Skip to content

അവിക – 15

അവിക

“നിങ്ങളോടല്ലേ ചോദിച്ചത് എന്റെ കുഞ്ഞെവിടെയെന്ന് !”

മീരയുടെ കണ്ണുകൾ നിറഞ്ഞു,. കിഷോർ അക്ഷമനായിരുന്നു !
***********
“എനിക്കെല്ലാം നഷ്ടപ്പെട്ടു,.. അന്നെനിക്ക് ആത്മഹത്യ ചെയ്യാൻ ധൈര്യം കിട്ടിയില്ല,. പക്ഷേ ഇന്ന് ഞാനത് ചെയ്താൽ എനിക്കൊപ്പം മറ്റൊരു ജീവൻ കൂടി ഇല്ലാതാവും ?? ” മീര ഞെട്ടിപ്പോയി !

“കൊല്ലും ഞാനവനെ,… ” ഹരീന്ദ്രന്റെ വാക്കുകൾ ഉറച്ചതായിരുന്നു,…

“തൊടില്ല ആരും കിഷോറിനെ,.. ” അവിക തിരിച്ചടിക്കുമെന്ന് ഹരീന്ദ്രൻ പ്രതീക്ഷിച്ചില്ല !

“അവിക !” അറിയാതെ അർജുൻ വിളിച്ചു പോയി,….

“മതിയായില്ലേ ? ഇനിയും കുറേ ഇട്ട് കൊല്ലാക്കൊല ചെയ്തതല്ലേ ?? അതിന്റെയാ ഞാനിപ്പോൾ അനുഭവിക്കുന്ന ഓരോ വേദനയും,.. അമലയുടെ പോസ്റ്റ്‌ മാർട്ടം റിപ്പോർട്ട്‌ മാറ്റിയെഴുതാൻ ഏട്ടനെ നിർബന്ധിച്ചപ്പോൾ അച്ഛന്റെ മനസിലുണ്ടായിരുന്നത് മറ്റു പലതുമാണ്,.. കുറേ പണം സ്റ്റാറ്റസ് , പിന്നെ അമ്മയുടെ മുൻപിൽ ജയിക്കണം എന്നുള്ള വാശി, അപ്പോഴൊന്നും തനിക്കും ഒരു മകളുണ്ടെന്ന് അച്ഛൻ ചിന്തിച്ചില്ല,.. അവൾക്കും നാളെ ഇങ്ങനൊരു അവസ്ഥ വരാമെന്ന് കരുതിയില്ല, എന്നിട്ടിപ്പോൾ കൊല്ലുമെന്ന് പറഞ്ഞു നടക്കുന്നു,… ”
അയാൾ മറുപടി ഇല്ലാതെ തല കുനിച്ചു,..

“അതേ, കൊല്ലണം ഹരി… ” മീര അഗ്നിപർവതം കണക്കെ പുകഞ്ഞു തുടങ്ങുകയായിരുന്നു,…

അവിക ഞെട്ടലിൽ അമ്മയെ നോക്കി,….

“കിഷോറിനെയല്ല, ഞങ്ങളെ,.. ഇതിലും ബേധം ഞങ്ങളെയങ്ങ് കൊന്നു കളഞ്ഞേക്ക്,.. നിങ്ങൾക്കറിയുമോ ഹരി,.. കുറച്ചു ദിവസങ്ങൾക്കു മുൻപ് എന്റെ മോൾ എന്റടുത്ത് കരഞ്ഞു കൊണ്ട് പറഞ്ഞു അവൾക്കവളുടെ അച്ഛനേം ഏട്ടനേയും മിസ്സ്‌ ചെയ്യുന്നുണ്ടെന്ന്,.. ഫാമിലി മിസ്സ്‌ ചെയ്യുന്നുണ്ടെന്ന്…. ഞാൻ എന്നെത്തന്നെയാ അപ്പോഴും കുറ്റപ്പെടുത്തിയത്,. എന്റെ മക്കളുടെ ആഗ്രഹങ്ങൾക്ക് ഞാൻ വില കൊടുത്തില്ലല്ലോ എന്നോർത്ത്,.. അവരുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിച്ചില്ലല്ലോ എന്നോർത്ത്,… പക്ഷേ, ഇപ്പോൾ എന്റെ മോൾ അവളുടെ അച്ഛനും സഹോദരനും കാരണം സ്വന്തം ജീവിതം നഷ്ടപ്പെട്ടെന്ന് പറയുമ്പോൾ ഹരി.. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ട് പോകുവാ,.. കൊന്നു കളഞ്ഞേക്ക് ഹരി ഞങ്ങളെ,…. ”

“മീര,.. ഞാൻ,… ”

“ഒരക്ഷരം മിണ്ടരുത് നിങ്ങൾ,.. നിങ്ങളെന്താ പറഞ്ഞേ എന്റെ മോൾ ഇങ്ങനൊക്കെ സംസാരിച്ചത് എന്റെ വളർത്തുദോഷം കൊണ്ടാണെന്ന്,.. നിങ്ങളവളെ നന്നായി വളർത്തുമെന്ന്… എന്നാൽ നിങ്ങൾ വളർത്തിയവൻ നിങ്ങളെപ്പോലെ തന്നെ മനസാക്ഷി ഇല്ലാതെയാണെല്ലോ പെരുമാറിയത്,.. അവനെ പ്രസവിച്ചു പോയി എന്ന ഒറ്റ കാരണം കൊണ്ട് ഞാനെന്നേ വെറുക്കുവാ,.. ”

മീര പൊട്ടിത്തെറിച്ചു,… അവൾക്ക് മുന്നിൽ മറുപടി ഇല്ലാതെ നിസഹായനായി ഹരീന്ദ്രൻ നിന്നു,…

“യൂ നോ ഹരി,.. ഷീ ഈസ് 16 ഇയേഴ്സ് ഓൾഡ്,.. ഇത്രയും കാലത്തിനിടെ അവൾ എന്തൊക്കെ വേദന സഹിച്ചു? അച്ഛന്റെയും അമ്മയുടെയും വഴക്ക് കേട്ട് ഉറക്കമുണരേണ്ടി വന്ന പ്രഭാതങ്ങൾ,.. അവളുടെ സന്തോഷങ്ങളെ പൊട്ടിച്ചെറിഞ്ഞുകൊണ്ടുള്ള നമ്മുടെ വേർപിരിയൽ,. പിന്നെ ഇപ്പോൾ . ” അവരുടെ ശബ്ദമിടറി,.

“ഇനിയും എന്റെ മോളെ ക്രൂശിക്കാൻ ഞാൻ അനുവദിക്കില്ല,.. നിങ്ങൾ ഇറങ്ങി പോണം,… ”
മീരയുടെ ശബ്ദം ഉറച്ചതായിരുന്നു,…

“നോക്ക് മീര, എടുത്തു ചാടി ഇങ്ങനൊരു തീരുമാനം പറയരുത്, നന്നായി ആലോചിച്ച് ഇതിനെ എങ്ങനെ നേരിടുമെന്നാണ് തീരുമാനിക്കേണ്ടത്,.. അത് നിങ്ങൾ രണ്ടാളും കൂടെ ആലോചിച്ചു തന്നെ തീരുമാനിക്കണം,.. അവിക ചെറിയ കുട്ടിയാണ്, അവളുടെ ഭാവിക്ക് ദോഷം വരാത്ത രീതിയിൽ ഒരു തീരുമാനം എടുക്കണം,…”

ഗംഗാധരന്റെ അഭിപ്രായം ശരിയാണെന്ന് ഇരുവർക്കും തോന്നി,…

“മോള് പോയി റസ്റ്റ്‌ എടുത്തോളൂ,.. നല്ല ക്ഷീണമില്ലേ,… വാ ആന്റി റൂമിൽ കൊണ്ടാക്കാം ” അവിക മാലിനിക്കൊപ്പം മുറിയിലേക്ക് നടന്നു,..
*********
“മോൾക്ക്‌ കുടിക്കാനോ കഴിക്കാനോ എന്തെങ്കിലും വേണോ ?”

ഒന്നും വേണ്ടെന്ന് അവൾ തലയാട്ടി,..

“എന്നാൽ ഫ്രഷ് ആയിട്ട് ഒന്ന് കിടന്നോ,.. ”

“മ്മ് ”

“പിന്നൊരു കാര്യം,.. ധൈര്യം കൈ വിടരുത്,.. മോൾക്ക്‌ ഒന്നുംതന്നെ സംഭവിച്ചിട്ടില്ല,.. ”

അവിക തന്റെ ഉടലിനോട് കൈ ചേർത്തു,.. മാലിനിക്ക് അവളുടെ ആ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു ! അവർ വാതിലടച്ചു പുറത്തിറങ്ങി,…

ഒരു പക്ഷേ താനിന്ന് കിഷോറിന്റെ ഭാര്യയായിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കേണ്ട നിമിഷമായിരുന്നു ഇത്,.. അവനൊരു പക്ഷേ സന്തോഷം കൊണ്ട് തന്നെ കോരിയെടുത്തേനേ,. ഭാഗ്യമില്ലാത്തവളായി പോയി ഞാൻ,..
അവളുടെ മിഴികൾ നിറഞ്ഞൊഴുകി,…
******

“എന്താ നീ പറഞ്ഞത്. ??”

“നിങ്ങളൊരു അച്ഛനാകാൻ പോവുകയാണ് കിഷോർ,… ഐ ആം പ്രെഗ്നന്റ്,… ”

കിഷോർ അവികയിൽ നിന്നുമടർന്ന് മാറി,.. ആ നീക്കം അവൾ പ്രതീക്ഷിച്ചില്ല,.. അവന്റെ മുഖം മങ്ങിയിരുന്നു,..

“എന്താ കിഷോർ സന്തോഷമില്ലാത്തത് ??? കിഷോറിന് ഇഷ്ടമല്ലേ നമ്മുടെ കുഞ്ഞിനെ ?”

“നീ ചെക്കപ്പ് ചെയ്‌തോ ? ” അവന്റെ മുഖം ഗൗരവത്തിലായി,…

“ഇല്ല, പക്ഷേ എനിക്കറിയാം കിഷോർ,.. ഐ കാൻ ഫീൽ ഇറ്റ്,… ”
അവൻ മറുപടി പറഞ്ഞില്ല,..

” പിന്നെ ലക്ഷണങ്ങൾ ഉണ്ടല്ലോ,. എനിക്ക് 2 മാസങ്ങളായി പീരിയഡ്‌സ് ആയിട്ടില്ല,. തലകറക്കം,.. വൊമിറ്റിംഗ് ടെൻഡൻസി ഒക്കെ,… ”
“മ്മ്,.. കുറച്ചു നേരം വെയിറ്റ് ചെയ്യ് ഞാനിപ്പോ വരാം,.. പുറത്തേക്കൊന്നും ഇറങ്ങരുത്,… ”

അവൾക്ക് നിരാശ തോന്നി,.. കിഷോറിനൊട്ടും സന്തോഷമില്ല,.. പകരം ടെൻഷൻ,.. തന്നെയൊന്ന് ചേർത്തു പിടിക്കുക പോലും ചെയ്തില്ല,.. ഒരു നിമിഷത്തേക്ക് എല്ലാം താൻ മറന്നു പോയി,.. അവന്റെ നെഞ്ചോട് ചേർന്ന് നില്ക്കാൻ കൊതിച്ചുപോയി,.. കിഷോർ തന്നെ വേദനിപ്പിച്ചവനാണെന്ന് മറന്നു,.. ചതിച്ചവനാണെന്ന് മറന്നു,.. തനിക്ക് സംഭവിച്ചതെല്ലാം താൻ മറന്നു,.. താനപ്പോൾ ഒരമ്മയായി മാത്രം മാറി,.. പക്ഷേ അവൻ,..

കിഷോറവളുടെ ചിന്തകളെ പിടിച്ചു കെട്ടി,..
“ദാ,. ഇതിൽ ഇൻസ്ട്രക്ഷൻസ് എഴുതിയിട്ടുണ്ട്, . നോക്കിയിട്ട് വാ,.. ” പ്രെഗ്നൻസി ടെസ്റ്റ്‌ കിറ്റ്,.. അവിക കിഷോറിനെ നോക്കി,…

“ചെല്ല്,.. ഉറപ്പ് വരുത്തണ്ടേ ?”
അവിക അവന്റെ നെഞ്ചോട് ചേർന്നു,…

“ധൈര്യമായി ചെല്ല്,.. അങ്ങനൊന്നും ഉണ്ടാവില്ല,… ”

“കിഷോറിനപ്പോ ഇപ്പോഴും ആഗ്രഹം ഞാൻ പ്രെഗ്നന്റ് ആവരുതെന്നാണ് അല്ലേ ???”

“അങ്ങനല്ല അവിക,.. നീ പോയി നോക്കിയിട്ട് വാ,… ”

അവിക കിഷോറിന്റെ കൈ എടുത്തു മാറ്റി,……

കിഷോറിന് നല്ല ടെൻഷൻ ഉണ്ടായിരുന്നു,.. അഥവാ അവൾ പ്രെഗ്നന്റ് ആണെങ്കിൽ എങ്ങനെയും പറഞ്ഞു മനസിലാക്കിയേ പറ്റു,..

അവിക വാതിൽ തുറന്നു വെളിയിലേക്ക് വന്നതും അവൻ അക്ഷമനായി അരികിലേക്ക് ചെന്നു,..
“എന്തായി ?”

അവിക അതവന് നേരെ നീട്ടി,.. കിഷോറിന് ശബ്ദം നഷ്ടപ്പെട്ടു പോയി,…

“എന്താ ആലോചിക്കുന്നത് കിഷോർ ?”

“നമുക്ക് ഈ കുഞ്ഞ് വേണ്ട അവിക,…”

“കിഷോറിന് വേണ്ടെന്ന് കരുതി,.. എന്നോട് വേണ്ടെന്ന് വെക്കാൻ പറയാൻ നിങ്ങൾക്കെന്താ അധികാരം ?”

“ഞാൻ പറയുന്നതിന്റെ സീരിയസ്നെസ്സ് ഒന്ന് മനസിലാക്ക് അവിക,.. ഈ പ്രായത്തിൽ ഒരു ഡെലിവറി ഒന്നും നിന്നെക്കൊണ്ട് പറ്റില്ല അവിക,… ”

അവൾ മിണ്ടിയില്ല,.. കിഷോർ അവളെ ചേർത്ത് പിടിച്ചു,..

“എനിക്കിപ്പോ ഈ കുഞ്ഞിനെക്കാളും വലുത് നിന്റെ ആരോഗ്യമാണ്,… ”

അവിക അവന്റെ കൈ തട്ടി മാറ്റി,..
“എനിക്ക് നിങ്ങളെക്കാളും വലുത് ഈ കുഞ്ഞാണ്,… ”

“അവിക ഞാൻ പറയുന്നത് ഒന്ന് കേൾക്ക്,. ഇത് റിസ്ക് ആണ്,.. ”

“അബോർഷൻ ഒരു റിസ്കും ഇല്ലെന്നാണോ ?”
“അങ്ങനല്ല,. നിന്റെ ഫ്യൂച്ചർ,… ”

“അതാണ് ഞാനും പറഞ്ഞത്,. എന്റെ ഫ്യൂച്ചർ എന്റെ കുഞ്ഞാണെന്ന്,… ഇനി എന്നേ ഒന്നിനും നിർബന്ധിക്കണ്ട,.. ഇതിനെക്കുറിച്ചുള്ള സംസാരം നമുക്കിടയിൽ രണ്ടു മാസം മുൻപ് നടന്നതാ,. അന്നത്തെ എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല, .. ”

അവിക ഇറങ്ങി നടന്നു,.. കിഷോർ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു,…

********
ആരോ കതകിൽ തട്ടുന്നു,.. അവിക വാതിൽ തുറന്നു,.. കല്യാണിയമ്മയാണ്,.. കല്യാണിയമ്മയെ വല്ലാതെ വിയർത്തിട്ടുണ്ട്,…

“എന്താ, എന്ത് പറ്റി കല്യാണിയമ്മേ ??”

“എന്റെ മോൾ ഇവിടന്ന് രക്ഷ പെട്ടോ, അതാ നല്ലത്,.. ”

“എന്തുണ്ടായെന്ന് പറയ് ?”

“അവര്,… ”

“ആര് ?”

*******
“നോക്ക്, ഇതാരും അറിയാത്ത വിധം ഒതുക്കി തീർക്കണത് തന്നെയാണ് നല്ലത്,.. അവൾ സ്കൂൾ വിദ്യാർത്ഥിനി ആണ്,. സംഭവം പുറത്തറിഞ്ഞാൽ പിന്നെ കയ്യിൽ നിന്ന് പോകും,.. അതിന് മീര മനസുവെക്കണം ”

“എന്താ ഗംഗാധരേട്ടൻ പറഞ്ഞു വരണത് ?” മീര അയാളെ നോക്കി,..

“അർജുൻ,.. നീ അപ്പുറത്ത് പോ,.. ”
അവൻ അച്ഛന്റെ നിർദേശം അനുസരിച്ചു,..

“ആരുമറിയാതെ ആ കുഞ്ഞിനെ അങ്ങ് അബോർട്ട് ചെയ്തേക്ക്,.. ”

മീര ഞെട്ടിപ്പോയി,..
“നിങ്ങളുടെ കുടുംബത്തെ ഓർത്ത് പറഞ്ഞതാ,. ഇനി ഇത് പ്രശ്നമായാൽ മൂടി വെച്ച പലതും വെളിയിൽ വരും,.. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാകും,.. ”

“ഇല്ല,.. എനിക്ക് കഴിയില്ല എന്റെ മോളെ ഇനിയും കുത്തിക്കീറാൻ,.. ”

മീര എഴുന്നേറ്റു,… ഗംഗാധരൻ മാലിനിക്ക് നിർദേശം നൽകി,.. അത് മനസിലാക്കിയെന്നപോലെ അവരും മീരയുടെ പുറകെ നടന്നു,..

“കിഷോറിന്റെ കാര്യത്തിലും ഒരു തീരുമാനമാക്കിയേക്ക്,.. ഇനിയവൻ ഒരു പ്രശ്നമുണ്ടാക്കരുത്,… ”
അവിക ഞെട്ടലിൽ കല്ല്യാണി അമ്മയെ നോക്കി,…

“എന്റെ മോളിവിടെന്ന് അവനെയും കൂട്ടി എവിടേക്കെങ്കിലും രക്ഷപെട്ടോ,.. കൊല്ലാനും മടിക്കില്ല നിന്റെ അച്ഛൻ അവനെ,..

നിന്റമ്മയ്ക്ക് നിന്നെ രക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല … ”

എന്ത് ചെയ്യണമെന്ന് അവൾക്കറിയുമായിരുന്നില്ല,.. കല്യാണിയമ്മ അവൾക്ക് ബാഗ് എടുത്തു കൊടുത്തു,.. പിന്നെ ഉണ്ടായിരുന്ന സ്വർണ്ണമൂരി അവൾക്ക് നേരെ നീട്ടി,.. ഇവിടെ പണിയെടുത്തുണ്ടാക്കിയതാ,. ആരോരുമില്ലാത്ത കിഴവിക്ക് ഇതൊക്കെ എന്തിനാ,.. എവിടേലും പോയി രക്ഷപെട്ടോ,.. ”
അവളുടെ മിഴികൾ നിറഞ്ഞൊഴുകി,..

“ആലോചിക്കാൻ സമയമില്ല മോളെ വേഗം പൊയ്ക്കോ,.”

*********
“നോക്ക് മീര നമ്മുടെ മോളുടെ ഭാവിയെ ഓർത്തെങ്കിലും നീയീ തീരുമാനം മാറ്റണം,… ”

മീര നിശബ്ദത പാലിച്ചു,.

“ഗംഗേട്ടാ, അവിക മോളെ റൂമിലെങ്ങും കാണുന്നില്ല,… ” മാലിനി തിടുക്കപ്പെട്ട് പറഞ്ഞു !മീര ഞെട്ടലിൽ എഴുന്നേറ്റു,..

“ഇവിടെ എവിടെയെങ്കിലും കാണും,.. നീ ശരിക്ക് നോക്കാത്തത് കൊണ്ടാ,… ”

“ഇല്ല ഗംഗേട്ടാ, ഞാൻ എല്ലായിടത്തും നോക്കിയതാ അവിക ഇവിടെ എവിടെയും ഇല്ല ”

“ഹരി,.. എന്റെ മോൾ,.. ” മീരയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു !

(തുടരും )

അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!