Skip to content

അവിക – 11

അവിക

ബോധം വരുമ്പോൾ കല്യാണിയമ്മ ഉണ്ടായിരുന്നു അവളുടെ അടുത്ത്,… അവരുടെ മിഴികൾ നിറഞ്ഞിരുന്നു,..

“ഞാൻ പറയാറില്ലേ കുട്ടി, നന്നായി ഭക്ഷണം കഴിക്കണമെന്ന്,.. അതോണ്ടല്ലേ തല കറങ്ങി വീഴണതൊക്കെ,.. ഞാൻ അമ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ട് !”

അവിക ഞെട്ടലിൽ കല്ല്യാണി അമ്മയെ നോക്കി,..

“എനിക്കൊരു കുഴപ്പവും ഇല്ല,.. ഞാൻ ഓക്കേ ആണ്,.. ”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ, അമ്മ ഇപ്പോൾ എത്തും,.. ”

“എന്തിനാ കല്ല്യാണി അമ്മേ, അമ്മേനെ വിളിക്കാൻ പോയത്,.. അമ്മയ്ക്ക് ഹോസ്പിറ്റലിൽ തിരക്കുള്ളതല്ലേ,.. !”

“തിരക്കുണ്ടെന്ന് കരുതി, സ്വന്തം മോളുടെ കാര്യം നോക്കണ്ടേ,.. ”

“ഞാൻ പറഞ്ഞില്ലേ, എനിക്കൊരു കുഴപ്പവും ഇല്ലാന്ന്,.. കല്ല്യാണി അമ്മ അമ്മയെ വിളിച്ചു വരണ്ടാന്നു പറയ്,.. ”

“അതെങ്ങനാ മോളെ ഞാൻ,.. ”

“വിളിച്ചു പറ കല്ല്യാണി അമ്മേ, എനിക്ക് ജസ്റ്റ്‌ ബി പി കുറഞ്ഞതാ, എനിക്ക് ഉപ്പിട്ട കഞ്ഞിവെള്ളം ഇത്തിരി തന്നാൽ മതി,.. ”

കല്ല്യാണി അമ്മ അടുക്കളയിലേക്ക് പോയി,. പത്ര കട്ടിങ്സ് ആരും കാണാതെ മാറ്റണം,..
അതാണ് ഇപ്പോൾ അത്യാവിശം,…

***********
“നിങ്ങളാ എന്റെ അമലേച്ചിയെ കൊന്നത്,.. എന്റെ ചേച്ചി സൂയിസൈഡ് ചെയ്യാൻ കാരണം നിങ്ങളാ,… ”

അവൻ കരയുമെന്നായി,…
“നിനക്കെല്ലാം അറിയാവുന്നത് അല്ലേ മോളെ,. എന്നിട്ടും നീയെന്നോട്,.. ചെയ്യാത്ത തെറ്റിനാ, ഞാൻ 6 മാസം ജയിലിൽ കിടന്നത്,.. ”

“നിങ്ങൾക്ക് അപ്പോഴും വിഷമം ജയിലിൽ കിടന്നതിനാ, അല്ലാതെ എന്റെ ചേച്ചി പോയത്കൊണ്ടല്ല,.. ”

“അഖില പ്ലീസ് ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്നറിഞ്ഞിട്ടും നീ എന്താ ഇങ്ങനൊക്കെ പറയണത്,.. ”

“അതേ, നിങ്ങളൊരു തെറ്റും ചെയ്തിട്ടില്ല,. തെറ്റ് പറ്റിയത് ഞങ്ങൾക്കാ, നിങ്ങളെപ്പോലെ പണത്തിന്റെ മീതെ കിടന്നുറങ്ങിയവരെ ഒന്നും വിശ്വസിക്കരുതായിരുന്നു,… ”

അവൻ നിസഹായനായി നിന്നതേ ഉള്ളൂ,..
“മതി,… നിർത്ത് രണ്ടാളും,.. എനിക്കല്പം സ്വസ്ഥത താ,. മകളെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന എന്താണെന്ന് പറഞ്ഞാൽ കിഷോറേ നിനക്ക് മനസിലാവില്ല,.. പുതിയൊരു ജീവിതം തേടുന്നതിൽ തെറ്റില്ല,. പക്ഷേ അതെന്റെ മോളുടെ ആത്മാവിനെ പോലും ചവിട്ടി മെതിച്ചുകൊണ്ടാകരുത്,… ”

“അമ്മേ, ഞാൻ, . ”

“മതി,.. ” അവർ അവനെ തടഞ്ഞു,.. കിഷോർ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ പുറത്തേക്കിറങ്ങി,…

“നിനക്കെന്നെ അറിഞ്ഞൂടെ അമലേ,.” അവന്റെ ശബ്ദമിടറി,..
*******
അവിക പത്രവാർത്ത അരിച്ചുപെറുക്കി വായിച്ചു,.. “ഷീ വാസ് സെക്ഷ്വലി അഭ്യൂസ്ഡ്,.. ”

അവിക തളർന്നു പോയി,. കിഷോർ ഇത്രയ്ക്കു നീചനായിരുന്നോ,.. ഞാൻ മാത്രമല്ല അവന്റെ ഇര,.. അമലയും അവന്റെ കൈകളാൽ പിച്ചിച്ചീന്തപ്പെട്ടവളാണ് ,.. അവളെ അവൻ ഒരു താലിച്ചരടിൽ ഒതുക്കിയെങ്കിൽ തന്റെ അവസ്ഥ ഇപ്പോൾ അതല്ല,.. അവികയുടെ ഫോൺ റിങ് ചെയ്തു,.. കിഷോറാണ്, അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല,.. അവിക കോൾ കട്ട്‌ ചെയ്തു,. കിഷോറിന് നിരാശ തോന്നി എങ്കിലും അവൻ ഒരിക്കൽ കൂടി ശ്രമിച്ചു,.. അവിക ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു,…

“എന്തൊരു വിധിയാണ് ദൈവമേ എന്റേത്,.. താൻ തളർന്നു പോകുകയാണ്,.. കിഷോറിനോട് ഇനി ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല തനിക്ക്,. അമല കിഷോറിന്റെ ഭാര്യയാണെന്നറിഞ്ഞപ്പോൾ അവനാ കാര്യം തന്റെ അടുത്ത് തുറന്നു പറയാത്തതിൽ ആയിരുന്നു ദുഃഖം അനുഭവപ്പെട്ടത്,.. എന്നാൽ ഇപ്പോൾ,. തന്നെപ്പോലെ മറ്റൊരു പെണ്ണും അവന്റെ ക്രൂരതയ്ക്ക് ഇരയാണെന്നറിഞ്ഞപ്പോൾ,.. ഇല്ല കിഷോർ നിന്നിൽ നിന്ന് എനിക്കും അമലയ്ക്കും ലഭിക്കാതെ പോയ നീതി,.. അവൾക്ക് വേണ്ടി ഞാൻ നിന്നോട് പ്രതികാരം ചെയ്യും കിഷോർ,.. ഈ ജന്മം നീ ശാന്തമായി മരിക്കില്ല,.. ഞാനതിന് അനുവദിക്കില്ല,..

അവികയ്ക്ക് ഒരു മനം പുരട്ടൽ അനുഭവപ്പെട്ടു…
***—****–****
കിഷോർ സിറ്റി ഹോസ്പിറ്റലിന് മുൻപിൽ ഓട്ടോ ഇറങ്ങി,… പടി കയറാൻ നേരം അവന്റെ കാലുകൾ വിറച്ചു,..

ഏഴ് വർഷങ്ങൾക്ക് ശേഷം അവികയെ കാണുമ്പോൾ അത് ഇങ്ങനെയായിരിക്കുമെന്ന് കരുതിയില്ല,.
*****—-*****
തന്റെ സംശയം ഇപ്പോൾ ബലപ്പെടുകയാണ്,.. തന്റെ ഉദരത്തിൽ ഒരു ജീവൻ കൂടി ജന്മമെടുത്തിരിക്കുന്നു,..

ഈ അവസ്ഥയിൽ സന്തോഷിക്കണോ ദുഖിക്കണോ എന്നറിയില്ല,.. പക്ഷേ തന്റെ വയറ്റിൽ വളരുന്നത് പാപത്തിന്റെ സന്തതി ആണ്,… ആ ദുഷ്ടന്റെ കുഞ്ഞ്,… അതിന് ഈ ഭൂമിയിൽ ജനിക്കാൻ അവകാശമുണ്ടോ എന്നറിയില്ല,.. പക്ഷേ താൻ ഇപ്പോൾ ഒരമ്മയാണ്,… പക്ഷേ ഈ കാര്യം തന്റെ അമ്മ അറിഞ്ഞാൽ,.. എന്റെ കുഞ്ഞിനെ ഈ ഭൂമിയിൽ ജനിക്കാൻ അനുവദിക്കില്ല,… വാതിലിലെ മുട്ടൽ കേട്ട് അവിക ഞെട്ടലിൽ നിന്നു,.. അവിക മുഖം കഴുകി,.. മുഖം തുടച്ചുകൊണ്ടാണവൾ പുറത്തേക്കിറങ്ങിയത്,.. തന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അമ്മയെ കാണിക്കാൻ അവൾ ആഗ്രഹിച്ചില്ല,..

“നിനക്കെന്താ പറ്റിയത്,.. മുഖമാകെ വിളറിയിട്ടുണ്ടല്ലോ,.. ”
“എനിക്കൊന്നുമില്ല അമ്മേ,.. ”

“കല്യാണിയമ്മ പറഞ്ഞതോ നിനക്ക് തലകറക്കമെന്തോ ഉണ്ടെന്ന്,.. ഇങ്ങ് വാ ഞാനൊന്ന് നോക്കട്ടെ,.. ”

“അതൊന്നും വേണ്ട, ഞാൻ ഇന്ന് ഉച്ചക്ക് ഫുഡ്‌ കഴിച്ചില്ല അതിന്റെയാ.. ബി പി കുറഞ്ഞതാ,.. ”

“അത് നിനക്കെങ്ങനെ അറിയാം ?”
“എനിക്കറിഞ്ഞൂടെ, ഒന്നൂല്ലേലും ഞാനൊരു ഡോക്ടറുടെ മകളല്ലേ,.. ”

“ആരോഗ്യത്തിന്റെ കാര്യത്തിൽ ഇങ്ങനെ മുൻവിധികളൊന്നും പാടില്ല.. ഞാൻ ഒന്ന് പരിശോധിച്ചു നോക്കട്ടെ, ”

“വേണ്ടമ്മേ എനിക്ക് പ്രശ്നമൊന്നും ഇല്ല,.. കുറച്ചു പഠിക്കാനുണ്ട്,… ”

“ഇൻജെക്ഷൻ ഒന്നും തരുന്നില്ലെടോ, പിന്നെന്തിനാ പേടിക്കണേ,… ”

“ചിലപ്പോൾ അമ്മ ഇൻജെക്ഷൻ എടുത്താലോ . ”

അവിക വാതിലടച്ചു,.. ഇനി എത്ര കാലത്തേക്കെല്ലാം മറച്ചു പിടിക്കാൻ തനിക്ക് കഴിയും,.. അവിക ശബ്ദമടക്കി കരഞ്ഞു,…

******
അവിക മെഡിക്കൽ സ്റ്റാറിന് മുൻപിൽ നിന്നു,.. എങ്ങനെയാണ് താൻ പ്രെഗ്നൻസി ടെസ്റ്റ്‌ കിറ്റ് വാങ്ങിക്കുക,.. ഒന്നാമത് താൻ സ്കൂൾ യൂണിഫോമിലും ആണ്,.. ആരെങ്കിലും അറിഞ്ഞു അമ്മയോട് പറഞ്ഞാൽ തീർന്നു,.. പക്ഷേ നാളുകളായി രൂപപ്പെട്ട സംശയം ഉറപ്പ് വരുത്തണം,. താനൊരു അമ്മയാണോ എന്നത്,..

“ഹായ് അവിക,.. ” അവൾ ഞെട്ടലിൽ തിരിഞ്ഞു നോക്കി,. അർജുൻ.. ഇപ്പോൾ അവൻ തന്റെ പുറകിൽ നിന്നേ മാറുന്നില്ല,.. നീതു ഒക്കെ പറഞ്ഞത് പോലെ ഇനി ഇവന്
എന്നോടെന്തെങ്കിലും ഫീലിംഗ്സ് ഉണ്ടോ,..

“ഹലോ അർജുൻ !” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,…

“താനെന്താ ഇവിടെ നിൽക്കുന്നത്, എന്തെങ്കിലും വാങ്ങിക്കാനുണ്ടോ,.. ”

“അത്,.. ഉണ്ട്,.. “അവൾ പെട്ടന്ന് പറഞ്ഞു

“സാനിറ്ററി നാപ്കിൻ വല്ലതും ആണോ ?” എന്ത് കൂൾ ആയിട്ടാണ് അവൻ ചോദിച്ചത്,.. ഇവനെന്തായാലും തന്നെ വിടാൻ തൽക്കാലം ഉദ്ദേശമൊന്നും ഇല്ല,.. പ്രെഗ്നൻസി കിറ്റ് ആണെന്ന് പറഞ്ഞാൽ, എല്ലാം എല്ലാരും അറിയും,..

“താനെന്താ ആലോചിക്കണത് അതാണോ ?”

“ഹാ,.. ” അങ്ങനെ പറയാനാണ് തോന്നിയത്..
“ഇത്രേ ഉള്ളോ, ഇതിനെന്താ ഇത്ര നാണിക്കാൻ.. ഞാൻ പോയി വാങ്ങീട്ട് വരാം.. ബ്രാൻഡ് ഏതാ വേണ്ടേ ?”

“എന്ത് ??”

“ബ്രാൻഡ് യാർ?,.. ”

“ഏതേലും വാങ്ങിച്ചാൽ മതി,.. ”

രണ്ടു മാസങ്ങളായി പീരിയഡ്‌സ് പോലും ആവാത്ത തനിക്കെന്തിനാണ് സാനിറ്ററി നാപ്കിൻ,.. പക്ഷേ വേറെ രക്ഷയില്ല,…

“ചേട്ടാ, ഒരു വിസ്പർ,.. ” അടുത്ത് നിന്ന ആൾ അവനെ ഗൂഢമായി നോക്കി,..

“ചേട്ടന്റെ വീട്ടിലെന്താ പെൺകുട്ടികൾ ഇല്ലേ,.. ”
അയാൾ തലകുനിച്ച് ഇറങ്ങിപ്പോയി,..

“താങ്ക്സ് ചേട്ടാ,.. ”
അവൻ മെഡിക്കൽ ഷോപ്പ് കാരന് പണമെടുത്ത് നൽകി, അതുമായി അവികയുടെ അടുത്തേക്ക് നടന്നു,..

“ഇതാ,.. ”

“താങ്ക്സ് അർജുൻ,.. ”

“ചേഞ്ച്‌ ചെയ്യണോ,..”

അവൾ അത്ഭുതത്തിൽ അവനെ നോക്കി,..
“നോ,.. ”
അവിക അത് ബാഗിൽ വെച്ച് അവന് നേരെ പണമെടുത്ത് നീട്ടി,.

“ഇതൊന്നും വേണ്ട,.. നീ കയ്യിൽ വെച്ചോ,.. ”
താൻ ഇനി എന്ത് ചെയ്യുമെന്ന് അവികയ്ക്ക് അറിയില്ല,.. കിഷോറിനോട് പറയുകയല്ലാതെ മറ്റു വഴിയില്ല,.. എന്നാൽ തനിക്ക് ആ നീചനോട് സംസാരിക്കാൻ പോലും താല്പര്യം ഇല്ല,..

കുറച്ചങ്ങ് നടന്നതും മുന്നിൽ കിഷോർ,.. ഇത്തവണ അർജുനെ കണ്ട് അവൻ ഭയന്ന് നിൽക്കില്ല എന്ന് ഉറപ്പാണ്,.. അവനും എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്,.. അവിക ഭയത്തോടെ അർജുന്റെ പിന്നിലേക്ക് മാറി,..

“അവിക,… ”
അർജുൻ പെട്ടന്ന് നിന്നു,.

“എത്ര കാലം നീയെന്നെ അവോയ്ഡ് ചെയ്യും,.. ”

“ആരാ അവിക ഇയാൾ ?”

അർജുൻ അവികയെ നോക്കി,… അവൾ തല കുനിച്ചു നിൽക്കുകയാണ്,..

അവൻ അർജുന്റെ പുറകിൽ നിന്ന അവികയെ മുന്നോട്ടേക്ക് പിടിച്ചിറക്കി,.. അർജുൻ കോപം കൊണ്ട് ജ്വലിക്കുകയായിരുന്നു,…

“കൈ വിടടോ,.. ”
അവിക കരയുമെന്നായി,..

“നീ ഇതിൽ ഇടപെടേണ്ട,. ഇത് ഞാനും അവികയും തമ്മിലുള്ള പ്രശ്നവാ,.. ”

“ഒരു പെൺകുട്ടിയെ അവളുടെ അനുവാദം കൂടാതെ സ്പർശിക്കാൻ മാത്രം താൻ ആരാടോ ?”

“നിന്നോട് ഞാൻ പറഞ്ഞു,. വെറുതെ ഇടപെടാൻ നിൽക്കണ്ടാന്ന്,.. ”

അടുത്ത നിമിഷം അർജുന്റെ കൈ കിഷോറിന്റെ കോളറിൽ വീണു,.. അവൻ കിഷോറിനെ പുറകോട്ട് തള്ളി,.. അവിക അത്രയും പ്രതീക്ഷിച്ചില്ല,..

“അർജുൻ, വേണ്ട അർജുൻ നമുക്ക് പോവാം,.. ”
കിഷോറിന്റെ മേലെ ആരുടെയെങ്കിലും കൈ വീണാൽ അവൻ ആരെയും വെറുതെ വിടില്ലെന്നവൾക്ക് ഉറപ്പായിരുന്നു,..

“അങ്ങനെ നീ പോവില്ല അവിക,. എനിക്ക് സംസാരിക്കാൻ ഉള്ളത് കേട്ടിട്ടേ നീ പോവുള്ളു,.. ”

“നിങ്ങൾക്ക് കിട്ടിയതൊന്നും മതിയായില്ലേ,.. ”

അപ്പോഴേക്കും അർജുന് മേൽ കിഷോറിന്റെ ആദ്യ പ്രഹരമേറ്റു,… അവിക ഞെട്ടിപ്പോയി,…

“ഡാ,.. ”

“നിർത്ത് കിഷോർ,.. എന്നെ തടഞ്ഞു നിർത്താനും എന്റെ ഫ്രണ്ടിനെ തല്ലാനുമുള്ള അധികാരം നിങ്ങൾക്ക് ആരാ തന്നത് ?? എന്തവകാശത്തിന്റെ പുറത്താ എനിക്ക് മേൽ നിങ്ങൾ കൈ വെച്ചത് ??”

അവികയുടെ വാക്കുകൾ കാരിരുമ്പ് കണക്കെ അവനിൽ തറച്ചു കയറി,.. അവളുടെ മിഴികളിൽ അഗ്നി എരിയുകയായിരുന്നു,…

“നിങ്ങളെന്റെ ആരാ കിഷോർ ??”

(തുടരും )

അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!