സൂര്യഗായത്രി 2

10781 Views

sooryaghayathri malayalam novel

“ചക്കി …ഒന്ന് എഴുനേൽക്കുന്നുണ്ടോ സമയം എത്രായിന്നറിയുമോ ?”
‘അമ്മവന്നു അവളെ തട്ടി വിളിച്ചു ..

“വന്നവഴി കേറികിടന്നതാ പെണ്ണ് പോയി കുളിച്ചു ഫ്രഷ് ആയി വാ എന്തെങ്കിലും കഴിക്കണ്ടേ.”

അവൾ കണ്ണ് തിരുമ്മി എണീറ്റ് വന്നു .”അച്ഛൻ പോയോ അമ്മെ ”
“പിന്നെ പോകാതെ അതിനല്ലെ പുലർച്ചെ ഓടിപിടഞ്ഞു വന്നത് .”

“സുധി ഏട്ടനോ ?”

“അവൻ ആരെയോ കാണണം എന്ന് പറഞ്ഞു പോയതാ “….
“ഇത്ര രാവിലെയോ ?? ” ഏതെങ്കിലും പെണ്ണിനെ കാണാൻ പോയതാവും അവൾ പതിയെ പറഞ്ഞു .

“രാവിലെയോ അതിനു സമയം 10 മണി ആയി .”

“അയ്യോ 10 മണിയോ !!”

“നിനക്ക് നാളെ ക്ലാസ് തുടങ്ങില്ലെ ?”

“പിന്നെ തുടങ്ങും , അമ്മെ എനിക്ക് ഒന്ന് പുറത്തു പോണം കുറച്ചു ഷോപ്പിംഗ് ഉണ്ട്”
്ഛനോട് ചോദിച്ചിട്ടു പൊക്കോ

••••****•••••*****••••
സൂര്യ വേഗം റെഡി ആയി തന്റെ സ്കൂട്ടർ എടുത്തു മാളവിെ അടുത്ത് പോയി .
സൂര്യയും മാളവികയും നഗരത്തിലെ പ്രശസ്തമായ ഒരു കോളേജിൽ MCAക്കു പഠിക്കുവാണ് . അവിടെ അടുത്ത് തന്നെ ഉള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ ലെക്ചർ ആണ് അെ ചേട്ടൻ സുധീപ് .

“അമ്മെ… “ആഹാ…താരാ സൂര്യ മോളോ മാളു പറഞ്ഞിരുന്നു വരുമെന്ന് .”
ോള് നാടടിന് എപ്എത്”

“ഇന്ന്പുലർച്ചെ എത്തി അമ്മെ .”

“വീട്ടിൽ എല്ലാർക്ം സുഖാണോ മോളെ , എല്ലാരേം തിരക്കിന്നു പറയണേ .”

“പറയാം അമ്മെ .”

“ടീ….ചക്കി …”

മാളു ഓടി വന്നു സൂര്യയെ കെട്ടിപിടിച്ചു .സൂര്യ ദേഷ്യത്തോടെ മാളൂനെ നോക്കി .

“മാളു നിന്നോട് ഞാൻ നൂറാവർത്തി പറഞ്ഞിട്ടുണ്ട് എന്നെ ചക്കി എന്ന് വിളിക്കുന്നത് എനിക്കിഷ്ടല്ലന്ന് .”

“അതിനെന്താടി നിന്നെ വീട്ടിൽ എല്വരും അങ്ങനെ അല്ലെ വിളിക്കുന്നത് “…

“വീട്ടിൽ ആരോടും പറഞ്ഞിട്ട് കാര്യമില്ലാ അവർ അങ്ങനെയേ വിളിക്കു ഇനി കോളേജിൽ കൂടി ഈ പേര് അറിയരുത് പ്ളീസ് ടീ നീ എങ്കിലും അങ്ങനെ വിളിക്കരുത്”….

ഓഹ് ശരി നീ വാ വേഗം പോയിട്ട് വരാം.
***….****…..

ഷോപ്പിംഗ്കഴിഞ്ഞു അവർ വണ്ടിയും ആയി ഇറങ്ങി . അവർ സ്കൂട്ടി മുന്നോട്ടു ഇറക്കിയതും ഒരു ബൈക്ക് റിവേഴ്‌സ് എടുക്കുന്നതാ കണ്ടത് അവൾ ബ്രേക്ക് പിടിച്ചിട്ടു കിട്ടിയില്ല . സ്കൂട്ടി ആ ബൈക്കിൽ ചെന്ന് ഇടിച്ചു . അയാൾ ബൈക്ക് നിർത്തി തിരിഞ്ഞു നോക്കി .

“നിനക്കൊന്നും കണ്ണില്ലേടി രാവിലെ തന്നെ ഓരോന്ന് കുറ്റിം പറിച്ചു ഇറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താൻ ആയിട്ട് .”

“ഡോ താനല്ലെ ഇങ്ങോട്ടു വന്നു ഇടിച്ചത് “…
“എടി നമ്മൾ അല്ലേ തട്ടിയത് .”
മാളു സൂര്യേടെ കാതിൽ പയ്യെ പറഞ്ഞു.
“മിണ്ടാതെ ഇരിക്കേടി എനിക്കറിയാം .”

“ഇങ്ങോട്ടു വന്നു ഇടിച്ചിട്ടു ഇപ്പൊ ഞാൻ ആയി കുറ്റകാരൻ അല്ലെ , നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല .അതും പറഞ്ഞു അയാൾ ദേഷ്യപ്പെട്ടു കയറി പോയി .”

“നീ എന്തിനാ അയാളോട് അടി ഉണ്ടാക്കാൻ പോയത് ..അയാൾ ആരാ എന്താ എന്നൊന്നും നമുക്ക് അറിയില്ലല്ലോ .”

“ആരായാലും എനിക്കെന്താ ഞാൻ അയാൾ പറയുന്നത് മിണ്ടാതെ കേട്ട് നിൽക്കണമായിരുന്നോ അതിനു വേറെ ആളെ നോക്കണം എന്നെ അതിനു കിട്ടില്ല മോളെ ..”

“നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല നീ വണ്ടി എടുക്കു ലേറ്റ് ആയാൽ അമ്മേടെ കയ്യിന്നു കിട്ടും .”

°°°°°°°°°
അടുത്ത ദിവസം രാവിലെ ക്ലാസ്സിൽ പോകാൻ റെഡി ആയി സൂര്യ ഇറങ്ങി .

” ടീ…ചക്കി… വിടണോ നിന്നെ”.

“ഓഹ് വേണ്ട സഹായിക്കേണ്ട .”

“അതെന്താടി മോളെ നീ അങ്ങനെ പറഞ്ഞത് ”

“ചേട്ടന്റെ ഉദ്ദേശം എനിക്കറിയാവുന്ന കൊണ്ട് അത് എന്റെ കോളേജിൽ നടപ്പില്ല ”

“എന്ത്??”

“വായിനോട്ടം !!”

“ടീ….നിന്നെ ഞാൻ” , സുധി അവളുടെ ചെവിക്ക് പിടിച്ചു .
“അയ്യോ അമ്മെ ഓടിവായോ ഇവൻ എന്റെ ചെവി ”
“രാവിലെ തന്നെ തുടങ്ങിക്കോ രണ്ടാളും കൂടി നാണമില്ലല്ലോ രണ്ടിനും ഇത്രേം വലുതായിട്ടും തല്ലു കൂടാൻ .”

“ഇനി നീ ഇങ്ങു വാടി ഓരോന്ന് ചോദിച്ചോണ്ടു ഞാൻ ചെയ്തു തരാട്ടോ”
“സൂര്യ അവനെ നോക്കി ഗോഷ്ടി കാണിച്ചു ”

**********

“അച്ഛാ ഞാൻ പോയിട്ട് വരാട്ടോ ”

അവൾ തന്റെ സ്കൂട്ടി എടുത്തു പോകാൻ ഇറങ്ങി
“ചക്കി മോളെ ഹെൽമെറ്റ് എവിടെ ?”

“അത് അച്ഛാ ഞാൻ ഇന്നലെ മാളൂന്റെ വീട്ടിൽ വെച്ച് മറന്നു .”

“മമ് പോയി അത് എടുത്തിട്ടു പോകണം കേട്ടോ, ഇപ്പൊ ഹൈവേയിൽ ചെക്കിങ് ഉണ്ട് ”

“ഞാൻ എടുത്തിട്ട് പോകാം അച്ഛാ ”

അച്ഛനോട് യാത്ര പറഞ്ഞിട്ട് സൂര്യ ഇറങ്ങി . വണ്ടി ഹൈവേയിലേക്കു കയറിയതും മുന്നിൽ പോലീസ് .
“ദൈവമേ ചെക്കിങ് , തിരിച്ചു പോകാനും കഴിയില്ലല്ലൊ.”

അത് സ്ടുടെന്റ്റ് പോലീസ് ആയിരുന്നു അവർ അവളുടെ സ്കൂട്ടി കൈ കാണിച്ചു നിർത്തിച്ചു .

“ഹെൽമെറ്റ് എവിടെ ?”

“അത് …ഫ്രണ്ടിന്റെ വീട്ടിൽ വെച്ച് മറന്നു എടുക്കാൻ പോവ്വാ .”

“ഓക്കേ ഫൈൻ അടക്കണം 500രൂപ ”

“അയ്യോ എന്റെ കയ്യിൽ ക്യാഷ് ഇല്ല കാർഡ് ആണ് atm ഇൽ പോയി എടുത്തിട്ട് വരാം .”

വേഗം വേണം സ്കൂട്ടർ എടുക്കാൻ പറ്റില്ല..

ശോ ഇനി എന്ത് ചെയ്യും ATM ഒരു കിലോമീറ്റർ ദൂരം ഉണ്ട് .അവൾ ആകെ വിഷമിച്ചു നിന്ന് പോയി .പേടിച്ചിട്ടു കൈയും കാലും വിറക്കുവാ .അവൾ ഒരു ഓട്ടോ കിട്ടുമോന്നു നോക്കി .

ആ പയ്യൻ ജീപ്പിന്റെ അടുത്തേക്ക് ചെന്ന് കാര്യം പറഞ്ഞു . അപ്പോൾ. അതിൽ നിന്നും SI പുറത്തേക്കു വന്നു . ആളെ കണ്ടു സൂര്യ ഞെട്ടി പോയി . ഇന്നലെ താൻ ദേഷ്യപ്പെട്ട ആള് .

(തുടരും)

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply