Skip to content

ഗായത്രി – 1

kathakal in malayalam

ക്ലാസിലിരുന്ന് സൊള്ളിക്കൊണ്ടിരിക്കുമ്പോഴാണ് ആ ഗൗരി വന്ന് കൈ പിടിച്ചുവലിച്ചിറക്കി കൊണ്ടോടിയത്…

സ്റ്റെപ്പിറങ്ങുന്നതിനിടയിൽ
എവിടെക്കടി ഓടുന്നതെന്ന് നുറുതവണ്ണ ചോദിച്ചിട്ടും ആ കാട്ടുപോത്ത് മിണ്ടിയില്ല….

ഓട്ടം ചെന്നവസാനിച്ചതോ കോളേജിന്റെ യൂണിയൻ ഓഫീസിലും !!
കോളേജ് ചെയർമാൻ അരവിന്ദേട്ടനും ബാക്കി യൂണിയൻ മെംബേർസ് ആയ ജിജോയും, റാഫിയും, ഗൗതവും എല്ലാം അവിടെത്തന്നെയുണ്ടായിരുന്നു…. ആരെയോ പ്രതീക്ഷിച്ചിരിക്കുന്നത് പോലെ.

എന്നെ കണ്ടതും അരവിന്ദേട്ടൻ ഒരു ചെറുപുഞ്ചിരിയാൽ മുന്നിലെ കസേര ചൂണ്ടി അതിലോട്ടു ഇരിക്കാൻ പറഞ്ഞു.

ഒരു മാസം മുൻപ് ഇലക്ഷന് സമയത്ത് മാത്രമേ ഞാൻ യൂണിയൻ ഓഫീസിൽ കേറീട്ടുള്ളു… അതും ഗൗരി വൈസ്‌ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കുന്നത് കൊണ്ട് മാത്രം..

കേരളവർമയിൽ ഡിഗ്രി ഫസ്റ്റ് ഇയർ വന്നപ്പോൾ എനിക്ക് കിട്ടിയ ആദ്യത്തെ ചങ്കത്തിയാണ് ഗൗരി, അന്നുമുതൽ ഈ മൂന്നാമത്തെ വർഷം വരെ ഞങ്ങൾ നല്ല കട്ട ഫ്രണ്ട്‌സ് ആണ്. അതുകൊണ്ട് തന്നെയാ ഒരുപാർട്ടിയിലും ഇല്ലാതെ നിക്ഷ്പക്ഷയായി നടന്ന ഞാൻ, ഗൗരിക്ക് വേണ്ടി ഒരു സുപ്രഭാതത്തിൽ പാർട്ടിയിൽ ഇറങ്ങി ഇലക്ഷന് ടൈമിൽ വോട്ട് തെണ്ടി നടന്നത്.

332 വോട്ടിന് അവള് ജയിച്ചപ്പോ ആർത്തുവിളിച്ചും അലമ്പുകാണിച്ചും കോളേജുമുഴുവൻ പ്രകടനം നടത്താനും മുമ്പിൽ തന്നെ ഞാൻ ഉണ്ടായിരുന്നു..

പിന്നീട് അടുത്തദിവസം മുതൽ പഴയ നിക്ഷ്പക്ഷയുടെ കുപ്പായമെടുത്തണിഞ് കോളേജിലെ എല്ലാപാർട്ടിക്കാരെയും പുച്ഛിച്ചു നടന്നു.

എന്റെ ആലോചനകളെയെല്ലാം മുറിച്ചുകൊണ്ട് അരവിന്ദേട്ടനാണ് കാര്യം പറഞ്ഞത്..
“ഗായത്രിക്ക് അറിയാല്ലോ ഇത്തവണത്തെ ഇലെക്ഷനിൽ നമ്മുടെ പാർട്ടി കോളേജിൽ ഫുൾ പാനൽ ജയിച്ചത് കഷ്ടിച്ചാണ്… അതുകൊണ്ട് തന്നെ കുട്ടികളിൽ യൂണിയന് നല്ലൊരു ഇമേജ് ഉണ്ടാവണെങ്കി ഇത്തവണത്തെ യൂണിയൻ ഉദഘാടനത്തിന് നമ്മൾ നല്ലൊരു സെലിബ്രിറ്റിയെ കൊണ്ടുവരണം. ”

ഇതൊക്കെ ഇയാൾ എന്നോടെന്തിനാ പറയുന്നേ എന്റെ കൊടുങ്ങല്ലൂരമ്മേ എന്നു ആലോചിച്ചു നിൽക്കുന്ന എന്നോട് ജിജോയാണ് സംഭവം പറഞ്ഞത്…

“ഇപ്പോഴത്തെ മലയാളത്തിലെ ട്രെൻഡിങ് ആയി നിൽക്കുന്ന നടൻ, നടൻ മാധവ് ആണ്.. നമ്മുടെ ചെറുപ്പക്കാർക്കിടയിൽ പുള്ളി ഇപ്പൊ ഒരു ലഹരിയാണ്.. അതു കൊണ്ട് തന്നെ എന്ത് വിലകൊടുത്തും യൂണിയൻ ഉദ്‌ഘാടനത്തിന് അദ്ദേഹത്തെ നമ്മുക്ക് മെയിൻ അതിഥി ആയി കൊണ്ടുവരണം… അതിന് ഗായത്രി ഞങ്ങളെ ഒന്നു സഹായിക്കണം., ഗൗരി പറഞ്ഞു ഗായത്രിയും മാധവ് സാറിന്റെ അനിയത്തിയും നല്ല കൂട്ടാണെന്ന്….
ആ വഴി ഗായത്രി ഒന്നു ശ്രെമിക്കണം.. ”

എല്ലാം കേട്ട് കിളിപോയ്യി നിന്നിരുന്ന എന്നെ ഗൗരിയാ കുലുക്കിവിളിച്ചത്

” എടി പുല്ലേ എന്തെങ്കിലും ഒന്നു പറാ….”

ഭൂമിയോളം താഴ്ന്നുള്ള ഗൗരിയുടെ വിനയകുലയായ നോട്ടം കൂടി കണ്ടപ്പോൾ എനിക്ക് സമ്മതിക്കായല്ലാതെ വേറെ നിവൃത്തിയിലായിരുന്നു.

യൂണിയൻ ഓഫീസിൽ നിന്നിറങ്ങി നേരെ ക്ലാസ്സിലോട്ട് കേറിയെങ്കിലും മനസ്സ് അവിടെ യൊന്നുമുണ്ടായിരുന്നില്ല. എന്ത് ധൈര്യത്തിലാ ഞാൻ ഗൗരിക്ക് വാക്ക് കൊടുത്തത്..

ക്ലാസിലിരുന്ന് സൊറ പറഞ്ഞിരുന്ന കൂട്ടത്തിൽ എപ്പോഴോ ഞാൻ ഗൗരിയോട് ലയയെ കുറിച്ച് പറഞ്ഞിട്ടുണ്ട്… അതിലെപ്പോഴോ അവള്ടെ ഏട്ടൻ മാധവിനെ കുറിച്ചും. പക്ഷെ അതൊരിക്കലും ഇങ്ങനെയൊരു പണി എനിക്ക് വാങ്ങി കൊണ്ടു തരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..

ക്ലാസ്സിൽ ഇരുന്നു തലയ്ക്കു വട്ടുപിടിച്ചപ്പോഴാണ് ഉച്ചക്കത്തെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു വീട്ടിലോട്ട് പോയത്…

വീട്ടിലെത്തിയപ്പോ ഉമ്മറത്തു ചാരുപാടിയിൽ കിടന്നുറങ്ങുന്ന മുത്തച്ഛനെയാ കണ്ടത് കിണ്ടിയിലെ കുറച്ചു വെള്ളമെടുത്ത് മുഖത്തൊഴിച്ചതോടുകൂടി മഴ മഴ എന്നുപറഞ്ഞു ചാടി എഴുന്നേറ്റ മുത്തച്ഛൻ എന്നെ കണ്ടതോടുകൂടി ആകെ ചമ്മി.

” എന്റെ ഗായു വന്നോ ഇന്നെന്താ കുട്ടി ക്ലാസ്സില്ലേ ?? ” എന്ന മുത്തച്ഛന്റെ ചോദ്യത്തിന് ഉച്ചക്ക് ശേഷം ക്ലാസ്സില്ലാ മുത്തച്ഛാ എന്നും പറഞ്ഞ് ഞാൻ അകത്തോട്ടു കേറി…

**************************

ഇനി ഞാൻ എന്നെ കുറിച്ച് പറയാട്ടോ എന്റെ പേര് ഗായത്രികൃഷ്ണ അമ്പലത്ത്‌വീട്ടിൽ ചന്ദ്രശേഖരന്റെയും രേണുകയുടെയും ഒറ്റ സന്തതി… വീട്ടിൽ എന്നെ കൂടാതെ അച്ഛന്റെ അച്ഛനായ എന്റെ മുത്തച്ഛൻ കൃഷ്ണൻ വാര്യരുമുണ്ട്… അച്ഛൻ വില്ലേജ് ഓഫീസർ ആണ്, അമ്മ ഇവിടെ അടുത്ത് ഒരു അംഗനവാടിയിൽ ടീച്ചർ ആണ്.
ഒറ്റമോളായതുകൊണ്ട് അതിന്റെയൊന്നും സങ്കടമൊന്നും എനിക്ക് ഉണ്ടായിരുന്നില്ലാട്ടോ..
നാട്ടിലുള്ള എല്ലാ കുഞ്ഞിപ്പിള്ളേരും എന്റെ സന്തത സഹചാരികളാണ് ..

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് എന്റെ ഡാൻസ് സ്കൂളിന്റെ തൊട്ടടുത്ത് ലയയും ഫാമിലിയും താമസക്കാരായി വന്നത്. പിന്നെ എന്റെ സ്കൂളിൽ തന്നെ അഞ്ചാം ക്ലാസ്സിൽ തന്നെ അവളും വന്നു ചേർന്നൂ.ഒരാഴ്ചകൊണ്ട് തന്നെ സ്‌കൂളിലോട്ടുള്ള ഒരുമിച്ചുള്ള വരവും പോക്കും ഞങ്ങളെ നല്ല കൂട്ടുകാരാക്കി..
എന്റെ നിർബന്ധം മൂലം അവൾ ഡാൻസ് ക്ലാസ്സിലും ചേർന്നു.. പിന്നെ എല്ലാ ഞായറാഴ്ചയും ഡാൻസ് കഴിഞ്ഞ് ലയേടെ വീട്ടിൽ കേറി അവള്ടെ അമ്മയുടേം അച്ഛന്റേം അമ്മാമ്മേടേം കൂടി വർത്തമാനോം ഫുഡും കഴിഞ്ഞ് വൈകുന്നേരമേ ഞാൻ വീട്ടിലെത്താറുള്ളു വീട്ടിൽ അച്ഛനും അമ്മയ്ക്കും മുത്തച്ഛനുമെല്ലാം ലയയെ ഭയങ്കര കാര്യവുമായിരുന്നു.. പത്താംക്ലാസ്സ് ആയപ്പോ അമ്മ എന്റെ ഡാൻസ് ക്ലാസ്സ്‌ നിർത്തി… ലയ അതിനു മുൻപേ നിർത്തിയിരുന്നു…

ഇനി അവൾടെ ഏട്ടൻ മാധവിനെ കുറിച്ച് പറയാം.രണ്ട്മൂന്ന് തവണ മാത്രമേ ഞാൻ പുള്ളിക്കാരന്നെ നേരിട്ട് കണ്ടിട്ടുള്ളു,അതിൽ അവസാനത്തേത് ഒരു ഒന്നൊന്നര കാണൽ ആയ്യിരുന്നു!!!!!

ലയേടെ അമേരിക്ക യിലുള്ള അമ്മാവന്റെ കൂടെ നിന്നായിരുന്നു പുള്ളി പഠിച്ചിരുന്നത് വർഷത്തിലൊരിക്കൽ മാവേലിയെപോലെ നാട്ടിലോട്ട് വരും പത്തു ദിവസം നിൽക്കുന്നു പോവുന്നു.. വീണ്ടും അടുത്ത വർഷം വരുന്നു വീണ്ടും പോവുന്നു …. ആദ്യത്തെ തവണ തന്നെ ലയ പുള്ളിയെ എനിക്ക് പരിചയപ്പെടുത്തിയത് എനിക്ക് ഇപ്പോഴും നല്ല ഓര്മയുണ്ട്…. ‘ ആരോടും അധികം സംസാരിക്കാത്ത ഒരു ജാഡ ‘..

പിന്നീട് അവൾടെ ഏട്ടന് വീട്ടിൽ വരുന്ന സമയത്തൊന്നും ഞാൻ ആ ഭാഗത്തേക്ക്‌ പോവാറില്ല എന്നുള്ളതാണ് സത്യം..

എന്നാലും പുള്ളിക്കാരനെ ഞാൻ അവസാനമായി കണ്ടതും ഞാൻ മറക്കില്ല ;
ദുരന്തം പിടിച്ച ആ ദിവസം !!!

ഫോണെടുത്ത് ലയയെ വിളിച് രണ്ടാമത്തെ റിങ്ങിൽ തന്നെ അവള് ഫോണെടുത്തു… കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിസ് ആണ് പുള്ളിക്കാരിയിപ്പോ.. രണ്ടു വർഷം കുത്തിയിരുന്ന് എൻട്രൻസ് എഴുതി വാങ്ങിയതാ…
സയൻസ്ന്ന് കേക്കുമ്പോഴേ കലിയായത് കൊണ്ട് നുമ്മ പിന്നെ ആ ഭാഗത്തേക്കെ നോക്കിയില്ല…
പ്ലസ്ടു കഴിഞ്ഞതും കേരളവർമയിൽ പോയി BA ഇംഗ്ലീഷ്ന് ചേർന്നു..
ഇതിപ്പോ മൂന്നാമത്തെ വർഷമാണ് യുദ്ധം തുടങ്ങിയിട്ട്..

ഹോസ്റ്റലിൽ നിന്നാണ് ലയ പഠിക്കുന്നത്.. മാസത്തിൽ ഒരിക്കൽ അവളെന്നെയൊ ഞാനവളയോ വിളിക്കും …

ഫോൺ വിളിച് വിശേഷം എല്ലാം പറഞ്ഞതിന് ശേഷം ഞാൻ അവളോട്‌ കാര്യം പറഞ്ഞു ….

” നീ പേടിക്കണ്ട ഏട്ടനോട് പറഞ്ഞ് ഡേറ്റ് ഞാൻ സെറ്റ് ആക്കാം എന്നു പറഞ്ഞാണ് അവൾ ഫോൺ വച്ചത്….”

ലയ യുടെ ഫോൺ കട്ടാക്കിയപ്പോഴാണ് ഗൗരി യുടെ 8 മിസ്സ്കാൾ കണ്ടത്… തിരിച്ചുവിളിച്ച് ലയയെ വിളിച്ചത് അവളോട്‌ പറഞ്ഞു.. അതോടുകൂടി ഗൗരിയുടെ പഞ്ചാരയൊലിപ്പിക്കൽ തുടങ്ങി

“എനിക്കറിയാടി നീ എന്തായാലും അയാളെ നമ്മുടെ കോളേജിൽ കൊണ്ടുവരുമെന്ന് നീ സൂപ്പറാ… ”

പെട്ടന്നാണ് എനിക്ക് ദേഷ്യം വന്നത് “എന്റെ ഗൗരി നീയൊന്നു നിർത്തുന്നുണ്ടോ എനിക്ക് തോന്നുന്നില്ല അയാള് വരുമെന്ന്… അതും ഞാൻ വിളിച്ചാൽ ”

അതെന്താടി നീ അങ്ങനെ പറഞ്ഞെ എന്ന് ചോദിച്ച ഗൗരിയോട് ഞാൻ മൂന്നുമാസം മുൻപ് ഉണ്ടായ ആ സംഭവം വിവരിച്ചു..
മാധവിനെ ഞാൻ അവസാനമായി കണ്ട ആ നശിച്ച ദിവസം!

(തുടരും )

 

ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!