Skip to content

ഋതു – 2

ഋതു

ടാ ഹരി. നിന്നോടാ ചോദിച്ചേ “…

“അത്.. അപ്പു “…

“നിനക്കവളെ ഇഷ്ടാണല്ലേ.. ”

ഞാൻ അവന്റ മുഖത്തേക്ക് തന്നെ നോക്കി നിന്നു

“എനിക്കറിയാം ഹരി.. ഇന്ന് അവളുടെ കണ്ണ് നിറഞ്ഞപ്പോൾ നിന്റെ ഉള്ള് പിടഞ്ഞത്. എനിക്ക് മനസിലായി”..

എനിക്കവളെ ഇഷ്ടടാ അപ്പു. അവളുടെ ഈ കുസൃതി ഒക്കെ ഞാൻ ആസ്വദിച്ചിട്ടേ ഉള്ളു

“ആ. അതൊക്കെ പോട്ടെ. എത്രയും പെട്ടന്ന് തന്നെ അവളോട്‌ പൊയ് പറഞ്ഞോ നിന്റെ ഇഷ്ടം. ഇല്ലേൽ ആണ്പിള്ളേര് കൊത്തികൊണ്ട് പോകും അവളെ പറഞ്ഞേക്കാം “….

“ആ പറയാടാ.. ”

“ആ പിന്നെ വൈകിട്ടത്തെ കാര്യം മറക്കേണ്ട ”

“ഇല്ലടാ. മറക്കില്ല ”

അങ്ങനെ അവിടുന്ന് യാത്ര പറഞ്ഞു അപ്പു ഇറങ്ങി

ഹരി നേരെ റൂമിൽ ചെന്ന് ജനാല തുറന്നിട്ട്‌. കട്ടിലിൽ കയറി കിടന്നു. . തൊട്ട് പുറകിൽ വലിയൊരു പാടം ആണ്. അവിടുന്ന് വരുന്ന കാറ്റു ഏറ്റു കിടക്കാൻ വല്ലാത്തൊരു സുഖം ആണ്.. ഋതു നെ ഓർത്ത് കിടന്നു അറിയാതെ എപ്പഴോ ഉറങ്ങി പൊയ്.

മുഖത്ത് തണുത്ത സ്പർശം ഏറ്റപ്പോൾ ആണ് ഹരി കണ്ണ് തുറന്നത്

“എന്താ മോനെ.. എന്തെങ്കിലും വയ്യഴിക ഉണ്ടോ ”

“ഇല്ലമ്മേ.. വെറുതെ കിടന്നതാ.. ഉറങ്ങി പൊയ് ”

“മോന് ചോറെടുക്കട്ടെ ”

സമയം നോക്കിയപ്പോൾ 4 മണി

“വേണ്ട അമ്മേ. ചായ മതി ”

“എന്നാ മോൻ പൊയ് കയ്യും മുഖവും ഒക്കെ കഴുകി വാ. അമ്മ ചായ എടുത്ത് വെക്കാം ”

എന്നും പറഞ്ഞു അമ്മ താഴേക്ക് പൊയ്..

ഞാൻ പോയ്‌ കയ്യും മുഖവും കഴുകി താഴേക്ക് ചെന്നു. അമ്മ അപ്പഴേക്കും ചായയും പലഹാരങ്ങളും മേശപുറത്ത് നിരത്തി വെച്ചു.. ചായയും ഒരു പ്ലേറ്റ് ഏത്തക്ക ഉപ്പേരിയും എടുത്തു ഞാൻ ടീവി യുടെ മുന്നിൽ പൊയ് ഇരുന്നു.. അങ്ങനെ ടീവി ഓൺ ചെയ്യ്തു അപ്പഴാണ് ഏഷ്യാനെറ്റ്‌ പ്ലസ് ൽ ലാലേട്ടന്റെ രാവണപ്രഭു. അതിൽ ലയിച്ചു ഇരുന്നതും സമയം പോയതും അറിഞ്ഞില്ല. അമ്മ നാമം ചെല്ലുന്ന കേട്ടാണ് സമയം നോക്കിയത്. 6:15 കഴിഞ്ഞിരിക്കുന്നു. ടീവി ഓഫ്‌ ചെയ്യ്തു ഞാൻ പൊയ് മേല്കഴുകി വന്നു.. അപ്പഴേക്കും അമ്മേടെ നാമം ചെല്ലൽ കഴിഞ്ഞിരുന്നു..

