Skip to content

അവിക – 2

അവിക

“സാറെ എന്റെ അവികയ്ക്കെന്തോ പറ്റിയിട്ടുണ്ട്, എനിക്കവളെ ഇപ്പോൾ കാണണം സാർ,… ”

“നോക്ക് കിഷോർ,.. ഞാൻ നിനക്ക് ഈ ഫോൺ വിളിച്ചു തന്നത് പോലും, നിയമത്തിനെതിരാണ്,. നീ നാളെ രാവിലെ വരെ കാത്തെ പറ്റുള്ളൂ,.. അവികയ്ക്ക് ഒന്നും സംഭവിക്കില്ല,… ” അയാൾ ആരെയൊക്കെയോ ഫോണിൽ വിളിക്കാനായി ശ്രമിച്ചു കൊണ്ട് മുന്നോട്ടേക്ക് നടന്നു,…

കിഷോർ, നിലത്തിരുന്നു,.. “നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല അവിക,.. ”
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,.

**************
അവികയുടെ നമ്പറിൽ നിന്ന് കോൾ വന്നത് അർജുന് പ്രതീക്ഷിച്ചതിലേറെ സന്തോഷം നൽകി,.. “ഞാൻ പറഞ്ഞില്ലേ ആന്റി,. അവൾ വിളിക്കുമെന്ന്,… ”

“ഹലോ,… ”

“ഹലോ, ഇത് അർജുൻ ആണോ ?”

“അതേ,.. നിങ്ങൾ ആരാണ് ?”

“ഈ ഫോണിൽ നിങ്ങളുടെ കുറേ മിസ്സ്ഡ് കോൾസ് കണ്ടു,. അതാ വിളിച്ചത്,.. ”

അവന്റെ ചങ്കിടിപ്പിന്റെ ആഴം കൂടി,..
“അവിക, അവിക എവിടെ ?”
“ആ കുട്ടിയുടെ പേര് അവികയാണോ എന്നൊന്നും അറിയില്ല,. അവർക്കൊരു ആക്‌സിഡന്റ് പറ്റി,. അവരുടെ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ചതാണ്,. അൽപ്പം ക്രിട്ടിക്കൽ ആണ്,. ഞാൻ ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത്,… ”

അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞതൊക്കെയും അവന് വിശ്വസിക്കാൻ പ്രയാസം തോന്നി,.. ,

“ഞങ്ങൾ ഉടനെ എത്താം ”
അവൻ കോൾ കട്ട് ചെയ്തു,..
“എന്താ മോനെ ?”
“ആന്റി അവികയ്ക്ക് ഒരാക്‌സിഡന്റ്, സിറ്റി ഹോസ്പിറ്റലിൽ ആണുള്ളത്,. നമുക്ക് വേഗം പോണം,.. !”
****——–***——-****
“ഞാനാണ് അർജുൻ,. നിങ്ങൾ എന്റെ ഫോണിലേക്കാണ് വിളിച്ചത്,.. ”

അയാൾ അവികയുടെ ബാഗും മറ്റ് സാധനങ്ങളും അർജുനെ ഏൽപ്പിച്ചു,.
“ഞങ്ങൾ കുറച്ചു പേർ ചേർന്നാണ് ആ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചത്, ക്രിട്ടിക്കൽ ആണെന്നാണ് പറഞ്ഞത്,. ദൈവത്തോട് പ്രാർത്ഥിക്കാം,. അല്ലാതെന്ത് ചെയ്യാൻ കഴിയും ?”

ഡോക്ടർ മീര, ഹരീന്ദ്രന്റെ കൈകൾ മുറുകെ പിടിച്ചു,. “ഹരി എന്റെ മോൾ,.. ”

“ആന്റി ഇവിടിരുന്നോളു, ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം,… ”
“ഇല്ല അർജുൻ, ഞാനുമുണ്ട്… ”
ഡോക്ടർ സക്കറിയയുടെ മുന്നിൽ അവർ ഇരുന്നു,…
“ഡോക്ടർ മീര, നിങ്ങളുടെ മകളാണ് അവികയെന്നെനിക്ക് അറിയില്ലായിരുന്നു,.., എന്തായാലും സർജറി കഴിഞ്ഞിട്ടുണ്ട്,. തല ഇടിച്ചിട്ടുണ്ട്, സോ തലച്ചോറിൽ ബ്ലഡ്‌ ക്ലോട് ചെയ്തിട്ടുണ്ടായിരുന്നു,.. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല,.. കോമയിലേക്ക് പോകാനും ചാൻസ് ഉണ്ട്,… ”
മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി,…

“പിന്നെ ഇവിടെ കൊണ്ടുവന്നപ്പോൾ ആ കുട്ടിക്ക് ഇടക്കൊന്നു ബോധം വന്നു,.. അപ്പോഴും രണ്ടു പേരുകൾ മാത്രമാണ് അവർ പറഞ്ഞത്,… അമ്മു, പിന്നൊരു കിഷോറും,… ആരാണ് ഈ കിഷോർ,…. ”

അർജുന്റെ മുഖം മങ്ങിയത്, മീര ശ്രദ്ധിച്ചു,..

“അത്,… ”

“എസ്ക്യൂസ്‌ മി, ഡോക്ടർ ഒരു കോൾ വരുന്നുണ്ട്,.. ഞാൻ പുറത്ത് നിൽക്കാം,.. ”

അവൻ മനപ്പൂർവ്വം ഒഴിവായതാണെന്ന് മീരയ്ക്ക് മനസിലായി,..
“അവനാണ് ഡോക്ടർ, എന്റെ കുഞ്ഞിനെ ഈ അവസ്ഥയിലാക്കിയത്,. മറ്റൊന്നും എന്നോട് ഇപ്പോൾ ചോദിക്കരുത്,….”
***-**-********
ശരീരം മൊത്തം വേദനയാണ്,. അനങ്ങാൻ പറ്റുന്നില്ല,.. താൻ ഇപ്പോൾ വെന്റിലേറ്ററിൽ ആയിരിക്കണം,. കണ്ണ് തുറക്കാനേ കഴിയുന്നില്ല,. തന്റെ ശരീരം തളർന്നു പോകുന്നതവൾ അറിഞ്ഞു,., കിഷോറിന്റെ മുഖത്തെ പുഞ്ചിരി അവളുടെ മനസ്സിൽ നിന്ന് മാഞ്ഞില്ല,..

“അന്നവൻ തന്റെ നെറുകയിൽ ചുംബിച്ചത് എന്തവകാശത്തിന്റെ പേരിലാണ്,… എന്തിനാണ് കിഷോർ എന്നെയിങ്ങനെ കൊല്ലാതെ കൊല്ലുന്നത്,.. ഇതിലും ബേധം മരിക്കുന്നതാണ്,… ”
********
അന്ന് ശിവേട്ടന് നാട്ടിലേക്ക് പോവേണ്ടി വന്നത് കൊണ്ടാണ്, ആലോചിക്കാൻ പോലും ഇഷ്ടമല്ലാത്ത ആ കാര്യം തന്റെ ജീവിതത്തിൽ സംഭവിച്ചത്,. വണ്ടി വേറെ വരും എന്ന് പറഞ്ഞതിനാലാണ്,. ഉച്ചയ്ക്ക് സ്കൂൾ വിട്ടിട്ടും താനവിടെ കാത്തു നിന്നത്,. കൂട്ടുകാരെല്ലാം അവരുടെ വീട്ടിൽ പോയിരുന്നു,.. അവസാനം താനും സെക്യൂരിറ്റിയും മാത്രം ബാക്കിയായി,..

“ഇനീം ഇവിടെ കാത്തു നിന്ന് മുഷിയണ്ട, ആ ജംഗ്ഷനിൽ നിന്ന് ഓട്ടോ കിട്ടും,.. ആരെങ്കിലും വരുകയാണെങ്കിൽ ഞാൻ പറഞ്ഞ് വിട്ടോളാം,. ”
സെക്യൂരിറ്റിയുടെ വാക്ക് കേട്ട് ഞാൻ മുന്നോട്ട് നടന്നു,. വീട്ടിലേക്ക് അധികം ദൂരമൊന്നും ഇല്ല,. ജംഗ്ഷന്റെ അപ്പുറത്ത് വീട്ടിലേക്കുള്ള ഷോട്ട് കട്ട്‌, ഉണ്ട്,. വെയിലും അധികം ഇല്ല,. പതിയെ നടക്കാം,.. അങ്ങനെയാണ് ഓട്ടോ വിളിക്കാതെ താൻ ജംഗ്ഷന്റെ അപ്പുറത്തെ ഇടവഴിയിലൂടെ നടന്നത്,.

കുറച്ചാളുകൾ അവിടെ നിന്ന് മദ്യപിക്കുന്നുണ്ടായിരുന്നു, അവൾ അവരെ ശ്രദ്ധിക്കാതെ മുന്നോട്ടേക്ക് നടന്നു,. എന്നാൽ ഓരോ കമന്റ്‌ അടിച്ചുകൊണ്ട് അവർ പിന്നാലെ കൂടി,.. അവരിലൊരാൾ അവളുടെ കയ്യിൽ കയറി പിടിച്ചു,.. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ആരൊക്കെയോ ചേർന്ന് അവളുടെ വാ പൊത്തി,. പൊക്കിയെടുത്തു ഓമിനി വാനിലേക്ക് കയറ്റിയത് മാത്രം ഓർമയുണ്ട്,..

ബോധം വരുമ്പോൾ താനൊരു ഇരുട്ട് മുറിയിലായിരുന്നു,.. ബാഗും ബുക്കുമെല്ലാം നിലത്ത് ചിതറിക്കിടക്കുന്നു,.. തന്റെ അരികിൽ 20 ന് മേൽ പ്രായമുള്ള ഒരു യുവാവ് മയങ്ങുന്നു,..തനയാളുടെ കരവലയത്തിനുള്ളിലാണ്,.. ശരീരമാസകലം ഒരു നീറ്റൽ,.. തല വല്ലാതെ വേദനിക്കുന്നു,. തനിക്കെന്താണ് സംഭവിച്ചതെന്ന് മനസിലാക്കിക്കൊടുത്തത് കസേരയിൽ അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിലൂടെ കണ്ട അവളുടെ യൂണിഫോം ആയിരുന്നു ,…

തനിക്കരികിലുള്ള യുവാവിനെ കടിച്ചുകീറികൊല്ലാൻ തോന്നി,. ശരീരം തളരുന്ന പോലെ,.. ഉറക്കെ കരയാൻ തോന്നി,. ശബ്ദമുയരുന്നില്ല,. എങ്കിലും തന്നാലാവും വിധം ഉച്ചത്തിൽ അവൾ അലറിവിളിച്ചു,……

***********
“ഡോക്ടർ ഐ സി യൂ വിലെ പേഷ്യന്റ് വല്ലാതെ ബഹളം വെക്കുന്നു,… ”

ഡോക്ടർ മീര ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് പുറത്തേക്കോടി,… “എന്റെ മോൾ,… ”

“ഡോക്ടർ മീര, പ്ലീസ് താങ്കൾ ഒന്ന് പുറത്ത് നിൽക്കൂ,. ഈ അവസ്ഥയിൽ നിങ്ങൾ അവൾക്കൊപ്പം, അത് ശരിയാവില്ല,.. മിസ്റ്റർ ഹരീന്ദ്രൻ,.. പ്ലീസ്,.. ”

ഡോക്ടർ സക്കറിയ മീരയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു കൊണ്ട് അകത്തേക്ക് കയറി,.. ഹരീന്ദ്രൻ മീരയെ താങ്ങിപ്പിടിച്ച് ചെയറിൽ ഇരുത്തി,..

“മീര, നീയൊരു അമ്മ മാത്രമല്ല, ഒരു ഡോക്ടർ കൂടെയാണ്, അത് നീ മറക്കരുത്,.. ”
അവർ ഹരീന്ദ്രന്റെ ചുമലിൽ തല ചായ്ച്ചു ഏങ്ങിക്കരഞ്ഞു,..

“സെഡേഷൻ കൊടുത്തോളു,.. കുട്ടി വല്ലാതെ വയലെന്റ് ആകുന്നുണ്ട്,… ”
**********

ഡോക്ടർ സക്കറിയയുടെ മുഖത്ത്, ഗൗരവം നിഴലിച്ചിരുന്നു,… മീരയുടെ കണ്ണുകളിൽ ഉത്കണ്ഠയേറി,…

“ഡോക്ടർ എന്റെ മോള്,… ”
“അവിക കോമയിലാണ്, ഇടയ്ക്ക് അവൾ ഉണരുന്നു,.. വയലന്റ് ആകുന്നു,.. അതൊരുപക്ഷേ, മുൻപ് ജീവിതത്തിൽ നടന്ന ചില പ്രത്യേക ഇൻസിഡന്റ്സിന്റെ ഷോക്കിൽ നിന്നാണ്,.. അത്കൊണ്ടാണ് ഡോക്ടർ മീര ഞാൻ അവികയെക്കുറിച്ച് കൂടുതൽ ആയി അറിയണമെന്ന് പറഞ്ഞത്,.. ചെറുപ്പത്തിലെങ്കിലും അവളുടെ ജീവിതത്തിൽ അങ്ങനെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ ? അവളുടെ മൈൻഡിനെ വല്ലാതെ ഉലച്ചു കളയുന്ന രീതിയിൽ???

” ഷീ ഈസ് എ റേപ്പ് വിക്‌ടിം ഡോക്ടർ !”
പെട്ടന്നുള്ള മീരയുടെ മറുപടി കേട്ട്, ഡോക്ടർ സക്കറിയ ഞെട്ടലിൽ ഇരുന്നു …

(തുടരും )

അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!