Skip to content

ഗായത്രി – 5

kathakal in malayalam

എന്ത് സമ്മാനം എന്ന് കണ്ണുകൊണ്ട് ആംഗ്യത്തിലൂടെ ഞാൻ ചോദിച്ചതും.. മാധവ് എന്റെ വായിലെ കൈ എടുത്തതും മാധവിന്റെ ചുണ്ടുകൾ ഗായത്രിയുടെ അധരങ്ങളെ അവന്റെ സ്വന്തമാക്കിയതും ഒരുമിച്ചായിരുന്നു…

കണ്ണിറുക്കി അടച്ചു നിന്ന് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ഗായു വിനു കുറച്ച് സമയം വേണ്ടി വന്നു..

മാധവ് നോക്കുമ്പോൾ കണ്ണെല്ലാം നിറഞ്ഞൊഴുകുന്ന ഗായുവിനെയാണ് കണ്ടത്..ഒരു നിമിഷം അവനവളെ തന്നെ നോക്കി നിന്നു..

ഗായു വിന്റെ അരകെട്ടിലൂടെ ചുറ്റി പിടിച്ചിരുന്ന കൈ ഇപ്പോഴും വിട്ടിട്ടുണ്ടായിരുന്നില്ല.. താഴേക്ക് തന്നെ നോക്കി നിന്ന് കണ്ണെല്ലാം നിറഞ്ഞൊഴുകുന്ന ഗായു വിനെ കണ്ടപ്പോൾ മാധവിന്റെ നേഞ്ചോന്നു പിടഞ്ഞു..

വേണമെന്ന് കരുതി ചെയ്തതല്ല…ജീവിതത്തിൽ സ്വന്തമാക്കാൻ ആഗ്രഹിച്ചവളെ ഒന്നടുത്ത് കിട്ടിയപ്പോൾ സകല നിയന്ത്രണവും വിട്ടു പോയി.. സാരമില്ല അവൾക്കും കൂടി ഒരു ബോധ്യമായിക്കോട്ടെ ഈ മാധവിനല്ലാതെ വേറൊരാൾക്കും അവളിൽ അവകാശങ്ങളില്ല…

” എടി പെണ്ണേ.. ഒന്നു മുഖത്തോട്ട് നോക്ക്.. അതോ ഇനിയൊന്നും കൂടി വേണോ നിനക്ക്. ഞാൻ വേണങ്കി തരാട്ടോ എനിക്കൊരു മടിയുമില്ല… ”

അത് പറഞ്ഞതും പെണെനെ രണ്ടുണ്ട കണ്ണും ഉരുട്ടി ഒരു നോട്ടം നോക്കി.. കരഞ്ഞപ്പോൾ കണ്ണിലെ കണ്മഷിയെല്ലാം മുഖത്ത് പരന്നിട്ടുണ്ട്..

അതൊക്കെ തുടക്കാൻ കൈ കൊണ്ട് മുഖത്തോട്ട് ചെന്നതും തട്ടി മാറ്റിയതും ഒരുമിച്ചായിരുന്നു…

അടങ്ങി ഒതുങ്ങി നിൽക്ക് ഗായു ഇല്ലെങ്കി ഞാനിപ്പോ അമ്മയെ വിളിക്കും പിന്നെ ഇവിടെ എന്താ ഉണ്ടാവാൻ പോണെന്നു ഞാൻ പറയണ്ടല്ലോ…

ഞാൻ നിന്നെ ഉമ്മ വെച്ചൂന്ന് എങ്ങാനും അമ്മ അറിഞ്ഞാൽ അപ്പൊ തന്നെ എന്റെ ചെകിട്ടത്തിട്ട് ഒന്നു പൊട്ടിച്ച്.. അമ്മ നിന്നെ ഒരു വിളക്കും തന്ന് ഈ വീട്ടിലോട്ട് കേറ്റും മരുമോളായിട്ട്.. അപ്പൊ പിന്നെ ഇന്ന് തന്നെ നമ്മുക്ക് ആദ്യരാത്രിയും ആഘോഷിക്കാം… ഫസ്റ്റ് കിസ്സും നെറ്റും ഒരുമിച്ച്… ഹായ് എന്ത് രസമായിരിക്കും..

ഞാനിതു പറഞ്ഞ് ഒരു കള്ള ചിരിയോടെ പെണ്ണിനെ നോക്കിയതും,
കഞ്ചാവടിച്ച് കിളി പോയതുപോലെ നിൽപ്പുണ്ട് പെണ്ണ്… എന്റെ ചിരി കണ്ടിട്ടാണോ എന്നറിയില്ല.. അപ്പൊ വന്ന ദേഷ്യത്തിന് അവളെന്റെ മുഖത്ത് നോക്കി ഒന്നു തന്നു… അവൾടെ അരക്കെട്ടിൽ നിന്ന് എന്റെ കൈ വിടിപ്പിക്കാനും നോക്കുന്നുണ്ട് പെണ്ണ്..

ഗായു അടിച്ച കവിൾ പതിയെ തഴുകി കൊണ്ട് മാധവ് അവന്റെ മുഖം ഗായത്രിയുടെ ചെവിയുടെ അരികിൽ കൊണ്ട് പറഞ്ഞു.

” ഈ അടി അതിനുള്ള മറുപടി നിന്നെ കെട്ടിക്കഴിഞ്ഞിട്ട് ഞാൻ തരാം… പിന്നെ നേരത്തെ തന്ന സമ്മാനം അത് എന്റെ മോള് നിന്റെ ഈ മാധവേട്ടനെ കുറിച്ച് മാത്രം ആലോചിക്കാനാണ്.. നിന്നെ വേറൊരുത്തനും ഞാൻ വിട്ടുകൊടുക്കില്ല..എന്നാ എന്റെ പെണ്ണ് പോക്കോട്ടോ.. ”

ഞാൻ അത് പറഞ്ഞപ്പോൾ അവൾടെ നോട്ടം എന്നെയും അവൾടെ അരകെട്ടിലിരിക്കുന്ന എന്റെ കൈയിലോട്ടുമായിരുന്നു പതിയെ കൈ എടുത്ത് മാറ്റി ഞാൻ അവൾടെ മുന്നിൽ നിന്ന് മാറി കൊടുത്തു… വാതിൽ തുറന്നു പുറത്തോട്ട് പോവുന്നതിനു മുന്നേ അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കി.. പഴയ ദേഷ്യം ഒന്നുമില്ലെങ്കിലും ഒരുപാട് സംശയങ്ങളുമായാണ് അവളെന്നെ നോക്കിയത്..

പിന്നെ പുറത്തെ ജനലിലൂടെ നോക്കിയപ്പോൾ സൈക്കിളും ചവിട്ടി പാഞ്ഞു പോവുന്നതാണ് കണ്ടത്..

രാഗിണിയമ്മയുടെ കയ്യിൽ നിന്ന് കവറും വാങ്ങി ഒന്നും മിണ്ടാതെ
വീട്ടിൽ ചെന്നപ്പോൾ അമ്മേം അച്ഛനും കല്യാണ വീട്ടിൽ നിന്ന് തിരികെ എത്തിയിരുന്നു. രാഗിണിയമ്മ തന്ന ചക്ക അമ്മയുടെ കയ്യിൽ കൊടുത്ത് നേരെ മുറിയിൽ ചെന്ന് ബാത്‌റൂമിൽ കേറി ഷവർ തുറന്ന് അതിനടിയിൽ കുറച്ച് നേരം നിന്നു .

കഴിഞ്ഞ കുറച്ച് സമയത്തിനുള്ളിൽ നടന്ന കാര്യങ്ങളോരോന്നായി ഫ്ലാഷ്ബാക്കായി മനസിലേക്ക് തേട്ടി വന്നു..

ഡ്രെസ്സ് മാറി കണ്ണടക്ക് മുന്നിൽ വന്നു നിന്നിട്ടും ഇതു തന്നെ അവസ്ഥ..
സ്കൂളിൽ പഠിക്കുമ്പോഴും കോളേജിലായിരുന്നപ്പോഴും ചെറുക്കന്മാർ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്.. അതൊക്കെ കൊറേ പഴയ സിനിമയിലെ പഞ്ചാര ഡയലോഗ് ഉം റോസാപ്പൂവുമൊക്കെ ആയിട്ടാണ്.. പിന്നെ കൊറേ എണ്ണം ഹംസത്തിനെ വിട്ടു സെറ്റ് ആക്കാൻ നോക്കി..

ഇത് ആദ്യമായാണ് ഉമ്മ തന്നുകൊണ്ട് പ്രൊപ്പോസ് ചെയ്തത്… അതും ഇംഗ്ലീഷ് സിനിമ മോഡൽ… പടച്ചോനെ… തിരിച്ച് മുഖം നോക്കി ഒന്ന് കൊടുത്തതല്ലാതെ വേറൊന്നും താൻ ചെയ്തുമില്ല . എന്തായാലും ഇങ്ങോട്ട് തന്ന സമ്മാനം അങ്ങോട്ടും അതുപോലെ കൊടുക്കാൻ പറ്റില്ലല്ലോ.. അതാണ് അങ്ങനെ ചെയ്തത്..ഓർക്കുമ്പോൾ ഒരു ചിരിയാണ് ചുണ്ടിൽ വരുന്നത്.. അതെന്താ അങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല..

രാത്രി ഭക്ഷണം കഴിക്കുന്ന നേരത്ത് അച്ഛനും അമ്മയ്ക്കും മുഖം കൊടുക്കാതെ വേഗം കഴിച്ചെഴുന്നേറ്റ് പോന്നു.. അതിനിടയിൽ അമ്മ എന്റെ ജാതകം നോക്കാൻ അച്ഛനോട് പറയുന്നുണ്ടായിരുന്നു.. കല്യാണ സമയം അറിയാനോ മറ്റും..

രാത്രി തലങ്ങും വിലങ്ങും ചെരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മാധവിന്റെ മുഖം ഗായത്രിയുടെ മനസ്സിൽ നിന്ന് പോവുന്നുണ്ടായില്ല.. എന്റെ കൊടുങ്ങല്ലൂരമ്മേ… ഇതെന്താണ് ഇപ്പൊ ഇങ്ങനെ ഇന്നലെ വരെ ആരെ കണ്മുന്നിൽ കാണിക്കല്ലേ എന്ന് വിചാരിച്ചിരുന്നോ… ആ ആളാണിപ്പോ കണ്ണടച്ചാലും തുറന്നാലും കാണുന്നത്… ആരെങ്കിലോടും ചോദിക്കന്നു വെച്ചാൽ ഈ പാതിരാത്രി ആരോടാ പറയാ..
എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഫോൺ കിടന്ന് ബെല്ലടിച്ചത്.. നോക്കുമ്പോൾ പരിചയമില്ലാത്ത നമ്പർ…

************************

ഗായത്രി പോവുന്നതും നോക്കിനിൽക്കുമ്പോൾ മാധവിന്റെ മനസിലോട്ട് ആദ്യം ഓർമ്മ വന്നത് അവളെ ആദ്യമായി കണ്ടതാണ്.. തറവാട്ട് വീട്ടിൽ നിന്ന് ഇവിടേക്ക് താമസം മാറി വന്നത്.. അച്ഛന്റെ ബിസിനസ് ഭാഗമായാണെന്നാണ് എല്ലാവരോടും പറഞ്ഞത്.. അതുപക്ഷേ തന്റെയും ലയയുടെയും ജീവിതത്തിലെ ചില മറക്കാനാഗ്രഹിക്കുന്ന രംഗങ്ങൾ വീണ്ടും ഓർക്കാതിരിക്കാനാണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ..

അതുകൊണ്ട് തന്നെയാണ് ലയയും അമ്മയും അച്ഛനും ഇവിടേക്ക് പോന്നപ്പോൾ ഇഷ്ടമില്ലാഞ്ഞിട്ടു കൂടി താൻ അമ്മാവനൊപ്പം അമേരിക്കയിലോട്ട് പോയത് . സ്വന്തം മോനെപ്പോലെ തന്നെയാണ് തന്നെ അവര് നോക്കിയിരുന്നത്.. എന്നാലും കുറച്ച് നാൾ എപ്പോഴും വീടും അച്ഛനും അമ്മയും ലയയെം കാണാത്തതിൽ വിഷമമായിരുന്നു…

ഞാനും ലയയും തമ്മിൽ ഒമ്പത് വയസ്സിന്റെ വ്യത്യാസം ഉണ്ട്… ഒരേട്ടനെക്കാളും അവൾക്ക് ഞാനൊരു അച്ഛനായിരുന്നു..എനിക്കും അങ്ങനെ തന്നെ..

ഇതിനിടയിൽ പുതിയ വീടിനടുത്ത് കിട്ടിയ പുതിയ കൂട്ടുകാരിയെ കുറിച്ച് പറയാൻ മാത്രമേ ഫോൺ വിളിച്ചാൽ ലയയ്ക്ക് സമയമുണ്ടായിരുന്നുള്ളു.. ഒരുപാട് നാളുകൾക്ക് ശേഷം അവൾ സന്തോഷത്തോടെ എല്ലാം മറന്ന് കലപില സംസാരിച്ചപ്പോൾ പഴയതെല്ലാം മറന്ന് ലയ പുതിയ ചുറ്റു പാടുമായി ഇണങ്ങിയെന്ന് മനസിലായപ്പോൾ ഒരുപാട് സന്തോഷമായി..

അവളെയങ്ങനെ മാറ്റിയത് ഗായത്രി കൂടി ആണെന്നറിഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു..

ഫോണിലൂടെ ലയ’ ഏട്ടാ… ഇന്ന് ഗായു ഉണ്ടല്ലോ.. അത് ചെയ്തു.. ഇത് ചെയ്തു..’ എന്നെല്ലാം വിളിച്ചു കൂവുമ്പോൾ മനസ്സിൽ ആ പട്ടു പാവടക്കാരിക്ക് ഒരു ചിത്രം തന്നെ പണിതു..

ഒരു വർഷത്തിന് ശേഷം നാട്ടിലോട്ട് തിരിച്ചു വന്നപ്പോൾ അവൾക്ക് വേണ്ടി വാങ്ങിയ സാധനങ്ങളെല്ലാം ഈരണ്ടെണ്ണം വെച്ചാണ് വാങ്ങിയത്.. ഒന്നവൾക്കും മറ്റത് അവൾടെ ഹൃദയ സഖി ഗായുവിനും…

ഒരു ആറാം ക്ലാസുകാരി പെൺകുട്ടിയെ കാണാൻ എന്റെ മനസും ഇത്ര അധികം വെമ്പൽ കൊല്ലുന്നത് എന്തിനാണെന്ന് എനിക്കും മനസിലായില്ല.. ഒരുപക്ഷെ അവളെനിക്ക് എന്റെ പഴയ അനിയത്തിയെ തിരികെ തന്നതിലുള്ള സന്തോഷത്തിലാവാം.

എയർപോർട്ടിൽ നിന്ന് വീട്ടിലോട്ടുള്ള വഴി മുഴുവൻ ലയക്കൊപ്പം അവൾടെ ഗായുവിനെ ക്കൂടി കാണാമെന്നുള്ള സന്തോഷത്തിലായിരുന്നു ഞാൻ..

പക്ഷെ ഇത്രയൊക്കെ കാണാൻ കൊതിച്ചെങ്കിലും ഞങ്ങൾടെ ആദ്യ കണ്ടുമുട്ടൽ അത്ര സുഖകരമായിരുന്നില്ല..

ആളറിയാതെ ഞാനവളോട് വീട്ടിലോട്ട് വന്നപ്പോൾ ചൂടായതും.. എന്നെ ജാഡ തെണ്ടി എന്ന് വിളിച്ച് തിരിഞ്ഞുനോക്കാതെ പോയ അവളുടെ മുഖം ഞാനിപ്പോഴും ഓർക്കുന്നു..

പിന്നീട് മനഃപൂർവം അവൾ ഞാനുള്ളപ്പോ വീട്ടിലോട്ട് വരില്ല.. ഇനി അഥവാ ഞാൻ നാട്ടിലോട്ട് വരുന്ന സമയത്ത് എവിടെയെങ്കിലും വെച്ച് കണ്ടാൽ ഒരു അപരിചിതനെ കാണുന്ന പോലെ ചിരിച്ച് പോവും..

അമ്മയ്ക്കും അച്ഛനും അവൾ ലയ യെ പോലെ സ്വന്തം മകളായിരുന്നു.. ലയയ്ക്ക് കൂടപ്പിറപ്പും.. ഏഴ് കൊല്ലം രണ്ടുപേരും ഒരുമിച്ച് ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ പഠിച്ചു.. ഞങ്ങൾടെ വീടല്ലാതെ ലയ സുരക്ഷിതവും സ്വന്തമെന്നും കരുതിയത് ഗായത്രിയുടെ വീട്ടിലാണ്..

ഇതിനിടയിൽ ഇടക്കെപ്പോഴോ ഉള്ള കണ്ടുമുട്ടലുകളിലും, അമ്മയുടേം ലയേടേം സംസാരങ്ങളിലൂടെ യൊക്കെ ഗായു എന്റെ മനസിലും ഒരിടം പിടിച്ചു..

അതുകൊണ്ട് തന്നെ അവളെ കുറിച്ച് കൂടുതൽ കൂടുതൽ ലയ വഴി അറിഞ്ഞു.. ഒരിക്കൽ ലയേടെ ഫോണിലെ ഗായുവിന്റെ ഫോട്ടോസ് എന്റെ ഫോണിലോട്ട് സെൻഡ് ചെയ്യുന്നത് ലയ കൈയോടെ പിടിച്ചതോടെ.. ആരോടും പറയാതെ ഞാൻ കാത്തു സൂക്ഷിച്ച ആ ദിവ്യ പ്രണയം എന്റെ പുന്നാര പെങ്ങൾ കൈയ്യോടെ പിടിച്ചു..അമ്മയോടും പറഞ്ഞു.

ഞാൻ ഗായുവിനെ എന്റെ ജീവിതത്തിലെ ഒരു ഭാഗമാക്കുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതും അവരാണ്..

എന്തായാലും ഏട്ടൻ പേടിക്കണ്ട..ഞാനാരോടും പറയില്ല… ഗായു വിനെ തന്നെ എനിക്ക് ചേട്ടത്തിയായി തരണമെന്ന് പറഞ്ഞ് ലയയെന്റെ കൂടെ നിന്നു…

കൂട്ടുകാരന്റെ ഷോർട് ഫിലിമിൽ ചെറിയൊരു റോൾ ചെയ്താണ് സിനിമ ഫീൾഡിലോട്ട് എത്തിയത്… ഇതിനിടയിൽ ചെറിയ ചെറിയ റോൾ ചില സിനിമകളിലും ചെയ്തു.. ഒരുപാട് കഷ്ട്ടപെട്ടു തന്നെയാണ് ഇവിടെ വരെ എത്തിയതും… പക്ഷെ ഒരിക്കലും നായകൻ ആവുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല..കയ്യിൽ വന്ന ഭാഗ്യം തട്ടി തെറിപ്പിച്ചു കളയരുതെന്ന് ആരൊക്കെയോ പറഞ്ഞു…

ഇതിനിടയിൽ ഇടക്കെല്ലാം ഫേസ്ബുക്കിൽ കേറി അവൾടെ ഫോട്ടോസ് നോക്കലും… ഫോണിലെ അവൾടെ നമ്പർ ലയ വഴി സേവ് ചെയ്ത് വാട്സ്ആപ്പ് ഡിപി കളെല്ലാം കണ്ട് ഞാനങ്ങനെ സമയം തള്ളി നീക്കി.. ഡിഗ്രി കഴിയുമ്പോൾ വീട്ടുകാർ മുഖേന പ്രൊപോസൽ വഴി കെട്ടാമെന്നാണ് ആദ്യം കരുതിയത്..അത് തന്നെയാണ് അമ്മയും പറഞ്ഞത് … അതിനിടയിലാണ് പെണ്ണ് അന്ന് ആ ആക്‌സിഡന്റ് ഉണ്ടാക്കി എനിക്ക് നാട്ടുകാരുടെ കയ്യിൽ നിന്ന് ചീത്ത വാങ്ങിച്ചു തന്നത്.. പോരാത്തതിന് അവൾടെ വകേലെ ഒരാങ്ങളയും.. പക്ഷെ അന്ന് ഒരുപാട് കാലത്തിനു ശേഷം അവളെ കണ്ടപ്പോൾ നെഞ്ചിലെവിടെയോ ആ പഴയ വാടിയ പ്രണയം വീണ്ടും തളിർത്തു..

അവളെയെങ്ങനെയെങ്കിലും കാണണമെന്ന് ആലോച്ചിരിക്കുമ്പോഴാണ് ലയ വിളിച്ച് യൂണിയൻ ഡേ യുടെ കാര്യം പറഞ്ഞത്..അവളെ ഒന്ന് അടുത്ത് കാണാനും അറിയാനും കൂടിയാണ് ചെല്ലാമെന്ന് ഏറ്റത്.. കോളേജിൽ ചെന്നപ്പോൾ അവിടെയും പെണ്ണ് വീഡിയോ കാണിച്ച് എന്റെ ദേഷ്യം കൂട്ടി..

ഇതൊക്കെ മനസിലുണ്ടെങ്കിലും എന്റെ ഉണ്ടക്കണ്ണിയെ കാണുമ്പോൾ എല്ലാം മറക്കും..അതാണ് ഇന്നും സംഭവിച്ചത് മനസിലുള്ള പ്രണയം അവളോട്‌ തുറന്നു പറയാനാണ് ശ്രമിച്ചത്.. പക്ഷെ നടന്നത് വേറെ പലതും..

എന്തായാലും അവളാരോടും ഒന്നും പറഞ്ഞിട്ടില്ല… അല്ലെങ്കിൽ അവൾടെ അച്ഛൻ എപ്പോ എന്നെ പഞ്ഞിക്കിട്ടെന്ന് ചോദിച്ചാൽ പോരെ.. അപ്പൊ എന്നോട് ദേഷ്യമില്ല… ഇനി അറിയേണ്ടത് ഇഷ്ട്ടമുണ്ടോന്നാണ്.. അതറിയാൻ എന്താ വഴി… ഒന്ന് വിളിച്ച് നോക്കിയാലോ..

മാധവ് ഫോണെടുത്ത് ആലോചിച്ചിരുന്നു..
മറ്റന്നാൾ മുംബൈലോട്ട് പോവണം പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി അതിന് മുന്നേ ഗായുവിന്റെ മനസ്സിൽ എന്താണെന്നറിയാൻ മാധവ് തീരുമാനിച്ചു..

*******************

” ഹലോ ഗായത്രി ആണോ.. ?”

” അതേ.. ”

പരിചയമില്ലാത്ത ഒരു സ്ത്രീ ശബ്ദമായിരുന്നു അപ്പുറത്ത്…

” മാധവും ആയി ഗായത്രിക്ക് എന്ത് ബന്ധമാണുള്ളത് ?’

” അത് ചോദിക്കാൻ നിങ്ങളാരാ.. !!”

” ഞാനാരായാലും ഇനി പറയുന്നത് നീ സൂക്ഷിച്ച് കേട്ടോ..എന്ത് ബന്ധമായാലും അത് നീ ഇവിടെ വച്ച് നിർത്തിക്കോ… മാധവ് അവനെന്റേത് മാത്രമാണ്.. ആർക്കും ഞാൻ വിട്ട് തരില്ല.. അതിനിപ്പോ നീയാണ് തടസമെങ്കിൽ നിന്നെ തീർക്കാൻ അധിക സമയമൊന്നും എനിക്ക് വേണ്ട… “..

ഇത്രയും പറഞ്ഞ് അപ്പുറത്ത് നിന്നുമുള്ള കാൾ കട്ട്‌ ചെയ്തിരുന്നു..

എന്തോ ഫോണിലെ നിന്ന് കേട്ട പകയുള്ള ശബ്ദം ഗായു വിന്റെ ഉള്ളിൽ ഒരു പേടിയുണ്ടാക്കി..

(തുടരും )

 

ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.5/5 - (15 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!