Skip to content

ഗായത്രി – 14

kathakal in malayalam

ഗൗരിയെ വീട്ടിലേക്ക് പറഞ്ഞയച്ച് വീണക്കൊപ്പം അവരുടെ വീട്ടിലോട്ടു പോവുമ്പോൾ ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി എനിക്ക് കിട്ടുമെന്നറിയാമായിരുന്നു..

ഗൗരി ഒരുപാട് തവണ അവളും കൂടെ വരാമെന്നു പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ച് അവളെ പറഞ്ഞയച്ചതാണ്.. ഞാനും മാധവേട്ടനുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിലും പാവം അവളും കൂടിയിനി വന്ന് പെടേണ്ട.. അല്ലെങ്കിലും എനിക്ക് വേണ്ടി എന്തുംചെയ്യാൻ പണ്ടുതൊട്ടേ അവള് മുന്നിലാണ്.. ഒരമ്മ പെറ്റതല്ലെങ്കിലും കൂടപ്പിറപ്പാണെന്ന് ചേർത്തുനിർത്തി പറയും ഞാനവളെ..

വണ്ടി ചെന്നു നിന്നത് പഴയൊരു തറവാട്ട് മുറ്റത്താണ്…വീടിനു മുന്നിലെ പേര് തന്നെ എന്റെ ഉള്ളിലെ ആധിയെ കൂട്ടുന്നതായിരുന്നു.. കൈപ്പമംഗലം തറവാട്.. മാധവേട്ടന്റെയും തറവാട് പേര് അത് തന്നെയല്ലേ… ?

കാറിൽ നിന്നിറങ്ങിയ വീണ പതിയെ വയസ്സായ ആ മനുഷ്യനെ പിടിച്ചിറക്കുന്നുണ്ട്അയാൾ വീണയുടെ അച്ഛനാണ് പേര് മഹാദേവൻ.. പോരുന്ന വഴി കാറിലിരുന്ന് അയാൾ കരയുന്നുണ്ടായിരുന്നു.. പുറത്തിറങ്ങി ഒന്നും മിണ്ടാതെ നിൽക്കുന്ന എന്നെ നോക്കി ഗായത്രി അകത്തേക്ക് വരൂ.. എന്ന് പറഞ്ഞത് വീണ തന്നെയാണ്..

പഴയ ആഡംബരം നിറഞ്ഞ ആ തറവാട് ഒരു കാലത്ത് പ്രൗഢിയുടെയും ഐശ്വര്യവും നിറഞ്ഞു നിന്നിരുന്ന ഒരു കുടുംബമായിരുന്നു എന്നത് വാസ്തുവിദ്യകളും തച്ചു പണികളും പറയുന്നുണ്ടായിരുന്നു. എങ്കിലും ആ വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ ഒരു ഭയം മനസ്സിനെ പിന്നിലേക്ക് വലിച്ചിരുന്നു .

വീണയുടെ അച്ഛൻ ചെന്നപാടെ ഉമ്മറത്തെ ചാരു കസേരയിൽ വന്ന് കിടക്കുകയാണ്. അയാളിപ്പോഴും കരയുകയാണ്.. പെട്ടെന്ന് തന്നെ ഇരുന്നിരുന്നിടത്തുനിന്ന് ചാടിയെഴുന്നെറ്റ് അകത്ത് ചുമരിൽ ഫ്രെയിം ചെയ്തു വച്ചിരുന്ന ഒരു കുടുംബ ഫോട്ടോ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.. അത് വന്നു വീണത് ഉമ്മറത്ത് തന്നെ നിന്നിരുന്ന എന്റെ മുന്നിലാണ്.. കുഞ്ഞിഞ്ഞു നിന്ന് ഉടഞ്ഞു പോയ ആ ഫോട്ടോ കയ്യില്ലെടുത്ത് നോക്കിയപ്പോഴാണ്.. അതിലെനിക്കും പരിചിതമായ കുറച്ചാളുകൾ ഉണ്ടെന്ന് മനസിലായത്.. ഞാനാദ്യമായി കണ്ട അഞ്ചാം ക്ലാസ്സുകാരി ലയ, രാഗിണിയമ്മ, പ്രകാശച്ചൻ,, പഴയ പൊടി മീശക്കാരൻ മാധവേട്ടൻ, പത്തുവർഷം മുൻപ് മാധവേട്ടനും കുടുംബവും ഞങ്ങൾടെ വീടിനടുത്ത് വന്നു താമസിക്കുന്നതിന് മുന്നേ എടുത്ത ഫോട്ടോ ആണത്..

ഞാനാ ആ ഫോട്ടോയും നോക്കി നിൽക്കുന്നതിനിടയിൽ വീണ വന്ന് എന്റെ കയ്യിൽ നിന്ന് അത് വാങ്ങി..

” ഗായത്രിക്ക്‌ മാധവിനെയും കുടുംബത്തെയും എത്ര നാളായി അറിയാം.. ?
പത്തു വർഷം മുൻപ് നിങ്ങളുടെ വീടിനടുത്ത് വന്ന് താമസിക്കുന്നത് തൊട്ട് അല്ലെ…

അതിന് മുന്നേ എനിക്കറിയാം മാധവിനെ ജനിച്ചന്ന് തൊട്ട് ഞാൻ കാണാൻ തുടങ്ങിയതാ മാധവേട്ടനെ… എന്റെ ഇന്ദ്രേട്ടൻ കഴിഞ്ഞാൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന എന്തും തുറന്നു പറഞ്ഞിരുന്ന ഞാൻ കുഞ്ഞേട്ടാ എന്നും വിളിച്ച് പുറകെ നടന്നിരുന്ന മാധവ് ആണത്..

പണ്ടേ വല്ല്യ മിടുക്കനായിരുന്നു എല്ലാരുടേം മുന്നിൽ നല്ലവനായി അഭിനയിച്ചു തകർക്കാൻ.. അതുകൊണ്ട് ഞങ്ങൾക്കാർക്കും അയാൾടെ പുറമെയുള്ള ആ നല്ലവനായ ചെന്നായയുടെ മുഖംമൂടി മനസ്സിലാക്കാൻ സാധിച്ചില്ല.. ”

” മാധവേട്ടൻ നിങ്ങളോടൊക്കെ എന്ത് ചെയ്തെന്നാ വീണ നീ പറയുന്നേ…. മാധവേട്ടനും ഈ വീടും തമ്മിൽ എന്താ ബന്ധം… മനസിലാവുന്ന രീതിയിൽ പറ ?”

” നീ ഈ പറയുന്ന മാധവേട്ടൻ ജനിച്ചു വളർന്ന വീടാണ് ഇത്.. കൈപ്പമംഗലം തറവാട്… എന്റെ അമ്മേടെ ഒറ്റ സഹോദരൻ പ്രകാശൻ മാമ്മന്റെ മൂത്ത സന്തതി… എന്റേട്ടൻ ഇന്ദ്രേട്ടനെക്കാളും ഞാൻ സ്നേഹിച്ചും വിശ്വസിച്ചും കൂടെ കൊണ്ടുനടന്നിരുന്ന മനുഷ്യൻ.

എന്റെ അമ്മയ്ക്കും അച്ഛനും ഞങ്ങളെക്കാൾ ഇഷ്ട്ടം അയാളോടായിരുന്നു. ഒരമ്മ പെറ്റതല്ലെങ്കിലും ഇന്ദ്രനും മാധവനും കൂടപ്പിറപ്പിനെ പോലെ ജീവിച്ചിരുന്നവർ എന്റേട്ടൻ ആരെക്കാളും വിശ്വസിച്ചിരുന്നവൻ.. എന്നിട്ട് തിരിച്ചവൻ ചെയ്തതെന്തെന്ന് നിനക്കറിയോ കള്ളിൻറേം കഞ്ചാവിന്റേം പുറത്ത് സ്വന്തം കൂടപ്പിറപ്പായി കൊണ്ടു നടന്നിരുന്ന എന്റെ വിദ്യയേച്ചിയെ പിച്ചി ചീന്തി.. ചോദിക്കാൻ ചെന്ന എന്റെ ഏട്ടന്റെ ഒരു കാലെടുത്തു.. ”

