പിന്നെ അവളൊന്നും ചോദിച്ചില്ല .കുറച്ചു നേരം അങ്ങനെ ഇരുന്നു.അതു കഴിഞ്ഞ് അവൾ യാത്ര പറഞ്ഞിറങ്ങി.
” എല്ലാം ശരിയാവും നീ സങ്കടപ്പെടാതെ ” അത്രയും പറഞ്ഞ് എന്റെ കവിളിൽ ഒന്ന് പിടിച്ചിട്ട് അവൾ പോയി.
ഞാൻ വെറുതെ ആ ജനൽ തുറന്ന് നോക്കി.അപ്പുറത്തും ജനൽ തുറന്ന് കിടപ്പുണ്ട്. ആളെ കാണാനില്ല.ദേവുവിനോട് പറഞ്ഞതു കൊണ്ടാവും മനസ്സിനൊരു ആശ്വാസം തോന്നുന്നുണ്ട്.
പിറ്റെ ദിവസവും ഡ്രെസ്സെടുപ്പും സ്വർണ്ണം എടുപ്പുമൊക്കെയായി തിരക്കായിരുന്നു. അസുരനെ കണ്ടതേ ഇല്ല.പാറു ഓടി നടക്കുന്നുണ്ടായിരുന്നു. അരുണേട്ടൻ എപ്പോഴും എന്റെ കണ്മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഗീത യാന്റിയും അമ്മയും ഓരോന്ന് പറഞ്ഞ് രണ്ടാളേം കളിയാക്കുന്നുണ്ട്.
ദേവൂ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കും ഞാൻ ചിരിച്ചെന്ന് വരുത്തും.
കല്യാണ ദിവസം പെട്ടെന്ന് എത്തിയ പോലെ തോന്നി.. അരുണേട്ടൻ എന്റെ ഡ്രെസിന് മാച്ച് ചെയ്യുന്ന ഷർട്ടാണ് ധരിച്ചത്. എന്നെ കാണുമ്പോഴെല്ലാം വരുണേട്ടൻ അരുണേട്ടനെ എന്തോ പറഞ്ഞ് കളിയാക്കും .പരമാവധി ഒഴിഞ്ഞ് മാറി നടക്കാൻ ശ്രമിച്ചാലും എന്തേലും കാരണമുണ്ടാക്കി അരുണേട്ടൻ മുന്നിലുണ്ടാവും.
അസുരന്റെ ഫ്രണ്ട്സ് എല്ലാം വന്നിട്ടുണ്ടായിരുന്നു. അവരിൽ കുറെ എണ്ണം കല്യാണത്തിന് വന്ന എന്റെം ദേവൂന്റേം ഫ്രണ്ട്സിന് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. ദേവേട്ടൻ അടുത്തേക്ക് വന്നതേ ഇല്ല. ഒന്നുരണ്ട് കൂട്ടുകാരികൾ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടപ്പോൾ ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് കണ്ടു.കല്യാണം കെങ്കേമമായിരുന്നു. മെറൂൺ കളർ സാരിയിൽ എന്റെ ദേവു അതിസുന്ദരിയായിരുന്നു.
കാർത്തിയേട്ടൻ ദേവൂന് താലിചാർത്തിയപ്പോൾ സന്തോഷം കൊണ്ട് കണ്ണൂനിറഞ്ഞു. ഞാൻ നോക്കുമ്പോൾ അമ്മയും ജീനയാന്റിയും എല്ലാം കണ്ണ് തുടയ്ക്കുന്നു.
ദേവുന് ഇട്ടു കൊടുക്കാനുള്ള സിന്ദൂരം ഞാനാണ് കാർത്തിയേട്ടന് എടുത്തു കൊടുത്തത്.കാർത്തിയേട്ടൻ സിന്ദൂരം എടുത്തു കഴിഞ്ഞപ്പോൾ ആരോ കയ്യിൽ തട്ടി സിന്ദൂരം മുഴുവൻ എന്റെ കയ്യിലും ഗൗണിലുമായി വീണു. എന്തു ചെയ്യും എന്ന് കരുതി ഞാൻ തിരിയുമ്പോഴേക്കും ആരോ കർച്ചീഫ് നീട്ടി. വാങ്ങിക്കഴിഞ്ഞാണ് ആളിന്റെ മുഖത്ത് നോക്കിയത് അസുരൻ.
“ദാ തുടയ്ക്ക് അല്ലേൽ പിന്നെ മുഴുവനും കളറാകും” ഞാൻ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാവും പെട്ടെന്ന് മാറിക്കളഞ്ഞു. അപ്പോഴേക്കും അരുണേട്ടൻ ഓടിയെത്തികർച്ചീഫ് നീട്ടി.
” വേണ്ട ഏട്ടാ എന്റെ കയ്യിൽ ഉണ്ട് “എന്നു പറഞ്ഞ് ഞാൻ തുടയ്ക്കാൻ തുടങ്ങി. എന്നിട്ടും അരുണേട്ടൻ അവിടെത്തന്നെ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു.
ഊണുകഴിക്കാനിരുന്നപ്പോൾ ദേവു എന്നേം അവൾക്കൊപ്പം പിടിച്ചിരുത്തി. പിന്നേം രണ്ട് മൂന്ന് സീറ്റ് ഒഴിഞ്ഞ് കിടപ്പുണ്ടായിരുന്നു. അപ്പോഴാണ് ആരോടോ സംസാരിച്ചുകൊണ്ട് അസുരൻ അങ്ങോട്ട് വന്നത്.
“ഏട്ടാ വാ ആഹാരം കഴിക്കുന്നില്ലേ ഇരിക്ക് ”
ദേവു വിളിച്ചു.
“വാ അളിയാ ഇരിക്ക് ” കാർത്തിയേട്ടൻ അങ്ങനെ പറഞ്ഞതും
സംസാരിച്ചുകൊണ്ടു നിന്ന ആളിനോട് യാത്ര പറഞ്ഞ് ചിരിച്ചു കൊണ്ട് എന്റെ അടുത്ത സീറ്റിലിരുന്നു. ഇരുന്നു കഴിഞ്ഞാണ് എന്നെ കണ്ടതെന്ന് തോന്നുന്നു. കുറച്ചു നിശബ്ദനായ പോലെ തോന്നി- ഞാനും കുനിഞ്ഞിരുന്നു.
“ഇതിപ്പോൾ എന്റെ കല്യാണമാണോ നിന്റെ കല്യണമാണോ കഴിഞ്ഞേ? “ദേവുവാണ്
“എന്താ?”
“അല്ല നിന്റെ ഈ ടെൻഷനടിച്ചുള്ള ഇരിപ്പ് കണ്ടപ്പോൾ ചോദിച്ചതാ,.” അവളത് പറഞ്ഞതും ഞാനവൾക്കൊരു കിഴുക്കു കൊടുത്തു.
അപ്പോഴാ പാറു വന്നത്.ദേവേട്ടനെ കണ്ടതും അവൾ ഓടി വന്ന് അടുത്ത സീറ്റിലിരുന്നു.പിന്നെ ചല പില സംസാരം തുടങ്ങി.അസുരൻ വലുതായിട്ട് സംസാരിക്കുന്നില്ല.ചിലതിനൊക്കെ മൂളുന്നുണ്ട് അത്ര തന്നെ. പക്ഷേ എന്റെ അടുത്തിരിക്കുന്ന വേറൊരാളുടെ മുഖം അപ്പോഴേക്കും ഇരുണ്ടിരുന്നു. മറ്റാരുടേയുമല്ല ദേവുന്റെ തന്നെ. അതിന്റെ ദേഷ്യം അവൾ അഹാരത്തിൽ തീർക്കുന്നത് കണ്ട് എനിക്ക് ചിരി വന്നു.
മണിയറ ഒരുക്കാൻ അസുരനും ഫ്രണ്ട്സും ഒരു കൊട്ട നിറയെ പൂവുമായി കാർത്തിയേട്ടന്റെ റൂമിലേക്ക് പോയി. എന്തൊക്കെയോ ബഹളങ്ങൾ അവിടെ കേൾക്കുന്നുണ്ടായിരുന്നു.കാർത്തിയേട്ടൻ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ നടന്നു. ഇടയ്ക്ക് പാറു കാർത്തിയേട്ടന്റെ റൂമിലേക്ക് ഓടുന്നതു കണ്ടു.
” ഈ കുരിപ്പ് പോയില്ലേ – ?”ദേവുവാണ്.
” അവൾ നാളെയേ പോകു” ഞാൻ ചിരിയോടെ പറഞ്ഞു. വൈകിട്ട് അരുണേട്ടന് എന്തോ അത്യാവശ്യമുള്ളതിനാൽ നേരത്തെ പോയി. അതെനിക്കൊരു ആശ്വാസമായിരുന്നു.
ഞാൻ ദേവൂനേംകൊണ്ട് എന്റെ റൂമിൽ വന്നു. അവളെ പിടിച്ച് എന്റെ അരികിൽ ഇരുത്തി. കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല
“കാർത്തു.. ”
“ഉം ”
“നിനക്ക് ദേവേട്ടനോട് ചോദിക്കാമായിരുന്നില്ലേ?”
“എന്ത്?”
“നിന്നെ സ്നേഹിക്കുന്നോ എന്ന്?”
“വേണ്ടെടി അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല: “ഞാൻ മറ്റെങ്ങോ നോക്കി പറഞ്ഞു
:അതെന്താ?”
“അത്.. അത് എന്റെ മാത്രം തോന്നലായിരുന്നു ദേവു ”
“എന്നാരു പറഞ്ഞു. ഏട്ടൻ പാവമാടീ .നിന്നെക്കുറിച്ച് പറയുമ്പോൾ ഏട്ടന്റെ മുഖത്ത് ഞാൻ കണ്ടിട്ടുണ്ട് നിന്നോടുള്ള പ്രണയം”
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
” നീ വിശ്വസിക്കില്ല എനിക്കറിയാം കാർത്തു. എന്നാലും ഏട്ടന് നിന്നെ ഇഷ്ടമല്ലെന്ന് ഞാൻ പറയില്ല”
“എല്ലാ ഇഷ്ടങ്ങൾക്കും പ്രണയം എന്ന അർത്ഥമില്ല ദേവൂസേ..” അതും പറഞ്ഞ് ഞാനവളുടെ മൂക്കിൽ പിടിച്ച് വലിച്ചു. ചിരിപ്പിക്കാൻ ശ്രമിച്ചതായിരുന്നു പക്ഷേ എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതു കണ്ടാവണം അവളും കണ്ണ് തുടച്ചത്.
അപ്പോഴാണ് കാർത്തിയേട്ടൻ എന്റെ റൂമിന്റെ മുമ്പിലൂടെ നടന്നുപോയത്. ഞാൻ ദേവുനെ കണ്ണു കാണിച്ചു.ദേവുന്റെ മുഖത്ത് നാണം നിറഞ്ഞു. ഒരു രണ്ടു മിനിട്ട് കൂടി കഴിഞ്ഞപ്പോൾ കാർത്തിയേട്ടൻ റൂമിലോട്ട് വന്ന് എന്തോ തിരയാൻ തുടങ്ങി
ഞാൻ ദേവൂനെ ചൂണ്ടിക്കാണിച്ച്” എന്താ ചേട്ടാ തപ്പുന്നത് ഇതിനെയാണോ?” എന്ന് ചോദിച്ചു: കാർത്തിയേട്ടൻ ഒരു ചമ്മിയ ചിരി ചിരിച്ചിട്ട് ഇറങ്ങിപ്പോയി
“വാ പോകാം” എന്നു പറഞ്ഞ് അവളുടെ കൈ പിടിച്ച് താഴേക്ക് ചെന്നു. സ്റെപ്പിറങ്ങി വന്നപ്പോൾ കണ്ടു അസുരനും പാറുവും കൂടി സംസാരിച്ചു നിൽക്കുന്നു. നാണം നിറഞ്ഞു നിൽക്കുന്ന അവസ്ഥയിലും ആ കാഴ്ച ദേവുവിൽ അലോസരമുണ്ടാക്കി .എനിക്ക് ഒന്നും തോന്നിയില്ല.
അസുരനെ കണ്ടതും കാർത്തിയേട്ടൻ അളിയാ എന്ന് വിളിച്ച് അടുത്തുചെന്നു
“AII the best അളിയാ ” അസുരൻ തിരിച്ച് പറഞ്ഞു
” നിന്റെ കെട്ടിയോൻ വല്ല യുദ്ധത്തിനും പോണുണ്ടോ?” ഞാൻ ദേവൂ ന്റെ ചെവിയിൽ ചോദിച്ചു. അവൾ സംശയത്തോടെ നോക്കി
“അല്ല ഓരോരുത്തർAll the best ഒക്കെ പറയുന്നത് കണ്ട് ചോദിച്ചതാ” ഞാൻ പറഞ്ഞതും അവൾ കയ്യിൽ നുളളി. നന്നായി വേദനിച്ച കാരണം ഞാൻ യ്യോ എന്ന് വിളിച്ചു പോയി. അപ്പോഴാണ് എല്ലാരുടേയും ശ്രദ്ധ എന്റെ നേരെയായത്.
അസുരനും നോക്കി. എന്നിട്ട് “പോട്ടെ മോളെ ” എന്ന് ദേവൂ നോട് പറഞ്ഞ് ഇറങ്ങി. മൗനമായൊരു യാത്ര ചോദിക്കൽ ഞാനും പ്രതീക്ഷിച്ചിരുന്നു.അതുണ്ടായില്ല.ദേവുന്റെ മുഖത്തും ഉണ്ടായിരുന്നു അ വിഷമം.മണിയറയിൽ കുറെ തമാശയൊക്കെ ഒപ്പിച്ചു വെയ്ക്കണം എന്നു കരുതിയതാണ് .അപ്പോഴത്തെ മാനസികാവസ്ഥയിൽ കഴിഞ്ഞില്ല. കയ്യിലൊരു പാൽഗ്ലാസ്സും കൊടുത്തു ദേവുനെ കാർത്തിയേട്ടന്റെ റൂമിലാക്കി
” വിജയിച്ചു വരൂ ഏട്ടത്തിയമ്മേ ” എന്ന് പറഞ്ഞ് ചിരിച്ചപ്പോൾ എന്റെ തോളിൽ തൂങ്ങി പാറുവും ഉണ്ടായിരുന്നു.
അച്ഛനും മാധവനങ്കിളും അമ്മയുമൊക്കെ അപ്പോഴും എന്തൊക്കെയോ തമാശകൾ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ റൂമിലേക്ക് നടന്നു.
” കാർത്തു ഞാനിന്ന് നിന്റെ കൂടെ കിടന്നോട്ടെ?”പാറുവാണ്. ഞാൻ തിരിഞ്ഞു നോക്കി ഉം എന്ന് പറഞ്ഞ് കൈനീട്ടി. എന്റെ കയ്യിൽ പിടിച്ച് അവളും കൂടെ വന്നു.
റൂമിലേക്ക് വന്നപ്പോൾ അവളുടെ ശ്രദ്ധ ആദ്യം പോയത് ജനലിലേക്കാണ് .
” ഇത് കൊള്ളാലോ ജനൽ തുറന്നിട്ടാൽ അപ്പുറത്തെ കാര്യങ്ങൾ മുഴുവൻ അറിയാലോ?” അതും പറഞ്ഞ് അവൾ ജനലിനടുത്ത് ചെന്ന് നോക്കി. ഞാൻ നോക്കുമ്പോൾ അപ്പുറത്തും ജനൽ തുറന്നു കിടക്കുവാണ്.
പെട്ടെന്നാണ് അസുരൻ നടക്കുന്നത് പാറു കണ്ടത്.
“ദേവേട്ടൻ .. ദേവേട്ടന്റെ റൂമാണോ അത്?”
അവൾ അതിശയത്തോടെ ചോദിച്ചു
ഞാൻ ഉം എന്ന് അലസമായി മൂളി. പാറുവിന് സന്തോഷം കൊണ്ട് വട്ടായ പോലെ തോന്നി. അവൾ ജനലിൽ പിടിച്ച് “ചേട്ടാ ചേട്ടോയ്” എന്നൊക്കെ കൂവാൻ തുടങ്ങി.ഞാൻ എത്ര തടയാൻ ശ്രമിച്ചിട്ടും നടന്നില്ല. സഹികെട്ട് ഞാൻ വാഷ് റൂമിലേക്ക് പോയി.
വാഷ് റൂമിൽ നിന്ന് മടങ്ങി വരുമ്പോൾ പാറു ജനലിൽക്കൂടി ചിരിച്ചു കൊണ്ട് അതെ എന്നൊക്കെ പറയുന്നു.ഞാൻ ജനലിനടുത്തേക്ക് ചെന്നു .മറുവശത്ത് അസുരൻ നിൽക്കുന്നു എന്നെ കണ്ടതും പാറു ” ദേ കാർത്തു ദേവേട്ടൻ” എന്നു പറഞ്ഞു. ഞാൻ അസുരനെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി. കിടക്കാം എന്ന് പാറു നോട് പറഞ്ഞു.
” നീ കിടന്നോ ഞാൻ വന്നോളാം എന്ന് പറഞ്ഞ് അവൾ വീണ്ടും ജനലിൽ പിടിച്ചു നിന്നു.പിന്നെ ഞാനൊന്നും മിണ്ടിയില്ല. കണ്ണടച്ച് കിടന്നു
രാവിലെ ഉറക്കമുണർന് നോക്കുമ്പോൾ പാറു എന്നെ കെട്ടിപ്പിടിച്ച് കിടക്കുന്നു. ഞാൻ വെറുതെ ജനലിലേക്ക് നോക്കി അപ്പുറത്തെ ജനൽ അടച്ചിരിക്കുന്നു. ഇന്നലെ എപ്പൊഴാണാവോ കിടന്നത്? അതും ചിന്തിച്ച് ഞാൻ എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോയി.
കുളിച്ച വൃത്തിയായി താഴെക്ക് ചെന്നപ്പോൾ അരുണേട്ടൻ സെറ്റിയിലിരിക്കുന്നു. എന്നെ കണ്ടതോടെ മുഖം വിടർന്നു. “ഇന്നലെ കമ്പിനിയിൽ കുറച്ച് അത്യാവശ്യം ഉണ്ടായിരുന്നു അതാ പോയത് “അരുണേട്ടൻ എന്നോടെന്ന പോലെ പറഞ്ഞു ഞാനൊന്ന് ചിരിച്ചെന്ന് വരുത്തി.
അടുക്കളയിൽ ചെന്നപ്പോൾ ദേവു ദേ കുളിച്ചൊരുങ്ങി ടിപ്പിക്കൽ പുതുപ്പെണ്ണായി നിന്ന് ദോശ ചുടുന്നു
“ഒരു ചൂലെടുത്ത് ആ പുരപ്പുറം കൂടി തൂക്കെടി “ഞാനത് പറഞ്ഞതും എല്ലാരും ചിരിയായി.
” ഇന്ന് എല്ലാർക്കും ഇവിടെയാ ആഹാരം.നീയും കൂടി വന്നൊന്ന് സഹായിച്ചേ” അമ്മയാണ്
ഞാനും ചിരിച്ചോണ്ട് കൂടെ ചേർന്നു.
കാർത്തിയേട്ടൻ വെള്ളം കുടിക്കാനായി വന്നു.
“ങ്ങേ നീയല്ലേ നേരത്തെ വന്ന് വെള്ളം കുടിച്ചത് ” അമ്മയാണ് .കാർത്തിയേട്ടൻ ഒരു ചമ്മിയ ചിരി ചിരിച്ചു “അത് പിന്നെ ദാഹം.”
ഉം കാണും കാണും എന്റെ പൊന്നമ്മേ ഇതിനെ ഇങ്ങനെ നിർത്തി ദോശ ചുടീക്കാതെ കാർത്തിയേട്ടന്റെ അടുത്തു പോയി ഇരിക്കാൻ പറഅല്ലേൽ ചിലപ്പോ ഏട്ടന് ദാഹം തീർക്കാൻ ഇവിടുത്തെ കിണറ്റിലെ വെള്ളം പോരാതെ വരും “. ഞാനത് പറഞ്ഞപ്പോഴാണ് അമ്മയ്ക്കും കാര്യം പിടികിട്ടിയത്. അമ്മ ദേവു നോട്”
മോള് കുറെ നേരമായില്ലേ വന്നിട്ട് ചെല്ല് ചെന്ന് കാർത്തിക്ക് എന്തേലും ആവശ്യമുണ്ടോ എന്ന് ചോദിക്ക് ” എന്ന് പറഞ്ഞു.
ദേവു വേണ്ടമ്മേ എന്നൊക്കെ പറഞ്ഞെങ്കിലും ഞാനും അമ്മയും കൂടി അവളെ ഉന്തിത്തള്ളിവിട്ടു.
കുറച്ചു കഴിഞ്ഞ് അസുരനും ബാലനങ്കിളും ജീനയാന്റിയും എത്തി. ജീനയാന്റി ദേവുനെ കണ്ട ഉടനെ അവളെ ചേർത്തു പിടിച്ച് ഉമ്മ വയ്ക്കുന്നത് കണ്ടു.
“എന്റെ പൊന്നാന്റി അവൾ ഇന്നലെ രാത്രിയല്ലേ ഇങ്ങോട്ട് വന്നത് “ഞാനതു പറഞ്ഞതും ആന്റി എന്നെ കെട്ടിപ്പിടിച്ചു.
ആഹാരം കഴിക്കാൻ എല്ലാരും ഒരുമിച്ചാണ് ഇരുന്നത്. അരുണേട്ടൻ എന്റെ അടുത്തുവന്നിരുന്നു.പാറു അസുരന്റെ അടുത്തും. അരുണേട്ടൻ എന്തൊക്കെയോ തമാശകൾ പറഞ്ഞു. ഇടയ്ക്ക് കുറച്ചു കൂടി കഴിക്ക് എന്നൊക്കെ പറഞ്ഞ് എന്നെ നിർബന്ധിപ്പിച്ച് കഴിപ്പിക്കാൻ തുടങ്ങി.ഞാൻ അസുരനെ നോക്കി.തമാശയൊക്കെ ആസ്വദിച്ച് കഴിക്കുന്നു. എന്നോട് ഇഷ്ടമുണ്ടായിരുന്നേൽ തീർച്ചയായും ഒരു കുശുമ്പ് തോന്നേണ്ടതല്ലേ. ഞാനും കുറച്ച് കാര്യമായി തന്നെ അരുണേട്ടനോട് മിണ്ടി.ദേവു മിഴിച്ചു നോക്കുന്നുണ്ടായിരുന്നു.അസുരനെ നോക്കുമ്പോൾ ഞങ്ങൾ പറയുന്നത് കേട്ട് ചിരിക്കുന്നുണ്ട്.ദേവു നോട് കാര്യം പറയുന്നുണ്ട്. പാറു പറയുന്നതിന് തല കുലുക്കുന്നുണ്ട്. പിന്നെ സഹിച്ചില്ല ഞാൻ എഴുന്നേറ്റ് കൈ കഴുകാൻ പോയി.പോണ പോക്കിന് രണ്ടെണ്ണം പൊട്ടിച്ചിട്ട് പോയാലോ എന്നു വരെ ചിന്തിച്ചു പോയി
(തുടരും…..)
ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission