ് ഞാൻ ഇറങ്ങാൻ നേരം ഭക്ഷണം കൂടി കഴിച്ച് പോയാൽ പോരേന്നും പറഞ്ഞ് അവൾടെ ഉമ്മ പുറത്തേക്ക് വന്നു .. അതൊക്കെ കല്ല്യാണം കഴിഞ്ഞ് ആകാമെന്ന് പറഞ്ഞ് ഞാൻ വണ്ടിയുടെ അടുത്തേക്ക് പോയി ..

നേരത്തേ അകത്തേക്ക് ഓടിപ്പോയതിനി ശേഷം അവളെ ഞാൻ കണ്ടിട്ടില്ല .. ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്യുമ്പോഴും എന്റെ കണ്ണുകൾ അവളെ തിരയുന്നുണ്ടായിരുന്നു .. എവിടുന്നെങ്കിലും ഒളിഞ്ഞ് നോക്കുന്നുണ്ടാകും എന്ന് കരുതി ആ തിരച്ചിൽ അവിടെ അവസാനിപ്പിച്ച് ഒന്നുകൂടി യാത്ര പറഞ്ഞ് ഞാനവിടുന്ന് വീട്ടിലേക്ക് തിരിച്ചു ..

വീട്ടിലെത്തി ഫുഡൊക്കെ കഴിച്ച് ഞാൻ കിടക്കാനായി റൂമിലേക്ക് പോയി ..

” അച്ചൂ .. നീ അവരോട് യാത്ര പറഞ്ഞിരുന്നോ”

” ആഹ് ഉമ്മാ .. ഇന്ന് പോയി പറഞ്ഞിരുന്നു .. അവിടുന്ന് ചായയും കുടിച്ചിട്ടാണ് വന്നത് ..”

” ആഹ് .. പിന്നെ നാളെ അവർ എത്രപേരാണ് വരുന്നതെന്ന് പറഞ്ഞോ .. ഫുഡ് റെഡിയാക്കാനാണ് .. “

” അത് പറഞ്ഞില്ലുമ്മാ .. രാവിലെ പറയുമായിരിക്കും .. പിന്നെ നാളെ ജുമുഅ അല്ലെ .. അതൊക്കെ കഴിഞ്ഞ് അവർ എത്തുമ്പോഴേക്കും ലെയ്റ്റ് ആകും .. അപ്പൊ റെഡിയാക്കിയാൽ മതി .. “

” ആഹ് ‌. നീയൊന്ന് അവളെ വിളിച്ചു ചോദിച്ചുനോക്ക്.. പിന്നെ രാവിലെ പോത്ത് പോലെ കിടന്നുറങ്ങാൻ നോക്കണ്ട .. ഭക്ഷണത്തിനുള്ള സാധനങ്ങളൊക്കെ വാങ്ങാൻ പോകേണ്ടതാ .. ഒന്നിനും ഒരു കുറവും വരുത്താൻ പാടില്ല .. അവർ ആദ്യമായി വരുന്നതാണ് .. “

അതും പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് പോയി .. ഞാൻ അപ്പൊ തന്നെ അവളെ വിളിക്കാൻ വേണ്ടി ഫോണെടുത്തു ..

” ഹെല്ലൊ ഇക്കാ .. എന്താ വിളിക്കാൻ ലെയ്റ്റായത് .. ഞാനെത്ര സമയമായി ഫോണും നോക്കി ഇരിക്കുന്നു .. “

” ഞാനിന്ന് പതുക്കെ ആണെടോ വന്നത് .. എന്തൊ അവിടുന്ന് തിരിച്ചുവരാൻ എനിക്ക് പറ്റുന്നുണ്ടായില്ല .. അങ്ങനെയുള്ള സമ്മാനമല്ലെ ഇയ്യെനിക്ക് തന്നത് .. അത് കഴിഞ്ഞ് നീയെന്തിനാ ഓടിക്കളഞ്ഞത് .. “

” ഓഹ് അതോ .. ഞാനവിടെ ഇനിയും നിന്നാൽ ഇക്ക എന്നെയും പിടിച്ച് തന്നിനെങ്കിലോന്ന് പേടിച്ചിട്ടാണ് .. “

” ആഹ .. അപ്പൊ ഇങ്ങൊട്ട് തരാം .. അത് തിരിച്ചുതരാൻ പാടില്ലാല്ലെ .. കൊള്ളാലോ കളി “

” ആഹ് .. ഇക്ക എനി‌ കല്ല്യാണൊക്കെ കഴിഞ്ഞ് തന്നാ മതി കെട്ടോ .. ഞാൻ പിന്നെ ഇക്കാനെ മിസ്സ് ചെയ്യുന്നത് കൊണ്ട് തന്നതാണ്..”

” മ്ം‌..ആയ്ക്കൊട്ടേ .. കല്ല്യാണം കഴിഞ്ഞ് പലിശ അടക്കം ഞാൻ തന്നോളാം .. പിന്നെ നാളെ എത്ര പേരാ വരുന്നതെന്ന് അറിയോ നിനക്ക് “

” ഇല്ല ഇക്കാ .. അഞ്ചോ എട്ടോ ആൾക്കാരുണ്ടാകുമെന്ന് തോന്നുന്നു .. പിന്നെ ഞാൻ നാളെ ക്ലാസ്സിനി പോകുന്നില്ലാട്ടോ .. “

” അതെന്താ .. നീയും വരുന്നുണ്ടോ .. ഹിഹി “

” ചിരിക്കൊന്നും വേണ്ട .. എന്നെ കൂട്ടുമെങ്കിൽ ഞാനും വന്നേനെ .. കല്ല്യാണം കഴിയാതെ അങ്ങനെ പോകാൻ പാടില്ലാന്ന് പറഞ്ഞ് എന്നെ കൂട്ടുന്നില്ല .. പിന്നെ ഇക്കാക്ക് എണ്ണപ്പലഹാരത്തിൽ ഏറ്റവും ഇഷ്ടം ഏതാ .. “

” ഹേ .. നീയെന്താ അപ്പം ഉണ്ടാക്കാൻ തുടങ്ങുന്നുണ്ടോ .. ഇങ്ങനെയൊക്കെ ചോദിക്കാൻ .. “

” ഇക്ക ഞാൻ പറഞ്ഞതിനി മറുപടി പറ .. എന്താ ഇഷ്ടം “

” അങ്ങനെ ചോദിച്ചാൽ എനിക്കേറ്റവും ഇഷ്ടം കല്ലുമ്മക്കായ ആണ് .. അത് പറയുമ്പോ തന്നെ വായിൽ വെള്ളം ഊറും .. “

” ആഹ .. എനിക്കും ഇഷ്ടാണ് അത് .. മാവിൽ മുക്കിയിട്ട് ഫ്രൈ ആക്കുന്നത് .. നാളെ ഞാൻ ക്ലാസ്സിനി പോകുന്നില്ലാന്ന് പറഞ്ഞത് എന്തിനാന്ന് അറിയോ .. “

” ഇല്ല .. എന്തിനാ .. കല്ലുമ്മക്കായ വാങ്ങാൻ പോകാനാണോ .. “

” ഒന്നു പോ ഇക്കാ .. വാങ്ങാനല്ല .. എന്റെ കൈ കൊണ്ട് ഇക്കാക്ക് കൊണ്ടുപോകാൻ എന്തെങ്കിലും ആക്കിത്തരാൻ വേണ്ടിയാണ് .. “

‌” അള്ളാഹ് .. അങ്ങനെ ഒന്നും വേണ്ട പെണ്ണേ .. ക്ലാസ്സൊക്കെ കളഞ്ഞിട്ട് ന്തിനാ വെറുതേ ..”

” എനിക്ക് പ്രശ്നം ഇല്ല .. ഞാൻ ഉമ്മാനോട് പറഞ്ഞിരുന്നു .. ഉമ്മയും ന്തൊക്കെയോ ആക്കുന്നുണ്ട് ‌. അപ്പൊ ഉമ്മാക്ക് ഒരു സഹായവും ആകുമല്ലൊ “

” ഓഹോ .. എല്ലാം പ്ലാനിങ്ങ് ആണല്ലെ .. നടക്കട്ട് .. ഒരുപാടൊന്നും വേണ്ട കേട്ടോ .. എന്റെയ്ല്‌ ഇപ്പൊ തന്നെ സാധനം കുറേ ആയി .. കൊണ്ടുപോകുന്നതിനി ലിമിറ്റൊക്കെ ഉണ്ട് .. “

” അതൊക്കെ എനിക്കറിയാം .. എന്തായാലും ഇവിടുന്ന് ആക്കുന്നത് കൊണ്ടുപോയേ പറ്റൂ .. “

“ഉത്തരവ് മാഡം .. അടിയൻ കൊണ്ടുപോയ്ക്കോളാം “

അന്ന് ഒരുപാട് സംസാരിച്ച് ഉറങ്ങിപ്പോയത് അറിഞ്ഞില്ല .. പിറ്റേന്ന് നേരത്തേ എണീറ്റ് ഉമ്മാക്കുള്ള സാധനങ്ങളൊക്കെ വാങ്ങിച്ചുകൊടുത്ത് പള്ളിയിലേക്ക് പോയി .. തിരിച്ചു വരുമ്പോഴേക്കും എളേമമാരും അമ്മോനും ഒക്കെ വീട്ടിലെത്തിയിരുന്നു .. എല്ലാവരും കൂടി ഒരു വലിയ വിരുന്ന് തന്നെ ഒരുക്കി അവരെ കാത്തുനിന്നു ..

വണ്ടിയുടെ ശബ്ദം കേട്ടപ്പൊഴാണ് അവരെത്തി എന്ന് ആരോ പറഞ്ഞത് .. അവൾടെ ഉപ്പയും അമ്മോനും പിന്നെ കുറച്ച് പെണ്ണുങ്ങളും ആണ് ഉണ്ടായത് .. ഇക്കാക്കയ്ക്ക് ഇന്ന് വരാൻ പറ്റിയില്ല നാളെ വരുമെന്ന് അവൾ വിളിച്ചു പറഞ്ഞിരുന്നു ..

അകത്തേക്ക് കയറുമ്പോ അവരുടെ കയ്യിലായി ഒന്ന് രണ്ട് പെട്ടി സാധങ്ങൾ കണ്ടു .. വന്നപാടെ ഫുഡും കഴിച്ച് സുലൈമാനിയും കുടിച്ച് കുറച്ച് സംസാരിച്ചിട്ടാണ് അവർ പോയത് ..

അവർ കൊണ്ടുവന്ന പെട്ടി തുറന്ന് എന്താണ് സാധനമെന്ന് നോക്കുന്ന തിരക്കിലായിരുന്നു കുട്ടിപ്പട്ടാളം .. അവർ ഉദ്ധേഷിച്ച സാധനം അല്ലാത്തത് കൊണ്ട് വീണ്ടും കളിക്കാനായി ഓരോരുത്തരായി പോയി .. അപ്പൊഴാണ് ന്റെ പെണ്ണ് പറഞ്ഞ കാര്യം ഓർമ്മ വന്നത് .. എനിക്ക് വേണ്ടി അവളുടെ കൈ കൊണ്ട് ഉണ്ടാക്കിയ കല്ലുമ്മക്കായ ഫ്രൈയും കട്ലൈറ്റും അതിലുണ്ടെന്ന് .. എനിക്ക് വേണ്ടതൊക്കെ ഞാൻ മാറ്റിവെച്ച് ബാക്കി ഉമ്മയോട് എല്ലാവർക്കും കൊടുക്കാൻ വേണ്ടി പറഞ്ഞു ..

രാത്രിയിൽ ഫോൺ വിളിച്ചപ്പൊ അതിന്റെ രുചിയെക്കുറിച്ചായിരുന്നു എനിക്ക് ഏറ്റവും കൂടുതൽ പറയാനുണ്ടായത് .. അവളുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഫുഡ് ആദ്യമായി കഴിക്കുമ്പോ വേറെ തന്നെ രുചിയായിരുന്നു ..‌

പിറ്റേന്ന് രാവിലെ തന്നെ അവൾടെ ഇക്കാക്കയും വന്നു .. ചായയും‌ കുടിച്ച് യാത്ര പറഞ്ഞാണ് അവൻ പോയത് ..

ഗൾഫിലേക്ക് പോകുന്ന ദിവസം സമയം പോകുന്നത് അറിയില്ല .. സാധങ്ങളോക്കെ പാക്ക് ചെയ്യുമ്പോഴേക്കും സമയം മൂന്ന് കഴിഞ്ഞിരുന്നു .. അഞ്ച് മണിക്കാണ് ട്രെയ്ൻ .. ഇന്ന് അവളോട് ഒരു തരിപോലും സംസാരിക്കാൻ പറ്റിയില്ല .. ഫോൺ വിളിക്കുമ്പോഴൊക്കെ വേറെ എന്തെങ്കിലും ആവശ്യത്തിനായി വീട്ടിൽനിന്ന് വിളിക്കും .. അവസാനം ഇറങ്ങാൻ നേരം ആണ് അവളെ ഒന്ന് വിളിച്ചത് ..

” ഹെല്ലൊ ഫറീ .. രാവിലെ മുതലെ തിരക്കിലായിരുന്നു പെണ്ണേ … അതാ വിളിക്കാഞ്ഞേ .. ഞാൻ ഇറങ്ങാണ് ട്ടോ .. “

” മ്ം .. സാരമില്ല .. ഇക്ക എയർപോർട്ടിലെത്തിയാൽ വിളിക്ക് “

അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു .. പാവം ഉള്ളിൽ‌ ഒരുപാട് വിഷമം ഉണ്ട് .. അതൊന്നും എന്നെ അറിയിക്കാതിരിക്കാൻ വേണ്ടിയാണ് പെട്ടെന്ന് ഫോൺ വെച്ചത് ..

” ഉമ്മാ .. ഞാൻ ഇറങ്ങാട്ടോ .. ഇൻ ഷാ അള്ളാഹ് .. പോയി വരാം .. “

അപ്പൊ തന്നെ ഉമ്മാടെ‌ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു .. അത് നോക്കി നിന്നാ ചിലപ്പൊ എന്റെ കണ്ണും നിറയും എന്നുള്ളത് കൊണ്ട് പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി ഇരുന്നു ..
പോകുന്ന‌ വഴിക്ക് ഗെയ്റ്റ് അടച്ചതിനാൽ റെയിൽവേ സ്റ്റേഷനിൽ എത്താൻ ലെയ്റ്റായിരുന്നു .. അവിടെ എത്തിയിട്ട് പ്ലാറ്റ്ഫോം മാറുമ്പോഴേക്കും എനിക്കുള്ള വണ്ടി എത്തി .. ഫ്രണ്ട്സിനോട് യാത്രയും പറഞ്ഞ് കെട്ടിപ്പിടിക്കലും കഴിഞ്ഞ് ഞാൻ അകത്തേക്ക് കയറി ..

ട്രെയ്നിൽ‌ വെച്ച് അവളെ വിളിക്കാമെന്ന് കരുതി ഫോണെടുത്തു .. വേഗതയിൽ പോകുന്ന ട്രെയിനിനുള്ളിൽ റെയ്ഞ്ചിന്റെ കുറ്റി ഒന്നുപോലും ഇല്ലാ എന്ന് അപ്പോഴാണ് മനസ്സിലായത് .. ഇടയ്ക്കെപ്പൊഴോ റെയ്ഞ്ച് കിട്ടിയ സമയം ഞാൻ വാട്ട്സപ്പിൽ അവൾക്ക് മെസ്സേജ് അയച്ചു .. എന്റെ വിളിയും കാത്ത് ഫോണും നോക്കി ഇരിക്കുന്ന അവൾക്ക് അതൊരു ആശ്വാസമായിരിക്കും .. റെയ്ഞ്ച് പോകുന്നത് വരെ ഞങ്ങൾ ചാറ്റിക്കൊണ്ടിരുന്നു ..

കോഴിക്കോട് സ്റ്റേഷനിൽ എത്തിയപ്പൊ ആണ് ഞാനവളെ വിളിച്ചത് ..

” ഹെല്ലൊ .. ഫറീ ..സ്റ്റേഷനിലെത്തി കെട്ടോ .. എയർപോർട്ടിലേക്ക് എനി ഒരു മണിക്കൂർ ദൂരമുണ്ട് .. അവിടെ എത്തിയിട്ട് സമാധാനമായി വിളിക്കാം .. “

മറുപടിയൊന്നും പറയാതെ അവൾ ഫോൺ വെച്ചു ..എന്നോടുള്ള ദേഷ്യമാണോ അതോ പോകുന്നത് കൊണ്ടുള്ള വിഷമം ആണോന്ന് അറിയില്ല ..

പിന്നെ ഞാൻ എയർപോർട്ടിലെത്തിയിട്ടാണ് മെസ്സേജ് അയച്ചത് .. ബോർഡിംഗ് പാസ്സും എമിഗ്രേഷനും ഒക്കെ കഴിഞ്ഞ് ഞാനവളെ വിളിച്ചു .. അപ്പൊഴും അവൾക്ക് സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു .. ചിലപ്പൊ കരയുകയായിരിക്കാം .. ഞാൻ കൂടുതൽ ഒന്നും ചോദിച്ചിക്കാൻ പോയില്ല ..

ഫ്ലൈറ്റിന്റെ സമയമായി എന്ന് അനൗൺസ്മെന്റ് വെന്നപ്പൊഴാണ് ഞാൻ ഫോൺ വെച്ചത് .. പിന്നീട് അതിനുള്ളിൽ കയറുന്നത് വരെ അവളെ‌ കോണ്ടാക്റ്റ് ചെയ്യാൻ എനിക്ക് പറ്റിയില്ല ..

എയർഹോസ്റ്റസ് കാണിച്ചു തന്ന എന്റെ സീറ്റിൽ ഇരുന്ന് സമാധാനത്തിൽ‌ ഞാൻ ഫോണെടുത്തു .. ഇതിനുള്ളിൽ‌ നിന്ന് എനി വിളിക്കാൻ പറ്റില്ല .. വാട്ട്സപ്പിൽ മെസ്സേജ് അയക്കാമെന്ന് കരുതി നെറ്റ് ഓൺ ചെയ്തു .. അപ്പൊഴേക്കും എന്റെ പെണ്ണിന്റെ ഒരുപാട് മെസ്സേജ്സ് അതിലുണ്ടായിരുന്നു .. ലൊവ് യൂ മിസ്സ് യൂ ഇതായിരുന്നു കൂടുതലും .. അതിൽ ഞാൻ വോയിസ് അയച്ച് അവളോട് സമാധാനിക്കാൻ പറഞ്ഞു .. തിരിച്ചയച്ച അവളുടെ വോയിസ് കേട്ടപ്പൊഴാണ് മനസ്സിലായത് അവളിപ്പോഴും കരച്ചിലിലാണെന്ന് .. എന്റെ പെണ്ണ് ആദ്യമായി കരയുന്നത് ഞാൻ അതിൽ കേട്ടു .. എത്ര പറഞ്ഞിട്ടും ആ അടക്കിപ്പിടിച്ചുള്ള കരച്ചിൽ അവൾ നിർത്തിയില്ല .. അവസാനം ഫ്ലൈറ്റ് ഉയരാൻ സമയമായപ്പൊ ഞാൻ പോകുവാണെന്നും എനി അവിടെ എത്തിയാൽ മെസ്സേജ് അയക്കാമെന്നും പറഞ്ഞ് ഞാൻ നെറ്റ് ഓഫ് ചെയ്തു ..

ഫോൺ പോക്കറ്റിൽ വെക്കുന്നതിനി മുന്നെ അവളോടൊത്തുള്ള ഓരോ ഫോട്ടോയും നോക്കി ഞാൻ നെടുവീർപ്പിട്ടു .. എനി നീണ്ട ഒരു വർഷം കാത്തുനിൽക്കണം അവളെ കാണാൻ ..

അവളുമായുള്ള ഒരുപിടി ഓർമ്മകൾ ബാക്കി വെച്ച് ഞാൻ പ്രവാസത്തിലേക്ക് യാത്രയായി ..

ശുഭം ….

Read complete ഉമ്മ കണ്ടെത്തിയ നിധി Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply