Skip to content

ഗായത്രി – 23

kathakal in malayalam

പിന്നീട് ലയയാണ് പറഞ്ഞു തുടങ്ങിയത്.

” അന്ന് വിദ്യയേച്ചിക്ക് പകരമാണ് ഞാനങ്ങോട്ടു ചെന്നത്.. പൂജക്കിടയിൽ കുളത്തിൽ കാൽ കഴുകാൻ ചെന്നപ്പോഴാണ്… ചേച്ചിയെം കൂട്ടി കുളപ്പടവിലേക്ക് ചെല്ലാൻ അയാളെന്നോട് പറഞ്ഞത്.. അന്ന് അമ്പലത്തിലെ പൂജക്കിടയിൽ ഞാനത് ചെന്ന് പറഞ്ഞപ്പോൾ.. ചേച്ചിയുടെ കണ്ണിൽ അകാരണമായ ഒരു ഭയം ഞാൻ കണ്ടു.. ചേച്ചി വരുന്നില്ല എന്ന് പറഞ്ഞപ്പോൾ

അത് ചെന്നു പറയാനാണ് ഞാൻ വീണ്ടും കുളപ്പടവിലോട്ട് പോയത് .. ചെന്നപ്പോൾ കണ്ടത് കള്ളും കുടിച്ചിരിക്കുന്ന ബോധമില്ലാത്ത അയാളെയാണ്..

” വല്യമ്മാവ …. വിദ്യയേച്ചി വരണില്ലന്ന് പറഞ്ഞു.. ഞാൻ പൊയ്ക്കോട്ടേ… !””

“അവളങ്ങനെ പറഞ്ഞോ… ധിക്കാരി..
നീയിങ്ങ് വന്നേ ചോദിക്കട്ടെ വല്യമ്മാവൻ.. ”

അയാൾ കൈ നീട്ടി വിളിച്ചതും ലയ പതിയെ മഹാദേവനരികിലോട്ട് ചെന്നു…

കഴുകൻ കണ്ണുകളുമായി മഹാദേവൻ ലയ യെ മൊത്തമായി ഒന്നുഴിഞ്ഞു നോക്കി.. ‘കിളുന്താണെങ്കിലും എന്താ പെണ്ണ് തന്നെയല്ലേ… വിത്ത്‌… ‘

” മോള്ക്ക്‌ വല്യമ്മാവനെ ഇഷ്ടമല്ലേ… ”

പതിയെ തല ചെരിച്ചു കൊണ്ട് ലയ അയാളോട് അതേ എന്ന് പറയുമ്പോഴും ഉള്ളിൽ എന്തോ ഒരു ഭയം ലയയെ പിടികൂടിയിരുന്നു… പതിവിലും വിപരീതമായ രീതിയിലുള്ള അയാളുടെ സ്നേഹ ഭാവങ്ങൾ തന്റെ ശരീര ഭാഗങ്ങളിലുള്ള അയാളുടെ സ്പർശനങ്ങൾ എല്ലാം തെറ്റായ രീതിയിലാണെന്ന് മനസ്സിലായതും… അവൾ ചാടിയെഴുന്നേറ്റ് …

” വല്യമ്മാവ ഞാൻ അമ്മേടേം അച്ഛെടേം അരികിലോട്ട് പോണം… അവിടെ എല്ലാവരും എന്നെ അന്വേഷിക്കുന്നുണ്ടാവും… ”

ഇതും പറഞ്ഞ് ലയ എഴുന്നേൽക്കാൻ പോയതും അയാൾ അവളെ ബലമായി ചേർത്ത് പിടിച്ചു…

“പൂജയൊക്കെ കഴിയാൻ ഇനിയും അര മുക്കാൽ മണിക്കൂർ പിടിക്കും.ആരും മോളെ അന്വേഷിക്കില്ല.. അപ്പോഴേക്കും വല്യമ്മാവൻ മോൾക്ക്‌ കുറച്ചു സൂത്രങ്ങൾ പഠിപ്പിച്ചു തരാം..”

മഹാദേവൻ ഇങ്ങനെയൊക്കെ പറയുമ്പോഴും അയാളുടെ കണ്ണിലെ വൃത്തികെട്ട നോട്ടവും വഷളൻ ചിരിയും ലയയെ കൂടുതൽ പേടിപ്പിച്ചു…

എനിക്ക് പോണം… വിട്… എന്ന് പറഞ്ഞ് ലയയുടെ കയ്യിലെ മഹാദേവന്റെ പിടുത്തം വിടുവിക്കാൻ അവൾ വാവിട്ട് കരഞ്ഞു…

അപ്പോഴേക്കും അയാളുടെ രണ്ടു ബലിഷ്ട്ട മായ കൈകൾ അവളുടെ വായയെയും ബാക്കിയുള്ള ശരീര ഭാഗങ്ങളെയും വലിഞ്ഞു മുറുകിയിരുന്നു..

പാതി ബോധമുള്ള കണ്ണുകളോടെ പടവിലോട്ട് വീഴുമ്പോൾ തന്റെ ശരീരത്തിൽ സംഭവിക്കുന്നത് എന്തെന്ന് തിരിച്ചറിയാൻ പോലും കഴിയാതെ അവളവിടെ കിടന്നു…

ബോധം മറയുന്നതിന് മുന്ന് അവസാനമായി അവൾ കണ്ട മുഖം തന്റെ അടുത്തേക്ക് ഓടി വരുന്ന വിദ്യയേച്ചിയെ ആണ്… പക്ഷെ തന്റെ അടുത്ത് എത്തുന്നതിനു മുന്നേ വിദ്യയേച്ചിയെ ആരോ തലയിൽ എന്തുകൊണ്ടോ അടിച്ചു വീഴ്‌ത്തി ..

തനിക്കരികിലൂടെയാണ് അയാൾ വിദ്യയെച്ചി യെ വലിച്ചിഴച്ച് കൊണ്ടുപോയത്… ഒന്നുറക്കെ കരയാൻ പോലും കഴിയാതെ കണ്ണുകൾ രണ്ടും അടഞ്ഞ് പോയതും.. പിന്നെ ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അറിഞ്ഞില്ല..

പിന്നീട് മൂന്നാഴ്‌ച ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു.. കണ്ണ് തുറന്നപ്പോൾ തൊട്ടടുത്ത് അമ്മയും അച്ഛനും ഉണ്ടായിരുന്നെങ്കിലും.. എല്ലാരോടും സംസാരിക്കാൻ എനിക്ക് ഭയമായിരുന്നു…

അമ്മ അടുത്തില്ലാതെ ഞാനെങ്ങോട്ടും പോവില്ലായിരുന്നു… ഒരുപാട് കൗൺസിലിങ്ങുകൾ നടത്തിയെങ്കിലും അച്ഛനോടും ഏട്ടനോടും പഴയ പോലെ മിണ്ടാൻ പറ്റാതെയായി.. വീട്ടിൽ നിന്ന് ഒട്ടും പുറത്തോട്ട് പോകാതെയായി.. അവിടെ നിന്നാൽ എന്റെ അവസ്ഥ കൂടുതൽ കൂടുതൽ വഷളാവുമെന്ന് കരുതിയാണ്…
പിന്നീട് വീട് മാറി ഇങ്ങോട്ടേക്ക് വന്നത്.. പിന്നെ നീയായിരുന്നു ഗായൂ എന്നെ മാറ്റിയെടുത്തത്.. എപ്പോഴും എന്തിനും എന്റെ കൂടെ തണലായി നീയുണ്ടായിരുന്നു.

ലയ പറയുന്നതെല്ലാം കേട്ട്… ഗായത്രി പഴയതെല്ലാം പെട്ടന്ന് ഓർമ്മ വന്നു. ആദ്യമായി ലയയെ കണ്ടതും പരിചയപ്പെട്ടതും, എല്ലാരോടും സംസാരിക്കാനായി അവൾ പേടിച്ചിരുന്നതും, തന്നോട് മാത്രമേ അവൾ ഉള്ളു തുറന്ന് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്തിരുന്നുള്ളു. പിന്നീട് ലയയെ എല്ലാരുമായി സംസാരിക്കാനും കൂട്ടുകൂടിക്കാനും താൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു… അന്നെല്ലാം കരുതിയത് വീട് മാറി പുതിയ സ്ഥലത്തോട്ടെക്ക് വന്നപ്പോൾ പരിചയമില്ലാത്ത ആളുകളോട് സംസാരിക്കാനുള്ള അവളുടെ മടിയായാണ്..
പക്ഷെ അതിന് പുറകിൽ ഇങ്ങനെ ചില ദാരുണമായ കാരണങ്ങൾ ഉണ്ടാവുമെന്ന് താനൊരിക്കലും അറിഞ്ഞില്ല…

എല്ലാം പറഞ്ഞു കഴിഞ്ഞ് ഒന്നും മിണ്ടാതെ നിൽക്കുന്ന ലയയെ ഗായത്രി അവളുടെ അരികിലോട്ട് വിളിച്ചു..

” എപ്പോഴെങ്കിലും നിനക്കെന്നോട് പറയാമായിരുന്നീല്ലേടി… ഇത്രയും വിഷമങ്ങൾ ഒറ്റക്ക് മനസ്സിൽ കൊണ്ടു നടന്നു അവൾ..”

” പലപ്പോഴും പറയാനായി തീരുമാനിച്ചതാണ്..പിന്നെ നീയെങ്ങാനും എല്ലാം അറിയുമ്പോൾ അയാളെ ചെന്ന് എന്തെങ്കിലും ചെയ്താലൊന്ന് പേടിച്ചിട്ടാടീ.. ”

ലയ അത് പറഞ്ഞു നിർത്തിയതും മാധവും ഗായത്രിയും മുഖാമുഖം നോക്കിയിരുന്നു..

” ഇപ്പോഴും എല്ലാം അറിഞ്ഞിട്ടും എന്തിനാ മാധവേട്ടാ അവനെ ബാക്കി വെച്ചിരിക്കുന്നത് . വെട്ടിക്കൊല്ലണം ആ നായയെ.. മാധവേട്ടന് പറ്റില്ലെങ്കിൽ ഞാൻ നോക്കികൊള്ളാം… തീർത്തേക്കാം അവനെ..”

രാഹുലാണ് അത് പറഞ്ഞത്… അവന്റെ മുഖത്തെ ദേഷ്യം കണ്ട് ലയ ഒന്ന് പേടിച്ചു…

” അങ്ങനെ എടുത്തടിച് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല രാഹുൽ.. വിദ്യയുടെയും വീണയുടെയും ജീവൻ അയാളുടെ കൈയ്യിലാണെന്ന് ഓർത്തു കൊണ്ടാണ്.. ഞാനിതുവരെ ഒന്നും ചെയ്യാത്തത്…

പിന്നെ നിങ്ങളൊന്നും അറിയാത്ത മറ്റൊരു കാര്യം കൂടി ഇതിനുള്ളിലുണ്ട്.. ഇപ്പോഴും എവിടെയോ ജീവനോടെയുള്ള പദ്മിനി അപ്പച്ചി.. അതായത് വിദ്യയുടേം വീണയുടേം അമ്മ.. അന്ന് ഈ പ്രശ്നങ്ങൾക്കൊക്കെ ശേഷം പെട്ടന്നൊരു ദിവസം വീട് വിട്ട് പോവുകയാണെന്ന് ഒരു കത്തെഴുതി വെച്ച് പോയതാണ്.. പിന്നെ ഒരു വിവരവുമില്ല… പക്ഷെ പദ്മിനി അപ്പച്ചിക്ക് എല്ലാ സത്യവും അറിയാവുന്നത് കൊണ്ട് അയാൾ അപ്പച്ചിയെ മനഃപൂർവം അപകടപ്പെടുത്തി യാതാണോ എന്ന് എനിക്കും അച്ഛനും നല്ല സംശയമുണ്ട്.. അത് ഒന്ന് തീർച്ചപ്പെടുത്തിയിട്ട് വേണം… ബാക്കിയെല്ലാം.

അയാൾക്കെതിരെയുള്ള കരുക്കൾ ഓരോന്നായി ഞാൻ നീക്കി കൊണ്ടിരിക്കുകയാണ് രാഹുൽ ഐ ഇയധികം നാള് കാത്തിരിക്കേണ്ട മഹാദേവന്റെ അധഃപതനത്തിനായി . ”

മാധവേട്ടൻ ഇത് പറയുമ്പോഴാണ് രാഹുൽ ന് ഫോൺ വന്നു പുറത്തേക്ക് പോയതും അൽപനേരം കഴിഞ്ഞ് തിരികെ വന്നതും .

വീട്ടിൽ നിന്നാണ് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയില്ലെന്ന് ചോദിച്ചു.. മാധവേട്ടന് മാറാനുള്ള ഡ്രെസ്സും കൊണ്ടാണ് ഞങ്ങളിങ്ങോട്ട് വന്നത്… അപ്പൊ തന്നെ തിരികെ ചെല്ലണം എന്ന് പറഞ്ഞാണ് പറഞ്ഞയച്ചത്..

” എന്നാ നമുക്കിറങ്ങിയാലോ… ?”ലയയെ നോക്കി രാഹുൽ അത് പറഞ്ഞപ്പോൾ അവൾ എന്റെ കൈയ്യെടുത്ത് മാധവേട്ടന്റെ കയ്യിൽ വെച്ചുകൊണ്ട്.. “നോക്കിക്കോളണെ ഏട്ടാ.. അല്ലെങ്കിൽ വീണ്ടും എവിടെയെങ്കിലുമൊക്കെ ചെന്ന് വീഴും ഈ ഭ്രാന്തി… “എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിന്നു…

ലയയും രാഹുലും പോയതിനു ശേഷം മാധവേട്ടൻ ബാത്‌റൂമിൽ പോയി ഇട്ടിരുന്ന ഡ്രസ്സ്‌ മാറി വന്നു.. ശെരിയാണ് അത് നിറയെ ചോരയായിരുന്നു .

താഴെ വീണ് ബോധം പോവുന്നതിനു മുന്നേ ഞാൻ കണ്ടതാണ് ഏട്ടൻ ഓടി വന്ന് എന്നെ കോരിയെടുക്കുന്നത്.. പിന്നെ ഒന്നും ഓർമയുണ്ടായില്ല.. പക്ഷെ പുറകിൽ നിന്നാരോ തള്ളിയപ്പോഴാണ് ഞാൻ വീണതെന്ന് മാത്രം എനിക്ക് നന്നായി അറിയാം.. അത് മാധവേട്ടനോട് പറയണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിന്നപ്പോഴാണ്.. പെട്ടന്ന് പുറകിൽ ആരോ വന്നു പിടിച്ചത്..

മതി ഓരോന്നാലോചിച് കൊണ്ടുള്ള ഈ ഇരുപ്പ് കിടക്കാൻ നോക്ക്… മാധവ് ഗായത്രിയുടെ ഇരു ചുമലുകളിൽ കൂട്ടിപ്പിടിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

” ഉറക്കം വരുന്നില്ല ഏട്ടാ… ”

” എന്നാലേ എനിക്ക് നല്ലോണം വരുന്നുണ്ട് ഉറക്കം…
മോളാ കാലൊന്ന് നിവർത്തി വെച്ചേ ഏട്ടനൊന്ന് കിടക്കട്ടെ… ”

മാധവ് നീട്ടി വെച്ച ഗായത്രിയുടെ മടിയിലേക്ക് തല വെച്ച് കിടന്നു… ഗായത്രി പതിയെ തന്റെ കൈ വിരലുകൾ കൊണ്ട് അവന്റെ മുടികളെ തഴുകി…

“ഗായൂ ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ.. ?”

” ആദ്യം ചോദിക്ക്…ചോദ്യം കേട്ടിട്ട് ആലോചിക്കാം ഉത്തരം പറയണോ വേണ്ടയോ എന്ന്… ”

” മ്മ് മ്മ്മ്… ഇവളെ ഞാൻ… ”

“ആഹ് ചോദിക്ക്… ”

” എടീ ഞാനിത്രയും നിന്നെ വേദനിപ്പിച്ചപ്പോൾ ഒരിക്കലെങ്കിലും നീ ഞാൻ മരിച്ചു പോവാൻ ആഗ്രഹിച്ചിട്ടുണ്ടോ ??”

മാധവ് അത് ചോദിച്ചു തീരും മുന്നേ ഗായത്രി അവന്റെ വായ് കൈകൊണ്ടു പൊത്തി.. മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ കണ്ണിൽ നിന്നുമുള്ള കണ്ണുനീർ തുള്ളികളിൽ നിന്ന് മാധവിനുള്ള ഉത്തരം കിട്ടിയിരുന്നു..

” ദേ.. കരഞ്ഞു… എടി കെട്ട്യോളെ ഞാൻ ചുമ്മാ ചോദിച്ചതാണ്.. അപ്പോഴേക്കും ദേ കരച്ചിലായി പിഴിച്ചിലായി… നല്ലൊരു ദിവസമായിട്ട്.. “!!

മാധവ് എഴുന്നേറ്റിരുന്ന് അങ്ങനെ പറഞ്ഞതും…

ഗായത്രി എന്തെന്നുള്ള ഭാവത്തിൽ അവനെ തറപ്പിച്ചു നോക്കി..

” അല്ല ടെക്‌നിക്കലി നമ്മള് രണ്ടുപേരും ഒരുമിച്ചുള്ള ആദ്യത്തെ രാത്രിയാണ് ഇന്ന്.. കഴിഞ്ഞ രണ്ടു ദിവസം രണ്ടു റൂമിലായാണ് ഉറങ്ങിയത് … ഇന്ന് പക്ഷെ ഒരുമിച്ചാണ് അപ്പൊ ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്.. ”

” ആദ്യ രാത്രിയല്ല മാധവേട്ടാ ആദ്യ പ്രഭാതം ആണ് സമയം രണ്ടര ആയി… ഉറക്കം വരുന്നു എന്നല്ലേ പറഞ്ഞത് എന്റെ പൊന്നുമോൻ ഉള്ള സമയം വേണമെങ്കിൽ കിടന്നുറങ്ങാൻ നോക്ക് നല്ല കുട്ടിയായി .. ”

” ആശുപത്രി ആയി പോയി അല്ലെങ്കി ഇതിനുള്ള മറുപടി ഞാൻ വേറെ രീതിയിൽ തന്നേനെ…”

എന്തൊക്കെയൊ പറഞ്ഞു കൊണ്ട് ഗായുവിന്റെ മടിയിൽ ചാഞ്ഞ് കിടന്നുറങ്ങുന്ന മാധവിനെ ഗായു ഒരു പുഞ്ചിരിയോടെ നോക്കിയിരുന്നു…

രാവിലെ തന്നെ തുരു തുരാ ആരോ വാതിൽ വന്നു മുട്ടുന്നത് കേട്ടാണ് ഗായത്രിയും എഴുന്നേറ്റത്..നോക്കിയപ്പോൾ അടുത്ത് മാധവ് ഉണ്ടായിരുന്നില്ല.. വാതിൽ തുറന്ന് അകത്തേക്ക് വരുന്ന ആളെ കണ്ടതും ഗായത്രിക്ക്‌ ദേഷ്യം ഇരച്ചു കേറി വന്നു..

‘ കാലത്ത് തന്നെ കണി അമേരിക്കകാരി പൂതന…. ‘

” സോറി ഗായൂ ഇന്നലെ ഹോസ്പിറ്റലിലോട്ട് വരാൻ പറ്റിയില്ല.. ഇന്നലെ ഫങ്ഷന് വന്ന എല്ലാവരെയും പറഞ്ഞയച്ച് വീട്ടിലോട്ട് വന്നപ്പോൾ ലേറ്റ് ആയി.. പിന്നെ ഗായൂ ന് ബോധം വന്നു എന്ന് പറഞ്ഞപ്പോ…അമ്മയാണ് പറഞ്ഞത് നാളെ പോയി വിശദമായി കാണാമെന്ന്… ”

അമ്മുവിന്റെ പുറകിൽ നിന്നിരുന്ന വാസന്തി അമ്മായി എന്നെ നോക്കി ഒരു ഇളി പാസ്സാക്കി അമ്മു അത് പറഞ്ഞപ്പോൾ…

” അമ്മായിക്ക് ഡയബെറ്റിസ് ഉള്ളതാണ് മോളെ അതാ ഇന്നലെ രാത്രി വരാതിരുന്നത്.. ഞാൻ നന്നായി പ്രാർത്ഥിച്ചിരുന്നു മോൾക്കൊന്നും പറ്റരുതെന്ന്… ”

വാസന്തി അമ്മായി അത് പറഞ്ഞപ്പോൾ ഗായത്രി തിരികെ ഒരു ഇളി അവർക്കും നൽകി…

പെട്ടന്നാണ് ചായയും വാങ്ങി മാധവ് അകത്തോട്ടേക്ക് കേറി വന്നത്..

മാധവിനെ കണ്ടതും അമ്മു ചെറുതായി ഒന്ന് ഞെട്ടി… ” മാധവേട്ടൻ ഇതെപ്പോ എത്തി.. ഹോസ്പിറ്റലിലോട്ട്.. ”

അമ്മു അത് ചോദിച്ചതും അവൾക്കുള്ള മറുപടി കൊടുത്തത് ഗായത്രിയാണ്..

” അതിന് മാധവ് ഇന്നലെ എങ്ങോട്ടും പോയ്യില്ല അമ്മു ഇവിടെ തന്നെയുണ്ടായി…ഇന്നലെ ഹോസ്പിറ്റലിൽ എനിക്കൊപ്പം മാധവേട്ടനാണ് നിന്നത്.. ഇപ്പൊ പുറത്തോട്ട് പോയതാണ് ചായ വാങ്ങാൻ..”

ഗായത്രി പറയുന്നത് കേട്ട് അമ്മുവിന്റെ മുഖം ആകെ മാറി..

” ഇന്നലെ ലയയും രാഹുലും പറഞ്ഞത്.. ഹോസ്പിറ്റലിൽ ഗായത്രിക്കൊപ്പം.. ഗായത്രിടെ അമ്മയാണ് നിൽക്കുന്നത് എന്നാണല്ലോ… മാധവ് ഏതോ ഫ്രണ്ടിനെ കാണാൻ പോയിരിക്കുകയാണ് വരാൻ വൈകുമെന്നും പറഞ്ഞു… ”

വാസന്തി അമ്മായി പറയുന്നത് കേട്ട് ഗായത്രി മറുപടിയൊന്നും പറയാതെ അമ്മുവിനെ നോക്കി ഒന്ന് ചിരിച്ചു..

മാധവ് തനിക്ക് ഒപ്പമില്ല എന്ന വിശ്വാസത്തിൽ അമ്മു ഇന്നലെ നന്നായി ഉറങ്ങിയിട്ടുണ്ടെന്ന് ഗായത്രിക്ക്‌ മനസിലായി.. എന്തായാലും ലയയുടേം രാഹുലിന്റേം നുണ അമ്മുവിനെ പറ്റിച്ചു..

ചോര വറ്റിയത് പോലുള്ള അമ്മുവിന്റെ നിൽപ്പ് കണ്ടപ്പോൾ ഗായത്രിക്ക്‌ അവിടെ കിടന്ന് ഡാൻസ് കളിക്കാനാണ് തോന്നിയത്..

മാധവ് ആണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന രീതിയിൽ ഗായത്രിക്ക്‌ കഴിക്കാനുള്ള ചായ എടുത്തു വെക്കുകയായിരുന്നു..

പെട്ടന്നാണ് അമ്മു ഓടി വന്ന് ഞാൻ കൊടുത്തോളാം ഗായു വിന് ചായ എന്ന് പറഞ്ഞ് മാധവിന്റെ കയ്യിൽ നിന്ന് ചായ വാങ്ങിയതും അറിയാത്ത രീതിയിൽ അത് ഗായത്രിടെ ദേഹത്തോട്ട് ഒഴിച്ചതും.. ചൂടുള്ള ചായ വീണ് പൊള്ളിയ കയ്യിലോട്ട് നോക്കി നിൽക്കെ.. പ് ടെ.. എന്നുള്ള കാതടിപ്പിക്കുന്ന സൗണ്ട് കേട്ട് ഗായത്രി ഞെട്ടി തരിച്ച് നോക്കിയപ്പോൾ കണ്ടത് അടി കിട്ടിയ കവിളുമായി മാധവിനെ തന്നെ നോക്കി നിൽക്കുന്ന അമ്മുവിനെയാണ് …

(തുടരും )

 

ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.5/5 - (13 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!