Skip to content

ഋതു – 1

ഋതു

വാതിലിൽ ശക്തിയായി ആരോ തട്ടുന്നതു കേട്ടാണ് ഞാൻ ഉണർന്നതു..

” ഞായറാഴ്ച ആയിട്ട് ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല ”

എന്ന് മനസ്സിൽ പ്രാകികൊണ്ട് ഞാൻ പോയി കതക് തുറന്നു…

“ഗുഡ്മോർണിംഗ് തെമ്മാടി ”

“ഡി.. നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതന്നു”

“തെമ്മാടി യെ തെമ്മാടി എന്നല്ലാതെ വേറെ എന്താ വിളിക്കുക ”

“എന്നും പറഞ്ഞുകൊണ്ട് അവൾ എന്നെ തള്ളി മാറ്റി മുറിക്കുള്ളിലേക്ക് കയറി ”

“എനിക്കൊരു പേരുണ്ട് ശ്രീഹരി.. അതങ്ങ് വിളിച്ചാൽ മതി ”

“ഓഹ് ശ്രീഹരി യെക്കാൾ നല്ല പേര് തെമ്മാടി എന്ന് തന്നെയാ.. എന്റെ കള്ളതെമ്മാടി ”

പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.. ഇല്ലേൽ അവൾ ആ പേര് ഇനിയും ഒരു നൂറാവർത്തി പറയും.

“നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് ”

“ഞാൻ വായിക്കാൻ ബുക്ക്‌ എടുക്കാൻ വന്നതാ ”

“ബുക്ക്‌ ഒന്നും ഇല്ല.. നീ ഒന്ന് പോയെ ”

“പിന്നെ ഈ ഇരിക്കുന്നതു ഒക്കെ എന്താ.. ”

എന്നും പറഞ്ഞു അവൾ എന്റെ ഷെൽഫിലെക്ക്‌ കൈ ചൂണ്ടി

“ആദ്യം ഇവിടുന്നു എടുത്തോണ്ട് പോയതൊക്കെ കൊണ്ട് വെക്ക്.. എന്നിട്ടാവാം വേറെ എടുക്കുന്നത് ”

“അടുത്തപ്രാവശ്യം എടുക്കാൻ വരുമ്പോൾ എല്ലാം കൊണ്ട് വരാം തെമ്മാടി ”

കൊഞ്ചികൊണ്ട് അവൾ പറഞ്ഞു..

അവൾ ബുക്ക്‌ എടുക്കാൻ ഷെൽഫിലേക്ക് തിരിഞ്ഞു. ഞാൻ പല്ല്തേക്കാൻ പുറത്തോട്ടു ഇറങ്ങി… ഞാൻ തിരിച്ചു വന്നപ്പോൾ ഒരു അഞ്ചാറു ബുക്ക്‌ എടുത്തു വെച്ചിട്ടുണ്ട്…

“ഡി.. നീ ഇതെല്ലാം കൊണ്ട് പോവണോ.. ”

“എന്റെ തെമ്മാടി… ”

“ഡി.. ”

“സോറി. ശ്രീഹരി.. ഞാൻ എല്ലാം തിരിച്ചു തരാന്നെ..”

അവൾ അതുമായി പുറത്തേക്ക് പോയി.. ഞാൻ തോർത്ത്‌മായി കുളിക്കാനും….

(എന്നെ പരിചയപെടുത്തിയില്ലല്ലോ.. ഞാൻ ഋതു ..അതെന്റെ തെമ്മാടി ശ്രീഹരി.. ആള് അത്ര വലിയ തെമ്മാടി അല്ലാട്ടോ.. കൂട്ടുകാർക്കു വേണ്ടി ഒന്നുരണ്ടു തല്ലുണ്ടാക്കിട്ടുണ്ട്. ആ തല്ലു ഉണ്ടാക്കിയപ്പോൾ ഒക്കെ കറക്റ്റ് ആയിട്ട് ഞാൻ അവിടെ ഉണ്ടാവുകയും ചെയ്യ്തു.. അന്ന് മുതൽ ഞാൻ അങ്ങനെയാ വിളിക്കുന്നത്… പിന്നെ പുസ്തകം എടുക്കാൻ ഒന്നുമല്ലാട്ടോ ഞാൻ തള്ളികയറി വന്നത്.. പുള്ളിയെ ആ കുളിക്കാതേം നനയ്ക്കാതേം കാണാനാ..അതാ എനിക്കിഷ്ടം…പിന്നെ ഏട്ടനോട് എനിക്കൊരു ഇഷ്ടവും ഉണ്ട്.. പലതവണ ഞാൻ അത് പ്രകടിപ്പിച്ചതും ആണ്.. പക്ഷെ ആള് ഇതുവരെ പിടി തന്നിട്ടും ഇല്ലാ..

“ഇനി ആ മനസ്സിൽ ആരേലും കാണുവോ”
ഹേയ് അങ്ങനെ ആരും കാണില്ലാരിക്കും ”

ഞാൻ അങ്ങനെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു )..

“ദേവകിയമ്മേ ഞാൻ ഇറങ്ങുവാണേ ”

“ചായ കുടിച്ചിട് പോ മോളെ… ”

“വേണ്ട അമ്മേ.. ഞാൻ പോവാ.. “..

*******

കുളി കഴിഞ്ഞ് ഇറങ്ങി… ഞാൻ ഡ്രസ്സ്‌ ഉം ഇട്ടോണ്ട് മുറ്റത്തെക്ക്‌ ഇറങ്ങി

“ഡാ.. രാവിലെ തന്നെ എങ്ങോട്ടാ ”

തിരിഞ്ഞു നോക്കിയില്ല.. കാരണം അങ്ങനെ വിളിക്കാൻ ഒരാളെ ഉള്ളു ഈ വീട്ടിൽ.. എന്റെ അമ്മ.. തിരിഞ്ഞു നോക്കാതെ ഞാൻ മറുപടി പറഞ്ഞു..

“ജംഗ്ഷൻ വരെ ഒന്ന് പോയിട്ടു വരാം ”

അങ്ങനെ ഞാൻ റോഡിലേക്ക് ഇറങ്ങി.. കൊറച്ചു ദൂരം നടന്നതും.. ആരോ പുറകിൽ നിന്നും വിളിച്ചു..

“ഹരി…. ”

തിരിഞ്ഞു നോക്കിയതും ആളെ കണ്ടതും സന്തോഷം കൊണ്ട് ഓടി ഞാൻ അടുത്ത് ചെന്നു..

പരിചയപെടുത്തി ഇല്ലല്ലോ.. അതെന്റെ ബാല്യകാല സുഹൃത്തു..തനിവ്.. അവന്റെ അച്ഛൻ സർക്കാരുദോഗസ്തൻ ആയത് കൊണ്ട് 7 ക്ലാസ്സ്‌ വരെ ഒരുമിച്ചു പഠിക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞുള്ളു. അത്രേം നാളും അവൻ അച്ഛമ്മ യുടെ അടുത്ത് നിന്നാണ് പഠിച്ചത്. 7 ആം ക്ലാസ്സിന്റെ വെക്കേഷൻ സമയം ആണ് അവന്റെ അച്ഛമ്മ മരിക്കുന്നത്…. അതോടെ അവനെ അച്ഛനും അമ്മയും കൂടെ കൊണ്ട് പോയി… പിന്നീട് വല്ലപ്പോഴും ഒരു ഫോൺ കാൾ അത്രേ ഉള്ളാ യിരുന്നു…3 കൊല്ലങ്ങൾക്ക് മുന്നേ അവന്റെ അച്ഛൻ റിട്ടയേർഡ് ആയി.. തറവാട്ടിലേക്ക് തിരിച്ചു വന്നു.. പെട്ടന്നൊരു നെഞ്ചു വേദന വന്നതാ. അതോടെ അവന്റെ അച്ഛൻ പോയി. അതോടെ കുടുംബം നോക്കാൻ അവൻ പ്രവാസി ആയി)..

“തനിവ്.. നീ എപ്പോ വന്നു”

“ഇന്നലെ വന്നെടാ.. ”

“താരയുടെ കല്യാണം വരെ കാണുമോടാ നീ”
(താര തനിവ് ന്റെ പെങ്ങൾ ആണ്)

“ഇനി ഞാൻ തിരിച്ചു പോകുന്നില്ലെടാ… മടുത്തു എനിക്കവിടെ”

“ഇന്നലെ വന്നിട്ടെന്താ നീ വീട്ടിൽ വരാഞ്ഞത്”

നീ വരുമ്പോൾ പാതിരാത്രി ആവും എന്ന് ‘അമ്മ പറഞ്ഞു.. പിന്നെ ഇന്ന് ഞായർ അയോണ്ട് നീ വീട്ടിൽ ഉണ്ടാവുമല്ലോ അപ്പൊ വരാന്നു കരുതി ഇറങ്ങിയപ്പോൾ ആണ് നിന്നെ കണ്ടത്”

ഓഹ് വീട്ടിൽ നേരത്തെ വന്നാൽ ആകെ ബോറാടാ.. അമ്മേടെ കൊറേ സീരിയൽ… അതോണ്ട്10 മണി ആവാതെ ഞാൻ വീട്ടിൽ കയറില്ല..

“നീ ഇപ്പൊ എങ്ങോട്ടാ..’

“ഞാൻ ചുമ്മാ ജംഗ്ഷനിൽ വരെ.. നീയും വാ.. തിരിച്ചു വരുമ്പോൾ നമുക്ക് വീട്ടിൽ കയറാം”

അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു ജംഗ്ഷനിൽ എത്തി.. അവിടെ എന്റെ കൂട്ടുകാർ ഉണ്ടായിരുന്നു. അവർക്ക് തനിവ് നെ പരിചയപ്പെടുത്തി കൊടുത്തു.. കൊറേ നേരം അവിടെ നിന്നിട് തിരിച്ചു വീട്ടിലേക്ക് നടന്നു…

“തെമ്മാടി”……

“തനിവ് തിരിഞ്ഞു നോക്കാതെ ഇരിക്കാൻ അവന്റെ കയ്യിൽ പിടിച്ചതും അവൻ തിരഞ്ഞു നോക്കി കഴിഞ്ഞിരുന്നു”

“ഒന്ന് നിൽക്ക്‌ തെമ്മാടി”

“ടി.. നിന്നോട് പറഞ്ഞാൽ മനസിലാവില്ലെ.. എന്റെ വായിന്നു എത്ര കേട്ടാലും നിനക്ക് മതിയാവില്ല അല്ലെ.. ”

ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുകയാണവൾ

“ഹരി.. എന്താടാ ഇത്. ദേ ആളുകൾ ശ്രെദ്ധിക്കുന്നു.. കുട്ടി പൊക്കൊളു ”

ഒന്നും മിണ്ടാതെ നടന്നു പോയ്‌

“ഏതാ ഹരി ആ കുട്ടി ”

“ഓ.. പണ്ട് നിങ്ങളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നത് അവളും കുടുംബവും ആയിരുന്നു.. ഇപ്പൊ അവിടുന്ന് കൊറച്ചു മാറി സ്ഥലം വാങ്ങി വീട് വെച്ചു..എന്റെ പുറകെ നടക്കൽ ആണ് അവളുടെ സ്ഥിരം ജോലി..എത്ര പറഞ്ഞാലും കേൾക്കില്ല

“എന്താടാ അവളുടെ പേര് ”

“ഋതു.. ആ വാടാ പോവാം.. ഞാനാണെൽ രാവിലെ ഒന്നും കഴിച്ചില്ല. ”

അങ്ങനെ ഞങ്ങൾ നടന്നു വീട്ടിൽ എത്തി..

“അമ്മേ അമ്മേ ”

“എന്താടാ വിളിച്ചു കൂവുന്നേ ”

“ഇതാരാ വന്നതെന്ന് നോക്കിക്കേ ”

“ഇതാരാ അപ്പുവോ ”

(തനിവ് നെ അങ്ങനെ ആണ് എല്ലാരും വിളിക്കുന്നത് )

“മോനെപ്പോ വന്ന്”.
.എന്ന് പറഞ്ഞു ഓടി വന്നു കെട്ടിപിടിച്ചു.

“വാ അകത്തേക്ക് ”

അമ്മേ വിശക്കുന്നു. കഴിക്കാൻ എടുക്ക്.

അമ്മ പൊയ് കഴിക്കാൻ എടുത്തോണ്ട് വന്നു. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചു ഇരുന്നു കഴിച്ചു.. കഴിച്ചു കഴിഞ്ഞു കൊറച്ചു നേരം ഞങ്ങൾ സംസാരിച്ചു ഇരുന്നു..

എന്നാ ഞാൻ ഇറങ്ങുവാ ഹരി.. വൈകിട്ട് നീ അങ്ങോട്ട് ഇറങ്..

“ആടാ. ഇറങ്ങാം ”

“അമ്മേ. ഞാൻ ഇറങ്ങുവാണേ ”

“ഊണ് കഴിഞ്ഞു പോകാം അപ്പു ”

“വേണ്ട. അമ്മാ ഞാൻ ഇറങ്ങട്ടെ ”

ഇറങ്ങി കൊറച്ചു നടന്നതും. ഹരി എന്നും വിളിച്ചു അവൻ തിരിച്ചു വന്നു..

“എന്താടാ അപ്പു.. നിനക്ക് എന്തെങ്കിലും പറയാനുണ്ടോ ”

“അത്.. ‘

“പറയെടാ “..

“ഋതു.. അവളെ ഞാൻ എടുത്തോട്ടെടാ.. ”

“അത് കേട്ടതും. കൊറച്ചു നേരത്തേക്ക് എന്റെ ശ്വാസം നിന്നു പോകുന്നപോലെ തോന്നി.. അവളോട്‌ ദേഷ്യപെടുന്നെങ്കിലും ഉള്ളിൽ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ”

“ഹരി.. നീ എന്താ ഒന്നും മിണ്ടാത്തെ ”

തുടരും..

ഋതു മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4/5 - (38 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!