Skip to content

ഗായത്രി – 13

kathakal in malayalam

കണ്ണടച്ച് കുറച്ചു നേരം ഒരേ നിൽപ്പ് അങ്ങനെ നിന്നു… കണ്ണ് തുറന്നപ്പോൾ എന്നെ തന്നെ നോക്കി നിൽപ്പാണ് മാധവേട്ടൻ… മാറി നിൽക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല. കൈ രണ്ടും എന്നെ അട്ട പോലെ ചുറ്റിപിടിച്ചിരിക്കേണ്… ആഹാ… ദേ വീണ്ടും ചുണ്ടും നീട്ടി വരുന്നു… ഐയ്യെടാ ഇപ്പൊ തത്കാലം ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് ഇനി ഇതുപോലെയുള്ള വേലത്തരം വലതുമായി വന്നാൽ..

മാധവേട്ടാ….. എന്റെ കയ്യിൽ നിന്ന് നല്ല അടികിട്ടും… എന്ന് പറഞ്ഞ് ഓടാൻ നോക്കിയെങ്കിലും കയ്യിലെ പിടി വിടുന്നില്ല..

അതെങ്ങനെ ശെരിയാവും എന്റെ ഗായൂ… എന്ത് വന്നാലും എനിക്ക് മാത്രമല്ലെ നിനക്കിതൊക്കെ തരാൻ പറ്റൂ…

ദേ പെണ്ണെ ഒരെണ്ണം കൂടി പ്ലീസ്.. പ്ലീസ്.. ഇനി ചോദിക്കത്തില്ല…

ആ ഇനി തരണോ വേണ്ടയോ എന്നുള്ളത് അത് കല്യാണം കഴിഞ്ഞിട്ട് ആലോചിക്കാം…

ഏഹ്… ഞാനത് പറഞ്ഞപ്പോൾ വായും തുറന്നു നിൽക്കുന്ന ഏട്ടനെ കണ്ട് എനിക്ക് ചിരി വന്നു.. എന്തോ ഞാൻ നിന്ന് ചിരിക്കുന്നത് കണ്ടപ്പോൾ പുള്ളിക്ക് അധികം പിടിച്ചില്ല..

ഷിർട്ടിന്റെ കൈ മുകളിലോട്ടു കേറ്റി..മീശ പിരിച്ചു കൊണ്ട് ഏട്ടൻ എന്റെ അടുത്തേക്ക് സ്ലോ മോഷനിൽ വന്നു… ഏത് കണ്ടം വഴിയാണ് ഓടേണ്ടതെന്ന് ഞാനങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നതിനിടയിൽ പുള്ളിക്കാരൻ രണ്ട് കയ്യും എനിക്ക് ചുറ്റും ചുമരിനോട് ചേർത്ത് പിടിച് എന്നെ നോക്കി നിന്നു..

ഇനി പറ കല്യാണം കഴിഞ്ഞിട്ട് ആലോചിച്ച് മാത്രമേ നീയെനിക്ക് ഉമ്മ തരൂ..

ഞാൻ അല്ല എന്ന് തല കൊണ്ടാട്ടിയപ്പോൾ.. ഏട്ടൻ പുരികം പൊക്കി കൊണ്ട്.. വാ തുറന്നു പറയെടി എന്ന് പറഞ്ഞു..

” എപ്പൊ വേണമെങ്കിലും തരാം…”

ആഹാ… എന്നാ ഇപ്പൊ തന്നെ ഒന്ന് തന്നേ. ഏട്ടനൊരെണ്ണം.. എന്നും പറഞ്ഞ് മാധവേട്ടൻ കവിളും കാണിച്ചു നിൽപ്പാണ്..

ഞാൻ മുഖത്തിനടുത്തോട്ട് ചെന്നതും പുള്ളിക്കാരൻ പതിയെ കണ്ണടച്ചു ആ നേരം നോക്കി തന്നെ കവിളിൽ കേറി നല്ലൊരു കടിയും കൊടുത്ത്.. ഞാൻ മാധവേട്ടനെ തള്ളി മാറ്റി ഒറ്റഓട്ടമായിരുന്നു..

കടി കിട്ടിയ കവിളും പിടിച്ച് നിന്നെ ഞാൻ എടുത്തോളാം എന്ന് വിളിച്ചു കൂവുന്നുണ്ടായിരുന്നു ഏട്ടൻ..

പിന്നീടുള്ള ഓരോ ദിവസവും പറ്റുമ്പോഴെക്കെയും ഞാനും ഏട്ടനും എങ്ങനെയെങ്കിലുമൊക്കെ കാണും.. ഒരു മാസം മാത്രമുള്ളു കല്യാണത്തിന് അതുകൊണ്ട് തന്നെ കത്തൊക്കെ അടിച്ച് ഇപ്പോഴേ ബന്ധുക്കളെയൊക്കെ വിളിച്ചു തുടങ്ങി.. അതിനിടയിൽ ഞാൻ മാധവേട്ടനെ നന്നായി മനസിലാക്കി.. പുറമെ ഒരു കലിപ്പനാണെങ്കിലും ആളൊരു പച്ച പാവമാണ്.. ഞാനൊന്നു പിണങ്ങിയാലോ മിണ്ടാതിരുന്നാലോ… അപ്പൊ അലിഞ്ഞു പോവുന്ന ഒരു പാവം ചെക്കൻ.. പിന്നെ ഇപ്പൊ എവിടെയെങ്കിലും പോവുമ്പോഴൊക്കെ ആളുകളൊക്കെ എന്നെ സിനിമനടൻ മാധവ് കെട്ടാൻ പോവുന്ന കൊച്ചാണെന്ന് പറഞ്ഞ് ചൂണ്ടി കാണിക്കുന്നതൊക്കെ കാണാറുണ്ട്.. അതെല്ലാം കാണുമ്പോൾ ഇടക്കൊക്കെ എനിക്ക് ചിരി വരാറുണ്ട്…

ഇതിനിടയിൽ മാധവേട്ടൻ പുതിയ ഒരു സിനിമയുടെ ഷൂട്ടിങ്ങിന് തിരുവനന്തപുരം ത്തേക്ക് പോയി.. ആ സമയം നോക്കി ഞാൻ കുറച്ചു ദിവസം ശാരദാമ്മയിടെ വീട്ടിൽ വിരുന്നിനും പോയി …

കല്യാണം ഉറപ്പിച്ചാൽ പെൺപിള്ളേരെ ബന്ധുക്കളൊക്കെ വിരുന്നിനു കൊണ്ടു പോവുന്നത് ഞങ്ങൾടെ നാട്ടിലൊക്കെ ഒരു ചടങ്ങാണ്.. ഒരാഴ്ച അവിടെ നിൽക്കാനാണ് പോയതെങ്കിലും ഒരാഴ്ച കഴിയുന്നതിനു മുന്നേ അവിടെ നിന്ന് പോന്നു . അച്ഛനേം അമ്മയേം കാണാതെ ഒരാഴ്ച പോലും അമ്മായിടെ വീട്ടിൽ നിൽക്കാൻ പറ്റാത്ത ഞാൻ കല്യാണം കഴിഞ്ഞാൽ എങ്ങനെ മാധവേട്ടന്റെ വീട്ടിൽ നിൽക്കുമെന്ന് അമ്മായീം രാഹുലേട്ടനും അമ്മയുമൊക്കെ എന്നെ കളിയാക്കിയപ്പോൾ… അവർക്കൊപ്പം നിന്ന് ചിരിക്കുകയും… എന്നാൽ നിറഞ്ഞു വന്ന കണ്ണ് ആരും കാണാതിരിക്കാനും ഞാൻ ശ്രെമിച്ചു..

അന്ന് രാത്രി മാധവേട്ടൻ വിളിച്ചപ്പോൾ ശബ്ദത്തിന്റെ പതർച്ച കേട്ടപ്പോൾ എന്തു പറ്റിയെന്നുള്ള ചോദ്യത്തിന് ഒരു പൊട്ടി കരച്ചിൽ മാത്രമായിരുന്നു എന്റെ ഉത്തരം… കല്യാണം കഴിഞ്ഞാലും നിനക്കെപ്പോ വീട്ടിൽ പോവാൻ തോന്നിയാലും പൊക്കോ.. ഞാനൊരിക്കലും എന്റെ പെണ്ണിനെ പൂട്ടിയിടില്ലന്നൊക്കെ ഏട്ടൻ പറഞ്ഞപ്പോൾ മനസ്സിന്റെ പകുതി ഭാരം കുറഞ്ഞു കിട്ടി.. പക്ഷെ ഉറങ്ങാൻ കിടക്കുമ്പോഴെല്ലാം കല്യാണം കഴിഞ്ഞ് അച്ഛനേം അമ്മയേം മുത്തച്ഛനെമെല്ലാം വിട്ട് വേറൊരു വീട്ടിലേക്ക് പോവുന്നത് ഓർത്തപ്പോൾ അറിയാതെ തന്നെ കണ്ണെല്ലാം നിറഞ്ഞൊഴുകി. ചങ്ക് പൊട്ടുന്നൊരു വേദനയായിരുന്നു അതാലോചിക്കും തോറും… എപ്പോഴോ എവിടെയോ വായിച്ചു വിട്ട വരികളാണ് മനസിലേക്കോർമ്മ വന്നത്… ജനിച്ച വീട്ടിൽ വിരുന്നുകാരിയായി കയറി ചെല്ലാൻ വിധിക്കപ്പെട്ടവൾ പെണ്ണ്…

എന്തൊക്കെയോ ആലോചിച്ച് എപ്പോഴോ ഉറങ്ങി പോയി..

കല്യാണത്തിന് ഇനി രണ്ടാഴ്ച കൂടി ബാക്കിയുള്ളു… സാരി യെടുക്കലും ആഭരണം വാങ്ങലുമായി സമയം പോയിക്കൊണ്ടേയിരുന്നു…അതിനിടയിൽ വിളിക്കേണ്ട കൂട്ടുകാരുടെയെല്ലാം ഒരു ലിസ്റ്റ് ഉണ്ടാക്കി.. പിന്നെ എവിടെ ചെന്നാലും ഒരുപാട് കൂട്ടുകാരെ ഉണ്ടാക്കാൻ പറ്റാവുന്നത് കൊണ്ട് അതിനുമാത്രം ഒരു ക്ഷാമവും ഉണ്ടായില്ല… അടുത്തള്ളവരെയൊക്കെ ഗൗരി യുമായി പോയി വിളിച്ചും ബാക്കിയുള്ളവരെ ഫോൺ വഴി ക്ഷണിക്കുകയും ചെയ്തു.

ഇനി മൂന്നു ദിവസം കൂടിയുള്ളു എന്റെ കല്യാണത്തിന്… മാധവേട്ടൻ നാളെ എത്തുകയുള്ളൂ തിരുവനന്തപുരത്തുനിന്ന് ഷൂട്ടിംഗ് കഴിഞ്ഞട്ടില്ല…

രാവിലെ എഴുന്നേറ്റ് അടുക്കളയിൽ അമ്മയും അമ്മായിയുമായി കത്തിയടിച്ചു നിൽക്കുന്ന നേരത്താണ് ഫോണിലോട്ട് ഒരു അറിയാത്ത നമ്പറിൽ നിന്ന് കാൾ വന്നത്…

അപ്പുറത്ത് നിന്ന് അപരിചിതമായ ശബ്ദമായിരുന്നു പക്ഷെ അയാൾ പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടപ്പോൾ പെട്ടെന്ന് എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി..

ഗൗരിയെം കൂട്ടി അവർ പറഞ്ഞ സ്ഥലത്തേക്ക് പോവുമ്പോൾ ഒരിക്കലും മാധവേട്ടൻ ആയിരിക്കരുത് അതെന്ന് ഞാൻ മനസ്സുകൊണ്ട് ഒരായിരം തവണ ഞാനാഗ്രഹിച്ചു… വണ്ടിയിലിരിക്കുമ്പോൾ ഗൗരിയും അതെന്നെ കളിപ്പിക്കാൻ ആരെങ്കിലും വെറുതെ ഓരോന്നു പറയുന്നതായിരുക്കുമെന്ന് പറഞ്ഞെങ്കിലും അവൾടെ വാക്കുകൾക്കൊന്നും എന്നിലെ ചോദ്യങ്ങൾക്കുള്ള മറുപടി ആയിരുന്നില്ല..

കെഎം ഹോട്ടലിന്റെ മുന്നിൽ വണ്ടി ചെന്ന് നിൽക്കുമ്പോൾ കൈയും കാലും ഒരുതരം തളർച്ച ആയിരുന്നു … വിളിച്ചു പറഞ്ഞ ആൾ പറഞ്ഞതനുസരിച്ച് ചെന്നു നോക്കേണ്ടത് ഗ്രൗണ്ട് ഫ്ലോറിലെ 13ബി റൂമിലോട്ട് ആയിരുന്നു… പക്ഷെ ഞങ്ങളകത്തേക്ക് ചെല്ലുന്നതിനു മുന്നേ പുറത്തേക്ക് വരുന്ന രണ്ടാളുകളെ കണ്ട് ഞാൻ ഞെട്ടി…

മാധവേട്ടനും പ്രകാശച്ചനും….തിരുവനന്തപുരം ത്തു നിന്ന് നാളെ എത്തുകയുള്ളൂ എന്ന് പറഞ്ഞ ആളെ ഇപ്പൊ ഇവിടെ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി.. എനിക്ക് ചുറ്റും ഞാനറിയാതെ തന്നെ എന്തൊക്കെയോ ചതി നടക്കുന്നുണ്ട്…

ഞാൻ കണ്ടത് അവരെ തന്നെയാണ് എന്ന് മനസിലായപ്പോൾ വീഴാതിരിക്കാൻ ഗൗരിയുടെ കയ്യിൽ ഞാൻ മുറുകെ പിടിച്ചു..

ഗൗരിക്കൊപ്പം പാർക്കിംഗ് ഏരിയയിലെ കാറിനു പുറകിൽ അവർ കാണാതെ നിൽക്കുമ്പോൾ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു എനിക്ക്.. ആരോട് ചോദിക്കും എവിടെ നിന്ന് തുടങ്ങും എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല..

മാധവേട്ടന് പുറകെ വന്ന ഒരു വയസ്സനായ മനുഷ്യൻ പ്രകാശനച്ചന്റെ കാലിൽ പിടിച്ച് കരയുന്നുണ്ട് അയാളെ കൈ കൊണ്ട് തട്ടി മാറ്റി കഴുത്തിൽ മുറുകെ പിടിച്ച് ഭീഷണിപെടുത്തുന്ന മാധവേട്ടനെയാണ് പിന്നെ ഞാൻ കണ്ടത്… ദൂരെ ആയതിനാൽ അവർ തമ്മിൽ സംസാരിക്കുന്നതൊന്നും എനിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… കുറച്ചു കഴിഞ്ഞ് മാധവേട്ടനും പ്രകാശച്ചനും പോയി കഴിഞ്ഞപ്പോൾ… ഞാനും ഗൗരിയും ആ മനുഷ്യന്റെ അടുക്കലേക്ക് ചെന്നു..

ഞങ്ങൾക്ക് മുന്നേ ഒരു പെൺകുട്ടി അയാളെ വന്ന് താങ്ങി പിടിച്ച് എഴുനേൽപ്പിക്കുന്നുണ്ടായിരുന്നു.. ആ പെൺകുട്ടിയെ ഞാനെവിടെയോ കണ്ടത് പോലെ…

അന്നെന്നെ കാണാൻ വന്ന പെണ്കുട്ടിയല്ലേ അത് … വീണ….

ഞാനും ഗൗരിയും അവളെ തന്നെ നോക്കി നിന്നു…

(തുടരും )

 

ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.8/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!