സൂര്യഗായത്രി 3

10669 Views

sooryaghayathri malayalam novel

“ദൈവമേ ഇയാൾ പോലീസ് ആയിരുന്നോ പെട്ടല്ലോ , ഇനി ഇപ്പൊ എന്തു ചെയ്യും ഇയാൾ ഇന്നലത്തെ ദേഷ്യം എന്നോട് തീർക്കുമോ ആവോ …..”

സൂര്യക്ക് അയാളുടെ മുഖത്തേക്ക് നോക്കാൻ ഭയം തോന്നി എങ്കിലും അവൾ അയാളെ ഏറുകണ്ണിട്ടു നോക്കി അപ്പോൾ അയാൾ അവളെ തന്നെ രൂക്ഷമായി നോക്കുന്നത് കണ്ടു .

അവൻ സ്ടുടെന്റ്റ് കേഡറ്റിനോട് എന്തൊക്കെയോ പറഞ്ഞു ഒരു പേപ്പറും കൊടുത്തു വിട്ടു

” ചേച്ചി , സർ പറഞ്ഞു ഇതിൽ എഴുതിയത് പോലെ രണ്ടു തവണ എഴുതി പേരും , അഡ്രസ്സും , ഫോൺ നമ്പറും എഴുതി ഒപ്പും ഇട്ടിടു പൊയ്ക്കോളാൻ പറഞ്ഞു .”

അവൾ ആ പേപ്പർ വാങ്ങി നോക്കി.

“ഞാൻ ഇനി റോഡ് ട്രാഫിക് നിയമങ്ങൾ ശരിയായി പാലിച്ചു കൊണ്ട് മാത്രം വാഹനം ഉപയോഗിക്കുവുള്ളു ” ഇതാരുന്നു അതിൽ എഴുതിയിരുന്നത് .

“ഇതെന്താ ഇമ്പോസിഷൻ ആണോ “.

“ചേച്ചി വേഗം എഴുതിയിട്ട് പോകാൻ നോക്ക് ഇല്ലെങ്കിൽ ഫൈൻ അടക്കേണ്ടി വരും .”

“അയ്യോ വേണ്ടായേ ഇപ്പൊ തന്നെ എഴുതാം”

അവൾ വേഗം എഴുതി അഡ്രസ്സും ഫോൺ നമ്പറും എഴുതി കൊടുത്തു .

എന്നിട്ടു സ്കൂട്ടി എടുത്തു അതിൽ കയറിട്ടു SI യെ ഒന്ന് പാളി നോക്കി അവൻ അവളെ തന്നെ നോക്കി നിൽക്കാരുന്നു . അവൾ വേഗം വണ്ടി എടുത്തു പോയി .

************
കോളേജിന്റെ ഗേറ്റ് കടന്ന് ചെന്നപ്പോൾ തന്നെ മാളു അവളെ വെയിറ്റ് ചെയ്തു ഇരിക്കുന്നുണ്ടായിരുന്നു .

“എന്താടി ലേറ്റ് ആയെ ഞാൻ എത്ര നേരമായി നിന്നെയും കാത്തു ഇവിടെ നിൽക്കുവാ .”

” മാളു , ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു ”

“നീ വരാൻ വൈകിയപ്പ പോയിരുന്നു ”

“നീ വരാൻ വൈകിയപ്പോൾ ഞാൻ ഇങ്ങു പൊന്നു ഒന്നിച്ചു ക്ലാസ്സിൽ കേറാന്ന് വെച്ചാ വെയിറ്റ് ചെയ്തത് ”

“അത് പോട്ടെ നീ എന്താ ലേറ്റ് ആയെ ”

“ഒന്നും പറയേണ്ട ഇന്നലെ ഹെൽമെറ്റ് നിന്റെ വീട്ടിൽ വച്ചു മറന്നില്ലെ കറക്റ്റ് ആയിട്ട് പോലീസിന്റെ മുന്നിൽ വന്നു ചാടി .
ഒരുവിധം അവിടുന്ന് രക്ഷപെട്ടു ”

“നീ വേഗം വാ ക്ലാസ്സിൽ പോകാം ഇപ്പൊ തന്നെ ലേറ്റ് ആയി ” മാളു സൂര്യേടെ കയ്യിൽ പിടിച്ചു വലിച്ചു വേഗം നടക്കാൻ തുടങ്ങി .

“ടീ മാളു അടുത്ത ഇലക്ഷന് ഉള്ള നോമിനേഷൻ കൊടുക്കാൻ ടൈം ആയിട്ടുണ്ട് എന്ന് തോന്നുന്നു അതിന്റെ ബഹളം തുടങ്ങിയല്ലോ .”

“മമ് …അതെ ”

“ഇത്തവണ ആരായിരിക്കും ചെയർമാൻ ആവുന്നത് ”

“ആരായാലുംനമുക്കെന്താ , ഇനിയുള്ള
രണ്ടു വര്ഷം കോളേജ് ലൈഫ് അടിച്ചു പൊളിക്കണം..”

°°°°°°°°°°°°
സൂര്യ വൈകിട്ടു വീട്ടിൽ എത്തിയപ്പോൾ ഏട്ടൻ നേരത്തെ വന്നിട്ടുണ്ടായിരുന്നു .

“അമ്മാ ചായ ..”

” ചക്കി നീ ആദ്യം അകത്തേക്ക് കേറി വാ എന്നിട്ട് തരാം ചായ ”

“അമ്മാ…”

“എന്താ സുധി ..”

“ഇവിടെ ഒരാളെ പോലീസിൽ എടുത്തു .”

‘പ്ലിങ് ‘…അത് കേട്ടപ്പോൾ ഒരു ചമ്മിയ മുഖത്തോടെ സൂര്യ അവനെ ഒന്ന് നോക്കി .

“എന്താടി നോക്കുന്നെ രാവിലെ എന്താരുന്നു അവിടെ …”

“ഏട്ടൻ എങ്ങനെ അറിഞ്ഞു ഇതൊക്കെ”

“അതൊക്കെ ഞാൻ അറിഞ്ഞു , രാവിലെ ഞാൻ നിന്നോട് പറഞ്ഞതല്ലേ ഡ്രോപ്പ് ചെയ്യാമെന്നു അപ്പോൾ നിനക്ക് ജാട .”

“അത് കേട്ടപ്പോൾ സൂര്യക്ക് ദേഷ്യം വന്നു അവൾ ചാടി തുള്ളി അകത്തേക്ക് കേറി പോയി .”

“എന്തുവാടാ വന്ന ഉടനെ അവളോട് ഗുസ്തി
തുടങ്ങിയോ .”

“ഇതൊക്കെ ഒരു രസം അല്ലെ, അമ്മെ .”

~~~~~~~~~~~~

അടുത്ത ദിവസം രാവിലെ അവൾ ക്ലാസ്സിലേക്ക് പോകുമ്പോൾ അതെ സ്ഥലത്തു ചെക്കിങ് ഉണ്ടാരുന്നു .അവൾ ജീപ്പിലേക്കു പാളി നോക്കി അവൾ നോക്കിയാ ആൾ അവിടെ ഉണ്ടായിരുന്നില്ല .അവൾക്കു എന്തോ ഒരു നഷ്ടം തോന്നി .

“അല്ല ഞാൻ എന്തിനാ അയാളെ കുറിച്ച് ഓർക്കുന്നെ അയാൾ എന്റെ ആരാ ” അവൾ ചിന്തിച്ചു .

ക്ലാസ്സിൽ എത്തിയിട്ടും അവൾക്കു ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല
മാളുഅത് ശ്രദ്ധിക്കുന്നുണ്ടാരുന്നു .

“എന്താടാ എന്ത് പറ്റി നിനക്ക് , നീ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് . എന്തെങ്കിലും പ്രശ്നം ഉണ്ടോ .”

“എന്ത് പ്രശ്‌നം നീ ഒന്ന് പോടീ .”

വൈകിട്ട് ക്ലാസ് വിട്ടു പോകാൻ ഇറങ്ങിയപ്പോൾ കോളേജ് ഗേറ്റിന്റെ അവിടെ ഒരു ബൈക്ക് ഇരിക്കുന്നത് കണ്ടു സൂര്യ സ്കൂട്ടി നിർത്തി . അവൾ ചുറ്റും നോക്കിയപ്പോൾ കോളേജ് ബസ്റ്റോപ്പിൽ തന്നെയും നോക്കി ചിരിച്ചോണ്ട് അവൻ നിൽക്കുന്നുണ്ടാരുന്നു .
(തുടരും)

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply