Skip to content

ഗായത്രി – 22

kathakal in malayalam

Icu വിന്റെ മുന്നിൽ നിൽക്കുമ്പോൾ അറിയാവുന്ന എല്ലാ ദൈവങ്ങളെയും ഒരുമിച്ച് വിളിക്കുകയായിരുന്നു മാധവ്.. അവൾടെ എല്ലാ സങ്കടങ്ങളും മാറ്റി ഇന്നത്തെ ഒരു ദിവസം ജീവിതത്തിൽ മറക്കാനാവാത്ത കുറച്ച് ഓർമ്മകൾ എന്റെ ഗായുവിന് നൽകണമെന്ന് കരുതിയതാണ്…

അവൾക്കിഷ്ടപ്പെട്ട ആമ്പൽ പൂക്കൾ സ്റ്റേജിന്റെ ഫ്രന്റിൽ തന്നെ വെക്കണമെന്ന് പ്രത്യേകം പറഞ്ഞേൽപ്പിച്ചതാണ്…

അതു കണ്ടപ്പോൾ അവള്ടെ കണ്ണിലെ തിളക്കം താനും കണ്ടതാണ്.. ആ പാട്ടിന് എന്റെ ഗായുവുമൊത്ത് ഡാൻസ് കളിക്കുമ്പോൾ ചുറ്റും ആരും ഇല്ലാതിരുന്നിരുന്നെങ്കിൽ എന്ന് താനൊരു നിമിഷം ആഗ്രഹിച്ചു പോയി.. പാർട്ടിയുടെ അവസാനം എല്ലാം അവളോട്‌ തുറന്നു പറയാനായി തീരുമാനിച്ചതാണ്…

പക്ഷെ അതിന് മുന്നേ ഇങ്ങനെ ഒരു ആക്‌സിഡന്റ് ഉണ്ടായത്…

കുറച്ചു നേരത്തെ സന്തോഷംകൊണ്ട് തുള്ളി ചാടി നടന്നിരുന്ന അച്ഛന്മാരും അമ്മമാരുമെല്ലാം ദാ ഇപ്പൊ തന്നെ പോലെ എല്ലാ ഈശ്വരന്മാരെയും ഉള്ളുരുകി വിളിക്കുകയാണ് തന്റെ പെണ്ണൊന്ന് കണ്ണ് തുറക്കുന്നത് കാണാൻ.. ലയയും രാഹുലും അവരെ കൊണ്ട് പറ്റുന്ന രീതിയിൽ എല്ലാരേയും സമാധാനിപ്പിക്കുന്നുണ്ട്… ഗായൂന് ഒന്നും പറ്റില്ല എന്ന് പറഞ്ഞു കൊണ്ട്..

അവൾക്കൊന്നും പറ്റില്ല… എന്റെ ഗായൂന് എന്തെങ്കിലും പറ്റിയാൽ പിന്നെ ഈ മാധവ് ജീവനോടെ കാണില്ല.. ജീവിതകാലം മുഴുവൻ പാതിയായി ചേർത്ത് നിർത്താൻ ആഗ്രഹിച്ചാണ് അവളെ ജീവിതത്തിലോട്ട് ക്ഷണിച്ചത്.. ഒരിക്കലും അറിഞ്ഞുകൊണ്ട് അവളെ വേദനിപ്പിക്കണമെന്ന് കരുതിയിട്ടില്ല.. പക്ഷെ എന്നെ വീട്ടുപോവുമെന്ന് കരുതിയ ചില സന്ദർഭങ്ങളിൽ പ്രവൃത്തി കൊണ്ടും വാക്ക് കൊണ്ടും ഒരുപാട് നോവിച്ചു ഞാനെന്റെ പെണ്ണിനെ….

” ഗായത്രിയുടെ ബന്ധുക്കൾ ആരാ… ?”

Icu വിന്റെ വാതിൽ തുറന്ന് വന്ന് നേഴ്സ് അത് ചോദിച്ചപ്പോഴാണ് മാധവ് ആലോചനയിൽ നിന്ന് മാറി വേഗം ഓടി അവരുടെ അടുത്തൊട്ട് ചെന്നത് .

