Skip to content

വരലക്ഷ്മി – ഭാഗം 1

വരലക്ഷ്മി Malayalam Novel

” ലച്ചൂ ഒന്ന് വേഗം എണീക്ക്.. എല്ലാരും കുളിച്ചു, ഇനി നീ മാത്രേ ഒള്ളൂ ട്ടാ..”

ഈ ചേച്ചി ഉറങ്ങാനും സമ്മതിക്കില്ല.. “നിന്നെ പെണ്ണ് കാണാൻ വരുന്നതിന് ഞാൻ എന്തിനാ ടീ കുളിക്കുന്നെ.. നീ കുളിച്ചാൽ പോരെ..”

“ഇനി നിന്റെ മണമെങ്ങാനും അടിച്ചിട്ട്, ചെക്കൻ എന്നെ വേണ്ടാന്ന് പറഞ്ഞാലോ.. നീ പോയി കുളിക്കുന്നുണ്ടോ, ഇല്ലേൽ ഞാനിപ്പോ അച്ഛനെ വിളിക്കും..”

ഈ പെണ്ണ് സമ്മതിക്കില്ല..

“ഈശ്വരാ ആ ചെക്കന് ഇവളെ ഇഷ്ടാകണേ.. ഇവളെ കെട്ടിച്ച് വിട്ടിട്ട് വേണം മനഃസമാധാനത്തോടെ ഒന്ന് കിടന്നുറങ്ങാൻ..”

പത്തു മിനിറ്റിൽ കുളിയും പല്ല് തേപ്പും കഴിഞ്ഞു.. പക്ഷെ തനു(എന്റെ ചേച്ചി) അവിടെ യുദ്ധം തന്നെ യുദ്ധം.. പാവം വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ട് ഒരു സാരി ചുറ്റാൻ..

“നോക്കി നിൽക്കാതെ ഒന്ന് വന്ന് സഹായിക്കെടീ ദുഷ്ടേ..”

“എനിക്കെങ്ങും മേലാ.. നിന്നോടാരാ ഈ പുരാതന വേഷം എടുക്കാൻ പറഞ്ഞത്, വല്ല ചുരിദാറും എടുത്താ പോരായിരുന്നോ..”

“എന്റെ ലച്ചൂ.. അറ്റ്ലീസ്റ്റ് ഈ സാധനം ഒന്ന് അഴിച്ചെങ്കിലും താ..”

അവളാകെ പെട്ട് നിൽപ്പുണ്ട്.. ഇതിലിപ്പോ ഞാൻ കൈ വച്ചിട്ടും കാര്യമില്ല.. അറിയാവുന്ന ആരേലും തന്നെ വിളിക്കണം..

പുറത്ത് പെണ്ണുങ്ങളുടെ ഒച്ചപ്പാട് കേൾക്കുന്നുണ്ട്.. ആരേലും സഹായിക്കാതിരിക്കില്ല..

വാതിൽ മെല്ലെ തുറന്ന് തല പുറത്തേക്കിട്ടപ്പോഴല്ലേ രസം, മലവെള്ളപാച്ചിൽ പോലെ അകത്തേക്ക് തള്ളിക്കേറാൻ നിൽക്കുന്നു ആന്റിമാർ.. ഇപ്പൊ അകത്തേക്ക് കേറിയാൽ അവളുടെ കോലം കണ്ട് എല്ലാം ബോധം കേട്ടത് തന്നെ.. അതോണ്ട് ഞാൻ അപ്പച്ചിയെ മാത്രം തോണ്ടി വിളിച്ച് അകത്തേക്ക് കയറ്റി..

വാതിലടച്ച് തിരിയുമ്പോഴുണ്ട്, അപച്ചി ആ അഞ്ചര മീറ്റർ തുണി കയ്യിലെടുത്ത്, കാലു കൊണ്ട് ചവിട്ടി പിടിച്ച്, എന്തൊക്കെയോ ഗോഷ്ഠി കാട്ടി, ഒടുവിൽ അവളെ പെണ്ണാക്കി മാറ്റി.. ഭാഗ്യം, ഇല്ലേൽ ഈ പെണ്ണ് കാണലൊക്കെ വെറുതേയായേനെ..

“മോളിനി വാതിൽ തുറന്ന് കൊടുക്ക്.. അവരൊക്കെ കാണട്ടെ..”

വാതിൽ തുറക്കേണ്ട താമസം, എല്ലാരും ഇടിച്ച് കേറി.. ഒക്കെ അയൽക്കാരാ.. കണ്ടാൽ തോന്നും, തനൂനെ ഇവരൊക്കെ ആദ്യായി കാണുവാന്ന്..

പെട്ടെന്നാണ് പുറത്തൊരു ഒച്ചയും ബഹളവും.. കാറ് വരുന്ന ശബ്ദമൊക്കെ കേൾക്കുന്നു..

“ചെക്കന്റെ കൂട്ടർ വന്നെന്ന് തോന്നുന്നു..”

അടുത്ത സെക്കന്റിൽ ആന്റിമാരൊക്കെ പുറത്തേക്കോടി.. ചെക്കനെ കാണാൻ..

ഞാനും വെറുതെയൊന്ന് പോയി നിന്ന് നോക്കി.. അച്ഛന്റെ ഉറ്റ ചങ്ങാതി സതീശൻ അങ്കിളിന്റെ മോനാണ് ചെക്കൻ.. ഡോക്ടറാ.. അങ്കിൾ ഇടക്കൊക്കെ വീട്ടിലേക്ക് വരാറുണ്ടെങ്കിലും മക്കളെ ഇത് വരെ കൊണ്ട് വന്നിട്ടില്ല.. വൈഫിനേയും കണ്ടിട്ടില്ല..

ഇങ്ങനെ ആലോചന മുന്നോട്ട് വച്ചതും അങ്കിൾ തന്നെയാണ്.. നിരഞ്ജൻ ചേട്ടന്റെ, അതായത് തനൂനെ കെട്ടാൻ പോണ ചെക്കന്റെ, ഫോട്ടോയൊക്കെ കണ്ടിരുന്നു.. പക്ഷെ നേരിൽ കാണാതെ ഒരു സമാധാനമില്ല..

വേറൊന്നും കൊണ്ടല്ല.. ഫോട്ടോയിൽ കണ്ടപ്പോ ചെക്കന് മുടിഞ്ഞ ലുക്ക്.. സതീശൻ അങ്കിളിനാണേൽ അത്രക്ക് ലുക്കും ഇല്ല.. അപ്പൊ ഒന്ന് കണ്ടല്ലേ പറ്റൂ..

ജനാല വഴി ഞാനൊന്ന് എത്തി നോക്കി.. രണ്ട് ഇന്നോവാ കാർ വന്ന് നിന്നിട്ടുണ്ട്..

മുന്നിലത്തെ വണ്ടിയിൽ നിന്നും ഡ്രൈവർ സീറ്റിൽ നിന്നും ഒരു ചെക്കൻ പുറത്തേക്കിറങ്ങി.. ബ്ലാക്ക് ഷർട്ടും ബ്ലൂ പാന്റുമാണ് വേഷം.. ഇതിനാണോ ഞങ്ങളിത്ര കഷ്ടപ്പെട്ട് ഒരുങ്ങിയെ.. ഫോട്ടോയിൽ കണ്ട പോലെ താടിയൊന്നും ഇല്ല എങ്കിലും, ഒരു മാസ് ലുക്കുണ്ട്..

ഇത് തന്നാണോ കക്ഷി..

അപ്പോഴാണ് അപ്പുറത്തെ വശത്തെ വാതിൽ തുറന്ന്, നിറഞ്ഞ ചിരിയോടെ പുറത്തിറങ്ങുന്നു വേറൊരു ചെക്കൻ..

“ഇതെന്താ രണ്ട് ചെക്കന്മാരോ..”

“ഇതാ ടീ പയ്യൻ.. മറ്റേത് അവന്റെ അനിയനാ..” അടുത്ത നിന്ന അമ്മച്ചിയാണ് പറഞ്ഞു തന്നത്..

ഇപ്പൊ വന്ന കക്ഷി മുണ്ടും ഷർട്ടും ഇട്ട്, കണ്ടാലേ അറിയാം, പെണ്ണ് കാണാൻ തന്നെ.. അപ്പൊ ഇതാണ് നിരഞ്ജൻ ചേട്ടൻ..

മറ്റേത് അനിയൻ, സഞ്ജയ്.. ആളിന് എന്തോ സങ്കടത്തിന്റെ അസുഖമുണ്ടെന്ന് തോന്നുന്നു.. ചിരിക്കുന്ന പോയിട്ട് ആകെ മൊത്തമൊരു പുച്ഛ ഭാവം.. ഹും..

എന്തൊക്കെയായാലും നിരഞ്ജൻ ചേട്ടൻ പൊളി തന്നെ.. ചേച്ചിക്കും ചേരും..

ഇവരൊക്കെ വന്നിട്ടും ൻറെ അച്ഛനെ കാണുന്നില്ലല്ലോ.. സാധാരണ സതീശൻ അങ്കിളിനെ കണ്ടാൽ ഓടി തലയിലെടുത്തോണ്ട് നടക്കേണ്ടതാണല്ലോ..

പറഞ്ഞു തീർന്നില്ല, ആൾക്കൂട്ടത്തിനിടയിലൂടെ ഓടി വരുന്നു എന്റെ ഡാഡിപ്പടി..

വന്ന പാടെ തുടങ്ങി, ചെക്കന് കൈ കൊടുക്കാനും, കെട്ടി പിടിക്കാനും.. പിന്നിലെ കാറിൽ നിന്നും ഇറങ്ങി വരുന്നുണ്ട് സതീശൻ അങ്കിൾ.. അടുത്ത കെട്ടിപ്പിടുത്തം അവിടെയാണ്.. പിന്നാലെയുണ്ട് അങ്കിളിന്റെ വൈഫ്.. ഭാഗ്യം, അച്ഛൻ കെട്ടിപ്പിടിച്ചില്ല.. ഇല്ലേൽ ഈ ഒരുങ്ങിയതൊക്കെ വേസ്റ്റ് ആയേനെ..

“വന്ന പാടെ നിൽക്കാതെ എല്ലാരും അകത്തേക്ക് കേറി വാ..”

എന്റെ അമ്മയും കൂട്ടത്തിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു..

എല്ലാരും അകത്തേക്ക് കേറാൻ തുടങ്ങിയതും ഞാൻ നേരെ മുറിയിലേക്കോടി…

(തുടരും)

വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.6/5 - (18 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!