വീണ അങ്ങനെയൊക്കെ പെട്ടെന്ന് പറഞ്ഞതും… എനിക്ക് കേൾക്കുന്നതെല്ലാം വെറും തോന്നലുകളാണെന്ന് വിശ്വസിക്കാൻ ശ്രമിച്ചു. വീണ്ടും വീണ്ടും വീണ ഓരോന്ന് പറഞ്ഞപ്പോൾ ഞാനെന്റെ ചെവിയിൽ കൈ വെച്ച് ചുമരോട് ചേർന്ന് അവിടെ തന്നെ നിന്നു…

” ഇല്ല എന്റെ മാധവേട്ടൻ അങ്ങനെയൊന്നും ചെയ്യില്ല എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു.. ”

” പറഞ്ഞിട്ടും നിനക്ക് വിശ്വാസം വരുന്നില്ല അല്ലെ ഗായത്രി… അതെങ്ങനെയാ പണ്ടുതൊട്ടേ ചുറ്റുമുള്ളവരെ ആട്ടിന്കുട്ടിയുടെ മുഖം മൂടിയണിഞ്ഞ് പറ്റിക്കുന്ന ചെന്നായ ആണ് അവൻ.”

” അവന്റെ വൃത്തികേടിന്റെ ഇരകളായി മരിച്ചു ജീവിക്കുന്ന ഓരോരുത്തരാണ് ഞങ്ങളെല്ലാവരും മോളെ…. “മഹാദേവൻ അത് പറഞ്ഞതും ഗായത്രി അയാളെ തന്നെ നോക്കി നിന്നു..

” അന്ന് ഞാൻ പറഞ്ഞിട്ടാണ് വീണമോൾ, മോളെ കാണാൻ കോളേജിൽ വന്നത്..
മോളുടെ ജീവിതം കൂടി അവന്റെ ചതിക്കുഴിയിൽ വീണ് നശിക്കാതിരിക്കാനായിരുന്നു അത്. പക്ഷെ കുട്ടിയത് വിശ്വസിച്ചില്ല.. ”

” ഇത്രയും പറഞ്ഞിട്ടും നിനക്ക് വിശ്വാസം വരുന്നില്ല അല്ലേ ഗായത്രി… ?വാ നിനക്ക് ഞാൻ അവന്റെ പ്രവർത്തി മൂലം ചത്തു ജീവിക്കുന്ന കുറച്ചു മനുഷ്യരെ കാണിച്ചു തരാം.. ”

അതും പറഞ്ഞ് വീണ ഗായത്രിയുടെ കയ്യിൽ പിടിച്ച് നേരെ ചെന്ന് കൊണ്ട് നിർത്തിയത് അടച്ചു പൂട്ടിയിട്ടിയിരിക്കുന്ന ഒരു മുറിയുടെ മുന്നിലാണ്.. വീണ കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ആ വാതില് തുറന്നപ്പോൾ ഗായത്രി ആ കാഴ്ച കണ്ടു..

വെറും തിണ്ണയിൽ കാൽമുട്ടിനിടയിൽ തലയും വെച്ച് കുഞ്ഞിനിരിക്കുന്ന ഒരു പെൺകുട്ടിയെ . കരുത്തുറ്റ ഇടതൂർന്ന മുടിയെല്ലാം അഴിച്ചു പരത്തിയിട്ടിരിക്കുകയാണ്. പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ചുറ്റും നോക്കുന്നുണ്ട് ….. വീണയെ കണ്ടപ്പോൾ വാവേ ഓടി വാ എന്ന് പറഞ്ഞു കൈ നീട്ടി കൊണ്ട് അവർ അവളെ മുറുകെ കെട്ടിപിടിച്ചു.. ഒരു ചെറിയ കുട്ടിയെ നോക്കുന്ന വാത്സല്യത്തോടെ വീണയുടെ കവിളും മൂക്കുമെല്ലാം പിടിച്ച് കളിപ്പിക്കുന്നു.. സ്കൂളിൽ പോവുമ്പോൾ നോക്കിപോവണമെന്നും, വാവേടെ മുടിയൊക്കെ വല്യേച്ചി കെട്ടി സുന്ദരിയാക്കി താരമെന്നൊക്കെ അവർ അവളോടായി പറയുന്നുണ്ട്…

ഇടക്കെപ്പോഴോ ആ താമരകണ്ണുകൾ എന്നെയും കണ്ടു.. പക്ഷെ പെട്ടന്ന് ആ മുഖം വലിഞ്ഞു മുറുകുകയും അടുത്തുണ്ടായിരുന്ന പാത്രമെടുത്ത് എനിക്ക് നേരെ എരിഞ്ഞു കൊണ്ട്… പോവാൻ പറ വാവേ… എനിക്ക് പേടിയാവുന്നു എന്നും പറഞ്ഞ് ആ പെൺകുട്ടി കരയാൻ തുടങ്ങി…

എന്തോ പെട്ടെന്ന് അവിടെ നടന്നത് കണ്ട് തിരിച്ചു നടന്ന ഞാൻ കണ്ടത്.. എന്റെ പുറകിൽ തന്നെ നിൽക്കുന്ന വീണയുടെ അച്ഛനെയാണ്… ” അവളങ്ങനെയാണ് മോളെ വീണയെ അല്ലാതെ പരിചയമില്ലാത്ത ആരെയും അവളാ മുറിയിൽ കയറ്റില്ല… ബാക്കി എല്ലാവരെയും അവൾക്ക് പേടിയാ.. സ്വന്തം അച്ഛനായ എന്നെ പോലും..” അതെല്ലാം പറയുമ്പോൾ അയാൾ കരയുകയായിരുന്നു…

ഒന്നും മിണ്ടാതെ ആ മുറിയിൽ നിന്നിറങ്ങുമ്പോൾ എന്റെ എല്ലാ ധാരണകളും മാറുകയായിരുന്നു മാധവേട്ടനെ കുറിച്ച് ..

വീണ കൊണ്ടു വന്ന് തന്ന വെള്ളം ഒറ്റയിരുപ്പിന് കുടിച്ച് തീർത്ത്. ദൂരേക്ക് തന്നെ നോക്കിയിരിക്കുന്ന വീണയെ ഞാൻ നോക്കി നിന്നു…

” വിദ്യചേച്ചിക്ക്‌ എന്താ സംഭവിച്ചത് വീണ.. ?എനിക്കറിയണം…”

ഇന്ദ്രേട്ടൻ, മാധവ്, വിദ്യ, ഞാൻ, ലയ.. ഈ തറവാട്ട് മുറ്റത്ത് ഒരുമിച്ച് കളിച്ച് വളർന്നവർ. കൂട്ടത്തിൽ ഏറ്റവും ചെറുത് ലയ ആയിരുന്നിട്ടോ.. മൂത്തത് ഇന്ദ്രേട്ടനും.. വിദ്യചേച്ചി.. ഞങ്ങളെല്ലാവരെയും ഒരമ്മയെ പോലെ സ്നേഹിച്ചിരുന്ന എന്റെ വല്യേച്ചി..എല്ലാരെക്കാളും വല്യേച്ചി സ്നേഹിച്ചിരുന്നത് മാധവിനെയും സമപ്രായക്കാർ ആയിരുന്നു അവർ .. എന്തിനും ഏതിനും മാധുന്നും വിളിച് വിദ്യഏച്ചി അവന്റെ പിന്നാലെ ഉണ്ടാവും…നല്ലൊരു സുഹൃത്തായിരുന്നു വിദ്യയേച്ചി ക്ക്‌ അവൻ.. പക്ഷെ എപ്പോഴൊക്കെ തൊട്ട് അയാള് മാധവ് മറ്റൊരു കണ്ണിലൂടെ എന്റെ ചേച്ചിയെ കാണാൻ തുടങ്ങി.. അന്ന് മാധവിന്റെ പത്തൊൻപതാം പിറന്നാളിന്റെ അന്ന് തറവാട്ടമ്പലത്തിൽ പൂജക്ക്‌ പോയതായിരുന്നു ഞങ്ങളെല്ലാരും കൂടി ഇടക്കെപ്പോഴോ വെച്ച് വിദ്യയേച്ചി കാണാതായി..പൂജ കഴിഞ്ഞിട്ടും തിരികെ വരാതിരുന്ന ചേച്ചിയെ അന്വേഷിച്ചു നടന്നപ്പോൾ ആണ് അമ്പലകുളത്തിന്റെ അവിടെ അച്ഛന്റെ കരച്ചിൽ കേട്ടത്.. ഓടി ചെന്നു നോക്കിയപ്പോൾ കണ്ടത് അമ്പലകുളപ്പുരയിലെ പടവിൽ മാധവിന്റെ കൈയ്യിൽ കിടന്നു പിടയുന്ന എന്റെ ചേച്ചിയെ ആണ്.. ഇന്നും എന്റെ കണ്മുന്നിലുണ്ട് ആ ദൃശ്യം… അവനെ തടയാൻ ചെന്ന എന്റെ അച്ഛനെ അവൻ തല്ലി.. അന്ന് നഷ്ടപ്പെട്ടതാണ് അച്ഛന്റെ ഇടതു കണ്ണിന്റെ കാഴ്ച ശക്തി… ”

വീണ അത് പറഞ്ഞപ്പോൾ ഗായത്രി ഇടതു കണ്ണിനെ തടവി നിൽക്കുന്ന മഹാദേവനെ ഒന്ന് നോക്കി.. അയാളുടെ കണ്ണിലെ പ്രതികാരം അവളെ ഭയപ്പെടുത്തി..

” കേസും കൂട്ടവുമായി മുന്നോട്ടു പോയതാണ് ഞങ്ങൾ. പക്ഷെ കൈപമംഗലത്തെ പ്രകാശന്റെ പണത്തിനും അധികാരത്തിനും മേലെ ഒരു പെണ്ണിന്റെ മാനത്തിനെന്തു വില.അവനായി നശിപ്പിച്ച എന്റെ ചേച്ചിയുടെ ജീവിതം അവൻ തന്നെ തിരിച്ചു നൽകാമെന്ന് അന്നൊരു പാഴ്‌വാക്കും കൊടുത്ത് പറ്റിച്ചു എന്റെ അച്ഛനെ.. അവനോട് കടം തീർക്കാൻ ഇപ്പോഴും ബാക്കിയായി നിൽക്കുന്ന വേറൊരു ജന്മം കൂടിയുണ്ട് ഇവടെ എന്റെയേട്ടൻ ഇന്ദ്രൻ. ഒരിക്കൽ കടം വീട്ടാൻ ചെന്നതാണ് അന്നേട്ടന് ഒന്ന് പിഴച്ചു.. പക്ഷെ പകരം അവനെടുത്തത് എന്റേട്ടന്റെ ഒരു കാലാണ്..

ഗായത്രി ഏട്ടനെ കാണാതിരിക്കുന്നതായിരിക്കും നല്ലത്.. മാധവുമായി ബന്ധമുള്ള ഒന്നിനെയും ഏട്ടൻ വെറുതെ വിടില്ല. അതിപ്പോ അവൻ കെട്ടാനെന്നും പറഞ്ഞ് പറ്റിച്ചു കൊണ്ടിരിക്കുന്ന നീയായാൽ പോലും..

ഗായത്രി ഒരുകാര്യവുമില്ലാതെ അവൻ നിന്നെ കല്യാണം കഴിക്കില്ല. അവന്റെ ആ കഴുകൻ ബുദ്ധിയിൽ നിനക്കായി എന്തോ ഒരു ട്രാപ് ഉണ്ട്..നീ സൂക്ഷിക്കണം.. പറ്റുമെങ്കിൽ ഈ വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറുക.. അതുകൊണ്ടാണ് ഇതുവരെ ആരെയും അറിയിക്കാതെ ഞാൻ സൂക്ഷിച്ചു വെച്ചിരുന്ന ഈ കാര്യങ്ങളെല്ലാം ഞാൻ നിന്നോട് പറഞ്ഞത്. പുറമെയുള്ളവർക്ക് എന്റെ വിദ്യയേച്ചി വെറുമൊരു ഭ്രാന്തിയാണ്. എന്നാൽ എന്റെ ചേച്ചിക്ക് ഉണ്ടായ ദുരന്തം ഞങ്ങൾക്ക് മാത്രമേ അറിയൂ.. പുറം ലോകം അതറിഞ്ഞിട്ടില്ല..

മോന്റെ നരനായാട്ടിന് അച്ഛൻ ഞങ്ങൾക്ക് പരിഹാരമായി തന്നതാണ് ഈ വീടും പറമ്പും.. ഈ സംഭവങ്ങളൊക്കെ നടന്ന് മാസങ്ങൾ കഴിയും മുന്നേ അവരിവിടെ നിന്ന് താമസം മാറി. മാധവ് അവന്റെ അമേരിക്ക യിലുള്ള അമ്മാവന്റെ അടുത്തൊട്ട് പോയതും..

പിന്നെ ഞങ്ങൾ മാത്രം ബാക്കിയായി.. ഇത്രയും നാളും ജീവിച്ചിരുന്നിരുന്നത് പോലും അവനോടുള്ള പ്രതികാരത്തിന്റെ പുറത്താണ്. ആ പകവീട്ടലിൽ ഒന്നും അറിയാത്ത നീയും കൂടി ഉൾപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല.. ”

” അതിന് ഇവളാരാണ് അവന്റെ…. !!”

അകത്തു നിന്ന് അതും ചോദിച്ച് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നു വരുന്ന മനുഷ്യനെ ഗായത്രി ഭയത്തോടെ നോക്കി. അയാളെ കണ്ടതും വീണയുടെയും മഹാദേവന്റെയും മുഖത്ത് ഒരു ഞെട്ടൽ പ്രകടമായി…

” ഇത്…. ഗായത്രി… ഏട്ടാ…. മാധവ്…

കല്യാണം കഴിക്കാൻ പോവുന്ന കുട്ടിയാണ്.. ”

വീണ അത് പറഞ്ഞതും അയാൾ ഗായത്രിയോട് ആക്രോശിച്ചതും ഒരുമിച്ചായിരുന്നു…

” ഇറങ്ങ്ടി പുറത്ത്… അവന്റെ വിധവയാവാൻ നീ കാത്തിരുന്നോ.. ഈ കാലൊന്ന് നേരെയാവുന്നത് വരേയുള്ളൂ അവന്റെ ആയുർരേഖ യുടെ വളർച്ച.. ചെന്ന് പറഞ്ഞേക്ക് ഇന്ദ്രൻ അവനായി കൊലക്കയറുണ്ടാക്കി വെച്ചിരിക്കുകയാണെന്ന് .. ”

വീണ ഇന്ദ്രനെ ബലമായി അകത്തേക്ക്കൊണ്ട് പോവും തോറും അയാൾ ഗായത്രിയോടായി എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..

മഹാദേവൻ അവൾക്ക് മുന്നിലായി കുറച്ച് കടലാസ്സ് കെട്ടുകൾ കൊണ്ടു വന്നിട്ടിപ്പോളാണ് ഗായത്രിക്ക്‌ സ്ഥലകാല ബോധം വന്നത് അവിടെ നിൽക്കും തോറും താൻ അരക്ഷിതയാണെന്ന് ഗായത്രിക്ക്‌ തോന്നി..

” ഇതെല്ലാം അന്ന് കേസ് കൊടുത്തതിന്റെ തെളിവുകൾ ആണ്.. കേസവര് ഒതുക്കി തീർത്തെങ്കിലും ഇതെല്ലാം ഞാൻ സൂക്ഷിച്ചു വെച്ചു മോളേ.. ഇതൊക്കെ കണ്ടിട്ടാണെങ്കിലും നിനക്ക് അവന്റെ തനി സ്വരൂപം മനസിലാവണം. എന്റെ മോളുടെ ജീവിതം പോലെ വേറൊരു കുട്ടീടേം ജീവിതം നശിക്കരുത്. ഇന്ദ്രന്റെ അമ്മ ഈ വീട് വിട്ടു പോയതിൽ പിന്നെയാണ് അവനിത്രക്കുംദേഷ്യക്കാരൻ ആയത്.. സ്വന്തം ആങ്ങളയും മകനും സ്വന്തം മക്കളുടെയും ഭർത്താവിന്റെയും ജീവിതം നശിപ്പിക്കുന്നത് കണ്ടു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല.. ഒരുപാട് തിരഞ്ഞു ഇതുവരെ ഒരു വിവരവും കിട്ടിയില്ല.. എവിടെയങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമെന്ന ഉറപ്പിലാണ് ഞങ്ങളൊക്കെ ഇപ്പോഴും ജീവിക്കുന്നത്.. ”

മഹാദേവൻ അത് പറയുമ്പോൾ ഗായത്രി ആ കടലാസുകൾ ഓരോന്നായി എടുത്ത് നോക്കി. പിന്നീട് ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി പോന്നു .. പുറകിൽ നിന്നാരൊക്കെയോ അവളോട്‌ എന്തൊക്കെയോ പറയുന്നുണ്ടായി അതൊന്നും ഗായത്രി കേട്ടില്ല.. രണ്ട് കഴുകൻ കണ്ണുകൾ വിജയാഹ്ലാദ തിമിർപ്പിൽ അവളെ തന്നെ നോക്കി നിന്നിരുന്നു അപ്പോഴും..

#############$############

രാവിലെ പോയിട്ട് ഇപ്പോഴാണോ കുഞ്ഞോളെ വരണത്.. നാളെ കഴിഞ്ഞാൽ വേറൊരു വീട്ടിലോട്ട് പോവേണ്ട പെണ്ണാണെന്ന് വല്ല ഓർമയുണ്ടോ നിനക്ക്.. ഈ ത്രി സന്ധ്യ നേരത്താണോ വീട്ടിലോട്ട് കേറി വരണത്.. ?എവ്ടെയായിരുന്നു ഇത്ര നേരം.. ? ഞാൻ ചോദിക്കണ വല്ലതും കേൾക്കുന്നുണ്ടോ നീ ?

അമ്മ തട്ടി വിളിച്ചപ്പോൾ ഗായത്രിക്ക്‌ ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല.. അവള് ചുറ്റുമൊന്ന് നോക്കി പന്തലിട്ട് ചുറ്റും ലൈറ്റിൽ മുങ്ങി കിടക്കുന്ന തന്റെ വീട്.. അപ്പുറത്ത് പാചകകാരൊക്കെ കലവറ ഒരുക്കുന്ന തിരക്കിലാണ്. അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുന്ന അച്ഛനും രാഹുലേട്ടനും..

നാളേക്കുള്ള കാര്യങ്ങൾക്കായി ഓടി നടക്കുന്ന അമ്മയും അമ്മായിയും.. പന്തലിന്റെ അകത്തു അപ്പുറത്തെ വീട്ടിലെ കുട്ടികളെല്ലാം ഓടി കളിക്കുന്നുണ്ട് അമ്മായി അവർക്ക് കഴിക്കാൻ മധുര പലഹാരങ്ങൾ കൊടുക്കുന്നുണ്ട്.. പന്തലിന്റെ അവിടവിടെയായി കുറച്ചു പ്രായമുള്ള ആളുകളിരുന്നു സംസാരിക്കുന്നു.. അച്ഛനവരോടൊക്കെ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.. ആ മുഖത്ത് ഇന്ന് എന്തെന്നില്ലാത്ത സന്തോഷമുണ്ട്. പക്ഷെ എല്ലാം അറിയുമ്പോഴും നാളെ കല്യാണം കഴിയുന്നതിനു മുന്നേ ഈ പന്തൽ പൊളിക്കുമ്പോഴും അച്ഛൻ ഇതുപോലെ ആയിരിക്കുമോ… ?അറിയില്ല…

പക്ഷെ ഇനി എന്തൊക്കെ വന്നാലും ഗായത്രിയുടെ കഴുത്തിൽ മാധവിന്റെ പേരിലുള്ള താലി വീഴില്ല.. വേറാർക്കുമുന്നിലും തല കുഞ്ഞിച്ചാലും അയാൾക്കായി ഈ തല കുഞ്ഞിയില്ല അച്ഛാ ..

(തുടരും )

 

ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!