” ഞാൻ ഗായത്രിയുടെ ഹസ്ബൻഡ് ആണ് . എന്താ സിസ്റ്റർ… ഗായത്രിക്ക്‌ എങ്ങനെയുണ്ട്.. ?”

” ഗായത്രിക്ക്‌ ബോധം വീണിട്ടുണ്ട്.. ഡോക്ടർ നിങ്ങളോടൊന്ന് കാണാൻ പറഞ്ഞിട്ടുണ്ട്..”

“ഓക്കേ.. സിസ്റ്റർ.. എനിക്ക് ഗായത്രിയെ ഒന്ന് കാണാൻ പറ്റുമോ… ?”

” ഇപ്പൊ കാണാൻ പറ്റില്ല.. കുറച്ചു കഴിഞ്ഞാൽ റൂമിലോട്ട് ഷിഫ്റ്റ്‌ ചെയ്യും അപ്പൊ കാണാം ..”

അമ്മമാരെയും അച്ചന്മാരെയും രാഹുലിനെയും ലയയെയും ഏൽപ്പിചാണ് മാധവ് ഡോക്ടറുടെ അടുത്തേക്ക് പോയത് …

” അധികം പേടിക്കാനൊന്നുമില്ല വീഴ്ചയുടെ ആഘാതത്തിലാണ് പെട്ടന്ന് ബോധം പോയത് . എട്ട് സ്റ്റിച്ചുണ്ട് തലയിൽ അതുകൊണ്ട് സൂക്ഷിക്കണം.. നല്ല റെസ്റ്റും വേണം.. ”

ഡോക്ടറിനെ കണ്ട് തിരികെ പോരുമ്പോഴെല്ലാം ഗായു എങ്ങനെ വീണു എന്ന ചോദ്യമായിരുന്നു മനസ്സ് നിറയെ.

തിരിച്ച് ചെല്ലുമ്പോൾ ഗായുവിനെ റൂമിലോട്ട് മാറ്റിയിരുന്നു.. പാതി മയക്കത്തിലായിരുന്നു അവൾക്ക് ചുറ്റും അമ്മയും അച്ഛനുമെല്ലാം ഉണ്ട്..

രാത്രി ഏറെ വൈകിയത് കൊണ്ട് ആരെങ്കിലും ഒരാൾ മാത്രം പേഷ്യന്റിന്റെ ഒപ്പം അവിടെ ഉണ്ടായാൽ മതിയെന്ന് ഡ്യൂട്ടിയിലുണ്ടായ നേഴ്സ് പ്രത്യേകം വന്ന് പറഞ്ഞു…

ഞാൻ ഗായുവിനൊപ്പം ഹോസ്പിറ്റലിൽ നിന്നൊള്ളാം… ബാക്കി എല്ലാവരെയും കൂട്ടി വീട്ടിലോട്ടു പോവാൻ ലയയോടും രാഹുലിനോടും പറഞ്ഞു..

എന്തോ ആരും അതിനെ എതിർത്ത് ഒന്നും പറഞ്ഞില്ല…

എല്ലാരും പോയിക്കഴിഞ്ഞപ്പോൾ അവിടെ ഇരിക്കുന്ന ചെയർ വലിച്ച് ഞാൻ ഗായുവിനടുത്തായി ചെന്നിരുന്നു…

എപ്പോഴോ അങ്ങനെ അവളെ നോക്കിയിരുന്ന് കസേരയിൽ തന്നെയിരുന്ന് ഉറങ്ങി പോയി… ഇടക്കെപ്പോഴോ എന്തോ ഒച്ച കേട്ട് കണ്ണ് തുറന്ന് നോക്കിയപ്പോൾ..

എഴുന്നേറ്റിരിക്കാൻ നോക്കുന്ന ഗായുവിനെയാണ് കണ്ടത്.. വേഗം തന്നെ ചാടി പിടഞ്ഞെഴുന്നേറ്റ് അവളെ താങ്ങി ഇരുത്തി.. ഇരുന്നു കഴിഞ്ഞപ്പോൾ പെണ്ണ് ചുറ്റും കണ്ണോടിച്ച് നോക്കുകയാണ്..

” ഹോസ്പിറ്റലിൽ ആണ് ഗായൂ നമ്മളിപ്പോ..ഇന്നത്തെ നമ്മുടെ വെഡിങ് റിസെപ്ഷൻ ചോരക്കളം ആക്കി മാറ്റിയില്ലേ എന്റെ പൊന്നുമോള് അതിന്റെ ബാക്കിയാണ് ഈ കിടപ്പ്… തലയിൽ വെറും എട്ട് സ്റ്റിച്ച് മാത്രമുള്ളു.. പിന്നെ കുറച്ചു നേരത്തേക്ക് നിനക്ക് ബോധം പോയി നീ ഞങ്ങളെ എല്ലാവരെയും ഒന്ന് പേടിപ്പിച്ചു… അച്ഛന്മാരും അമ്മമാരും രാഹുലും ലയയുമെല്ലാം ഇവടെ തന്നെ ഉണ്ടായിരുന്നു.. നിന്നെ റൂമിലേക്ക്‌ മാറ്റിയപ്പോൾ ഞാൻ തന്നെയാണ് അവരെയെല്ലാം നിർബന്ധിച്ച് വീട്ടിലോട്ട് വിട്ടത്.. എന്റെ ഭാര്യയെ നോക്കാൻ ഞാനൊരാൾ മാത്രം മതി ഇവടെ… ”

ഞാനിത്രയൊക്കെ പറഞ്ഞിട്ടും പെണ്ണ് ഒന്നും മിണ്ടുന്നില്ല.. പകരം എങ്ങോട്ടോ അലക്ഷ്യമായി നോക്കിയിരുപ്പാണ്..

എന്തായാലും പേഷ്യന്റ് എഴുന്നേൽക്കുമ്പോൾ വന്ന് വിളിക്കണമെന്ന് ആ നേഴ്സ് വന്ന് പറഞ്ഞതുകൊണ്ട് ഞാൻ അവരെ വിളിക്കാനായി അവിടെ നിന്നെഴുന്നേറ്റതും ഗായു എന്റെ കയ്യിൽ മുറുകെ കേറി പിടിച്ചു.

നോക്കുമ്പോൾ അവൾടെ കണ്ണ് രണ്ടും നിറഞ്ഞു നിൽപ്പുണ്ട്…

“എന്താ ഗായൂ നിനക്ക് തലയിൽ വേദനയുണ്ടോ… ?”

“ഞാൻ ഇപ്പൊ ഡോക്ടറെ വിളിച്ചു കൊണ്ടു വരാം.. ”

“വേദനയുണ്ട് മാധവേട്ടാ …. പക്ഷെ അത് തലക്ക് അല്ല .. മനസിനാണ്… കാരണം മുറിവേറ്റിരിക്കുന്നത് എന്റെ മനസിനാണ്… ഇപ്പോഴല്ല… കുറച്ച് ദിവസങ്ങളായി ഏറ്റതാണ് ഈ മുറിവ്‌… ഒന്നും ചോദിക്കണ്ട മിണ്ടേണ്ട എന്ന് കരുതിയാണ് ഇത്രയും ദിവസം അതും താങ്ങി നടന്നത്… പക്ഷെ ഇനി അത് എന്നെക്കൊണ്ട് സാധ്യമല്ല… ഈ ഒരൊറ്റ രാത്രി ഞാൻ മാധവേട്ടന് തരാം.. ഞാനറിയാത്ത പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം…അതൊന്നുമല്ല എനിക്കറിയേണ്ടത്.. ഈ താലി ഇനിയും ഞാൻ ഈ കഴുത്തിൽ അണിയണമെന്ന് മാധവേട്ടൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ…

എന്നോട് പറയണം എന്താ ലയയുടെ ജീവിതത്തിൽ സംഭവിച്ചത്….?”

ഗായത്രി അത് ചോദിച്ചതും മാധവ് ഞെട്ടലോടെ അവളെ നോക്കി നിന്നു….

“നിന്നോട് ആരാ ഗായൂ ഇതൊക്കെ പറഞ്ഞേ… ”

” ആരും പറഞ്ഞില്ല.. പക്ഷെ ഒരിക്കൽ അച്ഛന്റെ വായിൽ നിന്ന് കേട്ടു… പക്ഷെ അന്ന് അച്ഛനും ഒന്നും തെളിച്ചു പറഞ്ഞില്ല.. ലയ തന്നെ എപ്പോഴെങ്കിലും എന്നോട് എല്ലാം പറയുമെന്ന് പറഞ്ഞു .. പറഞ്ഞില്ല… പിന്നെ ഇന്ന് അമ്മുവും അവളുടെ അമ്മയും പാർട്ടിക്കിടയിൽ പറയുന്നത് കേട്ടു… ലയയെ അവരുടെ മുന്നിലെ വഴിതടസ്സമായി നിൽക്കാതിരിക്കണമെങ്കിൽ അവളെ പഴയത് പലതും ഓര്മിപ്പിച്ചാൽ മതിയെന്ന്..

അപ്പൊ അവർക്കുമറിയാം എല്ലാം.. പിന്നെ ഞാൻ മാത്രം… ”

“ഒന്ന് നിർത്തുന്നുണ്ടോ ഗായൂ… അതിന് മാത്രം ലയമോൾക്ക് ഒന്നും പറ്റിയിട്ടില്ല… പറ്റുകയുമില്ല… ഞാൻ ജീവിച്ചിരിക്കുമ്പോൾ അവളെ പഴയതൊക്കെ വീണ്ടും ആലോചിച്ച് വിഷമിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നില്ല… അതുകൊണ്ട് ഇനിയൊരിക്കലും നീ ഈ കാര്യം എന്നോട് ചോദിക്കരുത്.. ”

അത് പറഞ്ഞു തീരുമ്പോഴേക്കും മറ്റൊരു മാധവിനെയാണ് ഗായത്രി അവിടെ കണ്ടത്…

“ഗായു എല്ലാം അറിയണം ഏട്ടാ.. ”

പരിചിതമായ ആ ശബ്ദം കേട്ട ഭാഗത്തേക്ക്‌ മാധവും ഗായത്രിയും ഒരുമിച്ച് നോക്കി..

ലയയും രാഹുലും… റൂമിനു പുറത്ത് വാതിലിനരികിൽ ആണ് അവർ നിൽക്കുന്നതെങ്കിലും എല്ലാം കേട്ടെന്ന് രണ്ടുപേരുടെയും മുഖം കണ്ടപ്പോൾ
അവർക്ക് മനസിലായി..

ഒന്നും മനസിലാവാതെ ലയ തന്നെ നോക്കി നിൽക്കുകയാണ് രാഹുലും..

” ലയ പതിയെ ചെന്ന് മാധവിന്റെ അരികിൽ ചെന്ന് അവനെ വട്ടം കെട്ടിപിടിച്ചു.. ഏട്ടൻ പേടിക്കണ്ട ഏട്ടാ… ഒരിക്കലും പഴയതൊക്കെ ആലോചിച്ച് ഏട്ടന്റെ ലയ മോള് പേടിക്കില്ല.. അന്നത്തെ പഴയ പത്തു വയസുകാരി അല്ല ലയ ഇപ്പൊ… എനിക്കറിയാം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചോദിച്ചാലും എല്ലാരുടെയും മുന്നിൽ പതറാതെ നിൽക്കാൻ ഏട്ടന്റെ കുട്ടിക്ക് ഇപ്പൊ കഴിയും… ”

ലയ വേറെന്തോ പറയാൻ വരുന്നതിനു മുന്നേ നേഴ്സ് അകത്തോട്ടു കേറി വന്നു… പേഷ്യന്റ് ഉണരുമ്പോൾ വിളിക്കണമെന്ന് പ്രത്യേകം പറഞ്ഞതല്ലേ സർ…

അവരത് പറയുമ്പോൾ മാധവ് ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു .. എന്റെ കയ്യിലെ ഗ്ലുക്കോസിന്റെ ട്രിപ്പ്‌ മാറ്റിയിട്ട് ആ നേഴ്സ് എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞു പോയി…

അവർ പോയിക്കഴിഞ്ഞിട്ടും നിശബ്ദത അവിടെയാകെ നിറഞ്ഞു നിന്നു…

ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് പിന്നീട് മാധവാണ് സംസാരിച്ചു തുടങ്ങിയത്

####################

വീണ പറഞ്ഞതനുസരിച്ച് നിന്റെ അറിവിൽ സ്വന്തം കൂടപ്പിറപ്പിനെ പോലെ കരുതിയ എന്റെ വിദ്യയെ പീഡിപ്പിച്ച കാമഭ്രാന്തൻ ആണല്ലേ… ഗായൂ.. ഞാൻ..

വിദ്യ അവളെനിക്ക് ആരായിരുന്നെന്ന് ഗായുന് അറിയോ… ഒരേ സമയം എന്റെ അമ്മയും ചേച്ചിയും കൂട്ടുകാരിയും എല്ലാമായിരുന്നവൾ.. എനിക്ക് എന്തും തുറന്ന് പറയാൻ കഴിഞ്ഞിരുന്ന എന്റെ ചങ്കത്തി… എന്റെ എല്ലാ സ്വപ്നങ്ങൾക്കും നിറം ചാലിച്ച് ഭംഗിയാക്കാൻ കൂടെ ഉണ്ടായിരുന്ന എന്റെ കൂടപ്പിറപ്പ്….

അവളെ ഞാനൊരിക്കലും മറ്റൊരു രീതിയിൽ കണ്ടിട്ടില്ല… പക്ഷെ അവൾക്ക് ചുറ്റും അങ്ങനെയൊരു കണ്ണുകളോടെ അവളെ മോഹിച്ചു നടക്കുന്ന ഒരാൾ ഉണ്ടെന്ന് ഒരിക്കൽ അവൾ തന്നെ പറഞ്ഞപ്പോഴാണ് ഞാനും അയാളിലെ ചെകുത്താനെ തിരിച്ചറിഞ്ഞത്… അന്ന് മുതൽ ഒരു നിഴലായി വിദ്യയുടെ കൂടെ എപ്പോഴും ഞാനും ഉണ്ടായിരുന്നു…

അയാൾ മഹാദേവൻ… വീണയുടെ അച്ഛൻ..

പെട്ടന്ന് മാധവൻ അങ്ങനെ പറഞ്ഞതും ഗായത്രി ഞെട്ടലോടെ ലയയെയും മാധവിനെയും മാറി മാറി നോക്കി… ഒരിക്കലും ഒരച്ഛൻ സ്വന്തം മോളെ കേറി അങ്ങനെ ചെയ്യുമോ…. ഓർക്കും തോറും ഗായത്രിക്ക്‌ തല ചുറ്റുന്നത് പോലെ തോന്നി…

അത് മനസിലാക്കി മാധവ് വന്ന് ഗായത്രിയെ ചേർത്തു പിടിച്ച്.. അവളോട്‌ ചേർന്നിരുന്നു …

ഗായൂ നീ കരുതുന്നത് പോലെ അയാൾ മഹാദേവൻ വിദ്യയുടേം ഇന്ദ്രന്റേം സ്വന്തം അച്ഛൻ അല്ല… അച്ഛന്റെ പെങ്ങളായ പദ്മിനി അമ്മായിടെ ആദ്യ വിവാഹത്തിൽ മക്കളാണ് വിദ്യയും ഇന്ദ്രനും.. വിദ്യ ക്ക്‌ ഒരു മാസം പ്രായമുള്ളപ്പോഴാണ് അവൾടെ അച്ഛൻ ഒരു ആക്സിഡന്റിൽ മരിച്ചത്.. അതുകഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോളാണ്… വീട്ടിലെ ഡ്രൈവർ ആയ അയാളെക്കൊണ്ട് പദ്മിനി അമ്മായിയെ രണ്ടാമത് വിവാഹം കഴിപ്പിച്ചത്.. അതിലുണ്ടായതാണ് വീണ…

വീടിനോടും വീട്ടുകാരോടുമുള്ള അയാളുടെ കപട സ്നേഹത്തിൽ വിശ്വസിച്ച് എല്ലാരും അങ്ങനെയൊരു വിവാഹം നടത്തിയെന്നാകും പറയേണ്ടത്…

സ്വന്തം ചോരയല്ലാത്തതു കാരണം വിദ്യയെ അയാളെപ്പോഴോ തുടങ്ങി മറ്റൊരു കണ്ണിലൂടെ കാണാൻ തുടങ്ങി.. അത് തിരിച്ചറിഞ്ഞു തുടങ്ങിയ നിമിഷം തൊട്ട് വിദ്യയും അയാളിൽ നിന്ന് അകന്നു ജീവിച്ചു..പക്ഷെ പുറമെയുള്ള എല്ലാരുടെയും കണ്ണിൽ അയാൾ സ്നേഹ സമ്പന്നനായ അച്ഛനായിരുന്നു… പലപ്പോഴും വിദ്യയെ ഒറ്റക്ക് കിട്ടുവാനായി അയാൾ തക്കം പാർത്തിരിക്കുകയായിരുന്നു.. പക്ഷെ എന്നും നിഴലുപോലെ അവൾക്ക് ചുറ്റും ഞാനുണ്ടായത് കൊണ്ട്.. അയാൾക്ക്‌ ഒന്നിനും സാധിച്ചില്ല..

പക്ഷെ അന്ന് എന്റെ പത്തൊൻപതാം പിറന്നാളിന്റെ അന്ന് എല്ലാരും അമ്പലത്തിലെ പൂജക്ക്‌ പങ്കെടുക്കാൻ വന്ന സമയത്ത്.. അമ്പല കുളപ്പടവിൽ അയാള് തന്ത്ര പരമായി വിദ്യയെ വരുത്തിക്കാൻ ശ്രമിച്ചു… പക്ഷെ അന്ന് വിദ്യക്ക്‌ പകരം അവിടേക്ക് ചെന്നെത്തിപ്പെട്ടത് എന്റെ ലയ ആണെന്ന് മാത്രം..

ഒരു പത്തു വയസ്സുകാരിയെ പെൺകുട്ടിയായി കാണാതെ പെണ്ണായി കണ്ടുകൊണ്ട്.. വിദ്യ യെ കയ്യിൽ കിട്ടാത്ത ദേഷ്യത്തിൽ അയാളെന്റെ ലയയെ…

അത് പറഞ്ഞു തീരും മുന്നേ മാധവ്… തന്റെ മുഖം ഉയർത്തി ലയയെ ഒന്ന് നോക്കി..

ഒരു പ്രതികരണവുമില്ലാതെ ശില പോലെ വിദൂരത്തേക്ക് നോക്കിയിരിക്കുകയാണ് ലയ ഒരു തുള്ളി കണ്ണുനീർ പെട്ടെന്നവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി…

എല്ലാം കേട്ട് ലയയുടെ തൊട്ടരികിലായി നിന്നിരുന്ന രാഹുലിന് പോലും അവളെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്ന് കുഴങ്ങി പോയി …

” അപ്പൊ അന്ന് വിദ്യയേച്ചിയെ മാധവാണ് ഉപദ്രവിച്ചെ എന്ന് വീണ പറഞ്ഞതോ….

വീണക്ക് ഒന്നും അറിയില്ല ഗായൂ.. അന്ന് കുളപ്പടവിൽ ഒച്ച കേട്ട് വന്ന വീണ കണ്ടത് എന്റെ നെഞ്ചിൽ കിടന്ന് പിടയുന്ന അവളുടെ ചേച്ചിയെയാണ്… അതിന് തൊട്ടപ്പുറം മാറി ബോധം കെട്ടു കിടക്കുന്ന ലയയെ ആരും കണ്ടില്ല എന്നുള്ളതാണ് സത്യം..
അന്ന് രണ്ടുപെൺകുട്ടികളുടെ ജീവനാണ് ഗായു അയാൾ തകർത്തത്…

മാധവ് അതും പറഞ്ഞു കൊണ്ട് തന്റെ മുഷ്ടി ചുരുട്ടി പകയോടെ കണ്ണുകൾ രണ്ടും ഇറുക്കി അടച്ചു… വീണ്ടും ആ നശിച്ച ദിവസത്തിലേക്ക് അവന്റെ ഓർമ്മകൾ പോയി…

(തുടരും )

 

ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!