എന്റെ അടുത്ത് വന്നതും അവൾ എന്നേ അടിമുടി ഒന്ന് നോക്കിട്ട് അപ്പുന്റെ നേരെ തിരിഞ്ഞു
“ആ അപ്പുവേട്ടൻ അമ്പലത്തിൽ ഒക്കെ വരുവോ ”
“അതെന്താ ഋതു എനിക്ക് വന്നാൽ ”
“അയ്യോ അങ്ങനെ അല്ല ഏട്ടാ താരെച്ചി പറഞ്ഞു അപ്പുവേട്ടൻ അമ്പലത്തിൽ ഒന്നും പോകാറില്ല എന്ന് അതാ ചോദിച്ചേ ”
“നേരത്തെ പോകാറില്ലാരുന്നു.. ഇനിപ്പോ ഈ ശീലങ്ങൾ ഒക്കെ തുടങ്ങണം ”
മ്മ്
“ഋതു എന്നും വരാറുണ്ടോ ഇവിടെ ”
“മ്മ്. പറ്റുമ്പോൾ ഒക്കെ വരാറുണ്ട്. പിന്നെ ഇന്ന് എനിക്ക് ക്ലാസ്സ് തുടങ്ങുവാ. അപ്പൊ പിന്നെ ഇവിടെ കയറിട്ട് പോകാന്നു കരുതി ”
“മ്മ്. എന്നാ ഋതു പൊക്കൊളു. വൈകേണ്ട ”
ഇത്രേം നേരം ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുവാരുന്നു. എന്റെ മുഖത്തെക്ക് പോലും പോകാതെ അവൾ ഞങ്ങടെ മുന്നിന്ന് പൊയ്.
എന്റെ നെഞ്ചിൽ ഒരു കത്തി കുത്തിയിറക്കിയ പോലെ തോന്നി
“ഹരി..നീ എന്താ അവളോട് ഒന്നും മിണ്ടാഞ്ഞെ”
“നീ കണ്ടോ അപ്പു അവൾ എന്നേ ഒന്ന് നോക്കി പോലും ഇല്ലെടാ. ”
“ഹേയ്. വിഷമിക്കാതെടാ.. അപ്പൊ അവൾ നിന്റെ പുറകെ നടന്ന സമയത്ത് നീ മൈൻഡ് ചെയ്യാഞപ്പോൾ അവൾക്ക് ഉണ്ടായ വിഷമം നീ ഒന്ന് ഓർത്ത് നോക്കിയേ ”
“എന്നാലും ”
“ഒരെന്നാലും ഇല്ലാ. എടാ മണ്ടാ. അവൾക്ക് ഇന്ന് ക്ലാസ്സ് തുടങ്ങുവാന്ന് അവൾ പറഞ്ഞില്ലേ. അത് നീ കേൾക്കാൻ വേണ്ടി പറഞ്ഞതാ ”
“ആണോ ”
“ആടാ മണ്ടാ.. നീ ഇങ്ങോട്ട് വാ. നിനക്ക് ചെന്നിട് ജോലിക്ക് പോണ്ടതല്ലേ “..
“ഓഹ് ഞാൻ ഇന്ന് ജോലിക്ക് പോകുന്നില്ലേടാ ”
“നീ മേടിക്കും എന്റെ കയ്യിന്ന്. താരേടെ കല്യാണത്തിന് ലീവ് എടുക്കേണ്ടത് അല്ലേടാ. അപ്പൊ നീ വെറുതെ ലീവ് എടുത്താൽ ശരിയാവില്ല..വാ തൊഴുതു വരാം ”
അങ്ങനെ ഞങ്ങൾ അകത്തു കയറി തൊഴുതു.. എന്റെ പ്രാർത്ഥന മുഴുവനും അപ്പൂനും ഋതു വിനും താര യ്ക്കും പിന്നെ എന്റെ അമ്മയ്ക്കും വേണ്ടി ആയിരുന്നു..
“ഹരി. നമുക്ക് ഇത്തിരി നേരം ആ ആൽമരത്തിന്റെ ചുവട്ടിൽ ഇരിക്കാം. അവിടെ ഇരിക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം ആടാ ”
“അതിനെന്താടാ. നമുക്ക് എത്ര നേരം വേണേലും ഇരിക്കാം ”
അങ്ങനെ കൊറേ നേരം ഞങ്ങൾ അവിടെ ഇരുന്നു.
“ഹരി.. ഞാൻ കൊറച്ചു നേരായി നിന്നെ ശ്രദ്ധിക്കുന്നു.. നീ എന്തുവാ ഈ ആലോചിച്ചു കൂട്ടുന്നെ ”
“എടാ. ഞാൻ വെളുപ്പിന് ഒരു സ്വപ്നം കണ്ടു ”
“എന്ത് സ്വപ്നം. നീ തെളിയിച്ചു പറ ”
അങ്ങനെ ഞാൻ കണ്ട സ്വപ്നം അവനോട് തുറന്നു പറഞ്ഞൂ
“എന്താ അപ്പു നീ ഒന്നും മിണ്ടാത്തെ ”
“ഞാൻ രണ്ടു കാര്യങ്ങൾ നിന്നോട് പറയാം.. ഒന്ന് ഇന്നലെ രാത്രി നീ അവളെ ഓർത്ത് കിടന്നോണ്ട് നിനക്ക് അങ്ങനെ വെറുതെ തോന്നിയത് ആവാം.. രണ്ടു അവൾക്ക് എന്തോ ആപത്തു ഉണ്ടാവാൻ പോകുന്നു എന്ന് ദൈവം നിന്നോട് തോന്നിപ്പിച്ചത് ആവാം..എന്തായാലും നിന്റെ ഒരു കണ്ണ് അവളിൽ ഉണ്ടാവുന്നത് നല്ലതാ ”
“മ്മ്..
“നമുക്ക് പോവാം ”
അവിടുന്ന് ഞങ്ങൾ ഇറങ്ങി. അപ്പുനെ വീട്ടിൽ എത്തി.
“ഹരി വൈകിട്ട് നേരത്തെ വരവോടാ. ഒന്ന് രണ്ട് പാചകക്കാരെ പൊയ് കാണാൻ ആരുന്നു ”
“അതിനെന്താടാ നേരത്തെ വരാം. ഞാൻ വീട്ടിൽ എത്തീട്ടു നിന്നെ വിളിക്കാം. അപ്പൊ നീ അങ്ങോട്ട് വന്നാൽ മതി ”
അപ്പുന്റെ അമ്മ കഴിക്കാൻ വിളിച്ചു എങ്കിലും. സ്നേഹത്തോടെ അത് നിരസിച്ചു
വീട്ടിൽ എത്തി അമ്മേടെ ഒപ്പം ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു. ഡ്രസ്സ് മാറാൻ അമ്മ സമ്മതിച്ചില്ല അതോണ്ട് ആ വേഷത്തിൽ തന്നെ ഓഫീസിലേക്ക് തിരിച്ചു.
ഓഫീസിൽ എത്തി വണ്ടി ഒതുങ്ങി വെച്ച് അകത്തേക്ക് കയറിയതും എല്ലാരും
ഒരു ഭീകര ജീവിയെ നോക്കുന്ന പോലെ നോക്കി. എല്ലാർക്കും ഓരോ ഗുഡ് മോർണിംഗ് കൊടുത്ത് ഞാൻ എന്റെ ക്യാബിനീലേക്ക് പൊയ്..
“മെയ് കമിങ് സർ ”
തല ഉയർത്തി നോക്കിയപ്പോൾ ഭദ്ര
“എന്തിനാ ഭദ്ര ഈ ഫോര്മാലിറ്റി ഒക്കെ ”
“ചുമ്മാ ഇരിക്കട്ടെ സർ. ഇന്ന് സർ ന്റെ പിറന്നാൾ ആണോ ”
“ഈ വേഷം കണ്ടോണ്ട് ആണോ ”
“അതെ സർ ”
“അമ്പലത്തിൽ വരെ പൊയ് ഭദ്ര. ഈ വേഷം ഇടാതെ അമ്പലത്തിൽ പോകാൻ അമ്മ സമ്മതിച്ചില്ല. തിരിച്ചു ചെന്നപ്പോൾ ഊരാനും സമ്മതിച്ചില്ല. അതാ ”
“സർ ന് നന്നായിട്ടുണ്ട് ഈ വേഷം. ”
“താങ്ക് യു ഭദ്ര ”
“സർ ഈ പേപ്പർ ഒക്കെ സർ സൈൻ ചെയ്യാൻ ഉള്ളതാണ് ”
“അവിടെ വെച്ചേക്ക്.. സൈൻ ചെയ്തിട് ഞാൻ വിളിക്കാം ”
ഭദ്ര പോയതോടെ ഞാൻ വീണ്ടും കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു.
വൈകിട്ട് കൃത്യം 5 മണി ആയപ്പോൾ ഞാൻ ഇറങ്ങി.
