Skip to content

അവിക – 12

അവിക

“നിങ്ങളെന്റെ ആരാ കിഷോർ,.. ”
അവൻ അവളെ ഹഗ് ചെയ്തു..

“ഞാൻ നിനക്ക് ആരാണെന്നറിയില്ല അവിക,. പക്ഷേ നീയെനിക്ക് എല്ലാമാണ്,.. ” അവിക അവനെ തള്ളി മാറ്റി,..

“എത്ര വട്ടം എന്നോടിങ്ങനെ കള്ളം പറയും കിഷോർ,.. ഞാൻ എന്റെ ജീവിതത്തിൽ നിങ്ങളെപ്പോലെ ക്രൂരനും മനസാക്ഷി ഇല്ലാത്തതുമായ ഒരാളെ വേറെ കണ്ടിട്ടില്ല,.. ”

അർജുൻ എന്ത് പറയണമെന്നറിയാതെ നിൽക്കുകയാണ്,… കിഷോറിന്റെ കണ്ണുകളിൽ മിഴിനീർ തിളക്കം,..

“നിനക്കിയാളെ അറിയുമോ അവിക,… ”

“മ്മ്,.. ”

“ഇയാൾ നിന്റെ ആരാ അവിക ??”

“അറിയില്ല… ” അവൾ അലസമായി മറുപടി പറഞ്ഞു,…

“നീയെന്റെ കൂടെ വാ അവിക,.. ഇനി ഇവിടെ നിൽക്കണ്ട,.. ” കിഷോർ നോക്കി നിൽക്കേ അർജുൻ അവളുടെ കൈ പിടിച്ചു നടന്നു,..

“അർജുൻ,.. ”
അവൻ അവളെ നോക്കി,…

“നീ പൊയ്ക്കോ , ഞാൻ വന്നോളാം,.. ”

“അവിക ഇയാൾ നിന്നെ,… ” അവൻ ധർമ്മസങ്കടത്തിൽ അവളെ നോക്കി,..

“ഒന്നും ചെയ്യില്ല അർജുൻ… ഒന്നും,.. ” കിഷോർ തല താഴ്ത്തി നിന്നു,..

“ആർ യൂ ഷുവർ ?”
അവിക അർജുന്റെ കൈ അടർത്തി മാറ്റി,..
“യെസ്,… ”
അർജുന്റെ മുഖം അപമാനത്താൽ ചുവന്നിരുന്നു,. താൻ അവനെ ചതിച്ചതല്ല, ഇപ്പോഴുള്ള തന്റെ നില നിൽപ്പിന് കിഷോർ കൂടിയേ തീരു,..
********——-********
കിഷോർ വാതിൽ കുറ്റിയിട്ടു,.. അവിക നിർവികാരയായി നിന്നതേ ഉള്ളൂ,..

കിഷോർ, അവളുടെ മുഖം കൈകളിൽ കോരിയെടുത്തു,…

“അയാം സോറി അവിക,… എല്ലാം നിന്നോട് പറയണമെന്ന് കരുതിയതാ,. പലവട്ടം അതിന് വേണ്ടി ശ്രമിച്ചതും ആണ്, പക്ഷേ… ”

“വൈ ഡിഡ് യൂ കിൽഡ് ഹെർ ??? ”

കിഷോർ അവളുടെ മുഖത്തെ ഭാവം കണ്ട് ഞെട്ടലിൽ അവളെ നോക്കി,…

“എന്തിനാ അമലയെ കൊന്നതെന്ന് ?”

“അവിക, ഞാനല്ല,… ”

“യെസ്, ഇറ്റ് വാസ് എ സൂയിസൈഡ്,.. നിങ്ങൾ കൊന്നില്ല,.. പക്ഷേ നിങ്ങളവളെ കൊല്ലാതെ കൊന്നു,… ”

“നോ അവിക… അവളെന്റെ,… ”

“എന്താ നിർത്തിയത് ? ഭാര്യയായിരുന്നു… പ്രണയമായിരുന്നു,… ”

“ശരിയാ,… ” അവന്റെ ശബ്ദമിടറി,..

*********

അമലയെ ഞാൻ ആദ്യം കാണുന്നത്,. ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ വെച്ചാണ്,.. ഞാൻ അച്ഛന്റെ നിർബന്ധം കൊണ്ട് മെഡിസിന് സീറ്റ്‌ വാങ്ങിയപ്പോൾ, ചെറിയൊരു മാർക്കിന്റെ വ്യത്യാസത്തിൽ ആയിരുന്നു അവൾക്ക് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ സീറ്റ്‌ നഷ്ടമായത്,.. അധികം സാമ്പത്തികം ഒന്നുമുള്ള കുടുംബം ആയിരുന്നില്ല അവളുടേത്,.. സ്വന്തം വീട് പണയം വെച്ചാണ് ആ അമ്മ മകളെ പഠിപ്പിക്കാൻ ബാംഗ്ലൂരേക്ക് അയച്ചത്,.. അവളായിരുന്നു അവരുടെ ഏക പ്രതീക്ഷ,.. ഞങ്ങളിൽ ഏറെ പേരും അലമ്പ് കളിച്ചു നടക്കുമ്പോഴും പുസ്തകപുഴു ആയിരുന്ന അവളെ ഏറെയാരും മൈൻഡ് ചെയ്തിരുന്നില്ല,.. അങ്ങനെയാണ് കുറച്ചു ലേറ്റ് അഡ്മിഷൻ ആയി ശംഭു ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നത്, ..
പൊതുവേ ഷൈ ടൈപ്പ് ആയ അമലയെ ഒന്നുഷാറാക്കാൻ ഞങ്ങൾ തീരുമാനമെടുത്തതിന് പിന്നിലെ യഥാർത്ഥ കാരണം അവൻ ആയിരുന്നു,..

അവന്റെ നിർദേശമനുസരിച്ചാണ് ഞങ്ങൾ ഓരോ കാര്യങ്ങളും പ്രവർത്തിച്ചതും,.. അമലയുടേത് ഒരു വലിയ മനസായിരുന്നു,. ഒരുപാട് കാരുണ്യ പ്രവർത്തികൾ അവൾ ചെയ്തിരുന്നു , അതാണ് അവളിലേക്കെന്നെ കൂടുതൽ ആകർഷിച്ചത്, അമല നല്ലൊരു ഫ്രണ്ട് കൂടെയാണെന്ന് എനിക്ക് മനസിലായത് ഒരു ഇന്റർനാഷണൽ സെമിനാറിൽ ഞങ്ങൾ ഗ്രൂപ്പ്‌ ആയിപ്പോയപ്പോഴാണ്,..

ക്ലാസ്സിൽ ഇത്രയും ഷൈ ആയ പെൺകുട്ടി,. എത്ര ഈസി ആയിട്ടാണ് പേപ്പേഴ്സ് അവതരിപ്പിക്കുന്നത്,.. ഞാനവളെയും അവളെന്നേയും കൂടുതൽ ആയി മനസിലാക്കിയ ദിവസങ്ങൾ ആയിരുന്നു അത്… അതിന് ശേഷവും ഞങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമായി,.. പക്ഷേ അത് പ്രണയമാണെന്ന രീതിയിൽ അവളെയും എന്നെയും കുറിച്ച് കോളേജ് ആകെ റൂമേഴ്‌സ് പടർന്നു,..

അത് ചുവർ ചിത്രങ്ങൾ വരെ എത്തി,.. അമല ആകെ തകർന്നുപോയ നിമിഷങ്ങൾ ആയിരുന്നു അത്,.. ഞങ്ങളുടെ ഇരുവരുടെയും വീട്ടിൽ അറിഞ്ഞു,.. അവൾ എത്രയൊക്കെ കരഞ്ഞു പറഞ്ഞിട്ടും അവളെ വിശ്വസിക്കാൻ ആ അമ്മ തയ്യാറായില്ല…

ഞാൻ അന്യമതത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം ചെയ്താൽ, ഇനി മുതൽ എന്റെ ഒരു കാര്യങ്ങളിലും ഇടപെടില്ലെന്നച്ഛൻ ശപഥം ചെയ്തു,.. മൊത്തത്തിൽ എല്ലാവരുടെയും മുൻപിൽ നാണം കെട്ട സ്ഥിതിക്ക് ആ നാണക്കേടൊഴിവാക്കാൻ അമലയെ വിവാഹം കഴിക്കുക എന്നല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഉപദേശിച്ചത് ശംഭു ആയിരുന്നു,..

ഞാൻ കാരണം നാണം കെടേണ്ടി വന്ന അമലയെ വിവാഹം ചെയ്യുന്നതിലൂടെ അവൾക്കിനി മറ്റുള്ളവരുടെ മുൻപിൽ തല ഉയർത്തിപ്പിടിച്ചു നടക്കാൻ താലി ഒരു സഹായമാകുമെങ്കിൽ അതാണ് നല്ലതെന്ന് തോന്നിയിരുന്നു,..

അങ്ങനൊരു ലീവിന്,.. ഊട്ടിയിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിൽ വെച്ച് ശംഭുവിന്റെയും മറ്റ് ചില കൂട്ടുകാരുടെയും നിർബന്ധത്തിൽ ഞാൻ അമലയുടെ കഴുത്തിൽ താലി ചാർത്തി,.. അവളതിൽ അത്ര സന്തോഷവതി ഒന്നും അല്ലായിരുന്നെങ്കിലും അവളുടെ കണ്ണിൽ ഞാനെന്നോടുള്ള പ്രണയം കണ്ടിരുന്നു,..

അമലയെ ഭാര്യയായി സ്വീകരിക്കാൻ ഞാൻ എന്റെ മനസ്സിനെ തയ്യാറാക്കി,… പരസ്പരം അറിയാവുന്നതായത്കൊണ്ട്, ഞങ്ങൾക്ക് നല്ലൊരു കുടുംബജീവിതം തുടങ്ങാനാവുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു,..
********

“അളിയാ ഒന്നടിച്ചിട്ട് പോടാ,.. ”

” വേണ്ടെടാ അതൊന്നും ശരിയാവില്ല,.. ”

“കല്ല്യാണം കഴിഞ്ഞെന്നു കരുതി നീ ഡീസന്റ് ആയോ,… ” അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു,…

“വേണ്ടെടാ അമലയ്ക്ക് ഇതൊന്നും ഇഷ്ടമാവില്ല ,.. ”

“ആയിക്കോട്ടെ നിന്റെ ഇഷ്ടം,… ധൈര്യക്കുറവുണ്ടേൽ ചെറുതായിട്ട് ഒന്നടിച്ചോളൂ എന്നാ പറഞ്ഞത്,.. ”

“വേണ്ടെടാ,.. അവളോട്‌ എനിക്ക് സ്റ്റാർട്ടിങ് ട്രബിൾ ഒന്നും ഉണ്ടാവില്ല, അവളെന്റെ ഫ്രണ്ട് ആയതോണ്ട്,… ”

“സ്റ്റാർട്ടിങ് ട്രബിൾ എന്തിനാ, സംസാരിക്കാനോ അതോ,… ” അവർ ഉറക്കെ ചിരിച്ചു,..

“ഒന്ന് മിണ്ടാതിരിക്കാവോ,… ” അവൻ പുറത്തേക്കിറങ്ങി നടന്നു,….

എന്തോ മനസിന്റെ ധൈര്യം വല്ലാതെ ചോർന്നു പോകുന്നു,. ഇന്നലെ വരെ അവളെന്റെ ഫ്രണ്ട് ആയിരുന്നു,. ഇന്നെന്റെ ഭാര്യയാണ്,.. എത്രയൊക്കെ അടുപ്പമുണ്ടെന്ന് പറഞ്ഞാലും ഞങ്ങൾക്കിടയിൽ എനിക്ക് ഒരപരിചിതത്വം അനുഭവപ്പെട്ടുതുടങ്ങി,
വാതിലിൽ മുട്ടാൻ എന്തോ ധൈര്യം വന്നില്ല,… അവൻ തിരികെ കൂട്ടുകാരുടെ അരികിലേക്ക് നടന്നു,…

മിഥുന്റെ കയ്യിലിരുന്ന ഗ്ലാസ്സിലെ മദ്യം വാങ്ങിച്ചു ഒറ്റ വലിക്ക് കുടിച്ചു,….

“എന്തേ, നിനക്ക് ധൈര്യം വന്നില്ലേ ?? ഫ്രണ്ട് അല്ലേ ??”

“എന്താന്ന് അറിയില്ലെടാ,.. ചെറിയൊരു ടെൻഷൻ,… ”

“എന്നാ പിന്നെ ഒരെണ്ണം കൂടെ പിടിപ്പിച്ചോ,… ”
ശംഭു ഹരീഷിന് നിർദേശം നൽകി,…

“മതീടാ,.. ഇപ്പോൾ തന്നെ നാലെണ്ണമായി, ഇനി കുടിച്ചാൽ ഓവർ ആകും,… ” അവൻ എഴുന്നേറ്റു,.. കണ്ണുകളിൽ ഇരുട്ട് കയറുന്നു,.. കാലുകൾ നേരെ നിൽക്കുന്നില്ല,.. പതിയെ ശരീരത്തിന്റെ ഭാരം കുറയുന്നത് അവന് അനുഭവപ്പെട്ടു,…

********
കണ്ണ് തുറക്കുമ്പോൾ അവൻ കട്ടിലിൽ ആയിരുന്നു,.. ഇന്നലെ എന്താ സംഭവിച്ചതെന്ന് ഓർമ്മ ഇല്ല,.. മുറി ആകെ അലങ്കോലമായി കിടക്കുന്നു,. അമല അരികിലില്ല,.. ഇനി ഇന്നലെ വല്ല വഴക്കും,.. ഒന്നും ഓർമ്മ കിട്ടുന്നില്ലല്ലോ ഭഗവാനെ,.. ബാത്‌റൂമിൽ പൈപ്പിൽ നിന്നും വെള്ളം ഇറ്റ് വീഴുന്ന ശബ്ദം കേൾക്കാം,.. അമല കുളിക്കുകയാവും,.. ഒരു സോറി പറഞ്ഞാൽ തീരുന്നതാണോ, ഇന്നലെ അബോധാവസ്ഥയിൽ എന്തൊക്കെയാ ചെയ്തത് എന്നൊരു ബോധവും ഇല്ല,.. ബാത്റൂം ലോക്ക്ഡാണ്,.. അവൻ പതിയെ ഡോറിൽ മുട്ടി,..

“അമലാ,… ” അകത്തു നിന്ന് അനക്കമൊന്നും കേൾക്കാനില്ല,.. അവൻ വീണ്ടും മുട്ടി,..

“സോറി യാർ,.. ഇന്നലെ ഞാൻ,… ” ഉള്ളിൽ നിന്ന് പ്രതികരണം ഒന്നും ഇല്ല,…

“അമലാ,.. ” ഇനി വെയിറ്റ് ചെയ്യുന്നതിൽ അർത്ഥമൊന്നുമില്ല അവൻ സർവ്വ ശക്തിയുമെടുത്ത് കതകിൽ ആഞ്ഞുചവിട്ടി,… ഉള്ളിലെല്ലാം രക്തം തളം കെട്ടി നിന്നിരുന്നു,…

“അമല,.. നീയിതെന്താ കാണിച്ചത്,… ” അവൻ അവളുടെ പൾസ് നോക്കി, അവളിൽ ജീവന്റെ തുടിപ്പുകൾ ബാക്കിയുണ്ട്,… ബാത്ത് ടവൽ അവൻ അവളുടെ മുറിവിൽ കെട്ടി,.. രക്തം ഒരുപാട് പോയിരിക്കുന്നു,… ഹോസ്പിറ്റലിൽ എത്തിക്കണം,… അവനവളെ കൈകളിൽ പൊക്കിയെടുത്തു,…

“ശംഭു,.. മിഥുൻ,.. ” അവൻ ഉറക്കെ വിളിച്ചു ആരുടേയും അനക്കമില്ല,… അവൻ ഒരുവിധം അവളുമായി പുറത്തെത്തി,.. അമല പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു, ..

“കിഷോർ,.. ” അവളുടെ നാവുകൾ തളരുന്നുണ്ടായിരുന്നു,..

“ഇല്ല അമലാ നിനക്ക് ഒന്നും സംഭവിക്കില്ല,.. ”
“ഐ ആം സോറി കിഷോർ,… ”

“എന്തിനാ അമലാ, നീ ഇങ്ങനെ ചെയ്തത് ??”
അവളുടെ കണ്ണുകൾ നിറഞ്ഞു,…

“അവരെന്നെ,.. ഞാൻ,… ”

“ആരാ അമല ?”

“അവർ,..” അടുത്ത നിമിഷം അവളുടെ ഹൃദയമിടിപ്പ് നിലച്ചു,…
********

അവിക ശ്വാസമടക്കി കേട്ടിരുന്നു,… അവളുടെ മിഴികൾ നിറഞ്ഞൊഴുകി,..

“എനിക്ക് അമലയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല,.. പോസ്റ്റ്‌ മാർട്ടം റിപ്പോർട്ടിൽ അത് ആത്മഹത്യ ആണെന്ന് തെളിഞ്ഞു, പക്ഷേ അതിൽ നോട്ട് ചെയ്യപ്പെട്ട സുപ്രധാന കാര്യം, അവൾ സെക്ഷ്വലി അഭ്യൂസ് ചെയ്യപ്പെട്ടു എന്നതാണ്,. ഒരാളല്ല ഒന്നിലധികം പേരാൽ,. എങ്കിലും അവൾ പറഞ്ഞതിൽ നിന്ന് എനിക്ക് കാര്യങ്ങൾ ഏകദേശം ഊഹിക്കാൻ കഴിഞ്ഞു,.. എനിക്ക് മദ്യത്തിൽ എന്തോ ചേർത്ത് തന്ന്, എന്റെ അമലയെ അവർ,.. ഒടുവിൽ എന്നെ അവൾക്കരികിൽ,.
അവന്റെ മിഴികൾ നിറഞ്ഞു,…
ആ രാത്രി തന്നെ അവർ സ്ഥലം വിട്ടിരിക്കണം,. സ്വന്തം ഭർത്താവിന് തന്നെ രക്ഷിക്കാനായില്ലെന്ന നിരാശകൊണ്ടോ,.. എല്ലാമറിഞ്ഞാൽ ഞാനവളെ സ്വീകരിക്കില്ലെന്നതോ,. സ്വന്തം ഭർത്താവിനോട് നീതി കാണിക്കാൻ ആയില്ലെന്ന കുറ്റബോധം കൊണ്ടോ അവൾ സ്വയം ജീവനെടുത്തു,.

ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു, പോലീസ് എൻക്വയറിയിൽ കൂടെ ഉണ്ടായിരുന്ന ഫ്രണ്ട്സിനെക്കുറിച്ച് സൂചിപ്പിച്ചെങ്കിലും വിദഗ്ദ്ധമായി അവർ അത് ഒഴിവാക്കി, സെക്യൂരിറ്റി പോലും അവർ അവിടെ ഇല്ലായിരുന്നു എന്ന് മൊഴി കൊടുത്തു,.

പോസ്റ്റ്‌ മാർട്ടം റിപ്പോർട്ട് പോലും തിരുത്തി എഴുതിച്ചു,.
പക്ഷേ എനിക്ക് ജാമ്യമെടുക്കാൻ പോലും ആരും വന്നില്ല,.. അമലയെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോഴേ എന്നെ തള്ളിക്കളഞ്ഞ അച്ഛൻ കൊലക്കേസിൽ അകത്തു കിടക്കുന്ന മകനെ രക്ഷിക്കാൻ വന്നില്ല,..
ഭർത്താവും ഭാര്യയും തമ്മിൽ സെക്ഷ്വൽ റിലേഷനിൽ ഏർപ്പെട്ടാൽ അത് മുഴുവനായും പീഡനമെന്ന് കൂട്ടിവായിക്കാൻ കഴിയാത്തതിനാൽ ഒടുവിൽ മതിയായ തെളിവ് ഇല്ലാത്തതിനാൽ എന്നെ വെറുതെ വിട്ടു,..
പിന്നീട് ഒരു നിയമപ്പോരാട്ടം പോലും നടത്താനാവാത്ത രീതിയിൽ തെളിവുകൾ നശിപ്പിച്ച് അവർ വിദേശത്തേക്ക് കടന്നു,. അവൾക്ക് നീതി നിഷേധിക്കപ്പെട്ടു,..
സ്വന്തം മകളെ നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി ഒരമ്മയുടെ കണ്ണുനീർ എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു,.. അതുകൊണ്ടാണ് എല്ലാം ഉപേക്ഷിച്ചു പോരാൻ തീരുമാനിച്ചപ്പോൾ ആരോരും ഇല്ലായിരുന്ന അമലയുടെ അമ്മയെയും സഹോദരിയെയും കൂടെ കൂട്ടിയത്,..

പ്ലസ് ടു ക്വാളിഫിക്കേഷൻ ഉള്ള എനിക്ക് ജോലി തരാൻ വലിയ കമ്പനികളും മടിച്ചു,.. എം. ബി. ബി. എസ് ഫൈനൽ ഇയർ വരെ പഠിച്ച എനിക്ക് ജോലി നൽകാൻ സാധാരണക്കാർ ആരും തയ്യാറായതുമില്ല . ഒടുവിൽ കൂലിപ്പണി ചെയ്‌തു,. അവരെ പട്ടിണി കിടത്താതിരിക്കാൻ,.. പക്ഷേ എന്റെ അമലയെ പിച്ചിച്ചീന്തിയവരോടുള്ള പക ഓരോ നിമിഷവും ഉള്ളിൽ കിടന്നു പുകഞ്ഞു,… ”

“കൊള്ളാം കിഷോർ, വെരി ഗുഡ്,.. നിങ്ങൾ ഈ പറഞ്ഞതൊക്കെ ഞാൻ വിശ്വസിക്കാം,.. അമലയുടെ കാര്യത്തിൽ നിങ്ങൾ നിരപരാധി ആയിരിക്കാം, പക്ഷേ ഇപ്പോൾ നിങ്ങളും നിങ്ങളുടെ ആ ഫ്രണ്ട്സും തമ്മിൽ എന്താ വ്യത്യാസം,… ഞാനിപ്പോഴും ജീവിച്ചിരുപ്പുണ്ട് എന്നൊരൊറ്റ വ്യത്യാസം അല്ലേ ????”

“അല്ല അവിക,… നീയിന്ന് ജീവിച്ചിരിക്കുന്നു എന്നത് മാത്രമല്ല,.. എന്റെ പ്രതികാരത്തിന്റെ ഇരയായി നീ മാറി എന്നതാണ്,..

അവിക ഞെട്ടലിൽ അവനെ നോക്കി,….

“വാട്ട്‌ ???”

“100% സത്യമാണ് അവിക,.. യൂ ആർ എ വിക്‌ടിം ഓഫ് മൈ റിവെൻജ്,.. ”

“വാട്ട്‌ ഡു യൂ മീൻ കിഷോർ ???” അവന്റെ കണ്ണുകളിൽ ഇപ്പോഴും പകയെരിയുന്നത് അവൾ കണ്ടു,…

(തുടരും )

അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!