Skip to content

അവിക – 14

അവിക

“എന്താ എന്താ നീ പറഞ്ഞത് ??” മീര മകളെ നോക്കി,… ഹരീന്ദ്രൻ സെറ്റിയിൽ മുറുകെ പിടിച്ചു,..

അർജുനെ സംബന്ധിച്ചിടത്തോളം അതവന് താങ്ങാവുന്നതിലും ഏറെയായിരുന്നു,..
ഇനിയും ക്ഷമിക്കാൻ കഴിയില്ല,.. ഇങ്ങനെയൊക്കെ ചെയ്തിട്ടും അവൾ കിഷോറിനൊപ്പം പോയതാണ് മനസിലാക്കാൻ കഴിയാത്തത്,.. ഇതിന് മുൻപും താൻ പലവട്ടം അവനെ സ്കൂൾ പരിസരത്ത് കണ്ടിട്ടുണ്ട്,..എങ്കിലും,..

“ഇല്ല, എന്റെ അമ്മു വെറുതെ പറയുവാ,.. എന്റെ കുട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല മാലിനി ”

മാലിനി മീരയുടെ ചുമലിൽ കൈ അമർത്തി,…

“ഇല്ലേ അർജുൻ, വെറുതെ പറയണതല്ലേ ഇവൾ ??? നിങ്ങളൊരു ക്ലാസ്സിൽ അല്ലേ പഠിക്കണത് ??? എന്റെ കുട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലാലോ,.. ”

“ആന്റി എനിക്ക്,… ” എന്ത് പറയണമെന്നറിയില്ല,.. ഇപ്പോഴും മനസ്സാഗ്രഹിക്കുന്നത് ഇതെല്ലാം കള്ളമായിരുന്നെങ്കിൽ എന്ന് മാത്രമാണ്,..

“നിനക്ക് കിഷോറിനെ ഇഷ്ടമാണെങ്കിൽ ഈ അമ്മ നടത്തിതരും വലുതാകുമ്പോൾ,… അതിന് ഇങ്ങനെയൊക്കെ കള്ളം പറയണോ,.. അവൻ അങ്ങനൊന്നും ചെയ്യില്ല,.ന അല്ലേ മോളെ, അവനും നിന്റെ പ്രായത്തിലുള്ള ഒരു പെങ്ങളുള്ളതല്ലേ ?”

“ഞാൻ പറഞ്ഞതെല്ലാം സത്യമാ അമ്മേ,.. ”

“ഇല്ല ഞാനിത് വിശ്വസിക്കില്ല,.. എന്റെ മോൾക്ക്‌ ഒന്നും സംഭവിച്ചിട്ടില്ല,… ” അവർ മകളെ ചേർത്തുപിടിച്ചു,…

അവിക ഉറക്കെ കരഞ്ഞു,.. ഇതുവരെ മനസ്സിൽ അടക്കി വെച്ച ദുഃഖമെല്ലാം മീരയുടെ മേൽ പേമാരി കണക്കെ പെയ്തിറങ്ങി,.

****——****
കിഷോർ അവളുടെ ചുമലിൽ കൈ വെച്ചു,..

“ബാക്കി കൂടി നീ കേൾക്കണം അവീ,.. ഇനിയും നിന്നിൽ നിന്നും ഞാനൊന്നും മറയ്ക്കുന്നില്ല,. ”

അവിക വിദൂരതയിലേക്ക് നോക്കി ഇരുന്നു,.. അപ്പോഴും ഏട്ടൻ ഇങ്ങനൊരു ക്രൂരത ചെയ്തത് എന്തിനെന്ന ചോദ്യം അവളുടെ മനസ്സിൽ ബാക്കിയായിരുന്നു,.

“ഡോക്ടർ അവിനാഷ്, റിപ്പോർട്ട്‌ തിരുത്തി എഴുതിയത്, അവരുടെ പണം കണ്ടിട്ടാണെന്നാ ഞാൻ കരുതിയത്,.. സ്വന്തം പേരിലെ കുറ്റം മറയ്ക്കാൻ വേണ്ടി ഭാര്യ കൂട്ടബലാത്സഗത്തിന് ഇരയാണെന്ന് റിപ്പോർട്ട്‌ എഴുതിക്കാൻ ഞാൻ അയാളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കൂടി അയാൾ സ്റ്റേറ്റ്മെന്റ് കൊടുത്തപ്പോൾ ഡോക്ടർ അവിനാഷ് ഹരീന്ദ്രന്റെ യഥാർത്ഥ മുഖം എനിക്ക് മുന്നിൽ പുറത്ത് വരികയായിരുന്നു,.

കേസ് എനിക്കെതിരായി വഴിതിരിക്കപ്പെട്ടത് അവിടെ മുതലാ,.. സ്വന്തം ഭാര്യയുടെ മരണത്തെപ്പോലും ഞാൻ എനിക്ക് നേട്ടം വരുന്ന രീതിയിൽ ദുരുപയോഗം ചെയ്തു എന്ന് സമൂഹം എന്നെ കുറ്റപ്പെടുത്തി,… അവർ പ്ലാൻ ചെയ്ത രീതിയിൽ തന്നെ കേസ് തിരിഞ്ഞു,.. ശംഭുവിനെയും സുഹൃത്തുക്കളെയും നിരപരാധികളെന്ന് കണ്ടു വിട്ടയച്ചു,.. എന്നെ റിമാൻഡ് ചെയ്തു,.. !”

യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയത്,.. ശംഭുവും, മിഥുനും, കൂടെ എന്നെക്കാണാൻ ജയിലിൽ വന്നപ്പോഴാണ്,.. ”

“ഇവിടെ കിടന്നു നിനക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല കിഷോർ,.. ഞാൻ നിന്റെ അടുത്ത് അന്നേ പറഞ്ഞതല്ലേ,. നിനക്കെന്റെ രോമത്തിൽ ഒന്ന് തൊടാൻ കൂടി കഴിയില്ലാന്ന്,.. ശരിയാടാ പണമുണ്ടെങ്കിൽ ഏത് കേസും നമുക്ക് താല്പര്യമുള്ള രീതിയിൽ വളച്ചൊടിക്കാൻ പറ്റും,.. ”

കിഷോറിന്റെ ഉള്ളം തിളച്ചുമറിയുകയായിരുന്നു,…
“പിന്നെ അന്ന് സംഭവിച്ചത്,.. നീ അവളെ ഒന്ന് തൊട്ടിട്ടു കൂടെയില്ല കിഷോറേ,.. ദേ ഈ നിൽക്കുന്ന മിഥുനാ,.. ബോധമില്ലാത്ത നിന്നെ താങ്ങിയെടുത്ത് മുറിയിൽ കൊണ്ടോയി കിടത്തിയത്,.. പിന്നെ ആ രാത്രി നിന്നെ പ്രതീക്ഷിച്ചിരുന്ന അവളെ അങ്ങ് നിരാശപ്പെടുത്തണ്ട എന്ന് ഞങ്ങളും കരുതി,.. ”

അവനത് സഹിക്കാവുന്നതിലും ഏറെയായിരുന്നു, കിഷോർ സെല്ലിൽ ആഞ്ഞിടിച്ചു,.

“ദേ നീ വെറുതെ ഓവർ റീയാക്ട് ചെയ്യണ്ട,.. ബാക്കി കൂടി പിന്നെ കേൾക്കാൻ പറ്റിയില്ലെന്ന് പറയരുത്,.. ഈ 15 ന് എന്റെ പെങ്ങളുടെ മാര്യേജ് ആണ്, അത് കഴിഞ്ഞാൽ ഞങ്ങളീ രാജ്യമേ വിടും,… അതിന് മുൻപ് നീ ബാക്കി കൂടെ കേൾക്ക്,. ഒന്നൂല്ലേലും നീയെന്റെ ഫ്രണ്ടല്ലേ ?”

കിഷോർ ദേഷ്യമടക്കി,..
“നോക്ക് കിഷോറേ, ഇത് ഇവിടെ വരെയൊക്കെ എത്തിച്ചത് അവൾ തന്നെയാണ്,. നിന്റെ കെട്ടിയോൾ,. എനിക്കവളോട് ഒരിഷ്ടം ഉണ്ടായിരുന്നു അത് തുറന്നു പറഞ്ഞപ്പോൾ അവൾക്ക് പുച്ഛം,.. അവൾക്ക് നിന്നെയാ ഇഷ്ടമെന്ന്,.. അപ്പോൾ പിന്നെ നിങ്ങളെ അങ്ങ് ഒന്നിപ്പിക്കാമെന്ന് കരുതി,.. കോളേജിൽ പോസ്റ്റർ ഒട്ടിച്ചതും.. വീഡിയോസ് എഡിറ്റ്‌ ചെയ്തു ഷെയർ ചെയ്തതും ഒക്കെ ഞങ്ങളാ,.. പിന്നെ നിങ്ങളുടെ കല്ല്യാണോം അങ്ങ് നടത്തി,.. ഒരു ബിസിനസ്‌ ടൈക്കൂണിന്റെ മോനായിപ്പോയില്ലേടോ ഞാൻ.. അതോണ്ട് പണ്ടുതൊട്ടേ ഞാൻ എനിക്ക് നേട്ടമില്ലാത്ത ഒരു കാര്യവും ചെയ്യാറില്ല,. അവളെ കെട്ടിയത് നീയാണേലും ,ഒരിക്കലെങ്കിലും അവളെ എനിക്കൊന്ന് അനുഭവിക്കണമായിരുന്നു, പിന്നെ ഇവരും ആഗ്രഹം പറഞ്ഞപ്പോൾ എങ്ങനാടാ വേണ്ടെന്ന് പറയണത്,. അതൊക്കെയല്ലേ ഫ്രണ്ട്ഷിപ്,.. പക്ഷേ അവൾ ആത്മഹത്യ ചെയ്യുമെന്നൊന്നും കരുതിയില്ല ! ”

“എടാ, കൂടെ നിന്ന് ചതിക്കുവാരുന്നല്ലേ,.. ഫ്രണ്ട്ഷിപ് ആണ് പോലും ”

“എന്റെ പൊന്ന് കിഷോറേ,. നിന്നോടെനിക്ക് ഒരു ദേഷ്യവും ഇല്ല,. നിന്നോടെനിക്ക് സ്നേഹം മാത്രമേ ഉള്ളൂ,. പക്ഷേ ഞങ്ങൾ ഇവിടം വിടുന്നത് വരെ നീ അകത്തു കിടന്നേ പറ്റൂ,.. അത് കഴിഞ്ഞു ഈ കേസ് ഒക്കെ തേഞ്ഞു മാഞ്ഞു പൊക്കോളും അതിനുള്ളതെല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്,.. കഴിഞ്ഞതെല്ലാം നീയങ്ങ് മറന്നു കളഞ്ഞേക്ക്,.. എങ്കിലും അവളൊരു പീസ് ആയിരുന്നൂട്ടോ അമല,.. ”

കിഷോർ അവന്റെ കോളറിൽ പിടിച്ചു,.. “നിന്നെ വെറുതെ വിടില്ലടാ ഞാൻ !”

“ഞാൻ ആദ്യമേ പറഞ്ഞില്ലേ,.. നിന്നോടെനിക്ക് ഒരു ദേഷ്യവും ഇല്ലാന്ന് ഇവിടെ നീ പ്രതികരിച്ചാൽ ദാ എല്ലാവരും എന്റെ ആൾക്കാരാ,.. എല്ലാം അങ്ങ് മറന്നേക്കൂ കിഷോർ,.. 22 വയസ്സ് വരെ പോറ്റി വളർത്തിയ നിന്റെ അച്ഛന് നിന്നെ മറക്കാമെങ്കിൽ,. ഒരു ദിവസം ഭാര്യയായിരുന്ന അവളെ മറക്കാൻ നിനക്ക് എന്താ കുഴപ്പം ?”

ഇത്രയൊക്കെ ആയിട്ടും ഒരിക്കൽ പോലും അച്ഛനൊന്ന് കാണാൻ കൂടെ വന്നില്ല. കൂടുതലൊന്നും പറയാനാകാത്ത വിധം അവനെ തളർത്തിയത് ശംഭുവിന്റെ ആ വാക്കുകളാണ്

അവിക കിഷോറിന്റെ കൈ പിടിച്ചു,.. കിഷോറിന്റെ മിഴികൾ നിറഞ്ഞു,..

“എല്ലാ സത്യങ്ങളും അറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ ഞാൻ നിന്നു,.. ചതിക്കപ്പെട്ടത് ഞാനാണ്,. അമലയെങ്കിലും എന്നോട് എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ.. സ്വന്തം ഭർത്താവിന് മുന്നിൽ അന്യപുരുഷന്മാരാൽ പീഡിപ്പിക്കപ്പെടുന്ന ഒരു പെണ്ണിന്റെ അവസ്ഥ എത്ര ഭീകരമായിരിക്കും,.
അവൾ എന്നെ വിളിച്ചു കരഞ്ഞു കാണില്ലേ ഒത്തിരി,.. ഞാനൊന്ന് ഉണർന്നിരുന്നെങ്കിൽ എനിക്ക് കഴിയുമായിരുന്നില്ലേ അവളെ രക്ഷിക്കാൻ?,… അമലയ്ക്ക് വേണ്ടി എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല,. നിയമത്തിന്റെ മുന്നിലും ഞാൻ തോറ്റു പോയി,.. സ്വന്തം ഭാര്യയുടെ മാനത്തിന് പോലും വില കൊടുക്കാതെ ലോകത്തിനു മുന്നിൽ ഇരയാക്കിയ ഭർത്താവായി മാറി ഞാൻ,.. മരണശേഷവും അവളെ ഇങ്ങനെ ക്രൂശിക്കുന്നത് കണ്ടും കേട്ടും നിൽക്കേണ്ടി വന്ന ഭർത്താവായി പോയില്ലേ ഞാൻ…

എന്റെ മനസാക്ഷി മരിച്ച ദിനങ്ങളായിരുന്നു പിന്നെ ഓരോന്നും,.. പക്ഷേ പെങ്ങളുടെ കല്യാണത്തിന് ശേഷം വിദേശത്തേക്ക് പറക്കുന്ന ശംഭുവിനെയും കൂട്ടരെയും എനിക്കൊന്ന് തൊടാൻ പോലും കഴിയുമായിരുന്നില്ല,.. പക്ഷേ നിന്റെ ഏട്ടൻ ഡോക്ടർ അവിനാഷ് ഹരീന്ദ്രൻ,.. അയാൾ ഒരാളാണ് എന്റെ അമലയ്ക്ക് നീതി നഷ്ടപ്പെട്ടതിൽ പ്രധാന ഉത്തരവാദി,.. സ്വന്തം ജീവിതം സേഫ് ആക്കാൻ അയാൾ തകർത്തത് എന്റെ ജീവിതവാ,.. ”

അവിക ഞെട്ടലിൽ അവനെ നോക്കി,..
“എന്താ കിഷോർ പറഞ്ഞത് ?”

“നിന്റെ ഏട്ടൻ അവിനാഷ് ഹരീന്ദ്രൻ അമലയുടെ പോസ്റ്റ്‌ മാർട്ടം റിപ്പോർട്ട്‌ തിരുത്തിയത് അയാളുടെ ജീവിതം സേഫ് ആക്കാനാണെന്ന് !”

****—-****
“കിഷോർ,…” എ. എസ്. ഐ രാജഗോപാൽ സെല്ലിൽ തട്ടിവിളിച്ചു,…

“നിനക്ക് നേരെ കടുത്ത നീതിനിഷേധമാണ് നടന്നത്,.. ഡോക്ടർ അവിനാഷ് ഹരീന്ദ്രൻ റിപ്പോർട്ട്‌ ചേഞ്ച്‌ ചെയ്തത് എന്തുകൊണ്ടാണെന്ന് നിനക്കറിയണ്ടേ ദാ ഇതാ കാരണം ” അയാൾ പത്രം അവന്റെ നേരെ നീട്ടിപ്പിടിച്ചു,..

ബിസിനസ്‌ ടൈക്കൂൺ വിജയ് മേനോന്റെ മകൾ സ്വാതി വിജയ് വിവാഹിതയായി, വരൻ ബിസിനസ്‌ പാർട്ണർ ഹരീന്ദ്രമേനോന്റെ മകൻ അവിനാഷ് ഹരീന്ദ്രൻ,…

“അവിക,.. ശംഭു എന്ന ശബരീഷ്,. സ്വാതിയുടെ സഹോദരൻ ആണ്,. വർഷങ്ങൾ നീണ്ട പ്രണയസാഫല്യത്തിന് വേണ്ടി അയാൾ നിയമം മറന്നു,. മെഡിക്കൽ എത്തിക്സ് മറന്നു,..
പ്രിയപ്പെട്ടവർക്കുണ്ടാകുന്ന വേദന നമ്മെ എത്രത്തോളം തകർത്തുകളയുമെന്നു അയാൾ അറിയണമായിരുന്നു,.. അതിന് ഞാൻ തിരഞ്ഞെടുത്തത് അയാളുടെ പെങ്ങളെ ആയിരുന്നു,. എന്റെ അമല അനുഭവിച്ച വേദന അവളും അനുഭവിക്കണമായിരുന്നു,.. അമലയുടെ കുടുംബാംഗങ്ങൾ അനുഭവിച്ച വേദന,. അയാളുടെയും കുടുംബവും അറിയണമായിരുന്നു,. ഞാൻ അനുഭവിച്ച നരകയാതന അവനും അനുഭവിക്കണമായിരുന്നു !”

അവികയുടെ മിഴികൾ നിറഞ്ഞൊഴുകി,.
“അങ്ങനെയാ ജയിലിൽ എന്റെ സഹവാസിയായിരുന്ന പ്രേമേട്ടന്റെ സുഹൃത്ത് രഘുവരൻ വഴിയാണ് . അവിനാഷ് ഹരീന്ദ്രന്റെ പെങ്ങൾ അവിക ഹരീന്ദ്രനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത് ! പിന്നെ ജയിലിൽ നിന്നിറങ്ങിയ ശേഷം അമലയുടെ അമ്മയെയും അനുജത്തിയേയും കൂട്ടി ഇവിടേക്ക് വന്നു,.
നീ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും എനിക്ക് മനഃപാഠമായിരുന്നു .. നിങ്ങളുടെ ഡ്രൈവർ നാട്ടിൽ പോയ അന്ന് പറഞ്ഞുവിട്ട വണ്ടി പോലും എത്താതിരുന്നത് ആ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ്, ഞാൻ ഊഹിച്ചപോലെ നീ അന്ന് വീട്ടിലേക്ക് നടന്നു,.. ”

അവിക മിഴികൾ ഇറുക്കിടയച്ചു,..

“അമല അനുഭവിച്ച എല്ലാ യാതനകളും നീയനുഭവിക്കണം എന്നേ മനസ്സിൽ ഉണ്ടായിരുന്നുള്ളു,.. അത്ര പൈശാചികമായി ഞാൻ നിന്നോട് പെരുമാറി,. എന്നാൽ അവിക ഏതോ ഒരു ഘട്ടത്തിൽ നിന്നിൽ ഞാനെന്റെ അമലയെ കണ്ടു,.. നിനക്ക് മേൽ പ്രതികാരത്തെക്കാളേറെ പ്രണയം തോന്നി,. എന്റെ മനസെനിക്ക് കൈ വിട്ടു പോവുകയായിരുന്നു,. ചെയ്ത തെറ്റിനെ ഓർത്ത് കുറ്റബോധം തോന്നി എനിക്ക്,. നിന്നെ മറ്റാർക്കും വിട്ട് കൊടുക്കാൻ തോന്നില്ല എന്ന് പറഞ്ഞത് ആത്മാർത്ഥമായിട്ടാ,. ”

അവിക ജീവച്ഛവം പോലെയിരുന്നു,.
“ഇപ്പോൾ ഞാൻ നിന്നെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ട് അവിക,. കുറ്റബോധം കൊണ്ടല്ല,. നിന്നോട് അത്ര അടുപ്പം തോന്നിയത് കൊണ്ടാ,.. നിനക്കെന്നോട് വെറുപ്പായിരിക്കുമെന്നറിയാം, എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല അവിക,… ”

“എങ്കിൽ നീ മരിക്കൂ കിഷോർ,… ” അവളുടെ കണ്ണിൽ പകയെരിയുകയായിരുന്നു,..
അവൻ അവികയെ നോക്കി,..

“ഞാനെന്നേ മരിച്ചു കിഷോർ… അവിക അന്ന് മരിച്ചു,.. എന്റെ അനുവാദം കൂടാതെ നീയെന്റെ മേൽ കൈ വെച്ചപ്പോൾ,.. നീയെന്റെ വിശ്വാസങ്ങളെ തകർത്തപ്പോൾ,.. ഞാനെന്നേ മരിച്ചു പോയി കിഷോർ,… ”

അവൻ അവളെ കെട്ടിപ്പിടിച്ചു,.. അവികയുടെ കണ്ണുനീർ തുള്ളികൾ അവന്റെ ചുമലിൽ വീണു,…

“ഐ ആം സോറി അവിക,.. എനിക്ക് തെറ്റുപറ്റി,… ”

എന്ത് മറുപടി പറയും കിഷോറിനോട്,. അവൻ തന്റെ വായടപ്പിച്ചു കളഞ്ഞു,. തന്റെ സഹോദരൻ ചെയ്ത തെറ്റിന്റെ ഫലമാണ് താൻ അനുഭവിക്കുന്നത്,.. ഇനിയൊരിക്കലും കിഷോറിനോട് തനിക്ക് ക്ഷമിക്കാനാവില്ല,.

കിഷോർ മാത്രമല്ല, ഇന്നേവരെ താൻ ജീവിതത്തിൽ വിശ്വസിച്ച എല്ലാ പുരുഷന്മാരും തന്നെ ചതിച്ചു,.. വളരെ ക്രൂരമായി,.. അച്ഛനും, സഹോദരനുമുൾപ്പെടെ എല്ലാവരും,.. താൻ തളർന്നുപോവുകയാണ്,….

“നീ ഒരു അച്ഛനാകാൻ പോവാ കിഷോർ,.. ” ഒരുവിധം അവൾ പറഞ്ഞൊപ്പിച്ചു !
*************
കിഷോറിനെ കണ്ടതും ഹരീന്ദ്രനെ ആകെ വിയർത്തു,.. അർജുന്റെ മുഖത്ത് വെറുപ്പ് നിറഞ്ഞു,.. മീരയുടെ മുഖത്ത് ദേഷ്യത്തെക്കാളേറെ കുറ്റബോധം ആയിരുന്നു,…

“കിഷോറേട്ടാ,… ” അവനെക്കണ്ടതും അമ്മു അവനരികിലേക്ക് ഓടി വന്നു,..

“നമ്മുടെ അവികേച്ചി,… ”

അവനവളുടെ നിറ മിഴികൾ തുടച്ചു,…

“അവൾക്ക് ഒന്നും സംഭവിക്കില്ല.. അമ്മു,.. അവൾ തിരിച്ചു വരും,.. ”

കിഷോറിന്റെ സാനിധ്യം അവൾ അറിഞ്ഞോ എന്തോ,. അവികയുടെ തലച്ചോറിൽ ഒരു വിസ്ഫോടനമുണ്ടായി,..

“എന്റെ,.. കുഞ്ഞെവിടെ ?? എന്റെ മോളെ നിങ്ങളെന്താ ചെയ്തേ,.. ” അവിക അലറുകയായിരുന്നു,.. കിഷോർ ഐ സി യൂ വിന് മുന്നിലേക്കോടി,..

വയലന്റ് ആയ അവികയെ പിടിച്ചു നിർത്താൻ നേഴ്‌സ് പാടുപെട്ടു,..

“അവിക,… ” അവൻ മീരയെ നോക്കി,…
“എന്താ,.. എന്താ അവിക പറഞ്ഞതിനർത്ഥം?”

“കിഷോർ അത്,… ”
“ഞങ്ങളുടെ കുഞ്ഞെവിടെയെന്ന് ???”

ഡോക്ടർ മീര അവന്റെ ചോദ്യത്തിന് മുന്നിൽ തല കുനിച്ചു,…

(തുടരും )

അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!