സൂര്യഗായത്രി 5

10498 Views

sooryaghayathri malayalam novel

സൂര്യേടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുവാരുന്നു . താൻ ഇന്ന് ആരെ കാണണം എന്ന് ആഗ്രഹിച്ചോ അയാളെ തന്നെ കാണാൻ കഴിഞ്ഞല്ലോ . എന്നാലും ശ്രീയേട്ടൻ എന്നോട് ഒരു വാക്ക് പോലും സംസാരിച്ചില്ലല്ലോ എങ്കിലും കാണാൻ കഴിഞ്ഞല്ലോ..

ഓരോന്ന് ആലോചിച്ചു കിടക്കുവരുന്നു സൂര്യ അപ്പോഴാണ് അവളുടെ ഫോണിലേക്കു മാളു വിളിച്ചത് .

“സൂര്യ .. “Many many happy returns of the
day ”
“Thanks malu ”

“എന്തായി മോളെ കേക്ക് ഒക്കെ കട്ട് ചെയ്തോ”

“അങ്ങനെ ഉള്ള ആഘോഷം ഒന്നും ഇല്ലന്ന് നിനക്കറിഞ്ഞുകൂടെ അമ്മേടെ സ്പെഷ്യൽ പാലട പായസം ഉണ്ട് പിന്നെ ഒരു കുഞ്ഞു സദ്യയും അത്രേ ഉള്ളു എന്റെ പിറന്നാൾ ആഘോഷം .”
“പിന്നെ എന്റെ സുദീപേട്ടൻ ഒരു ഗിഫ്റ് തന്നൂടി ഒരു ചുരിദാർ ”

“ആണോ അപ്പൊ നാളെ അത് ഇട്ടു വായോ ക്ലാസ്സിൽ”
“മമ്.. ഞാൻ ഇടാം”

°°°°°°°°°°°°°°°°°
“മാളു നീ വന്നിട്ട് കുറേ നേരം ആയോ ”

“ഇല്ലെടാ ദാ ഇപ്പൊ വന്നേ ഉള്ളൂ ”

“ഇതാണോ നിന്റെ പുതിയ ചുരിദാർ , ചേട്ടന് നല്ല സെലെക്ഷൻ ഉണ്ടല്ലോ മോളെ …”

” മമ്…ഞാനും അത് ഓർത്തു എന്തായാലും കൊള്ളാം എനിക്കിഷ്ടായി .”

“പിന്നെ എനിക്ക് പിറന്നാളിന്റെ ചെലവ് ഒന്നും ഇല്ലേ”

“ഓ…ഹ് തരാടി കിടന്നു പിടക്കാതെ ലഞ്ച് ബ്രേക്ക് ആവട്ടെ ”

“ഇന്ന് ആരാ ഫസ്റ്റ് ഹവർ ”
“അത് മാലതി മിസ് ആണ് എന്ന് തോന്നുന്നു.”

“അപ്പോൾക്ലാസ്സിൽ ഇരുന്നു ഉറങ്ങാം.”

“ഡീ… നീ അവരുടെ നോട്ടപ്പുള്ളിയാട്ടോ അവസാനം നിന്നെ അവർ പിടിച്ചു പുറത്താക്കും നോക്കിക്കോ ”

“ഓ…ഹ്…പിന്നെ എന്തൊരു ബോറാടി അവർടെ ക്ലാസ്സ്‌ , പുറത്താക്കുന്നെങ്കിൽ ആക്കട്ടെ അല്ല പിന്നെ “.

ലഞ്ച് ബ്രേക്ക് ആയപ്പോൾ സൂര്യ മാളൂനെ കൂട്ടി ക്യാമ്പസ്സിന് പുറത്തുള്ള ഐസ്ക്രീം പാർലറിലേക്കു പോയി .

“ഡീ നിനക്കിഷ്ടമുള്ളതു വാങ്ങിക്കോ …”

“ഒരു ഐസ്‌ക്രീമിൽ ഒതുക്കുവാനോ ”

“അല്ലെടി നിനക്ക് ഞാൻ ചിക്കൻ ബിരിയാണി വാങ്ങി തരാം കേട്ടോ …”

അവർ ഐസ്ക്രീം ഒക്കെ കഴിച്ചു തിരികെ വന്നപ്പോൾ കോളേജിൽ എന്തൊക്കെയോ പ്രശ്നം ഉള്ളത് പോലെ തോന്നി .

രണ്ടു ദിവസം കഴിഞ്ഞാൽ കോളേജ് എലെക്ഷൻ ആണ് അതിന്റെ പേരിൽ പാർട്ടിക്കാര് തമ്മിൽ അടി ആയി .എല്ലാവരും വേഗം പുറത്തേക്കു പോകുന്നതാണ് അവർ കണ്ടത് . അവർ ഓടി ക്ലാസ്സിലേക്ക് ചെന്നപ്പോൾ അവരുടെ ക്ലാസ് പോലീസ് സീൽ ചെയ്യുവാരുന്നു . അവർ ഓടി ക്ലാസ്സിലേക്ക് ചെന്നു .

“എന്താ ?? എന്താ വേണ്ടത് ?” അവിടെ നിന്ന കോൺസ്റ്റബിൾ ചോദിച്ചു .

സർ ഇത് ഞങ്ങൾടെ ക്ലാസ് ആണ് .

അത് സീൽ ചെയ്തു .

“അപ്പൊ ഞങ്ങളുടെ ബാഗും ബുക്‌സും ഒക്കെ എവിടെയാ ?”

“അതൊന്നും എനിക്കറിയില്ല കൊച്ചെ നീ വേഗം പോകാൻ നോക്ക് ഇവിടെ നിന്നാൽ നിനക്കും നല്ല തല്ലു കിട്ടും ” .

“സൂര്യ , മാളു… ഇങ്ങു വാ”

അവർ തിരിഞ്ഞു നോക്കിയപ്പോൾ രമ്യ ആയിരുന്നു അവരുടെ ക്ലാസ്സ്‌മേറ്റ് .

“നിങ്ങളുടെ ബാഗ് ഞാൻ എടുത്തു വെച്ചിട്ടുണ്ട്”

“ആണോ താങ്ക്സ് ഡീ ,രമ്യ നീ എന്റെ ലാപ്ടോപ്പ് കണ്ടാരുന്നോ ”

“ലാപ്ടോപ്പോ ? ഇല്ലല്ലോ ”

“എന്താ സൂര്യ എന്ത് പറ്റി ?”

“മാളു എന്റെ ലാപ്ടോപ്പ് ക്ലാസ്സിലാണ് ”

“എന്നിട്ടു ഞാൻ കണ്ടില്ലല്ലോടാ ”

“രമ്യ നീ ടേബിളിന്റെ ഉള്ളിൽ നോക്കിയോ ”

“ഇല്ല.”

“അത് ഞാൻ ടേബിളിന്റെ ഉള്ളിൽ ആണ് വെച്ചത് ”

“അയ്യോ ഇനി എന്ത് ചെയ്യും .”

ഞാൻ ഒന്ന് കൂടി അവരോടു ചോദിച്ചു നോക്കട്ടെ .

“സൂര്യ വേണ്ട അങ്ങോട്ട് പോകേണ്ട ”

“ഇല്ലടാ അത് ഇപ്പൊ കിട്ടിയില്ലെങ്കിൽ പിന്നെ കിട്ടില്ല ”
അവൾ വീണ്ടും ക്ലാസ്സിലേക്ക് നടന്നു പെട്ടന്നാണ് അവളുടെ നേരെ എന്തോ വരുന്ന പോലെ തോന്നിയത് അവൾ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു .കണ്ണ്തുറന്നപ്പോൾ അവൾക്കു മുന്നിൽ അവളുടെ ശ്രീയേട്ടൻ ഉണ്ടായിരുന്നു
ശ്രീയേട്ടൻ അവൾ പതിയെ പറഞ്ഞു .

“നിങ്ങൾ എന്ത് പണിയാ കാണിക്കുന്നേ , നിങ്ങളോടു പെൺകുട്ടികളെ അടിക്കാൻ ഞാൻ പറഞ്ഞോ ”

“അത് സർ ഈ കുട്ടി ഞങ്ങൾക്ക് നേരേ നടന്നു വരുന്നത് കണ്ടപ്പോൾ ഞാൻ കരുതി ഇവളും പ്രശ്നം ഉണ്ടാക്കുന്ന കൂട്ടത്തിൽ ആണെന്ന് ”

“ആരായാലും പെൺകുട്ടികളെ അടിക്കേണ്ട ഒന്നു പേടിപ്പിച്ചു വിടാൻ മാത്രമേ ഞാൻ പറഞ്ഞുള്ളു . ഇനി ഇത് ആവർത്തിക്കേണ്ട ”

“സോറി സർ ”

ശ്രീ സൂര്യക്ക് നേരെ തിരിഞ്ഞു .

“ഇയാൾ എന്താ ഇവിടെ ?”

“ശ്രീയേട്ടാ ഞാൻ ഇവിടെയാ പഠിക്കുന്നെ ”

ശ്രീയേട്ടാ എന്ന് അവൾ വിളിച്ചപ്പോൾ അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി ..

“താനെന്തിനാ ഇപ്പൊ അങ്ങോട്ട് പോയത് ”

“അത് ശ്രീയേട്ടാ , അല്ല സർ എന്റെ ലാപ്ടോപ്പ് ക്ലാസ്സിൽ ആയി പോയി അത് എടുക്കാൻ വേണ്ടിയാ പോയത് ”

“അത് എങ്ങനെയാ എല്ലാ ക്ലാസും സീൽ ചെയ്തു അധികം താമസിക്കാതെ കോളേജ് സീൽ ചെയ്യും ഒരാഴ്ചത്തേക്ക് ”

സൂര്യേടെ കണ്ണ് നിറഞ്ഞു .

“അതിനു ഇയാൾ എന്തിനാ കരയുന്നതു തന്റെ കോളേജ് അല്ലെ കോളേജ് തുറക്കുമ്പോൾ തനിക്കു ലാപ്ടോപ്പ് എടുക്കാല്ലോ”

“കോളേജ് തുറക്കുമ്പോൾ അത് തിരികെ കിട്ടും എന്ന് ഒരു ഉറപ്പും ഇല്ലല്ലോ സർ ”

“മ…മ് ഓക്കേ താൻ വിഷമിക്കാതെ അത് ഞാൻ എടുത്തു തരാം ഇപ്പൊ അല്ല അത് എടുത്തിട്ടു ഞാൻ വിളിക്കാം തന്റെ നമ്പർ ￰തായോ..”

അവൾ നമ്പർ എഴുതി കൊടുത്തു .

“ഓക്കേ ഞാൻ എടുത്തിട്ട് ഇയാളെ വിളിക്കാം ”

“ശരി സർ ”

“ഇയാള് സർ എന്നൊന്നും വിളിക്കേണ്ട , നേരത്തെ വിളിച്ചപ്പോലെ ശ്രീയേട്ടാ എന്ന് വിളിച്ചാൽ മതി , പിന്നെ ഇവിടെ അധികം നിൽക്കേണ്ട പോകാൻ നോക്ക് വേഗം .”

സൂര്യ ശ്രീയുടെ മുഖത്തേക്ക് നോക്കി നിന്നു അവൻ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞു നടന്നു .

*********
മോളെ നീ പോയി അച്ഛനെയും ഏട്ടനേയും കഴിക്കാൻ വിളിച്ചിട്ടു വാ.

“ഏട്ടാ …ഇവിടെ എന്താ പണി ”

“ഡീ… നീ ഒളിഞ്ഞു നോക്കുവാരുന്നോ …”

“അയ്യേ ഞാൻ ആ ടൈപ്പല്ലേ … ആരോടാരുന്നു സംസാരം എന്റെ ഏട്ടത്തിയമ്മ ആണോ ”

“ഏട്ടത്തിയമ്മയോ ?? ഒന്ന് പോടി അതെന്റെ ഫ്രണ്ട് ആരുന്നു ”

“മ….മ് എനിക്ക് മനസ്സിലായി ”

“ഡീ …നിന്റെ ഫോൺ കുറെ നേരമായി ബെൽ അടിക്കുന്നുണ്ട് ”

“ആണോ ഞാൻ നോക്കട്ടെ ഏട്ടൻ താഴേക്ക് ചെല്ല് ‘അമ്മ കഴിക്കാൻ വിളിക്കുന്നുണ്ട് .”

“ഹലോ..”

“സൂര്യഗായത്രി അല്ലെ .”

“അതെ ആരാ ”

“ഇത് ടൌൺസ്റ്റേഷനിൽ നിന്നും SI ആണ് ”

“ശ്രീയേട്ടൻ ആണോ ”

“ഇയാൾടെ ലാപ്ടോപ്പ് എടുത്തിട്ടുണ്ട് സ്റ്റേഷനിൽ വന്നു വാങ്ങിക്കണം ”

” അയ്യോ സ്റ്റേഷനിലോ ”

“എന്താ സ്റ്റേഷന് എന്താ കുഴപ്പം ?”

“അല്ല സർ വേറെ എവിടെയെങ്കിലും വെച്ച് തരാമോ പ്ളീസ്…..”

“ഓ…ഹ് ഇത് ഒരു പാരയായല്ലോ ,ഒരു കാര്യം ചെയ്യൂ എന്റെ വീട്ടിൽ വന്നു വാങ്ങിക്കോ ഞാൻ ഇവിടെ വെക്കാം അമ്മയോട് ഞാൻ പറഞ്ഞേക്കാം , ഇയാൾക്ക് എന്റെ വീട് അറിയാമോ ”

“അറിയാം , താങ്ക്യൂ സർ ”

(തുടരും )

സൂര്യഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply