Skip to content

അവിക – 17

അവിക

പെട്ടന്നൊരു ശബ്ദത്തോടെ അവികയുടെ കാലിലേക്ക് കൂട്ടാളിലൊരുത്തൻ പറന്നു വീണു,. അപ്രതീക്ഷിതമായ നീക്കത്തിൽ രഘുവരനും മറ്റുള്ളവരും ഒന്ന് ഞെട്ടി,. .

“കിഷോറേട്ടാ,… ” അമ്മു അവനടുത്തേക്ക് ഓടിചെന്നു,.. അവികയെ ബിനു മുറുകെ പിടിച്ചു,.. കിഷോറിന്റെ കണ്ണുകളിൽ പകയെരിയുന്നുണ്ടായിരുന്നു,..

“നീ വരുമെന്ന് ഞാൻ ഊഹിച്ചു,… ”
കിഷോർ പുഞ്ചിരിച്ചു,..

“ദാ,.. നിന്റെ മുൻപിൽ ഉണ്ട് ഇവൾ കഴിയുമെങ്കിൽ നീ രക്ഷിക്ക് ,… ”

“രഘു അണ്ണാ ഈ ലോകത്ത് എല്ലാം നഷ്ടപ്പെട്ടവനാ ഞാൻ എനിക്കിനി ഒന്നും നോക്കാനില്ല,.. ഞാൻ ഉള്ളപ്പോൾ എന്റെ മുന്നിൽ വെച്ച് ഇവളെയാരും തൊടില്ല എന്ന് ഞാൻ ഇവൾക്ക് അന്ന് കൊടുത്ത വാക്കാ,.. എന്റെ ജീവൻ കൊടുത്തണേലും ഞാൻ ആ വാക്ക് പാലിക്കും,.. ”

രഘുവരൻ ഉറക്കെ ചിരിച്ചു,…

“നോക്ക് മോനെ കിഷോറേ,. ഞങ്ങൾക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല,. പിന്നെ നീ ഇവളെ രക്ഷിച്ചാലും ഇവളുടെ തന്ത നിനക്കിവളെ പിടിച്ചു കെട്ടിച്ചു തരാനൊന്നും പോണില്ല,. മാത്രമല്ല,.. നിന്റെ ജീവിതം തകർത്തതും ഇവളുടെ കുടുംബക്കാർ ചേർന്നല്ലേ ? ”

“അതിന് ഇവൾ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ,. ചെയ്യാത്ത തെറ്റിന്റെ ശിക്ഷ,… ”
അവന്റെ ശബ്ദമിടറി,.. അവികയുടെ മിഴികൾ നിറഞ്ഞു,..

“അപ്പോൾ നിന്റെ തീരുമാനത്തിൽ മാറ്റമില്ല ?”

“ഇല്ല ” അവന്റെ ശബ്ദം ഉറച്ചതായിരുന്നു,…

“എന്നാ പിന്നെ നിന്റെ ഇഷ്ടം,.. രക്ഷിക്കാൻ പറ്റുമോ എന്ന് നോക്ക് ഇവരെ,… ”

രഘുവരൻ അത് പറഞ്ഞതും തീരെ അപ്രതീക്ഷിതമായി അവന് ആദ്യ പ്രഹരമേറ്റു,.. കിഷോർ നിലത്തേക്ക് വീണു,…

“കിഷോർ,…. ” അവിക ഉറക്കെ കരഞ്ഞു,…
*********
“ഇതിൽ ആരാ കിഷോർ ???”
അവൻ എഴുന്നേറ്റു,….

“ഡോക്ടർ വിളിക്കുന്നു ”

“അവികയ്ക്ക് നല്ല ഇമ്പ്രൂവ്മെന്റ്സ് ഉണ്ട്,… അത്ഭുതം എന്ന് തോന്നുന്നു,.. ഷീ ഈസ് നൗ റിക്കവറിങ്,.. ”

അവന്റെ മിഴികൾ നിറഞ്ഞു,..

“ഒരാൾക്ക് കേറി കാണാം,.. ആ കുട്ടി അന്വേഷിച്ചത് കിഷോറിനെയാണ് !”
അത് ബാക്കിയുള്ളവരിൽ നിരാശ പടർത്തി,….

അവികയെ ഇങ്ങനൊരവസ്ഥയിൽ കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല,. അവളുടെ ജീവിതം ഇത്തരത്തിലാകാൻ കാരണം താനൊരാൾ മാത്രമാണ്,…. ചങ്കിടിപ്പിന്റെ ആഴം കൂടി വരുന്നതവൻ അറിഞ്ഞു,. അവളപ്പോൾ ശാന്തമായി മയങ്ങുകയായിരുന്നു !

“അവിക,…. ” അവൻ വിളിച്ചു,….
*******
അവികയുടെ കരച്ചിൽ അവന്റെ തലച്ചോറിലെ ഞെരമ്പുകളെ ഉത്തേജിപ്പിച്ചു,… കിഷോർ ഒരു വിധം എഴുന്നേറ്റു,…

“ഇങ്ങനെ പെട്ടന്നിടിക്കാൻ ഞാൻ പറഞ്ഞോ നിങ്ങളോട്,.. അവന് തയ്യാറെടുപ്പ് നടത്താൻ സമയം കൊടുക്കണ്ടായോ ?”
കിഷോർ ചുണ്ടിലെ ചോര തുടച്ചു,.. .

“തയ്യാറെടുപ്പ് നടത്തിയാൽ കിഷോറിന്റെ ഒരു രോമത്തിൽ പോലും തൊടാൻ കഴിയില്ലെന്നവർക്ക് നന്നായി അറിയാം രഘു അണ്ണാ,… ”

“ഡാ” ബിനു അവനരികിലേക്ക് ചാടി വീണു,..
“വെയിറ്റ്,.. “.

“എന്തെടാ നിനക്ക് പേടിയാണോ ?”

“അതെനിക്ക് ഇല്ലന്നറിഞ്ഞൂടെ ബിനു,… ” അടുത്ത നിമിഷം അയാൾ രഘുവണ്ണന്റെ കാലിലേക്ക് തെറിച്ചു വീണു,…

“ഞാൻ കരാട്ടെ ബ്ലാക്ക്‌ ബെൽറ്റ്‌ ആണെന്ന് പറഞ്ഞു കൊടുത്തൂടാരുന്നോ രഘുവണ്ണാ ഇവർക്ക്,. !”

അമ്മു കയ്യടിച്ചു,.. ശരിക്കും ഒരു സിനിമ ഫൈറ്റ് മുന്നിൽ കാണുന്നത് പോലെയുണ്ടായിരുന്നു മൊത്തത്തിൽ,…

“ഇനി നിങ്ങളെ ഉള്ളു രഘുവണ്ണാ,… അടിക്കുന്നോ അതോ ?”.

“നീ കൊള്ളാടാ,. പക്ഷേ രഘുവിനെ തോൽപ്പിക്കാൻ മാത്രം നീ വളർന്നോ എന്നറിയില്ല,… ”

“നിങ്ങൾ എനിക്ക് ഒരുപാട് സഹായം ചെയ്തിട്ടുണ്ട്,.. പക്ഷേ തൽക്കാലം എനിക്ക് മുൻപിൽ ഇവരെക്കാളും വലുതല്ല ഒന്നും,… “.

ശക്തമായ പോരാട്ടത്തിനൊടുവിൽ രഘുവരൻ നിലത്ത് വീണു,.. .
“നീ കരാട്ടെ മാത്രമേ പഠിച്ചിട്ടുള്ളു അതോ ??”

” കോളേജിൽ പഠിക്കുമ്പോൾ ഇന്റെർകോളേജ് ബോക്സിങ് ചാമ്പ്യൻ ആയിരുന്നു പിന്നെ,.. അത്യാവശ്യം കളരി മുറകളും പഠിച്ചിട്ടുണ്ട് !”

“കിഷോർ കൈ വീശിയതും അയാൾ,… ”

“മതീടാ,. കിഡ്നി മാറ്റി വെച്ചിട്ട് അധികമായില്ല,. പിന്നെ പഴയ പോലെ ആരോഗ്യമൊന്നും ഇല്ലടാ മോനെ ,… ”
കിഷോർ അയാളെ കസേരയിൽ ചേർത്ത് കെട്ടി,…

“ഇതെന്തിനാടാ ?”

“എപ്പോഴാ നിങ്ങക്കൊക്കെ പിന്നിൽ നിന്ന് കുത്താൻ തോന്നണതെന്ന് പറയാൻ കഴിയില്ല,.. ”
അവൻ എല്ലാരുടെയും കൈകൾ ബന്ധിച്ചു,…

അമ്മു ഓടി വന്നവനെ കെട്ടിപ്പിടിച്ചു,… അവൻ അവളുടെ നെറുകയിൽ ചുംബിച്ചു,..

“മോള് പേടിച്ചോ ?”

“ഹേയ് ഇല്ല,. എനിക്കറിയാരുന്നു കിഷോറേട്ടൻ വരുമെന്ന്,. ഞാനത് ചേച്ചിയോട് പറയുകയും ചെയ്തു ” അവൻ അവികയെ നോക്കി, അവളാ ഷോക്കിൽ നിന്നും മുക്തയായിട്ടില്ലെന്ന് അവന് തോന്നി,. കിഷോർ അമ്മുവിന്റെ കൈ പിടിച്ചു അവികയുടെ അരികിലേക്ക് നടന്നു,…

അവികയുടെ മുഖം അപ്പോഴും മങ്ങിയിരുന്നു,.
” അവി,… ”
അവിക മിണ്ടിയില്ല,…

“പ്ലീസ്,… അവിക ചേച്ചി,… ”
അവിക പുഞ്ചിരിക്കാൻ ശ്രമിച്ചു,…

“എന്തിനാ എന്റെ മോള് വീട്ടിൽ നിന്നിറങ്ങി പോന്നത് ?”

“അത് പിന്നെ,… ”

കിഷോർ അവളുടെ മുഖം പിടിച്ചുയർത്തി,..
“ഇനിയെങ്കിലും ഒന്ന് ചിരിക്ക്,.. നായകൻ വില്ലന്മാരെ അടിച്ചു നിരപ്പാക്കുമ്പോൾ,.. സ്നേഹത്തോടെ ഓടി വന്ന് കെട്ടിപ്പിടിക്കുന്ന നായികയെയാണ് പ്രതീക്ഷിച്ചത് പക്ഷേ,… ”

അവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി,…
“എന്താടോ ???”

“അഖില എന്നോട്,… ” അവൾ കരഞ്ഞുപോയി,.. കിഷോർ അവളെ ചേർത്തുപിടിച്ചു,..

“ഇത്രേ ഉള്ളൂ താൻ,.. ഞാൻ ഇതുവരെ കണ്ട അവിക ഇത്രയും ദുർബലയല്ല,. ജീവിതത്തിൽ ഇത്രയേറെ പ്രശ്നമുണ്ടായിട്ടും ധൈര്യപൂർവം നേരിട്ടവളാണ്,… എന്നിട്ടും അവളെന്തൊക്കെയോ പറഞ്ഞു എന്ന് പറഞ്ഞിങ്ങനെ കരഞ്ഞാലോ,.. ”

“അഖിലയെ സംബന്ധിച്ചിടത്തോളം ഞാൻ അവളുടെ ചേച്ചിയുടെ ഭർത്താവിനെ തട്ടിയെടുത്ത പെണ്ണാ,.. കിഷോറിനൊപ്പം ഒളിച്ചോടാൻ ഇറങ്ങി തിരിച്ചവളാ,. പക്ഷേ എന്റെ മനസ്സിൽ എന്താണെന്ന് മനസിലാക്കാൻ അവൾക്കെന്നല്ല ആർക്കും കഴിയില്ല,… ”
അവൻ അവളുടെ മുടിയിഴകളിൽ തലോടി,..

“എനിക്ക് തന്നെ എന്നെ മനസിലാവുന്നില്ല കിഷോർ,. നിങ്ങളോടാദ്യം എനിക്ക് പ്രണയം തോന്നി,. പിന്നെ നിങ്ങളെന്നെ നശിപ്പിച്ചപ്പോൾ അത് പകയായി മാറി,.. എങ്കിലും ഞാനറിയാതെ എന്റെ മനസെനിക്ക് എപ്പോഴൊക്കെയോ കൈ വിട്ട് പോയി കിഷോർ,.. ഒരുവശത്ത് നിങ്ങളെ കൊല്ലണമെന്ന് വിചാരിക്കുമ്പോൾ പോലും മറുവശത്ത് നിങ്ങൾക്ക് വേദനിക്കുമ്പോൾ ആ വേദന എനിക്കും ഫീൽ ചെയ്തിരുന്നു,.. അതെന്റെ പ്രതികാരചിന്തകളെ തളർത്തിക്കളഞ്ഞു,.. എന്നാൽ നിങ്ങൾ വിവാഹിതനാണെന്നറിഞ്ഞപ്പോൾ കിഷോർ എന്താ മുന്നിൽ നടന്നതെന്ന് പോലും മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല,. ഞാനാകെ ഇല്ലാതായി കിഷോർ, എനിക്ക് എന്നോട് വെറുപ്പ് തോന്നി, അറിയാതെയെങ്കിലും നിങ്ങളോട് അടുത്തതിന്,.. അപ്പോഴും നിങ്ങൾ എന്നെയൊരു കാന്തം പോലെ ആകർഷിച്ചുകൊണ്ടിരുന്നു,. എന്നാൽ ഞാൻ നിങ്ങളുടെ പ്രതികാരത്തിന് ഇരയായതാണെന്നറിഞ്ഞപ്പോൾ എനിക്കെന്നിലെ സ്ത്രീത്വത്തോട് പോലും വെറുപ്പ് തോന്നി,. നിങ്ങളെ വെറുക്കാൻ കഴിയാഞ്ഞതിന്,. എന്റെ ജീവിതം തകർത്ത ഏട്ടനോട് തിരിച്ചൊന്ന് പ്രതികരിക്കാൻ പോലും കഴിയാതെ പോയതിൽ,… എനിക്ക് എന്നോട് വെറുപ്പ് തോന്നുവാ കിഷോർ ”
അവിക പൊട്ടിക്കരഞ്ഞു,….

“ഞാൻ തെറ്റാ ചെയ്തത്,.. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് തെറ്റാ,.. എനിക്ക് നിങ്ങളെ വെറുക്കണം കിഷോർ,.. അതാണ് ശരി,.. ഒരു പെണ്ണ് തീർച്ചയായും അങ്ങനെ തന്നെയാ ചെയ്യേണ്ടത് പക്ഷേ ഞാൻ,… എനിക്ക് എന്നോട് പോയിട്ട് അമലയ്ക്ക് വേണ്ടിപോലും നീതി ഉറപ്പാക്കാൻ കഴിഞ്ഞില്ലല്ലോ ”

കിഷോറിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
“നീ വലിയൊരു ശരിയാണ് അവിക,.. ഞാൻ തെറ്റാണെന്ന് എനിക്ക് കാണിച്ചു തന്നത് നീയാ,.. പണക്കൊഴുപ്പിനു മുന്നിൽ പലപ്പോഴും നിയമം വരെ തോറ്റു പോകുന്നത് കണ്ട് എന്നിൽ പോലുമുള്ള വിശ്വാസം നഷ്ടപ്പെട്ടവനാ ഞാൻ,.. തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം എന്നിലെ ഞാൻ ഇല്ലാതായിരുന്നു,. പക്ഷേ നീയാണ് അവിക എനിക്കെന്നെ തിരിച്ചുതന്നത്,. ഒരിക്കൽ അമലയെനിക്ക് കണ്ടെത്തിത്തന്ന അതേ കിഷോറിനെ നീയെനിക്ക് തിരികെ തന്നു,.”
അവിക അവന്റെ നെഞ്ചോട് ചേർന്നു,..
“ഞാൻ മടുത്തു കിഷോർ, ഇതിൽ നിന്നെല്ലാം എനിക്കൊരു മോചനം വേണം കഴിഞ്ഞ രണ്ടുരണ്ടര മാസങ്ങളായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുവാ,. ഇന്നേ വരെ അറിഞ്ഞുകൊണ്ട് ഞാനാരെയും വേദനിപ്പിച്ചിട്ടില്ല,. എന്നിട്ടും എനിക്കെന്താ കിഷോർ ദൈവം ഇങ്ങനൊരു ദുർവിധി തന്നത് ?”

അവന് ഉത്തരമില്ലായിരുന്നു, അവളുടെ ഈ അവസ്ഥയ്ക്ക് ഉത്തരവാദി താൻ മാത്രമാണ് !
പുറത്ത് ഒരു ബഹളം കേട്ടു,..

“വാ പോലീസ് ആകും,.. ” അവിക അവനെ നോക്കി,
കിഷോർ അവൾക്ക് ധൈര്യം പകർന്നു !

അമ്മുവിനെ കൈകളിലെടുത്തു,. അവികയുടെ കൈ പിടിച്ചവൻ നടന്നു,… ”

“മോളേ,… ” മീര അവളെ വാരിപ്പുണർന്നു,.. അർജുന്റെ മുഖത്തെ നിരാശ കിഷോറിന് വായിച്ചെടുക്കാൻ കഴിഞ്ഞു,.

ഹരീന്ദ്രന്റെ മുഖം കോപത്താലും അപമാനത്താലും വലിഞ്ഞു മുറുകി,..

പോലീസ് ഓരോരുത്തരെയായി പിടിച്ചു ജീപ്പിൽ കയറ്റി,…

കിഷോർ അമ്മുവിനെ മീരയുടെ കയ്യിലേൽപ്പിച്ചു,..
“അവിക,.. ”

അവളുടെ മിഴികൾ നിറഞ്ഞു,.. കിഷോർ അവളുടെ നെറുകയിൽ ചുംബിച്ചു,… അർജുന് അത് കണ്ടു നിൽക്കാൻ ത്രാണി ഇല്ലായിരുന്നു !

“ഡാ ” ഗംഗാധരൻ ഹരീന്ദ്രനെ പിടിച്ചു നിർത്തി,..

“ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ധൈര്യമുള്ള പെൺകുട്ടി ആണ് നീ,.. സമൂഹം ചിലപ്പോൾ നിന്നെ കുറ്റപെടുത്തിയേക്കാം,. നിന്റെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്തേക്കാം,. പക്ഷേ നീ തളരരുത്,… നീ പരിശുദ്ധയാണെന്ന് നീയും ഞാനും ഉറച്ചു വിശ്വസിക്കുന്നിടത്തോളം ആർക്കും നിന്നെ ഒന്ന് തൊടാൻ പോലും കഴിയില്ല,..”
മീര മുഖം കുനിച്ചു,…

“ഞാൻ തെറ്റാണ് ഡോക്ടറേ ചെയ്തത്,.. എങ്ങനെ മാപ്പ് പറയണമെന്നറിയില്ല, ഒരമ്മയ്ക്കും സ്വന്തം മകളുടെ ജീവിതം തകർത്തവനോട് ക്ഷമിക്കാൻ കഴിയില്ല,. അതുപോലൊരമ്മയ്ക്കാണ് ഡോക്ടർ ജീവിതം തിരികെ കൊടുത്തത് ! ”
അവർക്ക് ഉത്തരമില്ലായിരുന്നു !

” അവിക താങ്കളുടെ മോളാണെന്ന് എനിക്കറിയില്ലായിരുന്നു,. അതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ശിക്ഷ,..
എന്റെ മനസ്സിൽ അപ്പോൾ ഡോക്ടർ അവിനാഷിന്റെയും അയാളുടെ പെങ്ങളുടെ മുഖവും മാത്രമേ ഉണ്ടായിരുന്നുള്ളു,. പകയായിരുന്നു നിറയെ, ഞാനനുഭവിച്ച വേദന അവനും അനുഭവിക്കണമെന്ന് കരുതി,. പക്ഷേ ഡോക്ടറുടെ ഈ മോളില്ലേ, അവളെന്നെ സ്നേഹം കൊണ്ട് തോൽപിച്ചു കളഞ്ഞു ” അവന്റെ ശബ്ദമിടറി,.
” ഒരുവശത്ത് സ്വയം ശപിക്കുമ്പോഴും നിങ്ങൾ ഭാഗ്യം ചെയ്ത അമ്മയാണ് ഡോക്ടർ,. ഇതുപോലൊരു മോൾക്ക്‌ ജന്മം നല്കിയില്ലേ !ഞാൻ വരുന്നത് വരെ ഇവളെയും അമ്മുവിനെയും, ഞങ്ങളുടെ കുഞ്ഞിനേയും ഒരാപത്തും വരാതെ നോക്കണേ ഡോക്ടറേ,… ഞാൻ വിശ്വസിക്കുവാ ഡോക്ടറേ ” അവൻ അവർക്ക് നേരെ കൈ കൂപ്പി,..
അവിക മനസിലാകാത്തത് പോലെ അവനെ നോക്കി,…

“പോകാം സാറെ,… ”

“എങ്ങോട്ട് കിഷോർ ? എവിടേക്ക് ?” അവിക അവന്റെ കൈ പിടിച്ചു,..

“ഒരിക്കൽ ചെയ്യാത്ത തെറ്റിന് എവിടെയാണോ കിടന്നത്,. ഇനി ചെയ്ത തെറ്റിന് അവിടേക്ക് തന്നെ തിരികെ പോകുവാ,… ” അവൻ അവികയുടെ കൈ വിടീച്ചു,..

“ഇല്ല കിഷോർ,. നിങ്ങൾക്ക് ഞങ്ങളെ വിട്ടു പോകാൻ കഴിയില്ല,… ”

“ഞാൻ തിരിച്ചു വരും അവിക,… ” കിഷോർ ചങ്ക് തകരുന്ന വേദനയോടെ ജീപ്പിൽ കയറി,.

അവിക അമ്മയെ നോക്കി,. മീര തല താഴ്ത്തി നിന്നു,…

“അമ്മ,.. അവരോടു കിഷോറിനെ കൊണ്ടുപോവരുതെന്ന് പറയ്,.. എനിക്കൊരു പരാതിയും ഇല്ല,… പ്ലീസ് അമ്മ,.. ഒന്ന് പറ,. ഞാനമ്മേടെ കാലു പിടിക്കാം പ്ലീസ്,.. ”

“വന്നു വണ്ടിയിൽ കേറാൻ,.അവളുടെ ഒരു കിഷോർ… ” ഹരീന്ദ്രൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു,… അവികയുടെ ഉള്ള് അഗ്നിപർവതം കണക്കെ തിളക്കുകയായിരുന്നു !

(തുടരും )

അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!