“അമ്മേ. കതക് അടച്ചു കിടന്നോളു.. ഞാൻ വരാൻ ഇത്തിരി വൈകും ”

“എവിടെ പോവാ ഹരി ഈ ത്രിസന്ധ്യ നേരത്ത് ”

“ഞാൻ അപ്പുന്റെ വീട് വരെ പോവാ ”

ഞാൻ ഇറങ്ങി അപ്പുന്റെ വീട് ലക്ഷ്യമാക്കി നടന്നു..

“ആരിത്. ഹരിയോ.. നിനക്ക് ഇങ്ങോട്ടേക്കുള്ള വഴി ഒക്കെ അറിയോ ”

“അതമ്മേ ജോലി തിരക്ക് ”

“എന്റെ മോൻ കള്ളം പറഞ്ഞു ബുദ്ധിമുട്ടേണ്ട. കയറി ഇരിക്ക്. ചായ എടുക്കട്ടെ ”

“വേണ്ടമ്മേ. ഞാൻ കുടിച്ചിട്ടാ വന്നത് ”

“ഓഹോ. എന്നാ ഇനി ഈ വീട്ടീന്ന് പച്ചവെള്ളം തരില്ല. പറഞ്ഞേക്കാം ”

“എന്നാ അര ഗ്ലാസ്‌ ചായ മതി ”

“മ്മ്. അങ്ങനെ വഴിക്ക് വാ ”

“അമ്മേ.. അപ്പു എവിടെ ”

“അവൻ കൊറച്ചു സാധനങ്ങൾ വാങ്ങിക്കാൻ ടൗൺ വരെ പൊയ് ”

അമ്മ അകത്തേക്ക് കയറി പൊയ്…

ഞാൻ അവിടുത്തെ അരമതിലിൽ കയറി ഇരുന്നു

“ആരിത്. ശ്രീഹരി യോ ”

“ഞാൻ ശബ്ദം കെട്ടിടത്തേക്ക് നോക്കി ”

താര ആരുന്നു അത്. അവള് അടുത്ത് വന്നതും ഞാൻ ചെന്ന് അവളുടെ ചെവിക്ക് പിടിച്ചു

“മൂത്തവരെ പേര് വിളിക്കുന്നോടി കാന്താരി ”

“ആ ഏട്ടാ വേദനിക്കുന്നു. വിട്.. വിട് ”

“ആ അങ്ങനെ വിളിക്കെടി. ”

“അമ്മാ. ഓടി വായോ. ഈ ഏട്ടൻ എന്റെ ചെവി പറിച്ചെടുക്കുന്നെ ”

പെട്ടന്ന് ഞാൻ കൈ വലിച്ചു എടുത്തു

“ഓഹ് രണ്ടാളും തുടങ്ങിയോ അടി ”

“ചെവി തിരുമ്മി കൊണ്ട് അവൾ പറഞ്ഞു ”

“ഞാൻ ഒന്നും ചെയ്തില്ല അമ്മാ ”

“നിന്നെ എനിക്കറിയില്ലേ താരേ.ആ ചെക്കൻ വന്നതിൽ പിന്നെ നിലത്ത് എങ്ങും അല്ല പെണ്ണ് ”

“ആ പോട്ടെമ്മാ.. അവള് ചുമ്മാ.. ദേ കെട്ടിച്ചു വിടുന്നിടത്തു ചെന്ന് എന്തെകിലും കുരുത്തകേട് കാണിച്ചാൽ ഞങ്ങൾ ആരും വരില്ല പറഞ്ഞേക്കാം ”

“ആര് വന്നില്ലേലും എന്റെ ഏട്ടൻ വരും. എനിക്കറിയാം ”

“അപ്പഴാണ് ഒരു ബുള്ളറ്റ് ന്റെ സൗണ്ട് കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ അപ്പു ആണ്’

“നീ എപ്പോ വന്നു ഹരി “?

“കൊറച്ചു നേരം ആയെടാ. നീ എന്താ എന്നേ വിളിക്കാഞ്ഞത്. നമുക്ക് ഒരുമിച്ചു പോകാരുന്നല്ലോ ”

“ഓഹ് അത് സാരല്ല്യടാ ”

“ഇന്നാ മോനെ ചായ. അപ്പു നിനക്ക് ചായ എടുക്കട്ടെ ”

“ആ എടുക്ക് അമ്മാ. താരേടെ കയ്യിൽ കൊടുത്തു വിട്ടാൽ മതി. ഞങ്ങൾ മുകളിൽ കാണും. ഇന്നാടി. ഇത് അകത്തു കൊണ്ട് വെക്ക് ”

അങ്ങനെ ഞങ്ങൾ മുകളിലേക്ക് കയറി.. പണ്ടും ഞങ്ങൾ അവിടെ ആരുന്നു ഒത്തു കൂടുന്നത്.

“നീ ഇരിക്ക്. ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറിട്ട് വരാം. ”

“അവൻ പൊയ് ഡ്രസ്സ്‌ മാറി. ഒരു കൈലി മാത്രം ഉടുത്തോണ്ട് വന്നു.. ”

“എന്തൊരു ചൂടാ അല്ലെ അപ്പു ”

“മ്മ്. അതേടാ അവിടെ ആണേൽ റൂമിലും ഓഫീസിലും എസി ഉള്ളോണ്ട് പ്രശ്നം ഇല്ലാ ”

“അല്ല. ഇനി എന്താ നിന്റെ പ്ലാൻ? ”

“പുതിയ ജോലി നോക്കണം. അത് പക്ഷെ താരയുടെ കല്യാണം കഴിഞ്ഞേ നോക്കുന്നുള്ളൂ ”

“മ്മ്. അത് നന്നായി. അല്ലേൽ ചിലപ്പോൾ ലീവ് കിട്ടില്ല ”

“നിന്റെ ജോലി ഒക്കെ എങ്ങനെ പോകുന്നു ”

“ആ കൊഴപ്പം ഇല്ലെടാ ”

“ടാ ഹരി. നീ എന്റെ കൂടെ തന്നെ ഉണ്ടാകണേ. അച്ഛന്റ്റെ സ്ഥാനത് ഞാനെ ഉള്ളു..എനിക്കാണേൽ ഒരു പേടി പോലെ ”

“നീ പേടിക്കാതെ അപ്പു അവൾ എന്റേം കൂടെ പെങ്ങൾ അല്ലെ.നിന്റെ കൂടെ എല്ലാത്തിനും കാണും ഞാൻ. നമുക്ക് അടിച്ചു പൊളിച്ചു നടത്താം അവളുടെ കല്യാണം പോരെ “.

“മ്മ്. ഈ ഒരു വാക്ക് മതിയെടാ. എന്നാ നമുക്കൊരു കുപ്പി പൊട്ടിക്കാം. ”

“വേണ്ടടാ. ഞാൻ അങ്ങനെ കുടിക്കാറില്ല.. എന്തെങ്കിലും ഫങ്ക്ഷൻ ഉള്ളപ്പോൾ മാത്രം ”

അങ്ങനെ ഓരോന്ന് പറഞ്ഞു ഇരുന്നു ഞങ്ങൾ

” വാ രണ്ടു പേരും അത്താഴം കഴിക്കാം ”

എന്ന് പറഞ്ഞു താര താഴേക്ക് പൊയ്

ഞങ്ങൾ താഴേക്ക് ചെന്നപ്പോൾ എല്ലാം മേശയിൽ നിരന്നിരുന്നു.

ഞങ്ങൾ എല്ലാരും കൂടെ ഒരുമിച്ചു ഇരുന്നു കഴിച്ചു..

പിന്നെ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി ഞാൻ

“ഹരി. നിൽക്കെടാ. ഞാനും വരാടാ നിന്റെ കൂടെ ”

“വേണ്ട അപ്പു. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം. എനിക്ക് അറിയാത്തത് അല്ലാലോ ഈ നാട് ”

“മോനെ വെട്ടം വല്ലതും ഉണ്ടോ നിന്റെ കയ്യിൽ”

“ആ ഫോണിൽ ടോർച് ഉണ്ടമ്മേ ”

“അപ്പു. ഗുഡ് ന്യ്റ്റ് ”

“ഗുഡ് ന്യ്റ്റ് ”

ഞാൻ നടന്നു വീട്ടിൽ എത്തി. അപ്പഴും അമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു

“അമ്മ കിടന്നില്ലേ ഇതുവരെ ”

“ഓഹ് ഇല്ലെടാ. ഉറക്കം വന്നില്ല ”

“എങ്കിൽ പിന്നെ അകത്തു ഇരുന്നാൽ പോരായിരുന്നോ ”

“ഓഹ് ഇവിടെ ഇരുന്നാൽ എന്താ കുഴപ്പം ”

“കാലം അത്ര നന്നല്ല അമ്മേ ”

അങ്ങനെ ഞങ്ങൾ അകത്തു കയറി.

“ആ അമ്മേ. രാവിലെ ഒരു 6 മണിക്ക് എന്നേ വിളിക്കണേ ”

“എവിടെ പോവാ രാവിലെ ”

“അപ്പുന്റെ കൂടെ അമ്പലത്തിൽ വരെ പോണം ”

എന്നിട്ട് ഞങ്ങൾ രണ്ടു പേരും കയറി കിടന്നു..

ഉച്ചയ്ക്ക് ഉറങ്ങിയത് കൊണ്ട് കിടന്നിട് ഉറക്കം വന്നില്ല.. വെറുതെ പഴേ കാര്യങ്ങൾ ഒക്കെ ഓർത്ത് കിടന്നു ഇടയ്ക്ക് എപ്പഴോ ഉറങ്ങിപോയ്‌..

എന്റെ ഋതു നെ ആരോ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി സ്വപ്നം കണ്ടാണ് ഞാൻ ഉണർന്നത്. പെട്ടന്ന് ഫോൺ തപ്പി എടുത്തു ഞാൻ സമയം നോക്കിയപ്പോൾ 4 മണി ആയതേ ഉള്ളു.

പിന്നീട് കിടന്നിട് ഉറക്കം വന്നില്ല. കണ്ണടച്ചാൽ ഋതുന്റെ മുഖം മാത്രം ഒരുവിധം ഞാൻ നേരം വെളുപ്പിച്ചു.. 5:30 ആയപ്പോൾ ഞാൻ എണീറ്റു പല്ല് തേച്ചു. കുളിച്ചു ഡ്രസ്സ്‌ ഇട്ട് താഴേക്ക് ചെന്നു.

“നീ നേരത്തെ എണീറ്റോ ”

“ആ അമ്മ “..

“ഞാൻ നിന്നെ വിളിക്കാൻ വന്നു അപ്പൊ നീ കുളിക്കുവായിരുന്നു. എന്റെ ഹരി നിനക്കി അമ്പലത്തിൽ പോവാൻ ഈ വേഷമെ ഉള്ളോ. ഇത് ഓഫീസിൽ പോകുന്ന വേഷം അല്ലേടാ.. പൊയ് നല്ലൊരു മുണ്ടും ഷർട്ട്‌ ഉം ഇട്ടോണ്ട് വാ ”

“ഇത് മതി അമ്മേ. വന്നാൽ ഉടൻ എനിക്ക് കഴിച്ചോണ്ട് പോകാല്ലോ ”

“നീ ഇന്ന് കഴിച്ചില്ലേലും കൊഴപ്പം ഇല്ല. പൊയ് വേറെ ഡ്രസ്സ്‌ ഇട്ടോണ്ട് വാ ”

അങ്ങനെ അമ്മേടെ നിർബന്ധത്തിൽ വഴങ്ങി. പിറന്നാളിന് അമ്മ വാങ്ങി തന്ന ചുവന്ന ഷർട്ട്‌ ഉം അതെ കരയുള്ള മുണ്ടും എടുത്തിട്ട് താഴേക്ക് ചെന്നു.

ആഹഹ. സുന്ദരൻ ആയല്ലോ.

അമ്മേടെ നേരെ ഒരു ചിരിയും പാസ്സാക്കി അപ്പുന്റെ വീട്ടിലെക്ക് നടന്നു.

അവിടെ ചെന്നപ്പോൾ അപ്പു റെഡി ആയി പുറത്ത് തന്നെ നിൽപ്പുണ്ട്

“എത്രനേരായി ഹരി ഞാൻ ഇവിടെ നോക്കി നിൽക്കുന്നു ”

“സോറി ടാ ”

“ആ പോട്ടെ. ഇന്നാ വണ്ടി എടുക്ക് ”

അവന്റെ ബുള്ളറ്റിൽ ഞങ്ങൾ അമ്പലത്തിലേക്ക് തിരിച്ചു. വണ്ടി ഒതുക്കി അമ്പലത്തിലേക്ക് നടന്നതും ഞങ്ങളുടെ നേരെ ഋതു നടന്നു വന്നു. സെറ്റ് ഉം മുണ്ടിൽ അവൾ ഒരു ദേവി യെ പോലെ തോന്നി. അവള് അടുത്തേക്ക് വരും തോറും എന്റെ നെഞ്ചിൽ പട പാടാന്ന് മിടിക്കാൻ തുടങ്ങി

തുടരും…

ഋതു മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

3.9/5 - (20 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!