വീട്ടിലെക്ക് കൊറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു. അത് വാങ്ങി. കവലയിൽ എത്തിയപ്പോൾ എന്റെ കൊറച്ചു സുഹൃത്തുക്കളെ കണ്ടു. അവരോടു സംസാരിച്ചു നിന്നപ്പോൾ ആണ് ഋതു വന്നു ബസ് ഇറങ്ങിയത്.. ഞാൻ കൂട്ടുകാരോട് യാത്ര പറഞ്ഞു എന്റെ ബുള്ളറ്റ് മായി ഋതു ന്റെ അടുക്കലേക്ക് നീങ്ങി. ബുല്ലെറ്റ് ന്റെ സൗണ്ട് കേട്ടതും അവൾ തിരിഞ്ഞു നോക്കി. ഞാൻ ആന്നു കണ്ടതും അവൾ നടത്തത്തിന്റെ വേഗം കൂട്ടി
വണ്ടി അവളുടെ മുന്നിൽ തന്നെ ബ്രേക്ക് പിടിച്ചു നിർത്തി
“എന്താടി നീ ഇത്രേം താമസിച്ചേ ”
അവൾ ഒന്നും മിണ്ടാതെ തറയിലേക്ക് തന്നെ നോക്കി നിന്നു
“ഡി.. നിന്നോടാ ചോദിച്ചേ ”
“ആ കൊറച്ചു താമസിച്ചു ”
, താമസിച്ചു എന്ന് എനിക്കും മനസിലായി..അതിന്റ കാരണമാ ചോദിച്ചേ”
“കോളേജിൽ ചെറിയൊരു പ്രശ്നം. അതോണ്ട് താമസിച്ച അവിടുന്ന് ഇറങ്ങിയത് ”
“ആദ്യത്തെ ദിവസം തന്നെ പ്രശ്നമോ.? എന്താ കോളേജ് ന്റെ പേര്? ”
“MSM കോളേജ് ”
“നിനക്ക് ആ കോളേജിൽ അല്ലാതെ വേറെ എങ്ങും അഡ്മിഷൻ കിട്ടിയില്ലേ. നല്ല ബെസ്റ്റ് കോളേജ് അടിക്ക് പേര് കേട്ട കോളേജാ ”
“മ്മ്. സാരമില്ല. വാ. ഞാൻ വീട്ടിൽ കൊണ്ടാക്കാം ”
“വേണ്ട. ഞാൻ നടന്നു പൊക്കോളാം ”
“നിന്നോട് കയറാനാ പറഞ്ഞത് ”
“വേണ്ടന്നല്ലേ പറഞ്ഞത് ”
“ആ ചെല്ലടി.. ആരേലും ഇരുട്ടു വാക്കിനു നിന്നെ പിടിച്ചു ഏറിയുമ്പോളെ. നീ പഠിക്കു. ഞാൻ പോവാ ”
അവളോട് ഉള്ള ദേഷ്യത്തിൽ വണ്ടി എടുത്തു ഞാൻ
************
കൊറച്ചു നടന്നപ്പോൾ ഉള്ളിൽ വല്ലാത്ത പേടി തോന്നി..
“ശോ ഹരിഏട്ടനോട് അങ്ങനെ പറയേണ്ടായിരുന്നു.. പുള്ളിടെ പെരുമാറ്റത്തിൽ എന്തോ മാറ്റം ഉള്ള പോലെ. ഇനി എന്നോട് ശെരിക്കും സ്നേഹം തോന്നി തുടങ്ങിയോ… അതോ ഇനി ഒറ്റയ്ക്കു ഇവിടെ കണ്ടോണ്ട് ഉള്ള സഹതാപം ആണോ.. ആ ആർക്കറിയാം ”
ഞാൻ സകല ദൈവങ്ങളെ വിളിച്ചു കൊണ്ട് മുന്നോട്ട് നടന്നു..
മുന്നിൽ കുറ്റാകൂരിരുട്ട്. ആ വഴിയിൽ ആണേൽ ഒരു പൂച്ച കുഞ്ഞു പോലും ഇല്ല. ആരെയെങ്കിലും വിളിക്കാൻ ആണേൽ ഫോൺ ഉം ഇല്ലാ. കൊറച്ചു നടന്നപ്പോൾ പുറകിൽ കരിയില ഞെരിയുന്ന ശബ്ദം. തിരിഞ്ഞു നോക്കാൻ പേടി.. പിന്നെയും ഞാൻ മുന്നോട്ടു നടന്നു ആ ശബ്ദം എന്നേ പിന്തുടരുന്ന പോലെ. ഞാൻ നിക്കുമ്പോ ആ ശബ്ദവും നിക്കും … ഉള്ള ധൈര്യം സംഭരിച്ചു തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടി പൊയ്.
ഒരു രൂപം എന്റെ തൊട്ടടുത്തു നിൽക്കുന്നു.. അതൊരു പുരുഷൻ ആണെന്ന് മനസിലായി..അയാളിൽ നിന്നും മദ്യത്തിന്റെ ഗന്ധം എന്റെ മൂക്കിൽ അടിച്ചു…. ആരാന്നു ചോദിക്കണം എന്നുണ്ടെങ്കിലും തൊണ്ട കുഴിയിൽ നിന്നും ശബ്ദം പുറത്തേക്ക് വരുന്നില്ല. ഞാൻ തിരിഞ്ഞു നോക്കാതെ പതിയെ പതിയെ പുറകിലേക്ക് കാലു വെച്ചു. എനിക്കൊപ്പം അയാളും നടക്കുന്നു….
ആ നേരം ഹരിയെട്ടന്റെ ഒപ്പം പോകഞ്ഞതിൽ എനിക്ക് സങ്കടം തോന്നി
തുടരും…….
ഋതു മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission